Saturday 9 April 2016

തരിസാപ്പള്ളി ശാസനം എന്ന വെള്ളാള-ഈഴവ പട്ടയത്തിലെ വ്യാജസാക്ഷികള്‍

തരിസാപ്പള്ളി ശാസനം
എന്ന വെള്ളാള-ഈഴവ പട്ടയത്തിലെ വ്യാജസാക്ഷികള്‍

“സിറിയന്‍ ക്രിസ്ത്യന്‍”  എന്നും “കോട്ടയം ചെപ്പേട്” എന്നും ഗുണ്ടര്‍ട്ട്‌ സായിപ്പ് വിശേഷിപ്പിച്ച തരിസാപ്പള്ളി പട്ടയം എന്ന അതിപുരാതന കേരള ചരിത്രരേഖ യഥാര്‍ത്ഥത്തില്‍ സിറിയന്‍ ക്രിസ്ത്യാനികളുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണെന്ന് കരുതേണ്ടി വന്നിരിക്കുന്നു  കൊല്ലത്ത് വച്ചാണ് ആരേഖ നിര്‍മ്മിക്കപ്പെട്ടതെന്നും അതിനാല്‍ ഈ രേഖ കോട്ടയം ചെപ്പേട് അല്ല എന്നും “കൊല്ലം ചെപ്പേട്” ആണെന്നും സ്ഥാപിക്കപ്പെടുന്നു .കൂടാതെ അതൊരു “വെള്ളാള-ഈഴവ പട്ടയം” ആണെന്നും  അതില്‍ വിദേശ സാക്ഷികള്‍ ഒരാള്‍ പോലും ഇല്ല എന്നും
ഉറപ്പാക്കുന്നു .
എ.ഡി 849-ല്‍ തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന കൊത്താണൂ (സ്ഥാണു) രവിയുടെ അഞ്ചാം ഭരണ വര്‍ഷത്തില്‍ എഴുതപ്പെട്ട ദാനാധാരം. ആണ് തരിസാപ്പള്ളി ചെമ്പുപത്രം.വേണാട്ടരചന്‍ അയ്യന്‍ അടികളും ഇളംകൂര്‍ രാമര്‍ തിരുവടികളും ചേര്‍ന്ന് നല്‍കിയ ഒരട്ടിപ്പേര്‍ ആണത് . കര്‍ഷകരും ഭൂവുടമകളുമായ വെള്ളാളരുടെ കൈവശമുള്ള കുറെ ഭൂമി കൃഷി ചെയ്യാന്‍, നാലുകുടി വെള്ളാളരോടോപ്പം, തരിസാപ്പള്ളി എന്ന ജൈന ആരാധനാലയത്തിന്(പള്ളി) നല്‍കുന്ന ചെമ്പോലക്കരണം .ഈഴവര്‍, ഈഴവക്കയ്യര്‍ , തച്ചര്‍,വണ്ണാര്‍ ,എരുവിയര്‍ എന്നീ തൊഴിലുകാരെയും ഒപ്പം  നല്‍കുന്ന രാജശാസനം
.ഒന്‍പതാം ശതകത്തില്‍ “കുരക്കേണി” കൊല്ലം എന്ന തെക്കന്‍ കൊല്ലം രാജധാനിയാക്കിയിരുന്ന വേണാട് എന്ന നാട്ടുരാജ്യത്തെ  നികുതികളെയും വണിക്ഗ്രാമം (“മണി”ഗ്രാമാമല്ല.വകാരം പലരും മകാരമായി വായിച്ചു  ) അഞ്ചുവണ്ണം എന്നീ  കച്ചവട സംഘങ്ങളെയും കുറിച്ചു വിവരം തരുന്ന അതിപുരാതന കേരള ചരിത്രരേഖ .കൃത്യമായ കാലനിര്‍ണ്ണയം ചെയ്യാന്‍ സാധിച്ച ആദ്യ അതിപുരാതന താമ്രപത്രം. കേരള ചരിത്രകാരന്മാര്‍ മുഴുവന്‍ കൂടെക്കൂടെപരാമര്‍ശിക്കാറുള്ള ചെമ്പോലക്കൂട്ടം .അക്ഷര വിദ്യ അറിയാവുന്നവര്‍ ഒന്‍പതാം ശതകത്തില്‍ വെള്ളാളര്‍ ആയിരുന്നു എന്നും അക്കാലത്ത് ഭൂമി ബ്രഹ്മസ്വമോ ദേവസ്വമോ ബ്രഹ്മസ്വദേവസ്വമോ   ചേരിക്കലോ ഒന്നും  ആയിരുന്നില്ല എന്നും കൃഷി ചെയ്യുന്ന കര്‍ഷകരുടെ, വെള്ളാളരുടെ,  വക  ആയിരുന്നു എന്നും തെളിയിക്കുന്ന ചരിത്ര രേഖ. അക്കാലത്ത് ക്രിസ്താനികളും മുസ്ലിമുകളും കൊല്ലത്തില്ലായിരുന്നു .ഇതെല്ലാമാണ് തരിസാപ്പള്ളി ശാസനം എന്ന ചെമ്പോലക്കരണം വിശദമാക്കുന്നത്
2015 നവംബര്‍ 27-നു കോട്ടയം സി.എം.എസ് കോളേജില്‍ ദ്വിശതാബ്ദി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാമത് അന്ത്രദ്ദേശീയ ചരിത്ര കോ ണ്ഫ്രന്സില്‍ ഈ ലേഖകന്‍ തരിസാപ്പള്ളി പട്ടയത്തിലെ ഒളിപ്പിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷികളുടെ പട്ടിക അവതരിപ്പിക്കപ്പെടുകയുണ്ടായി .1771-ല്‍ പാരിസില്‍ പ്രസിദ്ധീകരിക്കപ്പെട്ട സെന്റ്‌ അവസ്ഥ എന്ന കൃതിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഈ ശാസന്തിലെ അവസാന ഓലയില്‍ ഉള്‍വശത്ത് (മാത്രം )എഴുതപ്പെട്ട പതിനേഴു നാടന്‍ വെള്ളാള വാര്‍ത്തക സാക്ഷികളുടെ പട്ടിക അവതരിപ്പിച്ചു .ഫ്രഞ്ച് സഞ്ചാരി ഏബ്രഹാം ഹയാസിന്ത് ആങ്ക്തില്‍ ഡ്യു പെറോ രചിച്ച സെന്‍റ്അവസ്ഥയുടെ പുറങ്ങളും അവതരിപ്പിക്കപ്പെട്ടു.ജനുവരി ലക്കം “കിളിപ്പാട്ട്” മാസികയില്‍ (തിരുവനന്തപുരം) ഈ പ്രബന്ധഭാഗം  പ്രസിദ്ധീകരിക്കപ്പെട്ടു. 
തരിസാ ജൈനപ്പള്ളി പട്ടയത്തിലെ ഒളിപ്പിച്ചു വച്ചിരിക്കുന്ന തനിനാടന്‍  “ദരിതാ സാക്ഷികൾ”(ദരിതാ = വെണ്ണീര്‍ -ഭസ്മം- അണിയാത്ത വെള്ളാള വ്യാപാരികള്‍ ) ആരെല്ലാമെന്ന് നോക്കാം.
