Saturday 8 July 2017

ദളവാക്കുളത്തിലെ അസ്ഥികൂടങ്ങളും സഖാവ് പി കൃഷ്ണ പിള്ളയുടെ വലിയമ്മാവനും

ദളവാക്കുളത്തിലെ അസ്ഥികൂടങ്ങളും
സഖാവ് പി കൃഷ്ണ പിള്ളയുടെ വലിയമ്മാവനും
===========================================

“ദളവാക്കുളത്തില്‍ എത്ര പേര്‍ മരിച്ചു?” എന്ന പേരില്‍ ഡോക്ടര്‍ നന്ത്യാട്ടു സോമന്‍ 2017 ജൂലൈ 8 ലക്കം കലാകൌമുദി (2183) പുറം 44-52-ല്‍ എഴുതിയ വൈക്കത്തെക്കുറിച്ചുള്ള സചിത്ര ചരിത്രലേഖനം വായിച്ചു .
വൈക്കം താലൂക്കാശുപത്രിയിലെ ആദ്യ ഗൈനക്കോളജിസ്റ്റ് ആയി ജോലി നിക്കിയിരുന്ന 1976-79 കാലഘട്ടത്തില്‍, താമസം മടിയത്തറ സ്കൂളിനു സമീപം സഖാവ് പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹത്തിന് സമീപം “കണ്ണേഴം” എന്ന പുരയിടത്തിനു സമീപമുള്ള ഒരു പുരാതന തറവാട്ടു വീട്ടില്‍ ആയിരുന്നു .പ്രമുഖ മലയാള വാരികകളില്‍ അക്കാലത്ത് വൈദ്യശാസ്ത്ര സംബന്ധമായും വൈക്കം സ്ഥല ചരിത്രവുമായും ലേഖനങ്ങള്‍ എഴുതിയിരുന്നു .”വൈക്കം കായലില്‍ ഓളം തുള്ളുമ്പോള്‍” എന്ന പേരില്‍ അക്കാലത്ത് ജനയുഗം വാരികയില്‍ എഴുതിയ ഒരു ചരിത്ര ലേഖനപരമ്പര ഏറെ പ്രശംസ നേടിയ ഒന്നായിരുന്നു .അന്ന് ശ്രീ എന്‍ കെ. ജോസിനെ (പില്‍ക്കാലത്ത് ദളിത്‌ ബന്ധു ) പരിചയപ്പെടാന്‍ സാധിച്ചില്ല .കണ്ണേഴം വൈക്കം പത്മനാഭ പിള്ളയുടെ കുടുംബ വീടാണെന്നും സഖാവ് പി കൃഷണപിള്ള ആ കുടുംബത്തില്‍ തന്നെ പിറന്ന ഒരാള്‍ ആയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു .പക്ഷെ അവരെ കുറിച്ച് കൂടുതല്‍ മനസിലാക്കാനോ എഴുതാനോ കഴിഞ്ഞില്ല.

തിരുക്കൊച്ചി ആരോഗ്യമന്ത്രി ആയിരുന്ന വി.മാധവന്‍ (പ്രൊഫ എം.കെ സാനുവിന്റെ ഭാര്യാ പിതാവ് ),മഹാകവി പാലാ നാരായണന്‍ നായര്‍ ,വൈക്കം ചന്ദ്രശേഖരന്‍ നായര്‍, യാചകന്‍ സിനിമാ ഫെയിം വൈക്കം വാസുദേവന്‍ നായര്‍ ,ഭാര്യ തങ്കം വാസുദേവന്‍ നായര്‍, റവന്യു മന്ത്രി പി.എസ് ശ്രീനിവാസന്‍, സഹോദരന്‍ ഉല്ലല പഞ്ചായത്ത് പ്രസിഡന്റ് പി.എസ് കൃഷ്ണന്‍, എം.ജി യൂനിവേര്‍സിറ്റി വൈസ് ചാന്‍സലറായി പില്‍ക്കാലത്ത് ഉയര്‍ന്ന അന്നത്തെ പെണ്‍കുട്ടി ജാന്‍സിയുടെ മാതാപിതാക്കള്‍ (പേര്‍ ഓര്‍മ്മയില്‍ തെളിയുന്നില്ല ),.ചട്ടമ്പി സ്വാമികളുടെ ആദ്യ ജീവചരിത്രകാരന്‍ പറവൂര്‍ ഗോപാലപിള്ളയുടെ മകന്‍ മോഹനന്‍(ന ടന്‍ ജനാര്‍ദ്ദനന്റെ സഹോദരന്‍) തുടങ്ങിയവരെ അടുത്ത് പരിചയം ഉണ്ടായിരുന്നു. .അവരില്‍ നിന്ന് സമ്പാദിച്ച വിവരങ്ങള്‍, ചില സോവനീരുകളില്‍ നിന്നുള്ള വിവരം എന്നിവ ഉപയോഗിച്ചായിരുന്നു ലേഖനങ്ങള്‍ തയാറാക്കിയത് .അവ പുസ്തകമാക്കിയില്ല. ലേഖനങ്ങള്‍ ഇപ്പോള്‍ കൈവശവുമില്ല.
ദളവാക്കുളം എന്ന കുളത്തിന്‍റെ പിന്നില്‍ ചോര പുരണ്ട ഒരു ചരിത്രം ഉണ്ട് എന്ന് മുകളില്‍ പറഞ്ഞ ഒരാള്‍ പോലും അന്ന് പറഞ്ഞു തന്നില്ല .പറഞ്ഞിരുന്നു എങ്കില്‍ തീര്‍ച്ചയായും അതെ കുറിച്ച് പഠിച്ചു ഒരു ലേഖനം തയാറാക്കുമായിരുന്നു

