Saturday 24 November 2018

മനോന്മണീയം സുന്ദരനാര്‍ ഡോ .പുതുശ്ശേരി രാമചന്ദ്രന്‍റെ ആത്മകഥയില്‍

മനോന്മണീയം സുന്ദരനാര്‍
ഡോ .പുതുശ്ശേരി രാമചന്ദ്രന്‍റെ ആത്മകഥയില്‍
===========================================
ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനും കവിയും ആയ ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ (ജനനം 1928),കോളേജ് അദ്ധ്യാപകന്‍ ,ഭാഷാ ഗവേഷകന്‍ ,ഗ്രന്ഥ കര്‍ത്താവ് ,കാവ്യ പരിഭാഷകന്‍ ,ലോക മലയാള സമ്മേളന സംഘാടകന്‍ അദ്ധ്യാപക സംഘടനാ സ്ഥാപക നേതാവ്, സെനറ്റ് മെമ്പര്‍ ,വിദേശ സര്‍വ്വകലാ ശാലകളിലെ വിസിറ്റിംഗ് പ്രഫസ്സര്‍ എന്നീ നിലകളിലും പ്രശസ്തന്‍ ആണ് “.തിളച്ച മണ്ണില്‍ കാല്‍നടയായി”
എന്ന പേരില്‍ ചിന്ത പബ്ലിഷിംഗ് ഹൌസ് പുറത്തിറക്കിയ അദ്ദേഹത്തിന്‍റെ ആത്മകഥ (ഒന്നാം പതിപ്പ് ,നവംബര്‍ 2017 രണ്ടാം പതിപ്പ് ഏ പ്രില്‍ 2018 ) ഈയിടെ വായിച്ചു .
മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍ ,ദ്രാവിഡഭാഷാ പണ്ഡിതന്‍ വി.ഐ സുബ്രഹ്മണ്യം എന്നിവരുടെ സഹായത്തോടെ ഡി എല്‍ ഏ (Dravida Linguistic Association )എന്ന ഗവേഷണ കേന്ദ്രം പടുത്തുയര്‍ത്താന്‍ ഡോ രാമചന്ദ്രന്‍ ചെയ്ത പരിശ്രമം വിശദമായി ഈ ആത്മകഥയില്‍ വായിക്കാം (പുറം 251-156).ആദ്യ സമ്മേളനം .അതിനോടനുബന്ധിച്ചു പുറത്തിറക്കിയ സോവനീര്‍ എന്നിവയില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ നിന്നും ചെലവു കഴിച്ചു കിട്ടിയ തുക കൊണ്ട് തിരുവനന്ത പുരം ആയുര്‍ വേദ കോളെജിനു സമീപം 13 സെന്റ്‌ സ്ഥലവും അതിലെ കെട്ടിടവും വിലയ്ക്ക് വാങ്ങി കെട്ടിടത്തിനു കേരള പാണിനി ബില്‍ഡിംഗ് എന്ന് പേരിട്ട കാര്യം ഡോ പുതുശ്ശേരി എഴുതുന്നു .പിന്നീട് തമിഴ്നാട്‌ സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് കിട്ടിയപ്പോള്‍ പുതിയ ഒരു കെട്ടിടം പണിത് അതു മനോന്മണീയം സുന്ദരനാര്‍ സ്മാരകം ആക്കി എന്ന് ഡോ .പുതുശ്ശേരി (പുറം 254)
“മനോന്മണീയം സുന്ദരനാര്‍ സ്മാരകം “
എന്നെഴുതിയ ഡോ പുതുശ്ശേരി രാമചന്ദ്രന്‍ ആരാണീ മനനോന്മണീയം സുന്ദരനാര്‍ എന്നോ ഏതു നാട്ടുകാരന്‍ എന്നോ എന്താണ് ശരിയായ പേര്‍ എന്നോ എന്താണ് അദ്ദേഹത്തിന്‍റെ സംഭാവനകള്‍ എന്നോ എന്തിനാണ് അദ്ദേഹത്തിന് സ്മാരകം എന്നോ വിശദമാക്കി കണ്ടില്ല .സാധാരണ ജനത്തിന് മാത്രമല്ല മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ , അദ്ദേഹത്തിന്‍റെ സാഹിത്യ സാംസ്കാരിക ഉപദേഷ്ടാവ് ശ്രീ പ്രഭാവര്‍മ്മ ,ധനമന്തി ശ്രീ തോമസ്‌ ഐസക്ക് ,കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന മൈക്കില്‍ തരകന്‍ (ഇരുവര്‍ക്കും മനോന്മണീയം ധനമന്ത്രിയുടെ ഔദ്യോഗിക വസതി ആയ മന്‍മോഹന്‍ പാലസ് നിര്‍മ്മിച്ച കോണ്ട്രാക്ടര്‍ (മുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍ എം ജി.എസ് നാരായണന്‍ എന്നിവര്‍ക്കൊന്നും തന്നെ
ആലപ്പുഴയില്‍ ജനിച്ചു തിരുവനന്തപുരത്ത് വളര്‍ന്നു അവിടെ ജോലി നോക്കി ,തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി കൂടി ആയിരുന്ന നാല്‍പ്പത്തി രണ്ടാം വയസ്സില്‍ അകാലത്തില്‍ അന്തരിച്ച പെരുമാള്‍ സുന്ദരം പിള്ള (1855-1897) യെ കുറിച്ച് കാര്യമായ വിവരം ഒന്നും ഇല്ല എന്നതാണ് വാസ്തവം
എന്നാല്‍ വിചിത്രം എന്ന് പറയട്ടെ ,
”കഥ ഇതുവരെ”(ഡി .സി ബുക്സ് ) എന്ന ആത്മകഥ എഴിതിയ ഡോ ബാബുപോള്‍ ഈ സുന്ദരം പിള്ളയെ കുറിച്ച് ഒരു ഖണ്ഡിക എഴുതി
 (തിരുവിതാംകൂറിലെ പുരാവസ്തുവകുപ്പിനു വളരെ പഴക്കമുണ്ട്.മനോന്മണീ യം സുന്ദരന്പിള്ള യാണ് ഈ വകുപ്പിന്‍റെ പിതാവായി ഗണിക്കപ്പെടെണ്ടത് .പുരാലിഖിതങ്ങള്‍ കണ്ടെത്തി പ്രസിദ്ധപ്പെടുത്തുകയായിരുന്നു മനനോന്മണീയം  പിള്ള ചെയ്തത് .ഈ ആലപ്പുഴക്കാരനെ കുറിച്ച് മലയാളിക്ക് വേണ്ടത്ര അറിവില്ല .തമിഴ്നാട്ടില്‍ അദ്ദേഹത്തിന്‍റെ സ്മാരകമായി ഒരു സര്‍വ്വകലാശാല തന്നെയുണ്ട് പുറം 398).
കേരള ചരിത്രം(വള്ളത്തോള്‍ വിദ്യാപീഠം ശുകപുരം ) എഴുതിയ രാഘവ വാര്യര്‍ ,രാജന്‍ ഗുരുക്കള്‍ എന്നിവര്‍ സുന്ദരം പിള്ളയ്ക്ക് ഒരുഖണ്ഡിക നല്‍കിയതിനു എം ജി.എസ് നാരായണന്‍ നിരൂപണ വേളയില്‍ ഉറഞ്ഞു തുള്ളി "അത്രയൊന്നും പറയാന്‍ ഇല്ലാത്ത" എന്നൊരു വിശേഷണം നല്‍കി (ചരിത്രവും വ്യഹഹാരവും കേരളവും ഭാരതവും”, കറന്റ് ബുക്സ് ഒന്നാം പതിപ്പ് 2015 പേജ് 130) വാസ്തവത്തില്‍ വെറും മുപ്പതു വരി വരുന്ന മുക്കാല്‍ ഖണ്ഡിക .കഷ്ടിച്ച് ഒരു പേജ് (21-22) പേജുകളില്‍ വിഭജിച്ചു കിടക്കുന്നു നമുക്കൊന്ന് വായിക്കാം

