Monday 4 January 2016

വേള്‍നാടായ വേണാടും ആന മുദ്രയും

വേള്‍നാടായ  വേണാടും ആന മുദ്രയും

വെള്ളാളരുടെ നാടായിരുന്നു വേണാട്.ആയ് വേള്‍ വംശം സ്ഥാപിച്ച രാജ്യം .(കൊച്ചിന്‍ സ്ടേറ്റ് മാന്വല്‍ പേജ് 201 ) വെള്ളാളരില്‍  ആഭിജാത്യം കൂടിയവര്‍ ആയിരുന്നു ആയ് വംശക്കാര്‍ (ടി ഏ .എസ് 13). സി. ഈ ഒന്നാം നൂറ്റാണ്ടില്‍ മാവേല്‍ ആയ് എന്ന വെള്ളാള പ്രഭു സ്ഥാപിച്ച രാജ്യം ആയിരുന്നു വേണാട് .അദ്ദേഹത്തിന്‍റെ അനന്തരഗാമികള്‍ ഔദാര്യ ശാലികള്‍ ആയിരുന്ന ആയ് ആണ്ടിരന്‍ ,ചടയന്‍, കരുനന്ദന്‍ ,കരുനന്ദന്‍റെ
പുത്രന്‍ കരുനന്ദടക്കന്‍,വിക്രമാദിത്യ വരഗുണന്‍ (ഇദ്ദേഹമായിരുന്നു ശബരിമല അയ്യപ്പന്‍ എന്ന് സ്ഥാപിച്ചത് പ്രൊഫ.പി.മീരാക്കുട്ടി (ശബരി മല അയ്യപ്പനും കുഞ്ചനും എന്‍.ബി.എസ് കാണുക ).
പൊതിയില്‍ മലയില്‍ ഉണ്ടായിരുന്ന ആയ് ക്കുടി ആയിരുന്നു ആയ് വംശത്തിന്റെ ആദ്യ തലസ്ഥാനം .ഈ മലയെപറ്റി ബുദ്ധ മത ഗ്രന്ഥങ്ങളില്‍ പരാമര്‍ശം കാണാം .സഹ്യാദ്രിയില്‍ കുമളിക്ക് തെക്കായും തെന്മാലയ്ക്ക് വടക്കായും ഗുഹകളും ക്ഷേത്രങ്ങളും നിറഞ്ഞ ഒരു മല എന്നാ നിലയിലാണ് വിവരണം .
ആയ് വംശ രാജാക്കന്മാര്‍ തെക്കന്‍ തിരുവിതാം കൂറില്‍ ഭരിച്ചിരുന്നു എന്നതിന്റെ തെളിവാണു കരുനന്തനടക്കന്‍ മുഞ്ചിറ എന്ന സ്ഥലത്തെ
വിഷ്ണു ക്ഷേത്രവും വേദപാട ശാലയും സ്ഥാപിച്ചു എന്നത് (ടി.എ .എസ് 1-10 പാര്‍ത്‌ഥിവപുരംശാസനം .സി.ഇ 864അല്ലെങ്കില്‍ കൊല്ലവര്‍ഷം  40 (TAS 1-3) കാലത്തായിരുന്നു രാജ്യം സ്ഥാപിതമായത് .ആയ് കള്‍ യാടവബന്ധമുള്ളവര്‍ ആയിരുന്നു .യാടവനായിരുന്ന ശ്രീകൃഷ്ണന്‍ ആയര്‍കുലജാതന്‍ ആയര്‍ കോന്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്നു .ആയര്‍ വൈഷ്ണവര്‍ ആയിരുന്നു .(വൃഷ്നി വംശര്‍ ).വേ ണാടൂ രാജാവായിരുന്ന സംഗ്രാമധീര രവിവര്‍മ്മയുടെ പിതാവ് ജയസിംഹന്‍ യാദവന്‍ ആയിരുന്നു .രവിവര്‍മ്മയുടെ കാഞ്ചിപുരം ശാസനം നല്‍കുന്ന വിവരം അതാണ്‌ .യാദവന്‍ ആയിരുന്ന ജയസിംഹന്‍ വേള്‍ വംശജയായ
ഉമാ ദേവിയെ വിവാഹം കഴിച്ചു .അതോടെ ആയ്കളും വേണാട് കീഴ്പേരൂര്‍ ശാഖയും ഒന്നായി .
