Tuesday 20 August 2019

വെള്ളാള രത്നങ്ങളും മുത്തുകളും

ടൈം സ്കെയില്‍ നടരാജ പിള്ള



മറവിയുടെ മാറാലകള്‍ക്കപ്പുറംഎന്ന തലക്കെട്ടില്‍ 2165 ലക്കം കലാകൌമുദി വാരികയില്‍ (2017മാര്‍ച്ച്   05 പേജ് 38) സി.പി നായര്‍
 1978 - ല്‍ കേരള സംസ്ഥാന ധനമന്ത്രി ആയിരുന്ന ഹേമചന്ദ്രനെ കുറിച്ച് എഴുതിയ സ്മരണ വിജ്ഞാനപ്രദമാണ് .സംസ്ഥാന ജീവനക്കാര്‍ക്ക് ആദ്യമായി ഓണക്കാലത്ത് ഒരു എക്സ് ഗ്രേഷ്യാഏര്‍പ്പെടുത്തിയത് ഹേമചന്ദ്രന്‍ ആയിരുന്നു എന്ന കാര്യം സി.പി നായര്‍ അനുസ്മരിക്കുന്നു
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ടൈം സ്കെയില്‍ ആദ്യമായി നടപ്പിലാക്കിയ തിരുക്കൊച്ചി ധനറവന്യു-വനം  മന്ത്രി പി.എസ് നടരാജപിള്ള ആണല്ലോ സംസ്ഥാന ധനമന്ത്രിമാര്‍ മാതൃക ആക്കുന്ന ബട്ജറ്റ് ആദ്യമായി അവതരിപ്പിച്ചത് .മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ച പി.എസ് എം എല്‍ ഏ മാരുടെ ശമ്പളം കൂട്ടി .
അതുവരെ സര്‍ക്കാര്‍ സര്‍വ്വീസിലെ ക്ലര്‍ക്കുമാര്‍ക്ക് 20-25 രൂപാ,25-40  രൂപാ,45-75 രൂപാ,80-120  രൂപാ എന്നിങ്ങനെ നാല് ഗ്രേഡുകള്‍ ഉണ്ടായിരുന്നു .ഉയര്‍ന്ന ഗ്രേഡില്‍ എപ്പോഴെങ്കിലും ഒഴിവു വന്നു പ്രമോഷന്‍കിട്ടിയാല്‍  മാത്രമെ ഒരു ക്ലാര്‍ക്കിന് അതനുസരിച്ചുള്ള പ്രൊമോഷന്‍ ലഭിക്കുമായിരുന്നുള്ളൂ .അത് കാരണം നൂറു കണക്കിന് ഹതഭാഗ്യര്‍ 25 രൂപയോ 40 രൂപയോ ശമ്പളം വാങ്ങി പെന്‍ഷന്‍ പറ്റി യിരുന്നു .നടരാജപിള്ള ആ രീതിമാറ്റി ലോവര്‍ ഡിവിഷന്‍ .ക്ലാര്‍ക്കിന്‍റെ ശമ്പള സ്കെയില്‍ 40-120 എന്നാക്കി .തുടര്‍ന്ന് ഒരാള്‍40 രൂപാ ശമ്പളത്തില്‍ ക്ലാര്‍ക്കായി സര്‍വ്വീസില്‍
കയറിയാല്‍ യാതൊരു പ്രമോഷന്‍ ലഭിച്ചില്ല എങ്കിലും അയാള്‍ക്ക്‌ പ്രതിവര്‍ഷ ഇന്ക്രിമെന്റ് വഴി120  രൂപാ വരെശമ്പളം വാങ്ങാം എന്ന സ്ഥിതി സംസ്ഥാനത്ത് വന്നു . ഇതിനെ അദ്ദേഹം ടൈം സ്കെയില്‍ എന്ന് വിളിച്ചു .എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ചരിത്രമറിയുന്നു ?
ആ പിള്ളയെ ഭരണാധികാരികള്‍ വിസ്മരിക്കുന്നു



മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു .
എടയ്ക്കല്‍ ഗുഹയില്‍ നിന്നും അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ചില ചിത്രങ്ങള്‍ സിന്ധു നദീതട മുദ്രകളെ പോലുള്ളവ ആണെന്ന് എം ആര്‍ രാഘവ വാര്യര്‍ മാതൃ ഭൂമി ഫെബ്രുവരി 19 ഞായര്‍ ലക്കം വാരാന്ത്യപ്പതിപ്പില്‍ എഴുതിയ സചിത്ര ലേഖനം -
എടയ്ക്കല്‍ ഗുഹയില്‍ ഹാരപ്പയുടെ മിന്നലാട്ടം” –വായിച്ചു  ലേഖകനെ  അനുമോദിക്കുന്നു  
1920 -നുശേഷമാണ് ഹാരപ്പന്‍ ഗവേഷണം മാര്‍ഷല്‍ തുടങ്ങുന്നത്
തുടര്‍ന്നു പ്രാചീന ഭാരതീയ സംസ്കൃതി ദ്രാവിഡ സംസ്കൃതി യാണെന്ന്  ലോകം അറിഞ്ഞു.പക്ഷെ 1955-1997 കാലത്ത് വെറും നാല്‍പ്പത്തി രണ്ടു വയസ് മാത്രം ജീവിച്ചിരുന്ന മനോമനണീ യം സുന്ദരന്‍ പിള്ള,തിരുവിതാം കൂറിലെ ആദ്യ എം എ ബിരുദധാരി,തമിഴ് ഷെ ക്സ്പീയര്‍   അതിനു മുപ്പതു കൊല്ലം മുമ്പ് 1890- ല്‍ ഭാരത സംസ്കൃതി ദ്രാവിഡ സംസ്കൃതി എന്ന് വാദിച്ചു 1892-ല്‍  തന്നെ കാണാന്‍ പേരൂര്‍ക്കടയില്‍ ഹാര്‍വി ബംഗ്ലാവില്‍ എത്തിയ സ്വാമി വിവേകാനന്ദനോടും സുന്ദരന്‍  പിള്ള പറഞ്ഞു .ഞാന്‍ ദ്രാവിഡനും ശൈവനും ആകുന്നു
ഗവേഷണം ആദ്യം തുടങ്ങേണ്ടത് തെന്നിന്ത്യയിലെ നദീതടങ്ങളില്‍ നിന്നാവണം എന്നും വാദിച്ചു ദ്രാവിഡന്‍ ആയ സുന്ദരം പിള്ള
ഇന്ന് നൂറ്റി മുപ്പതു കൊല്ലം കഴിഞ്ഞു എം ആര്‍ രാഘവ വാര്യര്‍ പറയുന്നു എടയ്ക്കല്‍ ഗുഹയിലും പഴയ കാല ദ്രാവിഡ മുദ്രകള്‍ കാണാം എന്ന് .
സുന്ദരന്‍ പിള്ള പണ്ട് 1890-ല്‍  അതെഴുതി വച്ചപ്പോള്‍ അദ്ദേഹത്തെ വിഘടന വാദി എന്ന് വിളിച്ചു ചിലര്‍ കല്‍ക്കട്ടയിലെ ഇന്‍സ്ടിടുട്ട്ഓഫ് ഹിസ്റൊരിക്കല്‍ സ്റടീസ് സംഘടിപ്പിച്ച ഇരുപത്തിയേഴാം കൊണ്ഫ്രന്സില്‍ (ഡിസംബര്‍ 1977) പ്രസിദ്ധീകരിച്ച ലേഖനത്തെ ആസ്പദമാക്കി ഹരി കട്ടെല്‍ അദ്ദേഹത്തിന്‍റെ സ്ഥലനാമ ചരിത്രം തിരുവനന്തപുരം ജില്ല (ഡി.സി ബുക്സ്2016) എന്ന പഠനത്തില്‍ വിളപ്പിലും വിളവൂര്‍ക്കലും മറ്റു വിള നിലങ്ങളും (പേജ് 68) കാണുക
മനോന്മനീയം പി .സുന്ദരന്‍ പിള്ള അക്കാലത്ത് തന്നെ  എത്ര ശരിയായി വസ്തുതകള്‍ മനസ്സിലാക്കി  എന്ന് ഇന്ന് ലോകം അറിയുന്നു .


ചെങ്ങന്നൂര്‍ പിള്ളവീട്ടില്‍ പി.എസ് പൊന്നപ്പാ പിള്ള
===================================================
ചെങ്ങന്നൂരിലെ അതിപുരാതനമായ പിള്ള വീട്ടില്‍ സുബ്രഹ്മണ്യപിള്ള  വക്കീലിന്‍റെ ഇളയ  മകനായിരുന്നു പി.എസ് .പൊന്നപ്പാപിള്ള.ചെറുപ്പം മുതല്‍ പ്രസംഗം ലേഖനമെഴുത്ത് ,പത്രപ്രവര്‍ത്തനം എന്നിവയില്‍ തല്‍പ്പരന്‍ ആയിരുന്നു.സര്‍ക്കാര്‍ ജോലിയില്‍ താല്‍പ്പര്യം കാട്ടിയില്ല പഠനം കഴിഞ്ഞപ്പോള്‍ .സാമൂഹ്യ സേവനത്തില്‍ പ്രവേശിച്ചു .ഹിന്ദു മിഷ്യന്‍ പ്രവര്‍ത്തകനായി വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കാരാഗൃഹത്തില്‍ കിടന്നു .പിതാവിന്‍റെ സുഹൃത്ത് വക്കീല്‍ സി.കെ ശങ്കരപ്പിള്ള വക ഭജേ ഭാരതം പ്രസ്സില്‍ കുറേക്കാലം ജോലി ചെയ്തു .
അദ്ദേഹം തുടങ്ങിയ പരമാര്‍ത്ഥ സാരപ്രബോധിനി എന്ന സംഘടന പില്‍ക്കാലത്ത് തിരുവിതാം കൂര്‍ വെള്ളാള സഭ എന്ന പേരില്‍ അറിയപ്പെട്ടു .നിരവധി ഉപസഭകള്‍ തിരുവിതാം കൂറില്‍ സ്ഥാപിക്കപ്പെട്ടു .വെള്ളാളരുടെ ഇടയിലെ അവാന്തരവിഭാഗങ്ങളെ എകോപ്പിക്കാന്‍ ശ്രമിച്ചു .മനോരമയുടെ ഭാഷാപോഷിണിയില്‍ കേരളത്തിലെ വെള്ളാളര്‍ എന്ന ലേഖനം എഴുതിയിരുന്നു .വെള്ളാള ചരിത്രം (ഒന്നാം ഭാഗം ) എന്നൊരു പുസ്തകവും എഴുതി .ബാക്കി ഭാഗം എഴുതപ്പെട്ടില്ല .സുകൃത ലത ,ജീവിതാദര്‍ശം ,ഔവ്വയാര്‍ ,വിരമിണ്ട നായനാര്‍ എന്നിവയാണ് മറ്റു കൃതികള്‍ .വെള്ളാളര്‍ ,സ്വധര്‍മ്മം ,സ്വതന്ത്ര കേരളം ,വെള്ളാള മിത്രം

എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിരുന്നു

, V. O. ചിദംബരം പിള്ള(കപ്പലോട്ടിയ വെള്ളാളന്‍)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് സര്‍വീസ് തുടങ്ങിയത്
ഒരു വെള്ളാളന്‍ , V. O. ചിദംബരം പിള്ളൈ എന്ന VOC.ആയിരുന്നു
തമിഴ്നാട്ടിലെ ഒരു സാധാരണക്കാരനും വക്കീലുമായിരുന്ന ചിദംബരം പിള്ള ലോകമൊട്ടാകെ അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്; കപ്പലോട്ടിയ തമിഴന്‍ എന്ന പേരില്‍. കാരണം ഇന്ത്യന്‍ സമുദ്രത്തിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ആദ്യമായി ഇന്തയില്‍ ഒരു ഷിപ്പിങ്ങ് കമ്പനി തുടങ്ങിയ വ്യക്തിയാണ് ചിദംബരം പിള്ള.
തൂത്തുക്കുടിയില്‍ ഗോലി കളിച്ചും, വൈകീട്ട് ഇംഗ്ലീഷ് പഠിച്ചും വളര്‍ന്ന പിള്ളയെ നല്ല വിദ്യാഭ്യാസം നല്‍കി ഉന്നതനാക്കാന്‍ അച്ഛന്‍ ഉലഗനാഥന്‍ പിള്ള വളരെയധികം ശ്രദ്ധിച്ചിരുന്നു. വളര്‍ന്നപ്പോള്‍ തൃശ്ശിനാപ്പള്ളിയില്‍ നിന്ന് നിയമം പഠിച്ച പിള്ള നാട്ടിലേക്ക് ഒരു സാധാരണ വക്കീലായി തിരിച്ചെത്തിയെങ്കിലും, വൈകാതെ തന്നെ തുടര്‍പഠനത്തിനായി മദ്രാസ്സിലേക്ക് തിരിച്ചു. അവിടെവച്ചാണ് പിള്ള സ്വാതന്ത്ര്യസമരത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കി, അതിലേക്ക് അടുക്കുന്നത്. ആയിടയ്ക്ക് തന്നെയാണ് കവി ഭാരതിയാറുമായുള്ള പിള്ളയുടെ സൗഹൃദവും തുടങ്ങുന്നത്. വൈകാതെ പിള്ള ബാലഗംഗാധര തിലകിന്‍റെ സ്വദേശി പ്രസ്ഥാനത്തിലേക്കെത്തി, മദ്രാസ്സില്‍ അതിന്‍റെ പ്രധാന വക്താക്കളില്‍ ഒരാളായി മാറി. അധികം വൈകാതെ അതിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കും എത്തിപ്പെട്ട പിള്ള പിന്നീടാണ് ധാരാളം സ്വദേശി പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. അതില്‍ പ്രധാനമായ ഒന്നാണ് സ്വദേശി ഷിപ്പിങ്ങ് കമ്പനി.
തൂത്തുക്കുടിയിലെ കച്ചവടക്കാരാണ് ആദ്യമായി ബ്രിട്ടീഷ് കപ്പലുകളിലെ മോശം അവസ്ഥകളെപ്പറ്റി മദ്രാസ് ലെജിസ്ലേറ്റിവ് കൌണ്‍സിലില്‍ ബോധിപ്പിക്കുന്നത്. ബ്രിട്ടീഷ് കമ്പനികളും, മറ്റു യൂറോപ്യന്‍ കമ്പനികളും ഇന്ത്യന്‍ കച്ചവടക്കാരെ വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഗുരുസ്വാമി അയ്യരുടെ നേതൃത്വത്തില്‍ അവര്‍ കൌണ്‍സിലിനെ അറിയിച്ചെങ്കിലും അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കി കച്ചവടക്കാര്‍ തന്നെ സ്വയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. അങ്ങിനെയാണ് പിള്ള ഈ പ്രശ്നം ഏറ്റെടുക്കുന്നത്.
ഇന്ത്യന്‍ സമുദ്ര തീരങ്ങളിലെ ബ്രിട്ടീഷ് സ്ട്രീം ഇന്ത്യ നാവിഗേഷന്‍ കമ്പനിയുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍, 1906ലാണ് പിള്ള പത്ത് ലക്ഷം രൂപ മൂലധനത്തോടെ സ്വദേശി ഷിപ്പിങ്ങ് കമ്പനി തുടങ്ങുന്നത്. പാണ്ടിദുരൈ തേവര്‍ ആയിരുന്നു കമ്പനിയുടെ ഡയറക്ടര്‍, ഹാജി മുഹമ്മദ്‌ ബക്കീര്‍ സേട്ട് എന്ന പ്രമുഖനാണ് കമ്പനി മൂലധനത്തിന്‍റെ സിംഹഭാഗവും നല്‍കിയത്. ഏത് ഏഷ്യനും വാങ്ങാം എന്ന നിഭന്ധനയോടെ കമ്പനി 25 രൂപ വിലയില്‍ ഷെയറുകളും വിറ്റഴിച്ചിരുന്നു. മുഴുവന്‍ ഭാരതീയരുടെയും കമ്പനിയാക്കാമെന്ന ലക്ഷ്യവും, ശ്രീലങ്കയിലും, മറ്റു സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള തമിഴ് വംശജരെ കമ്പനിയിലേക്ക് ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ആകര്‍ഷിക്കാം എന്നതുമായിരുന്നു ഈ നിബന്ധനയുടെ പ്രധാന ഉദ്ദേശങ്ങള്‍.
തുടക്കത്തില്‍ കമ്പനിക്ക് സ്വന്തമായി കപ്പലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് നഷ്ടത്തില്‍ ഓടിയിരുന്ന ഷാലൈന്‍ സ്ട്രീമര്‍സ് എന്ന പ്രൈവറ്റ് കമ്പനിയില്‍ നിന്ന് കരാര്‍ എടുത്താണ് സ്വദേശി ഷിപ്പിങ്ങ് കമ്പനി സര്‍വ്വീസ് നടത്തിയിരുന്നത്. തൂത്തുക്കുടിക്കും, ശ്രീലങ്കയ്‌ക്കുമിടയില്‍ പിള്ളയുടെ കപ്പലുകള്‍ ഓടാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷ് സ്ട്രീം ഇന്ത്യ നാവിഗേഷന്‍ കമ്പനിക്ക് ആളുകള്‍ കുറയാന്‍ തുടങ്ങി, സാധാരണക്കാരും ഇടത്തരക്കാരും കൂട്ടത്തോടെ പിള്ളയുടെ കപ്പലുകളിലേക്ക് ചേക്കേറി. പണക്കാരില്‍ പലരും അപ്പോഴും സ്ട്രീം ഇന്ത്യയില്‍ത്തന്നെ നിന്നു, കാരണം തുടക്കമായത് കൊണ്ട് അത്ര മികച്ചതായിരുന്നില്ല പിള്ളയുടെ കപ്പലുകളിലെ സേവനം. പക്ഷെ സാധാരണ കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്ക് വേണ്ടതിലധികം അവിടന്ന് കിട്ടിയിരുന്നു.
കുപിതരായ ബ്രിട്ടീഷുകാര്‍ പലവഴിക്ക് പിള്ളയുടെ കമ്പനി പൂട്ടിക്കാനും, ആളുകളെ അതില്‍നിന്ന് അകറ്റാനും നോക്കിയെങ്കിലും നടന്നില്ല. ഒടുക്കം അധിക കരം ചുമത്താന്‍ വരെ അവര്‍ നോക്കിയിരുന്നു. ഒന്നിനും വഴങ്ങാതായപ്പോള്‍ അവര്‍ പിള്ളയ്ക്ക് കപ്പല്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ നിന്ന് ഷാലൈന്‍ സ്ട്രീമര്‍സ് കമ്പനിയെ വിലക്കി. അപ്പോഴേക്കും ഷാലൈന്‍, ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ തീരങ്ങളിലേക്ക് ബിസിനസും വ്യാപിപ്പിച്ചു.
അങ്ങിനെ കപ്പല്‍ ഇല്ലാതായെങ്കിലും പിള്ള തകര്‍ന്നില്ല. ബ്രിട്ടീഷുകാര്‍ പിള്ളയെ ദ്രോഹിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു; എന്നെങ്കിലും അവര്‍ ഷാലൈന്‍ സ്ട്രീമര്‍സ് കമ്പനിയിലേക്കും എത്തും, അവരെ പിന്തിരിപ്പിക്കും. അങ്ങിനെ വന്നാല്‍ തുടര്‍ന്നും സര്‍വീസ് നടത്താനുള്ള വഴി പിള്ള കണ്ടത്തിയിരുന്നു, സ്വന്തമായി കപ്പലുകള്‍ വാങ്ങുക. അതിനുള്ള പണം സമാഹരിക്കും വരെ എങ്ങിനെയെങ്കിലും സര്‍വ്വീസ് നടന്നാല്‍മ്മതിയെന്ന് പിള്ള ആഗ്രഹിച്ചിരുന്നു. പക്ഷെ കപ്പലുകള്‍ പോയ സ്ഥിതിക്ക് ഇനി പണത്തിന് വേറെ വഴി കാണണം.
പിള്ള തളര്‍ന്നില്ല. ശ്രീലങ്കയില്‍ നിന്ന് വാടകയ്ക്ക് കിട്ടിയ ഒരു വലിയ ചരക്ക് കപ്പല്‍ വച്ച് പിള്ള സര്‍വീസ് പുനര്‍ആരംഭിച്ചു. കൂടാതെ രാജ്യം മുഴുവനും സഞ്ചരിച്ച് സ്വദേശി ഷിപ്പിങ്ങ് കമ്പനിയുടെ ഷെയറുകള്‍ വില്‍ക്കാനും തുടങ്ങി. അതും ചുമ്മാ പ്രസംഗിച്ച് വില്‍ക്കലല്ല, ഭാരതത്തിന്‍റെ തീരങ്ങളിലൂടെ ഭാരതീയരെ കൊണ്ടുപോകാന്‍ എന്ത് കൊണ്ട് ഭാരതീയരുടെ സ്വന്തം കപ്പലുകള്‍ തന്നെ വേണമെന്ന് വാദിച്ച പിള്ളയെ വമ്പിച്ച കരഘോഷത്തോടെയാണ് പലയിടത്തും ജനങ്ങള്‍ സ്വീകരിച്ചത്. സുബ്രഹ്മണ്യം ഭാരതി, ജനങ്ങളോട് ഷെയറുകള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് നിരന്തരം പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. ഭാരതിയുടെ സ്വന്തം പത്രമായ 'ഇന്ത്യാ ജേര്‍ണലില്‍' നിരന്തരം പിള്ളയുടെ വാര്‍ത്തകളായിരുന്നു. പ്രമുഖ നേതാവായ G. സുബ്രഹ്മണ്യം അയ്യര്‍, അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ ജനങ്ങളോട് സ്വദേശി കമ്പനിയെ ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചിരുന്നു. കമ്പനി ഡയറക്ടറായ പാണ്ടിദുരൈ തേവര്‍ മധുര, മദ്രാസ്, സേലം ജില്ലകളിലൂടെ സഞ്ചരിച്ച് വ്യാപാരികളെക്കൊണ്ട് കമ്പനിയില്‍ അനേകം ഷെയറുകള്‍ എടുപ്പിച്ചു. എല്ലായിടത്തും തന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ കൂടിനിന്ന ജനങ്ങളോട് പിള്ള ഊന്നിപ്പറഞ്ഞു. "ഒന്നുകില്‍ ഞാന്‍ നമ്മുടെ കപ്പലുകളുമായി വരും, അല്ലെങ്കില്‍ കടലില്‍ മുങ്ങിമരിക്കും". പിള്ള ശ്രീലങ്ക വരെ പോയി ഷെയര്‍ വിറ്റിരുന്നെങ്കില്‍, ബര്‍മ്മ വരെ പോയി ഷെയര്‍ വിറ്റ കമ്പനി പ്രതിനിധികളുണ്ടായിരുന്നു. കൂടാതെ സുബ്രഹ്മണ്യം ഭാരതിയുടെ അടുത്തയാളായ ശ്രീനിവാസാചാര്യര്‍, സ്വന്തം കുടുംബത്തിലെയും, ബന്ധുക്കളുടെയും സ്വര്‍ണ്ണം വിറ്റ പണവുമായി എഴുപത്തയ്യായിരം രൂപയ്ക്കാണ് ഷെയര്‍ വാങ്ങിയത്. അങ്ങിനെ നിരവധി പേര്‍ സ്വദേശി കമ്പനിക്കായി വിലപ്പെട്ട സമയവും, സമ്പാദ്യവും അന്ന് ചിലവഴിച്ചു.
അങ്ങിനെ സ്വദേശി ഷിപ്പിങ്ങ് കമ്പനിക്ക് ആദ്യ കപ്പലായി, SS Galia. തൊട്ടടുത്ത മാസം തന്നെ ഫ്രാന്‍സില്‍ നിന്ന് അടുത്ത കപ്പലും എത്തി, SS Lavo. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന കമ്പനി കൂടിയ രീതിയില്‍ സര്‍വ്വീസ് തുടങ്ങിയത് ബ്രിട്ടീഷ് കമ്പനിക്ക് ഒരു കനത്ത തിരിച്ചടിയായിരുന്നു. സ്വദേശി കമ്പനിക്ക് ധാരാളം കടങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ അടുത്ത കുടില തന്ത്രമിറക്കി; അവരുടെ കപ്പലിലെ യാത്രാനിരക്ക് കുത്തനെ കുറച്ചു. നിരക്ക് കുറയ്ക്കാനാകാതെയും, ആള് കയറാതെയും പിള്ളയുടെ കമ്പനി വൈകാതെ തന്നെ പൂട്ടിക്കോളുമെന്ന് അവര്‍ കണക്കുകൂട്ടിയെങ്കിലും അവിടെയും പിള്ള അവരെ ഞെട്ടിച്ചു. ബ്രിട്ടീഷ് കമ്പനി ഒരു രൂപ നിരക്കില്‍ സര്‍വ്വീസ് നടത്തിയപ്പോള്‍ പിള്ള അന്‍പത് പൈസക്കാണ് സര്‍വ്വീസ് നടത്തിയത്. ബ്രിട്ടീഷ് കമ്പനി വീണ്ടും പല ഓഫറുകളുമായി മുന്നോട്ടു വന്നെങ്കിലും ഒന്നും ഏശിയില്ല. തൂത്തുക്കുടി - ശ്രീലങ്ക റൂട്ട് പിന്നീട് സ്വദേശി ഷിപ്പിങ്ങ് കമ്പനി തന്നെ വാണു. അക്കാലത്ത് പ്രതിമാസം അരലക്ഷം രൂപ വരെ ബ്രിട്ടീഷ് കമ്പനിക്ക് നഷ്ടം സഹിക്കേണ്ടി വന്നിരുന്നു. ഇതിനിടെ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് പിള്ളയുടെ കപ്പല്‍ കേടുവരുത്താന്‍ വരെ അവര്‍ നോക്കി. ആത്മാഭിമാനമുള്ള ഇന്ത്യക്കാര്‍ സ്വദേശി കപ്പലില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ആളുകള്‍ അന്ന് വിശ്വസിച്ചിരുന്നു. പുതിയ കപ്പലുകളെക്കുറിച്ച് സുബ്രഹ്മണ്യം ഭാരതി തന്‍റെ കാര്‍ട്ടൂണില്‍ എഴുതിയത് ഇങ്ങിനെയാണ്‌. "Swadeshi ship with Vandematram flag is coming. People are joyous at the arrival of swadeshi steamers at Thoothukudi. We are proud to publish the cartoon."
ആയിടയ്ക്കാണ് പിള്ള, തൂത്തുക്കുടിയിലെ കോറല്‍ മില്‍ തൊഴിലാളികളുടെ സമരം ഏറ്റെടുത്ത് നടത്തുന്നത്. ന്യായമായ കൂലിയും, ജോലി സമയവും, അവധിയും ഒക്കെ തൊഴിലാളികള്‍ക്ക് നേടിക്കൊടുത്ത പിള്ള ആ സംഭവം കൊണ്ട് അധികാരികളുടെ കണ്ണിലെ കരടായെന്ന് മാത്രമല്ല, പിള്ളയുടെ സമരം മറ്റു യൂറോപ്യന്‍ കമ്പനികളിലും സമരത്തിന്‍റെ തീജ്വാലകള്‍ ഉയര്‍ത്തി. പിള്ളയുടെ നേതൃത്വത്തില്‍ ബംഗാളി നേതാവ് ബിപിന്‍ ചന്ദ്രപാലിന്‍റെ വിടുതല്‍ ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് കേട്ട അധികാരികള്‍ തൊട്ടടുത്ത ദിവസം തന്നെ തിരുനെല്‍വേലിയില്‍ വച്ച് അദ്ദേഹവുമായി ഒരു മീറ്റിംഗ് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിള്ള വിട്ടു നില്‍ക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് നിഷേധിച്ച പിള്ളയെയും, സഹയാത്രികനും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ശിവയെയും അവര്‍ അറസ്റ്റ് ചെയ്തു.
പിള്ളയുടെയും ശിവയുടെയും അറസ്റ്റ് തിരുനല്‍വേലിയേ ഇളക്കിമറിച്ചു. ജനങ്ങള്‍ പ്രതിഷേധവുമായി നിരത്തിലേക്കിറങ്ങി, പോസ്റ്റ്‌ ഓഫീസും, പോലീസ് സ്റ്റെഷനുകളും, സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഈ സമയം തൂത്തുക്കുടി മുഴുവന്‍ സമരത്തിലായിരുന്നു, ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സമരം. പോലീസ് തിരിച്ചടിയില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. പിള്ളയ്ക്ക് ജാമ്യത്തിന് വഴിയുണ്ടായിരുന്നെങ്കിലും, ശിവയെക്കൂടാതെ താന്‍ ജയിലില്‍ നിന്ന് ഇറങ്ങില്ലായെന്ന് പിള്ള ഉറപ്പിച്ചു പറഞ്ഞു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പിള്ളയ്ക്ക് വേണ്ടി വാദിക്കാന്‍ പ്രമുഖരുടെ ഒഴുക്കായിരുന്നു അങ്ങോട്ട്‌. പക്ഷെ സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തി രണ്ട് ജീവപര്യന്തമായിരുന്നു അദ്ദേഹത്തിന് ബ്രിട്ടീഷ് കോടതി വിധിച്ചത്. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലില്‍ ശിക്ഷ കുറച്ചിരുന്നു.
പിള്ളയുടെ അറസ്റ്റിനെ തുടര്‍ന്ന് കമ്പനിയുടെ താളമാകെ തെറ്റിയിരുന്നു. വീണ്ടും സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൂപ്പു കുത്തിയ കമ്പനിയെ രക്ഷിക്കാന്‍ ആദ്യമുണ്ടായവര്‍ തന്നെ മുന്നിട്ടിറങ്ങിയെങ്കിലും പിരിഞ്ഞു കിട്ടിയ പണം കൊണ്ട് ഒന്നിനും തികയില്ലായിരുന്നു. അതിനിടെ ബ്രിട്ടീഷ് കമ്പനി, സര്‍ക്കാര്‍ പിന്‍ബലത്തോടെ സ്വദേശി കമ്പനിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. പിള്ളയുടെ അഭാവത്തില്‍ മുങ്ങിത്തുടങ്ങിയ കമ്പനിയെ നിലനിര്‍ത്താന്‍ സുബ്രഹ്മണ്യം ഭാരതി അടക്കമുള്ളവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും, 1911ല്‍ ഭാരതത്തിന്‍റെ അഭിമാനമായിരുന്ന ആ കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടി. കമ്പനിയുടെ ആദ്യ കപ്പലായ SS Gallio ലേലത്തില്‍ വാങ്ങിയത് ബ്രിട്ടീഷ് കമ്പനിയായിരുന്നു. നമ്മള്‍ നെയ്ത സ്വപ്നം ഒടുക്കം അവരുടെ കൈകളില്‍ എത്തി.
കുറച്ചു കാലം കോയമ്പത്തൂര്‍ ജയിലിലും, കണ്ണൂര്‍ ജയിലിലും കിടന്ന പിള്ളയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ചില്ലറയായിരുന്നില്ല. പൊരിവെയിലില്‍ കാളയ്ക്ക് പകരം നിന്ന് ചക്കാട്ടിയ പിള്ളയുടെ ഓര്‍മ്മയ്ക്കായ് ആ ചക്ക് ഇന്ന് ഗിണ്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയപ്പോഴേക്കും പിള്ളയുടെ ആരോഗ്യത്തോടൊപ്പം അദ്ദേഹത്തിന്‍റെ നിയമ ബിരുദവും അധികൃതര്‍ പിഴിഞ്ഞെടുത്തിരുന്നു. കൂടാതെ തൂത്തുക്കുടിയിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക് ശേഷം കോയമ്പത്തൂര് വച്ചാണ് ബ്രിട്ടീഷുകാരനായ ജഡ്ജി വാല്ലസ്, പിള്ളയുടെ ബിരുദം വീണ്ടും സാധുവാക്കി കൊടുക്കുന്നത്. പിന്നീടുള്ള കാലം കൊണ്ഗ്രസ്സില്‍ പ്രവര്‍ത്തിച്ചും, ചിലപ്പോഴൊക്കെ ഇറങ്ങിയും, പുസ്തകങ്ങള്‍ എഴുതിയും ജീവിച്ച അദ്ദേഹം 1936ലാണ് മരണമടയുന്നത്.
സത്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് കമ്പനി ഉണ്ടാക്കിയത് പിള്ളയായിരുന്നില്ല. മദ്രാസ് ലെജിസ്ലേറ്റിവ് കൌണ്‍സിലില്‍ നിന്ന് നീതി ലഭിക്കാതിരുന്ന തൂത്തുക്കുടിയിലെ കച്ചവടക്കാര്‍ സ്വയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടെന്ന് പറഞ്ഞിരുന്നല്ലോ. പ്രശ്നങ്ങള്‍ക്ക് അവര്‍ കണ്ട പരിഹാരമായിരുന്നു സ്വന്തമായി ഒരു ഷിപ്പിങ്ങ് കമ്പനി. അങ്ങിനെ നല്ലൈ പെരുമാള്‍ എന്ന പ്രമുഖ വ്യാപാരിയുടെ നേതൃത്വത്തില്‍ അവര്‍ തുടങ്ങിയതാണ് Seena Vana ഷിപ്പിങ്ങ് കമ്പനി, പക്ഷെ അത് കച്ചവടക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഒരു ബോംബെ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്ത കപ്പല്‍ വച്ച് അവര്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനി അവരെ വളരെ വേഗത്തില്‍ പൂട്ടിച്ചു. തുടര്‍ന്നാണ്‌ പിള്ളയുടെ വരവ്. പിള്ളയുടെ കപ്പലുകളില്‍ എല്ലാത്തരം ആളുകള്‍ക്കും യാത്ര ചെയ്യാമായിരുന്നു. ചില താഴ്ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും, ബ്രിട്ടീഷുകാരായ ജോലിക്കാരും വരെ സ്ഥിരമായി പിള്ളയുടെ സ്വദേശി കമ്പനിയിലൂടെ കടല് കടന്നിരുന്നു. കൂടാതെ ആദ്യമായി ഇന്ത്യാക്കാര്‍ക്ക് വേണ്ടി സ്വന്തമായി കപ്പല് വാങ്ങി സര്‍വ്വീസ് നടത്തിയ കമ്പനി, അതായിരുന്നു പിള്ളയുടെ സ്വദേശി ഷിപ്പിങ്ങ് കമ്പനി. എതിരെ വന്ന എല്ലാ പ്രശ്നങ്ങളോടും പൊരുതി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ കീഴിലുള്ള ബ്രിട്ടീഷ് ഷിപ്പിങ്ങ് കമ്പനിയോട് എതിരിട്ട് നില്‍ക്കാനും, അവര്‍ക്ക് പോലും ഭീഷണിയായി വളര്‍ന്ന ഒരു കമ്പനിയെ മുന്നോട് നയിക്കാനും കഴിഞ്ഞ പിള്ള തന്നെയാണ് ശരിക്കും ഇന്ത്യയിലെ ആദ്യ ഷിപ്പിങ്ങ് കമ്പനിയുടെ ഉടമ എന്ന പേരും, കപ്പലോട്ടിയ തമിഴന്‍ എന്ന അംഗീകാരവും അര്‍ഹിക്കുന്നത്.
പിള്ളയുടെ സ്മരണാര്‍ത്ഥം തൂത്തുക്കുടി തുറുമുഖ ട്രസ്റ്റിന് അദ്ദേഹത്തിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. 1961ല്‍ അദ്ദേഹത്തിന്‍റെ ജീവിതം ഒരു സിനിമയായി ഇറങ്ങിയിരുന്നു. 'കപ്പലോട്ടിയ തമിഴന്‍' എന്ന ആ ചിത്രത്തില്‍ പിള്ളയായി അഭിനയിച്ചിരിക്കുന്നത് ശിവാജി ഗണേശനാണ്.



