Monday 20 February 2017

മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു .

മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു .
എടയ്ക്കല്‍ ഗുഹയില്‍ നിന്നും അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ചില ചിത്രങ്ങള്‍ സിന്ധു നദീതട മുദ്രകളെ പോലുള്ളവ ആണെന്ന് എം ആര്‍ രാഘവ വാര്യര്‍ മാതൃ ഭൂമി 2017 ഫെബ്രുവരി 19 ഞായര്‍ ലക്കം വാരാന്ത്യപ്പതിപ്പില്‍ എഴുതിയ സചിത്ര ലേഖനം -
“എടയ്ക്കല്‍ ഗുഹയില്‍ ഹാരപ്പയുടെ മിന്നലാട്ടം” –വായിച്ചു  ലേഖകനെ  അനുമോദിക്കുന്നു  
1920 -നുശേഷമാണ് ഹാരപ്പന്‍ ഗവേഷണം മാര്‍ഷല്‍ തുടങ്ങുന്നത്
തുടര്‍ന്നു പ്രാചീന ഭാരതീയ സംസ്കൃതി ദ്രാവിഡ സംസ്കൃതി യാണെന്ന്  ലോകം അറിഞ്ഞു.പക്ഷെ 1955-1997 കാലത്ത് വെറും നാല്‍പ്പത്തി രണ്ടു വയസ് മാത്രം ജീവിച്ചിരുന്ന മനോമനണീ യം സുന്ദരന്‍ പിള്ള,തിരുവിതാം കൂറിലെ ആദ്യ എം എ ബിരുദധാരി,തമിഴ് ഷെ ക്സ്പീയര്‍   അതിനു മുപ്പതു കൊല്ലം മുമ്പ് 1890- ല്‍ ഭാരത സംസ്കൃതി ദ്രാവിഡ സംസ്കൃതി എന്ന് വാദിച്ചു 1892-ല്‍  തന്നെ കാണാന്‍ പേരൂര്‍ക്കടയില്‍ ഹാര്‍വി ബംഗ്ലാവില്‍ എത്തിയ സ്വാമി വിവേകാനന്ദനോടും സുന്ദരന്‍  “പിള്ള പറഞ്ഞു .ഞാന്‍ ദ്രാവിഡനും ശൈവനും ആകുന്നു “
ഗവേഷണം ആദ്യം തുടങ്ങേണ്ടത് തെന്നിന്ത്യയിലെ നദീതടങ്ങളില്‍ നിന്നാവണം എന്നും വാദിച്ചു ദ്രാവിഡന്‍ ആയ സുന്ദരം പിള്ള
ഇന്ന് നൂറ്റി മുപ്പതു കൊല്ലം കഴിഞ്ഞു എം ആര്‍ രാഘവ വാര്യര്‍ പറയുന്നു എടയ്ക്കല്‍ ഗുഹയിലും പഴയ കാല ദ്രാവിഡ മുദ്രകള്‍ കാണാം എന്ന് .
സുന്ദരന്‍ പിള്ള പണ്ട് 1890-ല്‍  അതെഴുതി വച്ചപ്പോള്‍ അദ്ദേഹത്തെ വിഘടന വാദി എന്ന് വിളിച്ചു ചിലര്‍ കല്‍ക്കട്ടയിലെ ഇന്‍സ്ടിടുട്ട്ഓഫ് ഹിസ്റൊരിക്കല്‍ സ്റടീസ് സംഘടിപ്പിച്ച ഇരുപത്തിയേഴാം കൊണ്ഫ്രന്സില്‍ (ഡിസംബര്‍ 1977) പ്രസിദ്ധീകരിച്ച ലേഖനത്തെ ആസ്പദമാക്കി ഹരി കട്ടെല്‍ അദ്ദേഹത്തിന്‍റെ സ്ഥലനാമ ചരിത്രം –തിരുവനന്തപുരം ജില്ല (ഡി.സി ബുക്സ് 2016) എന്ന പഠനത്തില്‍ വിളപ്പിലും വിളവൂര്‍ക്കലും മറ്റു വിള നിലങ്ങളും (പേജ് 68) കാണുക
മനോന്മനീയം പി .സുന്ദരന്‍ പിള്ള അക്കാലത്ത് തന്നെ  എത്ര ശരിയായി വസ്തുതകള്‍ മനസ്സിലാക്കി  എന്ന് ഇന്ന് ലോകം അറിയുന്നു .
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
ഈമെയില്‍:drkanam@gmail.com  മൊബൈല്‍:9447035416 ബ്ലോഗ്‌:www.charithravayana.blogspot.in


No comments:

Post a Comment