Thursday 11 July 2019

വെള്ളാള ചരിത്രം


വെള്ളാള ചരിത്രം

വെള്ളാളര്‍ എന്ന അതിപ്രാചീന ദ്രാവിഡ ജനസമൂഹത്തിന്‍റെ  ഏഴായിരം വര്‍ഷത്തെ ചരിത്രം സാമാന്യജനങ്ങള്‍ക്ക് മാത്രമല്ല, വെള്ളാളര്‍ക്ക് പോലും അജ്ഞാതമാണ് .ഹാരപ്പന്‍ സംസ്കൃതിയിലെ പ്രധാന ജനസമൂഹം വെള്ളാളര്‍ ആയിരുന്നു.ശൈവര്‍ ആയിരുന്ന അവര്‍  “പിള്ള” (പൈതല്‍, ശിശു ) എന്ന വാല്‍ പേരിനോട് സ്വയം ചേര്‍ത്തിരുന്നു മലയാളത്തിലെ ഏറ്റവും പ്രാചീന പദമായ പിള്ള ഹാരപ്പന്‍ മുദ്രകളില്‍ കണ്ടെത്തിയത് ആസ്കോ പാര്‍പ്പോള എന്ന ഹെല്‍സിങ്കിക്കാരന്‍ ഇന്ഡോളജിസ്റ്റ്. തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന വെള്ളാള കുലജാതന്‍ കരുണാനിധി പാര്‍പ്പോളയെ ക്ഷണിച്ചു വരുത്തി ആദരിക്കയും ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡു നല്കയും ചെയ്തു .തമിഴ്നാട്ടിലും കേരളത്തിലും മാത്രമല്ല, മറ്റു നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും മലയായിയിലും ഫിജിയിലും ആഫ്രിക്കയിലും പുരാതന കാലം മുതല്‍ക്കേ കാണപ്പെട്ടിരുന്ന പ്രാചീന ജനസമൂഹം ആണ് വെള്ളാളര്‍ .പിള്ള എന്ന വാല്‍ ആ രാജ്യങ്ങളിലെ വെള്ളാളരും ഉപയോഗിച്ച് പോന്നു .വേണാട്ടിലെ മാര്‍ത്താണ്ട വര്‍മ്മയോ മറ്റേതെങ്കിലും രാജാവോ കാഴ്ചദ്രവ്യങ്ങള്‍ വാങ്ങി നല്‍കിയതല്ല പിള്ള എന്ന വാല്‍ .ശൈവര്‍ ആയതിനാല്‍ വീരശൈവരും ചാലിയരും (പത്മശാലിയര്‍) പിള്ള വാല്‍ ഉപയോഗിച്ച് പോരുന്നു .

വിവിധ പ്രദേശങ്ങളിലെ/രാജ്യങ്ങളിലെ  വെള്ളാളരുടെ  ജനസംഖ്യ  അമേരിക്കയിലെ ജോഷ്വാ പ്രൊജക്റ്റ്‌ നെറ്റ്  എന്ന വെബ് സൈറ്റില്‍ കിട്ടും (Code No CNN 23 C  ID 18317 Rop3 113864 Vellalan   https://joshuaproject.net/people_groups/18317)
അത് പ്രകാരം കേരളത്തില്‍  3.58  ലക്ഷം. തമിഴ്നാട്ടില്‍ 18 ലക്ഷം.കര്‍ണ്ണാടകയില്‍  25000 പോണ്ടിച്ചേരിയില്‍   13000 മഹാരാഷ്ട്രയില്‍  11000 ആന്ധ്രായില്‍  62000. അങ്ങനെ ഇന്ത്യയില്‍ മൊത്തം 25.78 ലക്ഷം ശ്രീലങ്കയില്‍ 4000 .ഏഷ്യയില്‍  മൊത്തം 23 ലക്ഷം. ലോകത്തില്‍ മൊത്തം 26.08 ലക്ഷം വെള്ളാളര്‍ ഉണ്ടെന്നുകാണാം .എന്നാല്‍ കെ.എന്‍ ഗണേഷിനെ പോലുള്ള മലബാര്‍ ചരിത്രകാരന്മാര്‍ “കേരളത്തില്‍ വെള്ളാളരെ ഒരു പ്രത്യേക വിഭാഗമായി പറയുന്നില്ല” എന്നെല്ലാം തെറ്റായി
എഴുതിപിടിപ്പിച്ചിട്ടുണ്ട് (കേരളത്തിന്‍റെ ഇന്നലകള്‍ സാംസ്കാരികവകുപ്പ് പ്രസിദ്ധീകരണം 1997 പേജ് 81).യൂ.ക്കെയിലെ ലസ്റ്ററില്‍ ഉള്ള ഡി മോണ്ട് യൂണി വേര്‍സിറ്റിയില്‍ എലിസബത്ത് ലംബോണിന്‍റെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതു ചരിത്രപണ്ഡിതന്മാരെ ഉള്‍പ്പെടുത്തി, പശ്ചിമേഷ്യന്‍ സമുദ്രത്തിലെ പുരാതന നാവിക വ്യാപാര ശ്രുംഘലയെ കുറിച്ച് നടത്തുന്ന പഠനത്തിനാധാരമായി സ്വീകരിച്ച തരിസാപ്പള്ളി പട്ടയം ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയ മലബാറുകാരന്‍ കേശവന്‍ വെളുത്താട്ട്, വെള്ളാളര്‍ എന്ന പട്ടയ ഭാഗം അതേപടി നല്‍കി അടിക്കുറുപ്പ് നല്‍കുന്നതിനു പകരം  farm worker എന്ന് മാത്രം തെറ്റായി മൊഴിമാറ്റം നടത്തി ആഗോളതലത്തില്‍ വെള്ളാളര്‍ എന്ന പ്രാചീന ദ്രാവിഡ ജനസമൂഹത്തെ തമസ്കരിച്ചത് അടുത്ത കാലത്താണ് (http://849ce.org.uk ) .1771 ല്‍ പാരീസില്‍ പ്രസിദ്ധീകരിക്കപ്പെട്ട ZEND AVESTA എന്ന ഫ്രഞ്ച് യാത്രാവിവരണ ഗ്രന്ഥ ത്തില്‍ Abraham Hyacinthe  Anquitel Du Peron കൊച്ചിയിലെ ഏതോ പാതിരി നല്‍കിയ തെറ്റായ വിവരം വച്ച് വെള്ളാളരെ നായര്‍ (Nayer)എന്ന് എഴുതി പിടിപ്പിച്ചു കളഞ്ഞു .വെള്ളാളരില്‍ നിരവധി പേര്‍ എന്‍ എസ്.എസ്സില്‍ ചേര്‍ന്ന് നായര്‍ എന്ന് അറിയപ്പെടാറുണ്ട് എങ്കിലും വെള്ളാളരും നായരും വ്യത്യസ്ത ജനസമൂഹങ്ങള്‍ ആണ് .അവരുടെ പൈതൃകവും ചരിത്രവും സംസ്കാരവും തികച്ചും വ്യത്യസ്തവും ആണ്
ഹാരപ്പന്‍ സംസ്കൃതിയിലെ വെള്ളാളര്‍



കല്‍ക്കട്ടയില്‍ നിന്നിറങ്ങിയിരുന്ന ദ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ ക്വാര്‍ട്ടര്‍ലി എന്ന ഇന്ത്യാചരിത്ര സംബന്ധിയായ പ്രസിദ്ധീകരണം പതിനാലാം വാള്യത്തില്‍(1938) 245-255 പേജുകളില്‍ റവ ഫാദര്‍ എച്ച്. ഹേരാസ് മോഹന്‍ജദാരോയിലെ വെള്ളാളര്‍” (H .Heras, Vellalas in Mohonjodaro) എന്ന പേരില്‍ ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു .Mohenjodaro and Indus civilization എന്ന ഗ്രന്ഥത്തില്‍ ജോണ്‍ മാര്‍ഷല്‍ വെള്ളാളഎന്ന പദം എങ്ങനെ രൂപപ്പെട്ടു എന്ന് വിശദീകരിക്കുന്നു എന്ന് ഹേരാസ് വിവരിച്ചി രിക്കുന്നു .വേളാല്‍ എന്നാല്‍ തൃശ്ശൂലം .വേലന്‍ എന്നാല്‍ സുബ്രഹ്മണ്യന്‍ .ആദികാലം മുതല്‍ സുബ്രഹ്മണ്യന്‍ വെള്ളാളരുടെ ദേവന്‍ ആയിരുന്നു .സുബ്രഹ്മണ്യ പിള്ള എന്ന പേര്‍ വെള്ളാളരുടെ ഇടയില്‍ വളരെ പ്രചാരത്തില്‍ ഉണ്ടായിരുന്നു .വെള്ളാളരുടെ ആത്മീയ ആചാര്യന്‍ ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികളുടെ (1814-1909) പേര്‍ സുബ്ബയ്യന്‍ (സുബ്രഹ്മണ്യന്‍) എന്നായിരുന്നു.അദ്ദേഹം ശിഷ്യര്‍ക്കുപദേശിച്ചു കൊടുത്തത്  "ബാലാസുബ്രഹ്മണ്യ"  മന്ത്രം (ബാലനായ സുബ്രഹ്മണ്യനോട് കൂടിയ പാര്‍വ്വതിയെ കുറിക്കുന്ന പതിനാലക്ഷര മന്ത്രം .അത് പതിനാലു ലക്ഷം തവണ ജപിക്കണം).ദക്ഷിണേന്ത്യയില്‍ വെള്ളാളര്‍ വ്യാപകമായി കാണപ്പെട്ടിരുന്നു എന്നും അദ്ദേഹം എഴുതി .


ഈ അവസരത്തില്‍ ആലപ്പുഴയില്‍ ജനിച്ച വെള്ളാള കുലജാതന്‍ ,തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരി, (1880)“മനോന്മണീയംപി.സുന്ദരന്‍ പിള്ള (1855-1897) എന്ന തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി,ശാസ്ത്രീയ ദക്ഷിണേന്ത്യന്‍/കേരള  ചരിത്ര പിതാവ്,ഹാരപ്പന്‍ പര്യവേഷണം തുടങ്ങിയത്തിനു മുപ്പതുവര്‍ഷം മുമ്പ്, 1890 കളില്‍ ഉയര്‍ത്തിയ വാദം ശ്രദ്ധേയമാണ് .ദ്രാവിഡ സംസ്കാരം തെക്കേ ഇന്ത്യയിലെ നദീതടങ്ങളില്‍ നിന്നും വടക്കോട്ട്‌ വ്യാപിക്ക ആയിരുന്നു എന്നതായിരുന്നു .അദ്ദേഹത്തിന്‍റെ വാദം .

