Sunday 29 May 2016

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ കിഴക്കുമാറി ഗ്രാമ്യഭംഗി നിറഞ്ഞ ഒരു കുന്നില്‍ 
ഒരു തോടിനടുത്തായി മുതലിയാര്‍ മഠം എന്ന പ്രാചീനക്ഷേത്രം നിലകൊള്ളുന്നു.
അവസാനത്തെ പെരുമാളായിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ തന്റെ രാജ്യത്തെ 
18 നാടുകളായി തിരിച്ച് അനന്തരാവകാശികള്‍ക്കും സാമന്തന്മാര്‍ക്കും നല്‍കി മക്കത്തേക്കു
പോയി അന്നാണൈതീഹ്യം.ഈ 18 നാടുകളില്‍ ഒനായിരുന്നു കീഴ്മലൈനാട്.ഈ 
ചെറുരാജ്യത്തിന്റെ രാജ്യധാനി കാരിക്കോട് ആയിരുന്നു.കീഴ്മലനാടിലെ കുരുമുളകും മറ്റു 
വനവിഭവങ്ങളുംലോകപ്രസിദ്ധമായിരുന്നു.പാണ്ഡ്യരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു 
കീഴ്മലനാട്ടിലെ ആദ്യഭരണാധികാരികള്‍.പിന്നീടീ രാജ്യം വെമ്പൊലിനാട്ടിലും അതിനുശേഷം 
വടക്കും കൂറിലുംലയിച്ചു.

 
Posted by Picasa


കീഴ്മലനാട്ടിലെ ആദ്യകാല പടനായകന്മാരും സൈന്യവും അരയസമുദായത്തില്‍ പെട്ടവരായിരുന്നു.
ഏതോ ഒരു കീഴ്മലനാടരചന്‍ തന്റെ പടനായകനുമായി ഇടഞ്ഞു.അയാളെ കീഴടക്കി
ഓടിക്കാന്‍ രാജാവ് നാഞ്ചിനാട്,വേണാട് പ്രദേശങ്ങളില്‍ നിന്നുവെള്ളാളരായ പടയാളികളെ
കൊണ്ടു വന്നു. അവര്‍ അരയ സൈന്യത്തെ തോല്‍പ്പിച്ച് മലകയറ്റി.അവര്‍ പിന്നീട് മലാരയര്‍
ആയി അറിയപ്പെട്ടു.വെള്ളാളരെ കൊണ്ടുവരാന്‍ ചുമതപ്പെടുത്തിയത് കൊച്ചി രാജ്യത്തിലെ 
കരുവേലിപ്പടിയ്ക്കു സമീപം ഉണ്ടായിരുന്ന മുതലിയാര്‍ തെരുവില്‍ താമസ്സിച്ചിരുന്ന ഒരു മുതലിയാരെ
ആയിരുന്നു.ഈ മുതലിയാര്‍ പിന്നീട് ധാരാളം വെള്ളാളരായ കച്ചവടക്കാരെ കൂട്ടിക്കൊണ്ടു വന്നു.
അവര്‍ കാരിക്കോട് പ്രദേശത്തെ പേട്ടത്തെരുവില്‍ വ്യാപാരം നടത്തി സമ്പന്നരായി.പ്രധാന
മലഞ്ചരക്കുവ്യാപാരികളും രത്നവ്യാപാരികളും വസ്ത്രവ്യാപാരികളുംവെള്ളാളര്‍ ആയിരുന്നു.
മുതലിയാരെ കീഴ്മലനാട് രാജാവ് മുതല്‍പടിയായി നിയമിച്ചു.താമസിക്കാന്‍ 25 ഏക്കര്‍ സ്ഥലം
കരമൊഴിവായി നല്‍കി.

മുതലിയാര്‍ മഠത്തിനു സമീപമുള്ള പണിക്കാപറമ്പു എന്ന പുരയിടത്തിലായിരുന്നു ഖജനാവ്.അതിനടുത്ത് മുതലിയാര്‍ ഒരു 
മഠം പണിതു.അതിലായിരുന്നു അദ്ദേഹത്തിന്റെ താമസം.അടുത്തു തന്നെ ഒരു സര്‍പ്പക്കാവും ഉണ്ടായിരുന്നു.
മുതലിയാര്‍ വേങ്കിടനാഥന്റെ ഭകതനായിരുന്നു.വേങ്കലനാഥന്റെ ഒരു പഞ്ചലോഹവിഗ്രഹം അദ്ദേഹം തേവാരപ്പൂജ നടത്തിയിരുന്നു.
ഉറുകുഴി കുളത്തിനു സമീപമുള്ള പള്ളിക്കൂടം പറമ്പില്‍ ഒരു ശ്രീകോവില്‍ നിര്‍മ്മിച്ച് പിന്നീട് ഈ വിഗ്രഹം അതില്‍ പ്രതിഷ്ഠിക്കപ്പെട്ടു.തീപിടുത്തത്തെ തുടര്‍ന്നു ഈ വിഗ്രഹം പിന്നീട് മുതലിയാര്‍ മഠത്തിലെ ഒരു ചെറു ക്ഷേത്രത്തിലേക്കു മാറ്റപ്പെട്ടു.ഏതാനും ഉപദേവതകളുംഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു.

