Saturday 13 January 2018

ഒരു ക്രിസ്ത്യന്‍ പാതിരിയും രണ്ട് ഹിന്ദു സന്യാസിമാരും

ഒരു ക്രിസ്ത്യന്‍ പാതിരിയും
രണ്ട് ഹിന്ദു സന്യാസിമാരും
==========================
കേരള നവോത്ഥാനനായകരായി തിരുവനന്തപുരത്തിന്‍റെ
പ്രാന്ത പ്രദേശങ്ങളില്‍ ജനിച്ച മൂന്നുപേരെ ഉയര്‍ത്തി കാട്ടുകയാണ്
സാധാരണ രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ചരിത്രകാരന്മാരും മറ്റും .ചെയ്യുന്നത്.ഡി.വൈ എഫ് ഐ തുടങ്ങിയ രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളും ഈ “അനന്തപുരിത്രയ”ങ്ങളെ ആണ് ഫ്ലക്സ് ബോര്‍ഡുകളില്‍ വരച്ചു കാട്ടുന്നത് . .ജനന വര്‍ഷമനുസരിച്ചു സ്ഥാനം നിര്‍ണ്ണയിച്ചാല്‍, കൊല്ലൂര്‍ ഉള്ളൂര്‍കോട്ട്കാരന്‍ ചട്ടമ്പി സ്വാമികള്‍ (1854-1924 ), ചെമ്പഴന്തിക്കാരന്‍ ശ്രീനാരായണ ഗുരു (1856-1928 ),വെങ്ങാനൂര്‍ക്കാരന്‍ അയ്യങ്കാളി( 1863-1911 ) എന്നിവരാണ്
കേരള നവോത്ഥാന നായകത്രയങ്ങള്‍.
എന്നാല്‍ അവര്‍ക്ക് മുമ്പും അവര്‍ക്ക് ശേഷവും മദ്ധ്യതിരുവിതാകൂറില്‍ ജനിച്ച ചില മഹാന്മാര്‍ കേരള നവോത്ഥാനത്തില്‍ ഗണ്യമായ പങ്കു വഹിച്ചു എന്നതാണ് വാസ്തവം .
അവരില്‍ പ്രായം കൊണ്ട് പ്രാതസ്മരണീയനാണ് പാലാകുന്നേല്‍ എബ്രഹാം മല്‍പ്പാന്‍ (1796-1845 -മാര്‍ത്തോമ്മ സഭാസ്ഥാപകന്‍ 1837/43 )
രണ്ടാമന്‍  വിശുദ്ധ ചാവറ അച്ഛന്‍.
“ജീവിതം തന്നെ സന്ദേശം” (പ്രൊഫ എം.കെ സാനു ആ പേരില്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം എഴുതിയിട്ടുണ്ട് ,മനോരമ ബുക്സ് 2014) ആക്കി മാറ്റിയ വിശുദ്ധ ചാവറ അച്ഛന്‍ (1805-1871). കൈനകരി ചാവറ വീട്ടിലെ കുര്യാക്കോസ്, കോട്ടയം തോട്ടയ്ക്കാട്ട് ചോതിരകുന്നേല്‍ വീട്ടില്‍ മറിയം എന്നിവരുടെ ആറാമത്തെ സന്താനം കുര്യാ ക്കോസ് .ഇന്ന് വിശുദ്ധ ചാവറ അച്ചന്‍ എന്നറിയപ്പെടുന്ന ആണ് ആദ്യകാല കേരള നവോത്ഥാന നായകന്‍. .ഈ രണ്ടു നസ്രാണി നവോത്ഥാന നായകരെ കുറിച്ച് മദ്ധ്യതിരുവിതാം കാര്‍ക്ക് അഭിമാനിക്കാം .
ചട്ടമ്പി സ്വാമികളെ പോലുള്ള സമകാലിക /പിന്‍ഗാമികള്‍ക്ക് മാതൃക ആക്കാമായിരുന്ന , നിരവധി സമുദായ പരിഷ്കരണ പരിപാടികള്‍ ആദ്യമായി ആവിഷ്കരിച്ചു വിജയത്തിലെത്തിച്ച, മദ്ധ്യതിരുവിതാം കൂറിലെ
സന്യാസി ശ്രേഷ്ടന്‍ ആയിരുന്നു ചാവറ അച്ഛന്‍ എന്ന പാതിരി .
