Saturday 29 October 2016

എം.ജി എസ്സിന്‍റെ ചരിത്രഭാഷണവും കേരള ഭൂപരിഷ്കരണവും

എം.ജി എസ്സിന്‍റെ ചരിത്രഭാഷണവും കേരള ഭൂപരിഷ്കരണവും  
======================================================
മലയാളം വാരിക ഐക്യ കേരളം 60 പതിപ്പില്‍ (2016 ഒക്ടോബര്‍ 31)
വ്യാജം കേരള വികസന മാതൃക എന്ന എം.ജി.എസ്സുമായുള്ള ചരിത്രഭാഷണത്തില്‍ ഈ.എം.എസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷകരണ നിയമത്തെ കുറിച്ച് ഏ .എം ഷിനാസ് ചോദിക്കുമ്പോള്‍ ,
കോണ്‍ഗ്രസ് ആണ് ഭൂപരിഷകരണത്തിന് വേണ്ടിയുള്ള പ്രമേയം സ്വാതന്ത്ര്യ സമ്പാദനത്തിന് മുമ്പ് ആദ്യമായി അവതരിപ്പിച്ചതെന്ന് എം.ജി.എസ് പറയുമ്പോള്‍, ചില വസ്തുതകള്‍ തമസ്കരിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ . .ചരിത്ര പണ്ഡിതനായ എം.ജി.എസ്,  
ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ, അഴിമതി കാട്ടാത്ത നല്ല  മന്ത്രിയായിരുന്ന, തിരുക്കൊച്ചി ധനമന്ത്രി, ഏതാനും സെന്റിലെ ഓലപ്പുരയില്‍ ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ പി.എസ്സ്.നടരാജപിള്ളയെ തമസ്കരിക്കുന്നു

നമ്മുടെ സംസ്ഥാനത്ത്  ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു പട്ടം താണുപിള്ളയുടെ പി.എസ.പി മന്ത്രിസഭയിലെ ധന റവന്യു മന്ത്രി പി.എസ്സ് .നടരാജപിള്ള ആയിരുന്നു. ആര്‍.കെ സുരേഷ്കുമാര്‍, പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്‍റ്  പൊളിറ്റിക്സ് ആന്‍ഡ് സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക:
“1954
ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍,(1954ആഗസ്റ്റ്‌ 7)

ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും കൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി
മുഖ്യമന്ത്രി പട്ടം അക്കാലത്തെ ഒരു ജോണി ലൂക്കൊസിനോട് (കേരള കൌമുദി യിലെ കാര്‍ത്തികേയന്‍ )അല്‍പ്പം കൊച്ചു വര്‍ത്തമാനം പറഞ്ഞതാണ് ദോഷം ചെയ്ത്. ബില്ല് പാസായാല്‍ പിന്നെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാണില്ല എന്ന് പട്ടം പൊങ്ങച്ചം പറഞ്ഞു . .”അപ്പോള്‍ കോണ്ഗ്രസ്സോ?” എന്ന് “ജോണി “?
“കോണ്ഗ്രസ്സും കാണില്ല” എന്ന് പട്ടം . ഭൂപരിഷകരണബില്‍ പാസ്സയിക്കഴിഞ്ഞാല്‍, തിരുകൊച്ചിയില്‍ കമൂണിസ്റ്റു- കോണ്ഗ്രസ് പാര്‍ട്ടികള്‍ കാണില്ല എന്ന് പട്ടം പറഞ്ഞതായി പിറ്റേ ദിവസം പത്രങ്ങളില്‍ മത്തങ്ങാ വാര്‍ത്ത . .ഇരു പാര്‍ട്ടികളും ചേര്‍ന്ന് പട്ടത്തിനെ (ഒപ്പം പി എസ് നടരാജപിള്ള യെയും ) താഴെ ഇറക്കി എന്ന ചരിത്രം ഇന്ന് ഇരുകൂട്ടരും മറച്ച് വയ്ക്കുന്നു അവരോടൊപ്പം .ഒപ്പം എം.ജി.എസ്സും
ഭൂപരിഷ്കരണ നിയമങ്ങള്‍ ആദ്യം അവതരിപ്പിച്ചതിനുള്ള ക്രഡിറ്റ് പി.എസ്സിനാണെങ്കിലും തിരുക്കൊച്ചി  മുഖ്യ മന്ത്രി സി .കേശവനെ
നമ്മള്‍,മലയാളികള്‍ മറന്നു കൂടാ. “തൂമ്പ കിള്യ്ക്കുന്നവനും കുടികിടപ്പുകാരനും കൂടുതല്‍
രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം” എന്നു തിരുക്കൊച്ചി മുഖ്യമന്ത്രി സി.
കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ സാമ്പത്തികോദേഷ്ടാവായിരുന്ന
പ്രൊഫ.മാത്യൂ തരകന്‍റെ സഹായത്തോടെ അദ്ദേഹം ഭൂനയപരിപാടികള്‍
ആവിഷ്കരിച്ച വിവരം ആര്‍.പ്രകാശം (മുന്‍ എം.എല്‍ ഏ ജമീല പ്രകാശത്തിന്റെ പിതാവ്/നീലന്റെ ഭാര്യാ പിതാവ്  )എഴുതിയ “.കേശവന്‍ ജീവചരിത്രം”,സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം.ബില്ലിന്‍റെ നക്കല്‍ തയ്യാറാകിയ വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍, കോട്ടയം ലോബിയുടെ നേതാവ് ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.
അവസാനം ഒത്തു തീര്‍പ്പായി. നക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും
ചെയ്തില്ല അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിയാതെ പോയി.
1956
ല്‍ രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു രൂപം കൊടു ക്കുമ്പോഴാണ് സാക്ഷാല്‍നെ ഹൃ പോലും ഭൂനിയമത്തെക്കുറിച്ചു ചിന്തിക്കുന്നത്.സി.കേശവനും പി.എസ്സ്.നടരാജപിള്ളയുംഅതിനെത്രയോ മുമ്പു തിരുക്കൊച്ചിയില്‍ അതു നടപ്പിലാക്കാന്‍ മോഹിച്ചു.
കൂടുതലറിയാന്‍ പി.സുബ്ബയ്യാ പിള്ള തയാറാക്കി കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിച്ച “പി.എസ് നടരാജപിള്ള” എന്ന ജീവചരിത്രം 1991 പുറം  126-128 കാണുക .
ആ ബില്‍ ചര് ച്ചയില്‍ ആണ് അന്നത്തെ പ്രതിപക്ഷാംഗം കെ.ആര്‍ ഗൌരി (അന്ന് അമ്മ ആയിട്ടില്ല വെറും “ഗൌരി” )”അവസാനത്തേ ത്തിന്‍റെ ആദ്യം കുറിയ്ക്കപ്പെട്ടു” : എന്ന് പ്രസംഗിച്ചത് എന്നതും ചരിത്രം .പക്ഷെ പില്‍ക്കാലത്ത് ഗൌരിയമ്മ കേരളഭൂപരിഷകരണ ബില്‍ തന്‍റെ  സൃഷ്ടി എന്ന് വാദിച്ചു . വി.ആര്‍ കൃഷണ അയ്യര്‍ ആകട്ടെ ആ ബില്‍ അദ്ദേഹത്തിന്‍റെ സൃഷ്ടി എന്നും വാദിച്ചു എന്നതും രസകരം .
Top of Form



ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ 9447035416 ഈമെയില്‍ drkanam@gmail.com
Bottom of Form


No comments:

Post a Comment