ടി.രാമലിംഗം പിള്ള എം.ഏ(1880-1968)

നിഘണ്ഡുകർത്താക്കളിലെ കുലപതി

തിരുവിതാംകൂറിലെ കൊട്ടാരം ജ്യോത്സ്യനായിരുന്ന എസ്.സ്ഥാണുപിള്ളയുടെ
മകൻ രാമലിംഗം ജനിച്ചത് 1055 കുംഭം പത്തിനായിരുന്നു(1880)ഇരുപതാം
വയസ്സിൽ ബി.ഏ പാസ്സായി.ഹജൂർ കച്ചേരിയിൽ ജോലി കിട്ടി.പിന്നീട് മലയാളംഎം.ഏ പാസ്സായി.അഖിലേന്ത്യ പ്രബന്ധ മൽസരത്തിൽ ഒന്നാമനായി സ്വർണ്ണ മെഡൽനേടി.സർക്കാർ സർവ്വീസ്സിൽ അർഹമായ സ്ഥാനം കിട്ടാഞ്ഞതിൽ നിരാശനായിരുന്നു
1914 ല് മദിരാശി സർവ്വകലാശാലയിൽ റീഡർപദവിയ്ക്കു അപേക്ഷ സമർപ്പിച്ചു.
കമറ്റി തെരഞ്ഞെടുത്തെങ്കിലും ചില അവിഹിത കൈകടത്തലാൽ അദ്ദേഹത്തിനു
നിയമനം കിട്ടിയില്ല.സിണ്ടിക്കേറ്റ് മീറ്റിംഗിൽ വോട്ടെടുപ്പു വേണ്ടി വന്നു .
ഒരോട്ടിനുപീള്ളയ്ക്കു നിയമനം കിട്ടാതെ പോയി.
കഠിനാധ്വാനത്താൽ തമിഴ്,ഇംഗ്ലീഷ് ഭാഷകളിലും പ്രാഗൽഭ്യം നേടി.
മൂന്നു ഭാഷകളിലുംപ്രബന്ധങ്ങൾ രചിച്ചു.
പദ്മിനി,ഷക്സ്പീയറിന്റെ 12സ്ത്രീരത്നങ്ങൾ,ആധുനിക മലയാള ഗദ്യ
രീതി,സി.ആർ.ദാസിന്റെ ജീവചരിത്രം,ലേഖന മഞ്ജരി,ശൈലീനിഘണ്ടു എന്നിവ മലയാളത്തിലും
അന്നപൂർണ്ണാലയം,എന്നു തമിഴിലും ആര്യഭട്ട,ഹോറേർസ് ഓഫ് ക്രൂവൽറ്റി ടു ആനിമൽസ്,എവലൂഷൻ
ഓഫ് മലയാളം ഡ്രാമ എന്നിവ ഇംഗ്ലീഷിലും രചിച്ചു.വെസ്റ്റേൺ സ്റ്റാർ,വെള്ളാള മിത്രം എന്നിവയിൽ
തുടർച്ചയായി എഴുതി.മിന്നൽ വാരികയിൽ തിരുക്കൂറൽ മലയാള ലിപിയില് വ്യാഖ്യാന സഹിതം എഴുതി
അതു പുസ്തകം ആയില്ല എന്നു തോന്നുന്നു.
50 വർഷത്തെ പരിശ്രമമാണു ഡി.സി.ബുക്സിന്റെ ആണിക്കല്ലായി
 മാറിയ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം
നിഘണ്ടു. 1968ല് അന്തരിച്ചു.

സി. മാധവൻ പിള്ള
നിഘണ്ടുക്കൾ, നോവൽനാടകംചെറുകഥ, ഫലിതപ്രബന്ധങ്ങൾ തുടങ്ങി  അമ്പതിൽ‌പരം ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു സി. മാധവൻ പിള്ള.  ഇലിയഡ്ഒഡീസി തുടങ്ങിയ വിശ്വസാഹിത്യകൃതികൾ മലയാളത്തിലേക്കു വിവർത്തനം ച ചെയ്തു.
1905 ഏപ്രിൽ 12നു് ഓച്ചിറയിൽ കന്നിമേൽ വീട്ടിലാണ് ചെല്ലപ്പൻ പിള്ളയുടെയും അമ്മാളു അമ്മയുടെയും മകനായി വിജയഭാനു സി.മാധവൻ പിള്ള ജനിച്ചു . ആലപ്പുഴ  സനാതനധർമ്മവിദ്യാശാല ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രശസ്തമായ നിലയിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായി. എങ്കിലും ഉപരിപഠനം നടന്നത് പല ഘട്ടങ്ങളിലായിട്ടായിരുന്നു. സ്വന്തമായി തൊഴിൽ കണ്ടെത്തുവാനുള്ള പരിശ്രമത്തിൽ അദ്ദേഹം പഴയ ഒരു റെമിങ്ടൺ ടൈപ്പ്റൈറ്റർ മൂലധനമാക്കി ആലപ്പുഴയിൽ തന്നെ ഒരു കൊമേഴ്സ്യൽ സ്കൂൾ തുടങ്ങി. പക്ഷെ അധികം താമസിയാതെ ആ പദ്ധതി പരാജയപ്പെട്ടു.
ടൈപ്പ്‌റൈറ്ററുമായി ചങ്ങനാശ്ശേരിയിലെത്തിയ മാധവൻ പിള്ള അന്നത്തെ എസ്.ബി.കോളേജ് പ്രിൻസിപ്പാൾ ഫാദർ മാത്യു പുത്തൻപുരയ്ക്കലിനെ കണ്ടുമുട്ടാനിടയായി.
പുരയ്ക്കലച്ചൻ പിള്ളയെ എസ്.ബി. കോളേജിൽ ചേർത്തു. ഒന്നാം ക്ലാസ്സോടെ ഇന്റർമീഡിയറ്റ് പാസ്സായ അദ്ദേഹം തുടർന്ന് തിരുവനന്തപുരത്തു് ബി.ഏ.ക്കു പഠിച്ച് 1941-ൽ ഡിഗ്രി നേടി. ഇക്കാലഘട്ടത്തിനിടയിൽ  ദേശസേവിനി‘,‘ജ്ഞാനാംബിക’, ‘കുമാരി കമല‘, ‘വീരാംഗനതുടങ്ങിയ നോവലുകൾ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ നടന്നുവന്ന വിജയഭാനുഎന്ന വിനോദമാസിക ഏറെ പ്രചാരമാർജ്ജിച്ചു.1938യാചകമോഹിനിയും 1941-സ്ത്രീധനവും പുറത്തുവന്നു. ഇക്കാലഘട്ടത്തിൽ, മദ്രാസ് റേഡിയോ നിലയത്തിൽ മുറയ്ക്കു ലഭിച്ചിരുന്ന മലയാളപരിപാടികൾ മുഖ്യവരുമാനമാർഗ്ഗമാക്കി മൂന്നുവർഷത്തോളം അദ്ദേഹം മദ്രാസിൽ തന്നെ കഴിഞ്ഞുകൂടി.
തുടർന്ന് തിരുവനന്തപുരത്തെത്തി നിയമപഠനത്തിനു ചേരാൻ തുനിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ എഴുത്തിൽ തന്നെ തുടർന്നു. ആനന്ദസാഗരം‘, ‘പ്രണയബോംബ്എന്നീ കൃതികൾ രചിച്ചത് ആ സമയത്താണ്. ഇലിയഡിനും ഒഡീസിക്കും പുറമേ, റെയിനോൾഡ്സിന്റെ ഭടന്റെ ഭാര്യ”, ലൈല തുടങ്ങിയ വലിയ നോവലുകളും തമിഴ് കൃതിയായ പത്മസുന്ദരനും അദ്ദേഹം മലയാളത്തിലേക്കു തർജ്ജമ ചെയ്തിരുന്നു.
മുഖ്യധാരാസാഹിത്യകാരൻ എന്നതിനേക്കാൾ മാധവൻ പിള്ള പിൽക്കാലത്ത് പ്രസിദ്ധനും ശ്രദ്ധേയനും ആയത് മലയാളത്തിലെ പ്രൗഢരായ നിഘണ്ടുകാരന്മാരിൽ ഒരാൾ എന്ന നിലയിലാണ്. ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം -ഇംഗ്ലീഷ് നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു എന്നിവയാണ് അദ്ദേഹം നിർമ്മിച്ച നിഘണ്ടുക്കൾ. മൂന്നു പതിറ്റാണ്ടുകളോളം കഠിനപ്രയത്നം ചെയ്താണ് ഈ മൂന്നു ബൃഹദ്‌ഗ്രന്ഥങ്ങളും അദ്ദേഹം മിക്കവാറും ഒറ്റയ്ക്കു തന്നെ പൂർത്തിയാക്കിയത്. ആദ്യത്തെ രണ്ടു നിഘണ്ടുക്കളും സ്വന്തം പ്രേരണയാലും  മൂന്നാമത്തേത് ഡി.സി.കിഴക്കേമുറിയുടെ പ്രോത്സാഹനം കൊണ്ടുമാണെന്ന് അദ്ദേഹം അഭിനവമലയാളനിഘണ്ടുവിന്റെ ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്
അഭിനവ മലയാളനിഘണ്ടുവിനെ പിൽക്കാലത്തു് “1977ലെ നിഘണ്ടുഎന്ന് ഭാഷാകാരന്മാർ വിളിച്ചുവരുന്നു. മൂന്ന് പതിറ്റാണ്ട് അദ്ദേഹം ആലപ്പുഴയിൽ നിന്ന് പ്രസിദ്ധീകരിച്ച ഫലിത മാസികയായിരുന്നു വിജയ ഭാനു. പിന്നീട് ആ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഇടയ്‌ക്ക്‌ മലയാളിയുടെ സഹപത്രാധിപരായും പ്രവർത്തിച്ചു.
1980 ജൂലൈ  24ന് സി. മാധവൻ പിള്ള  നിര്യാതനായി.ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിലാണ് അദ്ദേഹം അന്തിയുറങ്ങുന്നത്.

 

1.   


വി.ആര്‍ പരമേശ്വരന്‍ പിള്ള

ഇളംകുളം കുഞ്ഞന്‍പിള്ള .ശൂരനാട് കുഞ്ഞന്‍പിള്ള എന്നിവരെപ്പോലെ കേരള ചരിത്രരചനയില്‍ ഗണ്യമായ സംഭാവന നല്‍കിയ, അവരുടെ സമകാലികന്‍ കൂടി ആയിരുന്ന ചരിത്ര പണ്ഡിതന്‍ ആയിരുന്നു വി.ആര്‍പരമേശ്വരന്‍ പിള്ള (തക്ഷശില പൂജപ്പുര ,തിരുവനന്തപുര്രം -2).

മറ്റു രണ്ടുപേരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത് അദ്ദേഹത്തിന് ഹാരപ്പന്‍ ഉല്ഘനനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നതാണ് .

36 മലയാള കൃതികളുടെ രചയുതാവ് .ഒപ്പം Temple Culture of South Indiaഎന്ന
ഇംഗ്ലീഷ് കൃതിയുടെയും കര്‍ത്താവ് .

ചിന്താസരണി ,വിസ്മൃതിയില്‍ നിന്ന് ,ഗധ്യോപഹാരം ,
വിഞാനാരാമം ,നമ്മുടെ ചരിത്രസാമാഗ്രികള്‍ ,ചരിത്രഗവേഷനതിന്റെ പുരോഗതി ,
പ്രാചീന ലിഖിതപഠനം  , പുരാവൃത്തദീപിക ,പ്രാചീനലിഖിതങ്ങള്‍
ഗവേഷണ രംഗം ,പുരാവസ്തുഗവേഷണം ,ശിലാലിഖിത വിജ്ഞാനം ,
സംഘകാലത്തെ കേരളം ,ശാക്യസിംഹന്‍ ,തിരുമാലനായ്ക്കന്‍,
ആത്മാര്‍പ്പണം (വേലുത്തമ്പി ),ജ്ഞാന്സി റാണി ,ധന്യ ജീവിതം
രാജാകേശവ ദാസ് ,വെളുത്തമ്പി ദളവ ,എന്‍റെ ഹൃദയെശ്വരി,
ആ എഴുപതു വര്‍ഷങ്ങള്‍ ,പുന്യസ്മൃതികള്‍ ,സംസ്കാരജ്യോതിസ്സുകള്‍ ,
മധുരസ്മരണകള്‍ ,തക്ഷശിലാ യാത്ര ,കുസുമാന്ജലി ,മോഹനരംഗം ,
സുഗതകുമാരി ,സ്നേഹമയി ,
ഇന്ദിര (ബംകിം ചന്ദ്രകൃതി )മനസ്വനി ,ഗോരാ (ടാഗോര്‍ ) പുറനാനൂര്‍
ബംകിം  ചന്ദ്രന്‍ -ജീവിതവും സാഹിത്യവും
ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍(1987)
എന്നിവയാണ് കൃതികള്‍


ശ്രീ പത്മനാഭന്‍റെ  നിധി കാത്ത
വൈക്കം പത്മനാഭപിള്ള(1767-1809)