1981-ലാണ് ശ്രീ എന്‍.കെ ജോസ് തന്‍റെ “”വേലുത്തമ്പി” എന്ന പുസ്തകം അദ്ദേഹത്തിന്‍റെ തന്നെ പ്രസിദ്ധീകരണ ശാലയായ ഹോബി പബ്ലീഷേര്‍സ് (അംബികാ മാര്‍ക്കറ്റ്) വഴി പുറത്തിറക്കിയത് .എന്‍റെ കൈവശമിപ്പോള്‍ ഉള്ളത് 2003 ഫെബ്രുവരിയിലിറങ്ങിയ മൂന്നാം പതിപ്പ്.ദളവാക്കുളത്തെ കുറിച്ചുള്ള ഭാഗം 128-129 പുറങ്ങളില്‍ .ജോസഫ് ചാഴിക്കാടന്‍ ,ജോസഫ് മുണ്ടശ്ശേരി ,ബി ശോഭനന്‍, വി,ആര്‍ പരമേശ്വരന്‍ പിള്ള, പി. ശങ്കുണ്ണി മേനോന്‍ ,നാഗമയ്യ തുടങ്ങിയവരെ കൂടെക്കൂടെ ഉദ്ധരിക്കുന്ന ശ്രീ ജോസ്, ഒരു പുറത്തില്‍ തന്നെ മൂന്നും നാലും റഫറന്‍സ് നല്‍കുന്നു. പക്ഷെ ദളവാക്കുളം സംഭവം വിവരിക്കപ്പെടുന്ന രണ്ട് പുറങ്ങളില്‍ ഒറ്റ റഫറന്‍സ് പോലും നല്‍കുന്നില്ല എന്നത് തികച്ചും വിചിത്രം
കൂട്ടക്കൊല “1806 ല്‍ സംഭവിച്ചിരിക്കാനാണ് സാദ്ധ്യത” എന്ന് ശ്രീ ജോസ്(പുറം 126) എന്ത് കൊണ്ട് ? എന്ന് ചരിത്രകാരന്‍ വെളിപ്പെടുത്തിയില്ല .റഫറന്‍സും നല്‍കിയിട്ടില്ല .”ഏതാനും ഈഴവരെ വെട്ടിക്കൊലപ്പെടുത്തി ഇട്ടു മൂടിയ കുളം ആണ് ദളവാക്കുളം” എന്ന് ശ്രീ ജോസ് .ദളവ മാര്‍ രാമയ്യന്‍ ,വേലുത്തമ്പി എന്നിങ്ങനെ രണ്ടുപേര്‍ ഉണ്ടായിരിക്കെ, വൈക്കത്തെ കുളം വേലുത്തമ്പി എന്ന രണ്ടാം ദളവയുടെ പേരുമായി ബന്ധപ്പെട്ടു എന്ന് സ്ഥാപിക്കാന്‍ ശ്രീ ജോസ് ഉപയോഗിച്ചത് ആരോ എന്നോ എഴുതിയ ഒരു പാട്ടാണ് .അതു മുഴുവനായി ഉദ്ധരിക്കുന്നില്ല .”കരിമുഖനാം കരിപ്പണിക്കര്‍ ,ഗുരുവരനമലന്‍ ,കുന്നേല്‍ ചേ ന്നി ,കൂവി വിളിക്കും ഒട്ടായി ,പുലി പോലെ പായുന്ന മാലൂത്തണ്ടാര്‍ .എലി പോലെ വിറയ്ക്കുന്ന മണ്ടന്‍ തോലങ്കന്‍ “ എന്നിങ്ങനെ ആറു പേരുകള്‍ മാത്രം .അവരില്‍ ചിലരുടെ ചെവി അറക്കപ്പെട്ടു അത്രേ .