Sunday 24 July 2016

ബാഹ്യ വിമര്‍ശനം അര്‍ഹിക്കുന്ന തരിസാപ്പള്ളിപ്പട്ടയം


ബാഹ്യ വിമര്‍ശനം അര്‍ഹിക്കുന്ന തരിസാപ്പള്ളിപ്പട്ടയം
====================================================
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മോബൈല്‍ 9447035416 ഇ-മെയില്‍:drkanam@gmail.com

ഇളങ്ങുളം കുഞ്ഞന്‍പിള്ള രചിച്ച, 1963 ല്‍ നാഷണല്‍ ബുക്സ്റ്റാള്‍
പ്രസിദ്ധീകരിച്ച, “ചില കേരള ചരിത്രപ്രശ്നങ്ങള്‍” എന്ന ഗ്രന്ഥത്തിലെ “തരിസാപ്പള്ളി ശാസനങ്ങള്‍” എന്ന പേജ് 115-132 ) വായിച്ച കാലം മുതല്‍ പ്രസ്തുത പട്ടയത്തെ കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കാന്‍ കഴിഞ്ഞ ഒരു വായനക്കാരന്‍ ആണിതെഴുതുന്നത് സി.849 എന്ന വര്‍ഷം വേള്‍കുല സുന്ദരന്‍ എന്ന സാക്ഷിയാല്‍ വരയപ്പെട്ട  ഈ ചെമ്പോല  തയാറാക്കിയ വര്‍ഷം കൃത്യമായി നിര്‍ണ്ണയിച്ചത് ഇളംകുളം കുഞ്ഞന്‍പിള്ള ആയിരുന്നു എന്തുകൊണ്ടോ   .”അയ്യനടികള്‍ ശാസനം ” എന്നറിയപ്പെടാത്ത,  ഈ കുരക്കേണി കൊല്ലം പട്ടയം  ഇന്ന് ആഗോളതലത്തില്‍ പഠന വിധേയമായിരിക്കുന്നു എന്നതില്‍  ഏറെ  സന്തോഷമുണ്ട് ..വട്ടെഴുത്തിലും ഗ്രന്ഥ അക്ഷരത്തിലും  എഴുതപ്പെട്ട പ്രാചീന വേണാട് രേഖയാണ്  .”ചെപ്പുപത്തിരം എന്നും വിളിക്കപ്പെട്ടിരുന്ന ഈ അതിപ്രാചീന വട്ടെഴുത്ത് കരണം . .
ഇംഗ്ലണ്ടിലെ ലസ്റ്ററില്‍(LEICESTER) മോണ്ട് ഡി ഫോര്‍ട്ട്‌ യൂണി വേര്‍സിറ്റി ,ബ്രിട്ടീഷ് മ്യൂസിയം,യൂക്കെയിലെ ആര്‍ട്ട്സ് & ഹെറിറ്റേജ് കൌണ്‍സില്‍ എന്നിവയുടെ കൂട്ടായ്മയില്‍, പത്ത്  രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തി, പശ്ചിമേഷ്യന്‍ നാവികവ്യാപാര  ശ്രുംഖലയെ കുറിച്ച്  ആഗോളതല  പഠനം നടത്തിവരുന്നു .കുഞ്ഞന്‍പിള്ള എന്ന മലയാള അദ്ധ്യാപകന്‍ കണ്ടെത്തിയ, പട്ടയം എഴുതപ്പെട്ട   സി.ഇ 849
 എന്ന വര്‍ഷം വിസ്മൃതമാകാതിരിക്കാന്‍ എന്ന് തോന്നും വിധം , ഈ പഠനത്തിനുള്ള വെബ്സൈറ്റ് നാമം www.849ce.org.uk എന്നാണു നല്കപ്പെട്ടിരിക്കുന്നത്.പഠന മേധാവി എലിസബത്ത് ലംബോന്‍  ((Elizabeth Lambourn) എന്ന മലയാളി അല്ലാത്ത ആ  മഹതിയെ നമുക്കഭിനന്ദിക്കാം. 
ഈ പഠന സംഘത്തില്‍ പെട്ട ഏക മലയാളി കേശവന്‍ വെളുത്താട്ട്, എം.ആര്‍ രാഘവ വാര്യരും ചേര്‍ന്ന് തയ്യാറാക്കിയ ഗ്രന്ഥമാണല്ലോ 2014  ജൂലായില്‍ എസ്.പി.സി.എസ് പുറത്തിറക്കിയ തരിസാപ്പള്ളി പട്ടയം (പേജുകള്‍ ).ഇറങ്ങിയ ഉടന്‍ കോപ്പി വാങ്ങി .പലതവണ വായിച്ചു .
ശ്രീജിത് ഇ (“വീണ്ടും ശ്രദ്ദേയമാകുന്ന തരിസാപ്പള്ളി ചെപ്പേട്” മലയാളം വാരിക 24 ജനുവരി 2014 പേജ്  40-43) , ശിഹാബുദ്ദീന്‍ ആരാമ്പ്രംസാക്ഷിപ്പട്ടിക-പുനര്‍ വായന”,പച്ചക്കുതിര ആഗസ്റ്റ്‌ 2014 പേജ് 52-54) എന്നിവര്‍ എഴുതിയ അവലോകന/നിരൂപണ ലേഖനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു .ഇപ്പോള്‍ ഡോ മോഹന്‍ ദാസ് വള്ളിക്കാവ് എഴുതിയ അവലോകനവും ജൂലായ്‌ 2016 പേജ്27-28) വായിച്ചു
ശ്രീജിത്തും മോഹന്‍ദാസും സമഗ്ര പഠനം നടത്താതെ  പ്രസ്തുത സംയുക്ത പഠനത്തെ  തൊട്ടു തഴുകി ആശ്ലേഷിച്ച് അങ്ങ് കടന്നു പോകുമ്പോള്‍ ശിഹാബുദ്ധീന്‍ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയില്‍ ഗ്രന്ഥ കര്‍ത്താക്കള്‍ കാണാതെ പോയ .അറബി-മുസ്ലിം സാന്നിദ്ധ്യം കണ്ടെത്തുന്നു.

