Thursday 18 February 2016

കാവാരിക്കുളം കണ്ടന്‍ കുമാരന്‍ എന്ന ശ്രീമൂലംപ്രജാസഭാ മെമ്പര്‍



കാവാലിക്കുളം കണ്ടന്‍ കുമാരന്‍ (1863-1932)
എന്ന ശ്രീമൂലംപ്രജാസഭാ മെമ്പര്‍
==========================================================
പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സാമൂഹ്യ “നവോത്ഥാനം” ഉണ്ടായി എന്ന് ചിന്തകരും രാഷ്ട്രീയക്കാരും എഴുത്തുകാരും
പറയുമ്പോള്‍, എം.ജി.എസ്സിനെപ്പോലുള്ള ചില ചരിത്രകാരന്മാര്‍ ഇവിടെ അതുണ്ടായാതെ ഇല്ല എന്നും നടന്നത് “ആധുനിവല്‍ക്കരണം “(ഉത്ഥാനം) മാത്രം ആയിരുന്നു എന്ന് എഴുതുന്നു,പറയുന്നു.
സാമൂഹ്യ-സമുദായ പരിഷകരണം നടത്തിയ നിരവധി മഹത് വ്യക്തികള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ വിവിധ മതങ്ങളിലും സമുദായങ്ങളിലും ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല .പക്ഷെ , പ്രമുഖര്‍ തയ്യാറാക്കിയ അവരുടെ ലിസ്റ്റില്‍ മിക്ക എഴുത്തുകാരും പലരെയും ഒഴിവാക്കികാണാറുണ്ട് എന്നത് അത്ഭുതകരമായിരിക്കുന്നു.
.പ്രമുഖ മാര്‍ക്സിറ്റ് ചിന്തകന്‍പി .ഗോവിന്ദപ്പിള്ള തന്‍റെ ലിസ്റ്റില്‍ വനിതകളെ മൊത്തത്തില്‍ പടിക്കു വെളിയില്‍ നിര്‍ത്തി .”വാഴൂര്‍ നിവേദിത”, തിരുവനന്തപുരം മഹിളാ മനദിരം സ്ഥാപക ശ്രീമതി ചിന്നമ്മ നല്ലോരുദാഹരണം .അവരുടെ ഗുരു ആദ്യകാല നായര്‍ സമുദായസംഘാടകന്‍വാഴൂര്‍ തീര്‍ത്ഥപാദസ്വാമികളും ഒഴിവാക്കപ്പെട്ടു . ഒരു കാലത്ത് നായര്‍ സമുദായാചാര്യ സ്ഥാനം വരെ എത്തി എന്ന് കരുതിയ കൊട്ടാരക്കര സദാനനദാശ്രമം സ്ഥാപകന്‍ സദാനന്ദ സ്വാമികള്‍, സാംബവ സഭാചാര്യന്‍,ശ്രീമൂലം സഭാ മെമ്പര്‍ കാവാലിക്കുളം കണ്ടന്‍ കുമാരന്‍, അയ്യാവൈകുണ്ടന്‍ ,ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിവരുടെ ഗുരു മഹാഗുരു ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ തുടങ്ങിയവര്‍ അത്തരം മാര്‍ക്സിസ്റ്റു ചിന്തകരാല്‍ തമ്സ്കരിക്കപ്പെട്ടവര്‍ ആണെന്നുകാണാം
അക്ഷരജ്ഞാനം വിലക്കപ്പെട്ടിരുന്ന പറയ സമുദായത്തില്‍ (സാംബവര്‍)പെട്ടവര്‍ക്കായി തിരുവിതാം കൂര്‍ സംസ്ഥാനത്ത് 52 ഏ കാധ്യാപക സ്കൂളുകള്‍ 1912-13 കാലത്ത് സ്ഥാപിച്ച സമുദായ പരിഷ്കര്‍ത്താവ്‌ ആയിരുന്നു .
അയ്യങ്കാളി കഴിഞ്ഞാല്‍ പിന്നെ ഏറെ നാള്‍ പ്രജാസഭാ മെമ്പര്‍ ആയിരുന്ന അവര്‍ണ്ണന്‍ എന്ന ബഹുമതിക്കര്‍ഹാനായ കണ്ടന്‍ കുമാരന്‍ .പത്തനം തിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കൊറ്റനാടു പഞ്ചായത്തില്‍ പെട്ട പെരുംപട്ടി എന്ന കുഗ്രാമത്തിലെ കാവാലിക്കുളം വീട്ടില്‍ കണ്ടന്‍-മാണി എന്നിവരുടെ പുത്രന്‍ ആയി 1863 ഒക്ടോബര്‍ 25-നു ജനനം .
