Monday 4 December 2017

എം .ജി.എസ്സിന്‍റെ മറ്റൊരു വിചിത്ര കണ്ടെത്തല്‍

എം .ജി.എസ്സിന്‍റെ മറ്റൊരു വിചിത്ര കണ്ടെത്തല്‍ 
=============================================
വിചിത്രങ്ങളായ കണ്ടെത്തലുകള്‍ നടത്താറുള്ള ചരിത്ര 
പണ്ഡിതനാണ് മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന മുതിര്‍ന്ന കേരളചരിത്ര പണ്ഡിതന്‍ .
മാപ്പിള എന്നാല്‍ അറബികള്‍ക്ക് നാടന്‍ സ്ത്രീകളില്‍ ഉണ്ടായ സന്തതികള്‍ (ന്യൂടിവിയില്‍ ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി വന്ന പ്രഭാഷണം ),
തിരുവനന്തപുരത്തെ ഓവറ കള്‍
ഉള്ള വീടുകളില്‍ ഗൃഹനാഥനു മുന്‍വശത്തെ വാതിലില്‍
,മുട്ട് കേ ള്‍ ക്കു മ്പോ ള്‍ ഇറങ്ങി ഓടാന്‍ പാകത്തില്‍
പിന്‍ വാതില്‍ കാണും .കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു
(മാധ്യമം ആത്മകഥ –അത് കേട്ടാല്‍ കേരളത്തില്‍ തനതു ബ്രാഹ്മണ ക്ഷത്രിയ ശൂദ്ര കുലങ്ങള്‍ ഉണ്ടായിരുന്നു എന്ന് തോന്നും )
തുടങ്ങിയവ ഉദാഹരണം .
കേരള ആര്‍ക്കിയോളജി വിഭാഗം സ്ഥാപിതമായത് 1910ല്‍ (ആത്മകഥ ,കേരളചരിത്രത്തിലെ പത്ത് കള്ളക്കഥ കള്‍ ,ജന്മഭൂമി ഓണം സ്പെഷ്യല്‍ 2017) അവസാനമായി (എന്ന് പറയാന്‍ സാധിക്കില്ല ;ഇനിയും ഇത്തരം ചരിത്രപരമായ വിഡ്ഢിത്തരങ്ങള്‍ ആ നാവില്‍ നിന്നും തൂലികയില്‍ നിന്നും ഉത്ഭവിക്കാം )
വന്നത് കാണുക .
ജന്മഭൂമി ഓണപ്പതിപ്പ് അവിട്ടം ചരിത്രം നിഷ്പക്ഷമല്ല
പുറം 33മുതല്‍ 64 വരെ .അതില്‍ പുറം 49 കാണുക
“തിരുവിതാം കൂര്‍ രാജാക്കന്മാര്‍ക്ക് ഒരു വൈക്ലബ്യമുണ്ട് .
അവര്‍ ജാതിയില്‍ താഴ്ന്നവര്‍ ആണ് .ക്ഷത്രിയര്‍ ഒന്നുമല്ല .മരവരുടെ കൂട്ടത്തില്‍ നിന്ന് വന്നവര്‍ എന്നാണ് അവരെ പറ്റിയുള്ള അപഖ്യാതി”(പുറം49 ).
എം .ജി.എസ്സിന് എവിടെ നിന്ന് കിട്ടി ഈ വിവരം
ചരിത്രകാരന്മാരിലെ “മുത്തൂറ്റ്ജോര്‍ജ്” എന്ന് ശിഷ്യന്‍ എം ജി.എസ്സിനാല്‍ വിശേഷിപ്പിക്കപ്പെട്ട ഗുരു അന്തരിച്ച ഇളംകുളം കുഞ്ഞന്‍ പിള്ള പറഞ്ഞു വച്ചത് ഇടയര്‍ എന്നല്ലേ ? കെ ദാമോദരന്‍ പറഞ്ഞത് കോല്‍ ഉപയോഗിച്ചിരുന്ന “ഇടയന്‍/ആയന്‍ “ പിന്നെ “കോന്‍” (ആയര്‍ കോന്‍)ആയി രാജാവായി എന്നല്ലേ?
മറ്റു ചരിത്രകാരന്മാര്‍ “പാലിയം” എന്നും ഡോ.എം.ജി.എസ്സ്”ശ്രീ മൂലവാസം ചേപ്പേട്”എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനത്തെ കുറിച്ച് “കേരളചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍” എന്ന ആദ്യകാല ഗ്രന്ഥത്തില്‍ എം.ജി.എസ് ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു
പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ, വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ ടി.ഏ.എസ്സ് 1/ 1&2 ഭാഗങ്ങൾ) പാലിയത്തു നിന്നാണു കണ്ടെത്തിയതെങ്കിലും പ്രസ്തുത ശാസനം “വൃഷ്ണി കുല” രാജാവായ വിക്രമാദിത്യ വരഗുണന്റെ തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി എന്നും മറ്റും അതില്‍ എം.ജി.എസ് എഴുതി വച്ചതു വായിച്ചത് ഓര്‍ക്കുന്നു
ആ “വൃഷ്ണി” കുല /ആയര്‍ കുലമാണോ ഇപ്പോള്‍ എം.ജി.എസ് പറയുന്ന മറവ കുലം ?
ആര്‍ക്കറിയാം ?
കേഴുക. കേഴുക മാമക കേരള ചരിത്രമേ .

No comments:

Post a Comment