1.വേൾകുല സുന്ദരൻ
(വേൾകുല "ചന്ദിരൻ" എന്നാണു പെറോ എഴുതിയത്)
2.വിജയനാരായണൻ
3.ഇതിരാക്ഷി ഒടിയ കണ്ണൻ നന്ദനൻ
4.മദിനേയ വിനയ ദിനൻ
5. കണ്ണ നന്ദനൻ
6
. നലതിരിഞ്ഞു തിരിയൻ
7. കാമൻ കണ്ണൻ
8
. ചേന്നൻ കണ്ണൻ
9
. കണ്ടൻ ചേരൻ
10
.യാകൊണ്ടയൻ
11
. കനവാടി അതിതേയനൻ
ആന മുദ്ര
12. മുരുകൻ ചാത്തൻ
13
. മുരുകൻ കാമപ്പൻ
14
. പൂലക്കുടി തനയൻ
15
. പുന്നത്തലക്കോടി ഉദയനൻ കണ്ണൻ
16
. പുന്നത്തലകോരനായ കൊമരൻ കണ്ണൻ
17
. സംബോധി വീരയൻ
(from
 :Anquttil du Peron  in his book  Zend Avesta.Vol 1,1880 pages 180-190)

നാളിതുവരെ ഇപ്പോൾലഭ്യമായിരുന്ന  ദാന ഓലകളിൽ അവസാന പുറം
"
വേൾകുല സുന്ദരൻ,വിചൈയ....." (വിജയ) എന്നപൂർണ്ണമായി
അവസാനിക്കുന്നു .പെറോ നൽകുന്ന ലിസ്റ്റിലാദ്യം വേൾകുല
ചന്ദ്രൻ (സുന്ദരൻ തെറ്റിയതാവാം ചന്ദ്രൻ)..രണ്ടാമൻ വിജയ നാരായണൻ.
തുടർന്നു കുറെ നാടൻ പേരുകളും ഇടയിൽ ഒരാനയുടെ ചിത്രം.
ആയ് രാജവംശ മുദ്ര .അയ്യനടികള്‍ നല്‍കിയത് എന്നതിന് തെളിവ് .
ആയിട്ടുണ്ട് .ലിപിയാകട്ടെ വട്ടെഴുത്ത്.
ആ സാക്ഷികളെ  അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
കൃസ്ത്യൻ പേരുകളോ സിറിയൻ പദമോ വരാത്തതു കൊണ്ടാവാം  ഈ
അവസാന ഒപ്പേടിനു ഒളിവിൽ കിടക്കേണ്ടി വരുന്നത്.ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ട് എന്നു മനസ്സിലാക്കിയിട്ടും അതു തങ്ങളുടെ ഗ്രന്ഥത്തിൽ (തരിസാപ്പള്ളി പട്ടയം എന്‍.ബി.എസ് 2013) എം.ആര്‍ രാഘവ വാര്യരും കേശവന്‍ വെളുത്താട്ടും നൽകാഞ്ഞതിലെ
 "ദുഷ്ടലാക്ക്"മനസ്സിലാകുന്നില്ല. കൊല്ലം ചേപ്പേടിന്‍റെ  ആര്യലിപിയിലുള്ള ഒരു പകർപ്പും സംസ്കൃതത്തിലുള്ള ഒരു വിവർത്തനവും -ല് ഇന്ത്യയിൽവന്ന പൈതൃക പഠന വിദഗ്ദ്ധന്‍ ആങ്ക്തിൽ ദ്യു പെറോ വശമുണ്ടെന്നും അതിൽ നാട്ടുകാരായ സാക്ഷികളുടെ പേർ ഉണ്ടെന്നും വാര്യർ-കേശവൻ കൂട്ടായ്മ പ്രസ്താവിക്കുണ്ട് (പുറം 94-95) ആ സാക്ഷി പട്ടിക നെറ്റിൽ ലഭ്യമായിരിക്കെ, അവ എന്‍.ബി.എസ് പുസ്തകത്തിൽ കൊടുക്കാഞ്ഞത് അക്ഷന്ത്യവ്യമായ കുറ്റം തന്നെ.
അഞ്ചു ഏടുകളില്‍ ഒന്‍പതു പുറങ്ങളില്‍ എഴുതപ്പെട്ട രേഖ എന്നാണു തരിസാപ്പള്ളി ശാസനത്തെ കുറിച്ചുള്ള നാളിതുവരെ ഉണ്ടായിരുന്ന  വിവരണം.ആദ്യ ഏടില്‍  പുറ(മുഖ)വശത്ത് എഴുത്തില്ല .അപ്പോള്‍ അവസാന ഓലയില്‍ അവസാന പുറത്ത് എഴുത്ത് എങ്ങിനെ വന്നു എന്ന് നമ്മുടെ ചരിത്രകാരന്മാര്‍ ആലോചിച്ചില്ല .സാധാരണ താളിയോലകളില്‍ എഴുതും  പോലെ വിലങ്ങനെയാണ് ആദ്യ നാല് ഓലകളിലും എഴുത്ത് .തമിഴും ഗ്രന്‍ഥാക്ഷരവും  മാത്രം.എന്നാല്‍ വലിപ്പവ്യത്യാസം ഉള്ള അവസാന ഓലയില്‍ ഇരുപുറത്തും എഴുത്ത് ,അതും ആധുനിക കാലത്ത് കടലാസ്സില്‍ എഴുതും പോലെ വിവിധ വിദേശ ഭാഷകളില്‍ .കുഫിക് (അറബി ),പഹ്ലവി (പേര്‍ഷ്യന്‍ ),ഹീബ്രു എന്നീ ഭാഷകളില്‍ ചില പേരുകള്‍. (അതിനു സാംസ്കാരികമായി ഏറെ പ്രാധാന്യം ഉണ്ടെന്നു വാര്യരും വെളുത്താട്ടും അവരുടെ കൃതിയില്‍ സര്‍ട്ടിഫൈ ചെയ്യുന്നു എങ്കിലും സാമാന്യ ബുദ്ധി ഉള്ള വായനക്കാര്‍ക്ക് എന്തോ ചീഞ്ഞു നാറുന്നു എന്ന് തോന്നും) .നാല് മതക്കാരായ 25 വിദേശ കള്ള സാക്ഷികള്‍  മൂന്നു വിദേശ ഭാഷകളിലൂടെ കൊല്ലം ശാസനത്തില്‍ കയറിക്കൂടുന്ന വിചിത്ര കാഴ്ച്ച നമുക്ക് കാണാം .നാടന്‍ സാക്ഷിപ്പട്ടികയുടെ ഇടയില്‍ പന്ത്രണ്ടാം പേര്‍ കഴിഞ്ഞു വരുന്ന അയ്യന്‍ അടികളുടെ ആനമുദ്ര ഈ വ്യാജസാക്ഷിപ്പട്ടികയില്‍ കാണുന്നില്ല എന്നത് ശ്രദ്ധേയം .ഇരുവശത്തും എഴുത്തുള്ള അവസാന ഓല തരിസാപ്പള്ളി പട്ടയ ഭാഗമല്ല എന്ന് തീര്‍ച്ച.ഇത്രയും കാലം ലോകത്തെ നമ്മുടെ ചരിത്രകാരന്മാര്‍ തെറ്റിദ്ധരിപ്പിച്ചു.വിദേശ സാക്ഷികള്‍ മുഴുവന്‍ വ്യാജം മറ്റേതോ രേഖയില്‍ നിന്നും അടര്‍ത്തിയെടുത്ത് നമ്മുടെ കൊല്ലം രേഖയോടോപ്പം  സൂക്ഷിക്കപ്പെട്ട
വ്യാജപട്ടയം .വ്യാജപട്ടയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നാം പണ്ടേ സമര്‍ത്ഥര്‍ എന്ന് തെളിയിക്കുന്ന രേഖയാണ് ശബരീശന് വേണ്ടി തരിസാ ജൈനപ്പള്ളിയ്ക്ക് കൊടുത്ത ചെമ്പോലക്കൂട്ടം .