അയല്‍വാസി കിട്ടുപിള്ള ആശാന്‍ രഹസ്യമായി മലയാളം ,സംസ്കൃതം ,പരല്‍പ്പേര്‍ എന്നിവ പഠിപ്പിച്ചു .അവര്‍ണ്ണര്‍ അത് തടയാന്‍ ശ്രമിച്ചെങ്കിലും കുമാരന്‍ പിന്‍ തിരിഞ്ഞില്ല സ്വന്തപരിശ്രമത്താല്‍ നന്നായി എഴുതാനും വായിക്കാനും പ്രസംഗിക്കാനും പഠിച്ചു 1ശ്രീനാരായണ ഗുരു അയ്യങ്കാളി എന്നിവരുടെ പരിശ്രമങ്ങള്‍ കണ്ട കുമാരന്‍ 911ആഗസ്റ്റ്‌ 29നു “ബ്രഹ്മപ്രത്യക്ഷ സാധുജന സഭ” എന്ന സാംബവ സമുദായ സംഘടന സ്ഥാപിച്ചു .ചങ്ങനാശ്ശേരി ചന്തയ്ക്കു സമീപമുള്ള മണലാട്ടി എന്ന പറയ ഗൃഹത്തിലെ കോത എന്നാ പെണ്‍കുട്ടി അഞ്ചു തിരിയിട്ടു കൊളുത്തിയ മഞ്ചിരാത് കൊളുത്തി ആയിരുന്നു ഉത്ഘാടനം .1913- ല്‍ സംഘടനയുടെ പേര്‍ “ബ്രഹ്മപ്രത്യക്ഷ സാധുജന പറയര്‍ സഭ”എന്നാക്കി. ആരുകാട്ട് ഊപ്പ ആയിരുന്നു പ്രസിഡ ന്റ്റ് .കുമാരന്‍ സെക്രട്ടറി .പഴൂര്‍ കുഞ്ഞാണി ഖജാന്‍ജി .ശാഖകള്‍ തോറും പള്ളിക്കൂടങ്ങളും രവിപാടശാലകളും തുടങ്ങി .മണലാട്ടി വീട്ടില്‍ തുടങ്ങിയ പ്രാര്ത്ഥനാലയം അവര്‍ണ്ണര്‍ കത്തിച്ചു കളഞ്ഞു .അവര്‍ തിരുത്തട്ടെ എന്ന് പറഞ്ഞു അവിടെ അത് പുനര്സ്ഥാപിക്കയാണ് കുമാരന്‍ ചെയ്തത് .ക്രിസ്തുദേവന്റെ മറ്റൊരവതാരം എന്ന് രാമചന്ദ്രന്‍ മുല്ലശ്ശേരി എഴുതുന്നു.
ജീവചരിത്രത്തില്‍ .അയ്യങ്കാളിയെ അനുകരിച്ചു സ്വസമുദായത്തിനു “സമുദായ കോടതിയും സ്ഥാപിച്ചു കുമാരന്‍ . പ്രാകൃത ആചാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച കുമാരന്‍ അസമത്വങ്ങ ല്‍ക്കെതിരെ പട നയിച്ച് രാജദൃഷ്ടിയില്‍ പെട്ട് ശ്രീമൂലം പ്രജാസഭാംഗം ആയി ഉയര്‍ത്തപ്പെട്ടു .ശിചിത്വം ഭാവനപരിസരവൃത്തി എന്നിവയില്‍ സമുടായംഗങ്ങളില്‍ ബോധവല്‍ക്കരണം നടത്തി .പട്ടിണി നിവാരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ വന്‍ താല്‍പ്പര്യം കാട്ടി 99.-ലെ കുപ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍. കിഴക്കന്‍ വനങ്ങളില്‍ നിന്നും ചങ്ങാടങ്ങളില്‍ അതി സാഹസികമായി ഈറ്റ വെട്ടിക്കൊണ്ടുവന്നു സമുദാ യംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കി അവരെ പട്ടിണിയില്‍ നിന്നുരക്ഷിച്ചു. .വാളെടുത്തവരെ വരുതിയിലാക്കാനും പോരെടുത്തവര്‍ക്കെതിരെ പൊരുതി അവരെ തോല്‍പ്പിക്കാനും കുമാരന്‍ മുന്നില്‍ നിന്ന് എന്ന് കണ്ടന്‍ കുമാരന്‍റെ ജീവചരിത്രകാരന്‍ മുല്ലശ്ശേരി രാമചന്ദ്രന്‍ എഴുതുന്നു മൊബൈല്‍ (9497336510) കൊറ്റ നാടു ഗ്രാമപഞ്ചായത്ത് ഹാളില്‍ കുമാരന്‍റെ ചായാചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈ എടുത്ത രാമചന്ദ്രന്‍ നല്‍കിയതാണ് കുമാരന്റെ ചിത്രം .