ആദ്യമായി ക്രിസ്ത്യാനികളില്‍ ഒരു തദ്ദേശീയ സന്യാസിസഭ
(സി.എം ഐ-ചര്‍ച്ച് ഓഫ് മേരി ഇമാക്കുലെറ്റ് ) സ്ഥാപിച്ചത് ചാവറ അച്ചന്‍ (1831). അദ്ദേഹമാണ് സ്വകാര്യ ഉടമയില്‍ കേരളത്തില്‍ ആദ്യമായി അച്ചടിശാലയും പ്രസിദ്ധീകരണ കേന്ദ്രവും സ്ഥാപിച്ചത് (മാന്നാനം 1846) . മാസിക ആയി “നസ്രാണി ദീപിക”യും പില്‍ക്കാലത്ത് വാരിക ആയി “ദീപികയും” അതിനുശേഷം അതേ പേരില്‍ ദിനപ്പത്രവും തുടങ്ങി . വായനശാലയും തുടങ്ങി.കേരള നവോത്ഥാന ത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അച്ചടി ,പത്രമാദ്ധ്യമങ്ങള്‍ ഇവ മുഖ്യ പങ്കു വഹിച്ചു .അതില്‍ ഈ പാതിരിക്കുള്ള പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു .
മുദ്രണ വിദ്യ, ബയന്റിംഗ് ,തയ്യല്‍ എന്നിവയില്‍ അച്ഛന്‍ തൊഴില്‍ പരിശീലന ശാലകള്‍ തുടങ്ങി .ആദ്യത്തെ സംസ്കൃത പാഠശാല തുടങ്ങി (മാന്നാനം 1846) 1885-1856 കാലഘട്ടത്തില്‍ പത്ത് ഇടയ നാടകങ്ങള്‍ (Eclogues ) രചിച്ചു .1862 –ല്‍ മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം “(അനസ്താസ്യയുടെ രക്തസാക്ഷിത്വം”) രചിച്ചു .കത്തോലിക്കാ സഭയില്‍ നവീകരണം കൊണ്ടുവന്നു (1882 ) 1864 –ല്‍1868
“പള്ളിക്കൊരു പള്ളിക്കൂടം” എന്ന പരിപാടി നടപ്പിലാക്കി.(ഈ പള്ളിക്കൂടങ്ങള്‍ പക്ഷെ വേദപാഠശാലകള്‍ മാത്രമായിരുന്നു എന്ന് ഡോ മൈക്കിള്‍ തരകന്‍ "എഴുത്ത് " മാസികയിലെ കൂടിക്കാഴ്ച ലേഖനത്തില്‍ (ചരിത്രം എന്ന പേരില്‍ കെട്ടുകഥകള്‍ ജൂണ്‍ 2017 പുറം 11-16 )
ദളിതര്‍ക്കായി അദ്ദേഹം ഒരു സ്കൂള്‍ തുടങ്ങി ( തുരുത്തി മാലി ,ആര്‍പ്പൂക്കര 1865).വിധവകളെ സന്യാസികാരാക്കാന്‍ ധൈര്യം കാട്ടി..പെണ്‍കുട്ടി കള്‍ക്കായി ബോര്‍ഡിംഗ് തുടങ്ങി (1868) .ക്രിസ്തീയ കുടുംബങ്ങള്‍ക്കായി “കുടുംബ ചട്ടം” എഴുതി നല്‍കി (1868). അഗതി മന്ദിരങ്ങള്‍ സ്ഥാപിച്ചു .അവയില്‍ നിന്നാണ് മദര്‍ തെരെസായ്ക്ക് ആശയം കിട്ടിയത് എന്ന് പ്രൊഫ എം.കെ സാനു (പുറം 152) .സഹകരണ സംഘങ്ങള്‍ തുടങ്ങി സ്കൂളുകള്‍ തുടങ്ങാന്‍ ധനശേഖരണത്തിനു “പിടിയരി, കെട്ടു തെങ്ങ്” തുടങ്ങിയ ഉല്‍പ്പന്ന പിരിവു തുടങ്ങി (1864). എം പി.മന്മഥനും എന്‍ എസ് എസ്സിനും ആ ആശയം കിട്ടുന്നത് ചാവറ അച്ചനില്‍ നിന്നും ആയിരിക്കണം