വിക്കി വിവരണം
തരിസാപ്പള്ളി ശാസനങ്ങൾ രണ്ടു കൂട്ടം രേഖകൾ ഉൾക്കൊള്ളുന്നു. ആദ്യത്തെ ശാസനത്തിൽ മൂന്നു തകിടുകൾ (ചെപ്പേടുകൾ) ഉൾപ്പെടുന്നു.[4] ഇവയിൽ ഒന്നാം തകിട് മാർത്തോമ്മാ സഭയുടെ ആസ്ഥാനമായ തിരുവല്ലയിലെ പുലാത്തീനിലും രണ്ടാം തകിട് മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനകേന്ദ്രമായ കോട്ടയം ദേവലോകത്തെ കാതോലിക്കേറ്റ് അരമനയിലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേത് നഷ്ടപ്പെട്ടു.ഈ തകിടുകളെല്ലാം തുല്യവലുപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണ്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും.
പ്രാചീന രേഖകള്‍ പഠന വിധേയമാക്കുമ്പോള്‍, ബാഹ്യ-ആന്തര വിമര്‍ശനങ്ങള്‍ വേണം (എം.ജി.എസ് ,ചരിത്രം ,വ്യവഹാരം കറന്റ് ബുക്സ് 2014 പുറം x ആമുഖം കാണുക ) എന്ന ബാലപാഠം പോലും മനസ്സിലാക്കാത്ത രണ്ടു ഗവേഷകര്‍ തയ്യാറാക്കിയ പഠനമാണ് തരിസാപ്പള്ളി പട്ടയം (എന്‍.ബി.എസ് 2013)
ഓലകള്‍ എല്ലാം യതാര്‍ത്ഥമാണോ എന്ന് നോക്കാതുള്ള നിഗമങ്ങള്‍ ആണ് ഇരുവരും നടത്തിയത്  എന്തുകൊണ്ടാണ് തരിസാപ്പള്ളി പട്ടയ ചെമ്പോല കള്‍  കെട്ടുപൊട്ടിച്ച നിലയില്‍ കാണപ്പെടുന്നത് ?അവയെ ഒന്നിച്ചു നിര്‍ത്തിയ ആ ചെമ്പു വലയം/വളയം ,അതെ അയ്യനടികളുടെ ആനമുദ്രയുള്ള ആ ചെമ്പു വലയം, അതെവിടെ? അതിനെന്തു സംഭവിച്ചു? എന്താണ് ആദ്യ ഓലയില്‍ ആദ്യ പുറം ശൂന്യമായി കിടക്കുന്നത് ? അവസാനപുറം എന്ത് കൊണ്ട് ശൂന്യമായില്ല ? എന്നൊന്നും വിശദമാക്കാന്‍ പഠിതാക്കള്‍  ശ്രദ്ധിച്ചില്ല   . സ്ഥലമുടമകളായ,”പൂമിക്ക് കാരാളര്‍,യ  വെള്ളാളരെ കുറിച്ച് “കമ” എന്ന് പോലും ഇരുവരും  പറയുന്നില്ല .വേള്‍ കുല സുന്ദരന്‍എന്ന പേരും  തമ്സകരിക്കപ്പെടുന്നു . ചില നാടന്‍ സാക്ഷികള്‍ ഉണ്ടെന്നു ചിലര്‍ പറയുന്നുഎന്ന് പറഞ്ഞു (പേജ് 95) ഡോ വാര്യരും കേശവനും   കൈ കഴുകി രക്ഷപെടുന്നതല്ലാതെ ആ തനി നാടന്‍സാക്ഷികളെ  കണ്ടുപിടിക്കാന്‍ യാതൊരു ശ്രമവും ആ ഗവേഷകര്‍  നടത്തുന്നില്ല.. തരിസാപ്പള്ളി പട്ടയം ഒന്നേ ഉള്ളു ,രണ്ടില്ല എന്നത് സ്ഥാപിച്ചത് അവരുടെ  ശ്രയമായ നേട്ടം തന്നെ .എരുവിയര്‍(ഉപ്പളം തൊഴിലാളികള്‍ ) എന്ന വാക്കിന്‍റെ  വീണ്ടെടുക്കല്‍  ശ്രദ്ദേയം തന്നെ .അതിനവര്‍ അനുമോദനം അര്‍ഹിക്കുന്നു .പക്ഷെ നാടന്‍ സാക്ഷിപ്പട്ടിക  കണ്ടുപിടിക്കാഞ്ഞത് ക്ഷമ അര്‍ഹിക്കാത്ത അശ്രദ്ധ തന്നെ .ആങ്ക്തില്‍ ഡ്യു പെറോ 1771 ല്‍ പാരീസില്‍ പ്രസിദ്ധപ്പെടുത്തിയ  Zend Avesta യുടെ ഫ്രഞ്ച് ഇംഗ്ലീഷ് പതിപ്പുകള്‍  നെറ്റില്‍ ലഭ്യമാണ് .സൌജന്യമായി  ഡൌന്‍ ലോട് ചെയ്തെടുക്കാം .പക്ഷെ ലേഖകര്‍ അത് ചെയ്തില്ല .അഥവാ കണ്ടിരുന്നു എങ്കിലും അത് അജ്ഞാത കാരണങ്ങളാല്‍ പ്രസിദ്ധപ്പെടുത്ത്തിയില്ല .കേരള സമൂഹത്തോടു മാത്രമല്ല ഇംഗ്ലണ്ടിലെ ലസ്റ്റ്റില്‍ ഡ്യൂ മോണ്ട് യൂനിവേര്‍സിറ്റിയില്‍ എലിസബെത്ത് ലംബോന്‍ എന്ന ഗവേഷകയുടെ നേതൃത്വത്തില്‍  വന്‍ ചിലവില്‍, പത്ത് രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തി പശ്ചിമേഷ്യന്‍ നാവികശ്രുംഗലകളെ കുറിച്ച്  നടത്തപ്പെടുന്ന .ഗവേഷണ മാമാങ്ക മഹാമഹത്തെഅവഹേളിക്കുക കൂടി ചെയ്യുന്നു
ശിഹാബുദ്ദീന്‍റെ വാദം ,തരിസാപ്പള്ളി പട്ടയത്തില്‍ കേരള മുസ്ലിം സാന്നിദ്ധ്യം എന്ന വാദം,  ഒറ്റവാചകത്തില്‍ തള്ളിക്കളയാം .തരിസാപ്പള്ളി പട്ടയത്തിലെ  പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക എന്ന അഞ്ചാം ചെമ്പോല വ്യാജമായതിനാല്‍, അത്  തരിസാപ്പള്ളി പട്ടയ ഭാഗമല്ല.അതിനാല്‍ അതിലെ പരാമര്‍ശങ്ങള്‍ക്ക് നാം മലയാളികള്‍ പുല്ലു വില കല്‍പ്പിച്ചാല്‍ മതി .യഥാര്‍ത്ഥ സാക്ഷിപ്പട്ടിക അയ്യനടികളുടെ ആനമുദ്രയുള്ള ഒരു വശത്ത് മാത്രം എഴുത്തുള്ള ഓലയാണ് .അത് പെറോ എന്ന ഫ്രഞ്ച് സഞ്ചാരി തന്റെ കൃതിയില്‍ നല്‍കിയത് നെറ്റില്‍ നിന്ന് ഇന്നാര്‍ക്കും കണ്ടെത്താം .
