Tuesday 13 June 2017

മൈക്കിള്‍ തരകനും കേരള ചരിത്രവും

മൈക്കിള്‍ തരകനും കേരള ചരിത്രവും
==========================================
 മലബാര്‍ കുടിയേറ്റത്തെ കുറിച്ച്
ആധികാരിക പഠനം നടത്തിയിട്ടുള്ള
ശ്രീ മൈക്കിള്‍ തരകന്‍റെ പ്രഭാഷണങ്ങളും ലേഖനങ്ങളും ശ്രദ്ധാപൂര്‍വ്വം പഠിക്കാന്‍ ശ്രദ്ധിക്കാറുണ്ട്
.പലപ്പോഴും അദ്ദേഹത്തിന്‍റെ കേരള ചരിത്ര ബോധത്തെ ഫേസ് ബുക്ക് പോസ്റ്റുകളില്‍ വിമര്‍ശിക്കയോ പരിഹസിക്കയോ ചെയ്യേണ്ടി വന്നിട്ടുണ്ട്.
കോട്ടയത്ത് വച്ച് നടത്തപ്പെട്ട സി.എം.എസ് കോളേജ് ദ്വിശതാബ്ധി സെമിനാറില്‍, കമ്മ്യൂണിസ്റ്റ് ഭരണം വന്നതുകൊണ്ടാണ് കേരളത്തില്‍ ഭൂപരിഷകരണം നടപ്പിലായത് എന്ന
പരമാബദ്ധം അദ്ദേഹം പറഞ്ഞുവച്ചു .
ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ, അഴിമതിരഹിത -റവന്യു- വനം മന്ത്രികൂടിയായിരുന്ന, തിരുക്കൊച്ചി ധനമന്ത്രി, ഏതാനും സെന്റിലെ ഓലപ്പുരയില്‍ ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ പി.എസ്സ്.നടരാജപിള്ളയെ അദ്ദേഹം തമസ്കരിച്ചു നമ്മുടെ സംസ്ഥാനത്ത് ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പട്ടം താണുപിള്ളയുടെ പി.എസ.പി മന്ത്രിസഭയിലെ പി.എസ്സ് .നടരാജപിള്ള ആയിരുന്നു.ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്‍റ് പൊളിറ്റിക്സ് ആന്‍ഡ് സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ് എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക:
“1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍,(1954ആഗസ്റ്റ്‌ 7)
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും കൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി
ഭൂപരിഷ്കരണ നിയമങ്ങള്‍ ആദ്യം അവതരിപ്പിച്ചതിനുള്ള ക്രഡിറ്റ് പി.എസ്സിനാണെങ്കിലും തിരുക്കൊച്ചി കോണ്ഗ്രസ് മുഖ്യമന്ത്രി സി .കേശവനെ
നമ്മള്‍,മലയാളികള്‍ മറന്നു കൂടാ. “തൂമ്പ കിള്യ്ക്കുന്നവനും കുടികിടപ്പുകാരനും കൂടുതല്‍
രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം” എന്നു സി.
കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ സാമ്പത്തികോദേഷ്ടാവായിരുന്ന
പ്രൊഫ.മാത്യൂ തരകന്‍റെ സഹായത്തോടെ അദ്ദേഹം ഭൂനയപരിപാടികള്‍
ആവിഷ്കരിച്ച വിവരം ആര്‍.പ്രകാശം (മുന്‍ എം.എല്‍ ഏ ജമീല പ്രകാശത്തിന്റെ പിതാവ്/നീലന്റെ ഭാര്യാ പിതാവ് )എഴുതിയ “.കേശവന്‍ ജീവചരിത്രം”,സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം.ബില്ലിന്‍റെ നക്കല്‍ തയ്യാറാക്കിയ വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍, കോട്ടയം ക്രിസ്ത്യന്‍ ലോബിയുടെ നേതാവ് ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.
അവസാനം ഒത്തു തീര്‍പ്പായി. നക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും ചെയ്തില്ല അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിയാതെ പോയി.
.