ചാവറ അച്ചന്‍റെ സമകാലികനായിരുന്നു അയ്യപ്പന്‍ പിള്ള @ കുഞ്ഞന്‍ പിള്ള ചട്ടമ്പി(1854-1924) .ചാവറ അച്ചന്‍ മരിക്കുമ്പോള്‍, കുഞ്ഞന്‍ പിള്ളയ്ക്ക് പ്രായം പതിനാറു വയസ് .തീര്‍ച്ചയായും സന്യാസി ആയി മാറിയ കാലത്ത് ചാവറ അച്ചന്‍ ചെയ്തു കാണിച്ച പ്രവര്‍ത്തനങ്ങളില്‍ ചിലത് എങ്കിലും അദ്ദേഹത്തിന് ചെയ്യാമായിരുന്നു .പള്ളിക്കൂടം, ആശ്രമം ,അച്ചടിശാല,,തൊഴില്‍ പരിശീലന കേന്ദ്രം,സഹകരണ സംഘം,സ്ത്രീ വിദ്യാഭ്യാസം,. ദളിതര്‍ക്ക് സ്കൂള്‍,,ബോര്‍ഡിംഗ് ,അഗതി മന്ദിരം .എന്നിങ്ങനെ എത്രയോ കാര്യങ്ങള്‍
ചട്ടമ്പി സ്വാമികള്‍ക്കു ഹിന്ദു സമുദായത്തിന് മൊത്തത്തിലോ നായര്‍ സമുദായത്തിന് മാത്രമായോ ചെയ്യാന്‍ കഴിയുമായിരുന്നു .നല്ലൊരു മാതൃക ആയി ചാവറ അച്ഛന്‍ സ്വാമികളുടെ വിഹാര രംഗമായ മദ്ധ്യ തിരുവിതാം കൂറില്‍ ഉണ്ടായിരുന്നു .
ഇഷ്ടം പോലെ സ്ഥലം ചട്ടമ്പി സ്വാമികള്‍ക്ക് കിട്ടുമായിരുന്നു .ചാവറ അച്ഛനെക്കാള്‍ എത്രയോ അധികം സാദ്ധ്യതകള്‍സ്വാമികള്‍ക്ക് ഉണ്ടായിരുന്നു മലയാറ്റൂര്‍ കോടനാട്ടു 90 ഏക്കര്‍ വന ഭൂമി സൌജന്യമായി കിട്ടി (പറവൂര്‍ ഗോപാല പിള്ള എഴുതിയ ജീവചരിത്രം (1935) കാണുക .അതില്‍ കെട്ടിടങ്ങള്‍ കെട്ടി തരാന്‍ .തച്ചുടയ കൈമ്മള്‍ തയ്യാറായി ധനസഹായത്തിന് ഗൃഹസ്ഥാശ്രമ ശിഷ്യര്‍ നിരവധി .പക്ഷെ സ്വാമികള്‍ പാദപൂജ നടത്തിയ പറവൂര്‍ വടക്കേക്കര കല്ലറയ്ക്കല്‍ അമ്മാളുഅമ്മ എന്ന സ്ത്രീയ്ക്ക് (സ്വാമികള്‍ ഇടയ്ക്കിടെ അവരുടെ ഗൃഹത്തില്‍ പോയി താമസിച്ചിരുന്നു എന്ന് എസ് ബാലന്‍ പിള്ള എഴുതി പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച ബ്രഹ്മശ്രീ ചട്ടമ്പി സ്വാമികള്‍ 2000 പുറം 69 ) ആ സ്ഥലം മുഴുവന്‍ സമാധിയ്ക്ക് മുമ്പായി ഇഷ്ടദാനം ആയി നല്‍കി .
