Saturday 25 February 2023

“മേക്ക്” എന്ന അതി പ്രാചീന പദത്തെക്കുറിച്ചു വീണ്ടും

ഡോ .കാനം ശങ്കരപ്പിള്ള 9447035416 പടിഞ്ഞാറ് എന്നതിന് പകരമായി നമ്മുടെ ആധാരങ്ങളിൽ തമിഴ് വംശജർ ആയിരുന്ന പിള്ളയണ്ണൻ മാർ, “മേക്ക്” എന്ന പ്രാചീന തമിഴ് പദം ഉപയോഗിച്ച് പോന്നത് ഒരു സർക്കാർ ഓർഡർ വഴി ധനകാര്യമന്ത്രി ഡോ .ഐസക് തോമസ് നിരോധിച്ച കാര്യം ഞാൻ ഫേസ്ബുക്കിലും ബ്ലോഗിലും രണ്ടു തവണ എഴുതിയിരുന്നു .
ഇക്കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വെബ്ബിനിവേശം” പക്തിയിൽ ശ്രീ രാം മോഹൻ പാലിയത്ത് ഉദ്ധരിച്ചതിനെ തുടർന്ന് പലരും എന്നെ വിളിച്ചിരുന്നു . സർക്കാർ ഓർഡറിന്റെ വിശദ വിവരങ്ങൾ നമ്പർ എന്നിവ ചിലർ ചോദിച്ചു . ആധാരമെഴുത്തുകാർ വശം അത് കാണും . മാതൃഭൂമി പ്രാദേശിക ലേഖകനും ആധാരമെഴുത്തുകാരനുമായ താഴത്തേടത്തു ടി പി രവീന്ദ്രൻ പിള്ളയിൽ നിന്നാണ് ഓർഡറിന്റെ കോപ്പി എനിക്ക് കിട്ടിയത് . നമ്പർ R.R-5/27617/2008 dt 17/11/2008 & 29/11/2008 Of Registration Inspector General Kerala. ഓർഡർ കോപ്പി തിരയുന്നു . കണ്ടാലുടൻ ഫോട്ടോ നൽകുന്നതാണ് .
ആധാരങ്ങളിൽ മാത്രമല്ല കവിതകളിലും മേക്ക് ഉപയോഗിച്ചിരുന്നു . തമിഴ് ബ്രാഹ്മണൻ ആയിരുന്നതിനാല് ആവാം ചങ്ങനാശ്ശേരിയിൽ ജനിച്ചു ഉള്ളൂരിൽ താമസിച്ചിരുന്ന എസ് പരമേശ്വയ്യർ എന്ന മലയാള മഹാകവിയും തന്റെ ഉമാകേരളം എന്ന മഹാകാവ്യത്തിൽ മേക്കും എലുകയും ഉപയോഗിച്ചിരുന്നു . “നെടിയ മലകിഴക്കും നേരെഴാത്താഴി മേക്കും വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടെ അടിയ നിതറിയിക്കാ മബ്‌ധി കാഞ്ചിക്കു നീയേ മുടി നടുവിൽ മുഖ്യ മാണിക്കരത്നം” . (തമിഴ് വംശജനാകയാൽ മലയാളികൾ തനിക്കർഹമായ അംഗീകാരം നൽകിയില്ല എന്ന പരാതിക്കാരൻ ആയിരുന്നു മഹാകാവ്യം (ഉമാകേരളം ) എഴുതി തന്നെ ആ പട്ടം കൈവരിച്ച മഹാകവിത്രയത്തിലെ അവസാന സ്ഥാനക്കാരൻ . ഡോ ഐസക്ക് തോമസിന് സാംസ്കാരിക വകുപ്പ് കൂടി നൽകാഞ്ഞത് നന്നായി. ഉമാകേരളത്തിലെ ചില വരികൾ കറുത്ത മഷിയാൽ മറയ്ക്കാൻ അദ്ദേഹം ഓർഡർ ഇടുമായിരുന്നു . മേക്കിന്റെ പഴമയും പെരുമയും തമിഴ് നാട്ടിൽ ഒതുങ്ങുന്നില്ല എന്ന് മനസിലായത് ഒറീസാ ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിച്ച ആർ. ബാലകൃഷ്‌ണൻ,ഐ ഏ .എസ്സ് . എന്ന സ്ഥലനാമചരിത്ര ഗവേഷകൻ പ്രസിദ്ധീകരിച്ച Journey of A Civilization എന്ന എമണ്ടൻ ഗവേഷണ പ്രബന്ധം വായിച്ചു തുടങ്ങിയപ്പോൾ . തെരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് ചെയർ മാൻ ആയി ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച ആർ. ബാലകൃഷ്ണൻ ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സ്ഥലനാമങ്ങൾ ,വ്യക്തിനാമങ്ങൾ , സ്ഥാപന നാമങ്ങൾ എന്നിവ പഠന വിധേയമാക്കി . ഹാരപ്പൻ കാലഘട്ടത്തിൽ നാഗരികരായിരുന്ന വെള്ളാളർ (വേളിർ )ഉപയോഗിച്ച് പോന്ന പദം ആയിരുന്നു പടിഞ്ഞാറിന് “മേക്ക്” ഫാദർ എച്ച് ഹേരാസ് എഴുതിയ Vellalas in Mohonjodaro, The Historical Quarterly VOl XIV Calcutta 1938 pp 245-255 കാണുക. The High -West : Low -East Dichotomy of Indus Cities എന്ന അദ്ധ്യായം കാണുക . ആ പ്രദേശങ്ങളിൽ പടിഞ്ഞാറുഭാഗം മുകളിൽ (മേക്ക് ) ആയിരുന്നു .കിഴക്ക് കീഴെ ഭാഗത്തും . എത്രയോ ചരിത്രപ്രാധാന്യം ഉള്ള ഒരു പദ ത്തെയാണ് ചരിത്രബോധമില്ലാത്ത ഒരു രാഷ്‌ടീയക്കാരൻ കുഴിച്ചു മൂടിക്കളഞ്ഞത് . “ചരിത്ര ഫാസിസം” എന്ന് വിളിക്കാം .
3600 വര്ഷം മുൻപ് തന്നെ വെള്ളാളർ എന്ന “കർഷക- ഗോപാല- വർത്തക” സമൂഹം സിന്ധു നദീതടത്തിലെ സംസ്കാരം നേടിയ (“നാഗരിക” )ജനത ആയിരുന്നു എന്നതിനുള്ള തെളിവ് ആണ് 2008 -ൽ കേരളം ധനമന്ത്രി തോമസ് ഐസക് കുഴിച്ചു മൂടിയ “മേക്ക്” എന്ന അതി പ്രാചീന പെരുമയുള്ള തമിഴ് ദ്രാവിഡ പദം .

No comments:

Post a Comment