പതിനാറാം നൂറ്റാണ്ടില്‍ വടക്കുംകൂര്‍ കീഴ്മലനാടിനെ പിടിച്ചടക്കി.
കീഴ്മലനാട് ഇല്ലാതായതോടെ കച്ചവടക്കാരായ വെള്ളാളര്‍ പൂവരണി,പാലാ,കൂത്താട്ടുകുളം,ഈരാട്ടുപേട്ട മുതലായ സ്ഥലങ്ങളിലേക്കു
താമസ്സം മാറ്റി.എന്നാല്‍ ഉദ്യോഗസ്ഥരായ വെള്ളാളര്‍ അവിടെ തന്നെ താമസ്സം തുടര്‍ന്നു.വടക്കുംകൂറിന്റെ ഭരണകാലത്ത് എടത്വാ,
തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നും നസ്രാണികള്‍ തൊടുപുഴയിലേക്കു കുടിയേറി.തമിഴ്നാട്ടില്‍ നിന്നും വന്ന പറക്കവെട്ടി ഉശിഖാ റാവുത്തര്‍ 
വടക്കും കൂറിന്റെ പടത്തലവനായി.അദ്ദേഹം തമിഴ്നാട്ടില്‍ നിന്നും ധാരാളം രാവുത്തര്‍ മാരെ കൊണ്ടു വന്നു.അവരെല്ലാം കച്ച്വടകാരായി.കച്ചവടത്തില്‍
വെള്ളാളര്‍ക്കുണ്ടായിരുന്ന കുത്തക അതോടെ അവസാനിച്ചു.ആലാപ്പുഴ നിന്നും ചില നായര്‍ കുടുംബങ്ങളും തൊടുപുഴയില്‍ എത്തി.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തെങ്കാശിയില്‍ നിന്നും രാജകോപം പേടിച്ച് 5 ഊരിലെ വെള്ളാളര്‍ കാനന പാതയിലൂടെ കീഴ്മല നാട്ടില്‍
എത്തി.നാഞ്ചിനാട്ടിലെ വേമ്പൂരില്‍ നിന്നും 2 വെള്ളാളകുടുംബങ്ങള്‍ കൊച്ചിയില്‍ എത്തി.തൊടുപുഴയില്‍ എത്തിയ വെള്ളാളരുടെ സഹായത്തിനായി
മുതലിയാരും കൊച്ചിയില്‍ നിന്നു വന്ന വടക്കും തോട്ടത്തില്‍ കാരണവരും കൊച്ചിരാജാവിനെ മുഖം കാണിച്ച് കാഴ്ച നല്‍കി.മുതലിയാര്‍ സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മി
ച്ചെടുത്ത ദൂശന്‍ ഇലയില്‍ കൊച്ചിയിലെ കാരണവര്‍ 5 സ്വര്‍ണ്ണനാണയം കൊണ്ടു നിര്‍മ്മിച്ച അപ്പമാണ്‌ കാഴ്ച്ചയായി നല്‍കിയത്..രാജാവ് വെള്ളാളര്‍ക്ക് പല
ആനുകൂല്യങ്ങളും നല്‍കി.അവരില്‍ കണക്കെഴുത്തിനു മിടുക്കര്‍ ആയിരുന്നവര്‍ക്കു ഉദ്യോഗം നല്‍കി.റവന്യൂ, ഫോരസ്റ്റ്, ആയുധപ്പുര,ഖജനാവ്,ഠാണാവ് എന്നിവയുടെ
എല്ലാം സൂക്ഷിപ്പുകാര്‍ വെള്ളാളര്‍ ആയി.കുറേപ്പേര്‍ കൃഷിക്കാരായി തുടര്‍ന്നു.
കുംഭകോണത്തു നിന്നും 3 ഊരുകാരായ വെള്ളാളര്‍ ഇതേ കാലായളവില്‍ കാഞ്ഞിരപ്പള്ളി,പാലാ വഴി തൊടുപുഴയില്‍ എത്തി.

