Saturday 8 April 2017

എം.ജി.എസ് പറഞ്ഞത് പച്ചക്കള്ളം

എം.ജി.എസ് പറഞ്ഞത് പച്ചക്കള്ളം
=================================
മാതൃഭൂമി ഏപ്രില്‍ 9-,ലക്കത്തില്‍ കെ.സി സുബി എം.ജി.എസ്സും ആയി നടത്തിയ അഭിമുഖത്തില്‍ (ആത്മവഞ്ചകരുടെ സമൂഹത്തിലാണ് ജാതി പിടിമുറുക്കുക പേജ് 34-47 ) രുവിതാംകൂറില്‍ ആര്‍ക്കിയോളജി വകുപ്പ്
തുടങ്ങിയത് 1910 ല്‍ എന്ന് പറഞ്ഞതായി വായിച്ചു .അവരുടെ വകയായി ട്രാവങ്കോര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് എന്ന് പറഞ്ഞ സീരീസ് ഉണ്ടാക്കി എന്ന് എം.ജി.എസ് തുറന്നു പറഞ്ഞു എം.ജി എസ് പറഞ്ഞത് പച്ചക്കള്ളം .എന്ന് ചൂണ്ടിക്കാണിക്കട്ടെ .
തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക മേധാവിയെ ,എം ജി.എസ് എപ്പോഴും തമസ്കരിക്കാന്‍ ശ്രമിക്കുന്ന, മനോന്മണീയം പി സുന്ദരന്‍ പിള്ള (C .E 1855-1997) ആണ് “ശാസ്ത്രീയ കേരള ചരിത്രത്തിന്‍റെ പിതാവ്” . .
,ധന മന്ത്രി തോമസ്‌ ഐസക് താമസിക്കുന്ന “മന്‍മോഹന്‍ പാലസ് നിര്‍മ്മിച്ച ആള്‍” എന്ന് കണ്ണൂര്‍ യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ തരകന്‍ ധനമന്ത്രിയെ പറഞ്ഞു പഠിപ്പിച്ച (ധനമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ നിന്ന് കിട്ടിയ വിവരം) അതേ സുന്ദരന്‍ പിള്ള .”മന്‍മോഹന്‍” സുന്ദരന്‍ പിള്ള അല്ല “മനോന്മണീയം” സുന്ദരന്‍ പിള്ള ..അദ്ദേഹം രചിച്ച തമിഴ്നാടകം ആണ് “മനോന്മണീയം(1891)
1878-ല്‍ പുറത്ത് വന്ന പി.ശങ്കുണ്ണി മേനോന്‍റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Sovereigns of Travancore (1894) എന്ന പ്രബന്ധം തയ്യാറാക്കി. വീരരവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെ ആദ്യ പുരാവസ്തു ഗവേഷണഫലം. .തിരുവിതാംകൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം,രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍
തെക്കന്‍ തിരുവിതാം കൂറിലെ “മണലിക്കര”യില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന ഊര്‍ക്കൂട്ടങ്ങളുടെ, പുരാതന “ഗ്രാമ സമതി”കളുടെ, വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ,പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി.കൊല്ലവര്‍ഷത്തെ കുറിച്ചു അദ്ദേഹം പല വിവരങ്ങളും കണ്ടെത്തി .കാഷ്മീരിലെ സപ്തര്‍ഷി വര്‍ഷത്തെ അനുകരിച്ചു രൂപപ്പെടുത്തിയതാണ് കൊല്ലവര്‍ഷം എന്നായിരുന്നു പിള്ളയുടെ മതം.നൂറു വര്‍ഷം പൂര്‍ത്തിയായാല്‍ വീണ്ടും ഒന്ന് എന്ന് തുടങ്ങുന്നതിനു പകരം നൂറ്റി ഒന്ന് എന്ന് തുടങ്ങുന്ന രീതി .ഇളംകുളം കുഞ്ഞന്‍ പിള്ളയും മറ്റും ഇതേ അഭിപ്രായമുള്ളവരായിത്തീര്‍ന്നത്‌ പില്‍ക്കാല ചരിത്രം.അദ്ദേഹത്തിന്‍റെ പ്രൊഫസ്സര്‍, ഡോ.ഹാര്‍വി, ഈ പ്രബന്ധത്തെ കുറിച്ചു നിരൂപണം India Magazine Review (London)-ല്‍ എഴുതി അംഗീകാരം നല്‍കി . ഹാര്‍വി അന്ന് എഡിന്‍ബറോയില്‍ വിശ്രമ ജീവിതം നയിക്ക ആയിരുന്നു.
