Sunday 21 April 2019

ബ്രാഹ്മണര്‍ക്ക് കീഴ് പെടാത്ത സമുദായം


ബ്രാഹ്മണര്‍ക്ക് കീഴ് പെടാത്ത സമുദായം
കേരളത്തില്‍ കാണപ്പെടുന്ന വിവിധ ജാതി-മത–സമുദായങ്ങളുടെ ചരിത്രം താല്‍പ്പര്യ പൂര്‍വ്വം വായിക്കാറുണ്ട് .കേരളത്തിലെ പ്രമുഖ സമുദായമായ ഈഴവരുടെ ചരിത്രം (“ഈഴവര്‍ ചരിത്ര പഠനങ്ങള്‍” ,ജി പ്രിയദര്‍ശനന്‍ &  ഡോ.എസ് .ജയപ്രകാശ് ,കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍സ് വര്‍ക്കല ,രണ്ടാം പതിപ്പ് 2015) കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ സന്തോഷം തോന്നി .ഈഴവരും അല്ലാത്തവരും ആയ പ്രമുഖ ലേഖകര്‍ മുന്‍കാലത്ത് എഴുതിയ, പ്രസിദ്ധീകരിക്കപ്പെട്ട, 28 ലേഖങ്ങള്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു .
ജസ്റ്റീസ് കെ.സുകുമാരന്‍റെ അവതാരിക (പുറം 9-13) .
മൂര്‍ക്കോത്ത് കുഞ്ഞപ്പ നടത്തിയ രണ്ടു നിരീക്ഷണങ്ങള്‍ എന്ന പേരില്‍ ബഹുമാനപ്പെട്ട ജസ്റ്റീസ് എടുത്തു പറയുന്ന ഒരു നിരീക്ഷണം: മറ്റെല്ലാ സമുദായങ്ങളും നമ്പൂതിരിക്ക് കീഴടങ്ങി “ഈഴവസമുദായം മാത്രമാണ് നമ്പൂതിരിക്ക് വഴങ്ങാതെ നിന്നത് “.ആ ചെറുത്തു നില്‍പ്പ് അത്ര എളുപ്പ മായിരുന്നില്ല .നാട് വിടുകയെ നിവൃത്തിയുണ്ടായിരുന്നുള്ള് .ശ്രീലങ്കയില്‍ പോയി അഭയം തേടിയത് അതിനാലാണ് എന്നെല്ലാം അവതാരികാ കാരന്‍. തിരികെ വന്നവര്‍ സ്ഥാപിച്ച, പൊന്നാനിയിലെ  “ഈഴവ തുരുത്തി”നെ കുറിച്ചും കുഞ്ഞപ്പ എഴുതി എന്ന് അവതാരികയില്‍ (പുറം 12).
തീയരുടെ അര്‍വ്വാചീന ചരിത്രം എന്ന   പേരില്‍ കുഞ്ഞപ്പയുടെ ലേഖനം ഉണ്ട് ഗ്രന്ഥത്തില്‍ (പുറം 148-52). പക്ഷെ അവതാരികാകാരന്‍ എഴുതിയ ഭാഗങ്ങള്‍ ആ ലേഖനത്തില്‍ കാണാന്‍ ഇല്ല .എന്നാല്‍ ശ്രീലങ്കയില്‍ അഭയം തേടിയവര്‍” എന്ന പേരില്‍ വി.ടി ഭട്ടതിരിപ്പാട് എഴുതിയ ലേഖനത്തില്‍ (പുറം 160-61) അത്തരം പരാമര്‍ശനം കാണപ്പെടുന്നു .എഴുതിയത് ഭട്ടതിരിപ്പാട് ആണെങ്കില്‍ ,അല്ല ഇനി കുഞ്ഞപ്പ തന്നെ ആണെങ്കില്‍ ,(സാധ്യത കുറവ് ) ആ ലേഖകന് കേരളത്തിലെ ചില ഇതര സമുദായങ്ങളുടെ ചരിത്രം അറിഞ്ഞു കൂടാ എന്ന് തുറന്നു പറയട്ടെ .
“ഈഴവരുടെ ഉല്‍പ്പത്തി” എന്ന പേരില്‍ ജസ്റ്റീസ് സദാശിവഅയ്യര്‍ എഴുതിയ ലേഖനം പുറം 167 -ല്‍ വായിക്കാം .അതില്‍ പരാമര്‍ശിക്കുന്ന ഒരു സമുദായം ഉണ്ട് .വെള്ളാളര്‍ .ഹാരപ്പന്‍ കാലഘട്ടത്തില്‍ തന്നെ ഉണ്ട്ടായിരുന്ന അവര്‍ ബ്രാഹ്മണര്‍ക്ക് കീഴടങ്ങിയവര്‍ ആയിരുന്നില്ല (റ വ .ഫാതര്‍ ഹെരാസ് എഴുതിയ പ്രബന്ധം കാണുക ..