Friday 16 March 2018

തരിസാപ്പള്ളി പട്ടയത്തിലെ ആന മുദ്ര ഉള്ള പതിനേഴു വേണാടന്‍ സാക്ഷി പട്ടിക

 തരിസാപ്പള്ളി പട്ടയത്തിലെ ആന മുദ്ര ഉള്ള
 പതിനേഴു വേണാടന്‍
സാക്ഷി പട്ടിക
==========================================

വേണാടരചന്‍ അയ്യനടികള്‍ സി.ഇ 849 ല്‍ കുരക്കെനികൊല്ലത്തെ ശ്രമണ പള്ളിയ്ക്ക് നല്‍കിയ ദാനാധാരത്തിലെ യതാര്‍ത്ഥ സാക്ഷിപ്പട്ടിക അനേകവര്‍ഷങ്ങളായി പൂഴ്ത്തി വച്ചിരിക്കയായിരുന്നു .തരിസാപ്പള്ളി പട്ടയത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും സമഗ്രവും ആധികാരികവും ആയത് എം,ആര്‍ രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്ന് എഴുതി എസ.പി.സി എസ് പുറത്തിറക്കിയ തരിസാപ്പള്ളി പട്ടയം (2013) ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല .പ്രസ്തുത പുസ്തകത്തില്‍ പുറം 94 കാണുക
“ 1758-ല്‍ ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പല പഠനങ്ങളും നടത്തിയ ആന്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ നല്‍കിയ വിവരങ്ങള്‍ ശ്രദ്ധേയമാണ് .അദ്ദേഹം ഇന്ത്യയില്‍ നടത്തിയ യാത്രകളെയും അവിടെ നിന്ന് നേടിയ വിജ്ഞാന സാമഗ്രികളെയും കുറിച്ച് വിസ്തരിച്ചു പറയുന്ന കൂട്ടത്തില്‍ കൊച്ചിയിലെ ജൂതപട്ടയതിന്റെ വ്യക്തമായ ഒരു പകര്‍പ്പ് കൊടുക്കയും സെന്റ്‌ തോമസ്‌ ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച വിശേഷാവകാശങ്ങളെ കുറിച്ച അന്വേഷണം നടത്തിയതായി പറയുകയും ചെയ്യുന്നുണ്ട് .അന്ന് നാട്ടിലെ ഒരു പാതിരി “കോലെഴുത് “ ലിപിയിലുള്ള കൊല്ലം ചെപ്പീടുകളും ആര്യ ലിപിയിലുള്ള ഒരു പകര്‍പ്പും “സംസ്കൃതത്തിലുള്ള” ഒരു വിവര്‍ത്തനവും തനിക്കു തന്നതായും “അതുആധികാരികമാണ് “ എന്ന് ബിഷപ്പ് തിരുമേനി സാക്ഷ്യപ്പെടുതിയതായും ഡ്യു പെറോ പറയുന്നു . ഈ പാതിരി തന്നെ ഇതിനെ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു “നാല് ചെമ്പോല”കളിലുള്ള പട്ടയത്തിന്റെ ഉള്ളടക്കം ഡ്യു പെറോ ഉദ്ടരിക്കുന്നുണ്ട് .പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലുമുള്ള ഒപ്പുകലടങ്ങിയ ഏട് ഡ്യു പെറോ തീരെ വിട്ടുകളഞ്ഞു (കണ്ടിട്ടില്ല എന്നാണു പറയേണ്ടിയിരുന്നത് –ഡോ .കാനം ) നാലാമത്തെ ഏട്ടിന്റെ അവസാനത്തിനു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന സംസ്ക്രത വിവര്‍ത്തന”ത്തെ ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ്‌ കാനായ്ക്കു ലഭിച്ചതെന്നു പറയുന്ന ഒരുപട്ടയതിന്റെ ചുരുക്കവും അദ്ദേഹം കൊടുക്കുണ്ട് “.
എന്നാല്‍, അജ്ഞാത കാരണത്താല്‍ ഈ നാടന്‍ സാക്ഷിപ്പട്ടിക ,കാനാ തോമായ്ക്കു നകിയ പട്ടയം എന്നിവ പുസ്തകത്തില്‍ നല്‍കാന്‍ രചയിതാക്കള്‍ കൂട്ടാക്കിയില്ല .
ഈ ഭാഗം വായിച്ച ലേഖകന്‍ (ഡോ.കാനം,) പ്രസ്തുത സാക്ഷിപ്പട്ടികയും കാനാ തോമാ (കാനായി തൊമ്മന്‍ ) പട്ടയവും കണ്ടെത്താന്‍ ശ്രമിച്ചു .അതില്‍ വിജയം കണ്ടെത്തി .സാക്ഷിപ്പട്ടിക ഇക്കഴിഞ്ഞ നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച് നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ് സഹായത്തോടെ അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 )എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വാര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .

പ്രാചീന ഫ്രഞ്ചില്‍ .പക്ഷെ നമുക്ക് പേരുകള്‍ വായിക്കാം
വേള്‍ കുല സുന്ദരന്‍ (ചന്ദിരന്‍ എന്ന് തെറ്റായി നല്‍കി )
വിജയ നാരായണന്‍
എന്നിങ്ങനെ പതിനേഴു നാടന്‍ പേരുകള്‍
പശ്ചിമേഷ്യന്‍ ഓലയിലെ സാക്ഷിപട്ടിക
1755 ല്‍ കൊച്ചിയില്‍ വന്നപ്പോള്‍ പെറോ കണ്ടില്ല
അതിനാല്‍ വ്യാജന്‍ വന്നത് അതിനു ശേഷം
അതില്‍ ആദ്യ ഒന്നര പേരുകള്‍ നമുക്കറിയാം ,
”വേള്‍ കുല സുന്ദരന്‍,
വിജയ...” പെറോ വേല്‍ കുല സുന്ദരനെ ചന്ദ്രന്‍ ആക്കി
.പക്ഷെ രണ്ടാമന് നാരായണന്‍ എന്ന രണ്ടാം പാതി നല്‍കി
വിജയ നാരായണന്‍ എന്നാക്കി
.
മറ്റു സാക്ഷികള്‍
---------------------------
ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
മദിനെയ വിനയ ദിനന്‍
കണ്ണന്‍ നന്ദനന്‍
നലതിരിഞ്ഞ തിരിയന്‍
കാമന്‍ കണ്ണന്‍
ചേന്നന്‍ കണ്ണന്‍
കണ്ടന്‍ ചേരന്‍
യാകൊണ്ടയന്‍
കനവാടി അതിതെയനന്‍
(ആന മുദ്ര)
മുരുകന്‍ ചാത്തന്‍
മുരുകന്‍ കാമപ്പന്‍
പുലക്കുടി തനയന്‍
പുന്നതലക്കോടി ഉദയനന്‍ കണ്ണന്‍
പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
സംബോധി വീരയന്‍

ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

No comments:

Post a Comment