Thursday 11 January 2018

ദക്ഷിണേന്ത്യന്‍ ചരിത്രം- ഡോ .എം ജി .എസ്സിന്‍റെ അജ്ഞത

ദക്ഷിണേന്ത്യന്‍ ചരിത്രം-
ഡോ .എം ജി .എസ്സിന്‍റെ അജ്ഞത
===============================
തന്‍റെ വത്സല ശിഷ്യന്‍ പ്രൊഫ.ടി .ആര്‍ വേണു ഗോപാലനെ കൊണ്ട് :”ശാസ്ത്രീയ കേരള ചരിത്ര പിതാവ്” എന്ന ബഹുമതി ചാര്‍ത്തി വിളങ്ങാന്‍ ശ്രമിക്കുന്ന ഡോ എം.ജി എസ് നാരായണന്‍ എന്ന തലമുതിര്‍ന്ന കേരളീയ ചരിത്ര പണ്ഡിതന്‍ “കേരളത്തിലെ പത്ത് കള്ളക്കഥകള്‍ “ എന്ന കൊച്ചു പുസ്തകം പ്രസിദ്ധീകരിച്ചത് 2016 ഒക്ടോബര്‍ മാസത്തില്‍ (ഡി.സി ബുക്സ് )അതില്‍ പുറം 60 ഇങ്ങനെ വായിക്കാം :
“ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ദക്ഷിണേന്ത്യാ ചരിത്രം എന്നൊന്നില്ല .ഇന്ത്യാ ചരിത്രം മാത്രമേയുള്ളൂ .ദക്ഷിണേന്ത്യാ ചരിത്രം നിര്‍മ്മിക്കപ്പെട്ടത് മദ്രാസ് സര്‍വ്വകലാശാല ആരംഭിച്ച് അവിടെ ചരിത്ര വിഭാ1956ഗം വന്നതോടെയാണ് (എന്ന് പറഞ്ഞാല്‍ ഡോ .കാനം )തമിഴിലും തെലുങ്കിലും കന്നഡ യിലുമൊക്കെ ലഭ്യമായ ശിലാ ലിഖിതങ്ങള്‍ പഠിച്ചു രചന നടത്താന്‍ ഇതോടെ കഴിഞ്ഞു .ടി.വി മഹാലിംഗം ,കെ ഏ നീലകണ്‌ഠ ശാസ്ത്രികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു ഇത് .നീലകണ്ട ശാസ്ത്രികള്‍ ആണ് പില്‍ക്കാലത്ത് ആദികാരികമായി അംഗീകരിക്കപ്പെട്ട ദക്ഷിണേന്ത്യാ ചരിത്രം രചിച്ചത് (1956)"
(എന്ന് പറഞ്ഞാല്‍ 1956 നു മുമ്പ് ദക്ഷിണേന്ത്യന്‍ ചരിത്രം ആരും എഴുതിയിട്ടില്ല എന്ന് നമ്മുടെ ഡോ എം.ജി.എസ് നാരായണന്‍ ഉവാച )
മദ്രാസ് ക്രിസ്ത്യന്‍ കോളേജ് മാഗസിന്‍ 1891 ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പി.സുന്ദരന്‍ പിള്ള എഴുതിയ
The age of Tirujnaana Sambandhar –a question of South Indian
Archoelogy- എന്ന അതിഗംഭീരമായ പ്രബന്ധം ഡോ എം ജി.എസ് പഠിക്കുന്ന കാലത്ത് മാത്രമല്ല "പത്ത് കള്ളക്കഥകള്‍" എഴുതുന്ന -2016 -ല്‍ പോലും കണ്ടിട്ടില്ല .പിന്നെ എങ്ങനെ വായിക്കും
പഠിക്കും? .
എം ജി എസ് പഠിക്കുന്ന കാലത്ത് ആ മാഗസിന്‍ കണ്ടു കാണില്ല .പില്‍ക്കാലത്ത് (1895 )സുന്ദരന്‍ പിള്ള തന്നെ അത് പുനപ്രസിദ്ധീകരിച്ചു .ഇന്നത് ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യയില്‍ ലഭ്യം .ആര്‍ക്കും സൌജന്യ മായി കോപ്പി എടുക്കാം .ഞാനും എടുത്തു ഒരെണ്ണം .ഡോ എം ജി.എസ്സിന് അയച്ചു കൊടുക്കാം അദ്ദേഹം അതൊന്നു വായിച്ചു പഠിക്കണം .