ആദികാല വേണാട് രാജാക്കന്മാരെ ആറ്റിങ്ങലിനു സമീപമുള്ള കീഴ് 1968 പേരൂര്‍ എന്നാ സ്ഥലവുമായി ബന്ധിച്ചാണ് പരാമര്‍ശിച്ചിരുന്നത് .ആയ്ക്കുടിയിലും മുഞ്ചിറയിലും ആയിരുന്നു ആദ്യ കാല  ആയ്വംശ ആസ്ഥാനങ്ങള്‍.ഏതു കാലത്താണ് ആയ് വംശം വെനാട്ടില്‍ ലയിച്ചത് എന്നറിഞ്ഞു കൂടാ എന്ന് ശൂരനാട്ട് കുഞ്ഞന്‍ പിള്ള .വേണാട്ടു രാജാക്കന്മാരുടെ ചിറവാ മൂപ്പന്‍ (ചെറു +ആയ് +മൂപ്പന്‍ ) സ്ഥാനം
ആയ്  വേണാട് ബന്ധം സൂചിപ്പിക്കുന്നു .
(ശൂരനാട് കുഞ്ഞന്‍ പിള്ള ,കേരളവും വെള്ളാളരും ,ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍ .അഞ്ജലി ബുക്സ് പൊന്‍ കുന്നം  1968പേജ്  70-86)
ഇളംകുളം കുഞ്ഞന്‍ പിള്ള ആയ്‌ വംശത്തെ കുരിചെഴുതിയത് നമുക്കൊന്ന് നോക്കാം (ചില കേരള ചരിത്ര പ്രശ്നങ്ങള്‍ ഒന്നാം ഭാഗം
83-112)
തിരുവല്ല മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങള്‍ സംഘകാലം മുതല്‍ ആയ് രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു .വെള്ളാളര്‍ ,വിള്ളവര്‍ ,ആയര്‍ ,കുറവര്‍ ,പറയര്‍ ,പാണര്‍ എന്നിവരായിരുന്നു അക്കാലത്തെ ജനവിഭാഗങ്ങള്‍ .ആയന്മാര്‍ ദ്വാരകയില്‍ നിന്ന് അഗസ്ത്യമുനിയോടൊപ്പം
തമിഴകത്തേയ്ക്ക് വന്നു എന്ന് തൊല്‍കാപ്പിയം വ്യാഖ്യാനത്തില്‍ നച്ചി നാക്കിനിയര്‍ എഴുതുന്നു ..എന്നാല്‍ കുഞ്ഞന്‍ പിള്ള അവര്‍ ദ്രാവിഡര്‍ തന്നെ എന്ന് പറയുന്നു .
ആയ് രാജാക്കളില്‍ ഏറ്റവും  പ്രസിദ്ധന്‍ ആണ്ടിരന്‍ ആയിരുന്നു ..”ആയ്” എന്ന കുലപ്പേരില്‍ മാത്രം അദ്ദേഹം അറിയപ്പെട്ടിരുന്നു .വടക്ക് പടിഞ്ഞാറു പെരിയാറും തെക്ക് കിഴക്ക് താമ്രപര്‍ ണ്ണി നടിയുമായിരുന്നു രാജ്യാതിര്‍ത്തി .പൊതിയില്‍ രാജ്യം എന്നും അറിയപ്പെട്ടു .തലസ്ഥാനം പൊതിയില്‍ മല ആയിരുന്നതിനാല്‍ ആ പേര് കിട്ടി .സഹ്യസാനുക്കളിലെ ആനകളുടെ ഉടമ ആണ്ടിരന്‍ ആയിരുന്നു .കവികള്‍ക്കും മറ്റും ആനകളെ സമ്മാനിച്ച ആണ്ടിരന്‍ തന്‍റെ ചിഹ്നം ആയി ആനയെ സ്വീകരിച്ചു .തരിസാപ്പള്ളി ശാസനത്തിലെ സാക്ഷിപ്പട്ടികയില്‍(പെറോ നല്‍കുന്ന സാക്ഷിപ്പട്ടിക ) ആനമുദ്ര വരാന്‍ കാരണം ആണ്ടിരന്‍ ആവിഷകരിച്ച മുദ്ര ആനയുടെ ആയതിനാലാനെന്നു കാണുക .