മനോന്മണീയം സുന്ദരന്‍ പിള്ളയെ തമസ്കരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടന്നു എന്ന് കരുതണം “.മഹശ്ചരിതമാല”യില്‍ ഡി.സി അദ്ദേഹത്തെ ഒഴിവാക്കി എന്ന് ജി പ്രിയദര്‍ശന്‍ ഭാഷാപോഷിണി “പഴമയില്‍ നിന്ന്”
പംക്തിയില്‍ തുറന്നു പറഞ്ഞു (ജൂലൈ 2012 പേജ് 82).ക്രിസ്തുമത ചേദനം എഴുതാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് ബൈബിള്‍ ആണ് ആശ്രയമായത് .ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സ്വാമികള്‍ അതിനു
സുന്ദരന്‍ പിള്ളയുടെ സഹായം തേടി എന്ന് ജഡ്ജി കെ.ഭാസ്കരന്‍ പിള്ള ജാമ്യം എടുത്തു (വാഴൂര്‍ ആശ്രമം പുറത്തിറക്കിയ “ചട്ടമ്പിസ്വാമികള്‍” . എന്ന ജീവചരിത്രം കാണുക ) ..
രാജന്‍ ഗുരുക്കള്‍ക്ക്‌ ശരിക്കും അറിയാവുന്ന ചരിത്ര പണ്ഡിതന്‍ ആയിരുന്നു മനോന്മണീയം പി സുന്ദരന്‍ പിള്ള (C .E 1855-1897). എം ആര്‍ രാഘവാര്യര്‍,രാജന്‍ ഗുരുക്കള്‍ എന്നിവര്‍ കൂട്ടായി രചിച്ച കേരള ചരിത്രം ഒന്നാം വാല്യം 1991 (വള്ളത്തോള്‍ വിദ്യാപീഠം,ശുക പുരം പുറം 21-22 .കാണുക ഒരു ഖണ്ഡിക സുന്ദരന്‍ പിള്ളയ്ക്ക് നല്‍കി അവര്‍. പക്ഷെ എം.ജി എസ്സിന് അത് സഹിച്ചില്ല .”അത്രയൊന്നും പറയാന്‍ ഇല്ലാത്ത പി.സുന്ദരന്‍ പിള്ള”യ്ക്ക് ഒരു ഖണ്ഡിക കൊടുത്തു എന്ന പേരില്‍, മഹര്‍ഷി ദുര്‍വ്വാസാവിനെ പോലെ, എം.ജി.എസ് തുള്ളുന്നത് കാണുവാന്‍ അദ്ദേഹത്തിന്റെ ചരിത്രം വ്യവഹാരം (കറന്റ് പേജ് 130) കാണുക
രാജന്‍ ഗുരുക്കള്‍ എഴുതിയത് നമുക്കൊന്ന് വായിക്കാം
-----ലിഖിതങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ആധാരമാക്കിയുള്ള പി.സുന്ദരന്‍ പിള്ളയുടെ Some Early Sovereigns of Travancore (1891)എന്ന കൃതി ഈപുതിയ പ്രവണതയെ പ്രതിനിധാനം ചെയ്യുന്നു .”അതീത കേരളത്തിന്‍റെ മണ്മറഞ്ഞ വിളം ബരങ്ങള്‍” എന്നാണദ്ദേഹം ലിഖിതങ്ങളെ വിശേഷിപ്പിക്കുന്നത് .ലിഖിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ വേണ്ടി സാധാരണ ജനങ്ങളെ ബോധാവാന്മാരാക്കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി .Indian Antiquary പോലുള്ള ഔദ്യോഗിക പത്രികകളില്‍ പഠനങ്ങള്‍ എഴുതികൊണ്ട് കൂടുതല്‍ വിപുലമായ ഒരു സദസ്സുമായും അദ്ദേഹം സംവദിച്ചു .അന്നോളം അഞ്ജാതര്‍ ആയിരുന്ന ഏതാനും തിരുവിതാം കൂര്‍ രാജാക്കന്മാരുടെ പേരും കാലവും കണക്കാക്കുകയാണ് തന്‍റെ പഠനത്തില്‍ സുന്ദന്‍ പിള്ള ചെയ്യുന്നത് .സാന്ദര്‍ഭികമായി ഓരോ ലിഖിതത്തിലും പ്രത്യക്ഷപ്പെടുന്ന വസ്തുതകളുടെ ചര്‍ച്ച ഉണ്ട് .അംഗീകൃത ധാരണയ്ക്ക് വിരുദ്ധമായി ലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അക്കാര്യം സൂചിപ്പിക്കുന്ന പതിവ് സുന്ദരന്‍ പിള്ളയ്ക്കുണ്ട്.കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി തന്‍റെ ഉറപ്പിച്ചുള്ള അഭിപ്രായം കരുതലോടെ പിന്നേയ്ക്ക് മാറ്റി വയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി .പല വിജ്ഞാന ശാഖകളുമായും പരിചയമുള്ള ആളാണെങ്കിലും സമഗ്രമായ ഒരു ചരിത്ര വീക്ഷണം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല .പഠനങ്ങള്‍ പലപ്പോഴും ലിഖിത മാത്ര പര്യ്വസാനികള്‍ ആണ്