തൊല്‍ക്കാപ്പിയം വ്യാഖ്യാനിച്ച നാഞ്ചിനാര്‍ക്കിനിയാര്‍  വെള്ളാളര്‍ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയവര്‍ ആണെന്ന് എഴുതി (ആരോഗ്യസ്വാമി Castes in South India-The problem of their origin Oct 1954 pp326-329) വെള്ളാളര്‍ക്ക് പുറമേ, ക്ഷത്രിയരും അറുവാളരും ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണ  ഇന്ത്യയിലേക്ക്  കുടിയേറി എന്ന് അദ്ദേഹം എഴുതി. .
ഉത്തരേന്ത്യന്‍ വെള്ളാള കര്‍ഷിക പ്രഭുവായിരുന്ന മധുര പാണ്ട്യന്‍ തെക്ക് രാമേശ്വരത്തേക്ക്  തീര്ത്ഥാടനം നടത്തിയപ്പോള്‍, ദണ്ടകാരന്യത്തില്‍ വളക്കൂറുള്ള മണ്ണ് കണ്ടപ്പോള്‍, ആകൃഷ്ടനായി അവിടെ കുടിയേറാന്‍ തയാറായി .കുടുംബത്തെയും ബന്ധു മിത്രാദികളെ അദ്ദേഹം കൂടിക്കൊണ്ടു വന്നു. .വൈഗാ നദിക്കരയില്‍ അദ്ദേഹം കെട്ടിപ്പൊക്കിയ നഗരമാണ് മധുര.
മറവര്‍ അദ്ദേഹത്തിന് വേണ്ട സഹായം നല്‍കി (Herce Hayman Wilson Historical sketch of the Kingdom of Pandiya ,Journal of the Royal Asiatic Society Vol 111 1836.pp 199-242)
ഹെരാസിന്‍റെ അഭിപ്രായത്തില്‍ വെള്ളാളരുടെ ആദ്യ വാസസ്ഥലം മോഹന്‍ ജദാരോ ആയിരുന്നു .ആര്യന്മാര്‍ വന്നപ്പോള്‍ അവര്‍ തെക്കോട്ട്‌ മാറി .ദ്രാവിഡര്‍ ആയ വെള്ളാളര്‍ തെക്കേ ഇന്ത്യയില്‍ എത്തിയത് അങ്ങനെ എന്ന് ഹേരാസ് .ഗംഗാ തടത്തിലെ തമൂല എന്നപ്രദേശത്ത് പാര്‍ത്തിരുന്നവര്‍ ആയിരുന്നു വെള്ളാളര്‍ .ആര്യന്മാര്‍ വന്നപ്പോള്‍ കര്‍ഷകരും വ്യാപാരികളും ഗോപാലകരു മായ അവര്‍ ദക്ഷിണേന്ത്യയിലെ തോണ്ടയിലേക്ക്  കുടിയേറി .,അവിടം തോണ്ടമണ്ഡലം ആയി.കുടിയേറിയവരില്‍ പിന്നീട്, വെള്ളാളര്‍ ,കരാളര്‍ ,കാര്‍ക്കാടകര്‍ ,കാര്‍ക്കാട്ടര്‍ എന്നീ ഉള്‍പ്പിരിവുകള്‍ ഉണ്ടായി
(V. Kanakasabha Pillai ,Tamils Eighteen Hundred Years ago p 235) 
ഗംഗയുടെ പതന സ്ഥലത്തെ താമ്രലിപി തുറമുഖത്ത് നിന്ന് തെക്കേ ഇന്ത്യയിലേക്ക് വന്ന വെള്ളാളര്‍ ഗംഗാ വംശജര്‍ എന്നറിയപ്പെട്ടു .(കനകസഭാപിള്ള ).ഗംഗരിഡേ എന്ന വംശത്തില്‍ നിന്നുണ്ടായവര്‍ ആയിരുന്നു അക്കൂട്ടര്‍ .  ഗംഗാ തടത്തില്‍ പാര്ത്തിരുന്നവര്‍ എന്നതിനാല്‍ ഈ പേര്‍ കിട്ടി എന്നെഴുതി പ്ലിനി, ടോളമി എന്നിവര്‍ . ശിവഭക്തര്‍ ആയതിനാല്‍ ശൈവര്‍ എന്നും അറിയപ്പെട്ടു .കുലശേഖര പാന്ധ്യന്‍റെ ഭരണകാലത്ത് ഇവര്‍ മധുരയില്‍ വ്യാപിച്ചു അവര്‍ ശിവാഗമ സിദ്ധാന്തം  പ്രചരിപ്പിച്ചു .


വടുകം എന്ന തെലുങ്ക് ദേശത്ത് നിന്നും വന്നവര്‍ വേളമര്‍ എന്നറിയപ്പെട്ടു. അവര്‍ കര്‍ഷകപ്രഭുക്കള്‍ ആയിരുന്നു ..അവര്‍ ബെല്ലാല്‍ വംശം സ്ഥാപിച്ചു .(എഡ്ഗാര്‍ തേര്സ്റ്റന്‍).ഉഗ്രപാണ്ട്യന്‍ എന്ന രാജാവ് കൃഷിയ്ക്കായ് കാവേരി പൂം പട്ടണത്തില്‍ വെള്ളാളരെ  കൊണ്ട് വന്നു .കാടു പിടിച്ചു കിടന്ന മധുര പ്രദേശം  അവര്‍ കൃഷിയിടമാക്കി മാറ്റി .എട്ടു ഗ്രൂപ്പുകളിലായി 48000 വെള്ളാളര്‍ മധുര മേഖലയില്‍ ഉണ്ടായിരുന്നു .കാര്‍ഷിക വിളവിന്‍റെ ആറിലൊന്നു രാജാവിന് നികുതിയായി കൊടുക്കേണ്ടിയിരുന്നു . ആദിവാസികള്‍ ആയിരുന്ന വെള്ളസര്‍, കല്ലര്‍ എന്നിവര്‍ വെള്ളാളരെ  പോരാട്ടത്തില്‍ തോല്‍പ്പിച്ചു .അതിനാല്‍ അവര്‍ കൂടുതല്‍ തെക്കോട്ട് താമസം മാറ്റി .തിരുപ്പെട്ടൂര്‍ ,തിരുവടാനി ,കെടമാളൂര്‍, തിരുനെല്‍വേലി,ശ്രീ വൈകുണ്ട എന്നിവിടങ്ങളില്‍ അങ്ങനെ വെള്ളാളര്‍ താമസമാക്കി .എന്ന് നെല്‍സണ്‍ (The Madhura Country )


കാവേരി പൂം പട്ടണം വെള്ളത്തിനടിയില്‍ ആയപ്പോള്‍, വെള്ളാളര്‍ നാഞ്ചിനാട്ടിലേക്ക് കുടിയേറി .അവരില്‍ മുതലിയാര്‍,ചെട്ടികള്‍ ,ചാലിയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉണ്ടായി എന്ന് തെക്കന്‍ തിരുവിതാംകൂറില്‍ പ്രചരിച്ചിരുന്ന പ്രാചീന വില്ലടിച്ചാന്‍ പാട്ടുകളില്‍ നിന്ന് മനസ്സിലാകും .
ഏറ്റവും പുതിയ വിവരം അനുസ്സരിച്ച് മോഹന്‍ജോദാരോ സംസ്കാരത്തിന് 7000 ല്‍ പരം വര്‍ഷത്തെ പഴക്കം വരും .
എടയ്ക്കല്‍ ഗുഹയില്‍ പന്ത്രണ്ടില്‍ പരം ചിത്രങ്ങള്‍ മോഹന്‍ ജോദാരോ കാലഘട്ടത്തില്‍ വരയ്ക്കപ്പെട്ടതാവണമെന്നു ചില ചരിത്രകാരന്മാര്‍
വാദിക്കുന്നതും ഇത്തരുണത്തില്‍ നമുക്കോര്‍ക്കാം ..    

