Tuesday 19 January 2016

ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍

ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍
=====================================
റമ്പാല കൃഷ്ണന്‍(E.K) നായനാര്‍ എന്ന മുന്‍മുഖ്യമന്ത്രി ഈ.കെ നായനാരെ മലയാളികളെല്ലാം അറിയും .അന്യനാട്ടുകാരും അറിയും .സാഹിത്യകുതുകികളായ മലയാളികള്‍ വേങ്ങയില്‍ കേസരി നായനാരെ അറിഞ്ഞേക്കാം .എന്നാല്‍ ചെങ്ങന്നൂരിലെ വിരമിണ്ടാനായനാരെ അറിയാവുന്ന മലയാളികള്‍ ഇന്നത്തെ തലമുറയില്‍ വിരളം പുരാതനമായ .ചെങ്ങന്നൂര്‍ ദേ വിക്ഷേത്രത്തിന്‍റെ പരാമാധികാരിയായിരുന്ന ശൈവ ഭക്തനായ വെള്ളാള പ്രമാണിയിരുന്നു തൃചെങ്ങന്നൂര്‍ നായനാര്‍ .ആ പേരില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു .കുടുംബകാരനവര്‍ ആ പേരില്‍ അറിയപ്പെട്ടു .
ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വര്ഷം തോറും ഇരുപത്തി എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവത്തിന് ധനുമാസം തിരുവാതിര നാളില്‍ കോടി ഏറും മുമ്പ് കൈസ്ഥാനി ക്ഷേത്രയോഗത്തോട് ഇന്നും താഴെപ്പറയുന്ന) രീതിയില്‍ ഒരു ചോദ്യം ഉന്നയിക്കുന്നു .”(ഇന്ന) മാണ്ട് ധനു മാസം (ഇന്ന) തീയതി നായനാര് തിരുചെങ്ങന്നൂര്‍ മ)തിലകത്ത് തിരുക്കൊടിയേറി തിരുവുത്സവം തുടങ്ങി (ഇന്ന) മാസം (ഇന്ന തീയതി മാലക്കര ആറാടി അകം പൂകുന്നതിന് ഗോഗത്തിന് സമ്മതമോ?”
ഇതില്‍ നിന്നും വിരമിണ്ട നായനാര്‍ക്ക് ചെങ്ങന്നൂര്‍ ക്ഷേത്രവുമായുള്ള ബന്ധം മനസ്സിലാകും .(എം.ജി.എസ് തുടങ്ങിയ മലബാര്‍ ചരിത്രകാരന്മാര്‍ ബ്രാഹ്മണര്‍ ആണ് കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങള്‍ -അതില്‍ നല്ല പങ്കും ശൈവ ക്ഷേത്രങ്ങള്‍ - സ്ഥാപിച്ചത് എന്ന് പറയുന്നതിലെ പൊള്ളത്തരം മനസ്സിലാകണമെങ്കില്‍ ചെങ്ങന്നൂര്‍ ,തിരുവഞ്ചിക്കുളം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളെ കുറിച്ച് ലഭ്യമായ ചരിത്രം മനസ്സിരുത്തി വായിക്കണം .അവയൊന്നും ബ്രാഹ്മണ നിര്‍മ്മിതികള്‍ ആയിരുന്നില്ല തന്നെ) ചെങ്ങന്നൂര്‍ ക്ഷേത്ര ചരിത്രമില്ലാതെ ചെങ്ങന്നൂര്‍ ദേശച്ചരിതമില്ല വിരമിണ്ട നായനാരുടെ ചരിതമില്ലാതെ ചെങ്ങന്നൂര്‍ ക്ഷേത്ര-ദേശച്ചരിത്രങ്ങളും ഇല്ല .
നായനാര്‍ കാവ്
--------------------------
ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന, ചേരന്‍ ചെന്കുട്ടവനാല്‍, പ്രതിഷ്ടിക്കപ്പെട്ട ദേവീവിഗ്രഹമുള്ള മഹാക്ഷേത്രത്തിനു “നായനാര്‍ തൃചെങ്ങന്നൂര്‍ കാവ് “ എന്ന് പേര് വരണമെങ്കില്‍, നായനാര്‍ കുടുംബം ബ്രാഹ്മണര്‍ വരും മുമ്പ്, ചെങ്ങന്നൂര്‍ ദേശത്തിന്റെ അധിപധികള്‍ ആയിരുന്നിരിക്കണം .പഴയ ഗ്രന്ഥവരികളിലും സര്‍ക്കാര്‍ രേഖകളിലും ചെങ്ങന്നൂര്‍ ക്ഷേത്രം വെള്ളാള കുലജാതനായ വിറമിണ്ട നായനാരോട് ബന്ധപ്പെടുത്തി മാത്രമേ പരാമര്‍ശിക്കപ്പെട്ടിരുന്നുള്ള്. .