ചെവി അറക്കപ്പെടനമെങ്കില്‍ അതിനു ഓര്‍ഡര്‍ നല്‍കിയത് വേലുത്തമ്പി ദളവാ ആയിരിക്കണമെന്നും അത് ചെയ്തത് വൈക്കം എന്ന സ്ഥലപ്പേര്‍ ചേര്‍ത്ത് അറിയപ്പെട്ടിരുന്ന പത്മനാഭ പിള്ള എന്നും ശ്രീ ജോസ്. പില്‍ക്കാലത്ത് “ദളിത ബന്ധു” ബിരുദം കിട്ടിക്കഴിഞ്ഞു അദ്ദേഹം എഴുതിയ ചില ലേഖനങ്ങളില്‍ കൊലയാളി വൈക്കം “പപ്പനാവ” പിള്ള ആയി മാറി . ശ്രീ ജോസിന്‍റെ ശിഷ്യന്‍ ഡോ അജയ് ശേഖര്‍ (സംസ്കൃത സര്‍വ്വകലാശാല കാലടി ). മലയാളം വാരിക 2015 ഒക്ടോബര്‍ 30- ലക്കത്തിലെ “ഓര്‍മ്മയുണ്ടാകണം ദളവാക്കുളത്തിലെ ഉടലുകളൂടെ ജാതി” എന്ന സചിത്ര ലേഖനം വഴിയും സ്വന്തം പെയിന്റിംഗ് വഴിയും (പേജ് 38-43) “പപ്പനാവ” പിള്ളയെ വീണ്ടും കൊലപാതകിയാക്കി പുതു തലമുറയുടെ മുമ്പാകെ അവതരിപ്പിച്ചു
ചത്തത് ഈഴവര്‍ എങ്കില്‍ കൊല്ലിച്ചത് വേലുത്തമ്പിയും കൊന്നത് വൈക്കം കാരന്‍ പപ്പനാവ പിള്ളയും എന്ന്ജോ സ്–അജയ് ശേഖര്‍ എന്ന ഗുരുശിഷ്യന്മാര്‍.
തിരുക്കൊച്ചി മന്ത്രി യായിരുന്ന ശ്രീ കെ.ആര്‍ നാരായണന്‍(തലയോലപ്പറ മ്പ് ) എഴുതി എന്ന് പറയപ്പെടുന്ന ലേഖനങ്ങളെ കുറിച്ചുള്ള വിവരം വെളിപ്പെടുത്താന്‍ ദളിത്‌ ബന്ധു തയാറാകുന്നില്ല .
കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന 1962- 67 കാലഘട്ടത്തില്‍ പഠനത്തിനു അസ്ഥികൂടം കിട്ടാന്‍ വലിയ ബുദ്ധുമുട്ടായിരുന്നു .വൈക്കത്ത് നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു ..മെഡിക്കല്‍ കോളേജു സ്ഥാപിക്കാന്‍ കാരണക്കാരന്‍ ആയ ആരോഗ്യമന്ത്രി വൈക്കം വേലപ്പന്റെ കുടുബത്തില്‍ നിന്ന് തന്നെ രണ്ടുപേര്‍ ശ്രീ കെ.ആര്‍ .നാരായണന്‍റെ മകന്‍ ഡോ കെ.എന്‍ പ്രകാശന്‍ അവിടെ അദ്ധ്യാപകന്‍. ദളവാക്കുളത്തില്‍ നിന്ന് ആവശ്യത്തിനു അസ്ഥി കൂടങ്ങള്‍ കിട്ടും എന്ന് അവരില്‍ ആരും അധികൃതരെ അറിയിച്ചില്ല .കഷ്ടം ഞങ്ങള്‍ വിദ്യാര്‍ത്ഥി കള്‍ തമിഴ് നാട്ടില്‍ നിന്നും മറ്റും അസ്ഥികൂടങ്ങള്‍ വരുത്തിയാണ് യാണ് പഠനം നടത്തിയത് .

