Friday 24 November 2017

അനന്തപുരി വെള്ളാളരുടെ ആത്മവിദ്യാലയങ്ങള്‍;

 അനന്തപുരി വെള്ളാളരുടെ ആത്മവിദ്യാലയങ്ങള്‍;
ഒപ്പം അവിടെ കുടികൊള്ളും ആ “പാണ്ടിപ്പറ” യനും

================================================
1955-ല്‍ പുറത്തിറങ്ങിയ “ഹരിശ്ചന്ദ്ര”
എന്ന ഫിലിമില്‍ 
കമുകറ പുരുഷോത്തമന്‍ പാടി,
തിക്കുറിശി അഭിനയിച്ച
“ആത്മ വിദ്ധ്യാലയമേ ,അവനിയില്‍ ആത്മവിദ്ധ്യാലയമ,”,:
എന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ പഴയ
തലമുറയില്‍ ഇല്ലായിരുന്നു
ചുടല –ശ്മശാനം- ആണ് അതില്‍
ആത്മവിദ്ധ്യാലയം .
തൈക്കാട്ട് സ്ത്രീകള്‍ കുട്ടികള്‍ എന്നിവരുടെ ആശുപത്രിയില്‍ ജോലി നോക്കിയിരുന്ന 1982-84 കാലഘട്ടത്തില്‍ മേട്ടുക്കടയില്‍ അമൃതാ ഹോട്ടലിനു പിന്നില്‍ ഉള്ള വീട്ടില്‍ ആയിരുന്നു താമസം.,ദിവസവും നിരവധി പേരുടെ അന്ത്യയാത്രകള്‍ കണ്ടിരുന്നു .എന്നാല്‍ ആ ശ്മശാനം വിശദമായി കണ്ടിരുന്നില്ല.
അന്ന് വിറകുകൊണ്ടായിരുന്നു ദഹനം .
ഇന്ന് കറന്റ് കൊണ്ടും ദഹിപ്പിക്കാം
പെട്ടെന്ന് കഴിയും .പേര്‍ “ശാന്തി കവാടം”
പേര്‍ നല്‍കിയ ഓ എന്‍ വിയുടെ ചിതാ ഭസ്മവും
കുറെ അവിടെ ശയിക്കുന്നു.
ശിവരാജ യോഗി തൈക്കാട്ട് അയ്യാവിനെ
കുറിച്ച് കുന്നുകുഴി മണി കേരള ശബ്ദത്തില്‍
എഴുതിയ ആനമണ്ടത്തരം, തെക്കുംഭാഗം മോഹന്‍
ഉള്ളൂര്‍ പരമേശ്വര അയ്യരെ സാക്ഷിയാക്കി
ഫേസ് ബുക്കില്‍ എഴുതി വിട്ട ആന മണ്ടത്തരം
എന്നിവ കണ്ടപ്പോള്‍ ഒന്ന് കൂടി തൈക്കാട്ട്
പോകണമെന്നും ശാന്തി കവാടം കാണണം എന്നും തോന്നി.
.ഒപ്പം പേരൂര്‍ക്കടയില്‍ പോയി മനോന്മണീയം
സുന്ദരം പിള്ളയുടെ പിന്‍ തലമുറക്കാരെ ഒരിക്കല്‍
കൂടി കാണാമെന്നും .
അപ്പോള്‍ ആണ റിയുന്നത് തൈക്കാട്ട് ശ്മശാനം
1880- ല്‍ സ്ഥാപിതമാകാന്‍ തന്നെ കാരണം മനോന്മണീയം ആണെന്ന്
സ്ഥാപിക്കാന്‍ തെളിവായി ഒരു ലേഖനത്തിന്‍റെ കോപ്പിയും നല്‍കി
മനോന്മണിയം പി.സുന്ദരം പിള്ളയുടെ കൊച്ചുമകന്‍,
