Friday 8 July 2016

സഹോദരന്‍ അയ്യപ്പന്‍ നടത്തിയത് " അവര്‍ണ്ണ-അവര്‍ണ്ണ(1917)" മിശ്രഭോജനം മാത്രം


സഹോദരന്‍ അയ്യപ്പന്‍ നടത്തിയത് "
അവര്‍ണ്ണ-അവര്‍ണ്ണ(1917)" മിശ്രഭോജനം മാത്രം
============================================
1917–ല്‍ രണ്ടു ചെറുമരെ ഒപ്പം ഇരുത്തി ചെറായില്‍ വച്ച് സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജനത്തെ ആസ്പദമാക്കി പന്തിഭോജന പ്രസ്ഥാനത്തിന്‍റെ ശതാബ്ദി വര്‍ഷവേളയായി എന്ന് കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു .”വെല്ലുവിളിക്കുന്നു നവോത്ഥാന മൂല്യങ്ങളെ” എന്ന ലേഖനം വഴി (മാതൃഭൂമി ലീഡര്‍ പേജ് 2016 ജൂലായ്‌ 8). അയിത്തോച്ചാടന പരിപാടികളില്‍ എണ്ണപ്പെട്ട ഒന്നായിരുന്നു സഹോദരന്‍ അയ്യപ്പന് പുലയന്‍ അയ്യപ്പന്‍ എന്ന വിശേഷണം കിട്ടാന്‍ ഇടയാക്കിയ ആ
മിശ്രഭോജനം . പക്ഷേ അത് ചരിത്രത്തില്‍ ആദ്യത്തേത് എന്ന ബഹുമതി അര്‍ഹിക്കുന്നില്ല .1930- കളില്‍ തന്നെ അയ്യാ വൈകുണ്ടന്‍ ശുചീന്ദ്രം തേരോട്ടത്തില്‍ പങ്കെടുത്ത ചില അവര്‍ണ്ണ സമുദായക്കാരെ ഉള്‍പ്പെടുത്തി അവര്‍ണ്ണ-അവര്‍ണ്ണ മിശ്രഭോജനം നടത്തിയിരുന്നു .പക്ഷെ അതില്‍ സവര്‍ണ്ണര്‍ ഉള്‍പ്പെട്ടിരുന്നില്ല .എന്നാല്‍ 1875- മുതല്‍ തിരുവനന്തപുരം തൈക്കാട്ട് “ഇടപ്പിറവിളാകം” എന്ന തന്‍റെ ഔദ്യോഗിക വസതിയില്‍,വച്ച് രസിഡന്‍സി സൂപ്രണ്ട് ആയിരുന്ന അയ്യാവ് (ശിവരാജയോഗി തൈക്കാട്ട് അയ്യാ1814-1909 ) സ്വാമികള്‍ തൈപ്പൂയ സദ്യകള്‍ക്ക് ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ള വിവിധ ജാതി സമുദായങ്ങളില്‍ പെട്ട ,കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ള വിവിധ തലങ്ങളില്‍ പാര്‍ത്തിരുന്ന, സ്ത്രീ പുരുഷന്മാരെ പങ്കെടുപ്പിച്ചു സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം നടത്തിയിരുന്നു.കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍) ,നാണു (പില്‍ക്കാലം ശ്രീനാരായണ ഗുരു ), ചിത്രമെഴുത്ത്‌ കോയിത്തമ്പുരാന്‍ ,മനോന്മണീയം സുന്ദരന്‍ പിള്ള, പത്മനാഭക്കണിയാര്‍ ,മക്കടിലബ്ബ ,തക്കല പീര്‍ മുഹമ്മദ്‌,ഫാദര്‍ പേട്ട ഫെര്നാണ്ടസ്,കൊല്ലത്തമ്മ,സ്വയംപ്രകാശയോഗിനി അമ്മ .മണക്കാട്ട് ഭവാനി എന്നിങ്ങനെ അമ്പതില്‍പ്പരം ശിഷ്യര്‍ .ഒപ്പം വെങ്ങാനൂര്‍ അയ്യങ്കാളിയും (പില്‍ക്കാലത്ത് സാധുജന പരിപാലന സംഘ സ്ഥാപകന്‍.മഹാത്മാ ഗാന്ധി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ച മഹാത്മാ അയ്യങ്കാളി ( തുടര്‍ന്നു യാഥാസ്ഥിതിക അനന്തപുരിക്കാര്‍ അയ്യാസ്വാമികളെ “പാണ്ടിപ്പറയന്‍” എന്നൂം മ്ലേച്ചന്‍ എന്നും വിളിച്ചു ,ശിഷ്യരില്‍ ചിലര്‍ ആ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ;ഒരേ ഒരു മതം ,ഒരേ ഒരു കടവുള്‍”
അയ്യാഗുരു 1909-ല്‍ സമാധി ആയി ശിഷ്യന്‍ നാണുഗുരു സ്വാമികള്‍ 1916-ല്‍ ഗുരുവചനം മലയാളത്തില്‍ പദ്യമാക്കിയതാണ് ഒരു ജാതി ഒരു മതം ഒരു ദൈവം (“ജാതി നിര്‍ണ്ണയം”) ലോകത്തില്‍ പലജാതി പലമതം പല ദൈവം എന്നത് എക്കാലവും നില നില്‍ക്കും എന്നറിയാവുന്ന അയ്യാസ്വാമികള്‍ അയിത്തോച്ചാടനം തുടങ്ങാന്‍, അയിത്തം ഇല്ലാതാക്കാന്‍ വേണ്ടി സ്വയം ശിഷ്യരുടെ ഇടയില്‍ സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം സമാരംഭിക്കയായിരുന്നു .പക്ഷെ ശിഷ്യര്‍ അത് തുടര്‍ന്നു പ്രയോഗത്തില്‍ വരുത്തിയില്ല .ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ ഏതു സമുദായത്തില്‍ ജനിച്ചു ഏ തെല്ലാം സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇന്നത്തെ മലയാളികള്‍ക്ക് മനസ്സിലാകും .എന്നാല്‍ അയ്യാസ്വാമികള്‍ ഏതു സമുദായത്തില്‍ ജനിച്ചു എന്ന് ഇന്നും അറിയാവുന്നവര്‍ വിരളം .അതിനാല്‍ എം.ജി.എസ് നാരായണനെ പോലുള്ള പ്രമുഖ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കുന്നു (മനോരമ മില്യനിയം പതിപ്പ് 1999 ഡിസംബര്‍ 31) .ടി.പി ചെന്താരശ്ശേരി കുന്നുകുഴി മണി എന്നിവര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ ആക്കുന്നു (ഇരുവരും രചിച്ച അയ്യങ്കാളി ജീവചരിത്രങ്ങള്‍ ) ചെങ്ങന്നൂര്‍ ഏ എന്‍ വാസുഗണകന്‍ അദ്ദേഹത്തെ ഗണകന്‍ (ഗോചരന്‍ ) ആക്കുന്നു (ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം).
ചുരുക്കത്തില്‍ പന്തിഭോജനം നടപ്പിലാക്കിയിട്ടു ശതാബ്ദി എന്നേ കഴിഞ്ഞു .ഇപ്പോള്‍ നൂറ്റി നാല്‍പ്പതു വര്ഷം കഴിഞ്ഞിരിക്കണം