ഇന്നവിടെ എത്രയോ സ്ഥാപനങ്ങള്‍, എന്തിന് ഒരു യൂണിവേര്‍സിറ്റി അല്ലെങ്കില്‍ മെ ഡി സിറ്റി പോലും കാണുമായിരുന്നു .ചട്ടമ്പിസ്വാമി സ്മാരക യൂണിവേര്‍സിറ്റി /മെഡി സിറ്റി .ഹിന്ദു സമൂഹത്തിനു അതിനുള്ള ഭാഗ്യം കിട്ടിയില്ല
ചട്ടമ്പി സ്വാമികളുടെ പിന്‍ഗാമികളുടെ കഥയോ?
ചാവറ അച്ചനു ശേഷം എത്രയോ ക്രിസ്ത്യന്‍ സന്യാസി ശ്രേഷ്ടരെ മലയാളികള്‍ കണ്ടഫാദര്‍ വടക്കേമുറി(പാറത്തോട് മലനാട് സൊ സ്സൈറ്റി ,കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയരിംഗ് കോളേജ് .എരുമേലി-പമ്പാവാലി (പാലം )- ശബരിമല റോഡ്‌ എന്നിങ്ങനെ എത്രയോ പാതിരി സംഭാവന കള്‍ .
ഈയിടെ അന്തരിച്ച (2017 )തൃശ്ശൂര്‍ ഗബ്രിയേല്‍ അച്ചന്‍ -സ്ഥാപനസൃഷ്ടികളുടെ അച്ചന്‍ -തൃശ്ശൂര്‍ അമലാ കാന്‍സര്‍ സെന്‍റര്‍ ,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ,ഇരിങ്ങാലക്കുട വനിതാ (സെന്റ്‌ ജോസഫ്സ് )കോളേജ് ,ചാലക്കുടി കാര്‍മല്‍ സ്കൂള്‍ ,ഭാരതമാതാ സ്കൂള്‍ ,ഇരിങ്ങാലക്കുട ആര്‍ട്സ് കേരള ,കാത്തലിക് സെന്‍റര്‍ ,ദീപ്തി കള്‍ച്ചറല്‍ സെന്‍റര്‍,കുരിയച്ചിറ ഗലീലി ചേതന ,വികലാംഗകര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ സ്നേഹ ഭവന്‍ ബിന്ന ശേഷിക്കാര്‍ക്കായി പ്രതീക്ഷാ ഭവന്‍ തുടങ്ങിയ സന്യാസി സംഭാനകള്‍ .
കാഞ്ഞിരപ്പള്ളിയിലെ ഫാദര്‍ ആന്റണി നിരപ്പേല്‍ തുടങ്ങിയ സെയിന്റ് ആന്റണി വിദ്യാഭ്യാസ സ്ഥാപങ്ങള്‍ അങ്ങനെ എത്രയോ പാതിരി സംഭാവനകള്‍
അവരില്‍ ഒരാളുടെ എങ്കിലും നിലയിലേക്ക് ഉയരാന്‍
സ്ഥാപങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് കഴിഞ്ഞോ ?
അദ്ദേഹത്തിന്‍റെ ഏതെങ്കിലും ഒരു ശിഷ്യന് കഴിഞ്ഞുവോ ?
വാഴൂര്‍ ആശ്രമ സ്ഥാപകന്‍ തീരത്ഥപാദ പരമ ഹംസ സ്വാമികള്‍ ക്കൊഴികെ (വടക്കന്‍ പറവൂരില്‍ നിന്ന് വാഴൂര്‍ കുതിരവട്ടം കുന്നില്‍ കുടിയേറിയ കൃഷ്ണ കുറുപ്പ് –കുറുപ്പുസ്വാമി).പക്ഷെ അദ്ദേഹത്തെ എല്ലാവരും കൂടി തമസ്കരിച്ചു.
ആധുനിക മലയാളി സമൂഹം ചട്ടമ്പി സ്വാമികളെ അറിയും .എന്നാല്‍ ആ തിരിയില്‍ നിന്ന് കൊളുത്തി പന്തമായി മാറിയ വാഴൂര്‍ സ്വാമികളെ അറിയില്ല .അദ്ദേഹത്തിന്‍റെ ശിഷ്യ വാഴൂര്‍ നിവേദിത (ചിന്മ യാ ദേവി) എന്ന മഹിളാ മന്ദിരം കെ ചിന്നമ്മയെ അറിയില്ല .