ഭരണ നൈപുണ്യം
വെള്ളാളര്‍ ആണ് ശുദ്ധ ദ്രാവിഡര്‍ .ക്ഷത്രിയ ധര്‍മ്മവും അവര്‍ കൈകാര്യം ചെയ്തു. അതിനാല്‍ അവര്‍ പ്രധാന ജനസമൂഹം ആയിത്തീര്‍ന്നു (വി .ആര്‍ പരമേശ്വരന്‍ പിള്ള ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍ (പുറം24).  വെള്ളാളര്‍ എന്ന പദം വെള്ളം എന്ന പദത്തില്‍ നിന്നുണ്ടായി എന്ന് വി.കനകസഭാ പിള്ള ( Tamilians 1800 years ago പുറം 112-13 ).ആളന്‍ എന്ന് പറഞ്ഞാല്‍ ഭരിക്കുന്നവന്‍ .അങ്ങനെ വെള്ളാളന്‍ എന്നാല്‍ കര്‍ഷകന്‍. വെള്ളായ്മ(കൃഷി) ചെയ്യുന്നവര്‍ വെള്ളാളര്‍ എന്ന് മറ്റു ചിലര്‍.മേല്‍പ്പറഞ്ഞ രണ്ടു വാദവും തെറ്റ് എന്ന് വി.ആര്‍ പരമേശ്വരന്‍ പിള്ള .”വേളാന്‍“ എന്നായിരുന്നു പഴയ പേര്‍. പ്രാചീന ശിലാശാസനങ്ങളില്‍ ആ പദമാണ് എഴുതപ്പെട്ടിരിക്കുന്നത് .ഈ വാക്കിനു അനുരൂപമായ വേള്‍ എന്ന് പേരുള്ള  സമൂഹമായിരുന്നു പുരാതന കാലത്ത് തമിഴകത്തെ  രാജാക്കന്മാര്‍. രാജരാജ ചോളന്‍റെ ശാസനത്തില്‍ ഈ പദം കാണപ്പെടുന്നു .പ്രാചീന വേണാട് ഭരിച്ചിരുന്നത് .”വേള്‍” എന്ന വിഭാഗം ആയിരുന്നു .
വേള്‍ എന്ന പ്രാചീന പദത്തിന് പടയാളി, കാലാള്‍ എന്നിങ്ങനെയും അര്‍ത്ഥം  ഉണ്ടായിരുന്നു എന്ന് വി.ആര്‍ പരമേശ്വരന്‍ പിള്ള ..സഹായം എന്നും അര്‍ത്ഥം ഉണ്ടായിരുന്നു. “വേളാന്മ” എന്നതിന് സത്യം എന്നുമുണ്ട് അര്‍ത്ഥം  .പ്രാചീന കാലത്ത് വെള്ളാളര്‍ രാജാക്കന്മാരും ചക്രവര്‍ത്തിമാരും പുരോഹിതരും കച്ചവടക്കാരും (ചേട് എന്ന കച്ചവടം നടത്തുന്ന ചെട്ടികള്‍) ഭടന്മാരും കര്‍ഷകരും ഗോപാലകരും കണക്കപ്പിള്ള മാരും കലാകാരന്മാരും അന്നദാതാക്കളും ഗായകരും മറ്റും ആയിരുന്നു. പുറപ്പൊരുള്‍ പെണ്‍മാലൈ  എന്ന കൃതിയില്‍ കൃഷി ,ഗോസംരക്ഷണം ,വ്യാപാരം വേദാദ്ധ്യായനം ,യാഗം ,ദാനം, സംഗീതം  എന്നിവ വെള്ളാളരുടെ തൊഴില്‍ ആയിരുന്നു എന്ന് പറയുന്നു.കീഴാര്‍ (കിഴവന്‍) ഗ്രാമത്തിന്‍റെയും  വേള്‍ ഗ്രാമ സമുദായത്തിന്‍റെയും  ഭരണാധികാരി ആയിരുന്നു .
സംഘ കാലത്തെ മരുതം,മുല്ല എന്നീ രണ്ടു തിണകളിലെ പാട്ടുകളില്‍ രാജാവ് ഉണ്ടായതെങ്ങനെ എന്ന് വിവരിക്കുന്നു . രാജാവ് കോന്‍ കോല്‍ കൈവശമുള്ളവന്‍ ആയിരുന്നു. ഇടയര്‍, യാദവര്‍, ആയര്‍ തുടങ്ങിയ പേരുകള്‍ ഉള്ള ആയ്  വിഭാഗം വെള്ളാളര്‍ ആയിരുന്നു .അവര്‍ ആയിരുന്നു ആദ്യകാല അരചര്‍.കന്നുകാളികളുടെ അധിപര്‍, .ശത്രുവിനെയും ,വന്യമൃഗങ്ങളെയും   ഓടിക്കാന്‍ കോല്‍ ,വടി കയ്യിലേന്തിയവന്‍. കോല്‍ പില്‍ക്കാലത്ത് ചെങ്കോല്‍ ആയി .രാജാവിന്‍റെ  അടയാളം ആയിമാറി. ബ്രാഹ്മണാധിപത്യം വന്നപ്പോള്‍,. അവരെ ക്ഷത്രിയര്‍ ആക്കി ശര്‍മ്മ എന്നും വര്‍മ്മ എന്നും വിളിച്ചു .മരുതത്തിലെ ആയര്‍ ആയ്‌ വംശം സ്ഥാപിച്ചു .ആയ് വേല്‍ ആണ് വേണാട് (വേള്‍+നാട്)സ്ഥാപകന്‍.ആന അവരുടെ ചിഹ്നം. വേണാട് പിന്നീട് തിരുവിതാംകൂര്‍ ആയി വളര്‍ന്നു .ഒരാനയ്ക്ക് പകരം രണ്ടാന വന്നു .ഒപ്പം ശംഖ്‌  മുദ്രയും  .ഇടയര്‍ ആയതിനാല്‍ കിരീടം ധരിക്കും മുമ്പ് “ഹിരണ്യഗര്‍ഭ”ത്തില്‍ കയറി,മുങ്ങിപ്പൊങ്ങി  ക്ഷത്രിയനാകേണ്ടി വന്നു ചിത്തിര തിരുനാളിന് പോലും തുടര്‍ന്നു പൊന്നില്‍ കുളിച്ച തമ്പുരാന്‍ പൊന്നു തമ്പുരാന്‍ ആയി മാറി.
ചേര -ചോള -പാണ്ട്യ രാജാക്കന്മാര്‍ മൂന്നും  (മൂവേന്തര്‍) വെള്ളാളര്‍ ആയിരുന്നു (T.Pazhani, page 7) ചേരമാന്‍ പെരുമാള്‍ ആയി തെരഞ്ഞെടുത്തിരുന്നത്  വെള്ളാളരെ ആയിരുന്നു എന്ന്‍ കെ.പി.പത്മനാഭമേനോന്‍ (History of Cochin ). പന്തളം ,പൂഞ്ഞാര്‍ തുടങ്ങി ഒട്ടെല്ലാ ചെറു പ്രാചീന രാജ്യങ്ങളിലെയും രാജാക്കന്‍മാര്‍ വെള്ളാളര്‍ ആയിരുന്നു .അമ്പലപ്പുഴ (ബ്രാഹ്മണന്‍),തെക്കുംകൂര്‍ (നായരി ) എന്നിവ മാത്രമായിരുന്നു അപവാദം. പെരുമാള്‍ എന്ന പേര്‍ വെള്ളാളരുടെ ഇടയില്‍ ഏറെ പ്രചരിച്ചിരുന്നു .പി.എസ് നടരാജപിള്ളയുടെ പേരില്‍ പെരുമാള്‍ എന്ന പേരും (നടരാജ പെരുമാള്‍ പിള്ള) ഉണ്ടായിരുന്നു .
സര്‍ക്കാര്‍ സേവനം
രാജഭരണ കാലത്ത് ദളവാ മുതല്‍ താഴോട്ടു പാര്‍വത്യകാര്‍ വരെയുള്ള സര്‍ക്കാര്‍ ലാവണങ്ങളില്‍ നല്ല പങ്കും വെള്ളാളര്‍ ആയിരുന്നു വഹിച്ചിരുന്നത്.രാജാ കേശവദാസന്‍ (കേശവപിള്ള) സഹായി താഴക്കുടി സുന്ദരപാണ്ട്യന്‍ പിള്ള ,വേലുത്തമ്പി ദളവാ ,മുളകുമടിശ്ശീല കാര്യക്കാരന്‍ വൈക്കം പത്മനാഭ പിള്ള ,വലിയ മേലെഴുത്ത് (ചീഫ് സെക്രട്ടറി ) തിരവിയം പിള്ള,ഹൈക്കോടതിയെ സാക്ഷാല്‍ നീതിപീഠം ആക്കി മാറ്റിയ സദാശിവന്‍ പിള്ള ,വലിയ മേലെഴുത്ത്പിള്ള, ധനകാര്യ ധുരന്ദരന്‍ പി.എസ് മുത്തുക്കറുപ്പാ പിള്ള..ദിവാന്‍ പേഷ്കാര്‍ സി.എം മാധവന്‍ പിള്ള ,ജഡ്ജിമാര്‍ ആയിരുന്ന ചൊക്ക ലിംഗം പിള്ള ,ചെല്ലപ്പാപിള്ള കണ്‍സര്‍വേറ്റര്‍ എം വേലുപ്പിള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്തിനു ശ്രീമൂലം പ്രജാസഭയില്‍ നിശിതമായി വിമര്‍ശിച്ച തേരൂര്‍ എം സുബ്രഹ്മണ്യ പിള്ള ,ദിവാന്‍ പേഷ്കാര്‍ ആര്‍ .വൈദ്യലിംഗം പിള്ള എന്നിവരെല്ലാം വെള്ളാള കുലത്തില്‍  ജനിച്ച ഉദ്യോഗസ്ഥ വൃന്ദം ആയിരുന്നു.ആരാചാരന്മാര്‍ മുഴുവന്‍ വെള്ളാളര്‍ ആയിരുന്നു (തെക്കുംഭാഗം മോഹന്‍ എഴുതിയ ആരാച്ചാര്‍ കാണുക ).കാരണം അവര്‍ അങ്ങേയറ്റം വിശ്വസ്തര്‍ ആയിരുന്നു .തോക്കികൊല്ലൂമ്പോള്‍ തകരാര്‍ പറ്റി മരണം സംഭവിക്കാതെ വന്നാല്‍ വീണ്ടും തൂക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല എന്നറിയുക
യുദ്ധ സേവനം
കാലാള്‍പ്പട ,നാവികസേന എന്നിവയില്‍ മികച്ച സേവനം കാഴ്ച വച്ച നിരവധി വെള്ളാളര്‍ ഉണ്ടായിരുന്നു എന്ന് വി.ആര്‍ പരമേശ്വരന്‍ പിള്ള (പുറം 81) ചോള ചക്രവര്‍ത്തിയായിരുന്ന രാജാദിത്യ ചോളന്‍റെ  സര്‍വ്വസൈന്യാധിപന്‍ (പെരും പടനായകന്‍ )വേളന്‍ കുമരന്‍ എന്ന വെള്ളാള യോദ്ധാവ് ആയിരുന്നു .ഇരവിക്കൂട്ടി പ്പിള്ള പോരിലെ നായകനും വെള്ളാളന്‍ ആയിരുന്നു .തിരുവിതാംകൂര്‍ സ്ഥാപകന്‍ മാര്‍ത്താണ്ടവര്‍മ്മയുടെ ആദ്യ രണ്ടു ദളവാ (ദിവാന്‍)മാര്‍ ആറു മുഖം പിള്ളയും (കൊ. വ .908-11), അനുജന്‍ താണുപിള്ള (കൊ .വ 911-17) യും വെള്ളാളര്‍ ആയിരുന്നു .അക്കാലത്തെ പടത്തലവന്‍ കുമാരസ്വാമി പിള്ളയും (നാഗമയ്യ പുറം 334) വെള്ളാളന്‍ ആയിരുന്നു .തിരുവിതാം കൂറും ദേശിംഗനാടും തമ്മിലുള്ള യുദ്ധത്തില്‍ ആറുമുഖം ദളവ നേരിട്ട് പടനയിച്ചു വീരമൃത്യു വരിച്ചു എന്നതും സ്മരണീയം .
വൈക്കം പത്മനാഭ പിള്ള  എന്ന് അമ്മൂമ്മക്കഥകളിലും സി.വി രാമന്‍ പിള്ളയുടെ രാമരാജബഹദൂര്‍, ഏറ്റുമാനൂര്‍ സോമദാസന്‍റെ അതിജീവനം (ഡി.സി.ബുക്സ്) എന്നീ ആഖ്യായികളിലും പരാമര്‍ശിക്കപ്പെടുന്ന ചരിത്ര പുരുഷന്‍റെ മുഴുവന്‍ പേര്‍ കണ്ണെഴത്ത് ചെമ്പകരാമന്‍ പത്മനാഭ പിള്ള എന്നായിരുന്നു .1789 -80 കാലഘട്ടത്തില്‍ തിരുവിതാംകൂറിനെ ആക്രമിച്ചു അനന്തപുരയിലെത്തി, ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ കൊടി മരത്തില്‍ തന്‍റെ കുതിരയെ കെട്ടി,നിലവറകളിലെ അളവില്ലാത്ത നിധി കൊള്ളയടിക്കണം എന്ന് വ്യാമോഹിച്ച, മൈസൂര്‍ കടുവാ ടിപ്പു സുല്‍ത്താന്‍റെ തിരിഞ്ഞോട്ടത്തിന് കാരണം ഈ വൈക്കംകാരന്‍ ദേശ സ്നേഹിയുടെ ഗോറില്ല യുദ്ധ തന്ത്രങ്ങള്‍ ആയിരുന്നു . പരാജയപ്പെട്ടു എങ്കിലും, പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ , ബ്രിട്ടീഷ് അധിനിവേശത്തെ തടയാനും ഈ തന്ത്രശാലി അങ്ങേയറ്റം പൊരുതി
കലപ്പയുടെ കണ്ടുപിടുത്തവും കൃഷിയും
വെള്ളാളര്‍ അഥവാ വേളാളര്‍ വെള്ളത്തെ ഭരിക്കുന്നവര്‍ എന്ന് ചിലര്‍ .നദികളിലെ വെള്ളം ചാലുകള്‍ വെട്ടി അതുവഴി കരയിലേയ്ക്ക് കൊണ്ടുവന്നു നെല്‍ കൃഷി ചെയ്തിരുന്ന “ഹലായുധന്മാര്‍”, ബലരാമന്‍മാര്‍, ആയിരുന്നു പുരാതന തമിഴകത്തെ വെള്ളാള സമൂഹം .വേള്‍ എന്നതിന് മണ്ണ്‍ എന്നും അര്‍ത്ഥം ഉണ്ട് എന്ന് തമിഴ് ലക്സിക്കന്‍ (ആര്‍.നാഗസ്വാമി).
ദാനശീലര്‍ എന്നും അര്‍ത്ഥമുണ്ട് .വേള്‍ എന്നതില്‍ നിന്നും വേളീര്‍ എന്ന പദമുണ്ടായി.വേളാളര്‍,വേളിര്‍,വേളാര്‍ എന്നിങ്ങനെ പല പേരുകളില്‍ പ്രാചീന കര്‍ഷകര്‍ ആയ വെള്ളാളര്‍ അറിയപ്പെട്ടിരുന്നു (വി.ആര്‍ പരമേശ്വരന്‍ പിള്ള പുറം 16)
കവി ചക്രവര്‍ത്തി കമ്പര്‍ (കമ്പര്‍ വെള്ളാളന്‍ ആയിരുന്നില്ല .എന്നാല്‍ അനാഥനായ കമ്പര്‍ ഒരു വെള്ളാള പ്രഭുവിന്‍റെ വളര്‍ത്തു മകനായിരുന്നു) രചിച്ച “ഏര്‍ എഴുപത് “ എന്ന പ്രശസ്ത കൃതിയില്‍, വെള്ളാളരുടെ മേന്മയെ വാഴ്ത്തുന്നു .അവരുടെ വംശത്തേക്കാള്‍ ഉയര്‍ന്ന വംശം ഇല്ല എന്ന് കമ്പര്‍ .വേദം ഓതുക , ,നിലം ഉഴുക ,പശുപരിപാലനം ,വാണിജ്യം ,ഈശ്വരസേവ, ദാനം ചെയ്യുക എന്നിങ്ങനെ ആറു കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ആയിരുന്നു വെള്ളാളര്‍ എന്ന് വ്യാഖ്യാതാവ് .
സംഘകാല കേരളത്തില്‍ അഞ്ചു തിണകള്‍ ഉണ്ടായിരുന്നു കുറിഞ്ചി പര്‍വ്വതപ്രദേശം .അവിടെ കുറവര്‍ ,കാനവര്‍ ,കുറത്തിയര്‍,എന്നിവര്‍ പാര്‍ത്തിരുന്നു .പാലൈ  മണല്‍ക്കാടുകള്‍ .അവിടെ മറവര്‍ ,വേടര്‍ കൊള്ള ക്കാരായ എയിനര്‍  എന്നിവര്‍ പാര്‍ത്തിരുന്നു .മരുതം നാട്ടുപ്രദേശം. .കൃഷിഭൂമി ഉള്ള സ്ഥലം .അവിടെ കര്‍ഷകരായ ഉഴവര്‍ (വെള്ളാളര്‍ ,കരാളര്‍) എന്നിവര്‍ താമസിച്ചു കൃഷി ചെയ്തു പോന്നു .നെയ്തല്‍ എന്ന കടലോരത്ത് മുക്കുവരും ഉപ്പു വിളയിക്കുന്ന എരുവിയരും പരത്തിയര്‍പരതര്‍,നുളൈയര്‍നുളൈത്തീയര്‍ ,അളവര്‍ ,അലൈത്തീയര്‍ എന്നിവരും വസിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ ഈഴവര്‍ ,പറയര്‍ ,പുലയര്‍, ഉള്ളാടര്‍നാടാര്‍,നായര്‍ ,ബ്രാഹ്മണര്‍ ,നമ്പൂതിരി,അമ്പലവാസികള്‍ എന്നിവരൊന്നും പ്രാചീന കേരളത്തില്‍ ഉണ്ടായിരുന്നതായി ഒരിടത്തും പറയുന്നില്ല.