........ഓരോ പുതിയ വസ്തുതയെയും സ്ഥിരീകരിക്കുന്ന ലിഖിതപാഠവും ഇംഗ്ലീഷ് പരിഭാഷയും നല്‍കുന്ന രീതി സുന്ദരന്‍ പിള്ളയുടെ കൃതിയുടെ സവിശേഷ തയാണ് .താന്‍ തിരുത്തലിനു സന്നദ്ധന്‍ ആണെന്ന പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ചരിത്ര വീക്ഷണത്തിന്‍റെ സ്വഭാവും .”
അകാലത്തില്‍ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ സുന്ദരന്‍ പിള്ള അന്തരിച്ചു .അതിനിടയില്‍ കാളവണ്ടിയില്‍ സഞ്ചരിച്ചു കണ്ടെത്തിയത് നൂറില്‍പ്പരം പുരാതന രേഖകള്‍ .അന്‍പതെണ്ണം വിശദമായി പഠിച്ചു .പതിനാലു എണ്ണത്തെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു .അജ്ഞാതര്‍ ആയിരുന്ന ഒന്‍പതു രാജാക്കന്മാരെ കുറിച്ചുള്ള വിവരം പ്രസിദ്ധീകരിച്ചു .പില്‍ക്കാലത്ത് അവയെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടായില്ല .ഒന്നിനും രണ്ടിനും ഇടയില്‍ ഒരു രാജാവിനെ കൂടുതലായി കണ്ടെത്തിയത് മാത്രം വ്യത്യാസം .നാഞ്ചിനാട്ടിലെ നാട്ടു കൂട്ടങ്ങളെ കുറിച്ചുള്ള മണലിക്കര ശാസനം (കൊ വ 410) മിത്രാനന്ദ പുരം ശാസനം ഇവയാണ് പ്രമുഖ കണ്ടെത്തലുകള്‍ .മണലിക്കര ശാസനം The Great Charter of Travancore എന്നറിയപ്പെടുന്നു
ഈ പഠനങ്ങളെ ആസ്പദമാക്കി മദിരാശി സര്‍വ്വകലാശാല, ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി എന്നിവ സുന്ദരന്‍ പിള്ളയ്ക്ക് ഫെലോഷിപ്പുകള്‍ നല്‍കി ,ബ്രിട്ടീഷ് ഗവന്മേന്റ് “റാവു ബഹാദൂര്‍” സ്ഥാനവും പതിനായിരം രൂപാ സമ്മാനവും നല്‍കി .Dr .Hultzsch ,Rao Bahadur V.Venkitayya എന്നിവര്‍ സുന്ദരം പിള്ളയെ ബഹുമാനിക്കയും അംഗീകരിക്കയും ചെയ്തിരുന്നു .പാരിതോഷികമായി എന്ത് വേണമെന്ന് മഹാരാജാവ് ചോദിച്ചപ്പോള്‍ പുരാവസ്തു വകുപ്പ് തുടങ്ങിയാല്‍ മതി എന്നായിരുന്നു പിള്ളയുടെ മറുപടി .അങ്ങനെ തുടങ്ങിയതാണ്‌ തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പ് .ആദ്യ മേധാവി സുന്ദരന്‍ പിള്ള തന്നെ ആയിരുന്നു എന്നതും എം.ജി.എസ് മറച്ചു വയ്ക്കുന്നു .പുരാവസ്തു വകുപ്പ് സൈറ്റില്‍ കൊടുത്തിരിക്കുന്നത് വായിക്കുക : The genesis of the Department of Archaeology in the erstwhile Travancore State may be traced back to December 1891 when the ruling sovereign Sri Mulam Thirunal Rama Varma (1885 to 1924) sanctioned a monthly grant of Rs.50/- for a year to Sri.P.Sundaram Pillai, (Professor of Philosophy, H.H.Maharajas College, present University College), and author of ˜Early Sovereigns of Travancore), for the maintenance of an establishment engaged in the study and interpretation of inscriptions. However no permanent arrangement was made until 1071 ME (1895-96 AD) for its continuance.In the same year a committee was constituted to advice the Government on the methods of maintenance and preservation of Historical sites and monuments in Travancore. (http://www.archaeology.kerala.gov.in/)
തീര്‍ച്ചയായും ശാസ്ത്രീയകേരള ചരിത്ര പിതാവ് എന്ന സ്ഥാനത്തിനര്‍ഹന്‍
എം.ജി.എസ് നാരായണന്‍ അല്ല .അദ്ദേഹത്തെ ഒരു “രണ്ടാനച്ചന്‍” ആയി കണക്കാക്കാം.യഥാര്‍ത്ഥ പിതാവ് മനോന്മണീയം സുന്ദരന്‍ പിള്ള തന്നെ .