……പ്രാചീന ലിഖിതങ്ങളുടെ പഠനം സമകാലലിഖിതവിജ്ഞാനത്തിന്‍റെ ഭാഗമായ് വരുന്നത് ഈ ചുറ്റുപാടിലാണ്.ലിഖിതങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ആധാരമാക്കിയുള്ള പി.സുന്ദരന്‍ പിള്ളയുടെ (മനോന്മണീ യം എന്ന വിശേഷണം ഗുരുക്കളും വാര്യരും ഒഴിവാക്കിയത് കാണുക )Some Early Sovereigns of Travancore (1891). എന്ന കൃതി ഈ പുതിയ പ്രവണതയെ പ്രതിനിധാനം ചെയ്യുന്നു .അതീതകാലതിന്റെ മന്‍മറഞ്ഞ വിളംബരങ്ങള്‍ എന്നാണദ്ദേഹം ലിഖിതങ്ങളെ വിശേഷിപ്പിക്കുന്നത് .ലിഖിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധാരണ ജനങ്ങളെ ബോധാവാന്മാരാക്കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി .Indian Antiquary പോലുള്ള ഔദ്യോഗിക പത്രികകളില്‍ പടങ്ങള്‍ എഴുതിക്കൊണ്ട് കൂടുതല്‍ വിപുലമായ സദസ്സുമായി അദ്ദേഹം സംവദിച്ചു .അന്നോളം അജ്ഞാതമായിരുന്ന ഏ താനും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പേരും കാലവും കണക്കാക്കുകയാണ് തന്‍റെ പഠനത്തില്‍ സുന്ദരന്‍ പിള്ള ചെയ്യുന്നത് .