തരിസാപ്പള്ളി പട്ടയത്തില്‍ ക്രൈസ്തവമുസ്ലിംഅറബിജൂത സാന്നിധ്യം ഇല്ല. ഉള്ളത് വെള്ളാളര്‍ ,ഈഴവര്‍ ,തച്ചര്‍,വണ്ണാര്‍ (അതോ വാണിയരോ ) ,എരുവിയര്‍ എന്നിവര്‍ മാത്രം .പിന്നെ അറുനൂറ്റവര്‍  എന്ന പടയാളികളും പിന്നെ അടിമകളും
പശ്ചിമേഷ്യന്‍ നാവിക വ്യാപാരശ്രുംഗലയെ കുറിച്ച് പഠിക്കാന്‍ തരിസാപ്പള്ളി  പട്ടയം സഹായിക്കില്ല .എന്നാല്‍ പൂര്‍വേഷ്യന്‍ നാവിക വ്യാപാരശൃംഗലകളെ കുറിച്ച് പഠിക്കാന്‍, കൊല്ലത്ത് നിന്നും നമ്മുടെ വേല്‍നാടന്‍ വര്‍ത്തകര്‍ വെണ്ണീര്‍വെള്ളാളരും (പാലിയം ശാസനം കാണുക  )വെണ്ണീര്‍ ധരിക്കാത്ത ദാരിസാചെട്ടികള്‍ എന്ന ജൈനരും    പത്തേ മാരികള്‍ വഴി ശ്രീലങ്ക, മലയാ, സിംഗപ്പൂര്‍, ഫിജി തുടങ്ങി ചൈന വരെ പോയി കച്ചവടം നടത്തിയതിനെ കുറിച്ച് പഠിക്കാം .കൊല്ലത്ത് ചീനക്കട ( ഇന്നത് “ചിന്നക്കട” ) ഉണ്ടായതെന്ന് കണ്ടു പിടിക്കാം .ചീനവല ചീനച്ചട്ടി ചീനഭരണി ചീനവെടി ചീനപ്പട്ട് എന്നിവ കുരക്കേണി കൊല്ലം വഴി കേരളത്തില്‍ എങ്ങനെ പ്രചരിച്ചു എന്ന് കണ്ടു പിടിക്കാം. തരിസാപ്പള്ളി ക്രിസ്ത്യന്‍ ചര്ച്ചായിരുന്നില്ല ജൈനപ്പള്ളി ആയിരുന്നു എന്നും കണ്ടത്താം.അത് പണിയിച്ചത് സപീര്‍ ഈശോഎന്നസിറിയന്‍  പരദേശി അല്ലെന്നും ശബരീശന്‍എന്ന നാടന്‍ ജൈന വര്‍ത്തകന്‍ ആയിരുന്നു എന്നും പള്ളി ക്രിസ്ത്യന്‍ പള്ളി അല്ല എന്നും ജൈനക്ഷേത്രം ആയിരുന്നു എന്നും ആ ജൈന “തേവര്‍പള്ളി”  ഇരുന്നിരുന്ന സ്ര്‍ഹാനമാണ് ഇന്നത്തെ “തേവള്ളി” എന്നും
എം ജി എസ് ഉയര്‍ത്തിയ സംസ്കാരിക സഹവര്‍ത്തിത്വം(Cultural Symbiosis)എന്ന തങ്ക ഗോപുരം അടിസ്ഥാനമില്ലാത്ത ചീട്ടുകൊട്ടാരം ആയി കാറ്റത്ത്‌ പറന്നു പോകുന്നത് കാണാം .Perumals Of Kerala യുടെ കവര്‍ചിത്രം
(വിദേശ സാക്ഷിപ്പട്ടിക)അടുത്ത പതിപ്പില്‍ ഒഴിവാക്കാപ്പെടും എന്നാശിക്കാം .
തരിസാപ്പള്ളി ശാസനത്തില്‍ തെളിയുന്നത് പൂര്‍വേഷ്യന്‍ ,(കൊല്ലംചൈനീസ്) വ്യാപാരശ്രുംഗല
ചില കേരളചരിത്രപ്രശ്നങ്ങള്‍ എന്‍.ബി.എസ് 1963 പുറം 59-ല്‍ 
ഇളംകുളം കുഞ്ഞന്‍പിള്ള സാര്‍ എഴ്ത്തിവച്ചു :
കൊല്ലവര്‍ഷാരംഭത്തിനു മുമ്പ് തന്നെ തെക്കന്‍ കൊല്ലം ഉണ്ടായിരുന്നു എന്നതിന് ലക്ഷ്യമായി താംഗ് വംശരേഖകളില്‍ കൊല്ലം പട്ടണത്തെ പറ്റി സൂചിപ്പിക്കുന്നുണ്ടെന്നു ചില ചരിത്രരേഖകള്‍ രേഖപ്പെടുത്തുന്നു
താംഗ് വംശം ചീന വാണത് ഏ .ഡി 618-907 വരെയാണ് .8}ശതകത്തിലെ രേഖയാനെന്നു പറയുന്നു.രേഖ ആരും പ്രസിദ്ധം ചെയ്തിട്ടില്ല 

ചില പുരാതന ബന്ധങ്ങള്‍ (എസ.പി.സി.എസ് ജൂലൈ 2013 ) എന്ന കൃതിയില്‍ വേലായുധന്‍ പണിക്കശ്ശേരി പറയുന്നു :...കേരളവും ചൈനയുമായുള്ള ഈ വ്യാപാര ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചീനയിലെ ഇരുപത്തിനാല് രാജവംശചരിത്രങ്ങളിലും സഞ്ചാരികളുടെ വിവരണങ്ങളിലും പരന്നുകിടക്കുന്നു........