ധനമന്ത്രി തോമസ്‌ ഐസക് താമസിച്ചു വരുന്ന മന്മോഹന്‍ പാലസ് പണിയിച്ചത് മനോന്മണീയം സുന്ദരന്‍ പിള്ള ആയിരുന്നു എന്ന അബദ്ധ പ്രസ്താവനയും അദ്ദേഹം പുറത്ത് വിട്ടു (തോമസ്‌ ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ).മനോന്മാനീയം പണിയിച്ചത് പെരൂര്‍ക്കടയിലെ ഹാര്‍വിപുരം ബംഗ്ലാവ് ആയിരുന്നു .
എം ജി.എസ്സിന്‍റെ ശതാബ്ദി ആഘോഷ ഭാഗമായി 2017 ജനുവരി 20 ലക്കം കേസരി മാസികയില്‍ അദ്ദേഹം എഴുതിയ ലേഖനം “ചരിത്ര പഠന രംഗത്തെ അഥിനാഥന്‍” തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി മനോന്മാനീയം സുന്ദരന്‍ പിള്ളയെ തമ്സകരിക്കുന്ന ഒന്നായിരുന്നു .തരിസാപ്പള്ളി പട്ടയത്തിലെ അവസാന ഓല വ്യാജ നിര്‍മ്മിതി എന്ന് തെളിയുന്നതോടെ (1771 ല്‍ പാരീസില്‍ പ്രസിദ്ധീകരിക്കപ്പെട്ട Abraham Hyacinte Anquitel Du Peron എഴുതിയ Zend Avesta എന്ന ഫ്രഞ്ച് യാത്രാവിവരണത്തില്‍ യഥാര്‍ത്ഥ പതിനേഴു വേള്‍ നാടന്‍ -വേണാടന്‍- സാക്ഷിപ്പട്ടിക നെറ്റിലും ലഭ്യം ) എം.ജി.എസ്സിന്‍റെ സാംസ്കാരിക സമന്വയത്തിന് അടിസ്ഥാന ശില തകര്‍ന്നടിയുന്നു എന്നതും ശ്രീ തരകന്‍ കാണാതെ പോയി .
എന്നാല്‍ എഴുത്ത് മാസിക ജൂണ്‍ ലക്കത്തില്‍ വന്ന ലളിത യുക്തിയ്ക്കപ്പുറമാണ് മലയാളി ഇപ്പോഴും –ചരിത്രമെന്ന പേരില്‍ കെട്ടുകഥ കുറ്റം പറയാനില്ലാത്ത നല്ല ലേഖനം .നല്ല സുറിയാനി കത്തോലിക്കന്‍ ആയിട്ടും സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നില്ല എന്നതിന് ധാരാളം തെളിവുകള്‍ ഉണ്ട് എന്ന്‍ അദ്ദേഹം തുറന്നു സമ്മതിക്കുന്നു
ചാവറ അച്ഛന്‍ പള്ളിയോടോപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചു എന്നാണു
അച്ഛന്റെ സെക്കുലര്‍ ജീവചരിത്രം (മനോരമ ബുക്സ് )എഴുതിയ പ്രൊഫ .എം കെ സാനു പോലും പറയുന്നത് .
അച്ഛന്‍ തുടങ്ങിയത് സെക്കുലര്‍ സ്കൂളുകള്‍ അല്ല വേദപാഠസ്കൂളുകള്‍ ആയിരുന്നു എന്ന് പ്രോഫസ്സര്‍ തരകന്‍ തുറന്നു പറയുന്നു .സെക്കുലര്‍ സ്കൂളുകള്‍ ആദ്യം സ്ഥാപിച്ചത് സി.എം എസ് മിഷനറിമാര്‍ തന്നെ ആണെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു .അവരുടെ ആശയങ്ങളാണ് സര്‍ക്കാര്‍ഏറ്റെടുത്തു നടപ്പിലാക്കിയതെന്നും പ്രോഫസ്സര്‍ സത്യസന്ധമായി ചരിത്രം അവതരിപ്പിക്കുന്നു .അവിടെ പഠിക്കാന്‍ പോയവരെ മഹറോന്‍ ചൊല്ലി പുരത്താകിയ ചരിത്രമാണ് കത്തോലിക്കാ സഭയ്ക്ക് എന്നും അദ്ദേഹം തുറന്നു പറയുന്നു .
ശ്രദ്ധേയമായ വാചകം
“കമ്മ്യൂനിസ്റ്റ് പാര്ട്ടിയ്ക്കുസംഭവിച്ചിരിക്കുന്ന അപചയങ്ങള്‍ തന്നെ കേരളത്തില്‍ നവോത്ഥാനം സംഭവിച്ചിട്ടില്ല എന്നതിന്‍റെ തെളിവാണ്”
ശ്രീ തരകന്‍റെ “ടീ കോഫി ഔര്‍ പെപ്പര്‍” കഴിയുന്നതും വേഗം വായിക്കാന്‍ ആഗ്രഹിക്കുന്നു .
വറുഗീസ് തോട്ടയ്ക്കാട് എഴുതിയ മലബാര്‍ കുടിയേറ്റം (ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് 2015) എന്ന പഠനത്തിനു ശ്രീ തരകന്‍ എഴുതിയ അവതാരിക വായിച്ചിരുന്നു .അനുമോദനങ്ങള്‍
ശ്രീ തരകന്‍റെ “ടീ കോഫി ഔര്‍ പെപ്പര്‍” നെറ്റില്‍ ലഭ്യമാണ് .
https://opendocs.ids.ac.uk/…/hand…/123456789/3004/wp291.pdf…
മന്‍മോഹന്‍ ബംഗ്ലാവും മൈക്കിള്‍ തരകനും
http://www.kazhchavattam.com/Thomas%20Issac%20in%20search%2…

No comments:

Post a Comment