സാന്ദര്‍ഭികമായി ഓരോ ലിഖിതത്തിലും പ്രത്യക്ഷപ്പെടുന്ന വസ്തുതകളുടെ ചര്ച്ചയുമുന്ദ് .അമ്ഗീക്രുതധാരനയ്ക്ക് വിരുദ്ധമായി ലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അക്കാര്യം സൂചിപ്പിക്കുന്ന പതിവ് സുന്ദരന്‍ പിള്ള യ്ക്കുണ്ട്.കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി തന്‍റെ ഉറപ്പിച്ചുള്ള അഭിപ്രായം കരുതലോടെ പിന്നേയ്ക്ക് മാറ്റിവയ്ക്കുന്നതാണ് അദ്ദേഹത്തിന്‍റെ രീതി .പല വിജ്ഞാനശാഖകലൂമായും പരിചയമുള്ള ആളാണെങ്കിലും സമഗ്രമായ ഒരു ചരിത്രവീക്ഷണം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല .പഠനങ്ങള്‍ പലപ്പോഴും ലിഖിതമാത്ര പര്യ്വസാനികലൂമാണ്. രാജാക്കന്മാരുടെ കാലവും പിന്തുടര്‍ച്ചയുമാണ്
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം .കാരണം ചരിത്രമായി ആകെ തിരുവിതാംകൂറിനുണ്ടായിരുന്നത്  രാജവംഷച്ചരിത്രമാണ് .അത് തന്നെ അപൂര്‍ണ്ണവും .ഈ കുറവ് നികത്താനാണ് സുന്ദരന്‍ പിള്ള യുടെ ശ്രമം .ഈ ശ്രമത്തിന്‍റെ  ഭാഗമായ് ഔദ്യോഗിക ചരിത്രത്തെ വിമര്‍ശനബുദ്ധ്യാ പരിശോധിക്കുന്ന രീതി അദ്ദേഹത്തില്‍ കാണാം .ഓരോ പുതിയ വസ്തുതയെയും സ്ഥിരീരീകരിക്കുന്ന ലിഖിത പാഠവും ഇംഗ്ലീഷ് പരിഭാഷയും നല്‍കുന്ന രീതി സുന്ദരന്‍ പിള്ളയുടെ കൃതിയുടെ സവിശേഷതയാണ് .താന്‍ തിരുത്തലിനു സന്നദ്ധനാണെന്ന് പ്രഖ്യാപനം അദ്ദേഹത്തിന്‍റെ  ചരിത്രവീക്ഷണത്തിന്‍റെ   സ്വഭാവവും “
രസകരമായ സംഗതി എം.ജി.എസ് വാനോളം പുകഴ്ത്തുന്ന ഗ്രാമസഭകളെ കുറിച്ചു –നാഞ്ചിനാട്ടിലെ കര്‍ഷകരായ വെള്ളാളരുടെ നാട്ടുക്കൂട്ടങ്ങള്‍ എന്നാ ഗ്രാമസഭകളെ കുറിച്ചുള്ള ആദ്യ വിവരം ആധുനിക ലോകത്തിനു നല്‍കിയത് മനോന്മാണീയം  ആണെന്ന കാര്യം ഈ മൂന്നു വല്യ ചരിത്രകാരന്മാരും മറച്ചു പിടിക്കുന്നു എന്നുള്ളതാണ്.
കാളവണ്ടിയില്‍ കയറി പുരാലിഖിതങ്ങള്‍  തേടിപ്പോയ സുന്ദരന്‍ പിള്ള
പത്മനാഭപുരത്തിനു  സമീപമുള്ള മണലിക്കരയില്‍ നിന്ന് കണ്ടെടുത്ത ശാസനത്തെ (“മണലിക്കര ശാസനം” കൊ .വ 411) കുറിച്ച്  ഡോ .എം.ജി ശശിഭൂഷന്‍ ആരാണീ പി.സുന്ദരന്‍ പിള്ള ? എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട് (പി.എസ് .നടരാജപിള്ള മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പുറം 57 )

ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ രചിച്ച പ്രാചീനമലയാളം (എന്‍.ബി.എസ് 1985 ) 97-98  പേജുകളില്‍ അത് നമുക്കും വായിക്കാം .വേണാട്ടു ഇരവികേരള വര്‍മ്മയുടെ കൊല്ലവര്‍ഷം 411 ലെ ശാസനം TAS 111P. 61-63
സഭയും ഊരാളരും അതില്‍ പല തവണ പ്രത്യക്ഷപ്പെടുന്നു .