ചൈനയുമായുള്ള വ്യാപാരത്തില്‍ മുന്നിട്ടുനിന്നവര്‍ കേരളീയരും ചോളന്മാരും അറബികള്മായിരുന്നു .ഏ ഡി 414 ല്‍ പാഹിയാന്‍. ജാവയില്‍ നിന്ന് ക്യാന്റ്നിലേക്ക് പോകുന്ന ഒരു കപ്പലില്‍ സഞ്ചരിച്ചപ്പോള്‍, അതിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും കൊല്ലത്തു കാരായിരുന്നുവത്രേ .കൊല്ലം നഗരത്തില്‍ ചൈനക്കാരുടെ ഒരു പണ്ടകശാലയും നിവാസസ്ഥാനവും ഉണ്ടായിരുന്നു. ആ പണ്ടക ശാലയുടെയും വ്യാപാരത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നതിനായി ഓരോരോ കാലഘങ്ങളില്‍ ചൈനയില്‍ നിന്ന് പ്രത്യേകം ആളുകളെ അയച്ചിരുന്നു .കൊല്ലത്തെ വ്യാപാരികള്‍ക്കും ചൈനയില്‍ പണ്ടകശാലയും നിവാസസ്ഥാനവും ഉണ്ടായിരുന്നു .അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്നു കൊല്ലം .
കേരളവും ചൈനയും തമ്മില്‍ ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പതിന്നാലാം നൂറ്റാണ്ടുവരെയുള്ള വ്യാപാരബന്ധങ്ങളെകുറിച്ച് സുലൈമാന്‍ (ഏ ഡി 851), ഇബ്നുഖുര്‍ ദാദ്ബി (.ഡി  879),  ഇബ്നുല്‍ ഫഖീബ് (.ഡി 902), അബുസൈദ്‌(..ഡി 950), അല്‍ മസ് ഊദി (.ഡി  915), അല്‍ ബറൂണി (.ഡി 950), യാക്കൂത്ത് (ഏ ഡി 1228 ), മാര്‍ക്കോപോളോ (.ഡി 1293) മിഷ്കി (ഏ ഡി 1344 ), മോണ്ടി കോര്‍വിനോ (.ഡി 1292-93) ജോണ്‍ ഡി മാരിഗ്നോല്ലി (.ഡി 1347) എന്നീ സഞ്ചാരികള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട് .   
കേരളവും ചൈനയുമായുള്ള വ്യാപാരത്തെക്കുറിച്ചു ദീര്‍ഘമായി  എഴുതിയിട്ടുള്ള ആദ്യത്തെ സഞ്ചാരി സുലൈമാനാണ് .ഭാരതത്തിലെയ്ക്കും  ചൈനയിലെക്കുമുള്ള കപ്പലുകള്‍ മസ്ക്കത്ത്  വിട്ടാല്‍ പിന്നീട് അടുക്കുന്നത് കൊല്ലത്താണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മസ്കത്തില്‍ നിന്ന് ഒരുമാസത്തെ യാത്ര കൊണ്ട്  കൊല്ലത്തെത്താം . വളരെ സൌകര്യപ്രദമാണ്  ഈ തുറമുഖം .കാവല്‍ സൈന്യം
എപ്പോഴും അവിടെ ഉണ്ടായിരിക്കും. വലിയ ചൈനീസ് കപ്പലുകള്‍  ഇവിടെ ധാരാളമായി വരുന്നുണ്ട് . ഈ തുറമുഖത്തടുക്കുന്ന  ഓരോ ചീനക്കപ്പലുകളും ആയിരം ദീനാര്‍ ചുങ്കം കൊടുക്കണം.മറ്റു ചെറുകിട കപ്പലുകളുടെ ചുങ്ക നിരക്ക്  10  ദീനാറാണ്.  വെണാടും ചൈനയും പരസ്പരം നയതന്ത്രപ്രതിനിധികളെ അയച്ചിരുന്നു .ചപ്പങ്ങം ,നീലം ,ഇഞ്ചി ,കുരുമുളക് എന്നിവ ചൈന ഇവിടെ നിന്ന് വാങ്ങി .കുരുമുളകിന്  ചൈനയില്‍ നല്ലപ്രിയമായിരുന്നു .ചീനവല ,ചീനമുളക് ,ചീനച്ചട്ടി ,ചീനഭരണി മുതലായവ നാം അവരില്‍ നിന്നു വാങ്ങി
തരിസാപ്പള്ളി ചേ പ്പെട് അനാവരണം ചെയ്യുന്നത് പശ്ചിമേഷ്യന്‍ സമുദ്രവ്യാപരമല്ല .പൂര്‍വ്വേഷ്യന്‍ സമുദ്രസഞ്ചാരവും വ്യാപാരവുമാണ്. കടല്‍ താണ്ടി മലയായിലും ചൈനയിലും ഫിജിയിലും പോയ വെള്ളാളര്‍ സമുദായഭ്രഷ്ടര്‍ ആക്കപ്പെട്ടു .അവര്‍ക്ക് ഭസ്മം ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ടു .അവര്‍ ധര്യാ ചെട്ടികള്‍എന്നറിയപ്പെട്ടു .പാലിയം ശാസനം എഴുതിയത് വെണ്ണീര്‍വെള്ളാളന്‍ എന്ന് വ്യക്തമായി പറയുന്നു .തരിസാപ്പള്ളി ശാസനത്തിലെ വേള്‍ കുല സുന്ദരന്‍ മുതല്‍ പേര്‍
(പതിനേഴു പേര്‍) വെണ്ണീര്‍ ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട ധരിയാ” (ദരിസാ)വെള്ളാളര്‍ ആയിരുന്നിരിക്കണം.അവര്‍ക്കായി തുടങ്ങിയ ജൈനപ്പള്ളി (തേവര്‍ പള്ളി) ആവണം കൊല്ലം  തേവള്ളിയില്‍ ഉണ്ടായിരുന്ന പള്ളി .അത് ക്രിസ്ത്യന്‍ ചര്‍ച്ച് (CHURCH) ആയിരുന്നില്ല
ചുരുക്കത്തില്‍ തരിസാപ്പള്ളി ശാസനത്തില്‍ തെളിയുന്നത് പൂര്‍വേഷ്യന്‍, (കൊല്ലംചൈനീസ്) വ്യാപാരശ്രുംഗല
തരിസാപ്പള്ളി ശാസനം വിശദമായി വിലയിരുത്തണ മെങ്കില്‍ ആരായിരുന്നു വെള്ളാളര്‍ എന്തായിരുന്നു വെള്ളാള സംസ്കൃതി എന്നെല്ലാം അറിയണം .
നമ്മുടെ മലബാര്‍ ചരിത്രകാരന്മാര്‍ അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ല.
ശൂരനാട് കുഞ്ഞന്‍പിള്ള,വി.ആര്‍ പരമേശ്വരന്‍ പിള്ള .മാരമല അടികള്‍ (വെള്ളാളര്‍ നാകരികം ) തെര്സ്ടന്‍ & രന്കാചാരി എന്നിവര്‍ എഴുതി വച്ച ചില കാര്യങ്ങള്‍ നമുക്കൊന്നു  വായിക്കാം .
