Wednesday 19 October 2016

മനോന്മണീയം പി.സുന്ദരന്‍ പിള്ള


മനോന്മണീയം പി.സുന്ദരന്‍ പിള്ള

ഇനിയും ഒരാര്‍ക്കിയോളജിക്കാരന്‍ വേണ്ടേ? എന്ന് ചോദിച്ചു തൃപ്പൂണി ത്തുറയില്‍ നിന്ന് ശ്രീമതി പത്മജാദേവി ഒക്ടോബര്‍ 19 ലക്കം മാതൃഭൂമി
“ആക്ഷേപങ്ങളും അഭിപ്രായങ്ങളും” പംക്തിയില്‍ എഴുതിയ കത്ത് വായിച്ചു .കേരള പുരാവസ്തു വിഭാഗം മേധാവികള്‍ ആയിരുന്ന സര്‍വ്വശ്രീ ഉണ്ണിത്താന്‍ ,മഹേശ്വരന്‍ നായര്‍ ,ഹേമചന്ദ്രന്‍ ,വേലായുധന്‍ നായര്‍ ,പ്രേംകുമാര്‍ എന്നിവരെ പേര്‍ പറഞ്ഞ് അവതരിപ്പിക്കുന്ന ശ്രീമതി
പതിവുപോലെ തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി .ലോക പ്രസിദ്ധ പണ്ഡിതന്‍ ,തിരുവിതാംകൂറിലെ ആദ്യ എം.ഏ ബിരുദ (1880)ധാരി, “മനോന്മണീയം” എന്ന തമിഴ് നാടകം വഴി തമിഴ് ഷെക്സ്പീയര്‍ പദവി നേടിയെടുത്ത ,ആലപ്പുഴ ജനിച്ചു തിരുവനന്തപുരത്ത് ജീവിച്ച (1855-1897) പി. സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു .
വര്‍ക്കല തുരങ്കം നിര്‍മ്മിക്കുമ്പോള്‍ കിട്ടിയ ചില അപൂര്‍വ്വ രേഖകള്‍ പഠിച്ചു വേണാട്ടിലെ ചില പ്രാചീന രാജാക്കന്മാരെ കുറിച്ച് പ്രബന്ധം രചിച്ച പിള്ളയോട്, വാത്സല്യം ഉണ്ടായിരുന്ന ശ്രീമൂലം തിരുനാള്‍, എന്ത് സമ്മാനം വേണമെന്ന് ചോദിച്ചപ്പോള്‍, സംസ്ഥാനത്ത് പുരാവസ്തു വിഭാഗം സ്ഥാപിക്കണം എന്നായിരുന്നു മറുപടി .സമ്മാനം നല്‍കി. ഒപ്പം ആ വിഭാഗം സ്ഥാപക മേധാവി എന്ന സ്ഥാനവും .കാളവണ്ടിയില്‍ കയറി നാടുചുറ്റി പിള്ള പ്രാചീന രേഖകള്‍ പഠിച്ചു പ്രസിദ്ധപ്പെടുത്തി .”മണലി ക്കര ശാസനം” വഴി നാഞ്ചിനാട്ടിലെ “ഊര്‍ക്കൂട്ടങ്ങള്‍” കണ്ടെത്തി ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയ “വരത്തര്‍” ആയിരുന്നു എന്നു ആദ്യമായി സ്ഥാപിച്ചത് സുന്ദരം പിള്ള ആയിരുന്നു
.ഇംഗ്ലണ്ടിലെ ബെമിംഗാമിലെ “ലൂണാര്‍ സൊസ്സൈറ്റി” മാതൃകയില്‍,  സുഹൃത്തും യോഗയില്‍ ഗുരുവും ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവുസ്വാമി എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നരേന്ദ്ര മോഡിയുമായി ചേര്‍ന്ന്  തിരുമധുര പേട്ടയില്‍ ജ്ഞാന പ്രജഗരം (1876,)ചെന്തിട്ടയില്‍ ശൈവ പ്രകാശസഭ (1885) എന്നിവ സ്ഥാപിച്ച പിള്ള  ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു ,അയ്യങ്കാളി ,ഡോക്ടര്‍ പല്‍പ്പു തുടങ്ങിയ നവോത്ഥാന നായകര്‍ക്ക് ദിശാബോധം നല്‍കി. ആര്‍ട്ടിസ്റ്റ് രാജാരവി വര്‍മ്മ, ഏ .ആര്‍ രാജരാജവര്‍മ്മ മുതല്പേരെ പ്രശസ്തരാക്കിയതില്‍ പിള്ളയ്ക്ക് ഗണ്യമായ പങ്കുണ്ടായിരുന്നു .
പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ഡാര്‍വിനുമായി നേരിട്ട് കത്തിടപാടുകള്‍ നടത്തിയിരുന്നു മലയാളിയായ പിള്ള .
ജ്ഞാന പ്രജാഗരം, ശൈവ പ്രകാശസഭ ,തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവയില്‍ പിള്ള നടത്തിയ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധയോടു കേട്ട് നോട്സ് എഴുതിയടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍ ആയി മാറി .നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1897- ല്‍ പിള്ള അകാലത്തില്‍ അന്തരിച്ചു .പില്‍ക്കാലത്ത് തിരുക്കൊച്ചി ധനമന്ത്രിയ ആയി ഭൂപരിഷ്കരണ തിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ച നടരാജന് അന്ന് പ്രായം ആറു വയസ് .ഭാര്യ ബാലനായ മകനുമായി ആലപ്പുഴയ്ക്ക് പോയി .പിള്ളയുടെ നോട്സ് പരിഷ്കാരം വരുത്തി ആരൊക്കയോ ചട്ടമ്പി സ്വാമികളുടെ പേരില്‍ പ്രസിദ്ധീകരിച്ചു .വിഹഗ വീക്ഷണത്തില്‍ തന്നെ ആ കൃതികള്‍ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായിരുന്ന ചട്ടമ്പി സ്വാമികള്‍ എഴുതിയവ അല്ല എന്ന് മനസ്സിലാകും .
1897 ല്‍ അന്തരിച്ച സുന്ദരന്‍ പിള്ള 1921 –ല്‍ ഹാരപ്പന്‍ ഉല്‍ഖനനം തുടങ്ങുന്നതിനു ദശകങ്ങള്‍ക്ക് മുമ്പ് തന്നെ പ്രാചീന ഭാരത സംസ്കൃതി ദ്രാവിഡം ആണെന്ന് വാദിച്ചു .തെക്കേ ഇന്തയിലെ നദീ തടങ്ങളില്‍ നിന്ന് കര്‍ഷകര്‍  വടക്കെ ഇന്ത്യയിലേക്ക്‌ വ്യാപിക്ക ആയിരുന്നു എന്ന സുന്ദരന്‍ പിള്ളയുടെ വാദത്തിനു ഇന്ന് അംഗീകാരം കിട്ടി വരുന്നു ((ഹരി കട്ടേല്‍
സ്ഥലനാമ ചരിത്രം എസ് .പി.സി.എസ് 2016 പുറം 68).വെറുതെ അല്ല എം.ജി.എസ് നാരായണന്‍ തന്‍റെ” ചരിത്രം വ്യവഹാരം കേരളവും ഭാരതവും” കറന്റ് തൃശ്ശൂര്‍ 2015 പുറം 130) “കേരള ചരിത്രം” ഒന്നാം വാല്യത്തില്‍ രാജന്‍ ഗുരുക്കള്‍ മനോന്മണീ യം സുന്ദരന്‍ പിള്ളയെ കുറിച്ച് മുക്കാല്‍ പാരഗ്രാഫ് എഴുതിയതില്‍ അസഹിഷ്ണത പ്രകടിപ്പിച്ചത് .