മരുതം എന്ന കൃഷിസ്ഥലത്ത് താമസിച്ച് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഉഴവു നടത്തുമായിരുന്ന ഉഴവര്‍ . അവരാണ് കൊഴു (കലപ്പ) കണ്ടു പിടിച്ചത് .നെല്‍ക്കൃഷി തുടങ്ങിയത് .മഞ്ഞള്‍ കൃഷി ചെയ്തതും കുരുമുളക് കൃഷി വ്യാപിപ്പിച്ചതും വിദേശികള്‍ക്ക് കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും നല്‍കിയതും  .അവര്‍ രണ്ടു വിഭാഗം .മഴ വെള്ളത്തെ,മഴക്കാറിനെ , മാത്രം ആശ്രയിച്ചു കൃഷി ചെയ്ത കാര്‍+ആളര്‍ .= കരാളര്‍. ജലസേചന ചാലുകള്‍  ഉപയോഗിച്ച് ,തടയണ ,അണക്കെട്ട് ,ചാലുകള്‍ ,തോടുകള്‍ ,പാത്തികള്‍ എന്നിവ നിര്‍മ്മിച്ച്, അക്കാലത്തെ  ഹൈടെക്കൃഷി നടത്തിയ വേള്‍+ആളര്‍ =വെള്ളാളര്‍ രണ്ടാം വിഭാഗം .വേള്‍ എന്നതിനും വെള്ളം എന്ന് മാത്രമല്ല മണ്ണ് എന്നും അര്‍ത്ഥമെന്നു ചിലര്‍. വേല്‍ (ശൂലം) ധരിക്കുന്ന വേലായുധന്‍ ,മുരുകന്‍ ആയിരുന്നു അവരുടെ ദേവത .ദാനശീലര്‍ എന്നും വെള്ളാളര്‍ എന്ന പദത്തിനര്‍ത്ഥമുണ്ടെന്നു ആര്‍.നാഗസ്വാമി .അന്നദാനം ശീലമാക്കിയവര്‍ ആയിരുന്നു വെള്ളാളര്‍ .മഹാഭാരത യുദ്ധത്തില്‍ ഇരു കഷികള്‍ക്കും അന്നം ചോറു  നല്‍കിയ പെരും ചോറ്റുതയന്‍ എന്ന രാജാവ് വെള്ളാളന്‍ ആയിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമി(ചിന്ത പബ്ലീഷേര്‍സ് 2014 പുറം 64)  എന്ന ചരിത്രകൃതിയില്‍ സാക്ഷാല്‍ ഈ.എം എസ് ഏതോ നായര്‍ ആണ് മഹാഭാരത യുദ്ധത്തില്‍ പടയാളികള്‍ക്ക് അന്നദാനം നടത്തിയത് എന്നെഴുതി പിടിപ്പിച്ചത് ശുദ്ധ കള്ളം .കന്നിയിലെ മകം വെള്ളാള കര്‍ഷകര്‍  നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു.
കന്നുകാലികള്‍ക്ക് ക്രയവിക്രയത്തില്‍ ഉയര്‍ന്ന മൂല്യം ഉണ്ടായിരുന്നതിനാല്‍ ആയര്‍ പ്രമാണികള്‍ ആയി .പശുക്കളുടെ എണ്ണം അനുസരിച്ചായിരുന്നു ഒരാളുടെ സമ്പത്ത് .cow എന്ന പദത്തില്‍ നിന്നാണ് നാണയത്തിനു   coin എന്ന സഞ്ജ ഉടലെടുത്തത് പോലും .കാലക്രമത്തില്‍ ആയര്‍ പശുവിനെ കൊടുത്ത് ഊരന്മാരില്‍ (വെള്ളാളരില്‍) നിന്ന് നെല്ല് വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങി
കാലക്രമത്തില്‍ ക്രയവിക്രയം പശുവിനു പകരം നെല്ല് ആയിമാറി .തുടര്‍ന്നു. ആയരും വെള്ളാളരും തമ്മില്‍ അടുത്ത ബന്ധം വളര്‍ന്നു .പരസ്പരം വിവാഹിതര്‍ ആയി .തുടര്‍ന്നാണ്‌ ആയ്-വേള്‍ വംശം ഉണ്ടാകുന്നത് .
കാലികളെ മേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന കോല്‍ അധികാര ചിഹ്നമായി മാറി .കോലേന്തിയവന്‍ .കോന്‍ “ (രാജാവ്) ആയി .അയാളുടെ കോല്‍ ചെങ്കോല്‍ ആയി മാറി .നെല്ലറകളുടെ  ഉടമകള്‍ ആയ വേള്‍ പ്രഭുക്കള്‍ ആയിമാറി .അവര്‍  ഭരണത്തില്‍ കോനെ സഹായിച്ചു ഇടപ്രഭുക്കള്‍ ആയി .കീഴ് ഘടകങ്ങളെ നിയന്ത്രിക്കാന്‍ കോന്‍ (രാജാവ് ) പല കീഴ് കോന്‍ മാരെ ചുമതലപ്പെടുത്തി .കീഴിടങ്ങള്‍ ഭരിക്കുന്നവന്‍ കീഴ്കോന്‍ ആയി .അത് പിന്നീട് കിഴാന്‍ ആയി .ബഹുമാന സൂചകമായി കിഴാന്‍ “കിഴാര്‍” ആയി .സംഘ കാല കൃതികളില്‍ അരചില്‍ കിഴാര്‍ ,ആവൂര്‍ കിഴാര്‍ ,മാങ്കുടി കിഴാര്‍, കരിമ്പനൂര്‍ കിഴാര്‍ ,തുടങ്ങിയ നിരവധി പ്രഭുക്കളെ കാണാം എന്ന് വെള്ളനാട് രാമചന്ദ്രന്‍ .ഇവരില്‍ പലരും മന്ത്രിമാരും ആയി എന്ന് കാണാം .ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍ തുടങ്ങിയ നായനാര്‍ മാരെ കുറിച്ച് തയാറാക്കിയ പെരിയ പുരാണം രചിച്ച ചേക്കിഴാര്‍ കുലോത്തുംഗ ചോളന്‍ (1133-1150) രണ്ടാമന്‍റെ മന്ത്രി ആയിരുന്നു .

