Saturday 4 February 2017

ഏതു പിള്ളമാര്‍ ?

 ഏതു പിള്ളമാര്‍ ?
================
പുതുപ്പള്ളി രാഘവന്‍ എഴുതിയ സ്മരണകള്‍ (മൂന്നാം ഭാഗം പുറം 9 പ്രകാരം കോഴിക്കോട്ടു പാളയത്തെ “ഏതോ ഒരു )പച്ചക്കറി കടയുടെ മുകള്‍ ആയിരുന്നു ഈറ്റില്ലം .ഈ.എം എസ് ദാമോദരന്‍ എന്ന് രണ്ടു പുരോഹിത വര്‍ഗ്ഗക്കാര്‍ പിന്നെ കേരളീയന്‍ എന്ന് ചിലരും എസ്വി ഘാട്ടെ എന്ന് മറ്റുചിലരും പറയുന്ന മൂന്നാമന്‍ പിന്നെ രണ്ടു പിള്ളമാരും
വാലില്ലാപ്പിള്ള നെയ്യാറ്റിന്‍ കരക്കാരന്‍ എന്‍ സി (ചന്ദ്ര )ശേഖരന്‍
മറ്റേ ആള്‍ സഖാവ് എന്ന പേര്‍ വീണ വൈക്കംകാരന്‍ പിള്ള
വൈക്കം പപ്പനാവന്‍ (എന്ന് ദളിത്‌ ബണ്ട് അജയ് ശേഖര്‍ എന്നിവര്‍ പറയുന്ന കൊലയാളി ) എന്ന പിള്ളയുടെ സഹോദരിയുടെ കൊച്ചുമകന്‍ കിട്ടന്‍
ഈ.എംഎസ് എഴുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പുസ്തകപ്രകാരം കേരള ഘടകം പ്രസവിച്ചു വീണത് അങ്ങ് തെക്ക് തിരുവനന്തപുരത്ത് “എവിടെയോ “ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലീഗ് “
എന്ന പേരില്‍ .
അവിടെയും ഉണ്ടായിരുന്നു പുരോഹിത വര്‍ഗ്ഗത്തിന് പുറമേ രണ്ടു
"പിള്ള"മാര്‍
വൈക്കം കാരന്‍ കിട്ടനും
നെയ്യാറ്റിന്‍കര കാരന്‍ ശേഖരനും
അവര്‍ ഏതു പിള്ളമാര്‍ ?
എന്ന് ചോദിക്കും കാലവും വരാം .
(കടപ്പാട് :തെക്കുംഭാഗം മോഹന്‍ )

No comments:

Post a Comment