ആനകളുടെ എണ്ണം കാലക്രമേണ കൂടി .ശംഖ് വന്നു .തിരുവിതാം കൂറിനും പിന്നെ  തിരുക്കൊച്ചിക്കും  ഇന്ന് കേരളത്തിനും  അടയാള മുദ്ര പഴയ ആയ് വംശത്തിന്റെ അന്നത്തെ ആന തന്നെ .

സഹ്യന്‍റെ മകന്‍ കൊമ്പന്‍ 

“വള്ളല്‍”  എന്ന തമിഴ് വാക്കിനര്‍ത്ഥ൦ വലിയ ദാനശീലന്‍ .തമിഴകത്തെ ഏഴു വള്ളലുകളില്‍  ഒന്നാമന്‍ ആണ്ടിരന്‍ ആയിരുന്നു .ആണ്ടിരന്‍ നാടുനീങ്ങിയപ്പോള്‍, ഭാര്യമാര്‍ മുഴുവന്‍ ഉടന്തടി(സതി) ചാടി മരണം വരിച്ചു .അശോകശാസനത്തില്‍പ റയുന്ന  “ഹിട”  രാജാവ് ഇടയ രാജാവായിരിക്കുമെന്നും ആണ്ടിരന്‍റെ പൂര്‍വ്വികന്‍ ആയിരുന്നു എന്നും ചിലര്‍ വാദിക്കുന്നു .തെന്നിന്ത്യയിലെ ഒട്ടുമിക്ക രാജാക്കന്മാരും ഇടയന്മാരായിരുന്നതിനാല്‍ ആവാദത്തില്‍ കഴമ്പില്ല എന്ന് ഇളംകുളം
(പേജ് 86)
തിതിയന്‍
ആണ്ടിരനുശേഷം തിതിയന്‍ ആയ് രാജാവായി .പാരണര്‍ എന്ന സംഘകാല കവി അകനാനൂറില്‍ തിതിയന്‍ ,പോതിയില്‍ മല(അകം 322 )
കവിമല (അകം198 )തലയാര്‍ എന്ന കൊടുമുടി (അകം152 ) എന്നിവയെ വര്‍ണ്ണിക്കുന്നു.
അതിയന്‍
അടുത്ത രാജാവ് അതിയാന്‍ ആയിരുന്നു .അക്കാലത് പൊതിയില്‍ രാജ്യം നശിച്ചു .പശുംപൂണ്‍ പാണ്ട്യന്‍റെ ആക്രമണം ആയിരുന്നു കാരണം .പശും പൂണ്‍ പാണ്ട്യനു അഴകിയ പാണ്ട്യന്‍ എന്നും പേരുണ്ടായിരുന്നു .തെക്കന്‍ തിരുവിതാം കൂറിലെ അഴകിയപാണ്ട്യ പുരം ഇദ്ദേഹത്തിന്‍റെ ഓര്‍മ്മ നിലനിര്‍ത്തുന്നു .(പഴയപേര്‍ അതിയന്നൂര്‍ )പൂതപ്പാണ്ടി അദ്ദേഹത്തിന്റെ പിതാവിന്റെ ഓര്‍മ്മയും .

ആയിക്കുടി ,പെരായക്കുടി ,ഇടിക്കൊട് തിരുവിടിക്കൊട് ,ആയിരവേലി ,അയിരൂര്‍ ,ഈരായക്കുടി ,അന്തായക്കുടി തുടങ്ങിയ സ്ഥലനാമങ്ങള്‍ ആയ് വംശ ഭരണകാലത്തെ ഓര്‍മ്മ നല്‍കുന്നു .