പ്രൊഫസ്സര്‍ സുന്ദരം പിള്ളയുടെ മകന്‍, വരദന്‍ സുന്ദരന്‍ തൈക്കാടിനു ഒപ്പംവരുകയും ചുടല ചരിത്രം വിശദമായി പറഞ്ഞു തരുകയും ചെയ്തു
1880 കളില്‍ സുന്ദരം പിള്ള അനന്ത പുരിയില്‍ “വെള്ളാള സഭ” (തിരുവിതാംകൂറിലെ ആദ്യ സമുദായ സംഘടന അതാവണം ) സ്ഥാപിച്ചു അദ്ദേഹം പുത്തഞ്ചന്ത ശാഖയില്‍ അംഗം ആയിരുന്നു വേറൊന്നു ചാല ശാഖ .അനന്തപുരിയിലെ വെള്ളാളര്‍ക്കായി വിസ്തൃതമായ ഒരു ചുടലക്കളം സ്ഥാപിക്കാന്‍ സുന്ദരന്‍ പിള്ള മുന്‍ കൈ എടുത്തു .
പിന്നീട് അതില്‍ കുറെ ഭാഗം ബ്രാഹ്മണര്‍ ,വണിക വൈശ്യ സംഘം എന്നിവര്‍ക്കും കുറെ ഭാഗം പൊതുജനത്തിന് മൊത്തത്തിലും വിട്ടു കൊടുത്തു.
പുത്തന്‍ ചന്ത, ചാല ശാഖകള്‍ ക്ക് 25 സെന്റ്‌ സ്ഥലം വീതം ഇന്നും അവിടെ സ്വന്തം ആയുണ്ട്.കരം കെട്ടുന്നവര്‍ അവര്‍തന്നെ .ഒരിടത്ത് ഒരേ സമയം നാല് മൃത ദേഹങ്ങള്‍ വരെ ദഹിപ്പിക്കാം .മറ്റൊരിടത്ത് രണ്ടും
അയ്യാവ് സ്വാമികള്‍ സമാധിയ ആയത് വെള്ളാളസഭയുടെ സ്ഥലത്തില്‍ .അവിടെ 35 സെന്ററില്‍ ഇപ്പോള്‍ സമാധി കോവില്‍ .അവിടെ ഈയിടെ പുനര്‍ നിര്‍മ്മാണം നടന്നു .കറുത്ത ശിലയില്‍ തീര്‍ത്ത അതിമനോഹരമായ കോവില്‍ ഇന്ന് അവിടെ സ്ഥിതിചെയ്യുന്നു
ചരിത്രകാരന്മാര്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന കുന്നുകുഴി മണി, തെക്കുംഭാഗം മോഹന്‍ എന്നിവരുടെ ദൃഷ്ടിയില്‍ “പാണ്ടിപ്പറയന്‍” ആയിരുന്ന, ഉള്ളൂര്‍ മഹാകവിയുടെ നോട്ടത്തില്‍ ആദിദ്രാവിഡന്‍ ആയിരുന്ന അയ്യാവിനെ ബുധനൂര്‍ വാസുഗണകന്‍റെ മതം അനുസരിച്ച് ഗോചരന്‍(കണിയാര്‍ ) ആയിരുന്ന അയ്യാവു സ്വാമികളെ, തങ്ങളുടെ ചുടലയില്‍ സമാധി ആകാന്‍ സമ്മതിച്ച
വെള്ളാള സഭയെ നമുക്ക് അഭിനന്ദിക്കാം.
ആ പാണ്ടിപ്പറയന്‍റെ ഫോട്ടോ തേവാരപ്പുരയില്‍ വച്ച് പൂജിച്ചു പോരുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തേയും (ആര്‍.പി രാജാ അയ്യാമിഷന്‍ സോവനീര്‍ 2003 ലെഴുതിയ ലേഖനം കാണുക ) നമുക്ക് അഭിനന്ദിക്കാം .
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

No comments:

Post a Comment