Tuesday 28 February 2017

ചിദംബരം രാമലിംഗ സ്വാമികള്‍ (1823-1874) (വെള്ളാളലാര്‍ സ്വാമികള്‍ )

ചിദംബരം രാമലിംഗ സ്വാമികള്‍ (1823-1874)
(വെള്ളാളലാര്‍ സ്വാമികള്‍ )
==========================================
തമിഴ് നാട്ടിലെ കടലൂര്‍ ജില്ലയിലെ ചിദംബരം നടരാജ ക്ഷേത്രത്തില്‍
നിന്ന് ഇരുപതു കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറു മാറി സ്ഥിതി ചെയുന്ന
കൊച്ചു ഗ്രാമാണ് മരുതൂര്‍ .ഇവിടെ താമസിച്ചിരുന്ന രാമയ്യ പിള്ള –ചിന്നമ്മ ദമ്പതികളുടെ പുത്രന്‍ ആയിരുന്നു രാമലിംഗം പിള്ള 1923 ഒക്ടോബര്‍ 5-നു ജനനം .അഞ്ചാമത്തെ സന്തതി .ഈശ്വരനെ അഗ്നി ജ്യോതി രൂപത്തില്‍ ആരാധിച്ചു ജീവിച്ച അദ്ദേഹം 1874 ജനുവരി 30-നു ജ്യോതിയായി ഈശ്വര പദം അണഞ്ഞു എന്ന് ആരാധകര്‍ വിശ്വസിച്ചു പോരുന്നു .അന്തര്‍ധാനം ചെയ്തു സമാഥിയായ ദ്രാവിഡ സന്യാസി വര്യന്‍
 മൂത്ത മകന്‍ സഭാപതി പിള്ളയെ മാതാ പിതാക്കള്‍ വേദപഠനത്തിനു വിട്ടു..അയാള്‍ നല്ല മതപ്രഭാഷകന്‍ ആയി മാറി ..ഒരിക്കല്‍ സോമുചെട്ടിയാര്‍ എന്ന ധനവാന്‍റെ വീട്ടില്‍ പ്രഭാഷണം നടത്താന്‍ സഭാപതി പിള്ളയ്ക്ക് ക്ഷണം കിട്ടി .എന്നാല്‍ അസുഖബാധയാല്‍ സഭാപതിയ്ക്ക് പോകാന്‍ സാധിച്ചില്ല ,വിവരം പറഞ്ഞു ചില കീര്‍ത്തനങ്ങള്‍ പാടി വരാന്‍ രാമലിംഗത്തെ ജ്യേഷ്ടന്‍ അയച്ചു .രാമലിംഗമാകട്ടെ തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധനെ കുറിച്ച് ഒരു പ്രഭാഷണം നടത്തി സദസ്സിനെ കയ്യിലെടുത്തു .തുടര്‍ന്നു രാമ ലിംഗര്‍ക്ക് ധാരാളം പ്രഭാഷണങ്ങള്‍ നടത്താന്‍ അവസരം കിട്ടി തിരുവട്ടിയൂരില്‍ സ്ഥിതി ചെയ്യുന്ന ത്യാഗരാജ ക്ഷേത്രത്തില്‍ 23 വര്‍ഷം തുടര്‍ച്ചയായി രാമലിം ഗര്‍ ദര്‍ശനം നടത്തി .1850-ല്‍ വിവാഹിതനായി .എന്നാല്‍ അന്ന് തന്നെ ആബന്ധം ഉപേക്ഷിച്ചു .
ഒഴിവിലൊടുക്കം(1851) തൊണ്ടമണ്ടല ശതകം(1856) ചിന്മയ ദീപിക(1857) മനകണ്ട വാചകം (1854) ജീവകാരുണ്യ ഒഴുക്കം (സമാധിക്കുശേഷം 1879)
എന്നിവ പ്രധാന കൃതികള്‍
1858 –ല്‍ കരുംകുഴി എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി .മുഖവും പാദവും ഒഴിച്ച് ബാക്കി ശരീര ഭാഗം മറച്ചു കൊണ്ട് വെള്ള വസ്ത്രം ധരിക്ക ആയിരുന്നു അദ്ദേഹത്തിന്‍റെ രീതി .”അരുള്‍ പ്പെടും ജ്യോതി തനിപ്പെഴും കരുണയ് “എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മന്ത്രം .തന്‍റെ കവിതകളില്‍ കൂടി സ്വാമികള്‍ വിശപ്പിന്‍റെ വേദനകളെ വിവരിച്ചു ..ജീവകാരുണ്യ ഒഴുക്കം എന്ന വിശ്വാസ പ്രമാണം സ്വീകരിച്ച സ്വാമികള്‍