.തലമുതിര്‍ന്ന ചരിത്രകാര കുലപതി എം.ജി.എസ് നാരായണന്‍ പുറത്തിറക്കിയ അന്തര്‍ദ്ദേശീയ നിലവാരം പുലര്‍ത്തുന്ന Perumals of Kerala എന്ന അപൂര്‍വ്വ ഗവേഷണ പ്രബന്ധ മാതൃകയില്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ മലയാളത്തില്‍ ഒരു ചെറു ഗവേഷണ പഠനം പ്രസിദ്ധീകരിക്കാനുള്ള ഗ്രന്ഥ കര്ത്താക്കളുടെ അവസരം (ഗവേഷണ താല്‍പ്പര്യമുള്ള കലാശാലാ വിദ്യാര്‍ത്ഥികളെ കാട്ടാനെങ്കിലും വേണ്ടി അത്തരം ഒരു പഠന ഗ്രന്ഥം മലയാളത്തില്‍ ആവശ്യമാണ്‌ ) പാഴാക്കി എന്ന് എഴുതുവാന്‍ എനിക്ക് ഷം മടിയില്ല  .സമര്‍ത്ഥനായ ഒരു എഡിറ്ററുടെ അസാന്നിധ്യം വിളിച്ചോതുന്ന പ്രസിദ്ധീകരണമാണ് തരിസാപ്പള്ളി പട്ടയം (2013).മലയാളത്തില്‍ ഈ ശാസനത്തെ കുറിച്ച് നാളിതുവരെ ഇറങ്ങിയ പഠനങ്ങളുടെ ഒരു ബിബ്ലിയോഗ്രാഫി  നല്‍കാന്‍ പോലും  അവര്‍ കൂട്ടാക്കിയില്ല എന്നതില്‍ ഖേദവും അമര്‍ഷവും ഉണ്ട് .ന്യൂദല്‍ഹിയിലെ PRIMUS പബ്ലീഷേര്‍സ് The Copperplates from Kollam Global and local Nineth Century ,South India Elizabeth Lambourn ,Kesavan Veluthattu, Roberta Tomber എന്ന ഗവേഷണ ഗ്രന്ഥം 2015 ല്‍ പുറത്തിറക്കും എന്നാണവരുടെ സൈറ്റില്‍ നല്‍കിയിരുന്ന വിവരം .പക്ഷെ 2016 ജൂലൈ ആയിട്ടും അത് പുറത്തിറങ്ങിയില്ല .നമുക്ക് ക്ഷമയോടെ കാത്തിരിക്കാം .  .

തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി ,അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ച, തമിഴിലെ പ്രസിദ്ധമായ മനോന്മണീ യം നാടകത്തിന്‍റെ കര്‍ത്താവ്, ത്മിഴ് ഷെക്സ്പീയര്‍ പി.സുന്ദരം പിള്ള തിരുവിതാംകൂറിലെ ചില പ്രാചീന രാജാക്കന്മാര്‍എന്ന പ്രസിദ്ധ പഠനത്തില്‍ പണ്ടേ എഴുതി വച്ചു- “സ്വകാര്യ സ്വത്തുക്കള്‍ ആയി സൂക്ഷിക്കപ്പെടുന്നവ ആയതിനാല്‍ ചെമ്പോലക്കരണങ്ങളില്‍ നിഷിപ്ത താല്‍പ്പര്യം ഉള്ളവര്‍ തിരിമറി നടത്തും. (Sundaran Pillai, P, Some Early Sovereigns of Travancore,  IA xxv111 1895 p 251). കെ..നീലകണ്ട ശാസ്ത്രികളും സമാനരീതിയില്‍ എഴുതി ശിലാരേഖകളില്‍ കൃത്രിമം കാട്ടുക അത്ര എളുപ്പമല്ല ,അവ പൊതുജന ദൃഷ്ടിയില്‍ ആയതിനാല്‍. എന്നാല്‍ ചെമ്പോലക്കരണങ്ങളില്‍ അത് എളുപ്പം.പക്ഷെ പരിചയമുള്ള ഒരു പുരാലിപി വിദഗ്ദ്ധനു അത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും (Neelakanda Sasthri, K.A & Rama H.S, Methods in relation to Indian History Madras 1956,p 69)

ഒരു പഴയ പ്രമാണം–കത്തോ ഡയറിയോ ആത്മകഥയോ ഭൂസ്വത്തിന്‍റെ  ആധാരമോ രാജകീയ പ്രഖ്യാപനമോ പത്രപ്രസ്താവനയോ -കയ്യില്‍ വന്നാല്‍ അതിനെ ബാഹ്യവിമര്‍ശനം ,ആന്തരവിമാര്‍ശനം എന്നിങ്ങനെ രണ്ടു തരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്‍റെ  തീയതി,പേരുകള്‍ ,കയ്പ്പട ,ഭാഷ, സംവിധാനം ,എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിഷയമാക്കുന്നു .ആന്തരിക വിമര്‍ശനത്തില്‍ അതിന്‍റെ  വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ,അതിന്‍റെ  ശൈലി ,കൂട്ടിചേര്‍ക്കലുകള്‍ ,ഒഴിവാക്കലുകള്‍ ,എന്നിവ കൂലംകഷമായി നിരീക്ഷിക്കുന്നു .ഇത്തരം പടിപടിയായുള്ള പരിശോധന കൊണ്ട് ആ പ്രമാണത്തിന്‍റെ  സത്യാവസ്ഥ ,വിശ്വാസ്യത ,ഉദ്ദേശം ,പ്രയോജനം എന്നിവ ഏറെക്കുറെ തിരിച്ചറിയാം .ഇങ്ങനെ ലഭ്യമായ എല്ലാ പ്രമാണങ്ങളും അവയുടെ ആകെത്തുകയെ ആധാരമാക്കിയാണ് ഗവേഷകര്‍ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് .എത്ര പരിചയസമ്പന്നനായാലും സമര്‍ത്ഥനായാലും തെറ്റു പറ്റും.അത് വീണ്ടും വീണ്ടും പരിശോധിക്കാം” (നാരായണന്‍ .എം.ജി.എസ് ഗവേഷണങ്ങളും ചരിത്രനിഗമാനങ്ങളും ആമുഖം ചരിത്രവും വ്യവഹാരവും കേരളവും ഭാരതവും കറന്റ് ബുക്സ് തൃശ്ശൂര്‍ ജൂണ്‍ 2015 പുറം x,x)