തീര്‍ച്ചയായും പുരാതന നാഞ്ചിനാട്ടില്‍ വെള്ളാള രുടെ ഇടയില്‍ ജനാധിപത്യ ഭരണം നില നിന്നിരുന്നു എന്നാദ്യം കണ്ടെത്തിയത് വെള്ളാള കുളത്തില്‍ ജനിച്ച മനോന്മണീയം സുന്ദരന്‍ പിള്ള ആയിരുന്നു .അതും പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ .

ചിത്രം വിചിത്രം വിചിത്രം
------------------------------------------
തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരി ,ദ്രാവിഡസംസ്കാരമാണ് പ്രാചീന ഭാരതീയ സംസ്കാരം എന്നും കണ്ടെത്തിയ തമിഴ്ഭാഷയ്ക്ക് ആണ് പഴക്കം കൂടുതല്‍ എന്ന് തിരുജ്ഞാന സംബന്ധരുടെ ജീവിതകാലം എന്ന പ്രബന്ധം വഴി ഏഴാം നൂറ്റാണ്ടിലും തമിഴ് ഭാഷ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയ ,പ്രാചീന ഭാരത സംസ്കാരം കണ്ടെത്താന്‍ പര്യവേഷണം ദക്ഷിണേന്ത്യന്‍ നദീ തടങ്ങളില്‍ വേണം നടത്താന്‍ എന്ന് 1890 കളില്‍ ആവശ്യപ്പെട്ട ശാസ്ത്രീയ ദക്ഷിണേന്ത്യന്‍ ചരിത്ര പിതാവ് ആണ് ആലപ്പുഴക്കാരന്‍ പെരുമാള്‍ പിള്ള എന്ന വ്യാപാരിയുടെ ഏക മകന്‍ പി .സുന്ദരന്‍ പിള്ള (തിരുക്കൊച്ചി ധന റവന്യു വനം വകുപ്പുമാന്ത്രിയായിരുന്ന ഭൂപരിഷ്കരണത്തിനായി അസംബ്ലിയില്‍ ആറു ബില്ലുകള്‍ അവതരിപ്പിച്ചു ചരിത്രം സൃഷ്ടിച്ച പി.എസ് .നടരാജപിള്ളുയുടെ പിതാവ് )
കേരളചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍ (കേരളഭാഷാ ഇന്‍സ്ടിട്യൂട്ട് (2007)എന്ന ശാസന പഠനം ഡോ പുതുശ്ശേരി പ്രസിദ്ധപ്പെടുത്ത്തിയപ്പോള്‍ ചരിത്രപണ്ഡിതന്‍ ആയ എം ജി.എസ് നാരായണന്‍ വക്കീല്‍ നോട്ടീസ് അയച്ചു അദ്ദേഹത്തെ വിരട്ടി .താന്‍ കണ്ടെത്തിയ ചില പുരാതന രേഖകള്‍ തനിക്കു ക്രഡിറ്റ് നല്‍കാതെ ഡോ രാമചന്ദ്രന്‍ തന്‍റെ ഗ്രന്ഥത്തില്‍ അച്ചടിച്ചു എന്ന് ഡോ .എം ജി എസ് നാരായണന്‍ .
അവസാനം എന്ത് സംഭവിച്ചു എന്നറിയില്ല .ഇരുവരും രമ്യതയില്‍ എത്തി എന്ന് തോന്നുന്നു
പക്ഷെ വിചിത്രകരമായ സംഗതി എം ജി.എസ് നാരായണന്‍ തന്‍റെ ഗവേഷണ പ്രബന്ധത്തില്‍ ഉപയോഗിച്ച പലപുരാതന ശാസനങ്ങളും ഡോ രാമചന്ദ്രന്‍ നല്‍കിയ രേഖകള്‍ പോലെ തന്നെ മനന്മാനീയം സുന്ദരന്‍ പിള്ളയുടെ കണ്ടെത്തല്‍ ആയിരുന്നു .ഇരുവരും ഒരു പോലെ ആസത്യം മറച്ചു വച്ച് .സുന്ദരന്‍ പിള്ളയുടെ കൊച്ചുമക്കളോ അവരുടെ മക്കളോ വക്കീല്‍ നോട്ടീസ് അയച്ചില്ല
വര്‍ക്കല തുരങ്കം നിര്‍മ്മിച്ചപ്പോള്‍ കിട്ടിയ വട്ടെഴുത്തില്‍ (നാനം മൊനം )ഉള്ള ഒരു പ്രാചീന ശിലാരേഖ പഠന വിധേയമാക്കിയ സുന്ദരന്‍ പിള്ള, പിന്നീട്
കാള വണ്ടിയില്‍ സഞ്ചരിച്ചു, തെക്കന്‍ തിരുവിതാം കൂറില്‍ നിന്നും നൂറില്‍പ്പരം പുരാതന വട്ടെഴുത്ത് ശിലാശാസനങ്ങള്‍ കണ്ടെത്തി .അവയില്‍ അന്‍പതോളം എണ്ണത്തെ വിശദമായി പഠിച്ചു .പതിനാല് എണ്ണത്തെ ആധാരമാക്കി Some Early Sovereigns of Travancore (1894.2nd edition 1943) എന്ന ലോകപ്രസിദ്ധ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു . രണ്ടാം പതിപ്പില്‍ (1943) അവതാരികകാരന്‍ കെ.വി രംഗസ്വാമി എഴുതി “Sundaram Pillai was thus a real pioneer in the field of not only the archaeology of Travancore,but of South India.The lectures dealt only with fourteen out of about fifty inscriptions that Sundarm Pillai had gathered by personal search. They were his discoveries(see page Xiii) എന്നാല്‍ സുന്ദരന്‍ പിള്ള കണ്ടെത്തിയ ശിലാശാസന ങ്ങളുടെ എണ്ണത്തില്‍ അവതാരികാകാരന് തെറ്റ് പറ്റി .പ്രബന്ധത്തില്‍ സുന്ദരന്‍ പിള്ള എഴുതിയ ഭാഗം കാണുക (പുറം 9) I have with me about ONE HUNDRED (capitals by Dr.Kanam) and odd of these ancient stone documents,taken from different quarters mostly from places south of Trivandrum…….അവതാരിക കാരന് എണ്ണത്തില്‍ തെറ്റ് പറ്റി എന്ന് വ്യക്തം .ഈ നൂറെണ്ണവും ഡോ പുതുശ്ശേരിരാമചന്ദ്രന്‍ , സുന്ദരന്‍ പിള്ളയ്ക്ക് യാതൊരു ക്രഡിറ്റും നല്‍കാതെ തന്‍റെ ശാസനപഠന ത്തില്‍ നല്‍കിയിട്ടും സുന്ദരന്‍ പിള്ളയെ കുറിച്ച് കമാ എന്ന് മിണ്ടിയില്ല എന്നത് വിചിത്രം തന്നെ ശാസ്ത്രീയ കേരള –ദക്ഷിണേന്ത്യന്‍ ചരിത്ര പിതാവ് എന്ന ബഹുമതിയ്ക്ക് അര്‍ഹനായ ആലപ്പുഴക്കാരന്‍ സുന്ദരന്‍ പിള്ള യെ (അദ്ദേഹത്തിന്‍റെ ഔദ്യോഗിക നാമം അതാണ്‌.
സുന്ദരം പിള്ളയുടെ പൂര്‍വ്വികരുടെ നാടായ തിരുനെല്‍വേലി യില്‍ അദ്ദേഹത്തിന്‍റെ സ്മരണ നില നിര്‍ത്താന്‍ കരുണാനിധി സര്‍ക്കാര്‍ ഒരു യൂണി വേര്‍സിറ്റി തന്നെ സ്ഥാപിച്ചപ്പോള്‍, അവര്‍ തമിഴ് രീതിയില്‍ ആ ചരിത്ര പണ്ഡിതന്റെ നാമം “സുന്ദരനാര്‍” എന്ന് ഇട്ടു എന്ന കാര്യം പോലും ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ മനസ്സിലാക്കിയില്ല .കഷ്ടം തന്നെ) കുറിച്ച് വിശദമായി തന്‍റെ ആത്മകഥയില്‍ എഴുതാന്‍ ശ്രീ പുതുശ്ശേരി ശ്രദ്ധിച്ചില്ല എന്നത് ഖേദകരം തന്നെ.