ലോകത്തില്‍ ആദ്യമായി സൌജന്യ ഭക്ഷ്യ വിതരണ സമ്പ്രദായം ആവിഷ്കരിച്ചു നടപ്പിലാക്കി .അതിനായി “സത്യ ധര്‍മ്മ ശാല” തുറന്നു പില്‍ക്കാലത്ത് വിവേകാനന്ദ സ്വാമിക്ക് ഇക്കാര്യത്തില്‍ അദ്ദേഹം വഴികാട്ടിആയി മാറി .”സത്യ ജ്ഞാന സഭ” എന്ന പേരില്‍ ധ്യാനത്തിനായി ഒരു മന്ദിരം 1872 ജനുവരി 25 നു സ്ഥാപിതമായി .പ്രധാന കവാടം കടന്നു ചെന്നാല്‍ വിവിധ നിറങ്ങളില്‍ ഏഴു തിരശീലകള്‍ ഒന്നിന് പിന്നില്‍ ഒന്നായി കാണപ്പെടും .അതിനു പിന്നില്‍ അണയാത്ത ദീപം കാണപ്പെടുന്നു .ജീവിതത്തിലെ ഏഴു പ്രധാന ഘട്ടങ്ങള്‍ തരണം ചെയ്ത് ഈശ്വരസാക്ഷാല്‍ക്കാരം നേടാം എന്ന് ബോധാവല്‍ക്കരിക്കയാണ് സ്വാമികള്‍ ഇതിലൂടെ ചെയ്യുന്നത് .തമിഴിലെ തൈ മാസത്തില്‍ പൂയം നാളില്‍ ഇവിടെ വാര്‍ഷിക പൂജ നടക്കുന്നു .
നാല് കിലോമീറ്റര്‍ മാറി സിദ്ധിവിളാകം നിലകൊള്ളുന്നു .1870 മുതല്‍ അന്തര്‍ധാനം ചെയ്യും വരെ സ്വാമികള്‍ ഇവിടെ താമസിച്ചിരുന്നു .1876 മുതല്‍ ഇവിടെ നിന്ന് സൌജന്യമായി ആഹാരം കൊടുത്തു തുടങ്ങി അതില്‍ പിന്നെ അവിടത്തെ അടുക്കളയില്‍ തീ അണഞ്ഞിട്ടില്ല .
തിരു അരുട് പാ (തിരു അരുളപ്പാട്ടുകള്‍ ) എന്ന പേരില്‍ സ്വാമികളുടെ കൃതികള്‍ അറിയപ്പെടുന്നു .5818 ശ്ലോകങ്ങള്‍ 379 തലവാചകങ്ങളില്‍ പദ്യങ്ങള്‍ .സ്വാമികളുടെ മുഴുവന്‍ കൃതികള്‍ എട്ടു വാല്യം ആയി ഇപ്പോള്‍ കിട്ടും .
ശ്രീ നാരായണ ഗുരുവിന്‍റെ പദ്യഭാഗങ്ങളില്‍ പലതിലും രാമലിംഗ സ്വാമികളുടെ ആശയങ്ങള്‍ കാണാം എന്ന് ഡോ .പി ഏ എം തമ്പി ശ്രീനാരായണനും ശ്രീരാമലിംഗ അടികളും (പ്രഭാത് 2014 ) എന്ന കൃതിയില്‍ സ്ഥാപിക്കുന്നു .(പേജ് 57-59)
മനോന്മാനീയം സുന്ദരന്‍ പിള്ള ഭാര്യ (കുഞ്ഞന്‍ നാണു തുടങ്ങിയവരുടെ പോറ്റമ്മ )ശിവകാവി അമ്മാള്‍ എന്നിവര്‍ രാമലിംഗ സ്വാമികളുടെ വലിയ ആരാധകര്‍ ആയിരുന്നു .നൂറു കണക്കിന് വരുന്ന കുടി കിടപ്പുകാര്‍ക്ക് ദിവസവും സദ്യ നല്‍കാന്‍ ശിവകാവി അമ്മാള്‍ക്ക് പ്രചോദനം നല്‍കിയത് രാമലിംഗസ്വാമികളുടെ അന്നദാന പ്രസ്ഥാനം ആയിരുന്നു
നാണു വിനു രാമലിംഗ സ്വാമികളുടെ കൃതികളുമായി പരിചയം ഉണ്ടാവാന്‍ കാരണം സുന്ദരന്‍ പിള്ള അദ്ദേഹത്തെ കുറിച്ച് ജ്ഞാന പ്രജാഗരം ശൈവ പ്രകാശ സഭ എന്നിവിടങ്ങളില്‍ നടത്തിയ ക്ലാസ്സുകളും
ശ്രീ തമ്പിയുടെ ഗ്രന്ഥത്തില്‍ ഉള്ളില്‍ തലക്കെട്ട്‌ ശരിയെങ്കിലും
പുസ്തക നാമം അത്ര ശരിയല്ല
ശ്രീ രാമലിംഗ അടികളും ശ്രീ നാരായണ ഗുരുവും എന്ന് വേണ്ടിയിരുന്നു .അതിനനുസ്സരിച്ചു ചിത്രങ്ങളുടെ സ്ഥാനവും .(പ്രസാധകര്‍ കച്ചവട മനസ്ഥിതി കൊണ്ട് വരുത്തിയ മാറ്റം ആവാം പത്താം അദ്ധ്യായം തലവാചകം തിരിച്ചാണ് നല്‍കിയിരിക്കുന്നത് .അതാണ്‌ ശരിയും .രാമലിംഗസ്വാമികള്‍ (1823-1874 ) ആണ് ശ്രീനാരാണഗുരുവിന്‍റെ (1855-1828)
മുന്‍ഗാമി .
for copies
Dr.P.A.MThampi Meenaksi Puram Pollachi mob:9942175200
dr_thampi@yahoo.com
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

No comments:

Post a Comment