എന്താണ് കാര്യം?
ആരാണ് തെറ്റുകാര്‍ ?
കുഞ്ഞന്‍ പിള്ള ചട്ടമ്പി ഒരു വെറും സാധാരണ
സന്യാസി മാത്രം ആയിരുന്നു.സമ്പന്ന നായര്‍
കുടുംബങ്ങളില്‍ മാറിമാറി തങ്ങി
സ്വന്തമായി കിടപ്പറയോ കിടക്ക പോലുമോ ഇല്ലാതിരുന്ന ഒരു സര്‍വ്വ സംഗ പരിത്യാഗി .
ഒറ്റ മുണ്ടും പുതപ്പും വടിയും പിന്നെ ഒരു മോതിരവും മതി എന്ന് കരുതിയ അവധൂതന്‍
അദ്ദേഹം ഒരു ഹിന്ദു നവോത്ഥാന നായകന്‍ ആയിരുന്നില്ല .
സംഘാടകന്‍ ആയിരുന്നില്ല
പ്രഭാഷകന്‍ ആയിരുന്നില്ല
ബോധവല്‍ക്കരണ വിദഗ്ദന്‍ ആയിരുന്നില്ല
മതപ്രഭാഷണ പരമ്പരകള്‍ നടത്തിയില്ല
(ചെറുകോല്‍ പ്പുഴ ഹിന്ദു മത സമ്മേളനം അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്നു എങ്കിലും അതിന്‍റെ സ്ഥാപനത്തില്‍ അദ്ദേഹത്തിന് പങ്കില്ല .അതില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ല )
എന്നാല്‍
തീരത്ഥപാദ പരമഹംസ സ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍ കാണുക
വൈക്കം സി.കെ നാരായണപിള്ളയെ
(പിന്നീട് ദയാനന്ദസ്വാമികള്‍ )കൊണ്ട് ചിറക്കടവിലും ചെറുവള്ളിയിലും ഓരോ സ്കൂള്‍ സ്ഥാപിച്ചു
നിരവധി ഹിന്ദു മതമഹാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടുള്ള
ബോധവല്‍ക്കരണ പ്രഭാഷണ പരമ്പരകള്‍.
പന്തളത്തും അടൂരും ആശ്രമങ്ങള്‍.
അടൂരില്‍ സംസ്കൃത സ്കൂള്‍.
അനാഥബാല മന്ദിരം (1930)
ശ്രീമതി കെ.ചിന്നമ്മയെ കൊണ്ട് വാഴൂരില്‍ പെണ്‍പള്ളിക്കൂടം
പില്‍ക്കാലത്ത് തിരുവനന്തപുരത്ത് മഹിളാമന്ദീരം
ഓരോ കരയിലും (നായര്‍) പുരുഷ-സ്ത്രീ സമാജങ്ങള്‍
ആശ്രമങ്ങള്‍ -വാഴൂര്‍, അയിരൂര്‍ എഴുമറ്റൂര്‍
വാഴൂര്‍ മഠത്തില്‍ രാമപണിക്കര്‍ വഴി കൊടുങ്ങൂരില്‍ ആണ്‍-പെണ്‍ പള്ളിക്കൂടങ്ങള്‍
ബ്രാഹ്മണസംബന്ധം ഒഴിവാക്കല്‍. വാഴൂര്‍ കൊല്ലത്ത് തറവാട്ടില്‍
ഏറ്റവും പ്രായം ചെന്ന വല്യമ്മയെ കൊണ്ടു കെട്ടുകല്യാണം നടത്തിച്ചു
ബ്രാഹ്മണ ബന്ധം ഒഴിവാക്കി
കേരളീയ നായര്‍ സമാജ പ്രവര്‍ത്തനം
“നായര്‍ പുരുഷാര്‍ത്ഥസാധിനി” സ്ഥാപനം /പ്രവര്‍ത്തനം
(മന്നത്തിന് മുമ്പ് ).