കേരളത്തിലെ അപ്രധാനമല്ലാത്ത ഒരു വിഭാഗമാണ്‌ വെള്ളാളര്‍ എങ്കിലും അവരുടെ പ്രത്യേകതകളും ചരിത്രവും വേണ്ടത് പോലെ അറിയപ്പെടുന്നില്ല .മിക്ക ആള്‍ക്കാരും നായരും പിള്ളയും ഒരു വിഭാഗം എന്ന് കരുതുന്നു .മറ്റുള്ള ചിലര്‍   ചെട്ടികള്‍ എന്ന് പരാമര്‍ശിക്കുന്നതിനാല്‍ വെള്ളാളരില്‍ പലരും തങ്ങള്‍ നായര്‍ എന്ന് ഭാവിച്ചു കഴിയുന്നു. വാസ്തവത്തില്‍ ഇവ രണ്ടും വ്യത്യസ്ത വിഭാഗങ്ങള്‍  .ഒരു കൂട്ടര്‍ മക്കത്തായികള്‍ ആയിരുന്ന വൈശ്യര്‍. കര്‍ഷകരും ഗോപാലകരും  കച്ചവടക്കാരും  .മറ്റവര്‍ മരുമക്കത്തായികള്‍ ആയിരുന്ന ശൂദ്രര്‍,ഭടജനം.(കുഞ്ചന്‍ കൃതികള്‍ കാണുക ) .തെക്കന്‍ തിരുവിതാംകൂര്‍ വേര്പെട്ടതോടെ തിരുവിതാം കൂറിലെ വെള്ളാളര്‍  അംഗസംഖയില്‍  കുറഞ്ഞു,ഭരണസ്വാധീനവും കുറഞ്ഞു .
രാജഭരണകാലത്ത് റവന്യു വകുപ്പില്‍ ,മണ്ടപത്തുംവാതിലില്‍, കരം പിരിവു, സ്ഥലം അളക്കല്‍ ,കണക്കെഴുത്ത് മുതലായവ മുഴുവന്‍ തന്നെ വെള്ളാളരുടെ കുത്തക ആയിരുന്നതിനാല്‍, ഒട്ടു മിക്ക പ്രദേശങ്ങളിലും അവര്‍ കാണപ്പെട്ടു .തിരുവനന്തപുരം ,ചെങ്കോട്ട,പത്തനാപുരം ,പത്തനംതിട്ട ,റാന്നി ,എരുമേലി കാഞ്ഞിരപ്പള്ളി ,തൊടുപുഴ,മൂവാറ്റുപുഴ ,ആലപ്പുഴ ,കൊച്ചി ചിറ്റൂര്‍ പാലക്കാട്,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അവരെ ഇന്നും  കാണാം .വയനാട് കണ്ണൂര്‍ ജില്ലകളിലേ ഗുണ്ടര്‍മാര്‍ വെള്ളാളര്‍ തന്നെയാണ് എന്ന് ശൂരനാടന്‍ .
ഒരു ആഗോളതല  ചെമ്പുപട്ടയ തട്ടിപ്പ്
തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി ,അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്അന്തരിച്ച, തമിഴിലെ പ്രസിദ്ധമായ മനോന്മണീ യം നാടകത്തിന്റെ കര്‍ത്താവ്, ത്മിഴ് ഷെക്സ്പീയര്‍ പി.സുന്ദരം പിള്ള തിരുവിതാംകൂറിലെ ചില പ്രാചീന രാജാക്കന്മാര്‍ എന്ന  പ്രസിദ്ധ പഠനത്തില്‍ പണ്ടേ എഴുതി വച്ചു- സ്വകാര്യ സ്വത്തുക്കള്‍ ആയി സൂക്ഷിക്കപ്പെടുന്നവ ആയതിനാല്‍ ചെമ്പോലക്കരണങ്ങളില്‍ നിഷിപ്ത താല്‍പ്പര്യം ഉള്ളവര്‍ തിരിമറി നടത്തും. (Sundaran Pillai, P, Some early sovereigns of Travancore  IA xxv111 1895 p 251).കെ..നീലകണ്ട  ശാസ്ത്രികളും സമാനരീതിയില്‍ എഴുതി ശിലാരേഖകളില്‍ കൃത്രിമം കാട്ടുക അത്ര എളുപ്പമല്ല ,അവ പൊതുജന ദൃഷ്ടിയില്‍ ആയതിനാല്‍. എന്നാല്‍ ചെമ്പോലക്കരണങ്ങളില്‍ അത്  എളുപ്പം.പക്ഷെ  പരിചയമുള്ള ഒരു പുരാലിപി വിദഗ്ദ്ധനു അത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും (Neelakanda Sasthri K.A & Rama H.S, Methods in relation to Indian History Madras 1956,p 69)
ഒരു പഴയ പ്രമാണംകത്തോ ഡയറിയോ ആത്മകഥയോ ഭൂസ്വത്തിന്റെ ആധാരമോ രാജകീയ പ്രഖ്യാപനമോ പത്രപ്രസ്താവനയോ കയ്യില്‍ വന്നാല്‍ അതിനെ ബാഹ്യവിമാര്‍ശനം ,ആന്തരവിമാര്‍ശനം എന്നിങ്ങനെ രണ്ടു തരാം പ്രക്രിയകള്‍ക്ക് വിധേയമാക്കെണ്ടതാണ് .ബാഹ്യവിമര്‍ശന ത്തില്‍ അതിന്റെ തീയതി,പേരുകള്‍ ,കയ്പ്പട ,ഭാഷ, സംവിധാനം ,എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിഷയമാക്കുന്നു .ആന്തരിക വിമര്‍ശനത്തില്‍ അതിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ളബന്ധം ,അതിന്റെ ശൈലി ,കൂട്ടിചേര്‍ക്കലുകള്‍ ,ഒഴിവാക്കലുകള്‍ ,എന്നിവ കൂലംകഷമായി നിരീക്ഷിക്കുന്നു .ഇത്തരം പടിപടിയായുള്ള പരിശോധന കൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശ്വാസ്യത ,ഉദ്ദേശം ,പ്രയോജനം എന്നിവ ഏറെ ക്കുറെ തിരിച്ചറിയാം .ഇങ്ങനെ ലഭ്യമായ എല്ലാ പ്രമാണങ്ങളും അവയുടെ ആകെത്തുകയെ ആധാരമാക്കിയാണ് ഗവേഷകര്‍ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. എത്ര പരിച്ചയസമ്പന്നനായാലും സമര്‍ത്ഥ നായാലും തെറ്റു പറ്റം .അത് വീണ്ടും വീണ്ടും പരിശോധിക്കാം(നാരായണന്‍ .എം.ജി.എസ് ഗവേഷണങ്ങളും ചരിത്രനിഗമാനങ്ങളും ആമുഖം ചരിത്രവും വ്യവഹാരവും കേരളവും ഭാരതവും കറന്റ് ബുക്സ് തൃശ്ശൂര്‍ ജൂണ്‍  2015 പുറം  x,x
കേരളചരിത്ര പഠനങ്ങളിലെ അടിസ്ഥാന രേഖയാണ് തരിസാപ്പള്ളി ശാസനം എന്നറിയപ്പെടുന്ന കുരക്കേണി കൊല്ലം ചെമ്പോലക്കൂട്ടം .സി.849 എന്ന വര്‍ഷം വേള്‍കുല സുന്ദരന്‍എന്ന സാക്ഷിയാല്‍ വരയപ്പെട്ട
ഈ ചെമ്പോലയുടെ എഴുത്ത് വര്‍ഷം കൃത്യമായി  നിര്‍ണ്ണയിച്ചത് ഇളംകുളം കുഞ്ഞന്‍ പിള്ള.അയ്യനടികള്‍ പട്ടയം എന്നുമറിയപ്പെടുന്ന ഈ ദാനാധാരം  ഇന്ന് ആഗോളതലത്തില്‍ പഠന വിധേയമായിരിക്കുന്നു .വട്ടെഴുത്തിലും ഗ്രന്ഥ അക്ഷരത്ത്തിലും എഴുതപ്പെട്ട വേണാട് രേഖ .ചെപ്പുപത്തിരം.ഇംഗ്ലണ്ടിലെ ലസ്റ്ററില്‍ (LEICESTER) മോണ്ട് ഫോര്‍ട്ട്‌ യൂണി വേര്‍സിറ്റി ,ബ്രിട്ടീഷ് മ്യൂസിയം ,യൂക്കെയിലെ ആര്‍ട്ട്സ് & ഹെറിറ്റേജ് കൌണ്‍സില്‍ എന്നിവയുടെ കൂട്ടായ്മയില്‍ വിവിധ രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തിയ ആഗോള പഠനം .കുഞ്ഞന്‍ പിള്ള എന്ന മലയാള അധ്യാപകന്‍ കണ്ടെത്തിയ  849 എന്ന വര്‍ഷം വിസ്മൃ തമാകാതിരിക്കാന്‍ എന്ന് തോന്നും വിധം ഈ പഠനത്തിനുള്ള വെബ് സൈറ്റ് www.849ce.org.uk എന്നാണു നല്കപ്പെട്ടിരിക്കുന്നത് .പഠനമേധാവി എലിസബെത് ലംബോന്‍ (Elizabeth Lambourn)  എന്ന മഹതിയെ നമുക്കഭിനന്ദിക്കാം.
