Thursday 31 October 2019

എം ജി.എസ്സിന് വീണ്ടുവിചാരം വന്നിരിക്കുന്നു “യഹൂദ –സിറിയന്‍ കൃസ്ത്യന്‍ -മുസ്ലിം” വ്യാജ സാക്ഷിപട്ടിക അറബിക്കടലില്‍

എം ജി.എസ്സിന് വീണ്ടുവിചാരം വന്നിരിക്കുന്നു
“യഹൂദ –സിറിയന്‍ കൃസ്ത്യന്‍ -മുസ്ലിം” വ്യാജ
സാക്ഷിപട്ടിക അറബിക്കടലില്‍
===========================================
ഡോ.പി.ബി.സലിം,എന്‍.പി ഹാഫിസ് മുഹമ്മദ്‌,എം സി വസിഷ്ഠ എന്നിവര്‍ കൂട്ടായി തയാറാക്കി മാതൃഭൂമി ബുക്സ് 2014 –ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച “മലബാര്‍ - പൈതൃകവും പ്രതാപവും” എന്ന ചരിത്ര–സാസ്കാരിക പഠനം ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു കൃതിയാണ് .സ്വാഭാവികമായും കേരളത്തിലെ തലമുതിര്‍ന്ന ചരിത്ര പണ്ഡിതനായ എം ജി.എസ്സിന്‍റെ ഒരു ലേഖനം നാം അതില്‍ പ്രതീക്ഷിക്കും .”കോഴിക്കോടിന്‍റെ ഉദയം” എന്ന മുപ്പത്തിരണ്ടാം ലേഖനം (പുറം 266-277)
അദ്ദേഹം തയാറാക്കിയതാണ് .മലബാര്‍ ചരിത്രത്തില്‍ വലിയ പ്രാധാന്യം അര്‍ഹിക്കാത്ത ഒന്നാണെങ്കിലും തീര്‍ച്ചയായും ശ്രീ എം ജി എസ് തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് പരാമര്‍ശിക്കാതെ ഒരു കേരളചരിത്ര സംബന്ധിയായ ലേഖനം എഴുതാന്‍ വഴിയില്ല .പുറം 275 ല്‍ നമുക്ക് ഇങ്ങനെ വായിക്കാം
“ക്രിസ്തു ഒന്‍പതാം ശതകത്തിലെ (849 ഏ.ഡി)തരിസാപ്പള്ളി ചെമ്പോലയില്‍ മാര്‍ സാപീര്‍ ഈശോയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് പള്ളി പണിയാന്‍ വേണാട്ടിലെ അയ്യന്‍ അടികള്‍ അനുവാദം കൊടുക്കുന്നു .സാക്ഷികളായി പത്ത് യഹൂദരും പത്ത് സിറിയന്‍ ക്രിസ്ത്യാനികളും പത്ത് അറബി മുസ്ലിമുകളും ഒപ്പിട്ടിരിക്കുന്നു”
Cultural Symbiosis എന്ന ആദ്യകാല കൃതിയില്‍ തുടങ്ങി തന്‍റെ പി.എച്ച് ഡി തീസ്സിസ് ആയ Perumals of Kerala ഉള്‍പ്പടെ മിക്ക കൃതികളിലും ലേഖന ങ്ങളിലും എം ജി എസ് തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് പ്രാധാന്യം നല്‍കി പരാമര്‍ശിക്കുന്നതായി കാണാം ആദ്യപതിപ്പായി ഇറക്കിയ
Perumals of Kerala (Cosmos Trichur –തീസ്സിസ് സമര്‍പ്പിച്ചത് 1972 ല്‍ എന്നാല്‍ പുസ്തക രൂപത്തില്‍ അച്ചടിക്കപ്പെട്ടത്ത് 41 വര്‍ഷം കഴിഞ്ഞു 2013- ല്‍ മാത്രവും) .അതിന്‍റെ പുറം ചട്ടയില്‍ തിരുവഞ്ചിക്കുളം ക്ഷേത്രശ്രീ കോവില്‍,തരിസാപ്പള്ളി പട്ടയത്തിലെ അവസാനത്തെ ഓല എന്ന് പറയപ്പെടുന്ന പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക എന്നിവയുടെ ചിത്രവും നല്‍കിയിരുന്നു .
എന്നാല്‍ 2019- ല്‍ പുറത്തിറക്കിയ രണ്ടാം പതിപ്പില്‍ ഈ രണ്ട് ചിത്രങ്ങളും ഒഴിവാക്കി .എം ജി എസ്സിന്‍റെ മറ്റൊരു പ്രധാന കൃതിയായ