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധിയെ കുറിച്ചു അഭിമാനം കൊള്ളാത്ത മലയാളികൾ കാണില്ല.
മൈസ്സൂർ കടുവാ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താം തിരുവിതാം ആക്രമിച്ചു അനന്തപുരിയിലെത്തി
ശ്രീപത്മനാഭ ക്ഷേത്രത്തിലെ കൊടിമരത്തിൽ തന്റെ കുതിരയെ കെട്ടുമെന്നും നിധി മുഴുവൻ കൊള്ളചെയ്യുമെന്നും
വീമ്പടിച്ചു.നടക്കുകയില്ല എന്നു മച്ചാട്ട് ഇളയത് എന്ന ജ്യോതിഷി.ഫലം അറിയും  വരെ ഇളയതിനെ ടിപ്പു
തുറുങ്കിൽ അടച്ചു.രണ്ടു തവണ ടീപൂ സുൽത്താൻ പർശ്രമിച്ചു.രണ്ടു തവ്വണയും അതിനെ തടഞ്ഞത് വൈക്കം
പത്മനാഭപിള്ള എന്ന തിരുവിതാം കൂർ സൈന്യാധിപൻ,
ആ ചരിത്രം നമുക്കൊന്നു വായിക്കാം
നെടുംകോട്ട
1750
കാലഘട്ടത്തിൽ കേരളം മഹാരാവിന്റെ ഭരണമുള്ള തിരുവിതാം കൂർ
രാജാവിന്റെ ഭരണത്തിലുള്ള കൊച്ചി,സാമൂതിരി ഭരണത്തിലുള്ള മലബാർ
എന്നിങ്ങനെ മൂന്നു നാട്ടുരാജ്യങ്ങൾ ആയിരുന്നു.കന്യാകുമാരി മുതല് അരൂക്കുറ്റി
വരെ തിരുവിതാം കൂർ.ഇപ്പോഴത്തെ എറണാകുളം തൃശ്ശൂർ ജില്ലകൾ കൊച്ചി.
പാലക്കാടും കാസർഗോഡും മലബാർ.
ഡച്ചുകാരും പോർട്ടുഗീസ്കാരും ബ്രിട്ടീഷുകാരും മൈസ്സൂറിലെ ഹൈദർ,ടിപ്പു
എന്നീ സുൽത്താന്മാരും ആർക്കോട്ട് നവാബ്,തുടങ്ങിയവർക്കെല്ലാം കുരുമുളകിന്റെ
നാടായ തിരുവിതാം കൂറിനേയും കൊച്ചിയേയും മലബാറിനേയും അധീനതയിലാക്കണമെന്ന
മോഹമുണ്ടായി.1741 ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ ഡച്ചു കാരെ തോൽപ്പിച്ചു
ചരിത്രം സൃഷ്ടിച്ചു.ഡച്ചു കമാൻഡർ ഡിലനായി പിന്നീട് തിരുവിതാം കൂറിന്റെ സൈന്യാധിപനായി.
ഡിലനായിയുടെ മേൽനോട്ടത്തിൽ തിരുവിതാംകൂറിനെശത്രുക്കളിൽ നിന്നു രക്ഷിക്കാൻ വടക്കൻ അതിർത്തിയിൽ
നെടുംകോട്ട പണിതുയർത്തി.അഴീക്കോട്ടെ കൃഷ്ണൻ കോട്ട മുതൽ ആനമല വരെ നീണ്ട ഈ കോട്ട ചേറ്റുവാ,
ചാലക്കുടി,മുല്ലൂർക്കര,ഏനമനയ്ക്കൽ.കാരിക്കോട് വഴി ആനമലയിൽ എത്തി.48 കിലോമീറ്റർ നീളം.20 അടി വീതി.
12
അടി പൊക്കം.ചെളിയും മണ്ണും ഉപയോഗിച്ചായിരുന്നു നിർമ്മിതി.ഇടയ്ക്കിടെ വെട്ടുകല്ലും കരിങ്കല്ലും ഉൾപ്പെടുത്തി
യിരുന്നു.രഹസ്യ അറകളിൽ വെടിമരുന്നു ശേഖരിച്ചിരുന്നു.പട്ടാളക്കാർക്ക് ഒളിച്ചിരുന്നു രംഗനിരീക്ഷണം നടത്താനുള്ള
രഹസ്യ അറകളുമുണ്ടായിരുന്നു,
കോട്ടയുടെ വടക്കുവശത്തായ് 20 അടി വീതിയിലും 16അടി താഴ്ചയിലും നെടുനീളെ കിടങ്ങും നിർമ്മിക്കപ്പെട്ടു.അതു
നിറയെ വിഷമുള്ളകളുള്ള ചെടികളും വിഷ്പാമ്പുകളും ഉണ്ടായിരുന്നു.മുകളിലോട്ടു മുന നിൽക്കുന്നകുന്തങ്ങളും
കിടങ്ങുകളിൽ കുഴിച്ചു നിർത്തിയിരുന്നു.കോട്ടയുടെ തെക്കു ഭാഗം നെടുനീളത്തിൽ ഗതാഗതത്തിനായി നല്ല റോഡും
നിർമ്മിച്ചിരുന്നു.പട്ടാളക്കാർക്കു യുദ്ധസാമഗ്രികളുമായി സഞ്ചരിക്കാനായിരുന്നു ഈ റോഡ്.
കോട്ടയുടെ ഒരു ഭാഗം കൊച്ചി രാജ്യത്തിൽ പെട്ടിരുന്നു.
കോട്ടമുറി
ഇപ്പോഴത്തെ കേരളത്തിന്റെ ഭൂരിഭാഗം വടക്കൻ പ്രദേശങ്ങളുടേയും അധിപനായിരുന്ന സാമൂതിരിക്ക്
കൊച്ചി രാജാക്കൻ‌മാരുമായിട്ട് നീണ്ട നാളത്തെ ശത്രുത നിലനിന്നിരുന്നു. കൊച്ചിയിലെ രാജവംശത്തിന്റെ
സ്വരൂപം ആയിരുന്ന പെരുമ്പടപ്പു പ്രദേശം സാമൂതിരി കീഴടക്കിയിരുന്നു. സാമൂതിരിയുടെ ശക്തിയും
പ്രതാപവും വർദ്ധിച്ചപ്പോൾ, സാമൂതിരി കൊച്ചിക്കും തിരുവിതാംകൂറിനും ഭീഷണീയായിത്തീർന്നു കൂടാതെ
കൊച്ചി രാജ്യത്തിനു നേരെ നിരന്തരമായ ആക്രമണങ്ങളും തുടങ്ങി. മൈസൂർ സുൽത്താനായിരുന്ന ഹൈദർ
അലിയും തിരുവിതാംകൂർ ലക്ഷ്യമിട്ടുതുടങ്ങി. ഈ അവസരത്തിലാണ് തിരുവിതാംകൂർ മഹാരാജാവായിരുന്ന
ധർമ്മരാജ കാർത്തിക തിരുന്നാളും കൊച്ചി മഹാരാജാവും കൂടി ആലോചിച്ച് ഒരു വൻ മതിൽ പണിയാൻ തിരുമാനിച്ചത്.
പിന്നീട് സാമൂതിരിയുടെ രാജ്യം മൈസൂരിലെ സൈന്യാധിപനായിരുന്ന ഹൈദരാലി പിടിച്ചടക്കുകയും,കൊച്ചിയും
തിരുവിതാംകൂറിനേയും ഒറ്റയടിക്കു കൈയടക്കാൻ ശ്രമിച്ച ഹൈദരാലിയുടെ മകൻ ടിപ്പുസുൽത്താന് തടയായതു
ഈ വൻ മതിലാണ്. 1789-ൽ ടിപ്പു സുൽത്താൻ ‍കൊച്ചിയെ ആക്രമിക്കുന്നതിനായി പുറപ്പെട്ട വഴിയിൽ പ്രധാന
തടസ്സമായിരുന്നത് ചാലക്കുടിക്കടുത്തുള്ള ഈ നെടുങ്കോട്ടയാണ്. ചാലക്കുടിയിലെ മുരിങ്ങൂരിലെ കോട്ടമുറി എന്ന
സ്ഥലത്ത വച്ച് നെടുങ്കോട്ടയുടെ മേൽ 1790 മാർച്ച 2 നു ആക്രമണം തുടങ്ങി ഏപ്രിൽ 21-നാണ് വിജയം കൈവരിച്ചത്.
ഈ സ്ഥലം പിന്നീട് കോട്ടമുറി എന്നറിയപ്പെട്ടു.
ഭൂതത്താൻകെ ട്ട് എന്ന തടയണ
1790 ഏപ്രിൽ 15ന് കൂടുതൽ സേനാബലത്തോടു കൂടി പീരങ്കികളും മറ്റും ഉപയോഗിച്ച് ടിപ്പു
ഉഗ്രമായ ആക്രമണം അഴിച്ചു വിട്ടു. തിരുവിതാംകൂർ സൈന്യം തകർന്നു തരിപ്പണമായി. കിടങ്ങു
നികത്തി കോട്ടക്കകത്തേയ്ക്ക് പ്രവേശിച്ചു. ആറു ദിവസം കോണ്ട് ഒരു കിലോമീറ്ററോളം ദൂരത്തിൽ
നെടുങ്കോട്ടയുടെ ഭാഗം ഇടിച്ചു നിരത്തി. കൊടുങ്ങല്ലൂർക്ക് പിന്തിരിഞ്ഞോടിയ തിരുവിതാംകൂർ സൈന്യത്തെ
പിന്തുടർന്ന് മേയ് 7 കൊടുങ്ങല്ലൂർ കോട്ടയിലും എത്തി. ഒന്നിനു പിറകേ ഒന്നായി മറ്റു അനുബന്ധ കോട്ടകളും പിടിച്ചടക്കി.
എന്നാൽ തിരുവിതാംകൂർ ആക്രമിക്കാൻ പദ്ധതിയിട്ട് ആലുവാ മണൽപ്പുറത്തു വിശ്രമിക്കുമ്പോൾ ഒളിപ്പോരു
നടത്താൻ വൈക്കം പത്മനാഭപിള്ളതീരുമാനിച്ചു. ആലുവായ്ക്കു 30 കിലോമീറ്റർകിഴക്കായി കോതമങ്ങലത്തിനടുത്തുള്ള
ഭൂതത്താൻ കെട്ട് എന്ന അണക്കെട്ട്രാത്രിയിൽ പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ പൊട്ടിച്ചു വിട്ടു.മണൽപ്പുറത്ത്
ഉറങ്ങിക്കിടന്ന ടിപ്പുവിന്റെഭടയാളികൾ
അവിചാരിതമായുണ്ടായ വെള്ളപ്പൊക്കത്തിലൊലിച്ചു പോയി.
    

വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്)1926 --2009)

സി.അച്യുതമേനോന്‍  ഒരിക്കല്‍ എഴുതി :ലോകം ശ്രദ്ധിക്കുന്ന ഒരു ഭാഷാ പണ്ഡീതന്‍ നമുക്കുണ്ടായിട്ടുണ്ട്. അത് ഡോ.വി.ഐ സുബ്രഹ്മണ്യമല്ലാതെ മറ്റാരുമല്ല . അദ്ദേഹത്തിന്റെ നിര്‍ഭാഗ്യത്തിനു അദ്ദേഹം തമിഴനായി ജനിച്ചു പോയി.,പഴയ തിരുവിതാംകൂറിലെ നാഗര്‍കോവിലിനടുത്ത് ഒരു ഗ്രാമത്തില്‍ . എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാനഭാഗം മുഴുവന്‍ തിരുവനന്തപുരത്താണ് കഴിച്ചു കൂട്ടിയത്.കേരള യൂണിവേര്സിറ്റിയിലെ ഭാഷാ ശാസ്ത്രപ്രൊഫസ്സര്‍ ആയി റിട്ടയര്‍ ചെയ്യുകയും ചെയ്തു .പക്ഷെ കേരളീയര്‍ അദ്ദേഹത്തെ അറിയുകയില്ല .റിട്ടയര്‍ ചെയ്യും മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്ത് കേരളപാണിയുടെ  നാമധേയത്തില്‍ ദ്രാവിഡഭാഷാ പ0നങ്ങല്‍ക്കായി ഒരു കേന്ദ്രം സ്ഥാപിച്ചു. നമുക്ക് അദ്ദേഹത്തെ വേണ്ടായിരുന്നു എങ്കിലും തമിഴര്‍ക്കു അദ്ദേഹത്തെ വേണമായിരുനൂ .അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോയി തഞ്ചാവൂര്‍ യുണിവേര്സിട്ടിയുറെ വൈസ് ചാന്‍സലര്‍ ആക്കി.നാല് വര്ഷം ആ സ്ഥാനം വഹിച്ച ശേഷം അദ്ദേ ഹം തിരുവനന്തപുരത്ത് മടങ്ങി എത്തി ഇഷ്ടഭാജനമായ ദ്രാവിഡഭാഷാ ഗവേഷണത്തെ  വളര്‍ത്തിക്കൊണ്ടു വന്നു. .ഈ സ്ഥാപനം വളരത്തി ക്കൊണ്ടുവരാന്‍ അദ്ദേഹം ഒറ്റയ്ക്കാണ് പ്രവര്ത്തിച്ചതൂ .കുളിച്ചു നെറ്റിയില്‍ ഒരു ഭസ്മ രേഖയുമായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഡോ.സുബ്രഹ്മണ്യത്തിന്റെ വിനയവും മധുരമായ പെരുമാറ്റവും നമ്മെ അത്ഭുതപ്പെടുത്തും (കലാകൌമുടി 690/1988) .
വടശ്ശേരി അയ്യം പെരുമാള്‍ സുഭ്രഹ്മന്യം പഴയതിരുവിതാം കൂറിലെ നാഗര്‍കോവിലിനടുത്തുള്ള വടശ്ശേരിയില്‍  അയ്യംപെരുമാള്‍ പിള്ളയുടെയും  കെ.ശിവകാമി എന്നിവരുടെ പുത്രനായി 1926ഫെബ്രുവരി   18 നു  ജനിച്ചു.എസ്.എം.ആര്‍.പി ഹിന്ദു സ്കൂള്‍,വടശ്ശേരി ,സ്കൊട്ട് ക്രിസ്ത്യന്‍ കോളേജ് ,അണ്ണാമല യൂനിവേര്‍സിറ്റി എന്നിവിടങ്ങളില്‍ പ൦നം.
അമേരിക്കയിലെ ഇന്ത്യാന യൂനിവേര്‍സിറ്റിയില്‍ നിന്നും നരവംശ ശാസ്ത്രത്ത്തിലും  ചരിത്രാത്മിക ഭാഷാശാസ്ത്രത്തിലും അധിഷ്ടിതമായ ഭാഷാ പ൦നത്തിനു 1957-ല്‍  അദ്ദേഹത്തിനു പി.എച്ച്.ഡി ലഭിച്ചു .തിരുനെല്‍ വേലി ഹിന്ദ്‌ കോളെജില്‍ തമിഴ് ലക്ചറര്‍ ,തിരുവിതാം കൂര്‍ സര്‍വ്വകലാശാലയില്‍ തമിഴ് ഭാഷാവിഭാഗം തലവന്‍ ,കേരള സര്‍വ്വകലാശാല ഭാശാവകുപ്പു തലവന്‍ തഞ്ചാവൂര്‍ യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ , ആന്ധ്രയിലെ കുപ്പം ദ്രാവിഡ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം
തിളങ്ങി.

അറുപതു വര്‍ഷക്കാലം അദ്ദേഹം  ഭാഷാഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചു.ഭാഷാശാസ്ത്രം,നരവംശശാസ്ത്രം ,പുരാവസ്തു വിജ്ഞാനീയം എന്നിവയില്‍ നിരവധി ഗവേഷണ പടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഈഴവ-തീയ ഭാഷാഭേദം ,നായര്‍ ഭാഷാ സര്‍വ്വേ ,അന്ധ ബാധിരര്‍ക്കുള്ള ഭാഷാ ബോധനം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളില്‍ ചിലത് മാത്രം .ഭാഷണവൈകല്യവും അദ്ദേഹം പഠന വിധേയമാക്കി .ഫോക്ലോര്‍-ന്യൂറോ-കമ്പ്യൂട്ടെഷന്‍-എത്തനോ ലിം ഗിസ്ടിക്സുകളില്‍ അദ്ദേഹം പഠനം നടത്തി .ഇന്ടര്നാഷണല്‍  അസോസിയേഷന്‍ ഓഫ് തമിഴ് റിസേര്‍ച് (IATR) സെക്രട്ടറി ജനറല്‍,
ജേര്‍ണല്‍ ഓഫ് തമിഴ് സ്റ്ടീസ് (JTS) അസ്സോസ്സിയെറ്റ് എഡിറ്റര്‍ ,ആള്‍ ഇന്ത്യാ  ദ്രവീഡിയന്‍ ലിമ്ഗസ്റ്റിക്സ് അസ്സോസ്സിയേഷന്‍ സ്ഥാപക സെക്രട്ടറി ,ഇന്ടര്നാഷണല്‍   സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിമ്ഗസ്ട്ടികസ് സ്ഥാപക ഡയരക്ടര്‍, ജ്ഞാനപീഠ കമ്മറ്റി അംഗം കേരള സര്‍വ്വകലാശാലയിലെ ഒരിയന്റ്റ് ഫാക്കല്‍റ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു .
ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ച പണ്ഡിതന്‍ .ജപ്പാനില്‍ നിന്ന് ഫെലോഷിപ്പ് ,ചെന്നൈ രാമാസുബ്രമണയരാജാ അവാര്‍ഡ് ,വെള്ളാള അരക്കത്തല കാഷ് അവാര്‍ഡ് ശ്രീലങ്ക തമിഴ് സംഘ അവാര്ട് എന്നിവ അദ്ദേഹത്തെ തേടി വന്നു .കലൈനര്‍ വിരുത് ,തമിഴ് ചെമ്മല്‍ എന്നീ ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചു .
മൂന്നു വാല്യമുള്ള ദ്രവീഡിയന്‍ എന്സ്യ്കലോപീഡിയ,  ഈഴവ-തീയ
ദയലക്റ്റ് റിപ്പോര്‍ട്ട് ,നായര്‍ ഡയലക്റ്റ് റിപ്പോര്‍ട്ട് എന്നിവ അദ്ദേഹത്തിന്റെ സംഭാവനകള്‍ .1977-ല്‍ അദ്ദേഹം തിരുവനന്തപുരത്ത് മേനംകുളത്ത് സ്ഥാപിച്ച ഇന്ടര്നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിം ഗസ്ടിക്സ് എന്ന സ്ഥാപനത്തില്‍ കേരള പാണിനി ,നന്നയ്യ ,തൊല്‍കാപ്പിയര്‍ ,കേശിരാജാ ,എല്‍.വി.രാമസ്വാമി അയ്യര്‍, അനന്തരംഗം പിള്ള ,രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ പേരില്‍ ബ്ലോക്കുകളൂണ്ട്.
തമിഴ് ,മലയാളം,ഇംഗ്ലീഷ് ഭാഷകളില്‍ വി സൃഷ്ടിച്ചു .ഐ.എസ് ഗവേഷണം നടത്തിയിരുന്നു .ഫോക്ലോര്‍ സാഹിത്യം ,സ്ഥലനാമപടനം,നരവംശശാസ്ത്രം ,സാമൂഹികശാസ്ത്രം ,തത്വ ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തി ഭാഷാശാസ്ത്ര ത്തില്‍ അദ്ദേഹം അന്തര്‍ വിജ്ഞാനപരിപ്രേഷ്യം സൃഷ്ടിച്ചു .വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല .ദ്രാവിഡം എന്നാ പദം
ഒഴിവാക്കിയാല്‍ സാമ്പത്തിക സഹായം നല്‍കാം എന്ന് മാനവവിഭവശേഷി മന്ത്രി പറഞ്ഞപ്പോള്‍ എങ്കില്‍ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ എഴുതുന്നു .തന്റെ സ്ഥാപനത്തില്‍ മനോന്മണീയം മാളികയും അദ്ദേഹം സ്ഥാപിച്ചു .തനിക്കു കിട്ടിയ അവാര്‍ഡു തുകകള്‍ സ്ഥാപനത്തിനു നല്‍കി .ഇരുപത്തിയാറു ഏക്കറില്‍ പടര്‍ന്നു പന്തലിച്ച സ്ഥാപനം നമുക്കഭിമാനം നല്‍കുന്നു. 2009 ജൂണ്‍  29-നു അദ്ദേഹം അന്തരിച്ചു .

അവലംബം
==============
ഭാഷാശാസ്ത്ര രംഗത്തെ കര്‍മ്മയോഗി 
:ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ (സംസ്കാരമുദ്ര എന്ന ഗ്രന്ഥം )

ഡോ.ജി.ഓ.പാൽ

1962
കാലത്ത് തിരുവനന്തപുരം മെഡിക്കൾ കോളേജിൽ ഒന്നാം
വർഷ എം.ബി.ബി.എസ്സിനു പടിക്കുമ്പോൾ,മാധവരായർ പ്രതിമയ്ക്കടുത്ത്
സെക്രട്ടറിയേറ്റിനെതിർവശം ഡോ.ജി.ഓ.പാലിന്റെ ഡന്റൽ ക്ലിനിക്കിന്റെ
ബോർഡർ ശ്ർദ്ധിച്ചിരുന്നു.
1963
ല് ബോധേശ്വരന്റെ ശ്രമഫലമായി ഹജൂർ കച്ചേരിയുടെ മുൻപില്
വൈ.ബി.ചവാൻ വേലുത്തമ്പിയുടെ പ്രതിമ അനാവരണം ചെയ്തപ്പോൾ
തമ്പി നേരെ കണ്മുമ്പിൽ കണത്ത് ഡോ.ജി.ഓ.പാലിന്റെ ബോർഡായിരുന്നിരിക്കണം.
ഇംഗ്ലണ്ടിൽ പോയിനാടൻസായിപ്പായിമാറിയ ഏതോ ഒരു ഗോപാലൻ ജി.ഓ
പാൽ ആയി മാറി എന്നാണു കരുതിയിരുന്നത്.
വേലു തമ്പിയും ജി.ഓ പാലും തമ്മിലുള്ള ബന്ധവും ജി.ഓ പാലിന്റെ അപദാനങ്ങളും
ഇക്കഴിഞ്ഞ ദിവസം ഡോ.നന്ത്യാട്ട് സോമൻ എന്ന ശാസ്ത്രജ്ഞൻ അയച്ചു തന്ന 900
പേജുള്ള വരുടെ കുടുംബചരിത്രത്തിൽ നിന്നു വായിച്ചപ്പോൽ അത്ഭുതം തോന്നി.
(
പാരിക്കാപ്പള്ളി ആൻഡ് വെള്ളാളതറവാഡ്സ് ഓഫ് ട്രാവങ്കോർ എന്ന കുടുംബചരിത്രം
തിരുവിതാം കൂർ ചരിത്രത്തിലെ അജ്ഞാത ഭാഗങ്ങളിലേക്കു പ്രകാശം പരത്തുന്നു.
വേലുതമ്പിയുടെ ഇഷ്ട അനുയായി ധീര ഡേശാഭിമാനി വൈക്കം പത്മനാഭപിള്ളയുടെ
പിൻ ഗാമികളിൽ ഒരുവനായിരുന്നു മാവേലിക്കരയിൽ ജനിച്ച ഡോ.ഗോപാലപിള്ള
എന്ന കേരളത്തിലെ അതിപ്രസിദ്ധ ഡന്റിസ്റ്റ്(ജനനം 1900 ജൂലായ് 24.
പിതാവു നീലകണ്ഠപ്പിള്ള.മാതാവു നീലാ പിള്ള.