തരിസാപ്പള്ളി പട്ടയം(എസ് .പി.സി.എസ് 2013) രചിച്ച രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട്എന്നിവരും ഈ മുപ്പതംഗ പഠന ഗ്രൂപ്പില്‍ പെടുന്നു .വെബ് സൈറ്റില്‍ ചെമ്പോലക്കൂട്ടത്തിന്‍റെ പുതിയ ഫോട്ടോ നല്‍കിയിട്ടുണ്ട് തിരുവല്ല മാര്‍ത്തോമാ ചര്‍ച്ചിലെ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രാ പ്പോലീത്താ ,മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ ബസ്സോലിയോസ്  പൌലോസ് ദ്വിതീയന്‍ എന്നിവര്‍ പങ്കു വച്ച് സൂക്ഷിക്കുന്ന ഓലകളുടെ ഫോട്ടോ വാര്യര്‍ കേശവന്‍ എന്നിവര്‍ക്കായി മുഹമ്മദ് എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണ് സൈറ്റില്‍ കാണുന്നത് .
(തരിസാപ്പള്ളി പട്ടയം പേജ് കാണുക )
അടിക്കുറുപ്പ്‌ വിചിത്രം .വിചിത്രതരം
ആറു ഓലകള്‍ (Thereare six plates in total. Most of them inscribed on both sides. The average dimensions are 25 by 9cm) ഉണ്ടത്രേ .മിക്കവയിലും ഇരുവശത്തും എഴുത്ത് .ഇതിലെല്ലാം ഒരു വശത്ത് മാത്രം എന്ന് പറയുന്നില്ല എന്നത് വിചിത്രം വലിപ്പം ശരാശരിയില്‍ കൊടുത്തിരിക്കുന്നു .അവസാനത്തെ വിദേശ സാ ക്ഷിപ്പട്ടികയുടെ വലിപ്പവ്യത്യാസം ഒളിച്ചു വയ്ക്കപ്പെടുന്നു .
വിക്കി മലയാളത്തില്‍ അത് 7.62x20.3  മറ്റൊലകള്‍   22.35x8.15 എന്ന അളവില്‍ .
2015 നവംബര്‍ 27 നു കോട്ടയം പഴയപള്ളിയില്‍ നടന്ന തരിസാപ്പള്ളി ചെപ്പെടു സെമിനാറില്‍ എം.ജി.എസ് നാരായണന്‍ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യം .അതില്‍ അദ്ദേഹം ചെമ്പോല പരിശോധിക്കുന്ന ദൃശ്യം കാണാം .മുഴച്ചു നില്ല്കുന്ന ഒരോല
കൃത്രിമം എന്ന് സാധാരണക്കാരന് പോലും തോന്നും .ഓലകളിലെ വലിപ്പ വ്യത്യാസം വെബ്സൈറ്റില്‍ മറച്ചു പിടിക്കുന്നു .
ആണ്ക്തില്‍ ഡ്യു പെറോ തന്റെ Zend Avesta Paris 1771 എന്ന കൃതിയില്‍ കൊടുത്തത് നാല് ഓല എന്ന് വാര്യരും കേശവനും (പേജ് ).പെറോ കണ്ട ഓലകള്‍ മുഴുവന്‍ ഒരേ വലിപ്പം ആയിരുന്നു Olaas are tied through aring with equal length and width(each them was two palms in length and four fingers breadth )and in diverse characters as reported by Antonio De Gouvea in his Jordana p 389-390.
ഇതിലെല്ലാം രസ കരമായ വസ്തുത പെറോ വിദേശ സാക്ഷിപ്പട്ടികഎന്നൊരു പട്ടിക കണ്ടിട്ടില്ല .കാരണം അക്കാലത്ത് ആ വ്യാജന്‍ ഉണ്ടായിരുന്നില്ല വ്യാജന്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് 1771 നു  ശേഷം എന്ന് വ്യക്തം 1806  നു മുമ്പും
തട്ടിപ്പിന്റെ ചുരുളുകള്‍ ഇനിയും അഴിയാനുണ്ട്
.ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 )എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍  നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍, വിജയ...പെറോ വേല്‍ കുല സുന്ദരനെ ചന്ദ്രന്‍ആക്കി .പക്ഷെ രണ്ടാമന് നാരായണന്‍”  എന്ന രണ്ടാം പാതി നല്‍കി വിജയ നാരായണന്‍ എന്നാക്കി .മറ്റു സാക്ഷികള്‍ .എം.ജി എസ് ഊഹിച്ച വിജയ രാഗര്‍ അല്ല എന്ന് വ്യക്തം

പതിനേഴു സാക്ഷികളില്‍  ഒരാള്‍ പോലും വിദേശിയല്ല .യശോദാത പിരായി ,സപീര്‍ ഈശോ, മരുവാന്‍ ,മല്പ്പാന്‍ ഇത്തരം ഒരു പേരും ഈ സാക്ഷിപ്പട്ടികയില്‍ വരുന്നില്ല .
