Friday 14 June 2019

ഓര്‍മ്മയിലെ പഴവിളയും ഗുരുവിന്‍റെ “ഗുരു “ സ്ഥാനവും

ഓര്‍മ്മയിലെ പഴവിളയും
ഗുരുവിന്‍റെ “ഗുരു “ സ്ഥാനവും
=======================
പഴവിള രമേശനെ നേരില്‍ പരിചയം ഇല്ല
അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം 
ഓര്‍മ്മയില്‍ വന്നത് തെക്കുംഭാഗം മോഹന്‍റെ
ആത്മ നിയോഗത്തിന്റെ ശ്രീനാരായനീയം (അമ്മ ബുക്സ് കൊല്ലം ) എന്ന കൃതിയ്ക്ക്
പഴവിള എഴുതിയ അവതാരികയാണ്
–“വിഷം പുരളാത്ത വാക്കുകള്‍ “.
പുറം 20-31
മോഹന്‍ സ്വയം എഴുതി പഴവിളയുടെ പേര്‍ വച്ചതാവില്ല എന്ന് കരുതാം.
തൈക്കാട്ട് അയ്യാവു സ്വാമികളെയും അയ്യങ്കാളിയെയും സാമാന്യേന മാത്രം പ്രതിപാദിച്ചു പോയ മോഹന്‍റെ ചെവിയ്ക്ക് പിടിച്ചു പഴവിള (പുറം 26)
പക്ഷെ ഒരിക്കല്‍ പോലും പ്രഭാഷണം നടത്താത്ത ചട്ടമ്പിസ്വാമികളെ പഴവിള പ്രഭാഷകന്‍ ആക്കി വായനക്കാരെ ഞെട്ടിച്ചു(പുറം 29)
ഗുരുവിനെ കുറിച്ച് അതിന്‍റെ പിന്നാമ്പുറ ത്തെ കുറിച്ച് പഴവിള (അതോ തെക്കുംഭാഗമോ ) എഴുതിയ വാക്യങ്ങള്‍ ആരും ശദ്ധിച്ചില്ല എന്ന് തോന്നുന്നു
“ചട്ടമ്പി സ്വാമികളെ ഗുരു അല്ലാതാക്കാന്‍ നാരായണ ഗുരു കരുതിക്കൂട്ടി സ്വയം ഗുരു ആയതാണോ എന്ന ചിന്ത ചില നേരങ്ങളില്‍ എന്നെ അസ്വസ്ഥ പ്പെടുത്തിയിട്ടുണ്ട് .ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ കേട്ടറിഞ്ഞ ചട്ടമ്പിസ്വാമികളും താനുമായുള്ള ബന്ധത്തിന്റെ അവസ്താംശത്തെ നിരാകരിക്കാന്‍ വേണ്ടി നാരായണ ഗുരു കരുതി കൂട്ടി തന്‍റെ പേരിനൊപ്പം “ഗുരു “എന്നെഴുതിയതാകാന്‍ ആണ് സാധ്യത ...... ചട്ടമ്പിയുടെ അപ്രമാദിത്വ ബുദ്ധിശക്തിക്ക് മുന്‍പില്‍ നാരായണ ഗുരു ക്ഷീണിതന്‍ ആകുന്ന ഘട്ടങ്ങള്‍ക്ക്‌ ചുറ്റുമുള്ള സമൂഹം നിരവധി തവണ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട് .അതൊക്കെ ലൈകീകത്വം ജീവിതാന്ത്യം വരെ വെടിഞ്ഞിട്ടില്ലാത്ത നാരായണ ഗുരുവില്‍ അപകര്‍ഷതാബോധം ഉളവാക്കയും അതിന്‍റെ പരകോടിയില്‍ സ്വയം ഗുരു ആയി വാഴിക്കയും ചെയ്യുകയായിരുന്നു .....”
എന്നിങ്ങനെ പോകുന്നു പഴവിള വാക്യങ്ങള്

No comments:

Post a Comment