പുസ്തകരചനകള്‍/പ്രസാധനം
മതപരിവര്‍ ത്തനിത്തെതിരെ ഉള്ള പ്രവര്‍ത്തനം
കോട്ടയം സി.എം എസ് കോളേജിലെ ?പള്ളം ബുക്കാനന്‍ ഹോസ്റല്‍
ഗൌരി യമമ സംഭവം (1918)
ചാമം പതാല്‍ മാങ്ങാട്ട് കാവ് വെട്ടി വെളുപ്പിച്ച് നായര്‍ യുവാക്കളെ കൊണ്ട് പല വിധ കൃഷികള്‍ ചെയ്യിച്ചു
കൃഷി പ്രോത്സാഹനം .പച്ചക്കറി കിഴങ്ങ് കൃഷി പ്രോത്സാഹനം
ചീട്ടുകളി ,ചതുരംഗം എന്നിവയെ ഒഴിവാക്കാന്‍ നായര്‍ യുവാക്കളെ പ്രേരിപ്പിക്കല്‍
നായര്‍ പെണ്‍കുട്ടി കളെ മാന്യമായ വേഷം ധരിപ്പിക്കാന്‍ പ്രേരിപ്പിക്കുക
(അക്കാലം വരെ കവുങ്ങിന്‍ കൂമ്പാള മാത്രം ധരിച്ചു കുമാരികള്‍ നടന്നിരുന്നുഎന്നോര്‍ക്കുക )
വാഴൂരില്‍ ഗ്രാമീണ റോഡ്‌ നിര്‍മ്മാണം
ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറന്നു കൊടുക്കല്‍
അനാചാര നിര്‍മാര്‍ജനം
(താലികെട്ട് കല്യാണം ,
പുളികുടി അടിയന്തിരം,പതിനാറടിയന്തിരം എന്നിവയുടെ ധൂര്‍ത്ത്
തടയല്‍ )
ഉപരി പഠനത്തിനു ദരിദ്ര ബാലര്‍ക്ക് സാമ്പത്തിക സഹായം
വാഴൂരില്‍ പോസ്റ്റ്‌ ഓഫീസ് സ്ഥാപനം
സര്‍ക്കാര്‍ ആയുര്‍വേദ വൈദ്യശാല സ്ഥാപനം
ഇംഗ്ലീഷ് ഡിസ്പെന്സറികള്‍ സ്ഥാപിക്കല്‍
പ്രൈമറി-മിഡില്‍-ഹൈസ്കൂളുകള്‍
(പില്‍ക്കാലത്ത് അത് ഹയര്‍ സെക്കണ്ടറി /വാഴൂര്‍ കോളേജ്ആയി ഉയര്‍ന്നു )
പക്ഷെ ആശ്രമം അവ എന്‍ എസ് എസ്സിന് വിട്ടുകൊടുത്തു കൈ കഴുകി
വാഴൂരില്‍ ഭജനമഠം സ്ഥാപനം.
യഥാര്‍ത്ഥത്തില്‍ നായര്‍ സമുദായത്തിന്‍റെ
ആത്മീയ ആചാര്യന്‍ ആയി എന്‍ എസ് എസ്
ഉയര്‍ത്തി കാട്ടേണ്ടിയിരുന്നത്
വാഴൂര്‍ സ്വാമികളെ ആയിരുന്നു .
ജീവിച്ചിരുന്നപ്പോള്‍ “എന്നെ കുരുവാക്കേണ്ട” എന്ന് നായര്‍ സമുടായതോടു തുറന്നു പറഞ്ഞ,നായര്‍ കരയോഗ സമ്മേളനങ്ങളെ പരിഹസിച്ചിരുന്ന,നായന്മാരുടെ പല അച്ചന്മാരെ (വയലില്‍ പോകുന്ന അച്ഛന്‍ ,ചന്തയില്‍ പോകുന്ന അച്ഛന്‍ ,കച്ചേരിയില്‍ പോകുന്ന അച്ഛന്‍ എന്നിങ്ങനെ ) പരിഹസിച്ചിരുന്ന സന്യാസിവര്യന്‍ ആയിരുന്നു ചട്ടമ്പി സ്വാമികള്‍ അദ്ദേഹം സമാധി (1924) ആയിക്കഴിഞ്ഞപ്പോള്‍ ആരെക്കയോ അദ്ദേഹത്തെ “നായര്‍ ആചാര്യന്‍” ആയി ഉയര്‍ത്തി എന്നതാണ് ചരിത്രം .