തിരുചെംകുന്റൂര്‍
ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ നായിക ആയ കണ്ണകിയുടെ പ്രതിഷ്ടയാണ് ചെങ്ങന്നൂര്‍ ദേവി എന്നാണു പരക്കെ വിശ്വ സിക്കപ്പെടുന്നത് .(കൊടുങ്ങല്ലൂരിലും ആറ്റുകാലിലും കണ്ണകി പ്രതിഷ്ഠകള്‍ തന്നെ )”ചെങ്കവല്ലി “ ധ്യാനതിലാണ് ചെങ്ങന്നൂരില്‍ ദേവി .പാണ്ഡ്യരാജധാനിയായ മധുരയെ കോപാഗ്നിയില്‍ ഭാസ്മമാക്കിയ കണ്ണകി വൈകയാറിന്‍ കര വഴി പടിഞ്ഞാറോട്ടു നടന്നു മലനാട്ടിലെ ഒരു മലയില്‍ കയറി അവിടെ ഒരു വേങ്ങ മരത്തണലില്‍ തപസ്സ് ചെയ്തു എന്നും പതിനാലാം രാവില്‍ ദിവ്യരൂപം പൂണ്ടു വന്ന തന്‍റെ പ്രിയതമന്‍ കോവിലനോടോപ്പം, സതിയുടെ അവതാരമായ കണ്ണകി സ്വര്‍ഗലോകം പൂകി എന്നാണു ഇളംകൊവടികള്‍ പാടിയത് .കണ്ണകി എത്തിയത് കൊടുങ്ങല്ലൂരിനു സമീപമുള്ള ചെങ്ങമനാട് മലയില്‍ ആണെന്നും അതാണ്‌ കൊടുങ്ങല്ലൂരില്‍ കണ്ണകി പ്രതിഷ്ഠ വരാന്‍ കാരണമെന്നും ഉള്ളൂരും കൂട്ടരും വാദിച്ചു .(കല്ലൂര്‍ നാരായണ പിള്ള തിരുചെങ്ങന്നൂര്‍ ക്ഷേത്ര മാഹാത്മ്യം തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരണം പേജ് 12 ).
മധുരാപുരി എരിച്ച ശേഷം പാണ്ടിനാട്ടില്‍ നിന്ന് കണ്ണകി കന്യാകുമാരി വഴി കൊടുങ്ങല്ലൂരിലേക്ക് പോകും വഴി ആറ്റുകാലില്‍ തങ്ങി എന്നും ചെങ്കുട്ടവന്‍ ദേവി പ്രതിമ കൊണ്ടുപോയത് തിരുവനന്തപുരത്തെ ആടകമാടകം വഴിയാണെന്നും ആടമാടകം ആറ്റുകാല്‍ ആണെന്നും ചിലര്‍ (ഡോ.പി സേതുനാതന്‍ ആറ്റുകാല്‍ പെരുമ സുമി പബ്ലീഷേര്‍സ് 2015 പേജ് 46.)
ചിലപ്പതികാര കഥ നടന്നത് വയനാട്ടിലാനെന്നും കണ്ണകി ഒരു ആദിവാസി സ്ത്രീ ആയിരുന്നു എന്നും “ചിലപ്പതികാരം പതിനൊന്നാം നൂറ്റാണ്ടില്‍ “ എന്ന കൃതിയില്‍ ഡോ .സി.ഗോവിന്ദന്‍ വാദിക്കുന്നു എന്ന് ഓ.കെ ജോണി വയനാടന്ന്രെഖകളില്‍ പേജ് 111 എഴുതുന്നു .