“ചരിത്രം വ്യവഹാരം –കേരളവും ഭാരതവും” (കറന്റ് ബുക്സ് 2015) എന്ന ഗ്രന്ഥത്തിനു ഒന്നാം പതിപ്പിന് നല്‍കിയ കവര്‍ ചിത്രം തന്നെ രണ്ടാം പതിപ്പിനും (2019) നല്‍കിയിരിക്കുന്നു .കറന്റ് ബുക്സ് ,കോസ്മോസ് എന്നിവ സഹോദര സ്ഥാപനങ്ങള്‍ ആയിരിക്കെ, എന്താണ് രണ്ടാം പതിപ്പ് കവര്‍ ചിത്രങ്ങളില്‍ ഈ വൈജാത്യം എന്നത് ചിന്തിക്കേണ്ട കാര്യം തന്നെ
Perumals of Kerala രണ്ടാം പതിപ്പില്‍ എന്തുകൊണ്ടാണ് എം ജി എസ് പശ്ചിമേഷ്യന്‍ സാക്ഷി പട്ടികയെ ഒഴിവാക്കിയത്? എം ജി എസ്സിന് വീണ്ടുവിചാരം വന്നുവോ? .പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക വ്യാജന്‍ എന്ന് അദ്ദേഹവും അംഗീകരിച്ചു കഴിഞ്ഞുവോ ?
ചരിത്രം വ്യവഹാരം എന്ന തന്‍റെ കൃതിയില്‍( ഒന്നാം പതിപ്പ്) ആമുഖത്തില്‍ ശ്രീ എം ജി എസ് എഴുതി (പുറം x & xi ):
“ഒരു പഴയ പ്രമാണമോ ,ഡയറിയോ ആത്മകഥയോ ഭൂസ്വത്തിന്റെ ആധാരമോ രാജകീയ പ്രഖ്യാപനമോ ചരിത്രപ്രസ്ഥാവനയോ കയ്യില്‍ വന്നാല്‍ അതിനെ ആന്തരവിമര്‍ശനം ബാഹ്യവിമര്‍ശനം എന്നിങ്ങനെ രണ്ടുതരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്‍റെ തീയതി ,പേരുകള്‍ ,കയ്പ്പട,ഭാഷ ,സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് പരിശോധനയ്ക്ക് വിഷയമാക്കുന്നു “
ഏട്ടില്‍ അങ്ങനെ എഴുതി പിടിപ്പിച്ചു എങ്കിലും ശ്രീ നാരായണന്‍ പയറ്റില്‍ അത് കാട്ടിയില്ല .കോട്ടയം സി.എം എസ് കോളേജു ദ്വി ശതാബ്ദി ആഘോഷ ഭാഗമായ മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കൊണ്ഫ്രന്‍സ് വേളയില്‍ (2015 നവംബര്‍) മാത്രമാണ് അദ്ദേഹം തരിസാപ്പള്ളി പട്ടയം ആദ്യമായി നേരില്‍ കാണുന്നത് .(വീഡിയോ കാണുക) അതിനു മുമ്പ് തരിസാപ്പള്ളി പട്ടയം നേരില്‍ കണ്ടിട്ടില്ലാത്ത ശ്രീ നാരായണന്‍ ആ പട്ടയത്തെ ബാഹ്യവിമര്‍ശനത്തിനു വിധേയമാക്കിയിരുന്നില്ല എന്ന സത്യം പൊതുജനം മനസ്സിലാക്കി
.സ്വാഭാവികമായും പശ്ചിമേഷ്യന്‍ സാക്ഷിപട്ടിക വ്യാജനിര്‍മ്മിതി ആണ് എന്ന് അതുവരെ എം ജി എസ്സും മനസ്സിലാക്കാതെ പോയി 1755 ല്‍ കൊച്ചിയിലും വാരാപ്പുഴയിലും എത്തിയ ഫ്രഞ്ച് സഞ്ചാരി ആങ്ക്തില്‍ ഡ്യു പെറോ 1771 ‘ല്‍ പാരീസില്‍ പ്രസിദ്ധീകരിച്ച ZEND AVESTA എന്ന യാത്രാ
വിവരണ ഗ്രന്ഥത്തില്‍ അയ്യന്‍ അടികള്‍ പട്ടയത്തില്‍ ഉള്ള പതിനേഴു വേള്‍ നാടന്‍ (വേണാടന്‍) സാക്ഷി പട്ടികയും അദ്ദേഹം വായിക്കുന്നതും ആ കോണ്ഫ്രന്സിനു ശേഷം .വീണ്ടുവിചാരം വന്ന എം ജി എസ് തന്‍റെ രണ്ടാം പതിപ്പ്(2019) പെരുമാളിന്‍റെ പുറം ചട്ടയില്‍ നിന്നും വ്യാജ പശ്ചിമേഷ്യന്‍ (“യഹൂദ –സിറിയന്‍ കൃസ്ത്യന്‍ -മുസ്ലിം) “സാക്ഷി പട്ടികയെ പുറം തള്ളി .അതിപ്പോള്‍ പുറം ചട്ടയില്‍ നിന്നും നേരെ അറബിക്കടലില്‍ .

No comments:

Post a Comment