Some Early Souvereigns of Travancore 1st Edn 1894 nd Enlarged Edn1943 Saiva Sidhanthaworkspublishing Thirunelveli എം.ജി എസ്സോ മറ്റു ലേഖകരോ കണ്ടിട്ടുണ്ടോ എന്നറിഞ്ഞു കൂടാ .എന്നാല്‍ അതിലെ ഒരു വാക്യം പല പ്രബന്ധങ്ങളിലും ആവര്ത്തിച്ചാവര്ത്തിച്ചു കാണാറുണ്ട .”
Copper plate grants ,being mostly private property of individualas or corporations .have always the chance of turning out forgeries in favour of vested interest.
എം ജി എസ് അത് വായിച്ചുവോ മനസ്സിലാക്കിയോ എന്ന് സംശയം .തരിസാപ്പള്ളി ശാസനത്തിലെ അവസാനത്തെ ഓല പഴ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക ഉള്ള ഓല യതാര്‍ത്ഥ ഓല എന്ന് കണക്കൈയാണ് അദ്ദേഹം സമുദായ സഹവര്‍ത്തിത്വസിദ്ധാന്തം ആവിഷ്കരിച്ചതും Cultural Symbiosis എന്ന പുസ്തകം ഇറക്കിയതും ആ ഓല യുടെ ചിത്രം Perumals of Kerala എന്ന ഗ്രന്ഥ ത്തിന്‍റെ ചട്ടയില്‍ ഇട്ടതും .എന്നാല്‍ ആ ഓല വ്യാജം എന്ന് ഇന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു 1771 ല്‍ പാരീസില്‍ പ്രസിദ്ധപ്പെടുത്തിയ ZEND AVESTA എന്ന കൃതിയില്‍ Abraham Hyacinth Anquitel Peron എന്ന സഞ്ചാരി യഥാര്‍ത്ഥ വേള്‍ നാടന്‍ സാക്ഷികളായ പതിനേഴു പേരുടെ പേര്‍ നല്‍കിയത് ഇപ്പോള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ലഭ്യമാണ്.പശ്ചിമേഷ്യന്‍ ഓല വ്യാജന്‍ എന്ന് ചുരുക്കം . ആ ഓല എം.ജി.എസ് 2016 നവംബറിനു മുമ്പ് കണ്ടിരുന്നില്ല എന്നും ഇപ്പോള്‍ വ്യ്കതമാക്കപ്പെട്ടു ( സി.എം.എസ് കോളേജ് ദ്വിശതാബ്ദി ആഘോഷ ഭാഗമായി നടന്ന മൂന്നാമത് അന്തര്‍ദ്ദേശ്ശീയ കൊണ്ഫ്രന്സില്‍ എം.ജി.എസ് നടത്തിയ പ്രഭാഷണം യൂ ട്യൂബില്‍ ലഭ്യമായത് കാണുക .അന്നാണ് എം.ജി.എസ് ഓല ആദ്യമായി നേരില്‍ കാണുന്നത് .അതിനാല്‍ അദ്ദേഹത്തിന്‍റെ നിഗമനങ്ങള്‍ പലതും തെറ്റായി എന്ന് കാണാം .
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob: 9447035416 Email:drkanam@gmail.com
Blog:www.charithravayana.blogspot.in

No comments:

Post a Comment