ദളവാ ഒരാള്‍ മാത്രമായിരുന്നില്ല തിരുവിതാം കൂറില്‍ .രാമയ്യന്‍ ആണ് ആദ്യ ദളവാ. രാമയ്യന്‍ എന്ന പട്ടര്‍, അഖില ഭാരത പ്രസിദ്ധി നേടിയ വൈക്കം ക്ഷേത്രത്തിനു മുമ്പില്‍ ഒരു കുളം കുത്തിച്ചിരിക്കാം .എങ്കില്‍ അതിന്റെ പേര്‍ “ദളവാക്കുളം” എന്നാവും സംശയം വേണ്ട വേലുത്തമ്പി ആണ് കുത്തിച്ചതെങ്കിലും പേര്‍ “ദളവാക്കുളം” .പക്ഷെ ശവം വീണ ,രക്തം വീണ, കുളത്തിനു മദ്ധ്യ തിരുവിതാം കൂറില്‍ “ഉതിരക്കുളം” (രുധിരക്കുളം ) എന്നാണു പറയുക .പേട്ട തുള്ളല്‍ നടക്കുന്ന എരുമേലിയിലെ “ഉതിരക്കുളം” കാണുക (പേട്ട തുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും എന്ന പേരില്‍ ലേഖകനും ആനിക്കാട് പി.കെ ശങ്കരപ്പിള്ളയും ചേര്‍ന്നെഴുതിയ ദേശചരിത്രം(1976) കാണുക (വൈക്കം ദളവാക്കുളം ഉതിരക്കുളം എന്നപേരില്‍ അറിയപ്പെടാതത്തിനു കാരണം അതില്‍ രക്തചൊരിച്ചിലോ ശവമടക്കമോ നടന്നിട്ടില്ല എന്നത് തന്നെ .പക്ഷെ ദളിത്‌ ബന്ധു സമ്മതിക്കില്ല .എങ്കില്‍ പിന്നെ എന്ത് ചരിത്രം? എന്ത് അവര്‍ണ്ണ കൊല? .എന്ത് സവര്‍ണ്ണ മേധാവിത്വം ?

