Tuesday 17 July 2018

മനോന്മണീയം സുന്ദരന്‍ പിള്ളയെ സ്മരിക്കുമ്പോള്‍

മനോന്മണീയം സുന്ദരന്‍ പിള്ളയെ സ്മരിക്കുമ്പോള്‍
============================================
“കേരളഗാനം തിരഞ്ഞെടുക്കുമ്പോള്‍” എന്ന തലക്കെട്ടില്‍ 2017 ജൂലായ്‌17
നു മാതൃഭൂമി ദിനപ്പത്രം എഴുതിയ മുഖപ്രസംഗം ശ്രദ്ദേയം ആയിരിക്കുന്നു
മേയ് 26 തൃശ്ശൂരില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു “കേരളഗാനം “രൂപപ്പെടുത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നു വെളിപ്പെടുത്തിയിരുന്നു .ആ കേരളഗാനം ആണ് മുഖപ്രസംഗത്തിന് ആധാരം .
സ്വാഭാവികമായും തൊട്ടയല്‍വക്കത്ത് ഉള്ള തമിഴ്‌നാട്ടിന്‍റെ പ്രാര്‍ത്ഥനാ ഗാനത്തെ(തമിഴ് വാഴ്ത്ത്) പരാമര്‍ശിക്കേണ്ടി വന്നു ,ആ മോഹന ഗാനം എഴുതിയ കേരളീയനായ പെരുമാള്‍ സുന്ദരന്‍ പിള്ളയെ കുറിച്ചും മുഖപ്ര സംഗം പരാമര്‍ശിച്ചു .കേരളീയര്‍ മറന്ന ,എം ജി,എസ്സിനെ പോലുള്ള മുതിര്‍ന്ന കേരള ചരിത്രകാരന്മാര്‍ തമസ്ക്കരിക്കുന്ന ,ആലപ്പുഴയില്‍ ജനിച്ചു (1855) തിരുവനന്തപുരത്ത് വളര്‍ന്നു ,തിരുവിതാം കൂറിലെ ആദ്യ എം ഏ ക്കാരനായി ,തിരുവനന്തപുരത്ത് ഉദ്യോഗം നോക്കി തിരുവിതാം കൂറിലെ പുരാവസ്തു വകുപ്പ് ആദ്യ മേധാവിയായി നിരവധി ചരിത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു ശാസ്ത്രീയ കേരള ചരിത്ര പിതാവായി വിളങ്ങി, അകാലത്തില്‍ ,നാല്‍പ്പത്തി രണ്ടാം വയസ്സില്‍ ( 189) അകാലത്തില്‍ അന്തരിച്ച മനോന്മണീയം സുന്ദരന്‍ പിള്ളയെ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണ വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിച്ച മാതൃഭൂമി അഭിനന്ദനം അര്‍ഹിക്കുന്നു .ജൂലായ്‌ 12- നു തിരുവനതപുരത്ത് വച്ച് കേരള ചരിത്ര ഗവേഷണ കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ പി.സദാശിവം മനോന്മണീ യത്തെ കുറിച്ച് എം ജി,എസ് നാരായണനെ സാക്ഷിയാക്കി പറഞ്ഞ കാര്യങ്ങള്‍ മാതൃഭൂമി നന്നായി റിപ്പോര്‍ട്ട് ചെയ്തിരുന്നു (ജൂലൈ 13 ലെ ദിനപ്പത്രം കാണുക )
“1890 മുതല്‍ തന്നെ തിരുവിതാം കൂറില്‍ മികച്ച രീതിയിലുള്ള ചരിത്രഗവേഷണം നടന്നിട്ടുണ്ട് .1894 -ല്‍ പ്രസിദ്ധീകരിച്ച മനോന്മണീ നഗ യം സുന്ദരന്‍ പിള്ളയുടെ ചരിത്ര ഗ്രന്ഥം ഈ രംഗത്തെ മികച്ച സംഭാവനകളില്‍ ഒന്നാണ് “. താനാണ് ശാസ്ത്രീയ കേരള ചരിത്ര പിതാവ് എന്ന് വരുത്തി തീര്‍ക്കാന്‍ തന്‍റെ കൃതികളിലും ലേഖനങ്ങളിലും അഭിമുഖങ്ങളിലും സുന്ദരന്‍ പിള്ളയെ തമസ്കരിക്കുന്ന ചരിത്രകാരനാണ് എം ജി.എസ് .
സുന്ദരന്‍ പിള്ളയുടെ മനോമനീ. മ യം നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് വാഴ്ത്ത് (തമിഴ് ദേശീയ ഗാനം)
ഡോ കാഞ്ചന മാല ആഗാനം മലയാളത്തില്‍ ഇങ്ങനെ മൊഴി മാറ്റം നടത്തിയിരിക്കുന്നു
“നീര്‍ നിറഞ്ഞ കടലുടുത്ത നിലമങ്ക തന്നഴകൊഴുകും
ശ്രീ നിറഞ്ഞ വദനമാം സുന്ദര ഭാരത തരുവില്‍
ചേരും ചെറു പിറ നെറ്റിയും തൊട്ട നറുതിളകവുമേ
ദക്ഷിണവു മതിന്‍ ദിവ്യ ദ്രാവിഡ നല്‍ത്തിരുനാടും ,ആ
തിലക വാസനയായ് ധരണിയെങ്ങു മിമ്പമരുളി
ദിക്കെങ്ങും യശസ്സുയര്‍ത്തി വാണീടും തമിഴ് വാണി”
=

No comments:

Post a Comment