തിരുനന്തിക്കര ശാസനത്തില്‍ ഇങ്ങനെ വായിക്കാം
“-------------- അടികള്‍  കോ വിക്കിരമാതിത്യ വരഗുണന്‍ തെങ്കനാട്ടു കിഴവന്‍ മകള്‍ ആയ്കുല തേവിയായിന മുരുകന്‍ ചേന്തിയെ തിരുവടി ചാര്‍ത്ത ---------------“. തിരുവനന്തപുരം  മുതല്‍ തെക്കോട്ട്‌ കന്യാകുമാരി വരെയുള്ള കടലോര പ്രദേശം ആയിരുന്നു തെങ്കനാട് എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരള ചരിത്രപ്രശ്നങ്ങള്‍ എന്ന കൃതിയില്‍ പറയുന്നു .ആയ് രാജ്യത്തിലെ ഒരു ഭാഗം ആയിരുന്ന തെങ്കനാട്ടിലെ കിഴവന്‍ (വെള്ളാള പ്രഭു) ആയിരുന്ന ചാത്തന്‍ മുരുകന്‍റെ മകള്‍ മുരുകന്‍ ചേന്തി ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന അവസാന ആയ് രാജാവിന്‍റെ രാജ്ഞി .(സ്വാതി തിരുനാള്‍ വരെയുള്ള തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വെള്ളാള സ്ത്രീകളെ മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളു.  
.
കരുന്തനടക്കന്‍ (സി.ഇ 857-883) .എന്ന ആയ് രാജാവ് കൊല്ലവര്‍ഷം നാല്‍പ്പത്തി ഒന്നില്‍ (ഒന്‍പതാം ഭരണ വര്ഷം) നല്‍കിയ പാര്‍ത്ഥിവപുരം ചെപ്പേട് എഴുതിയത് തെങ്കനാട്ടു വെണ്ണീര്‍ വെള്ളാളന്‍ തെങ്കനാട്ടു കിഴവന്‍ ആയ ചാത്തന്‍ മുരുകന്‍ ആയിരുന്നു (ഡോ പുതുശ്ശേരി രാമചന്ദ്രന്‍ പ്രാചീന മലയാളം എന്‍.ബി.എസ് 1985 പേജ് 55-56) . കിഴവന്‍ എന്നാല്‍ പ്രഭു .കര്‍ഷകപ്രഭുക്കള്‍ വെള്ളാളര്‍ ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവിന്‍റെ പത്നി ആയ് കുല മാതേവിയായ മുരുകന്‍ ചേന്നി ആയിരുന്നു .അവര്‍ തെങ്കനാട്ടു കിഴവന്‍റെ മകള്‍ ആയിരുന്നു എന്ന് ഹജൂര്‍ കച്ചേരിയില്‍ നിന്ന് കിട്ടിയ താമ്രശാസനം പറയുന്നു .തെങ്കനാട്ടു കിഴവന്‍ വെണ്ണീര്‍ വെള്ളാളന്‍ ചാത്തന്‍ മുരുകന്‍റെ താമ്രശാസനത്തിലെ ആജ്ഞാപ്തി യാണ് (ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരളചരിത്ര പ്രശ്നങ്ങള്‍ പേജ് 98) 
ഒന്‍പതാം ശതകത്തില്‍ അക്ഷരാഭ്യാസികള്‍ വെള്ളാളര്‍ മാത്രം ആയിരുന്നു എന്ന് കാണാം .വെണ്ണീര്‍”(ഭസ്മം ധരിക്കുന്ന) വെള്ളാളന്‍ എന്നെടുത്ത് പറയുന്നതില്‍ നിന്നും വെണ്ണീര്‍ ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട ധര്യാ”(ദരിസാ) വെള്ളാളരും അക്കാലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തം ആകുന്നു .അവരുടെ ജൈനപ്പള്ളി ആയിരുന്നിരിക്കണം കുരക്കേണി കൊല്ലത്തെ തരിസാപ്പള്ളി (സി.ഇ 849)

 “ഇടവകയും വെള്ളാളരും
ഇടവകഎന്ന പദം ക്രിസ്ത്യന്‍ ഡയോഷ്യസ് എന്നതിനായാണ് മലയാളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ളത് .പക്ഷെ അത് വളരെ പുരാതനമായ ഒരു ദ്രാവിഡ പദം ആണെന്ന് വെള്ളനാട് രാമചന്ദ്രന്‍ ആഗസ്റ്റ്‌ 2016 ലക്കം കിളിപ്പാട്ടില്‍ (ഇടവകക്കാര്യം” ,നാം നടന്ന വഴികള്‍ എന്ന പംക്തിയില്‍ പേജ് 46-47)
“ഇടവക അര്‍ത്ഥപരിണാമം സംഭവിച്ച ഒരു ദ്രാവിഡ പദമാണ് .ക്രിസ്തുമതം കേരളത്തിലേക്ക് ആധാനം ചെയ്യും മുമ്പും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇടവകകള്‍ നിലനിന്നിരുന്നു .കേരളത്തില്‍ പ്രവിശ്യാഭരണാധികാരികള്‍ ഭരണം കയ്യാളിയിരുന്നു .ഇവരെ വേള്‍ എന്നും ആയ് വേള്‍ എന്നും വിളിച്ചിരുന്നു
ഇത്തരം വേള്‍  (വെള്ളാള പ്രഭുക്കള്‍ വക ആയിരുന്നു ഇടവകകള്‍ .ആ ഇടപ്രഭുക്കള്‍ ഇടവാഴി എന്നറിയപ്പെട്ടു .അവരുടെ വാഴ്ച്ച ഇടവാഴ്ച .ഇടവകകള്‍ക്ക് മനുഷ്യകല്പ്പിത അതിരുകള്‍ക്ക് പകരം തോടുകളും അരുവികളും കുന്നും ആഴിയും മറ്റുമായിരുന്നു അതിരുകള്‍ .തരിസാപ്പള്ളി ശാസനത്തിലെ അതിരുകള്‍ കാണുക .പ്രാചീന രാജാക്കളുടെ കീഴിടങ്ങള്‍ ആയിരുന്ന ഇടവകകളില്‍ ആണ് കൃഷി തുടങ്ങിയത് .സംസ്കാരം വളര്‍ന്നതും ഫ്യൂഡല്‍ വ്യവസ്ഥ തുടങ്ങിയതും വെള്ളാള ഇടവകകളില്‍ ആയിരുന്നു .ഭാസ്കര രവിവര്‍മ്മയുടെ (സി.ഇ 962-1021 ) ഒന്നാം തിരുനെല്ലി പട്ടയത്തില്‍ ...”മൂത്തകൂറില് എഴുനൂറ്റവരും പണിയുടെ നായനും ഊരും ഊരുടെ (നാലിട എന്ന് പാഠഭേദം ഉണ്ട് ) വകൈ വെള്ളാളരും എന്ന് ഒന്നാം ഓലയില്‍ ആദ്യവശത്ത് വായിക്കാം .