The Tamilian Antiquary (Editor Pandid DSavarioroyan )Vol 1 No 3
(Asia Educational Services New Delhi 1986)ആണ് പ്രസാധകര്‍ റാവു ബഹദൂര്‍ വി വെങ്കയ്യ എഴുതിയ ആമുഖം .കെ.ജി ശേഷ അയ്യര്‍ സുന്ദരന്‍ പിള്ളയുടെ ജീവിത രേഖ എഴുതിയിരിക്കുന്നു .ആ ലക്കം സമര്‍പ്പിക്കപ്പെട്ടത് Dr.E Hultzch ,The Leader of Historical Research in South India എന്ന പണ്ഡിതനും .അതെ പുസ്തകം ഒന്നാം വാല്യം അഞ്ചാം ലക്കത്തില്‍ സുന്ദരന്‍ പിള്ളയുടെ പത്തു പാട്ടും (The TenTamil Idyls ) ലഭിക്കും .അതും ഡോക്ടര്‍ നാരായണന്‍ മനസ്സിരുത്തി വായിക്കണം .
"തെന്നിന്ത്യയില്‍ പോലും തനതായ ശുദ്ധമായ ദ്രാവിഡ സംസ്കാരം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന വേദനാ ജനകമായ സത്യം" എന്ന് (പുറം74 ) പത്ത് കള്ളക്കഥ യില്‍ എഴുതി വച്ച പുറം ഡോ എം ജി.എസ് The age of Tirunjana Sambnadha മനസ്സിരുത്തി ഒരു തവണ എങ്കിലും വായിക്കണം “ദ്രാവിഡ ശിശു “എന്നറിയപ്പെടുന്ന തിരു ജ്ഞാന സംബന്ധര്‍ എന്ന, പതിനാറാം വയസ്സില്‍ സമാധി പ്രാപിച്ച ,അതിനു മുമ്പ് തിരുമുരൈ എന്ന വേദം രചിച്ച ആ സന്യാസി വര്യനെ കുറിച്ച് ഡോ നാരായണന്‍ പഠിക്കണം .ആ തമിഴ് പണ്ഡിതന്റെ കാലം കൃത്യമായി നിര്‍ണ്ണ യിച്ചതാണ് സുന്ദരന്‍ പിള്ളയുടെ ദ്രാവിഡ നാട്ടിനുള്ള സംഭാവന .
അതിനാണ് കരുണാനിധി സുന്ദരന്‍ പിള്ളയുടെ പേരില്‍ തമിഴ് നാട്ടില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിച്ചത് .
അദ്ദേഹം എഴുതിയ നാടകത്തിലെ അവതരണ ഗാനം തമിഴ് നാട്ടിലെ ദേശീയ ഗാനം ആക്കി മാറിയത് .
ഡോ എം ജി.എസ് ഉയര്‍ത്തി കാട്ടുന്ന ടി വി മഹാലിംഗം ,കെ ഏ നീലകണ്ട ശാസ്ത്രികള്‍ എന്നിവരുടെ പേരില്‍ ഒരു പ്ലേ സ്കൂള്‍ പോലും കാണില്ല തമിഴ് നാട് മുഴുവന്‍ അരിച്ചു പെറുക്കി നോക്കിയാല്‍ .
“”ശാസ്ത്രീയ കേരള ചരിത്ര പിതാവ് “ എന്ന് സ്വന്തം ശിഷ്യന വേണു ഗോപാലനാല്‍ (മാത്രം ) വിശേഷിപ്പിക്ക പ്പെടുന്ന ഡോ എം ജി.എസ്സിന് ,കേരള ചരിത്ര പെരുമാളിന്‍റെ പേരില്‍ യൂനിവേര്‍സിറ്റി പോയിട്ട് ഒരു പ്രൈമറി സ്കൂളോ എന്തിനു ഒരു ഗ്രന്ഥ ശാലയോ വായനശാലയോ പോലും തുടങ്ങാന്‍ ബഹു കേരള സര്‍ക്കാരോ ഫെസ് ബുക്ക് (Face Book )പോസ്റ്റു എഴുത്തുകാരോ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല
എന്ത് കഷ്ടം.
കേഴുക പ്രിയ കേരള ചരിത്ര പണ്ഡിത ലോകമേ .

No comments:

Post a Comment