ശൈവ പ്രകാശ സഭ (1885)
==========================
142 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സ്ഥാപിത മായ ശൈവ പ്രകാശ സഭയാണ്
ഇന്നും പ്രവത്തിച്ചു കൊണ്ടിരിക്കുന്ന
ഏക നവോത്ഥാന കൂട്ടായ്മ
എസ് എന്‍ ഡി പി യോഗത്തിന് (1903) മുമ്പ്
സ്ഥാപിതമായ
ജാതി രഹിത കൂട്ടായ്മ .
വര്‍ഗ്ഗ രഹിത കൂട്ടായ്മ
ഭാഷാ രഹിത കൂട്ടായ്മ .
ലിംഗരഹിത കൂട്ടായ്മ
ശിവ ഭക്തരുടെ കൂട്ടായ്മ .
1876 ല്‍ പ്രവത്തിച്ചു തുടങ്ങിയ
"ജ്ഞാനപ്രജാഗര സഭയ്ക്ക്"
അതിലും
പഴക്കം ഉണ്ടായിരുന്നു എങ്കിലും
അതിപ്പോള്‍ ഇല്ല
.
രണ്ടിന്‍റെയും സ്ഥാപരില്‍ മുഖ്യന്‍
മനോന്മണീയം സുന്ദരന്‍ പിള്ള
ആണെന്ന കാര്യം അറിയാവുന്നവര്‍ വിരളം
.കുടിപ്പള്ളിക്കൂടം ആശാന്‍ ആയിരുന്ന
പേട്ട രാമന്‍പിള്ള ,ശിവ രാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നിവര്‍
ജ്ഞാന പ്രജാഗര സ്ഥാപകരില്‍ പെടുന്നു .
അയ്യാവു സ്വാമികള്‍, അപ്പാവ് വക്കീല്‍ എന്നിവരും ശൈവ പ്രകാശ സഭ സ്ഥാപകരില്‍ പെടുന്നു
(വി.ആര്‍ പരമേശ്വരന്‍ പിള്ള –ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം 1987 പേജ് 143)
സ്കന്ദ പുരാണം ,ശിവ പുരാണം ,ഹാലാസ്യ മാഹാത്മ്യം ,തിരുവാചകം എന്നിവയെ അടിസ്ഥാനമാക്കി അയ്യാവു സ്വാമികള്‍ ഇവിടെ പ്രഭാണങ്ങള്‍ നടത്തിയപ്പോള്‍ കൊടകനല്ലൂര്‍ സുന്ദരം സ്വാമികള്‍ ,നിജാനന്ദ വിലാസം ഡാര്‍വിന്റെ പ്രബന്ധം, തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാര്‍ ,പ്രാചീന ശിലാരേഖകള്‍ ,മണലിക്കര ശാസനം എന്നിവയെ കുറിച്ച് സുന്ദരന്‍ പിള്ള പ്രഭാഷണങ്ങള്‍ നടത്തി .
കുഞ്ഞന്‍ ,നാണു ,കാളി, നെടുങ്ങോട് പപ്പു ,വെങ്കിട്ടന്‍ (ചെമ്പകരാമന്‍ ) റ വ ഫാതര്‍ പേട്ട ഫെര്നാന്ദാസ് ,സര്‍ വില്യം വാള്‍ട്ടര്‍സ്റ്റിക്ക് ലാന്ഡ് (Sir William Walter Strickland തുടങ്ങിയവര്‍ സുന്ദരം പിള്ള ,അയ്യാവു സ്വാമികള്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എത്തിയിരുന്നു
പില്‍ക്കാലത്ത് നാവോഥാന നായകര്‍ ആയി ഉയര്‍ത്തി കാണിക്കപ്പെട്ട ശ്രീനാരായണ ഗുരു ,
ചട്ടമ്പിസ്വാമികള്‍ മഹാത്മാ അയ്യന്‍‌കാളി
എന്നിവരുടെ എല്ലാം "മൂശ" കളില്‍ ഒന്ന് ഈ
ശൈവ പ്രകാശ ആയിരുന്നു .
മറ്റൊന്ന് ജ്ഞാനപ്രകാശ സഭയും (1876)
രണ്ടിന്‍റെയും സ്ഥാപകരില്‍ ഒരാള്‍ ആയ
മനോന്മണീയം സുന്ദരന്‍ പിള്ള
തമ്സ്കരിക്കപ്പെടുകയും ചെയ്തു