തീര്‍ത്ഥപാദര്‍ അര്‍ഹിച്ച ബഹുമതികളും സ്ഥാനങ്ങളും മന്നത്തിനും ചട്ടമ്പിസ്വാമികള്‍ക്കായി അവരുടെ ആരാധകര്‍ വീതം വച്ചു നല്‍കി.
.ഒരു സര്‍വ്വസംഗപരിത്യാഗിയായ സാധാരണ സന്യാസിവര്യന്‍ മാത്രമായിരുന്നു ചട്ടമ്പിസ്വാമികള്‍ .സമുദായപരിഷ്കര്‍ത്താവോ സംഘാടകനോ നവോത്ഥാന നായകനോ മതപ്രഭാഷകനോ ഒന്നുമായിരുന്നില്ല അദ്ദേഹം.
എന്നാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍, വാഴൂര്‍ സ്വാമികള്‍, അതെല്ലാം ആയിരുന്നു .വലിയ ഒരു വിപ്ലവകാരിയും .ചുരുക്കത്തില്‍ യഥാര്‍ത്ഥനായര്‍ നവോത്ഥാന നായകന്‍ തീര്‍ത്ഥപാദര്‍ തന്നെ. .ആദ്യനായര്‍ സമുദായസംഘാടകനും..(നായര്‍ പുരുഷാര്‍ത്ഥസാധിനി (1910-12)
മന്നത്ത് പത്മനാഭന്‍ ആകട്ടെ , അദ്ദേഹത്തിന്‍റെ പിന്‍ഗാമി മാത്രം തീരത്ഥപാദര്‍ എന്ന “അമരക്കാരന്‍റെ പിന്നില്‍ ഇരുന്ന ഒരു തുഴച്ചില്‍ക്കാരന്‍” മാത്രം ആയിരുന്നു എന്‍ എസ് എസ് സ്ഥാപകന്‍ എന്ന് ചരിത്രം .
കൂടുതല്‍ അറിയാന്‍ വിധ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ,രാമകൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ തീര്‍ ത് ഥപാദ സ്വാമികള്‍ ജീവചരിത്രം –രണ്ടു വാല്യം – വായിക്കുക .
Kanam Sankara Pillai2 പുതിയ ഫോട്ടോകൾ ചേർത്തു — SreeVidyadhiraja Viswadharmasangham എന്നയാൾക്കൊപ്പം.
“നായന്മാര്‍ ,ഈഴവര്‍ ,നാടാന്മാര്‍ ,പറയര്‍ ,പുലയര്‍ തുടങ്ങിയ സമുദായങ്ങളെ ഉള്‍പ്പെടുത്തി ഒരൊറ്റ ഹിന്ദു സമൂഹം വാര്‍ ത്തെടുക്കുക
എന്നതായിരുന്നു (ചട്ടമ്പി )സ്വാമികളുടെ ലക്‌ഷ്യം “
എഴുതിയത്
ചട്ടമ്പിസ്വാമികള്‍ ഒരു ധൈഷണിക ജീവചരിത്രം എഴുതിയ ശ്രീ ആര്‍ രാമന്‍ നായര്‍ (കേസരി വാരിക 2017 മാര്‍ച്ച് 31 ലക്കം പുറം 19
ശ്രീ രാമന്‍ നായര്‍ എഴുതിയത് വാസ്തവമോ ?
സ്വാമികള്‍ക്ക് അങ്ങനെ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നോ ?
അതിനായി സ്വാമികള്‍ എന്ത് ചെയ്തു ?
എന്തേ ലക്‌ഷ്യം കൈവരിക്കാതെ പോയി ?
ആരാണ് കാരണക്കാര്‍ ?
എന്തായിരുന്നു കാരണം ?
അറിയാന്‍ ആഗ്രഹം
ആര്‍ക്കറിയാം ഉത്തരം
അതോ ശ്രീ രാമന്‍ നായര്‍ പോഴത്തരം
എഴുതിയതോ ?

No comments:

Post a Comment