ഹൈസ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാതിരുന്ന
ഗോപാലപിള്ളയാണു പിന്നീട് അതിപ്രശസ്ത ദന്റിസ്റ്റായി പുകൾപെറ്റ,
അനന്തപുരിയിലെ ഡോ.ജി.ഓ പാൽ.സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത
ഗോപാല പിള്ള 1916 ല് അറസ്റ്റിൽ നിന്നു ഭാഗ്യം കൊണ്ടു രക്ഷപെട്ടു.
അന്നത്തെ സിലോണൊലേക്കു ഒളിച്ചു കടന്നു.ലക്ഷീ മേനൊന്റെ സഹപ്രവർത്തകനായിരുന്ന
ബാലക്രിഷ്ണപിള്ളയും ഗോപാലപിള്ളയോടൊപ്പം സിലോണിലേക്കു
കടന്നു.അവിടെ പ്രാക്റ്റീസ്സ് ചെയ്തിരുന്ന ഒരു ജർമ്മൻ ദന്തിന്റിനെ സഹായി ആയി
നിന്ന ഗോപാലപിള്ള അദ്ദേഹത്തിൽ നിന്നു ദന്തവൈദ്യം കണ്ടു പടിച്ചു.1921 ല്
അദ്ദേഹം തിരുവനന്തപുരത്തു തിരിച്ചെത്തി.ജാപ്പനീസ് ദന്റിസ്റ്റായ നിഷിമാരയെ
കൂട്ടി ഗോപാലപിള്ള ഹജൂർ കച്ചേരിയ്ക്കെതിർവശം വീടിനോടു ചേർന്നു ദന്തൽ
ക്ലിനിക് തുടങ്ങി.
1925
ല് നിഷിമാരപ്രാക്ടീസ് കൊച്ചിയിലേക്കു മാറ്റി.അപ്പോൾ ജി.ഓ.പാൽ
തനിയെ പ്രാക്ടീസ് തുടങ്ങി.
പിൽക്കാലത്ത് രണ്ടാം തലമുറ ദന്റിസ്റ്റ കളായ ഡോ.എൻ.ടി പിള്ള(ചാല)
ഭാസ്കരപിള്ള,പ്രദീപ്കുമാർ എന്നിവരെല്ലാം ജി.ഓ.പാലിന്റെ ശിഷ്യർ

അമ്മുക്കുട്ടിയമ്മ ആയിരുന്നു ഭാര്യ,
ജയചന്ദ്ര പാൽ എന്ന മകൻ കാറപകടത്തിൽ അകാലത്തിൽ അന്തരിച്ചു.
ശാന്തകുമാരി നവനീതം എന്നു രണ്ടു മക്കൾ
ഇളയമകനാണു അമേരിക്കയിലെ പ്രശസ്ത ദന്റിസ്റ്റ് ഡോ.ശിവരാജപാൽ
കെ.ആർ.നാരായണൻ തുടങ്ങിയ ഇന്ത്യൻ അംബാസിഡറന്മാരുടേയും
പ്രകുഖ സിനിമാ താരങ്ങളുടെയും ഡന്റിസ്റ്റ്.

1940
ല് അകാലത്തിൽ ഭർത്താവു മരിച്ച കാശിഅമ്മാൾ എന്ന ഭ്രാഹ്മണസ്ത്രീയെ
കൂടി അദ്ദേഹം വിവാഹം കഴിച്ചു.
അതേ തുടർന്നു രണ്ടു ഭാര്യ ഉള്ള ആൾ എന്ന കാരണത്താൽ അദ്ദേഹത്തിനു
കൊട്ടാരം ഡന്റിസ്റ്റ് എന്നസഥാനം നഷ്ടമായി.
കേശി അമ്മാളിനു ഒരു മകൻ.മോഹൻ.മകനോടൊപ്പം അമേരിക്കയിൽ
ജീവിച്ചു.1995 ല് അന്തരിച്ചു.
തിരുവിതാംകൂറിൽ ഇറക്കുമതി ചെയ്ത (1919) ആദ്യ മോട്ടോർ സൈക്കിൾ ഉടമ
ഇറക്കുമതി ചെയ്ത ആദ്യ കാർ(സ്പോർടസ് കാറായി മാറ്റാവുന്നത്)ഉടമ1940
മാധവരായർ കവലമുതൽ കിഴക്കേ കോട്ട വരെ ഡോ.ജി.ഓ പാൽ
തന്റെ കാർ ഇടയ്ക്കിടെ പുറകോട്ട് ഓടിച്ച് ആളുകളുടെശ്രദ്ധ പിടിച്ചു
പറ്റിയ കാര്യം ഉത്രാടം തിരുനാൾ തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നു.
ഒരു തീറ്റിപ്രാന്തനായിരുന്നു ജി.ഓ.പാൽ.
നല്ലതു പോലെ മദ്യപിച്ചിരുന്നു,
രണ്ടു ഭാരമാരെ ഒരേ സമയം പോറ്റി.
കാര്യമായ അസുഖം ഒന്നും വന്നതില്ല.
95
വയസ്സുള്ളപ്പോൾ  അമേരിക്കയിൽ പോയി മകനോടൊപ്പം താമ സി ച്ചു.
മരിച്ചത് 1997 ഒക്ടൊബർ 26.അപ്പോൾ പ്രായം 97,കാര്യമായ
അസുഖം അതു വരെ ഉണ്ടായില്ല.
ശ്രീ നാരായണ ഗുരുവില്‍ നിന്നും അദ്ദേഹം എടുത്ത ഒരു പല്ല് മകന്‍ ശിവരാജ പാല്‍ സൂക്ഷിച്ചു വച്ച് ബോംബയിലെ ശ്രീനാരായണ സംഘടനയ്ക്ക് കൈമാറി
-
ഡോ .ഇഷിമാരാ ഒരു ജാപ്പനീസ് ചാരനായിരുന്നു.
സുഭാഷ് ചന്ദ്ര ബോസ്സിന്റെ പ്രവർത്തനങ്ങളെ സഹായിച്ചു എന്നു കരുതപ്പെടുന്നു.
കൊച്ചിയിലെത്തി ഒരു കൊച്ചിക്കാരിയെ കല്യാണം കഴിച്ചു
1979
ലാണു മരിച്ചത്

സ്വാമി നാരായണൻ (1893-1964)


സ്വാമി നാരായണൻ ആയി മാറിയ
തൊടുപുഴ സി.കെ നാരായണ പിള്ള(1893-1964)

നവോത്ഥാന നായകരുടെ പ്രതിമകൽ
മാത്രമല്ല ഫ്ലക്സ്ബോർഡുകളും
നാടെങ്ങും നാം കാണുന്നു.
അവരുടെ അത്ര ഭാഗ്യം കിട്ടാതെ പോയ
ചില വിദ്യാ ദാനികളായ സന്യാസിവര്യരും നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു.
അവരുടെ പ്രതിമ പോയിട്ടു ചിത്രം തന്നെ കണ്ടിട്ടൂള്ള നാട്ടുകാർ കുറവായിരിക്കും.അവരിൽ പെടുന്നവരാണ് സദാനന്ദ സ്വാമികളായി മാറിയ വൈക്കം സി.കെ.നാരായണപിള്ളയും
സ്വാമി നാരായണൻ ആയി മാറിയ
തൊടുപുഴ സി.കെ നാരായണ പിള്ള(1893-1964)യും

തൊടുപുഴയിലെ കോലാനിയിൽ ചേനക്കര വീട്ടിൽ കൃഷ്ണപിള്ള-പാപ്പിയമ്മ ദമ്പതികളുടെമൂത്തമകനായി 1893 ല് സി.കെ നാരായണൻ ജനിച്ചു.കോലാനി പ്രൈമറിസ്കൂളിൽ ശേഷയ്യർവാദ്ധ്യാരുടെ
പ്രിയ ശിഷ്യൻ ആയിരുന്നു നാരായണൻ.പദ്യോച്ചാരണം,പ്രസംഗം,ശബ്ദാനുകരണം(പ്രാചീനമിമിക്രി)അഭിനയം,സൂര്യനംസ്കാരം.യോഗാഭ്യാസം എന്നിവയില്പ്രാഗൽഭ്യം തെളിയിച്ച ബാലൻ. തൊടുപുഴ
സർക്കാർ വി.എം സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പാസ്സായതോടെ വിധ്യാഭ്യാസം നിർത്തി.തയ്യിൽ വീട്ടിൽനാണിയെ 22 വയസ്സുള്ളപ്പോൾ വിവാഹം കഴിച്ചു.

ഹൈന്ദവരുടെ ഇടയിൽ നടമാടിയിരുന്ന തീണ്ടൽ,തൊടീൽ,
ജാതിവ്യത്യാസം,വംശമേന്മ വാദം ഇവയൊന്നും അംഗീകരിക്കാൻ
യുവാവായ നാരായണൻ കൂട്ടാക്കിയില്ല..മുതിയാമല,ചിത്തിരപുരം കുഞ്ചിത്തണ്ണിതുടങ്ങിയ ഇന്നത്തെ ഇടുക്കി ജില്ലയിലെ ഗിരിവർഗ്ഗ കോലനികളിൽചെന്നു സേവനം നടത്തുന്നതിൽ വ്യാപൃതനായി നാരായണ പിള്ള.
1824-1925
കാലത്ത് അദ്ദേഹം വൈക്കം സദ്യാഗ്രഹത്തിൽ പങ്കെടുത്തു.വൈക്കത്തു വച്ച്
മഹാത്മാ ഗാന്ധി നാരായണനെ വാർദ്ദായിലേക്കു ക്ഷണിച്ചു.
വാർദ്ദായിലേക്കു തിരിച്ച നാരായണപിള്ള മൈസ്സൂറിൽ വച്ചു സ്വാതന്ത്രസമരപരിപാടിയില്പങ്കെടുത്തതിനു അറസ്റ്റു ചെയ്യപ്പെട്ടു.ജയിൽ വിമുക്തനായപ്പോള്വാർദ്ദായിലെത്തി.അവിടെ ഗാന്ധി ശിഷ്യരിൽ പ്രാധാനിയാകാൻ അധികം സമയംവേണ്ടിവന്നില്ല ഈ തൊടുപുഴക്കാരന്.

5
കൊല്ലം അവിടെ കഴിഞ്ഞു.നല്ല പ്രസംഗകൻഎന്ന പേരു കിട്ടി.നല്ല സംഘാടകനുമായി.കേരളത്തിലേക്കു മടങ്ങാൻ ഗാന്ധി നിർദ്ദേശിച്ചു.
1930
നാട്ടിൽ തിരിച്ചെത്തിയ നാരായണൻ മൂലമറ്റത്ത് ഒരാശ്രമം കെട്ടി.ഹരിജൻഗിരിജൻവർഗ്ഗത്തിൽ പെട്ടവരെ ഉദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

പ്രശസ്ത മാർക്സിസ്റ്റ് ചിന്തകൻ അന്തരിച്ച പി.ഗോവിന്ദപ്പിള്ളയാൽ
ലിസ്റ്റ് ചെയ്യപ്പെടുകയും പ്രൊമോട്ടു ചെയ്യപ്പെടുകയും ചെയ്ത കേരളത്തിലെനവോത്ഥാന നായകരിൽ മിക്കവരും
അവർ ജനിച്ച ജാതി മത സമുദായങ്ങളിലെഅംഗങ്ങളുടെ ഇടയിൽ മാത്രം പ്രവർത്തനം ചുരുക്കയും അവരുടെ ഉന്നമനത്തിനു
മാത്രം പ്രവർത്തികയും ചെയ്തപ്പോൾ
 
തൊടുപുഴസി.കെ നാരായ്ണ പിള്ള അധസ്ഥിതവർഗ്ഗവർഗ്ഗത്തിൽ പെട്ട ഹരിജൻ-ഗിരിജൻ വർഗ്ഗങ്ങൾക്കിടയിൽ അവരുടെ ഉന്നമനത്തിനായി
പ്രവർത്തിച്ചു എന്നെടുത്തു പറയേണ്ടിയിരിക്കുന്നു.

കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന പള്ളിക്കത്തോട്ടിലെ കുന്നിൻമുകളിൽ സ്വാമി നാരായണൻ ഒരാശ്രമം സ്ഥാപിച്ചു. ആനിക്കാടു നിന്നും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ
നേതൃസ്ഥാനത്തെത്തിയ പലരും സ്വാമി നാരായനന്റെ ശിഷ്യരായിരുന്നു.
പിറ്റനാൽ അയ്യപ്പൻ പിള്ള,
വി.ജിനായർ,ടി.ഏ.നാരായണപിള്ള,
ആനിക്കാട് ശങ്കരപ്പിള്ള അഥവാ സ്റ്റാലിൻ ശങ്കരപ്പിള്ള തുടങ്ങിയവർഉദാഹരണം.
1937
ല് സ്വാമികൾ മുക്കാലിയിൽ ഏസ്.വി.വി ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങി.
അതു പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളും ആയി.ഇന്നത് എൻ എസ്സ്.എസ്സ് വകയാണ്.

ആനിക്കാടു നിന്നും സ്വാമികൾ പത്തനം തിട്ടയിലെ തടിയൂരിലേക്കു പോയി.1939 ല് തോട്ടാവള്ളിആശാൻ നൽകിയ സ്ഥലത്ത് സ്വാമികൾ ഒരനാഥാലയം തുടങ്ങി.മഹാത്മാ ഗാന്ധി ഈ അനാഥാലയം
സന്ദർശിച്ചിരുന്നു.
ചെങ്കോട്ട താലൂക്കിൽ കുറ്റാലത്തിനും തെങ്കാശിക്കു മിടയിലുള്ള ഇലഞ്ചി എന്ന ഗ്രാമത്തിൽ സ്വാമികൾ
ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.
കവിമണി ടി.കെ.ചിദംബരനാഥ മുതലിയാർ,
എം.എൻ ഏനാഡിമുത്തു
എന്നിവരവിടെ സ്വാമികളുടെ ശിഷ്യരായി.
നെതർലണ്ടു കാരനായ ഡോ.മിസു എന്ന പി.എച് ഡിക്കാരൻ രമണമഹർഷിയുടെ ശിഷ്യനായി"ഏകരസ"എന്ന പേരിൽസ്വാമി നാരായണന്റെ ആശ്രമത്തിൽ സന്യാസിയായി കഴിഞ്ഞു.

ക്വിറ്റിന്ത്യാ സമരത്തിൽ പങ്കേടുക്കാനായി സ്വാമികൾ ഇലഞ്ചി വിട്ടു.പിന്നീട്പത്തനംതിട്ട പ്രമാടത്തെത്തിഎന്റെ സഹോദരിയുടെ ഭർതൃ പിതാവും നേതാജി സ്കൂൾ സ്ഥാപകനുമായ ആക്ലേത്ത്ചെല്ലപ്പൻ പിള്ള
യുടെ വസതിയിൽ കുറേ നാൾ താമസ്സിച്ചു.സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത ഒരു പ്രസംഗത്തെ
തുടർന്നു സ്വാമികൾ അറസ്റ്റിലായി.അദ്ദേഹത്തിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടു കെട്ടി.തുടർന്നു ഭാര്യയെ തിരുവനന്തപുരത്ത അഗതികളുടെ അമ്മ ചിന്നമ്മ വേലായുധൻ പിള്ള തുടങ്ങിയ
മഹിളാമന്ദിരത്തിൽ കൊണ്ടു ചെന്നാക്കി.കുട്ടികളെ ഹരിപ്പാട് ശ്രീകൃഷ്ണാശ്രമത്തിലും വിട്ടു.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വാമി നാരായണന്റെ കഥകൾ അറിയാമായിരുന്ന പണ്ഡിറ്റ് നെഹൃഅദ്ദേഹത്തിനു മൂലമറ്റത്തു നാലേക്കർ വനഭൂമി പതിച്ചു കൊടുത്തു.
അവിടെ ഒരു കുടിൽ കെട്ടി ഭാര്യയോടും മകളോടുമൊപ്പം കുറെ നാൾ കഴിഞ്ഞു.ജയില്വാസവും
ഉപവാസങ്ങളും പീഡനങ്ങളുമദ്ദേഹത്തെ നിത്യ രോഗിയാക്കി.
1964
സെപ്തംബർ 16നു കുടയത്തൂരിലെ
സഹോദരിയുടെ വീട്ടി വച്ചു സ്വാമികൾ സമാധിയായി.