സംബന്ധം അനുവദിക്കാത്ത ,വിവാഹ സമയം അമ്മി ചവിട്ടി അരുന്ധതി കാണല്‍ എന്ന ചടങ്ങ് നിര്‍ബന്ധ മാക്കിയ, പാതിവ്രത്യത്തിനു പരമ പ്രാധാന്യം  കൊടുത്ത കര്‍ഷക സമൂഹം. അവര്‍ സ്വയം പൂജകള്‍ നടത്തി .വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് പണ്ടാരം (കുരുക്കള്‍) ആയിരുന്നു അവരുടെ പുരോഹിതന്‍ ശൈവരായ അവര്‍ ശിവ സന്തതികള്‍ എന്ന് കാട്ടാന്‍ സ്വയം “പിള്ള” (സന്തതി) എന്ന വാല്‍ സ്വീകരിച്ചിരുന്നു
കേരളത്തിന്‌ പുറമേ തമിഴ് നാട്ടിലും സിലോണിലും ഫിജിയില്യം മലയായിലും ആഫ്രിക്കയിലും പിള്ളമാര്‍ പുരാതനകാലം മുതലേ കാണപ്പെട്ടിരുന്നു
സി ഇ 849 ല്‍ കുരക്കേണി കൊല്ലത്ത് വച്ച് എഴുതപ്പെട്ട “തരിസാപ്പള്ളി പട്ടയ”ത്തില്‍ ഈഴവര്‍, ഈഴക്കയ്യര്‍ എന്നിവരോടൊപ്പം പരാമര്‍ശിക്കപ്പെട്ട “പൂമിക്ക് കാരാളാര്‍ വെള്ളാളര്‍ “ എന്ന ഭൂ ഉടമകളും കര്‍ഷകരും.എഴുത്തും വായനയും പട്ടയം  ചമയ്ക്കലും(പാര്‍ഥിവപുരം പട്ടയം എഴുതിയ തെങ്കനാടു കിഴവന്‍ വെണ്ണീര്‍ വെള്ളാളന്‍ ചാത്തന്‍ മുരുകന്‍ ഉദാഹരണം )   അറിയാമായിരുന്ന കണക്കന്മാര്‍ ബഹുഭാഷാ പണ്ഡിതരും ധ്വിഭാഷികളും ആയിരുന്നു  
പക്ഷെ അവര്‍ക്ക് ബ്രാഹംന ശല്യം മൂലം കേരളമോ ഭാരതമോ വിടേണ്ടി വന്നില്ല .പിന്നെ എന്തുകൊണ്ട് ഈഴവര്‍ മാത്രം ബ്രാഹ്മണ ശല്യത്താല്‍ ഈഴത്ത് നാട്ടിലേക്ക് ഓടിപ്പോയി ? ചരിത്രകാരന്മാര്‍ കാരണം കണ്ടു പിടിക്കട്ടെ .അതോ ഇനി ശ്രീലങ്കന്‍ പാലായനം വെറും കെട്ടുകഥ
മാത്രമോ ? ശ്രീ ലങ്കയില്‍ ജനിച്ച അവര്‍ തേങ്ങയുമായി കേരളത്തില്‍ കുടിയേറിയവര്‍ മാത്രമോ ?
“ഈഴവര്‍” എന്ന പേരില്‍ കെ.ജി നാരായണന്‍ എഴുതിയ ലേഖനത്തിലെ  (പുറം 153 ) സംഘകാലഘട്ടത്തിലെ കര്‍ഷകര്‍ ആയ വേളാര്‍ആണ് ഈഴവര്‍ ആയി പില്‍ക്കാലത്ത് അറിയപ്പെടുന്നത് എന്ന വാദം സ്ഥാപിക്കാന്‍ തെളിവില്ല . .”ഉഴവര്‍” ആണ് ഈഴവര്‍ ആയത് എന്ന ചിലരുടെ വാദവും ശരിയല്ല
ഉഴവര്‍ എന്ന കര്‍ഷകര്‍ രണ്ടുതരം. മഴ (കാര്‍മേഘം)യെ മാത്രം ആശ്രയിച്ചു  കൃഷി നടത്തിയവര്‍ “കാരാളര്‍” .ജലശ്രോതസ്സുകളിലെ വെള്ളം കൊണ്ട്,ചാലുകളും തടയിണകളും  നിര്‍മ്മിച്ച്‌ കൃഷി ചെയ്തിരുന്നവര്‍ വെള്ളാളര്‍ .(കനക സഭാപിള്ള Tamils 18oo hundred years ago ) അവരുടെ പിന്‍ ഗാമികള്‍  ഇപ്പോഴും,ഇരുപത്തിഒന്നാം നൂറ്റാണ്ടിലും , വെള്ളാളര്‍ തന്നെ.
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob:9447035416 Email: drkanam@gmail.com
Blog:www.charithravayana.blogspot.in


No comments:

Post a Comment