കുറുമ്പ്രനാട് അധിപന്‍ ആയിരുന്ന ആവിയര്‍ വംശത്തിലെ പേയന്‍ എന്ന കുറുമ്പ്രനാട് രാജാവ് ഭാര്യ കണ്ണകിയെ ചാരിത്ര്യശ്ങ്കയാല്‍ ഉപേക്ഷിച്ചു എന്നും അതിനെ അവലംബിച്ച് ഇളംകൊവടികള്‍ രചിച്ച ചിലപ്പതികാ രം എന്നാണു സി .ഗോവിന്ദന്‍റെ വാദം .ചിലപ്പതികാരത്തിലെ മുരുവേല്‍ കുന്‍റം വയനാട് തന്നെ എന്നദ്ദേഹം തറപ്പിച്ചു പറയുന്നു .
എന്നാല്‍ ചിലപ്പതികാരത്തില്‍ തിരുചെന്കുന്റ്,നെടുവെല്കുന്റ്,വേല്‍ വേലാന്‍കുന്റ്, ചെന്കൊട് എന്നൊക്കെ പരാമര്‍ശിക്കുന്ന കണ്ണകി വാസസ്ഥാനം ചെങ്ങന്നൂര്‍ തന്നെയെന്നു കല്ലൂര്‍ നാരായണപിള്ള തറപ്പിച്ചു സ്ഥാപിച്ചു (പേജ് നാല് മുഖവുര കാണുക ).നാലായിര പ്രബന്ധത്തില്‍ വിവരിക്കുന്ന തിരുചെകന്റൂര്‍ പെരിയ പുരാണത്തില്‍ വിവരിക്കുന്ന വിറ മിണ്ട നായനാര്‍ വാണിരുന്ന ചെങ്ങന്നൂര്‍ തന്നെ.
ശൈവമതത്തില്‍ അഭിമാന സ്തംഭങ്ങളായി വിലസുന്ന ദ ക്ഷിണാ പഥ ത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ആരാധനാ മൂര്‍ത്തികള്‍ ആയി അറുപത്തി മൂന്നു നായനാര്‍മാര്‍ ഉണ്ടായിരുന്നു .നായനാര്‍ എന്നാല്‍ ശിവന്‍ എന്നും ശിവഭക്തന്‍ എന്നും അര്‍ത്ഥം .അവരില്‍ രണ്ടു പേര്‍ മാത്രമാണ് കേരളീയര്‍ .തിരുവഞ്ചിക്കുളം ക്ഷേത്രം പണിയിച്ച ചേരമാന്‍ പെരുമാള്‍ നായനാര്‍ ഒരാള്‍ (നമ്മുടെ എം.ജി.എസ്സിന് ആ ചരിത്രം അറിയില്ല ).രണ്ടാമന്‍ ചെങ്ങന്നൂരിലെ വിരമിണ്ട നായനാര്‍ .എട്ടാം ശതകത്തിലോ ഒന്‍പതാം ശതകം ആദ്യ പകുതിയിലോ ജീവിച്ചിരുന്ന സുന്ദരമൂര്‍ത്തി നായനാരുടെ സമകാലികന്‍ ആയിരുന്നു വിരമിന്ദന്‍ .
പെരിയപുരാണം
--------------------------
എ .ഡി 1145-ല്‍ ചേക്കിഴാതര്‍ രചിച്ച “പെരിയ പുരാണം” (തിരുതൊണ്ടര്‍ പുരാണം ,ഭക്തര്‍ പുരാണം ) എന്ന കൃതിയില്‍ വിറമിണ്ട നായനാരെ കുറിച്ച് വിശദമായ വിവരം ഉണ്ട്.പെരിയ പുരാണത്തിന്റെ സംസ്കൃത മോഴിമാറ്റം “ശിവഭക്തി വിലാസം” എന്ന കൃതിയില്‍ വിറമിണ്ടനെ “വിറ മിന്ദന്‍” എന്ന് വിവരിക്കുന്നു .ശൈവമത മൌലീക വാദിയായിരുന്ന വിരമിന്ദന്‍ ശിവഭക്തരെ രക്ഷിയ്ക്കാന്‍ കയ്യില്‍ ഒരു കത്തി സൂക്ഷിചിരുന്നുവത്രേ .