വ്യാജ പട്ടയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അപാര വൈദഗ്യം .നേടിയവരാണ് മലയാളികള്‍ .സാറാ ജൊസഫ് അവരുടെ പ്രസിദ്ധമായ ഒതപ്പില്‍ അത്തരം ഒരു സംഭവം വിവരിക്കുന്നത് വായനക്കാരുടെ മനസ്സില്‍ മായാതെ നില്‍ക്കും .നൂറു നൂറു വ്യാജ പട്ടയങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലുള്ള സ്ഥിതിക്ക് തങ്ങള്‍ പഠിക്കുന്ന തരിസാപ്പള്ളി പട്ടയം വ്യാജ ഓല ഉള്‍പ്പെടുന്നതാണോ എന്ന് പരിശോധിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ ശ്രമിച്ചതായി കാണുന്നില്ല .അത് വരുത്തി വയ്ക്കുന്ന വീഴ്ച വളരെ അഗാധമാവും .പ്രത്യേകിച്ചും ഈ ഇന്റര്‍നെറ്റ് .ഓണ്‍ ലൈന്‍ ലൈബ്രറ റികള്‍ സാമാന്യ ബുദ്ധിയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് പോലും ലഭ്യമായിരിക്കെ .
“പതിനെട്ടാം നൂറ്റാണ്ടില്‍ ഇവിടെ (കേരളത്തില്‍ ,കൊച്ചിയില്‍ ) വന്നു ഈ രേഖ (തരിസാപ്പള്ളി പട്ടയം) പകര്‍ത്തി വിവര്‍ത്തനം ചെയ്ത് പഠിച്ച ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ അറബി പേര്‍ഷ്യന്‍ സാക്ഷികള്‍(ക്കു) മുമ്പേ നാട്ടുകാരായ ചില സാക്ഷികള്‍ ഒപ്പിട്ടിട്ടുള്ളതായി പറഞ്ഞിരിക്കുന്നു .ഒരു പക്ഷെ ഒരു ഏട് നഷ്ടപ്പെട്ടിരിക്കാം (വാര്യര്‍ & വെളുത്താട്ട്  തരിസാപ്പള്ളി പട്ടയം  പേജ് 118)

ഒരു ഏട് നഷ്ടപ്പെട്ടിരിക്കാം എന്നല്ല .നഷപ്പെടുകയോ ഒളിപ്പിച്ചു വയ്ക്കയോ ചെയ്തു .വേള്‍ കുല സുന്ദരന് ശേഷം വരുന്ന രണ്ടാം പേരുകാരന്‍ “വിചൈയ.......” (വിജയ) എന്ന് മാത്രം പേരുള്ള ഒരാള്‍ ആവില്ല .ആ പേര്‍ “............നാരായണന്‍” എന്ന് പൂര്ത്തീകരിച്ചു രണ്ടാംപേരുകാരന്‍ വിജയനാരായണന്‍ ആണെന്നും അതിനു ശേഷം പതിനഞ്ചു നാടന്‍ സാക്ഷികള്‍ കൂടു ഉണ്ട് എന്ന് കാട്ടുന്ന അകവശത്ത് മാത്രം എഴുത്തുള്ള ,നാടന്‍ സാക്ഷിപ്പട്ടിക മാത്രം ഉള്ള ,അതിനിടയില്‍ അയ്യന്‍ അടികളുടെ ആന മുദ്രയും ഉണ്ട് എന്ന് കാട്ടുന്ന പേജുകള്‍ പാരീസില്‍ പ്രസിദ്ധീകരിച്ച സെന്‍റ് അവസ്റ്റ(ZEND AVESTA ,Abraham Hyacinthe Anquitel Du Peron ,Paris 1771 pp 175-178) എന്ന പ്രാചീന ഫ്രാഞ്ചിലുള്ള യാത്രാവിവരണ ഗ്രന്ഥത്തില്‍ ഉണ്ട് എന്ന് നെറ്റ് വഴി ഏതു സ്കൂള്‍ കുട്ടിയ്ക്ക് പോലും കണ്ടെത്താം എന്നിരിക്കെ രാഘവ വാര്യരും കേശവന്‍ വെളുത്താട്ടും ആ നാടന്‍ സാക്ഷിപ്പട്ടിക പൂഴ്ത്തി വച്ചത് ശരിയായില്ല .അവസാന പുറം ആദ്യ ഓലയില്‍ പുറഭാഗം എന്നത് പോലെ ശൂന്യമായിരിക്കെ. ഏറെ കൊട്ടിഘോ ഷിക്കപ്പെടുന്ന പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക ,വലിപ്പ വ്യത്യാസം ഉള്ള ,വ്യതസ്ത രീതിയില്‍ വട്ടെഴുത്തില്‍ അല്ലാതെ എഴുതിയ ഓല വളയം നശിപ്പിച്ചു കൂടിചേര്‍ത്ത് വയ്ച്ചതാണെന്ന് ഏതു പാമരനും മനസ്സിലാകും .പെറോ 1785 ല്‍ കൊച്ചിയില്‍ വരുമ്പോള്‍ ആ ഓല കണ്ടിട്ടില്ല .അതിനാല്‍ വ്യാജന്‍ അവതരിച്ചത് 1785 നു ശേഷം എന്ന് മനസ്സിലാക്കാം .


കൂടുതലറിയാന്‍ 
ചരിത്രവായന (www.charithravayana.blogspot.in ) എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കയോ 9447035416 എന്ന നമ്പറില്‍ വിളിക്കയോ ചെയ്യുക 

No comments:

Post a Comment