സംഭവം നടക്കുമ്പോള്‍ “പപ്പനാവ”പിള്ള വൈക്കത്തൂണ്ടായിരുന്നു എന്നതിന് എന്ത് തെളിവ് ?.വൈക്കത്ത് ജനിച്ചതിനാല്‍ മാത്രം വൈക്കം എന്ന പേര്‍ .അവിടെ സ്ഥിരതാമസം ആയിരുന്നില്ല .അക്കാലത്തെ കെ.എം.മാണി, ധനകാര്യ മന്തി ,”മുളകു മടിശീലകാര്യക്കാര്‍” .ലാവണം അങ്ങ് ആലപ്പുഴയില്‍ ആയിരുന്നു .വൈക്കത്ത് നടക്കുന്ന എല്ലാ കാര്യത്തിനും വൈക്കത്ത് ജനിച്ച കാരണത്താല്‍ പപ്പനാവപിള്ള ഉത്തരവാദിയോ?
ആര് മറുപടി നല്‍കും?
തൊട്ടതിനും പിടിച്ചതിനും ഓടി വരേണ്ട ആളായിരുന്നില്ല “പപ്പനാവപിള്ള” എന്നറിയണമെങ്കില്‍ അക്കാലത്തെ ചരിത്രം അറിയണം .
അമ്പലത്തില്‍ ചില അയിത്തക്കാര്‍ കയറിയപ്പോള്‍ ചിലരെ കാവല്‍ക്കാര്‍തടഞ്ഞിരിക്കാം .ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ വെട്ടിയിരിക്കാം .ഒന്നോ രണ്ടോ പേരുടെ ചെവി മുറിഞ്ഞിരിക്കാം . മൂന്നു കാക്കയെ ചര്‍ദ്ദിച്ച കഥ പോലെ ഒന്നോ രണ്ടോ വെട്ടേറ്റ ചെവി വളര്‍ന്നു വലുതായി ഇരുന്നൂറു ഈഴവര്‍ ആയി എന്നതാവണം പുതു പുത്തന്‍ ദളിത്‌ ബന്ധു ചരിത്രം
വൈക്കം എസ.എന്‍.ഡി.പി യോഗം കാര്യദര്‍ശിയും എം.എല്‍ എയും തിരുക്കൊച്ചി മന്ത്രിയുമായിരുന്ന കെ.ആര്‍ ,നാരായണന്‍ തെരഞ്ഞെടുപ്പുപ്രചാരണവേളയില്‍ ചില പഴംപാട്ടുകള്‍ പാടിയിരുന്നു എന്ന് ചിലര്‍ ..തെരഞ്ഞെടുപ്പില്‍ സവര്‍ണ്ണ എതിര്‍സ്ഥാനാര്‍ ത്ഥിയെ പരാജയപ്പെടുത്താന്‍ അക്കാലത്ത് കെട്ടിച്ചമച്ച കഥയുമാവാം
“കരിമുഖനാം എന്നിങ്ങനെ ചില പേരുകള്‍ പറയുന്നതല്ലാതെ പാട്ട് മുഴുവനായോ ഭാഗികമായോ ഉദ്ധരിക്കാന്‍ ശ്രീ ജോസ്സിനു കഴിയുന്നില്ല .ആ മുറിപ്പാട്ട് എന്ത് വിവരം നല്‍കാന്‍ ? നേരാവാം .ശുദ്ധ നുണക്കഥയുമാകാം.തെളിയിക്കുക ദുഷ്കരം .
ചെവി മുറിഞ്ഞതിനാല്‍ അത് ചെയ്ത് വേലുത്തമ്പിയുടെ പടയാളി എന്ന് പറയുന്നത് മൂക്ക് മുറിഞ്ഞാല്‍, വെട്ടിയത് സി.പിയെ വെട്ടിയ മണിസ്വാമി
എന്ന് പറയുമ്പോലെ അല്ലേ? അത് ശരിയായ ഒരു വാദമോ?
“കുലശേഖരമംഗലം ,വടക്കേമുറി ,മറവന്‍ തുരുത്ത് ,വടയാര്‍ എന്നിവിടങ്ങളില്‍ നിന്നും കൈപ്പുഴ ,കുറവിലങ്ങാട്,കോഴ എന്നിവിടങ്ങളിലേക്ക് കുടിയേറിയ ഈഴവര്‍ “കുറചോകൊന്മാര്‍ “എന്നറിയപ്പെടുന്നു “ എന്നത് ശരിയാവാം .എന്നാല്‍ അവരെ ഓടിച്ചത് വൈക്കം പത്മനാഭപിള്ള ആണ് എന്നതിനു തെളിവെന്ത്?അമ്പലത്തില്‍ കയറാന്‍ ശ്രമിച്ചതിനെന്നു എങ്ങനെ തീര്ച്ചയാക്കാം. സമുദായ വഴക്കുകൊണ്ടും അങ്ങനെ ഒടിപ്പോകരുതോ? എങ്കില്‍ അതിനും കാരണം പത്മനാഭപിള്ള എന്ന് വരുമോ? .
പത്മനാഭപിള്ളയുടെ പിന്‍ഗാമി ഡോ.ആര്‍ സോമന്‍ നന്ത്യാട്ട് എഴുതിയ കുടുംബ ചരിത്രം (പാരിക്കാപ്പള്ളി ) .(Parickapalli and related Vellala Tharavadsof Travancore 2 Vols 2012 Pages 926 ,
നേരത്തെ വായിച്ചിരുന്നു .ടിപ്പു സുല്‍ത്താന്റെ ഔദ്യോഗിക ജീവചരിത്രകാരന്‍ മീര്‍ ഹുസൈന്‍ അലിഖാന്‍ കിര്‍മാനി തിരുവിതാംകൂറിലെ മിടുക്കരായ പടയാളികള്‍ പെരിയാറ്റില്‍ കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കി ടിപ്പുവിന്റെ സൈന്യത്തെ പരാജയപ്പെടുത്തിയ കാര്യം അതില്‍ ഉദ്ധ രിക്കുന്നു ഇപ്പോള്‍ അദ്ദേഹം എഴുതിയ ലേഖനം. ശ്രീ ജോസ് .ശിഷ്യന്‍ ഡോ അജയ് ശേഖര്‍ എന്നിവര്‍, മലയാളി വായനാ സമൂഹത്തില്‍ സഖാവ് പി കൃഷണ പിള്ളയുടെ വലിയമ്മാവനെ കുറിച്ച് ഉണ്ടാക്കിയ തെറ്റിദ്ധാരണ മാറ്റാന്‍ സഹായിക്കും . സഖാവ് പി .കൃഷണപിള്ളയും വൈക്കം പതമനാഭ പിള്ളയും തമ്മിലുള്ള ബന്ധം അറിയാന്‍ തെക്കുംഭാഗം മോഹന്‍ എഴുതിയ “കൂത്താട്ടുകുളം ചോര മെഴുകിയ നിലങ്ങള്‍” എന്ന കൃതി സദയം വായിക്കുക

ഡോ .കാനം ശങ്കരപ്പിള്ള
മൊബൈല്‍ 94470 35416 ഈ മെയില്‍ drkanam@gmail.com
ബ്ലോഗ്‌ :www.charithravayana.blogspot.in

No comments:

Post a Comment