Monday 22 July 2019

വെള്ളാളര്‍ ഇല്ലാത്ത തിരുവനന്ത പുരം


വെള്ളാളര്‍ ഇല്ലാത്ത തിരുവനന്ത പുരം
നാടാര്‍ സമുദായം വക  “കാമരാജ് ഫൌണ്ടേഷന്‍” മുഖപത്രം “മുന്നേറ്റം”  (മാനേജിംഗ് എഡിറ്റര്‍  മുന്‍ മന്ത്രി നീലലോഹില ദാസ്,ചീഫ് എഡിറ്റര്‍ പ്രൊഫ.ജെ ഡാര്‍വിന്‍ ) സൌജന്യമായി അയച്ചുതരാരുണ്ട് .(ധര്‍മ്മപദം എന്ന ഗണക സമുദായ മാസികയും പതിവായി കിട്ടിയിരുന്നു )
2019 ജൂണ്‍  ലക്കം മുന്നേറ്റം മാസികയില്‍ അടുത്തകാലത്ത് അന്തരിച്ച പഴവിള രമേശനെ കുറിച്ചുള്ള ഒരി ലേഖനം ഉണ്ട് ഗ്രന്ഥാലോകം മാസികയില്‍ എം ആര്‍ ചന്ദ്രശേഖരന്‍ എഴുതിയ ലേഖനം .പുനര്‍ പ്രസിദ്ധീ കരിച്ചത് ആണ് എന്ന കുറിപ്പും നല്‍കിയിട്ടുണ്ട്
അതില്‍ നല്‍കിയ ഒരു രമേശന്‍ കവിത തിരുവനന്തപുരം നഗരിയെ കുറിച്ചാണ്
.പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ വിലാപം
ഈഴവനല്ലാതതുകൊണ്ട്
പേട്ടയിലോ ചാക്കയിലോ
കുന്നുകുഴിയിലോ കണ്ണന്‍ മൂലയിലോ
കുളത്തൂരിലോ
നായരല്ലാത്തത്കൊണ്ട്
പാല്‍ക്കുളങ്ങരയിലോ പട്ടത്തോ
ശ്രീകണ്ടെശ്വരത്തോ പൂജപ്പുരയിലോ
ശാസ്തമംഗലത്തോ
ബ്രാഹ്മണന്‍ അല്ലാത്തതുകൊണ്ട്
വലിയശാലയിലോ കിഴക്കെകോട്ടയിലോ
തളിയിലോ
കൃസ്ത്യാനിയല്ലാത്തതുകൊണ്ട്
മുട്ടടയിലോ നാലാഞ്ചിറയിലോ
കേശവദാസ പുരത്തോ
വലിയതുറയിലോശംഖുമുഖത്തോ
വേളിയിലോ
മുസ്ലിം അല്ലാത്തത് കൊണ്ട്
മണക്കാട്ടോ കരമനയിലോ
പൂന്തുറയിലോ ചാലയിലോ
നാടാര്‍ അല്ലാത്തതുകൊണ്ട്
നന്തന്‍കോട്ടോ
എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല
ചുരുക്കത്തില്‍ തിരുവനന്തപുരത്ത് ഇപ്പോള്‍
വെള്ളാളര്‍ എന്നൊരു വര്‍ഗ്ഗമേ ഇല്ല

No comments:

Post a Comment