നാഞ്ചിനാട്ടു വെള്ളാളരുടെ “നാട്ടുക്കൂട്ടങ്ങള്‍”
മനോന്മണീയത്തിന്‍റെ കണ്ടെത്തല്‍


എം.ജി.എസ് നാരായണന്‍റെ “ചരിത്രം വ്യവഹാരം –കേരളവും ഭാരതവും”
(കറന്റ് ബുക്സ് 2015) എന്ന ഗ്രന്ഥത്തിലെ അവസാന ലേഖനം “ജനാധിപത്യവും ഭാരതീയ പാരമ്പര്യങ്ങളും” പുറം 315-320) ഭാരതത്തിലെ പുരാതന ഗ്രാമസഭകളെ കുറിച്ചും അവയിലെ പ്രാചീന ജനാധിപത്യ രീതിയെ കുറിച്ചുമാണ് .
ഇത്തരുണത്തില്‍, എം.ജി.എസ് എഴുതിയ  വളരെ നീണ്ട കേരളചരിത്രനിരൂപണ ലേഖനം (128-165) ഒന്ന് കൂടി മറിച്ചു നോക്കി .രാജന്‍ ഗുരുക്കള്‍, എം.ആര്‍ .രാഘവ വാര്യര്‍ എന്നിവര്‍ രണ്ടുഭാഗമായി എഴുതിയ  പുസ്തകം .ഗ്രന്ഥ കര്‍ത്താക്കളെ എം.ജി.ആര്‍ തമസ്കരിച്ച ആ ഗ്രന്ഥത്തില്‍ തിരുവിതാംകൂര്‍ പുരാവസ്തു വിഭാഗം സ്ഥാപക മേധാവി മനോന്മാണീ യം സുന്ദരന്‍ പിള്ളയ്ക്ക് ലേഖകര്‍ ഒരു  പാരഗ്രാഫ് നല്‍കി എന്ന് പറഞ്ഞു ചന്ദഹാസമിളക്കിയിരുന്നു .
വാസ്തവത്തില്‍ വെറും മുപ്പതു വരി വരുന്ന മുക്കാല്‍ ഖണ്ഡിക .കഷ്ടിച്ച് ഒരു പേജ് (21-22) പേജുകളില്‍ വിഭജിച്ചു കിടക്കുന്നു
നമുക്കൊന്ന് വായിക്കാം
……പ്രാചീന ലിഖിതങ്ങളുടെ പഠനം സമകാലലിഖിതവിജ്ഞാനത്തിന്‍റെ ഭാഗമായ് വരുന്നത് ഈ ചുറ്റുപാടിലാണ്.ലിഖിതങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ആധാരമാക്കിയുള്ള പി.സുന്ദരന്‍ പിള്ളയുടെ (മനോന്മണീ യം എന്ന വിശേഷണം ഗുരുക്കളും വാര്യരും ഒഴിവാക്കിയത് കാണുക )Some Early Sovereigns of Travancore (1891). എന്ന കൃതി ഈ പുതിയ പ്രവണതയെ പ്രതിനിധാനം ചെയ്യുന്നു .അതീതകാലതിന്റെ മന്‍മറഞ്ഞ വിളംബരങ്ങള്‍
എന്നാണദ്ദേഹം ലിഖിതങ്ങളെ വിശേഷിപ്പിക്കുന്നത് .ലിഖിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധാരണ ജനങ്ങളെ ബോധാവാന്മാരാക്കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി .Indian Antiquary പോലുള്ള ഔദ്യോഗിക പത്രികകളില്‍ പടങ്ങള്‍ എഴുതിക്കൊണ്ട് കൂടുതല്‍ വിപുലമായ സദസ്സുമായി അദ്ദേഹം സംവദിച്ചു .അന്നോളം അജ്ഞാതമായിരുന്ന ഏ താനും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പേരും കാലവും കണക്കാക്കുകയാണ് തന്‍റെ പഠനത്തില്‍ സുന്ദരന്‍ പിള്ള ചെയ്യുന്നത് .