വേള്‍നാടായ വേണാടും ആന മുദ്രയും
==========================================
വെള്ളാളരുടെ നാടായിരുന്നു വേണാട്.ആയ് വേള്‍ വംശം സ്ഥാപിച്ച രാജ്യം .(കൊച്ചിന്‍ സ്ടേറ്റ് മാന്വല്‍ പേജ് 201 ) വെള്ളാളരില്‍ ആഭിജാത്യം കൂടിയവര്‍ ആയിരുന്നു ആയ് വംശക്കാര്‍ (ടി ഏ .എസ് 13). സി. ഈ ഒന്നാം നൂറ്റാണ്ടില്‍ മാവേല്‍ ആയ് എന്ന വെള്ളാള പ്രഭു സ്ഥാപിച്ച രാജ്യം ആയിരുന്നു വേണാട് .അദ്ദേഹത്തിന്‍റെ അനന്തരഗാമികള്‍ ഔദാര്യ ശാലികള്‍ ആയിരുന്ന ആയ് ആണ്ടിരന്‍ ,ചടയന്‍, കരുനന്ദന്‍ ,കരുനന്ദന്‍റെ
പുത്രന്‍ കരുനന്ദടക്കന്‍,വിക്രമാദിത്യ വരഗുണന്‍ (ഇദ്ദേഹമായിരുന്നു ശബരിമല അയ്യപ്പന്‍ എന്ന് സ്ഥാപിച്ചത് പ്രൊഫ.പി.മീരാക്കുട്ടി (ശബരി മല അയ്യപ്പനും കുഞ്ചനും എന്‍.ബി.എസ് കാണുക ).
പൊതിയില്‍ മലയില്‍ ഉണ്ടായിരുന്ന ആയ് ക്കുടി ആയിരുന്നു ആയ് വംശത്തിന്റെ ആദ്യ തലസ്ഥാനം .ഈ മലയെപറ്റി ബുദ്ധ മത ഗ്രന്ഥങ്ങളില്‍ പരാമര്‍ശം കാണാം .സഹ്യാദ്രിയില്‍ കുമളിക്ക് തെക്കായും തെന്മാലയ്ക്ക് വടക്കായും ഗുഹകളും ക്ഷേത്രങ്ങളും നിറഞ്ഞ ഒരു മല എന്നാ നിലയിലാണ് വിവരണം .
ആയ് വംശ രാജാക്കന്മാര്‍ തെക്കന്‍ തിരുവിതാം കൂറില്‍ ഭരിച്ചിരുന്നു എന്നതിന്റെ തെളിവാണു കരുനന്തനടക്കന്‍ മുഞ്ചിറ എന്ന സ്ഥലത്തെ
വിഷ്ണു ക്ഷേത്രവും വേദപാട ശാലയും സ്ഥാപിച്ചു എന്നത് (ടി.എ .എസ് 1-10 പാര്‍ത്‌ഥിവപുരംശാസനം .സി.ഇ 864അല്ലെങ്കില്‍ കൊല്ലവര്‍ഷം 40 (TAS 1-3) കാലത്തായിരുന്നു രാജ്യം സ്ഥാപിതമായത് .ആയ് കള്‍ യാടവബന്ധമുള്ളവര്‍ ആയിരുന്നു .യാടവനായിരുന്ന ശ്രീകൃഷ്ണന്‍ ആയര്‍കുലജാതന്‍ ആയര്‍ കോന്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്നു .ആയര്‍ വൈഷ്ണവര്‍ ആയിരുന്നു .(വൃഷ്നി വംശര്‍ ).വേ ണാടൂ രാജാവായിരുന്ന സംഗ്രാമധീര രവിവര്‍മ്മയുടെ പിതാവ് ജയസിംഹന്‍ യാദവന്‍ ആയിരുന്നു .രവിവര്‍മ്മയുടെ കാഞ്ചിപുരം ശാസനം നല്‍കുന്ന വിവരം അതാണ്‌ .യാദവന്‍ ആയിരുന്ന ജയസിംഹന്‍ വേള്‍ വംശജയായ
ഉമാ ദേവിയെ വിവാഹം കഴിച്ചു .അതോടെ ആയ്കളും വേണാട് കീഴ്പേരൂര്‍ ശാഖയും ഒന്നായി .
