Sunday 3 December 2017

കുത്തും കോമയും ഇട്ട ചട്ടമ്പി

മംഗളം ദിനപ്പത്രം ഡിസംബര്‍ 2 ലക്കത്തില്‍ ലീഡര്‍ പേജില്‍ നാട്ടുമുറ്റം പംക്തിയില്‍ കെ.ആര്‍ പ്രമോദ് എഴുതിയ കുത്തഴിഞ്ഞ നാടിനു കുത്തും കോമയും ഇട്ട ചട്ടമ്പി എന്ന ലേഖനത്തില്‍ ചരിത്രപരമായി ചില അസത്യ പ്രസ്താവനകള്‍ കടന്നു കൂടി എന്ന് ചൂണ്ടി ക്കാനിക്കട്ടെ .
പറയത്തക്ക ഒരു ഗുരുവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്ന പ്രസ്താവന ചരിത്രപരമായി തെറ്റാണ് .പ്രശസ്ത ഭിഷഗ്വരന്‍ ,ഇന്ത്യന്‍ പ്രസിടന്റിന്റെ ആയുര്‍വേദ ചികിത്സകന്‍ കാലടി പരമേശ്വരന്‍ പിള്ള പുറത്തിറക്കിയ തൈക്കാട്ട് അയ്യാവ് ഗുരു ജീവചരിത്ര പ്രകാരം ( ആദ്യ പതിപ്പ് 1960 ) ആറു വര്‍ഷത്തെ നിരീക്ഷണത്തിന് ശേഷം കുഞ്ഞനെ ശിഷ്യന്‍ ആയി അയ്യാവു സ്വീകരിച്ചു ബാലാസുബ്രമാന്യ മന്ത്രം ഉപദേശിച്ചു കൊടുത്തത് 1879- ലെ ചിത്രാ പൌര്ന്നമി ദിനം .അടുത്ത വര്‍ഷം (1880) കുഞ്ഞന്‍റെ ആവശ്യപ്രകാരം നാണുവിനെ അയ്യാ ഗുരു ശിഷ്യന്‍ ആയി സ്വീകരിച്ചു.കൂടുതല്‍ അറിയാന്‍ പുറം 1976 പതിപ്പില്‍ പുറം 78 കാണുക
“----വീടോ ആശ്രമമോ ഇല്ലാതിരുന്ന അദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ രണ്ടേ രണ്ടു വസ്ത്രങ്ങള്‍ ആയിരുന്നു .ഒരു പഴയ കുടയും കീറിയ വിശറിയും” എന്നതും ശരിയല്ല
നടന്‍ ജനാര്‍ദ്ദനന്റെ പിതാവ് പറവൂര്‍ കെ.ഗോപാല പിള്ള രചിച്ച ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം ആദ്യ പതിപ്പ് 1935 ഇപ്പോള്‍ ലഭിക്കുന്ന കറന്റ് പതിപ്പ് ജൂലായ്‌ 2010 )ലേഖകന്‍ വായിച്ചിട്ടില്ല .അതില്‍ പുറം 295
കാണുക “അദ്ദേഹത്തിന്‍റെ സമ്പാദ്യമായി ഉത്തര തിരുവിതാം കൂറില്‍ തൊണ്ണൂറു ഏ ക്കര്‍ സ്ഥലമുണ്ട്.ആ പുതുവല്‍ സ്ഥലം തന്‍റെ പേരില്‍ പതിപ്പിച്ചിട്ട് അതില്‍ വേണ്ടത് പോലെകൃഷി ചെയ്ത് ഇപ്പോള്‍ ഒരായിരത്തില്‍ പരം രൂപാ പാട്ടം കിട്ടത്തക്ക വിധം ആയിട്ടുള്ളതും അതിനെ അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യനായിട്ടു കൊടുത്തിട്ടുള്ളതും ആകുന്നു .....”കൂടാതെ തച്ചുടയ കൈമ്മള്‍ ആ ഭൂമിയില്‍ ഒരു കെട്ടിടം പണിതു കൊടുക്കയും ചെയ്തിരുന്നു . ഇഞ്ചിനീയര്‍ വകുപ്പിലെ ഓവര്‍ സീയര്‍ കേശവ പിള്ളയുടെ ഭാര്യയുടെ അസുഖം ചികില്‍ സിച്ചതിനായി
സ്വാമികള്‍ സ്വര്‍ണ്ണ വേല്‍ ഉണ്ടാക്കി വാങ്ങിയ കാര്യം പുറം 293 ല്‍ വായിക്കാം .
വിവേകാനന്ദസ്വാമികള്‍ അറിവില്ലായ്മ കൊണ്ടാണോ ചട്ടമ്പി സ്വാമികളോ ടു ചിന്മുദ്രയെ കുറിച്ച് ചോദിച്ചത് അതോ ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ ആയിരുന്നോ എന്ന് സംശയം .ഞാന്‍ അറിവുള്ള ഒരു സന്യാസിയെ കേരളത്തില്‍ (മലബാറില്‍ )കണ്ടു എന്ന് സ്വാമികള്‍ പറഞ്ഞില്ല .”റി മാര്‍ക്കബില്‍ മേന്‍ “ എന്ന് മാത്രമാണ് ചട്ടമ്പി സ്വാമികളെ കുറിച്ച് വിവേകാനന്ദസ്വാമികള്‍ പറഞ്ഞത് എന്ന് കാണുക .സന്യാസി എന്ന് പോലും പറഞ്ഞില്ല
കൂടുതല്‍ അറിയാന്‍ www.charithravayana.blogspot in എന്ന എന്‍റെ ബ്ലോഗ്‌ കാണുക
ഡോ .കാനം ശങ്കരപ്പിള്ള
കെ.വി.എം എസ് റോഡ്‌ പൊന്‍കുന്നം
മൊബ 5416 Email:drkanam@gmail.com

No comments:

Post a Comment