സാന്ദര്‍ഭികമായി ഓരോ ലിഖിതത്തിലും പ്രത്യക്ഷപ്പെടുന്ന വസ്തുതകളുടെ ചര്ച്ചയുമുന്ദ് .അമ്ഗീക്രുതധാരനയ്ക്ക് വിരുദ്ധമായി ലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അക്കാര്യം സൂചിപ്പിക്കുന്ന പതിവ് സുന്ദരന്‍ പിള്ള യ്ക്കുണ്ട്.കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി തന്‍റെ ഉറപ്പിച്ചുള്ള അഭിപ്രായം കരുതലോടെ പിന്നേയ്ക്ക് മാറ്റിവയ്ക്കുന്നതാണ് അദ്ദേഹത്തിന്‍റെ രീതി .പല വിജ്ഞാനശാഖകലൂമായും പരിചയമുള്ള ആളാണെങ്കിലും സമഗ്രമായ ഒരു ചരിത്രവീക്ഷണം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല .പഠനങ്ങള്‍ പലപ്പോഴും ലിഖിതമാത്ര പര്യ്വസാനികലൂമാണ്. രാജാക്കന്മാരുടെ കാലവും പിന്തുടര്‍ച്ചയുമാണ്
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം .കാരണം ചരിത്രമായി ആകെ തിരുവിതാംകൂറിനുണ്ടായിരുന്നത്  രാജവംഷച്ചരിത്രമാണ് .അത് തന്നെ അപൂര്‍ണ്ണവും .ഈ കുറവ് നികത്താനാണ് സുന്ദരന്‍ പിള്ള യുടെ ശ്രമം .ഈ ശ്രമത്തിന്‍റെ  ഭാഗമായ് ഔദ്യോഗിക ചരിത്രത്തെ വിമര്‍ശനബുദ്ധ്യാ പരിശോധിക്കുന്ന രീതി അദ്ദേഹത്തില്‍ കാണാം .ഓരോ പുതിയ വസ്തുതയെയും സ്ഥിരീരീകരിക്കുന്ന ലിഖിത പാഠവും ഇംഗ്ലീഷ് പരിഭാഷയും നല്‍കുന്ന രീതി സുന്ദരന്‍ പിള്ളയുടെ കൃതിയുടെ സവിശേഷതയാണ് .താന്‍ തിരുത്തലിനു സന്നദ്ധനാണെന്ന് പ്രഖ്യാപനം അദ്ദേഹത്തിന്‍റെ  ചരിത്രവീക്ഷണത്തിന്‍റെ   സ്വഭാവവും “
രസകരമായ സംഗതി എം.ജി.എസ് വാനോളം പുകഴ്ത്തുന്ന ഗ്രാമസഭകളെ കുറിച്ചു –നാഞ്ചിനാട്ടിലെ കര്‍ഷകരായ വെള്ളാളരുടെ നാട്ടുക്കൂട്ടങ്ങള്‍ എന്നാ ഗ്രാമസഭകളെ കുറിച്ചുള്ള ആദ്യ വിവരം ആധുനിക ലോകത്തിനു നല്‍കിയത് മനോന്മാണീയം  ആണെന്ന കാര്യം ഈ മൂന്നു വല്യ ചരിത്രകാരന്മാരും മറച്ചു പിടിക്കുന്നു എന്നുള്ളതാണ്.
കാളവണ്ടിയില്‍ കയറി പുരാലിഖിതങ്ങള്‍  തേടിപ്പോയ സുന്ദരന്‍ പിള്ള
പത്മനാഭപുരത്തിനു  സമീപമുള്ള മണലിക്കരയില്‍ നിന്ന് കണ്ടെടുത്ത ശാസനത്തെ(“മണലിക്കര ശാസനം” കൊ .വ 411) കുറിച്ച്  ഡോ .എം.ജി ശശിഭൂഷന്‍ ആരാണീ പി.സുന്ദരന്‍ പിള്ള ? എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട് (പി.എസ് .നടരാജപിള്ള മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പുറം 57 )
ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ രചിച്ച പ്രാചീനമലയാളം (എന്‍.ബി.എസ് 1985 ) 97-98  പേജുകളില്‍ അത് നമുക്കും വായിക്കാം .വേണാട്ടു ഇരവികേരള വര്‍മ്മയുടെ കൊല്ലവര്‍ഷം 411 ലെ ശാസനം TAS 111P. 61-63
സഭയും ഊരാളരും അതില്‍ പല തവണ പ്രത്യക്ഷപ്പെടുന്നു .