ആദികാല വേണാട് രാജാക്കന്മാരെ ആറ്റിങ്ങലിനു സമീപമുള്ള കീഴ് 1968 പേരൂര്‍ എന്നാ സ്ഥലവുമായി ബന്ധിച്ചാണ് പരാമര്‍ശിച്ചിരുന്നത് .ആയ്ക്കുടിയിലും മുഞ്ചിറയിലും ആയിരുന്നു ആദ്യ കാല ആയ്വംശ ആസ്ഥാനങ്ങള്‍.ഏതു കാലത്താണ് ആയ് വംശം വെനാട്ടില്‍ ലയിച്ചത് എന്നറിഞ്ഞു കൂടാ എന്ന് ശൂരനാട്ട് കുഞ്ഞന്‍ പിള്ള .വേണാട്ടു രാജാക്കന്മാരുടെ ചിറവാ മൂപ്പന്‍ (ചെറു +ആയ് +മൂപ്പന്‍ ) സ്ഥാനം
ആയ് വേണാട് ബന്ധം സൂചിപ്പിക്കുന്നു .
(
ശൂരനാട് കുഞ്ഞന്‍ പിള്ള ,കേരളവും വെള്ളാളരും ,ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍ .അഞ്ജലി ബുക്സ് പൊന്‍ കുന്നം 1968പേജ് 70-86)
ഇളംകുളം കുഞ്ഞന്‍ പിള്ള ആയ്‌ വംശത്തെ കുരിചെഴുതിയത് നമുക്കൊന്ന് നോക്കാം (ചില കേരള ചരിത്ര പ്രശ്നങ്ങള്‍ ഒന്നാം ഭാഗം
83-112)
തിരുവല്ല മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങള്‍ സംഘകാലം മുതല്‍ ആയ് രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു .വെള്ളാളര്‍ ,വിള്ളവര്‍ ,ആയര്‍ ,കുറവര്‍ ,പറയര്‍ ,പാണര്‍ എന്നിവരായിരുന്നു അക്കാലത്തെ ജനവിഭാഗങ്ങള്‍ .ആയന്മാര്‍ ദ്വാരകയില്‍ നിന്ന് അഗസ്ത്യമുനിയോടൊപ്പം
തമിഴകത്തേയ്ക്ക് വന്നു എന്ന് തൊല്‍കാപ്പിയം വ്യാഖ്യാനത്തില്‍ നച്ചി നാക്കിനിയര്‍ എഴുതുന്നു ..
എന്നാല്‍ കുഞ്ഞന്‍ പിള്ള അവര്‍ ദ്രാവിഡര്‍ തന്നെ എന്ന് പറയുന്നു .
ആയ് രാജാക്കളില്‍ ഏറ്റവും പ്രസിദ്ധന്‍ ആണ്ടിരന്‍ ആയിരുന്നു .
ആയ്” എന്ന കുലപ്പേരില്‍ മാത്രം അദ്ദേഹം അറിയപ്പെട്ടിരുന്നു .
വടക്ക് പടിഞ്ഞാറു പെരിയാറും തെക്ക് കിഴക്ക് താമ്രപര്‍ ണ്ണി നടിയുമായിരുന്നു രാജ്യാതിര്‍ത്തി .പൊതിയില്‍ രാജ്യം എന്നും അറിയപ്പെട്ടു .തലസ്ഥാനം പൊതിയില്‍ മല ആയിരുന്നതിനാല്‍ ആ പേര് കിട്ടി .സഹ്യസാനുക്കളിലെ ആനകളുടെ ഉടമ ആണ്ടിരന്‍ ആയിരുന്നു .കവികള്‍ക്കും മറ്റും ആനകളെ സമ്മാനിച്ച ആണ്ടിരന്‍ തന്‍റെ ചിഹ്നം ആയി ആനയെ സ്വീകരിച്ചു .തരിസാപ്പള്ളി ശാസനത്തിലെ സാക്ഷിപ്പട്ടികയില്‍(പെറോ നല്‍കുന്ന സാക്ഷിപ്പട്ടിക ) ആനമുദ്ര വരാന്‍ കാരണം ആണ്ടിരന്‍ ആവിഷകരിച്ച മുദ്ര ആനയുടെ ആയതിനാലാനെന്നു കാണുക .
ആനകളുടെ എണ്ണം കാലക്രമേണ കൂടി .ശംഖ് വന്നു .