അത്തരം പേരുകള്‍ വരുത്തുവാന്‍ ഇതൊളിപ്പിച്ചു വയ്ക്കയും മറ്റൊരു വിദേശിലിപി പ്പട്ടിക കൂടെ വയ്ക്കയും ചെയ്തു എന്ന് സംശയിക്കണം .
ഹയാസിന്തെ ആക്തില്‍ ഡ്യു പെറോ (1731-1803)
================================================
http://3.bp.blogspot.com/-or0kUTHU7s8/VmBJ1_yBMOI/AAAAAAAAf3k/ut0kJ0VQljQ/s320/Anquetil1%2B%25281%2529.JPG

http://3.bp.blogspot.com/-CLin2SzGQTY/VmBJ5Wd6F3I/AAAAAAAAf3s/7OEPz7XTHqk/s320/Zend-Avesta%2B%25281%2529.jpg
ഭാരതീയ പൈതൃകങ്ങളെ കുറിച്ചു പഠിക്കാന്‍ അതിയായ താല്‍പ്പര്യം
കാട്ടിയ ഫ്രഞ്ച് പണ്ഡിതന്‍ .പാരീസിലെ  സുഗന്ധവ്യജ്ഞന വ്യാപാരി പീയറി ആക്തിലിന്റെ ഏഴുമക്കളില്‍ നാലാമനായി ജനിച്ചു .
ആക്തില്‍ ബ്രയാന്‍ കോര്‍ട്ട്‌ എന്ന സഹോദരനുമായി വേര്‍തിരിച്ചറിയാന്‍ പിതാവിന്റെ തോട്ടനാമം ഡ്യു പെറോ നാലാമനു നല്‍കി പിതാവ് .
നാട്ടില്‍  ഹീബ്രുവില്‍ പരമ്പരാഗത ക്ലാസിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ പെറോ ഹോളണ്ടില്‍ പോയി പൌരസ്ത്യ പഠനത്തിനു ചേര്‍ന്നു .അറബിയില്‍ നല്ല അവഗാഹം നേടി . റിച്ചാര്‍ഡ് കോള്‍ബി ഒക്സ്ഫോര്‍ ഡിലെ  ബോദലെയര്‍ഗ്രന്ഥശാലയില്‍ നിന്ന് കൊണ്ടുവന്ന ഇരായിനിയന്‍ ഉപനിഷത്ത് ഭാഗമായ വേണ്ടാന (Vendana- The Wisdom of Parsees) പെറോയെ
വല്ലാതെ ആകര്‍ഷിച്ചു .ഇന്ത്യയില്‍ വന്നു ആ ഗ്രന്ഥത്തിന്റെ ഉറവിടം കണ്ടെത്താനും അത് പഠിച്ചു മൊഴിമാറ്റം നടത്താനും പെറോ ആഗ്രഹിച്ചു .
ഗുജറാത്തിലെ സൂറത്തില്‍ കുറെ നാള്‍ കഴിഞ്ഞിരുന്ന ജയിംസ് ഫ്രേസര്‍ (1713-1754) ഈസ്റ്റ് ഇന്ത്യാകമ്പനി ഉദ്യോഗസ്തന്‍ വശം ഇത്തരം ശേഖരം ഉണ്ടെന്നറിഞ്ഞ പെറോ
അദ്ദേഹത്തെ  സമീപിച്ചാല്‍  കാര്യം നടക്കും എന്ന് മനസ്സിലാക്കി . സൂറത്തില്‍ സ്ഥാനപതിയായ സഹോദരന്‍ ബ്രയാന്റെ സഹായം തേടി.പക്ഷെ അദ്ദേഹം അകാലത്തില്‍ മരണമടഞ്ഞു .തുടര്‍ന്നു ഈസ്റ്റ് ഇന്ത്യാകമ്പനിയില്‍ ജോലി നേടി ഇന്ത്യയില്‍ വന്നു (1754 നവംബര്‍  7) തുടര്‍ന്നു ഇന്ത്യയില്‍ പലഭാഗത്തും പര്യടനം നടത്തി 1755 ആഗസ്റ്റ്‌ 10 നു പോണ്ടിച്ചേരിയില്‍ എത്തി .ആദ്യം പേര്‍ഷ്യന്‍ പഠിച്ച പെറോ കാശിയില്‍ പോയി ബ്രാഹ്മനമുഖത്ത് നിന്നും സംസ്കൃ  പഠിക്കാന്‍ ആഗ്രഹിച്ചു .എന്നാല്‍ രോഗബാധിനായി .അതിനിടയില്‍ ഏഴുവര്‍ഷം നീണ്ടു നിന്ന മൂന്നാം കര്‍ണാട്ടിക് യുദ്ധം തുടങ്ങി .നിരാശനായ പെറോ തനിക്കുവേണ്ട പുസ്തകങ്ങള്‍ തേടി ടിബട്ടിലെക്കും ചൈനയിലേക്കും പോകാന്‍ തയാറായി ..എന്നാല്‍ അവിടെ നിന്നും ഒന്നും കിട്ടിയില്ല നൂറു ദിവസത്തെ യാത്ര കഴിഞ്ഞു പോണ്ടിച്ചേരിയില്‍ എത്തി .
1762 ജൂണില്‍ പെറോയുടെ യാത്രാവിവരണംJournal des Scavans എന്ന മാസികയില്‍ പ്രസിദ്ധീകൃതമായി .1771 –ല മൂന്നുഭാഗമുള്ള ZEND AVESTA പ്രസിദ്ധീകരിക്കപ്പെട്ടു .ബൈബിള്‍ അല്ലാതെ വേറെയും ആത്മീയ ഗ്രന്ഥങ്ങള്‍  ഉണ്ടെന്നു പാശ്ചാത്യ ലോകം അറിഞ്ഞത് പെറോ വഴിയായിരുന്നു .
നാം ചരിത്ര ബോധമുള്ള മലയാളികള്‍ പെറോയെ നന്ദിയോടെ ഓര്‍ക്കും മലയാള ഭാഷ ഉള്ളടത്തോളം കാലം .
റഫറന്‍സ്
1.എം.ആര്‍ രാഘവ വാര്യര്‍,കേശവന്‍ വെളുത്താട്ട്,തരിസാപ്പള്ളി പട്ടയം എസ.പി.സി.എസ് കോട്ടയം 2013
2.ശ്രീജിത്ത് ഈ ,വീണ്ടും ശ്രദ്ധേയമാകുന്ന തരിസാപ്പള്ളി ചെപ്പേടുകള്‍ സമകാലിക മലയാളം വാരിക 24ജനുവരി  2014പേജ്  40-45
3.ശിഹാബുദ്ദീന്‍ ആരാമ്പ്രം,പച്ചക്കുതിര മാസിക ഡി.സി.ബുക്സ് ആഗസ്റ്റ്‌2014  പേജ് 52-57
4.ഡോ .കാനം ശങ്കരപ്പിള്ള ,തരിസാപ്പള്ളി പട്ടയത്തിലെ ഒളിപ്പിച്ചു വച്ച സാക്ഷി പ്പട്ടിക കിളിപ്പാട്ട് മാസിക ,തിരുവനന്തപുരം ജനുവരി 2016 പേജ്




 




No comments:

Post a Comment