വര്‍ഷം തോറും അയ്യാസ്വാമികള്‍ നടത്തിയിരുന്ന തൈപ്പൂയ
പന്തിഭോജന സദ്യയില്‍(സി.ഇ 1875-1909) പങ്കെടുത്തിരുന്നവര്‍
============================================
കുഞ്ഞന്‍ (പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികൾ),
നാണു (പില്‍ക്കാലത്ത് , ശ്രീ നാരായണ ഗുരു),
കൊല്ലത്ത്‌ അമ്മ, കാളി (അയ്യൻകാളി) ,
കേരള വർമ്മ വലിയ കോയിത്തമ്പുരാൻ,
പേഷ്കാർ മീനാക്ഷി അയ്യർ ,
ചാല സൂര്യ നാരാ യണ അയ്യർ,
ചാല അറുമുഖ വാധ്യാർ ,ചാല മാണിക്ക വാചകർ ,കുമാരസ്വാമി വാധ്യാർ,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട്‌ ചിദംബരം പിള്ള,
കൊട്ടാരം ഡൊക്ടർ കൃഷ്ണപിള്ള,
കമ്പൌണ്ടർ പദ്മനാഭ പിള്ള, അയ്യപ്പൻ പിള്ള വാധ്യാർ,തോട്ടത്തിൽ രാമൻ കണിയാർ,
കൽപ്പട കണിയാർ ,മണക്കാട്‌ ഭവാനി ,
ഫാദര്‍ പേട്ട ഫെർണാണ്ടസ്സ്‌, തക്കല പീർ മുഹമ്മദ്‌, ശങ്കര ലിംഗം പിള്ള ,വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ
ആനവാൽ ശങ്കരനാരായണ അയ്യർ,
അക്കൗണ്ടാഫീസ്സർ സുന്ദരമയ്യങ്കാർ,
ഹെഡ് ഡ്രാഫ്റ്റ്സ്മാൻ പാർത്ഥസാരഥി നായിഡു, നന്തങ്കോട് കൃഷ്ണപിള്ള, കരമന സുബ്രമണ്യയ്യർ
കരമന പദ്മനാഭൻ പോറ്റി, കരമന ഹരിഹരയ്യർ, വാമനപുരം നാരായണൻ പോറ്റി, വഞ്ചിയൂർ ബാലന്ദൻ, കഴകൂട്ടം നാരായണൻ പോറ്റി,
പാറശ്ശാല മാധവൻ പിള്ള,
തിരുവാതിര നാൾ അമ്മ തമ്പുരൻ (മാവേലിക്കര), മണക്കാട് നല്ലപെരുമാൾ, കേള്‍വി കണക്കു വേലുപ്പിള്ള ,പേശും പെരുമാൾ,വെളുത്തേരി കേശവൻ വൈദ്യൻ ,മനോന്മാനീയം സുന്ദരന്‍ പിള്ള ,


പേട്ട രാമന്‍പിള്ള ആശാന്‍

No comments:

Post a Comment