ഉഴവര്‍ (വെള്ളാളര്‍,കാരാളാര്‍ എന്നിങ്ങനെ രണ്ടു കൂട്ടര്‍) തങ്ങളുടെ  കൈ കൊണ്ട് നട്ടു വളര്‍ത്തിയ വിളഞ്ഞ നെല്‍ക്കതിരുകള്‍ നേരേ നിന്നാലേ പാരാളുന്ന അരചന്മാരുടെ പൊന്‍കിരീടം നില നില്ക്കയുള്ളു എന്ന് ചേക്കിഴാര്‍ (പെരിയ) പുരാണം. അയ്യങ്കാളിയ്ക്ക് മുമ്പ്, ആദ്യ കര്‍ഷക സമരം നടത്തി മഹാരാജാവിനെ അടിയറവു പറയിച്ചത് അഴകിയ പാണ്ഡ്യപുരത്തെ പെരിയ മുതലി ആയിരുന്നു മലയാളം തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ അദ്ദേഹത്തിന്‍റെ “ഉറവിടങ്ങളില്‍” അക്കഥ പറയുന്നു (“നാഞ്ചിനാട്‌ അടര്‍ന്നു പോയ കേരളം”. മാതൃഭൂമി 2015  പുറം 72-73
ആദ്യ കര്‍ഷക സമരം
(അഴകിയ പാണ്ഡ്യ പുരത്തെ പെരിയ) ”മുതലിയാര്‍ രേഖകളില്‍ മഹാരാജാവ് നാഞ്ചിനാട്ടു വെള്ളാള കര്‍ഷകരോട് നിരന്തരം സന്ധി സംഭാഷണത്തിലാണ് .അവര്‍ കെറുവിച്ചു തിരുനെല്‍വേലിയിലേയ്ക്കു ഓടി പോകുന്നു .മഹാരാജാവ് സ്വയം എഴുന്നെള്ളി വന്നു കോട്ടാര്‍  കൊട്ടാരത്തില്‍  താമസിച്ച് ആളയച്ചു അവരെ വിളിച്ചു മാപ്പുപറഞ്ഞു കൃഷിയിറക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു .മുതലിയാര്‍ക്ക് മഹാരാജാവ് എഴുതിയ ദയനീയമായ ഒരു കത്തില്‍ “ അവിടുന്നു കണ്ടറിഞ്ഞു വല്ലതും തന്നാലേ കൊട്ടാരത്തില്‍ ചെലവു നടക്കയുള്ളു “ എന്ന് നെല്ലുചോദി ക്കുന്നു
കൃഷി കണ്ടു പിടിച്ചവര്‍
================================
ഹരി കാട്ടെല്‍ അദ്ദേഹത്തിന്റെസ്ഥലനാമ ചരിത്രം” (തിരുവനനതപുരം ജില്ല-എസ.പി.സി.എസ് ജൂണ്‍ 2016 ) എഴുതുന്നു
കന്യാകുമാരി,തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ നാട്ടു പേരുകളിലും വീട്ടു പേരുകളിലും പൊതുവേ വിളങ്ങി നില്‍ക്കുന്ന വിള കളും വിളാകങ്ങളും ഊഴിയിലെ ഉഴുതൂട്ടിന്റെ മുതല്‍ മുറകള്‍ സമ്മാനിച്ച പച്ചചാര്ത്തുകളാണ് .തിരുവനന്തപുരത്തിന്റെ ഓരം പൂകി നെയ്യാറ്റിന്‍കര താലൂക്കിന്റെ ഉത്തര ദിക്കിലായി നിലകൊള്ളുന്ന സ്ഥല നാമങ്ങള്‍ ആയ വിളപ്പിലും വിളവൂര്‍ക്കലും വിളവില്‍ നിന്ന് ജന്മം കൊണ്ട നാട്ടുനാമങ്ങളാണ്.
ഭൂവുലകത്തില്‍ ഏറ്റവും പുരാതനമായ കാര്ഷികവ്യവസ്തയാണ് ദ്രാവിഡ ദേശത്തേ തെന്ന പുതു ചിന്ത ചരിത്രകാരനായ പ്രൊഫ .പി.സുന്ദരന്‍ പിള്ള (1855-1897)മുന്നോട്ടു വച്ചപ്പോള്‍ അത് അദ്ദേഹത്തിന്‍റെ ദ്രാവിഡ താല്‍പ്പര്യം മൂലമെന്ന് കരുതി പലരും കാര്യമായി പരിഗണിച്ചില്ല .
നാം ചരിത്രത്തില്‍ ചൂഴന്വേഷണം നടത്തേണ്ടത് ഗംഗാതടത്തില്‍ നിന്ന് തെക്കോട്ടല്ല ,മറിച്ച് കൃഷ്ണ ,ഗോദാവരി ,കാവേരി ,വൈഗ നദീതടങ്ങളില്‍ നിന്ന് വടക്കോട്ടാണ് വേണ്ടതെന്ന അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനു എന്നാല്‍ ഇന്ന് പിന്തുണ ലഭിക്കുണ്ട് .
പഴം തമിഴ് പാട്ടുകളില്‍ കാണപ്പെടുന്ന കാര്‍ഷിക സംജ്ഞകള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അറുതി വരെയും മലയാളികളുടെ മൊഴി വഴികളില്‍ സജീവമായും നില നിന്നു.
വയല്‍,നിലം,നെല്ല്,വിള,കതിര്‍,കലപ്പ എന്നിങ്ങനെ മലയാളികള്‍ ഉപയോഗിക്കുന്ന കൃഷിയും വിളവിനെയും കുറിക്കുന്ന പദങ്ങള്‍
പഴം തമിഴ് പാരമ്പര്യത്തിന്റെ ഈടുകള്‍ ആണ്.കല്ലാടനാര്‍ എന്ന കവി പുറ നാനൂറിലെ ഒരു പാട്ടില്‍ ഒരു നാട്ടരചനു നല്‍കുന്ന ശുഭ സന്ദേശം ഇവ്വിധമാണ് .നല്ല മഴ പെയ്ത് അങ്ങയുടെ നിലങ്ങളില്‍ മികച്ച വിലവുണ്ടാകട്ടെ ,കാളകളെ പൂട്ടി കലപ്പ കൊണ്ട് നിലം ഉഴുതുമറിക്കുന്നതായും വളം ചേര്‍ത്ത് കൃഷി ചെയ്യുന്നതായും അകനാനൂറില്‍ (262) ചിത്രീകരിക്കുന്നു .മറ്റൊരു പാട്ടില്‍ ഉഴവര്‍ കെട്ടിയുണ്ടാക്കിയ അണയുടെ മുകളില്‍ മീനിനെ കാത്തിരിക്കുന്ന കൊറ്റിയെ പറ്റി പറയുന്നു ………..”
(
ഹരി കാട്ടേല്‍ ,.സ്ഥലനാമ ചരിത്രം എന്‍.ബി.എസ്2016 പേജ് 68)


 “
ഇടവകയും വെള്ളാളരും
ഇടവകഎന്ന പദം ക്രിസ്ത്യന്‍ ഡയോഷ്യസ് എന്നതിനായാണ് മലയാളത്തില്‍ പ്രചാരത്തിലുള്ളത് .പക്ഷെ അത് വളരെ പുരാതനമായ ഒരു ദ്രാവിഡ പദം ആണെന്ന് വെള്ളനാട് രാമചന്ദ്രന്‍ ആഗസ്റ്റ്‌ 2016 ലക്കം കിളിപ്പാട്ടില്‍ (ഇടവകക്കാര്യം” ,നാം നടന്ന വഴികള്‍ എന്ന പംക്തിയില്‍ പേജ് 46-47)
ഇടവക അര്‍ത്ഥപരിണാമം സംഭവിച്ച ഒരു ദ്രാവിഡ പദമാണ് .ക്രിസ്തുമതം കേരളത്തിലേക്ക് ആധാനം ചെയ്യും മുമ്പും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇടവകകള്‍ നിലനിന്നിരുന്നു .കേരളത്തില്‍ പ്രവിശ്യാഭരണാധികാരികള്‍ ഭരണം കയ്യാളിയിരുന്നു .ഇവരെ വേള്‍ എന്നും ആയ് വേള്‍ എന്നും വിളിച്ചിരുന്നു
ഇത്തരം വേള്‍  (വെള്ളാള) പ്രഭുക്കള്‍ വക ആയിരുന്നു ഇടവകകള്‍ .
ആ ഇടപ്രഭുക്കള്‍ “ഇടവാഴി” എന്നറിയപ്പെട്ടു .അവരുടെ വാഴ്ച്ച ഇടവാഴ്ച .ഇടവകകള്‍ക്ക് മനുഷ്യകല്പ്പിത അതിരുകള്‍ക്ക് പകരം തോടുകളും അരുവികളും കുന്നും ആഴിയും മറ്റുമായിരുന്നു അതിരുകള്‍ .തരിസാപ്പള്ളി ശാസനത്തിലെ അതിരുകള്‍ കാണുക .പ്രാചീന രാജാക്കളുടെ കീഴിടങ്ങള്‍ ആയിരുന്ന ഇടവകകളില്‍ ആണ് കൃഷി തുടങ്ങിയത് .സംസ്കാരം വളര്‍ന്നതും ഫ്യൂടല്‍ വ്യവസ്ഥ തുടങ്ങിയതും വെള്ളാള ഇടവകകളില്‍ ആയിരുന്നു .ഭാസ്കര രവിവര്‍മ്മയുടെ (സി.ഇ962-1021 ) ഒന്നാം തിരുനെല്ലി പട്ടയത്തില്‍ ...മൂത്തകൂറില് എഴുനൂറ്റവരും പണി യുടെ നായനും ഊരും ഊരുടെ (നാലിട എന്ന് പാഠഭേദം ഉണ്ട് )വകൈ വെള്ളാളരും എന്ന് ഒന്നാം ഓലയില്‍ ആദ്യവശത്ത് വായിക്കാം 



വെള്ളാള ഊര്‍ക്കൂട്ടം


പ്രാചീന നാഞ്ചിനാട്ടില്‍  ഊര്‍ക്കൂട്ടം എന്ന വെള്ളാള നാട്ടുക്കൂട്ടം ആയിരുന്നു പ്രാദേശിക ഭരണം നിര്‍വ്വഹിച്ചിരുന്നത് എന്ന് കണ്ടെത്തിയത് വേണാടിന്റെ മാഗ്നാകാര്‍ട്ട ആയ മണലിക്കര ശാസനം” (ടി.ഏ .എസ്) വഴി, വെള്ളാള കുലത്തില്‍ ജനിച്ച മനോന്മനീയം സുന്ദരന്‍ പിള്ള. ശുചീന്ദ്രം ക്ഷേത്രത്തിലെ തേരോട്ടക്കാലത്തായിരുന്നു ഊര്‍ക്കൂട്ടം കൂടുക. .എല്ലാ പിടാകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഊര്‍ സഭകളില്‍ പങ്കെടുത്തിരുന്നു .മൂത്തപിള്ള, ഇളയപിള്ള , ധര്‍മ്മ കര്‍ത്താ (കാര്യസ്ഥന്‍) എന്ന സെക്രട്ടറി , മുതല്‍പിടി എന്ന ട്രഷറര്‍,കണക്കപ്പിള്ള എന്നിവര്‍ കാര്യനിര്‍വ്വഹണം നടത്തിപ്പോന്നു .ഗ്രാമനിധി അവര്‍ സൂക്ഷിച്ചു .ഗ്രാമത്തിലെ വഴക്കുകള്‍ മൂത്തപിള്ള പരിഹരിച്ചിരുന്നു .ആഘോഷങ്ങള്‍ക്ക് എല്ലാവരും സംഭാവന നല്കണമായിരുന്നു .നാട്ടുക്കൂട്ടങ്ങള്‍ രാജാവിനെ ചോദ്യം ചെയ്തിരുന്നു .ചില അവസരങ്ങളില്‍. രാജാവിനോട് പ്രതിക്ഷേധം കാട്ടാന്‍ അവര്‍ കര്‍ഷക നിസ്സഹകരണം പോലും നടത്തിയിരുന്നു. .