ശിവനെയോ ശിവഭക്തരെയോ അപമാനിച്ചാല്‍ അ വരെ കൊന്നു കളയും എന്ന് പറഞ്ഞു വിരമിന്ദന്‍ നാട് മുഴുവന്‍ ചുറ്റി അടിച്ചിരുന്നു .മഹാകവിയും അതിവര്‍ണ്ണാശ്രമിയും സദാചാരവിമുഖനും ആയിരുന്ന സുന്ദരമൂര്‍ത്തി നായനാരെ വേശ്യാഗമാനം കഴിഞ്ഞു വെറ്റില മുറുക്കി ശിവക്ഷേത്രത്തില്‍ കടക്കാന്‍ വന്നപ്പോള്‍ വിരമിന്ദന്‍ തടഞ്ഞത് പെരിയ പുരാണത്തില്‍ വിവരിക്കുന്നു
ആയിരം വര്ഷം
ചേരരാജാക്കന്മാരും വിറമിണ്ടനായനാരും ചെങ്ങന്നൂര്‍ ക്ഷേത്രത്തിനു ധാരാളം ഭൂസ്വത്തുക്കള്‍ തൃപ്പടിദാനം ചെയ്തു എന്ന് രേഖകളുണ്ട് .ചേര രാജാക്കളുടെ ഭരണം കഴിഞ്ഞപ്പോള്‍, ചെങ്ങന്നൂര്‍ ദേശത്തിന്‍റെ ഭരണാധികാരം വിറമിണ്ട നായനാര്‍ക്ക് വന്നിരിക്കണം .ക്ഷേത്ര മേല്‍ക്കോയ്മ ആയിരത്തിലധികം വര്ഷം വിറമിണ്ട നായനാര്‍ കുടുംബത്തിനായിരുന്നു .മലയാള ബ്രാഹ്മണര്‍ ക്ഷേത്ര ഭരണം ഏറ്റെടുക്കുന്ന ഒന്‍പതാം ശതകത്തിന്‍റെ അവസാനം വരെ ആ മേല്‍ക്കൊയ്മ തുടര്‍ന്നു
ചെങ്ങന്നൂര്‍ വടക്കേക്കര പ്രവൃത്തിയിലുള്ള “മഹാദേവര്‍ “പട്ടണത്തിലുള്ള “അങ്ങാടിക്കല്‍ മതിലകത്ത്” എന്നും വിളിച്ചു വന്നിരുന്ന ഗൃഹത്തില്‍ ജനിച്ചു താമസ്സിച്ചിരുന്നവര്‍ ആയിരുന്നു വിറമിണ്ടനായനാര്‍ കുടുംബക്കാര്‍ .പെരിയ പുരാണത്തില്‍ ആദ്യമായി പരാമര്‍ശിക്കപ്പെടുന്ന വിറമിണ്ടന്‍ പൊതു വര്‍ഷം(സി.ഈ) എട്ടാം ശതകത്തില്‍ ആണ് ജീവിച്ചിരുന്നത് .1785- ലെ ചെങ്ങന്നൂര്‍ ക്ഷേത്രഗ്രനഥവരിയില്‍ അവകാശം പറ്റിയതായി പറയുന്ന നായനാര്‍, .1835-ല്‍ റാന്നി ശാലീശ്വരം ശിവക്ഷേത്രത്തിന്‍റെ അധികാരം സംബന്ധിച്ച് സര്‍ക്കാരുമായി വ്യവഹാരം നടത്തി വിജയം നേടിയ നായനാര്‍, എന്നിവര്‍ രണ്ടു കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ഒരേ കുടുംബത്തിലെ വിറമിണ്ടന്മാര്‍ ആയിരുന്നു എന്ന് വക്കീല്‍ കല്ലൂര്‍ നാരായണപിള്ള സ്ഥാപിച്ചിട്ടുണ്ട് . 1800 കാലഘട്ടത്തില്‍ മതിലകത്തയ്യം കറിക്കാട്ടൂര്‍ നായനാര്‍ വിറ്റ് പോയതായി രേഖകള്‍ പറയുന്നു .