അദ്ദേഹം സ്ഥാപിച്ച ആനിക്കാടു മുക്കാലിയിലെസ്കൂൾ നാനാ ജാതിയിൽ പെട്ട ആയിരിക്കണക്കിനുകുട്ടികളെ വിദ്യാസമ്പന്നരാക്കി.
10.8.1911
ല് മുക്കാലി സകൂൾ രജത ജൂബിലി ആഘോഷിച്ചപ്പോഴാണു സ്വാമി നാരാണന്റെ ചായാചിത്രംസ്കൂളിലനാഛാദനം ചെയ്യപ്പെട്ടത്.
ആചിത്രം ഇതോടൊപ്പം.
ഇതുവരെ ഫ്ലക്സിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത
നവോഥാനനായകന്റെ ചിത്രം

നീല പത്മനാഭന്‍

തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും സാന്നിധ്യം ഉറപ്പിച്ച നീല പത്മനാഭന്‍ ഒരു പുസ്തകം ഹിന്ദിയിലും എഴുതിയിട്ടുണ്ട്. നീല പത്മനാഭന്‍ പടൈപ്പുളകം എന്ന പേരില്‍ അദ്ദേഹത്തിന്‍റെ സാഹിത്യ പ്രപഞ്ചത്തെ 1128 പേജുള്ള ഒരു വാല്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തലൈമുറകള്‍, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്‍റെ ഏറ്റവും പ്രസിദ്ധമായ നോവലുകള്‍. തലൈമുറകള്‍ ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. താന്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ അടിസ്ഥാനമാക്കി അവിടെ അനന്തപത്മനാഭന്‍ പള്ളി കൊള്ളുന്നു എന്ന അര്‍ത്ഥത്തിലാണ് പള്ളികൊണ്ടപുരം എന്ന ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന നോവല്‍ അദ്ദേഹം എഴുതിയത്. 

നീലപത്മനാഭന്‍ എന്ന മലയാള-തമിഴു നോവലിസ്റ്റ്
സാഹിത്യവാരഫലം പ്രഫ.എം.കൃഷ്ണന്നായരുടെ   പിന്ഗാമി നിരൂപക കോളമിസ്റ്റ് എം.കെ ഹരികുമാര്‍ ഈയിടെ എഴുതി (പ്രസാധകന്‍ മാസിക സെപ്തംബര്‍ 2015 പേജ്  75, അക്ഷരജാലകം ജീവിതത്തെക്കാള്‍ വലിയ പ്രതിച്ഛായ ശവര്‍മ്മയ്ക്ക് )മലയാളത്തിലും തമിഴിലും എഴുതി പ്രസിദ്ധനായ നീലപത്മനാഭനെ ഇവിടുത്തെ സാംസ്കാരിക കുലപതികള്‍ വേണ്ടപോലെ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു .എന്നാല്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും .നീലപത്മനാഭന്‍ മലയാളത്തിലെ  ഏറ്റവും കരുത്തുള്ള ,അഗാധമായ ചിന്തകളുള്ള, ഒണിരെഴുത്തുകാരനാണ്.
പള്ളികൊണ്ടാപുരം ,തലമുറകള്‍ എന്നിവയാണ് നീലയുടെ രണ്ടു അതിപ്രശസ്ത നോവലുകള്‍ .തലമുറകള്‍ കമലഹാസന്‍ ചലച്ചിത്രമാക്കി.
ഗൌതമന്‍ സംവിധാനം ചെയ്ത ചിത്രം .നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴകത്തിലെ ഇതിഹാസപ്രസിദ്ധമായ കാവേരിപൂമ്പട്ടണത്തില്‍ നിന്ന് രാജകോപം  ഭയന്നു നാടുവിട്ട് ഇരണിയില്‍ എന്ന പ്രദേശത്തെതിയ   വെള്ളാള വര്‍ത്തക കുടുംബത്തിന്റെ രണ്ടു  തലമുറകളുടെ കഥ .1966 ഫെബ്രുവരിയില്‍ ഏഴുമാസം കൊണ്ടെഴുതിയ നോവല്‍ താന്‍ ഒരുവര്‍ഷം
അച്ചടിക്കാനാവാതെ  കൊണ്ട് നടന്ന കഥ നീലപത്മനാഭന്‍ ഇടയ്ക്ക് അയവിറക്കും

ഏഴൂര്‍ ചെട്ടിമാരുടെ  ഇടയിലെ പ്രസിദ്ധനായ മുക്കാണ്ടി ചെട്ടിയാരുടെ മക്കള്‍ ആയിരുന്നു കുനന്കാണി അപ്പൂപ്പനും ഉണ്ണാമലയ്ആച്ചിയും. മുക്കാണ്ടി വലിയ ഭൂഉടമ ആയിരുന്നു. മകനായിരുന്നു ഭരണം .പക്ഷേ അയാള്‍ ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ചിന്ന വീടുകള്‍ സ്ഥാപിക്കും .അതിനിടയില്‍ പാട്ടക്കാരന്‍ പാച്ചുപിള്ളയുടെ മകള്‍ അമ്മുക്കുട്ടിയെ പ്രേമിച്ചു തുടങ്ങി .അമ്മുക്കുട്ടി ഗര്‍ഭിണി ആയി.കാര്യം രഹസ്യമായി സൂക്ഷിച്ചുവെങ്കിലും പിതാവ് അത്  മണത്തറിഞ്ഞു.അയാള്‍ ദുഃഖം സഹിക്കാതെ അന്തരിച്ചു .സ്വത്തില്‍ നല്ല ഭാഗം കുനാന്കാണി കാമുകിയ്ക്ക്‌ നല്‍കി ഭാര്യയെ പോലെ കരുതി ജീവിച്ചു .സമുദായാചാര പ്രകാരം നായര്‍ സ്ത്രീയുമായി വിവാഹം പാടില്ല.മഹാരാജാവ് പെണ്ണ് ചോദിച്ചിട്ട് കൊടുക്കാന്‍ മടിയായിട്ടു കാവെരിപൂമ്പട്ടനത്ത്തില്‍ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിയ കുടുംബ പാരമ്പര്യം .ഒടുവില്‍ അനുജത്തി ഉണ്നാമലൈ ആചിയുടെ നിര്‍ബദ്ധ പ്രകാരം സ്വസമുദായത്തില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളെ.പൊണമി,അണഞ്ചി എന്നിവരെ, വിവാഹം കഴിച്ചു.എന്നാല്‍ അമ്മുക്കുട്ടിയുടെ മക്കളാണ് കുനാന്കാണിയെ  ഉള്ളു തുറന്നു സ്നേഹിച്ചത് .അക്കഥകളാണ്  തലമുറ .തിരവി”  എന്നകഥാ പാത്രത്തില്‍ ഇഷ്ടം തോന്നിയ തലമുറ സംവിധായകന്‍ ഗൌതമന്‍ തന്റെ മകന്  തിരവി  എന്ന പേരിട്ടു   എന്നത് ചരിത്രം .പദ്മനാഭന്‍ കോളേജില്‍ പടിക്കുന്ന കാലത്ത് താമസ്സിച്ചിരുന്ന തെരുവിലെ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയുടെ ജീവിതമാണ് നോവലിന് പ്രചോദനം എന്ന് പറയുന്നു  നീലപത്മനാഭന്‍ . തമിഴിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നാണ് തലമുറകള്‍ .മലയാളം ,ഇംഗ്ലീഷ് ജര്‍മ്മന്‍ ,റഷ്യന്‍ ഭാഷകളില്‍  മൊഴിമാറ്റം വന്ന നോവല്‍ .പ്രസിദ്ധീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടി .ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ പണയം വച്ചു പ്രസിദ്ധീകരിച്ചത് തിരുനെല്‍ വേലിയില്‍ നിന്നും .ഷണ്മുഖസുന്ദരത്തിന്റെ നാഗമ്മാള്‍”,ജാനകി രാമന്റെ മോഹമുള്ള്എന്നിവയെക്കാള്‍ പ്ര്രസിദ്ധമാണ് തലമുറകള്‍ .പള്ളികൊണ്ടപുരം തിരുവനന്തപുരത്തിന്റെ ഇതിഹാസം .. പക്ഷെ ഏറെ സ്വീകരണം തമിഴ് നാട്ടില്‍ നിന്നായിരുന്നു എന്ന് പറയുന്നു ഈ തിരുവനന്തപുരംകാരന്‍ വൈദ്യൂതി ബോര്‍ഡ് മുന്‍ ഡപ്യൂട്ടി ചീഫ്  എഞ്ചിനീയര്‍. മലയാളികളുടെ പഴഞ്ചൊല്ലുകള്‍ തമിഴര്‍ അറിയുന്നത് ഈ നോവല്‍ വഴി ആയിരുന്നു .ഇംഗ്ലീഷ് ,ഹിന്ദി,മലയാളം, തമിഴ് ഭാഷകള്‍ വഴങ്ങുന്ന  നീല പത്മനാഭന്‍ തിരുവനന്തപുരം പാട്ടുവിളാകം തെരുവില് നീലകണ്ടപിള്ളയുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു .ഭാര്യ ജാനകി അമ്മയുടെയും മകനായി ജനിച്ചു .ഭാര്യ കൃഷ്ണമ്മാള്‍
നാല് മക്കള്‍ 

പട്ടണത്തു പിള്ളയാർ

പത്താം ശതകത്തിൽ കാവേരിപൂമ്പട്ടണത്തിൽ ജീവിച്ചിരുന്ന
ശൈവവെള്ളാള ഭക്തകവി.തിരുവെൺകാടർ എന്നായിരുന്നു
ആദ്യനാമം.അഛൻ ശിവസേനൻ.അമ്മ ജ്ഞാനകല.ഭാര്യ ശിവകലാമ്മയാർ.
മക്കൾ ജനിക്കാഞ്ഞതിനാൽ തിരുവിടൈ മരുത്തൂരിൽ നിന്നും ശിവവർമ്മൻ
എന്ന ബ്രാഹമണന്റെ മകൻ മരുതബാണനെ ദത്തെടുത്തു വളർത്തി.
അവനു പ്രായമായപ്പോൾ കടൽകച്ചവടം വഴി അളവില്ലാത്ത ധനം നേടി.
പക്ഷേ അയാൾ അകാലത്തിൽ മരിച്ചു.
മരണകുറിപ്പിൽ "കാതറ്റ ഊശിയും വരാതു കാണും കടൈ വഴിക്കേ" എന്നെഴുതി വച്ചിരുന്നു.
അതുകണ്ട തിരുവെൺകാടർ ലോകത്തിന്റെയും സുഖസൗകര്യങ്ങളുടേയും നശ്വരത മനസ്സിലാക്കി
സന്യാസം സ്വീകരിച്ചു.ഓടുമായി ഭിക്ഷ യാചിച്ചു നാടുചുറ്റി.ശിവസ്ത്രോത്രങ്ങൾ രചിച്ച് അവ പാടിയായിരുന്നു
ദേശാടനം.ഇന്ത്യ മൊത്തം കറങ്ങി.അവസാനം തമിഴ് നാട്ടിലെ തിരുവൊത്തിയൂർ കടൽക്കരയിൽ വച്ച്
"
രൂപാശുദ്ധി" എന്ന വിദേഹ കൈവല്യം പൂകി."പട്ടിണത്താർ സമാധി" വലിയൊരു തീർത്ഥാടനകേന്ദ്രമാണിന്ന്.
രാജാവായിരുന്ന ഭർതൃഹരിയും തിരുവൈശപ്പം എന്നശൈവത്തിരുമുറ ഗ്രന്ഥം രചിച്ച ശേന്തനാരടികളും
പട്ടണത്തു പിള്ളയാരുടെ ശിഷ്യർ ആയിരുന്നു.
പൂരണമാല, തിരുവേകമ്പമാല,തിരുപ്പല്ലാണ്ടി,തിരുത്തില്ലൈ,ഉടൽക്കൂറ്റുവണ്ണം തുടങ്ങിയവയാണു
പിള്ളയാർ കൃതികൾ.

രാമലിംഗസ്വാമികള്‍

(വള്ളാളര്‍) 


പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട ആത്മീയതേജസ്സുകളില്‍ പ്രമുഖനായിരുന്നു വള്ളാളര്‍ എന്നറിയപ്പെടുന്ന വെള്ളാളകുലജാതനായ രാമലിംഗര്‍. ആത്മീയതയുടെ ദന്തഗോപുരത്തില്‍ വാണരുളാതെ സാമൂഹ്യസേവനം ചര്യയായി മാറ്റിയ യോഗിവര്യനായിരുന്നു രാമലിംഗര്‍. ജനമദ്ധ്യത്തില്‍ ജീവിച്ച അദ്ദേഹം അവരുടെ ദൈനംദിന പ്രശ്ങ്ങള്‍ക്കുംപരിഹാരം കണ്ടിരുന്നു.

ജീവിതരേഖ

1823
ല്‌ ചിദംബരത്തിനടുത്തുള്ള മരുദൂര്‍ ഗ്രാമത്തില്‍ രാമയ്യാ പിള്ളയുടേയും ചിന്നമ്മയാറുടേയും അഞ്ചാമത്തെ മകനായി ജനനം. കുട്ടിക്കാലം മദ്രാസ്സിലായിരുന്നു.സ്കൂള്‍ പഠനത്തിനു പോകാതെ അടുത്തുള്ള കോവിലുകളില്‍ധ്യാന്യനിരതനായി കഴിയാനായിരുന്നു ചെറുപ്പത്തില്‍ തന്നെ താല്‍പ്പര്യം. ഒന്‍പതാം വയസ്സില്‍ ഭക്തിഗാനങ്ങളും ശ്ലോകങ്ങളും രചിച്കു തുടങ്ങി. മുരുകനെക്കുറിച്ചുള്ള ദേവമണിമാല ഏറെ പ്രസിദ്ധം.

ആധ്യാത്മിക പ്രഭാഷണങ്ങള്‍ക്കും പുരാണപാരായണങ്ങള്‍ക്കും പോയിരുന്ന സഹോദരന്‌ പകരക്കാരനാകേണ്ടി വന്നു ഒരിക്കല്‍.63 ശൈവനായനാരന്മാരെക്കുറിച്ചു ചേക്കിഴാതര്‍ എഴുതിയ പെരിയപുരാണമായിരുന്നു അന്നത്തെ വിഷയം. അന്നത്തെ പ്രഭാഷണത്താല്‍ ആകൃഷ്ഠരായ ജനത്തിനു പിന്നീടു രാമലിംഗര്‍ പ്രഭാഷണം ചെയ്താല്‍ മതിയെന്നായി. തുടര്‍ന്നു ജ്യേഷ്ടന്റെ സ്ഥാനമനുജനു കിട്ടി.ധാരാളം പണം കിട്ടി പക്ഷേ രാമലിംഗര്‍ അതൊന്നും എടുത്തില്ല.
സമുദായസേവനമാണ്‌ മോക്ഷത്തിനുള്ള മാര്‍ഗ്ഗം എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. മതം ഇരുട്ടില്‍ തപ്പുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്‌ ഭൂതദയയാല്‍ മാത്രമേ മോക്ഷം കിട്ടുകയുല്ലു എന്നദ്ദേഹം പറഞ്ഞിരുന്നു.വഡലൂരില്‍ അദ്ദേഹം സത്യജ്ഞാനസഭ തുടങ്ങി.ഭൗതികകാര്യങ്ങള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും തുല്യ പ്രാധാന്യം അദ്ദേഹം കൊടുത്തു.ജാതി മത വര്‍ഗ്ഗ ഭേദമന്യേ മനുഷ്യകുലത്തെ ഒന്നായി കണ്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു രാമലിംഗര്‍. ശുദ്ധസന്മാര്‍ഗ്ഗസഭ അദ്ദേഹംസ്ഥാപിച്ചതാണ്‌.മത വൈരം പാടില്ല. എല്ലാവരും ഒരേ പിതാവിന്റെ മക്കള്‍. പര്‍സ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക. ആഗോള സാഹോദര്യം (universalbrotherhood).തമിഴില്‍ അദ്ദേഹം ഏതാനും കൃതികള്‍ രചിച്ചു.1865 ല്‍` മുടക്കം ഇല്ലാതെ അന്നദാനം നടത്താന്‍ ധര്‍മ്മശാല തുറന്നു. അവിടത്തെ അടുപ്പിലെ തീ നാളിതു വരെ കെട്ടിട്ടില്ല. അന്ന ദാനം മഹാപുണ്യം അദ്ദേഹത്തിന്റെ മതാണ്‌ അദ്ദേഹം തുടങ്ങിയ സത്യജ്ഞാനസഭ ക്ഷേത്രമോ ആരാധനാലയമോ അല്ല. ആരാധകരുടേയും ശിഷ്യരുടേയും മുന്‍പില്‍ വച്ച്‌ 1874 ല്‌ അദ്ദേഹം അപ്രത്യക്ഷനായി.
ഭാരത സര്‍ക്കാര്‍ 2007 ല്‌ അദ്ദേഹത്തിന്റെ സ്മരണക്കായി 5 രൂപയുടെ സ്റ്റാമ്പ്‌ പുറത്തിറക്കി.