തിരുവിതാം കൂറിനും പിന്നെ തിരുക്കൊച്ചിക്കും
ഇന്ന് കേരളത്തിനും അടയാള മുദ്ര
പഴയ ആയ് വംശത്തിന്റെ അന്നത്തെ ആന തന്നെ .
സഹ്യന്‍റെ മകന്‍ കൊമ്പന്‍
Kanam Sankara Pillai എന്നയാളുടെ ചിത്രം.

“വള്ളല്‍”  എന്ന തമിഴ് വാക്കിനര്‍ത്ഥ൦ വലിയ ദാനശീലന്‍ .തമിഴകത്തെ ഏഴു വള്ളലുകളില്‍  ഒന്നാമന്‍ ആണ്ടിരന്‍ ആയിരുന്നു .ആണ്ടിരന്‍ നാടുനീങ്ങിയപ്പോള്‍, ഭാര്യമാര്‍ മുഴുവന്‍ ഉടന്തടി(സതി) ചാടി മരണം വരിച്ചു .അശോകശാസനത്തില്‍പ റയുന്ന  “ഹിട”  രാജാവ് ഇടയ രാജാവായിരിക്കുമെന്നും ആണ്ടിരന്‍റെ പൂര്‍വ്വികന്‍ ആയിരുന്നു എന്നും ചിലര്‍ വാദിക്കുന്നു .തെന്നിന്ത്യയിലെ ഒട്ടുമിക്ക രാജാക്കന്മാരും ഇടയന്മാരായിരുന്നതിനാല്‍ ആവാദത്തില്‍ കഴമ്പില്ല എന്ന് ഇളംകുളം
(പേജ് 86)
തിതിയന്‍
ആണ്ടിരനുശേഷം തിതിയന്‍ ആയ് രാജാവായി .പാരണര്‍ എന്ന സംഘകാല കവി അകനാനൂറില്‍ തിതിയന്‍ ,പോതിയില്‍ മല(അകം 322 )
കവിമല (അകം198 )തലയാര്‍ എന്ന കൊടുമുടി (അകം152 ) എന്നിവയെ വര്‍ണ്ണിക്കുന്നു.
അതിയന്‍
അടുത്ത രാജാവ് അതിയാന്‍ ആയിരുന്നു .അക്കാലത് പൊതിയില്‍ രാജ്യം നശിച്ചു .പശുംപൂണ്‍ പാണ്ട്യന്‍റെ ആക്രമണം ആയിരുന്നു കാരണം .പശും പൂണ്‍ പാണ്ട്യനു അഴകിയ പാണ്ട്യന്‍ എന്നും പേരുണ്ടായിരുന്നു .തെക്കന്‍ തിരുവിതാം കൂറിലെ അഴകിയപാണ്ട്യ പുരം ഇദ്ദേഹത്തിന്‍റെ ഓര്‍മ്മ നിലനിര്‍ത്തുന്നു .(പഴയപേര്‍ അതിയന്നൂര്‍ )പൂതപ്പാണ്ടി അദ്ദേഹത്തിന്റെ പിതാവിന്റെ ഓര്‍മ്മയും .
ആയിക്കുടി ,പെരായക്കുടി ,ഇടിക്കൊട് തിരുവിടിക്കൊട് ,ആയിരവേലി ,അയിരൂര്‍ ,ഈരായക്കുടി ,അന്തായക്കുടി തുടങ്ങിയ സ്ഥലനാമങ്ങള്‍ ആയ് വംശ ഭരണകാലത്തെ ഓര്‍മ്മ നല്‍കുന്നു .
ഡോ.എന്‍.എം നമ്പൂതിരി ,പി.കെ.ശിവദാസ് എന്നിവര്‍ ചേര്‍ന്ന് സമാഹരിച്ച “കേരളചരിത്രത്തിലെ നാട്ടുവഴികള്‍” എന്ന ബ്രുഹത് ഗ്രന്ഥത്തില്‍ (ഡി.സി.ബുക്സ് 2009 ) തിരുവനന്തപുരം സെയിന്‍റ് ജോന്‍സ്  കോളേജ് വാര്‍ഷികപ്പതിപ്പ് 1970 –ല്‍ ഈ .സര്‍ദാര്‍ കുട്ടി എഴുതിയ “ആയ്  രാജ്യം സ്ഥലനാമങ്ങളിലൂടെ” എന്ന പഠനം എടുത്തു ചേര്‍ത്തിട്ടുണ്ട് (പേജ് 419-426).