റാന്നിയിലെ ശാലീശ്വരം ശിവക്ഷേത്രം
ബ്രാഹ്മണാധിപത്യം ചെങ്ങന്നൂരില്‍ വന്നപ്പോള്‍ നായനാരുടെ മേല്‍ക്കോയ്മ നഷ്ടമായി .കൊല്ലവര്‍ഷം864 (പൊതു വര്ഷം 1785)
-ല്‍ നടത്തപ്പെട്ട “പെരുന്തിലമൃത്“ വഴിപാടിന് അന്നത്തെ നായനാര്‍ കഴകക്കാരനെപ്പോലെ നിസാര അനുഭവം പറ്റേണ്ട ഗതികേടിലായി .ലജ്ഞാകരമായ സ്ഥിതിയില്‍ കഴിയാനുള്ള മാറി കൊണ്ടാവണം പൊതുവര്‍ഷം 1800 നടുപ്പിച്ചു അന്നത്തെ നായനാര്‍ മതിലകത്തയ്യം വില്ക്കുകയും റാന്നിയിലേക്ക് താമസം മാറ്റുകയും ചെയ്തു.
അവിടെ പുല്ലുപ്രം പ്രദേശത്ത് (ഇവിടെ ഇന്ന് വെള്ളാളര്‍ വക ഒരു ഹയര്‍ സെക്ക്നടരി സ്കൂളൂണ്ട്) കരിക്കാട്ടൂര്‍ ,പാണപിലാക്കല്‍,കണിയാം പറമ്പില്‍, കണ്ണങ്കര എന്നിങ്ങനെ നാല് വീടുകളും “ശാലീശ്വരം” എന്നൊരു ശുവക്ഷേത്രവും പണിയിച്ചു . ക്ഷേത്രത്തിനു ധാരാളം ഭൂസ്വത്തുക്കള്‍ ആയപ്പോള്‍ അവിടെയും ബ്രാഹ്മണര്‍ അധികാരം സ്ഥാപിക്കാന്‍ എത്തി. ഊരാന്മക്കാരുടെ അവകാശിയായി വന്ന തിരുവിതാം കൂര്‍ സര്‍ക്കാര്‍ ശാലീശ്വരം ക്ഷേത്രം ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്‍റെ “കീഴൂട്ട്”ആണെന്നും അതിനാല്‍ അതിന്‍റെ സ്വത്തുക്കള്‍ ഭരിക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് കാണിച്ചു ചെങ്ങന്നൂര്‍ മണ്ടപത്തും വാലില്‍ക്കല്‍ സംമ്പ്രതി ആയിരുന്ന കാഷിനാഥപിള്ളയെ പാട്ടം പിരിക്കാന്‍ അയച്ചു . എന്നാല്‍ നായനാര്‍ പ്രസ്തുത സ്ഥലങ്ങള്‍ പുത്തന്‍ പുരയ്ക്കല്‍ കുഞ്ഞോക്കന്‍ കത്തനാര്‍ ,കുര്യന്‍ മാപ്പിള ,മട്ടപ്പള്ളില്‍ നസ്രാണി ഇരുപത്തിമൂന്ന് വയസ്സുള്ള കുര്യന്‍ കുര്യന്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ വെന്‍ പാട്ടം കൊടുത്തിരുന്നു എന്ന് സ്ഥാപിച്ചുകേസില്‍ വിജയം നേടി .
റാന്നി പ്രവൃത്തിയില്‍ അങ്ങാടി മുറിയില്‍ അന്പത്തഞ്ചു വയസ്സുള്ള നാരായണന്‍ രാമന്‍ ആയിരുന്നു അക്കാലത്തെ കരിക്കാട്ടൂര്‍ നായനാര്‍. താമര എന്നാ കാരണവര്‍ കണ്ണന്കരയും കൊച്ചുകുഞ്ഞു നായനാര്‍ കനിയാം പിലാക്കലും നായിനാര് നാരായണന്‍ പാണം പിലാക്കലും താമസിച്ചിരുന്നു.അവരുടെ ഉടപ്പിരന്നവള്‍ ചെറിയത് .മകള്‍ ചക്കി .ഈ വിവരങ്ങള്‍ അന്നത്തെ സിവില്‍ കേസ് രേഖകളില്‍ കാണാം . കേസ്സിന്‍റെ വിധി കല്ലൂര്‍ നാരായണ പിള്ള വക്കീല്‍ ചെങ്ങന്നൂര്ക്ഷേത്ര മാഹാത്മ്യത്തില്‍ നല്‍കിയിട്ടുണ്ട് .25 പേജ് വരുന്ന വിധി മുഴുവന്‍ ഒറ്റവാചകത്തില്‍ .കുത്ത് വരുന്നത് അവസാനം മാത്രം .

No comments:

Post a Comment