നാനം മോനം (വട്ടെഴുത്ത് /വെട്ടെഴുത്ത് )
"നാനം മോനം" എന്ന പ്രാചീന ലിപി ജൈനരുടെ കണ്ടു പിടുത്തം ആയിരുന്നു .അവര്‍ അത് പ്രചരിപ്പിച്ചു. .തരിസാപ്പള്ളി ശാസനം (സുന്ദരന്‍ എന്ന വെള്ളാളന്‍ എഴുതിയത്),പാര്‍ത്ഥിവപുരം ശാസനം (എഴുതിയത് വെണ്ണീര്‍ വെള്ളാളന്‍ തെങ്കനാട്ടു കിഴവന്‍  മുരുകന്‍ ചേന്നി) എന്നിവ കാണുക  
ഇന്നു നാം ("ശ്രീ യേശുവേ നമ” എന്നെഴുതിക്കുന്ന.ചില കൃസ്ത്യാനികൾ ഒഴികെ) എഴുത്തു തുടങ്ങുന്നത്"ഹരിശ്രീ.." കുറിച്ചു കൊണ്ടാണല്ലോ..
തമിഴകത്തെ വെള്ളാളർ അതു ചെയ്തിരുന്നത് "നമോസ്തു ജിനതെ" എന്നു തുടങ്ങി ആയിരുന്നു. "ഞാൻ ജിനനെ നമസ്കരിക്കുന്നു"എന്നതിന്‍റെ ചുരുക്കം
നാനം,മോനം,ഇത്തനം,തൂനം,ചിനം,ഇന്നനം,താനം,ഉമ്മനം എന്ന വായ്ത്താരി
ഗുരു ഉച്ചരിക്കുമ്പോൾശിഷ്യൻ അതിലെ ഓരോ വാക്കിലേയും പ്രധാന അക്ഷരങ്ങൾഎടുത്ത് "നമോത്തു ചിനനം" എന്ന്വെള്ളാളർ കൃഷിചെയ്തുണ്ടാക്കിയ നെല്ലു കുത്തിയുണ്ടാക്കിയ
അരിയിൽ എഴുതണമായിരുന്നു ആദ്യാക്ഷരങ്ങള്‍ .വെള്ള വസ്ത്രശീലവും വെള്ളാളര്‍ക്ക് കിട്ടിയത് ജൈനരില്‍ നിന്നെന്നു ചേര്ത്തല എം.ചിദംബരം പിള്ള പറയുന്നു(വെള്ളാളരുടെ ആചാരങ്ങള്‍ .). അന്നദാനം തുടങ്ങിയതും വെള്ളാളര്‍ .രാമലിംഗസ്വാമികളുടെ (വെള്ളാലര്‍) ജീവചരിത്രം(ഭാരതീയ വിദ്യാഭവന്‍) കാണുക) .പത്തൊന്‍പതാം നൂറ്റാ ണ്ടില്‍ തിരുവിതാംകൂറില്‍ അവര്‍ണ്ണ സവര്‍ണ്ണ പന്തിഭോജനം പ്രചരിപ്പിച്ചതാകട്ടെ, വെള്ളാള സാമൂഹ്യ പരിഷ്കര്‍ത്താവ്‌ മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികളും (1873-1909).
കേരളത്തിലെ വെള്ളാളരില്‍ നല്ലപങ്കും പഴയ പാണ്ട്യരാജ്യത്തില്‍ പെട്ട മധുരതിരുനെല്‍ വേലി മുതലായ പ്രദേശങ്ങളില്‍ നിന്ന് പല കാലങ്ങളില്‍ (CE 200-900,900-1600,1600 നു ശേഷം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍  കുടിയേറിയവര്‍ ആയിരുന്നു എന്ന് കവിമണി ദേശിക വിനായകം പിള്ള രേഖപ്പെടുത്തിയിട്ടുണ്ട് .ചോളദേശമായിരുന്ന തഞ്ചാവൂര്‍ ,കുംഭകോണം പ്രദേശ ങ്ങളില്‍ നിന്ന് കുടിയേറിയവര്‍ ചോഴ വെള്ളാളര്‍ എന്നറിയപ്പെട്ടു .സി.ഇ 824 കാലത്താണ് കുടിയേറ്റങ്ങളില്‍ അധികവും നടന്നത് എന്ന് തെര്സ്റ്റ്ന്‍ . സ്വകാര്യ സ്വത്തുക്കള്‍ വെള്ളാളര്‍ക്ക് മാത്രമായിരുന്നു” (ഇളങ്ങുളം കുഞ്ഞന്‍പിള്ള ,കേരളം വര്ഷം മുമ്പ് ,സംസ്കാരത്തിന്‍റെ നാഴികകല്ലുകള്‍ എന്‍.ബി.എസ്1966പുറം18)
കണക്കപ്പിള്ളമാര്‍
വെള്ളാളര്‍ കണക്കില്‍ അസാധാരണ വൈദഗ്ദ്യം ഉള്ളവര്‍ ആയിരുന്നു .ആലപ്പുഴ തുറമുഖത്തെ കണക്കെഴുത്തിനു രാജാകേശവദാസന്‍ തിരുനെല്‍ വെളിയില്‍ നിന്ന് ക്ഷണിച്ചു വരുത്തിയ രണ്ടു വെള്ളാള കുടുംബങ്ങളില്‍ ഒന്നില്‍ ജനിച്ച മഹാനായിരുന്നു തിരുക്കൊച്ചി ധനമന്ത്രി പി.എസ് നടരാജപിള്ളയും പിതാവ് മനോന്മനീയം സുന്ദരന്‍ പിള്ളയും മറ്റും(പി.സുബ്ബയ്യാപിള്ള )തിരുവിതാം കൂറിലെ ആദ്യ എം.ഏ ബിരുദധാരി
മനോന്മാണീയം എന്ന തമിഴ് നാടകം എഴുതി തമിഴ് ശേക്സ്പീയര്‍ ആയ പ്രൊഫ.പി സുന്ദരന്‍ പിള്ളആയിരുന്നു.തിരുവിതാം കൂര്‍ സര്‍വീസില്‍ കണക്കു സംബന്ധമായ വകുപ്പുകളില്‍ വെള്ളാളര്‍ മാത്രമേ നിയമിക്കപ്പെട്ടിരുന്നുള്ള്. വിശ്വസ്തരായിരുന്നതിനാല്‍ ആരാച്ചാര്‍ തുടങ്ങിയ തസ്തികകളിലും അവര്‍ മാത്രമേ നിയമിക്കപ്പെട്ടിരുന്നുള്ള് (തെക്കുംഭാഗം മോഹന്‍ ,ആരാച്ചാര്‍). കണക്കു സൂക്ഷിക്കുന്ന ഉദ്യോഗസ്ത്ഥനെ കണക്കപ്പിള്ളഎന്ന് വിളിക്കാന്‍ കാരണം വെള്ളാളപ്പിള്ള  ബന്ധം  തന്നെ. .റവന്യു- ദേവസ്വം- പാര്‍വ്വത്യ കാരന്മാരും സഹായികളും പിള്ളയണ്ണന്‍ എന്നറിയപ്പെട്ടിരുന്നു എന്നതും ശദ്ധിക്കുക.  തിരുവിതാം കൂറിലെ എല്ലാ മണ്ടപത്തിന്‍ വാതുക്കല്‍ കച്ചേരികളിലും (താലൂക്ക് ആഫീസ്),അങ്ങ് കന്യാകുമാരി മുതല്‍ ഇങ്ങ് വടക്കന്‍ പറവൂര്‍ വരെ, ഒന്ന് രണ്ടു വെള്ളാള കുടുംബങ്ങള്‍ കാണപ്പെടാന്‍ കാരണം അവര്‍ക്ക് ലഭിച്ചിരുന്ന കണക്കപ്പിള്ള ജോലി ആയിരുന്നു .വെള്ളാള വിവാഹവേളയില്‍ വരനു സമ്മാനമായി നാരായവും പേനാക്കത്തിയും നല്‍കിയിരുന്നത് അവരുടെ അക്ഷരവിദ്യ ,കണക്കെഴുത്ത് സാമര്‍ത്ഥ്യം എന്നിവയെ കാണിക്കുന്നു .പനയോലയിലായിരുന്നു എഴുത്തുകുത്തുകള്‍. അക്കങ്ങളില്‍ കാണി,അരമാ,ഒരുമാ മുതലായ ചെറിയ അംശങ്ങള്‍ മറ്റുള്ളവര്‍ എഴുതിയ കണക്കുകളില്‍ കണ്ടിരുന്നില്ല (പരമേശ്വരന്‍ പിള്ള വി.ആര്‍ ) .വസ്തുഅളക്കല്‍ ,ആധാരം തയ്യാറാക്കല്‍ എന്നിവയും അവരുടെ കുത്തക ആയിരുന്നു .തകഴി കയറില്‍ അവതരിപ്പിച്ച അളവ് നാഗംപിള്ളയെ ഓര്മ്മിക്കുക .മുതല്‍പ്പിടിമാരും മുളക് മടിശ്ശീല കാര്യക്കാരും വെള്ളാളര്‍ ആയിരുന്നു .വെള്ളാളര്‍ ആധാരങ്ങളില്‍ ഉപയോഗിച്ചിരുന്ന മേക്ക്” (പടിഞ്ഞാറ്) “,എലുക” (അതിര്‍ ) തുടങ്ങിയ അവരുടെ പ്രാചീന കുത്തക പദങ്ങള്‍ കേരള ധനമന്ത്രി തോമസ്‌ ഐസക് ഒരു ഓര്‍ഡര്‍ വഴി കുഴിച്ചു മൂടിയത് 19.11.2008 –ല്‍(Order No RR 4/27617/2008 Reg InspectorGeneral Office). രാജ്യസേവനം സൈനീകവൃത്തി എന്നിവയിലും വെള്ളാളര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു . പതിനാറാം ശതകം മുതല്‍ പോര്‍ച്ചുഗീസുകാരും ലന്തപറങ്കിയുംഇങ്കിരിയെസും കച്ചവടത്തിനെത്തിയയപ്പോള്‍ തെന്നിന്ത്യയിലെ ദ്വിഭാഷികള്‍  എല്ലാം തന്നെ വെള്ളാളര്‍ ആയിരുന്നു(കനകലതാ മുകുന്ദ് The View from Below Orient Longman 2005 p141-2നന്ത്യാട്ടു സോമന്‍റെ ഉദ്ധരണി ). 