മന്‍മോഹന്‍ ബംഗ്ലാവില്‍ പാര്‍ക്കുന്ന ധനമന്ത്രി തോമസ്‌ ഐസ്സക് മനോന്മണീയം സുന്ദരന്‍ പിള്ള എന്നൊരാളെ കുറിച്ച് കേട്ടിരുന്നില്ല എന്ന് ഫേസ് ബുക്ക് പേജില്‍ തുറന്നെഴുതിയത് ഇക്കഴിഞ്ഞ ദിവസം . .നവോത്ഥാന നായകരില്‍ പതിനാലു പ്രഗല്ഭരെ കണ്ടെത്തി അവരെ ഓരോ ജില്ലയ്ക്കും വിഭജിച്ചു നല്‍കി കേരള ബട്ജറ്റില്‍ അവര്‍ക്ക് മൊത്തം നാല്‍പ്പതു കോടി രൂപാ നീക്കിവച്ച അദ്ദേഹം മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്ക് ഒന്നും നല്‍കിയില്ല .പക്ഷെ ജയലളിത സര്‍ക്കാര്‍ പിള്ളയുടെ പൂര്‍വ്വികരുടെ നാടായ തിരുനെല്‍ വെളിയില്‍ പിള്ളയുടെ സ്മരണയ്ക്കായി ഒരു യൂണിവേര്‍സിറ്റി തന്നെ തുടങ്ങി മനോന്മണീയം സുന്ദരനാര്‍ (എം.എസ് ) യൂണിവേര്‍സിറ്റി
കൂടുതലറിയാന്‍
http://charithravayana.blogspot.in/2016/10/1855-1897.html
ഡോക്ടര്‍ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
മൊബ: 9447035416 ഈ മെയില്‍:  drkanam@gmail.com .

No comments:

Post a Comment