കൊല്ലം ജില്ലയിലെ “ചടയമംഗലം” എന്ന ദേശത്തെ കുറിച്ചു പ്രചാരത്തിലുള്ള ഐതീഹ്യങ്ങള്‍ -ജടായുമംഗലം ,ജടയോന്‍ എന്ന ശിവന്‍റെ  ക്ഷേത്രം എന്നിവ
സ്ഥലനാമകാരമല്ല എന്ന് പറയുന്ന സാദര്‍ കുട്ടി.(അഞ്ചല്‍ രാജീവ് ലോകത്തിലെ ഈറ്റവും വലിയ പക്ഷിപ്രതിമ –ജടായു – ഇവിടെ പാറമുകളില്‍ നിര്‍മ്മിച്ച്‌ വരുന്നു ) “ചടയന്‍” എന്ന ആയ് രാജാവിന്‍റെ അല്ലെങ്കില്‍ പാര്‍ഥിവശേഖരപുരം ശാസനത്തില്‍ പറയുന്ന ചടയപ്രഭുവിന്‍റെ സ്മരണയെ നിലനിര്‍ത്തുന്ന സ്ഥലനാമാമാണ് ചടയമംഗലം എന്ന് സാദര്‍കുട്ടി .സംഘകാലത്ത് മുല്ല തിണയില്‍ താമസിച്ചിരുന്നവര്‍ ഇടയര്‍ .”പശു” എന്നര്‍ത്ഥ മുള്ള  “ആ“ എന്ന തമിഴ്പദ ത്തില്‍ നിന്നും “ആയ്” എന്ന പദമുണ്ടായി.ആയര്‍ ഇടയര്‍ .
വേണാട്ടു രാജാക്കന്മാര്‍ കൊല്ലത്തും പരിസരപ്രദേശങ്ങളിലും ആധിപത്യം സ്ഥാപിക്കും മുന്‍പേ ആയര്‍ അവരുടെ രാജ്യം സ്ഥാപിച്ചിരുന്നു .ആയന്മാരില്‍ നിന്നാണ് ചേരന്മാരും പാണ്ട്യന്മാരും ഉണ്ടായത്.സി.ഇ പത്താം നൂറ്റാണ്ടു വരെ അവര്‍ പ്രബലര്‍ ആയിരുന്നു .വടക്ക് തിരുവല്ല മുതല്‍ തെക്ക് കന്യാകുമാരിവരെ ആയ് രാജ്യം ആയിരുന്നു .ടോളമി ഈ രാജ്യത്തെ “അയോയി “ എന്ന് വിളിച്ചു .കുറ്റാലം പ്രദേശത്തുള്ള പൊതിയില്‍ മല ആയിരുന്നു അവരുടെ തലസ്ഥാനം .സംഘകാലത്തിനു ശേഷം പാണ്ട്യരാജ്യം ആയ് രാജ്യത്തിന് കിഴക്കും ചെരരാജ്യം വടക്കും വികാസം പ്രാപിച്ചു വന്നു .857-885 കാലത്ത് ഭരിച്ചിരുന്ന കരുനന്തടക്കന്‍ ആണ് പ്രാചീന കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ തുടങ്ങിയത് .കാന്തളൂര്‍ ശാല ,പാര്‍ത്ഥിവശേഖരപുരം ശാല ,ശ്രീവല്ലഭപ്പെരും ശാല എന്നിവയെല്ലാം അദ്ദേഹം സ്ഥാപിച്ചു ..അവസാന ആയ് രാജാവ് താന്‍ യാദവന്‍ ആണെന്ന് പറയുന്നു .ബുദ്ധമതം സ്വീകരിച്ചു എന്നും കരുതണം .(“വെണ്ണീര്‍ വെള്ളാളന്‍ ചാത്തന്‍ മുരുകന്‍” എഴുതിയ പാലിയം ശാസനം കാണുക ).എം.ജി.എസ്.നാരായണന്‍ .കേരളത്തിലെ ബുദ്ധശിഷ്യന്‍ -കേരളചരിത്രത്തിലെ അടിസ്ഥാനശിലകള്‍,ലിപി പബ്ലിക്കേഷന്‍സ് കോഴിക്കോട് ജൂലൈ 2000  പേജ്  27-50 )
“മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നാദ്യം പറഞ്ഞത് ഈ വിക്രമാദിത്യ വരഗുണന്‍ ആയിരുന്നു .