അവലംബം
S.P.Annamalai,The Life and Teachings of Saint Ramalingar,
Bharatiya Vidya BhavanMumbai1973

വെള്ളാളര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍

മങ്കൊമ്പിലമ്മ


ആയിരം വർഷം മുൻപാവണം തെങ്കാശിയിൽ നിന്നും കൃഷിക്കാരും
ഗോപാലകരുമായ ഒരു കൂട്ടം ശൈവ വെള്ളാളർ ഫലഭുയിഷ്ടമുള്ള
കന്നി മണ്ണു തേടി സഹ്യാദ്രിസാനുക്കളിലെ കേരള മണ്ണിലേക്കു കുടിയേറാൻ
തീർച്ചപ്പെടുത്തി. അന്നത്തെ ഭരണാധികാരിയായിരുന്ന കുറവരാജാവിനു
അദ്ദേഹം മോഹിച്ച പെൺകുട്ടിയെ നൽകാൻ സമ്മതമില്ലാഞ്ഞതാാണു നാടു വിടാൻ
കാരണമെന്നു ചിലർ പറയുന്നു.
രാത്രിയിൽ അഞ്ച് ഊരുകാരും ആശ്രിതരും തെങ്കാശിയിൽ നിന്നും ആര്യങ്കാവു വഴി
കേരളത്തിലേക്കു പോന്നു.ഒപ്പം അവരുടെ പരദേവത ആയ "മങ്കൈഅമ്മ"(പാർവ്വതി)നെ
ശ്രീ ചക്രത്തിൽ ആവാഹിച്ച് അവർ കൂടെ കൊണ്ടു പോന്നു.
പുനലൂർ,പത്തനാപുരം,കോന്നി,കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട
വഴി തൊടുപുഴ പ്രദേശത്തേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം.
ഈരാറ്റുപേട്ട കഴിഞ്ഞ് മൂന്നിലവു പ്രദേശത്തു എത്തിയപ്പോൾ
മീനച്ചിലാരിന്റെ(ഗൗണാർ) ഉദ്ഭവസ്ഥാനത്തിനടുത്ത് ഒരു കാട്ടുചോലയ്ക്കു
സമീപം ഒരു പാറയിൽ അവർ പരദേവതയെ ഇരുത്തി കുളിക്കാൻ ഇറങ്ങി.
വിശ്രമം, ആഹാരം എന്നിവയ്ക്കു  ശേഷം യാത്രതുടരാൻ ശ്രീ ചക്രം എടുക്കാൻ
തുടങ്ങിയപ്പോളതു പാറയിൽ നിന്നു ഉയരാൻ കൂട്ടാക്കിയില്ല.
കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് തുള്ളി വിവരം അറിയിച്ചു.
അമ്മ പാറപ്പുറത്തു കുടികൊള്ളാൻ തീരുമാനിച്ചു.
മക്കൾക്കു മുന്നോട്ടു പോകാം.
എല്ലാ വർഷവും പതാമുദയത്തിനു (മേടം 10) മക്കളെല്ലാം വന്നു ഗുരുതിയും
പൂജയും നടത്തിയാൽ മതി.
"
മങ്കൈ അമ്മൻ" കുടിയിരുന്ന സ്ഥലം പിൽക്കാലത്ത "മങ്കൊമ്പ് " എന്നറിയപ്പെട്ടു.

കിഴക്കോട്ടാണു ദേവി നോക്കുന്നത്,മൂന്നു കിലോമീറ്റർ അകലെ
ഇല്ലിക്കൽ കല്ല് എന്ന വന്മല കാണാം.ഇതിലെ ഏറ്റവും ഉയരം കൂടിയ
പാറ  "കൂടക്കല്ല്" എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന
 
പാറ"കൂനൻ കല്ല്" എന്നും അറിയപ്പെടുന്നു.ഇവയ്ക്കിടയിലായി 20
അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്.ഭീമൻ ഉലക്കകൊണ്ടു കുത്തിയപ്പോൾ
ഉണ്ടായ വിടവെന്നാണു അമ്മൂമ്മക്കഥ.
ഈദ്വാരത്തിലൂടെ പതാമുദയ നാൾ മങ്കൊമ്പിലമ്മയുടെ പാദാരവിന്ദങ്ങളിൽ
സൂര്യകിരണങ്ങൾ നേരിട്ടു പതിക്കും വിധമാണു പ്രതിഷ്ഠ.
തമിഴ് നാട്ടിൽ നിന്നു കുടിയേറിയ കർഷകരായ വെള്ളാളർ വണ്ടമറ്റം,കോലാനി,തൊടുപുഴ,
വടക്കും മുറി,തെക്കും മുറി മുതലായ സ്ഥലങ്ങളിൽ താമസ്സം തുടങ്ങി ചുറ്റുപാടും
കൃഷിചെയ്തു കുരുമുളകും മഞ്ഞളും മറ്റും ഉൽപ്പാദിപ്പിച്ചു.
ചോളരാജാവിന്റെ സാമന്തനായ കീഴ്മാലൈനാടരചൻ അവർക്കു വേണ്ട സഹായങ്ങൾ
ചെയ്തു.കീഴ്മലിനാട്ടിലെ മന്ത്രിമാരും പൊന്നും ആയുധവും സൂക്ഷിപ്പുകാരും
കണക്കപ്പിള്ള്മാരും അളവുകാരും പാർവ്വത്യകാരും എല്ലാം തന്നെ കണക്കിൽ
അതിവിദഗ്ധർ ആയിരുന്ന വെള്ളാളർ ആയിരുന്നു.
നാനാസ്ഥലങ്ങളിൽ താമസ്സിച്ചിരുന്നവർ എല്ലാം പത്താമുദയനാളിൽ മൂന്നിലവിലെ
മങ്കൊമ്പിലമ്മയുടെ അടുത്തെത്തി പട്ടും താലിയും വച്ചു ഗുരുതി നടത്തിപ്പോന്നു.
കുടയത്തൂർ താമസ്സിച്ചിരുന്ന രണ്ടു കാരണവന്മാർക്കായിരുന്നു ഗുരുതി നടത്താൻ
അവകാശം.
തൊടുപുഴ,ഈരാറ്റുപേട്ട,കൊല്ലം,കോട്ടയം, പൊൻ കുന്നം,പെരുമ്പാവൂർ,കുട്ടനാട്
എന്നിവിടങ്ങളിലായി 26 മങ്കൊമ്പിലമ്മ ക്ഷേത്രങ്ങളുണ്ട്.
തൊടുപുഴയിൽ നിന്നും കുടിയേറിയ വെള്ളാളർ സ്ഥാപിച്ച ദേവീക്ഷേത്രങ്ങളാണിവയെല്ലാം.

മങ്കൊമ്പിലമ്മക്ഷേത്രങ്ങള്‍
1.
മൂന്നിലവ്‌
2.
തലനാട്‌
3.
പനച്ചിപ്പാറ
4.
പ്രവിത്താനം
5.
നെച്ചിപ്പഴൂര്‍
6.
ഇടനാട്‌
7.
ചേര്‍പ്പുംകല്‍
8.
വാഴൂര്‍
9.
കൂരോപ്പട
10.
നട്ടാശ്ശേരി
11
കുട്ടനാട്‌
12.
അറക്കുളം
13.
മണക്കാട്‌
14.
പുറപ്പുഴ
15.
കുമാരമംഗലം
16.
കാരിക്കോട്‌
17.
പെരുമ്പാവൂര്‍
18.ഏഴാച്ചേരി   
അതിജീവനം
ഏറ്റുമാനൂര്‍ സോമദാസന്‍ എഴുതിയ വെള്ളാള ആഖ്യായിക  

വേണാട്ടരചന്മാരേയും അവരുടെ പ്രജകളേയും പുന്നെല്ലിൻ ചോറൂട്ടി വളർത്തി വലുതാക്കിയിരുന്നത്
ജലസേചനം നടത്തി കൃഷി ചെയ്തിരുന്ന നാഞ്ചിനാട് വെള്ളാളർ (വേൽ+ ആളർ) ആയിരുന്നു.തിരുനെൽ വേലിയിലെ തെങ്കാശി ഊർകളിൽ നിൻ റ്‌ നാഞ്ചിനാട്ടിലേക്കു കൃഷിയിടം തേടി അധിനിവേശം നടത്തിയവരായിരുന്നു പിള്ളമാർ എന്ന ശൈവസന്തതികൾ. നാഞ്ചിനാടിനെ പൊൻ വിളയും ഭൂമിയാക്കി മാറ്റിയ അദ്ധ്വാൻശീലരായ വെള്ളാളപ്പിള്ളമാരുടെ ഇതിഹാസസമാനമായ കഥയാണ്‌ പ്രൊഫ.ഏറ്റുമാനൂർ സോമദാസൻ അതി ജീവനം എന്ന ചരിത്ര ആഖ്യായികയിലൂടെ ചുരുളഴിക്കുന്നത്. ഉഴവ വിഭാഗത്തിൽ പെടുന്ന പിള്ളമാർ വടക്ക് ആലങ്ങാടു വരെ തിരുവിതാംകൂർ ഒട്ടാകെ വ്യാപിച്ചു. അവർ കണക്കപ്പിള്ളമാരും പിള്ളയണ്ണമ്മാരും ആയി.കണ്ടെഴുത്തും കാര്യവിചാരവും അവരുടെ കുത്തകയായി. ഉദ്യോഗസ്ഥരും ജന്മിമാരും ഊരാളന്മാരും ആയി.വൈക്കം പത്മനാഭപിള്ളയെപോലുള്ള വീരദേശാഭിമാനികളും ആറുമുഖമ്പിള്ള ദളവായെപ്പോലുള്ള മികച്ച ഭരണാധികാരികളും അവരിലുണ്ടായി.ചെമ്പരാമൻപിള്ളയെ പോലുള്ള സ്വാതന്ത്ര്യസേനാനികളും മനോന്മണീയം സുന്ദരൻ പിള്ളയെപോലുള്ള പണ്ഡിതരും കവികളും അവരിലുണ്ടായി.അവരുടെ കഥയാണ്‌ അതിജീവനം.ഒപ്പം മാർത്താണ്ഡവർമ്മ ഫെയിം കള്ളിയങ്കാട്ടു നീലി എന്ന യക്ഷി, കുമാരകോവിലിലെ അക്കച്ചിക്കോവിൽ,തങ്കച്ചിക്കോവിൽ എന്നിവയുടെ ചരിത്രവും ഈ ആഖ്യായികയിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
Description: Posted by Picasa

വള്ളിയുടേയും മുരുകൻ റേയും അവരുടെ അനന്തര തലമുറയിൽ പെട്ട നാഞ്ചിക്കുറവനേയും നാഞ്ചിക്കുറവൻറെ തട്ടകമായ നാഞ്ചിനാടിനേയും അവതരിപ്പിച്ചു കൊണ്ടാണ്‌ അതിജീവനം ആരംഭിക്കുന്നത്. നല്ലപെരുമാൾ പിള്ളയുടെ നേതൃത്വത്തിൽ "ഉഴവേ എങ്കൾ വേലൈ" എന്നു പറഞ്ഞ് തെങ്കാശിയിൽ നിന്ന്
നാഞ്ചിക്കുറവൻ റെ പ്രജകളായി എത്തിയ കർഷകരായ വെള്ളാളപിള്ളമാർ മണ്ണിനെനംസ്കരിച്ച്,ഒരുനുള്ള് മണ്ണ് പ്രസാദമായി നെറ്റിയിൽ ചാർത്തി,മണ്ണു കുഴച്ച് പിള്ളയാർ പ്രതിമ നിർമ്മിച്ച്,കുത്തു വിളക്കു കൊളുത്തി പ്രണമിച്ചായിരുന്നു മണ്ണിൽ കൃഷിയിറക്കിയിരുന്നത്."ഇന്നിമേൽ,വരകപ്പോകിറ കാലം ഉങ്കളുടെ വേലൈകൾ,അടിമകൾ" എന്നു പറഞ്ഞ് മുത്തുപിള്ളയുടെ കാലത്ത് ആശ്രിതരായ പിള്ളമാർ,കാലാന്തരത്തിൽ.അധികാരദുർമ്മോഹികളായി, തൃപ്പാപ്പൂർ മൂപ്പൻ വേൾനാട് ഇളവരശിൽ നിന്നു പണക്കിഴി വാങ്ങി,കുറവരശരെ ചതിച്ച കഥ പ്രൊഫ.സോമദാസൻ വിവരിക്കുന്നു."കള്ളസത്യം ചെയ്ത വകയാ.
ഒരിക്കലും രക്ഷപെടുകയില്ല" എന്നു ചെറുപ്പത്തിൽ അമ്മൂമ്മയിൽ നിന്നു കേട്ട കുടുംബപുരാണം അനാവരണം ചെയ്യപ്പെടുകയാണ്‌ ഈചരിത്രാഖ്യായികയിൽ. ആ ചതിയെ തുടർന്ന് അനന്തര തലമുറകൾക്കു 
നേരിടേണ്ടി വന്ന പ്രതിസന്ധി പരമ്പരകളും അവയെ എങ്ങിനെ അവർ അതിജീവിച്ചു എന്നതുമാണ്‌ അതിജീവനം എന്ന ആഖ്യായിക പറയുന്നത്.

ആധാരങ്ങൾ,ഉടമ്പടികൾ,തലക്കുറികൾ,പകർപ്പുകൾ എന്നിവ തയ്യാറാക്കുന്ന,ചെവിപ്പുറത്ത് ചെത്തി
ക്കൂർപ്പിച്ച എഴുത്തുകോലും കൈയ്യിൽ കടുക്കാ മഷി നിറച്ച ചിരട്ടകളുമായി പോകുന്ന പിള്ളമാരെ ഈ 
ചരിത്രകഥയിലെ ആറാം അദ്ധ്യായത്തിൽ കാണാം.ആലങ്ങാടു വരെ നീണ്ടു കിടന്നിരുന്ന തിരുവിതാം 
കൂറിലെ കൈപ്പുഴ മണ്ഡപത്തും വാതിലിൽ പെട്ട കുമരകം,വെച്ചൂർ,വൈക്കം,പരിപ്പ് തുടങ്ങിയ ദേശങ്ങളിലെ ജനജീവിതം,കുമരകത്തെ ചിറ്റേഴം കുടുംബം, പന്തളം കോയിക്കൽ കൊട്ടാരം വക കളരി, കൊമ്പനാനയെ ലേലം ചെയ്തു വേലുത്തമ്പി ദളവാ( കണക്കു ചെമ്പരാമൻ വേലായുധൻ) ഉൽഘാടനം ചെയ്ത ചങ്ങനാശ്ശേരി ചന്ത, ആയിരം രൂപാ ലേലം കൊണ്ട് ആനയെ വാങ്ങി വേലായുധൻ എന്നു പേരിട്ട്,വേലുത്തമ്പിയുടെ പ്രീതി സമ്പാദിച്ച് വലം കൈ ആയി മാറിയ വൈക്കം പത്മനാഭപിള്ള,അനുയായി ചെമ്പിൽ വലിയ അരയൻ, പൂർണ്ണ നാരീശ്വരനായ ഏറ്റുമാനൂർ തേവർ എന്നിവരെയെല്ലാം നമുക്ക് അതിജീവന്മ് വഴി പരിചയപ്പെടാം. ചുരുക്കത്തിൽ ഉഴവർ വിഭാഗത്തിൽ പെട്ട കൃഷീവലന്മാരും ക്ഷേത്ര 
ഊരാളന്മാരും കണക്കപ്പിള്ളമാരും പാർവത്യകാരന്മാരും സ്ഥലമളവു വിദഗ്ദരുമായി മാറിയ തമിഴ്വംശജർ വെള്ളാളരുടെ ഈ ചരിത്രം ഏറെ പാരായണക്ഷമാണ്‌.

ചങ്ങനാശ്ശേരിയിലെ മലയാളം വിദ്യാപീഠം 2009 ൽ പുറത്തിറക്കിയ ഡീലക്സ് എഡീഷനു 350 രൂപയാണു വില. ഡി സി ബുക്സ് ആ ആഖ്യായിക പുനപ്രസിദ്ധീകരിച്ചു