മേക്ക് കിഴക്ക് എലുക
ആധാരം വഴിയാധാരംപരമ്പരയിലെ തെളിയാത്ത ഭൂരേഖയില്‍ (ജൂലായ്‌5 ലക്കം കാഴ്ചപ്പാട് പേജ്കാലഹരണപ്പെട്ട പദങ്ങള്‍ എന്ന ലിസ്റ്റില്‍ നഞ്ച,പുഞ്ച ,ജമതിരി ,പോക്കുവരവ് കുഴിക്കാണം തുടങ്ങിയ അതിപ്രാചീന പദങ്ങളെ അവതരിപ്പിച്ചത് വായിച്ചു .തോമസ് ഐസക് ധനമന്ത്രിയായിരിക്കുന്നതിനാല്‍  ഭാഷാസ്നേഹികള്‍ പേടിക്കണം .കഴിഞ്ഞ തവണ അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ (2008 നവംബര്‍ ) കാലഹരനപ്പെട്ടവ എന്ന മുദ്രകുത്തി രണ്ടു പ്രാചീന പദങ്ങളെ കുഴിച്ചു മൂടി .ആ പദങ്ങളുടെ ചരിത്രപ്രാധാന്യം അദ്ദേഹം മനസ്സിലാക്കിയില്ല .പടിഞ്ഞാറ് എന്നതിനുപയോഗിച്ചിരുന്ന മേക്ക്” (മുകളില്‍ ) അതിര്‍ എന്നതിനുപയോഗിച്ചിരുന്ന എലുക” .നമ്മുടെ മലയാളം സഹാദ്രിക്ക് കിഴക്ക് രൂപപ്പെട്ട തമിഴില്‍ നിന്നുല്ഭവിച്ചു അല്ലെങ്കില്‍ നമ്മുടെ ആധാരമെഴുതുകാര്‍ മുഴുവന്‍ തമിഴ് പാരമ്പര്യം ഉള്ളവര്‍ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന മേക്ക് ഹാരപ്പന്‍ മുദ്രകളില്‍ ഉള്ള അതിപ്രാചീന പദമായിരുന്നു(ഐരാവതം മഹാദേവന്റെ ലേഖനങ്ങള്‍ കാണുക ) .സഹ്യാദ്രിയ്ക്ക് മുകളില്‍ സൂര്യന്‍ അസ്തമിക്കുന്ന  പ്രദേശത്തുകാര്‍ ആണ് പടിഞ്ഞാറിന് മേക്ക്(മുകളില്‍ ) എന്ന് പറഞ്ഞിരുന്നത് (കാട്വേല്‍  ,ചട്ടമ്പിസ്വാമികള്‍ എന്നിവര്‍ അക്കാര്യം വിശദീകരിച്ചിട്ടുണ്ട്) .എലുകയുടെ പ്രാചീനതയെ കുറിച്ച് സുകുമാര്‍ അഴീക്കോടും എഴുതിയിരുന്നു .ചില പുരാതന പാശ്ചാത്യഭാഷകളിലും ഈ പദം ഉണ്ടത്രേ .കാലഹരണപ്പെട്ടു എന്ന പേരില്‍ നഞ്ചയും പുഞ്ചയും പോക്കുവരവും മറ്റും ഇനി കുഴിച്ചുമൂടപ്പെടുമോ ആവോ?

.
സാംസ്കാരിക പാരമ്പര്യം
ശൈവ സിദ്ധാന്മാരില്‍ പ്രമാണിയും ചെങ്ങന്നൂര്‍ ക്ഷേത്ര (നായനാര്‍ ചെങ്ങന്റൂര്‍ കോവില്‍) ഉടമയും ആയിരുന്ന  വിറമിണ്ട നായനാര്‍ വെള്ളാള പ്രഭു ആയിരുന്നു ധാരാളം വസ്തുവകകള്‍ അദ്ദേഹം ക്ഷേത്രത്തിനു ദാനം ചെയ്തു .ചൊല്ലിക്കേള്‍പ്പിച്ച ശങ്കരാചാര്യരെ ”ആശ്ചര്യ ചൂഡാമണി” എന്ന അതിപ്രശസ്ത സംസ്കൃത നാടകം രചിച്ച ശക്തി ഭദ്രനും വിറമിണ്ട നായനാരും ഒരാള്‍ തന്നെ എന്ന് ചിലര്‍ അ വകാശപ്പെടുന്നു (   ).കൂടുതല്‍ പഠനം വേണ്ട വാദം ആണത് .
ചരിത്രപണ്ടിതനും തമിഴ് നാടക കൃത്തും തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവിയും ശാസ്ത്രീയ ദക്ഷിണേന്ത്യന്‍ ചരിത്ര പിതാവും മറ്റും ആയിരുന്ന റാവു ബഹാദൂര്‍ മനോന്മണീയം സുന്ദരന്‍ പിള്ള എന്ന തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദ ധാരി ലോകപ്രസിദ്ധന്‍.ജ്ഞാന പ്രജാഗരം (1776), ശൈവ പ്രകാശസഭ (1885 )എന്നിവയുടെ സ്ഥാപകരില്‍ ഒരാള്‍.ടി .ലക്ഷമണന്‍ പിള്ള സംഗീത ശാസ്ത്ര പാരംഗതന്‍ ആയിരുന്നു .വയ്യാപുരി പിള്ള തമിഴ് ലക്സിക്കന്‍ എഡിറ്റര്‍ ആയിരുന്നു. ശിവരാജ പിള്ള ചരിത്ര ഗവേഷകന്‍ ആയിരുന്നു ദേശിക വിനായകം പിള്ള അതി പ്രശസ്തനായ കവി ആയിരുന്നു. നിഘണ്ടു കര്‍ത്താക്കള്‍ മിക്കവരും വെള്ളാളര്‍ ആയിരുന്നു .ടി.രാമലിംഗം പിള്ള (കോട്ടയത്തെ ഡി.സി ബുക്സിന്‍റെ അടിത്തറ ഇദ്ദേഹത്തിന്‍റെ നിഘണ്ടു ആണ് ),സി.മാധവന്‍ പിള്ള (ആലപ്പുഴ), ശ്രീകണ്ടെശ്വരം പത്മനാഭ പിള്ള എന്‍.സി. പിള്ള (മോഡല്‍ സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ ) എന്നിവര്‍ ഉദാഹരണം .ദ്രാവിഡ ഭാഷാ ഗവേഷകന്‍ വി.ഐ.സുബ്രഹ്മണ്യ പിള്ള ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ്‌ ദ്രവീട്യന്‍ ലിംഗ്വിസ്റ്റിക്സിന്‍റെ  സ്ഥാപകന്‍ എന്ന നിലയില്‍ എക്കാലവും സ്മരിക്കപ്പെടും .
ചലച്ചിത്ര രംഗം
മലയാള ചലച്ചിത്ര രംഗത്തെ വെള്ളാള സംഭാവന ഏറെയാണ്‌ .നീലാ സുബ്രഹ്മണ്യപിള്ള അവരില്‍ ഒന്നാം സ്ഥാനത്ത് .ടി എസ് മുത്തയ്യാ പിള്ള ,എസ് .പി .പിള്ള ,മുതുകുളം രാഘവന്‍ പിള്ള ,അഭയദേവ് എന്ന അയ്യപ്പന്‍ പിള്ള ഏറ്റുമാനൂര്‍ സോമദാസന്‍ സംവിധായകര്‍ ആയിരുന്ന കാഞ്ഞിരപ്പള്ളിക്കാര്‍ ആയ പി.ആര്‍ ,എസ് .പിള്ള ,എന്‍ ആര്‍ ,പിള്ള
എന്നിവര്‍ ഗണ്യമായ സംഭാവന നല്‍കി .കാഞ്ഞിരപ്പള്ളിയിലെ പങ്ങപ്പാട്ട് രാമനാഥപിള്ള (തിരമാലയുടെ നിര്‍മ്മാതാവ്). മകന്‍ പി.ആര്‍ എസ് പിള്ള എന്ന സംവിധായകന്‍ -കേരള ഫിലിം ഡവലപ്മെന്റ്റ് കോര്‍പ്പറെഷന്‍ ആദ്യ ചെയര്‍മാന്‍, കൊച്ചുമകന്‍ നടന്‍, ശങ്കര്‍ മോഹന്‍ (ഫിലിം ഫെസ്റ്റിവല്‍ ചെയര്‍മാന്‍), കൊച്ചുകൊച്ചു മകന്‍, ഇന്ത്യന്‍ പ്രസിഡന്റിന്‍റെ  പരസ്യ ചിത്ര നാഷണല്‍ അവാര്‍ഡ് നേടിയ നടന്‍ മോഹന്‍ ശങ്കര്‍ (കാമല്‍ സഫാരി യിലെ നായകന്‍ )എന്നിങ്ങനെ നാലു തലമുറകള്‍ ചലച്ചിത്ര രംഗത്ത്‌ സംഭാവന നല്‍കിയ ഒരു വെള്ളാള കുടുംബം കാഞ്ഞിരപ്പള്ളിയില്‍ ഉണ്ട് (പങ്ങപ്പാട്ട്).

നീലാ സുബ്രഹ്മണ്യ൦ കഴിഞ്ഞാല്‍ പിന്നെ ഏറെ സംഭാവന നല്‍കിയത് അരോമാ മണി





No comments:

Post a Comment