കാരിക്കോട് അണ്ണാമല ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1400 വര്‍ഷം മുമ്പ് തമിഴ് രീതിയില്‍ മുഴുവന്‍ കരിങ്കള്ളില്‍ നിര്‍മ്മിച്ച ഒരു കോവില്‍ ഉണ്ടായിരുന്നു.ക്ഷേത്രത്തില്‍
68 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു.സന്യാസിമാര്‍ ഇവിടെ തേവാര രീതിയിലുള്ള പൂജ നടത്തിയിരുന്നു.പൂജനടത്തിയിരുന്ന കാഞ്ഞാര്‍ കാരന്‍ സന്യാസിക്കു വടക്കേ ഇന്ത്യയില്‍ 
നിന്നു്‌സാളഗ്രാമത്തിലുള്ള അതിവിശിഷ്ഠമായ ഒരു ശിവലിംഗം ലഭിച്ചു.അദ്ദേഹം സ്വഗൃഹത്തില്‍ വച്ച് തേവാര പൂജ നടത്തിപ്പോന്നു.അദ്ദേഹത്തിനു ഐശര്യം വര്‍ദ്ധിച്ചു.അതോടെ
സന്യാസി അഹമ്ങ്കാരിയായി.ബന്ധുക്കള്‍ തമ്മില്‍ കലഹമായി.തുട്രന്നു ശിവലിംഗം അണ്ണാമല ക്ഷേത്രത്തില്‍ ഒരു പീഠത്തിലേക്കു മാറ്റപ്പെട്ടു.കാലക്രമത്തില്‍ അണ്ണാമല ക്ഷേത്ര
ഭരണം സംബന്ധിച്ചും കലഹം ഉണ്ടായി.വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടു.ക്ഷേത്രം അനാഥമായി കാടും പടലും കയറി.1965 ല്‍ ശേഷിച്ച വിഗ്രഹങ്ങള്‍ പുരാവസ്തു വകൂപ്പു കൈവശമാക്കി
അവ ഇന്നു മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെടുന്നു.
ഏകദേശം 200 വര്‍ഷം മുമ്പ് വെങ്കിടേശവിഗ്രഹം വച്ചു പൂജിച്ചിരുന്ന മുതലിയാര്‍ മഠം ക്ഷേത്രത്തില്‍
ഒരു ശിവലിംഗം കൂടി പ്രതിഷ്ഠിക്കാന്‍ കമ്മറ്റിക്കാര്‍ തീരുമാനിച്ചു. അണ്ണാമലക്ഷേത്രത്തില്‍ അനാഥമായി
കിടന്നിരുന്ന ശാളഗ്രാമലിംഗം കൈവശമാക്കുക ആയിരുന്നു കമ്മറ്റിയുടെ ലക്ഷ്യം. കാവുക്കാട്ട് അയ്യപ്പന്‍പിള്ള,
തയ്യക്കോടത്ത് ശങ്കരപ്പിള്ള, വഴിക്കല്‍ ശങ്കരപ്പിള്ള എന്നിവരടങ്ങിയ കമ്മറ്റിയും ക്ഷേത്ര പൂജാരി കൊച്ചു പോറ്റിയും
ഒരു തന്ത്രം ആവിഷകരിച്ചു. കൊത്താന്‍ ഏല്‍പ്പിച്ച ശിവലിംഗം കൊണ്ടു വരുന്ന വഴിയില്‍ ഒരു കിണറ്റില്‍ ഒളിപ്പിച്ചു.
സമയത്തിനു കിട്ടിയില്ല എന്ന കാരണം പറഞ്ഞ് അണ്ണാമലയിലെ സാളഗ്രാമ ലിംഗം പീഠത്തോടൊപ്പം ചുമന്നു
കൊണ്ടു വന്ന്‍ മുതലിയാര്‍ മഠത്തില്‍ പ്രതിഷ്ഠിച്ചു. വടക്കേ ഭാഗത്തിരുന്ന വിഷ്ണു വിഗ്രഹത്തിന്റെ ശ്രീകോവിലില്‍
തന്നെയാണ്‌ സാളഗ്രാമവും പ്രതിഷ്ടിച്ചത്.തുടര്‍ന്ന്‍ കാഞ്ഞാര്‍ വിഭാഗം കോടതിയെ സമീപിച്ചു.അവസാനം ഒത്തുതീര്‍പ്പായി.
തുടര്‍ന്നു മൂന്നു ശ്രീകോവിലുകളായി. വടക്കു ശിവന്‍. നടുക്കു പുതിയ സാളഗ്രാമലിംഗം.(രുദ്രസങ്കല്‍പ്പം) തെക്കു വേങ്കിടനാഥന്‍
(വിഷ്ണു) അങ്ങിനെ മൂന്നു ശ്രീകോവിലുള്ള അപൂര്‍വ്വ ക്ഷേത്രമായി തൊടുപുഴയിലെ മുതലിയാര്‍ മഠം എന്ന വെള്ളാളര്‍ ക്ഷേത്രം

No comments:

Post a Comment