1915-20,1923,1926-32 കാലഘട്ടങ്ങളില്‍ കുമാരന്‍ ശ്രീമൂലം പ്രജാസഭ മെമ്പര്‍ ആയിരുന്നു .പില്‍ക്കാലത്ത് മകന്‍ പി.കെ കുമാരനും എം.എല്‍.സി ആയിരുന്നു എന്നത് ശദ്ധേയം .
ചത്താല്‍ കുഴിച്ചു മൂടാന്‍ തമ്പുരാന്‍റെ അനുമതി തേടാതെ സ്വന്തമായി മണ്ണ് വേണം അന്നം പാകം ചെയ്യാനും അന്തി ഉറങ്ങാനും സ്വന്തമായി അല്‍പ്പം മണ്ണ് ഓരോ പറയ കുടുംബത്തിനും കിട്ടണം എന്നദ്ദേഹം ശ്രീമൂലം അസംബ്ലിയില്‍ ആവശ്യപ്പെട്ടു .സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയും പുതുവല്‍ ഭൂമിയും ദാനപ്പതിവ് എന്ന നിലയില്‍ സാംബ വര്‍ക്ക് നല്‍കണം എന്നദ്ദേഹം വാദിച്ചു .തുടര്‍ന്നു ആയിരക്കണക്കിന് ഭൂമി സാംബവര്‍ക്ക് പതിച്ചു നല്‍കപ്പെട്ടു ജനാധിപത്യകേരളംഭൂപരിഷ്കരണം നടപ്പിലാക്കുന്നതിനും എത്രയോ കാലം മുമ്പ് തന്‍റെ സമുദായത്തില്‍ പെട്ട പാവപ്പെട്ടവര്‍ക്ക് ഇത്തിരി മണ്ണ് നേടിക്കൊടുക്കാന്‍ കുമാരന് കഴിഞ്ഞു .
പിന്നീട് അവരെ സാക്ഷരരര്‍ ആക്കുന്നതില്‍ ആയി അദ്ദേഹത്തിന്‍റെ ശദ്ധ .ഓരോ സമുദായ ശാഖയിലും ഓരോ ഏകാധ്യാപക വിദ്യാലയം (മൊത്തം 52 എണ്ണം )അദ്ദേഹം സ്ഥാപിച്ചു .പിന്നോക്ക പട്ടിക ജാതി വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരത (23ശതമാനം) 1931 കാലത്ത് കൈവരിക്കാന്‍ കഴിഞ്ഞത് കുമാരന്‍റെ ഈ നടപടി കാരണമാണ് (ജാതി സെന്‍സ്സസ് 1931കാണുക )
1921- ല്‍ കവിയൂരില്‍ വച്ച് ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള,അയ്യങ്കാളി .മൂലൂര്‍ പത്മനാഭപ്പണിക്കര്‍,സി.വി.കുഞ്ഞുരാമന്‍ എന്നിവരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു .അനുയായികളില്‍ ഒരാളെപ്പോലും ക്രിസ്തുമതം സ്വീകരിക്കാന്‍ അനുവദിച്ചില്ല എന്ന് പ്രത്യേകം പറയണം .”ഹിന്ദു മതത്തിലെ പുഴുക്കുത്തു മാറുകയാണ് നമ്മുടെ ലക്ഷ്യം .പരമശിവന്‍റെ വംശാവലിയില്‍ പെട്ട നാം മതം മാറരുത്” എന്നുസമുദായാംഗംങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നു .
1934 ഒക്ടോബര്‍ 16-നു കുമാരന്‍ അന്തരിച്ചു
മല്ലപ്പള്ളിയിലെ കൊറ്റനാട് പഞ്ചായത്ത് സമതി അദ്ദേഹത്തിന്റെ ചായാചിത്രം പഞ്ചായത്ത് ഹാളില്‍ സ്ഥാപിച്ചു അദ്ദേഹത്തിന്‍റെ സ്മരണ നില നിര്‍ത്തുന്നു .
അധികവായനയ്ക്ക്
=====================
1.രാമചന്ദ്രന്‍ മുല്ലശ്ശേരി –ഹൈന്ദവ കേരളത്തിലെ നായകന്മാര്‍ -ഹിന്ദു ഐക്യവേദി
2.രാമചന്ദ്രന്‍ മുല്ലശ്ശേരി, കാവാലിക്കുളം കണ്ടന്‍ കുമാരന് ജന്മനാടിന്റെ ആദരവ് – സൈന്ധമൊഴി മാസിക, ജനുവരി 2016പേജ് 56-57
3.ഏ.ആര്‍ മോഹനകൃഷ്ണന്‍, മഹാത്മാ അയ്യങ്കാളി ബുദ്ധ ബുക്സ് അങ്കമാലി 2014 പേജ് 58-60
ചിത്രത്തിന് കടപ്പാട് രാമചന്ദ്രന്‍ മുല്ലശ്ശേരി .

No comments:

Post a Comment