കവിയും നോവലിസ്റ്റും ഗവേഷകനും അധ്യാപകനുമൊക്കെയായിരുന്ന പ്രൊഫസര്‍ ഏറ്റുമാനൂര്‍ സോമദാസനെ സഹപാടി പി നാരായണന്‍   സ്മരിക്കുന്നു(ജന്മഭൂമി 26 നവംബര്‍ 2011   സി.വി.ലക്ഷ്മണന്‍ എന്ന സ്വയംസേവകനും നടരാജനെന്ന കോണ്‍ഗ്രസുകാരനും നീലകണ്ഠയ്യര്‍ എന്ന എസ്‌എഫ്‌ഐക്കാരനും പി നാരായണനും യൂണിവേര്സിറ്റി കോളേജില്‍ സഹപാഠികള്‍ ആയിരുന്നു.ക്ലാസ്സില്‍  അടുത്തിരുന്നവര്‍   നാലുപേരെയും ചേര്‍ത്ത്‌ “ഗാങ്ങ്‌ ഓഫ്‌ ഫോര്‍” എന്ന്‌ സോമദാസന്‍ പരിഹസിക്കുമായിരുന്നു.   വര്‍ഷങ്ങള്‍ക്കുശേഷം ചീനയിലെ മാവോ സേ തൂങ്ങിന്റെ അവസാനകാലത്ത്‌, അവിടത്തെ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിയന്ത്രണം കരസ്ഥമാക്കിയവരെ ഉദ്ദേശിച്ചാണ്‌ ഗാങ്ങ്‌ ഓഫ്‌ ഫോര്‍ എന്ന വിശേഷണം പ്രസിദ്ധമായത്‌. “ദുഷ്ടചതുഷ്ടയം” എന്ന്‌ ആരോ അതിനൊരു മലയാള വാക്കും കണ്ടെത്തി.
സോമദാസന്റെ കവിതകള്‍ കൗമുദിപോലുള്ള പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു  അന്ന്‌ മിക്ക യുവകവികളുടേയും  ആരാധനാ പാത്രം ചങ്ങമ്പുഴയായിരുന്നു . ചങ്ങമ്പുഴ അന്തരിച്ച്‌ അഞ്ചുവര്‍ഷമേ ആയുള്ളൂവെന്നതിനാല്‍ അതു സ്വാഭാവികമായിരുന്നു താനും. പുതുശ്ശേരി രാമചന്ദ്രനും ഒഎന്‍വിയും അന്നുതന്നെ തങ്ങളുടേതായ സരണിയില്‍ പ്രയാണം ആരംഭിച്ചിരുന്നു. പി പരമേശ്വര്‍ജിയാകട്ടെ കവിതയേയും എഴുത്തിനേയും തന്റെ ജീവിത ദൗത്യത്തിനുള്ള സഹായിയാക്കിക്കഴിഞ്ഞിരുന്നു. ചന്ദ്രശേഖര “വാര്യരിലെ കവി കൂടുതലായി പത്രപ്രവര്‍ത്തനത്തിലേക്ക്‌ തിരിഞ്ഞു. വിഷ്ണുനാരായണന്‍ നമ്പൂതിരി കവിതാരംഗത്ത്‌ വേറിട്ടൊരു ശൈലിയും ആശയാവിഷ്ക്കാരവും സാധ്യമാക്കി. കുമാരപിള്ളസാറും അയ്യപ്പപ്പണിക്കര്‍ സാറും ആധുനികതയുടെ പുതിയ വഴിത്താരകള്‍ സൃഷ്ടിച്ചു. ഈ മൂന്നുപേരും ഇംഗ്ലീഷ്‌ അധ്യാപകരായിരുന്നുവെന്നതും ശ്രദ്ധേയമാണ്‌. വിഷ്ണുനാരായണന്‍ നമ്പൂതിരി ഭാരതത്തിന്റെ ധാര്‍മിക പൈതൃകത്തില്‍ അടിയുറച്ച ആശയങ്ങളാണ്‌ ആവിഷ്ക്കരിച്ചത്‌. ചെമ്മനം ചാക്കോയാകട്ടെ പിന്നീട്‌ ആക്ഷേപഹാസ്യ കവിതകളുടെ പരമ്പരതന്നെ സൃഷ്ടിച്ചു.
സോമദാസന്‍  ക്ലാസിലെ പ്രിയപ്പെട്ട കവിയായി. കോളേജ്‌ മാഗസിന്‍ നടത്തിയ രണ്ടു കവിതാമത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയതദ്ദേഹമായിരുന്നു.
 തെരഞ്ഞെടുപ്പു വന്നപ്പോള്‍  ക്ലാസ്‌ പ്രതിനിധിയുടെ സ്ഥാനത്തേക്ക്‌ സോമദാസന്‍ മത്സരിച്ചു. എസ്‌എഫ്‌ സ്ഥാനാര്‍ത്ഥിയായിട്ടാണദ്ദേഹം മത്സരിച്ചത്‌.  ചിലര്‍ നടരാജനെ മത്സരിപ്പിച്ചു. ഗാങ്ങ്‌ ഓഫ്‌ ഫോര്‍ നടരാജന്‌ വേണ്ടി പ്രവര്‍ത്തിച്ചു. എസ്‌എഫ്‌ അനുഭാവിയായിരുന്ന നീലകണ്ഠയ്യരും തന്റെ വാക്കു പാലിച്ചുകൊണ്ട്‌ സോമദാസനെ പിന്തുണയ്ക്കാതെ പ്രവര്‍ത്തിച്ചു. സോമദാസന്‍ തന്നെ ജയിച്ചു. അദ്ദേഹത്തിന്റെ ഒരു ചെറു നോവല്‍ കോട്ടയത്തെ സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം പ്രസിദ്ധീകരിച്ചു. “സഖി” എന്നായിരുന്നു പേര്‌. അതിന്‌ പ്രതിഫലമായി കൊടുത്തത്‌ നൂറു കോപ്പിയായിരുന്നു. പുസ്തക വില ഒരു രൂപ.
പഠനം കഴിഞ്ഞ്‌ അധികം കഴിയുന്നതിനുമുമ്പ്‌ പി നാരായണന്‍  പ്രചാരകനായി പല സ്ഥലങ്ങളിലുമായി കഴിഞ്ഞു. പിന്നീട്‌ കോട്ടയം ജില്ലാ പ്രചാരകനായി 1964 ല്‍ ചങ്ങനാശ്ശേരി കേന്ദ്രമായി കഴിയവേ, അവിടുത്തെ ഹെഡ്‌ പോസ്റ്റോഫീസില്‍ പോയ അവസരത്തില്‍ സോമദാസനെ കണ്ടെത്തി. തപാല്‍വകുപ്പില്‍ ജോലി ചെയ്യുകയാണ്‌. അവിടെ സെന്റ്‌ ബെര്‍ക്ക്മെന്‍ഡ്‌ കോളേജില്‍ ഉലഹന്നാന്‍ മാപ്പിള സാറിന്റെ പ്രിയശിഷ്യനായി മലയാളം എംഎയ്ക്കു ചേര്‍ന്നിരിക്കയാണ്‌.
ഉലഹന്നാന്‍ മാപ്പിള സാറിന്റെ മറ്റൊരു പ്രിയ വിദ്യാര്‍ത്ഥിയായിരുന്നു  പരമേശ്വര്‍ജി. ഏതു ശാസ്ത്ര വിഷയത്തിലും നിഷ്പ്രയാസം പ്രവേശനം ലഭിക്കാന്‍ തക്ക മാര്‍ക്കുണ്ടായിരുന്നിട്ടും ചരിത്രം മതിയെന്ന്‌ ഒപ്ഷന്‍ കൊടുത്താണ്‌ അദ്ദേഹം ഇന്റര്‍മീഡിയറ്റിന്‌ ചേര്‍ന്നത്‌. മലയാള ഭാഷയിലെ പ്രാഗത്ഭ്യം മാപ്പിള സാറിനെ ആകര്‍ഷിച്ചു.
സോമദാസന്‌ എസ്ബി കോളേജില്‍ പ്രവേശനം ലഭിച്ചപ്പോഴാണ്‌ ചങ്ങനാശ്ശേരിക്ക്‌ മാറ്റം വാങ്ങിയത്‌. സന്മനസ്സുള്ള തപാല്‍ മേലുദ്യോഗസ്ഥന്‍ കോളേജില്‍ പോകാന്‍ തക്കവിധം, പോസ്റ്റോഫീസില്‍ സ്പ്ലിറ്റ്‌ ഡ്യൂട്ടി തരമാക്കിക്കൊടുത്തു. അങ്ങനെ ജോലിയും പഠിപ്പും ഒരുമിച്ച്‌ നടത്തുകയും സര്‍വകലാശാലയില്‍ റിക്കാര്‍ഡ്‌ മാര്‍ക്കുകള്‍ വാങ്ങി എംഎ പാസ്സാകുകയും ചെയ്തു. മലയാളം പഠിച്ച്‌, പരീക്ഷയെഴുതി മാര്‍ക്കു വാങ്ങാന്‍ മറ്റേതു വിഷയത്തെക്കാള്‍ പ്രയാസമുള്ള കാലമായിരുന്നു അത്‌. എംഎ ബിരുദം നേടിയശേഷം തന്റെ ഇഷ്ടപ്രവൃത്തിയായ മലയാളം പഠിപ്പിക്കല്‍ ആരംഭിച്ചു. എന്‍എസ്‌എസ്‌ കോളേജുകളില്‍ പലയിടത്തും ജോലി ചെയ്ത്‌ പെരുന്നയിലെത്തി.
. . വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ രംഗത്തും പൊതുജീവിതത്തിലും വന്നുചേര്‍ന്ന അപചയങ്ങള്‍ ആ മനസ്സില്‍ ആശങ്കകളുണ്ടാക്കിയിരുന്നു   മലയാള വിദ്യാപീഠം എന്ന സ്ഥാപന ബിരുദാനന്തര പഠന സൗകര്യങ്ങളോടെ നടത്തുകയായിരുന്നു അദ്ദേഹം. 
നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അദ്ദേഹം ഭാഷാ വിജ്ഞാനം പകര്‍ന്നു നല്‍കി. അവര്‍ക്കൊക്കെ മാതൃകാ ആചാര്യനായി സന്തുഷ്ട കുടുംബനാഥനായി കഴിഞ്ഞു.പഠനവും വിജയവുംപോലെ ജീവന്‍ മുക്തിയും അനായാസമായിരുന്നുവെന്നു പ്രഭാതസവാരി കഴിഞ്ഞു "അനായാസേന മരണം"  
അധികവായനയ്ക്ക്
പി നാരായണന്‍ ജന്മഭൂമി  26 നവംബര്‍ r 2011  


ഗണപതി ശങ്കരപ്പിള്ള ആയി മാറിയ
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്ന 
ആനിക്കാട് പി.കെ.ശങ്കരപ്പിള്ള (1928-2007)

പഴയ കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍
ഇങ്ക്വിലാബ് എന്ന മുദ്രാവാക്യം ആദ്യം കേള്‍ക്കുന്നത്
ആനിക്കാട് പി.കെ.ശങ്കരപ്പിള്ളയുടെ കണ്ഠത്തില്‍ നിന്നായിരുന്നു.
കോട്ടയം ഡി.സി.സി പ്രസിഡന്‍റായിരുന്ന ചാമമ്പതാലിലെ 
പി.ടി.ചാക്കോയുടെ കുടിലതന്ത്രത്താല്‍ ചെങ്ങളം കേസില്‍ 
ഒന്നാം പ്രതി ആക്കപ്പെട്ട് ജീവപര്യന്തം ജയിലില്‍ കിടക്കേണ്ടി 
വരുകയും ജയില്‍ വിമോചിതനായ ശേഷം ആത്മഹത്യ ചെയ്യുകയും
ചെയ്ത കല്ലൂരാന്‍ എന്ന കല്ലൂര്‍ രാമന്‍പിള്ള
തെരഞ്ഞെടുക്കപ്പെട്ടിട്ടും നിയമ സഭ കാണാനുള്ള ഭാഗ്യം കിട്ടാതെ പോയ 
കടയനിക്കാട് പുരുഷന്‍ എന്ന പുരുഷോത്തമന്‍ പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍ എന്ന പേരില്‍ കവിത എഴുതിയ്‌രുന്ന 
ടി.കെ.കൃഷ്ണന്‍ കുട്ടിനായര്‍
ഇന്ത്യാ കോഫി ഹൗസുകളില്‍ കാണപ്പെടുന്ന ഏ.കെ .ജി ഛായാ
ചിത്രങ്ങള്‍ വരച്ച 
പാമ്പാടി ബാലന്‍ എന്നിവരോടൊപ്പം മലനാട്ടില്‍ 
കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക 
പങ്കു വഹിച്ച പി.കെ ശങ്കരപ്പിള്ള അന്‍പതുകളില്‍ 
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നാണറിയപ്പെട്ടിരുന്നത്.
എന്നാല്‍ മരണത്തിനു മുമ്പുള്ള മൂന്നു ദശകങ്ങളില്‍ 
അദ്ദേഹം അറിയപ്പെട്ടതാ​കട്ടെ ഗണപതി ശങ്കരപ്പിള്ള എന്നും.

തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കും
അവിടെ നിന്നും ആനിക്കാട്ടേയ്ക്കും കുടിയേറിയ കതിരമ്പുഴ
എന്ന ശൈവകര്‍ഷകകുടുംബത്തിലായിരുന്നു കുട്ടപ്പന്‍ എന്ന ചെല്ലപ്പേരുള്ള
ശങ്കരപ്പിള്ള1928 ഒക്ടോബര്‍ 10 ന് ജനിച്ചത്പറപ്പള്ളില്‍ കൃഷണപിള്ളയുടേയും
ചെല്ലമ്മയുടേയും മകന്‍.ആനിക്കാട് ,പൊന്‍ കുന്നം എന്നിവിടങ്ങളില്‍ 
സ്കൂള്‍ പഠനം.ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്,തിരുവനന്തപുരം എം.ജി
എന്നിവയയില്‍ കോളേജ് പഠനം.തിരുവനന്തപുരം സഹകരണ കോളേജില്‍ നിന്നും 
ഡിപ്ലോമാ.വിദ്യാഭ്യാസകാലത്തു തന്നെ അറിയപ്പെടുന്ന എഴുത്തുകാരനും
സംഘാടകനും വാഗ്മിയും ആയിരുന്നു.വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലും വിപുലമായ സഹൃത് വലയം ഉണ്ടായിരുന്നു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കാര്യത്തില്‍ എന്ന പോലെ കമ്മ്യൂണിസ്റ്റ് അനുഭാവി 
എന്ന പേരില്‍ പട്ടം താണുപിള്ളയുടെ കാലത്തു സര്‍ക്കാര്‍ ജോലി നിരസ്സിക്കപ്പെട്ടു.
മലയാറ്റൂരിന്‍റെ കാര്യം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍
"
മലയാറ്റൂര്‍ രാമകൃഷ്ണനെന്നല്ല,സാക്ഷാല്‍ വൈകുണ്ഠം പരമേശ്വരന്‍ ആണെങ്കില്‍ പോലും 
കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കില്‍ സര്‍ക്കാര്‍ ലാവണം കിട്ടില്ല
എന്നു പറഞ്ഞ മറുപടി പ്രസിദ്ധം.പുന്നപ്ര-വയലാര്‍ സഖാക്കളെ മോചിപ്പിച്ച ആദ്യ 
ഈ.എം.എസ്സ് സര്‍ക്കാരിന്‍റെ കാലത്ത് പ്രത്യേക ഉത്തരവിന്‍ പ്രകാരം പിള്ളയ്ക്കു 
സഹകരണ വകുപ്പില്‍ ജോലികിട്ടി.തുടര്‍ന്നു സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
എന്നാല്‍ സംഘടനാ രംഗത്തു നേതൃത്വംവഹിച്ചു പാര്‍ട്ടിയുടെ സഹയാത്രികനായി തുടര്‍ന്നു.
ഡപ്യൂട്ടി രജിസ്റ്റ്രാര്‍ ആയി വിരമിച്ചു.

തിരുവനന്തപുരം, മൂന്നാര്‍, പമ്പാടി,പീരുമേട്, ചേന്ദമംഗലം, വടക്കന്‍ പറവൂര്‍
ഒറ്റപ്പാലം ,തൃത്താല,കുറ്റിപ്പുറം, ആലുവാ,പാലാ,കോട്ടയം,കാഞ്ഞിരപ്പള്ളി
എന്നിവടങ്ങളില്‍ ജോലി നോക്കി.

ഇടുക്കി ജില്ലയില്‍,തമിഴ്നാട് അതിര്‍ത്തിയ്ലുള്ള അഞ്ചു ഗ്രാമങ്ങള്‍( മറയൂര്‍,കാരയൂര്‍
കീഴാന്തൂര്‍,കോവിലൂര്‍,തമിഴ്നാട്ടിലെ കൊട്ടിയൂര്‍) എന്നിവ അഞ്ചുനാട് എന്നറിയപ്പെടുന്നു.
ഔദ്യോഗിക കാര്യത്തിനായി ഈ പ്രദേശം സഞ്ചരിക്കാനിടയായ പിള്ള മലനാടിന്റെ
പൈതൃകത്തില്‍ ആകൃഷ്ടനായി.തുടര്‍ന്നു തെക്കും കൂര്‍ പ്രദേശത്തിന്റെ ചരിത്രം കണ്ടെത്താന്‍
പരിശ്രമം തുടങ്ങി.

മണ്ണടിഞ്ഞ് അനാഥമായി, വിസ്മൃതിയില്‍ ആണ്ടു കിടന്നിരുന്ന കാഞ്ഞിരപ്പള്ളിയിലെ
രണ്ട്‌ അതിപുരാതന ഗണപതിയാര്‍ കോവിലുകളുടെ പുനര്‍ നിര്‍മ്മാണം പിള്ള
ഏറ്റെടുത്തു.ഈ ക്ഷേത്രങ്ങളെക്കുറിച്ചു മലയാളത്തിലെ ഒട്ടേല്ലാ പ്രസിദ്ധീകരണങ്ങളിലും
അദ്ദേഹം സചിത്ര ലേഖനങ്ങള്‍ എഴുതി.ഈ ലേഖകനു മായി  ചേര്‍ന്ന്‍
എരുമേലി പേട്ട തുള്ളലുംക്ഷേത്ര പുരാവൃത്തങ്ങളും എന്ന പുസ്തകം രചിച്ചു.
തുടര്‍ന്ന്‍ സ്റ്റാലിന്‍ ശങ്കരപ്പിള്ള , ഗണപതി ശങ്കരപ്പിള്ള ആയി മാറി.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തു നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 
എല്ലാ സോവനീറുകളിലും ശങ്കരപ്പിള്ളയുടെ

പ്രാദേശിക ചരിത്രസംബനന്ധമായ ലേഖനങ്ങള്‍ അവിഭാജ്യഘടകമായിരു.ന്നു

പഴയ തെക്കും കൂറിലെ മധുരമീനാക്ഷി ക്ഷേത്രങ്ങള്‍
തിരുവിതാംകൂറിലെ 21 മങ്കൊമ്പു ദേവീ ക്ഷേത്രങ്ങള്‍

ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവില്‍,പുലിയന്നൂര്‍,
എഴാച്ചേരി, പാലാ അരുണാപുരം,പന്തത്തല,മേവട,
മീനച്ചി,പൂവരണി,കൊണ്ടുടയാര്‍ നിര്‍മ്മിച്ച കൊണ്ടൂര്‍,
ചോറ്റുടയാര്‍ നിര്‍മ്മിച്ച മുണ്ടക്കയം ചോറ്റി,തിരുവുടയാര്‍
നിര്‍മ്മിച്ച തിടനാട്, കഴിവുടയാര്‍ നിര്‍മ്മിച്ച കാഞ്ഞിരപ്പള്ളി
പിള്ളയാര്‍ കോവില്‍ എന്നിവയുടെ വിശദമായ ചരിത്രം
പി.കെ.തയ്യാറാക്കി.എല്ലാം തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ
ശൈവപ്പിള്ളമാര്‍ നിര്‍മ്മിച്ചവ.


തിരുവിതാം കൂറിലെ ആദ്യ നവോത്ഥാന നായകന്‍
ശിവരാജയോഗി തൈക്കാട് അയ്യാ സ്വാമികളെ കുറിച്ചും
വിശദമായ പഠനം നടത്തി.ഈ ലേഖകന്  തൈക്കാട് 
അയ്യാവില്‍ തല്‍പര്യം വളര്‍ത്തിയത് ആനിക്കാട് ശങ്കരപ്പിള്ളയായിരുന്നു.
ആനിക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി സ്വാമി നാരായണനായി മാറിയ
തൊടുപുഴ സി.കെ.നാരായണപിള്ള,
ചിറക്കടവിലും ചെറുവള്ളിയിലും
സ്കൂളുകള്‍ തുടങ്ങി സദാന്ദസ്വാമികളായി മാറിയ 
വൈക്കം സി.കെനാരായണപിള്ള എന്നിവരുടെ വിശദ വിവരങ്ങളും ഗണപതി
ശങ്കരപ്പിള്ള സമ്പാദിച്ചു ലേഖനങ്ങള്‍ എഴുതി.
ആനിക്കാടിന്‍റെ വിശദമായചരിത്രവും എഴുതി.

No comments:

Post a Comment