“ദക്ഷിണ നളന്ദ” എന്നറിയപ്പെട്ട കാന്തളൂര്‍ ശാലയെ കുറിച്ചുള്ള വിവരം നമുക്ക് നല്‍കിയത് ഇളംകുളം കുഞ്ഞന്‍ പിള്ള ആണെന്ന് നന്ദിപൂര്‍വ്വം സാദര്‍ കുട്ടി ഓര്‍മ്മിക്കുന്നു .”ആനകള്‍ക്ക് മലനാടും മുത്തിന് പാണ്ടിനാടും” എന്ന് അവ്വയാര്‍ പാടി .ആനകള്‍ ധാരാളമുള്ള സ്ഥലമായിരുന്നു ആയ് രാജ്യം .അതിനാല്‍ അവരുടെ കൊടി അടയാളം ആന ആയി .കൊട്ടാരക്കര വാണ വെളിയന്‍ (“വെളിയം” എന്ന സ്ഥലനാമം  ആ ഓര്‍മ്മ നിലനിര്‍ത്തുന്നു) ആയ് രാജാവായിരുന്നു .ആയ് രാജാക്കള്‍ “വേള്‍ കുല “ത്തില്‍ ജനിച്ചവര്‍ എന്ന് പതിറ്റിപത്ത് പറയുന്നു
ചടയന്‍ എന്ന ആയ് രാജാവിന് പുറമേ കോച്ചടയന്‍, മാറന്ച്ചടയന്‍ എന്നീ പാണ്ട്യരാജാക്കന്മാരും ആയ് രാജ്യവംശവുമായി ബന്ധപ്പെട്ടവര്‍ ആയിരുന്നു .
ബുദ്ധ ജൈന മതങ്ങളെ ആയ് രാജാക്കന്മാര്‍ പരിപോഷിപ്പിച്ചു .കൊല്ലം ,കൊട്ടാരക്കര ,ചിറയിന്‍ കീഴ്‌ ,വെളിനല്ലൂര്‍,ഊഴിക്കോട് ,കടമ്പാട് കോണം ,പകല്ക്കുറി ,ചെട്ടികുളങ്ങര ,ചിറക്കര, ചാത്തന്നൂര്‍ (ചാത്തന്‍ +ഊര് ) തുടങ്ങിയ എല്ലാം ബുദ്ധമത  കേന്ദ്രങ്ങള്‍ ആയിരുന്നു .പള്ളിക്കുന്ന് ,പള്ളിക്കല്‍ ,പള്ളിപ്പുറം എന്നിവ ജൈന കേന്ദ്രങ്ങളും .കുരക്കേണി കൊല്ലത്തെ ദാരിസാ പള്ളി ,കുഴിത്തുറയ്ക്ക് സമീപം ഉണ്ടായിരുന്ന തിരുച്ചാണം പള്ളി  എന്നിവയും ജൈനക്ഷേത്രങ്ങള്‍ ആയിരുന്നു .  

2 comments:

  1. വളരെ വിജ്ഞാനപ്രദം...പക്ഷെ തരിസ്സാപ്പള്ളിശാസനംപോലുംഏതോ പള്ളിക്കാർക്കുകൊടുത്തിരിക്കുന്ന ശാസനംഎന്നുകരുതിയിരിക്കുന്ന ഈ ജനം ഇതൊക്കെ മനസ്സിലാക്കുന്നത് ഏപ്രകൈരമെന്നറിയില്ല..വിക്കിയിലെങ്കിലും ഇുകൊടുക്കണം ഡോക്ടർജീ നന്ദി.

    ReplyDelete