തീര്‍ച്ചയായും പുരാതന നാഞ്ചിനാട്ടില്‍ വെള്ളാള രുടെ ഇടയില്‍ ജനാധിപത്യ ഭരണം നില നിന്നിരുന്നു എന്നാദ്യം കണ്ടെത്തിയത് വെള്ളാള കുളത്തില്‍ ജനിച്ച മനോന്മാണീയം സുന്ദരന്‍ പിള്ള ആയിരുന്നു .അതും പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ .

റഫറന്‍സ്
---------------
1.സുകുമാരന്‍ കല്ലുവിള, “മനോന്മണീയം സുന്ദരം പിള്ളമനോന്മണീയം പബ്ലിക്കേഷന്‍സ് നന്തന്‍ കോട് 2012

2.പി.സുബ്ബയ്യാ പിള്ള പി.എസ്  നടരാജ പിള്ള”,കേരള മഹാത്മാക്കള്‍ സീരീസ്-13  കേരള സാംസ്കാരിക വകുപ്പ് 1991

3.ഡോ. എം ജി ശശിഭൂഷന്‍ ആരാണീ പി.സുന്ദരന്‍ പിള്ള?” പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്സെക്കണ്ടറി  സ്കൂള്‍ ശതാബ്ദി സ്മരണിക2008
4.എം.ജി.എസ് നാരായണന്‍ ,ചരിത്രവും വ്യഹഹാരവും കേരളവും ഭാരതവും”, കറന്റ് ബുക്സ് ഒന്നാം പതിപ്പ്2015 പേജ് 130

5.കാനം ശങ്കരപ്പിള്ള ഡോ , മനോന്മണീയം സുന്ദരന്‍ പിള്ള സാംസ്കാരിക കമലദളം മാസിക കോട്ടയം ഡിസംബര്‍ 2015  പേജ് 23-26
6.പ്രിയ ദര്‍ശനന്‍ ജി   ,പ്രൊഫ .മനോമാനീയം സുന്ദരന്‍ പിള്ള ,ഭാഷാപോഷിണി പഴമയില്‍ നിന്ന് 2012ജൂലൈ പുറം 82

7.തെക്കുംഭാഗം മോഹന്‍ .വിദ്യാധി രാജായണം”, നന്ദനം പബ്ലീഷേര്‍സ് തിരുവനന്തപുരം 2016
8.ഗുപ്തന്‍ നായര്‍ എസ പ്രൊഫ .ആദ്ധ്യാത്മിക നവോത്ഥാനത്തിന്‍റെ  ശില്‍പ്പികള്‍”  മാതൃഭൂമി 2013 പേജ് 42

9.ഗോവിന്ദപ്പിള്ള പി  , “ചാള്‍സ് ഡാര്‍വിന്‍ -ജീവിതവും കാലവും” ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്2009  പേജ് 208-209
10. Prof.N Sundaram Sundaram the Household Head –Centenary Souvenir, MDT Hindu College Thirunelvely 1976pages 79-82


No comments:

Post a Comment