Tuesday 6 October 2015

തമ്സകരിക്കപ്പെടുന്ന മഹാഗുരു

തമ്സകരിക്കപ്പെടുന്ന മഹാഗുരു
==============================
140 വര്ഷം മുമ്പ് തൈക്കാട്ട് വച്ചു തൈപ്പൂയ സദ്യകള്‍ക്ക് തന്നോടും ബ്രാഹ്മണരോടുമോപ്പം ദളിതരെ ഒപ്പമിരുത്തി ലോകത്തില്‍ ആദ്യമായി “സവര്‍ണ്ണ –അവര്‍ണ്ണ പന്തിഭോജനം” (1875)നടപ്പിലാക്കിയ ആ മഹാഗുരുവിനെ,ചട്ടമ്പി സ്വാമികള്‍,ശ്രീനാരായണഗുരു ,അയ്യങ്കാളി,തക്കല പീര്മുഹമദ്,പേട്ട ഫെര്‍ണാണ്ടസ് .കൊല്ലത്തമ്മ തുടങ്ങി അനപതില്പരം ശിഷ്യരുടെ ഗുരു വിനെ, കുറിച്ചു ഒരു വരി പോലു നമ്മുടെ കുട്ടികള്‍ ഒരു ക്ലാസ്സിലും പഠിക്കേണ്ട .
അതിനാല്‍ കുന്നുകുഴി മണിയും ടി.പി.ചെന്താരശ്ശേരിയും അദ്ദേഹത്തെ തമിഴ്പറയനാക്കി (അയ്യങ്കാളി ജേവചരിത്രങ്ങള്‍ ) .
ഡോ.എം.ജി.എസ് നാരായണന്‍ ബ്രാഹ്മണനാക്കി
(മനോരമ മില്യനിയം പതിപ്പ് ).
ചെങ്ങന്നൂരിലെ എം.എന്‍ വാസുഗണകന്‍ ഗണകനാക്കി(ഗോചരച്ചരിത്രം)ബാലന്പിള്ള യും(ചട്ടമ്പിസ്വാമി ജീവചരിത്രം) വൈക്കം വിവേകാനന്ദനും (മഹാപ്രഭുഎന്ന നോവല്‍ ) രസവാദിയാക്കി.
കേരള പി.എസ്.സി അവരുടെ ചോദ്യപേപ്പറില്‍ കാഫീര്‍ ആക്കി .
“ഇന്ത ഉലകത്തിലെ ഒരേ ഒരു ഒരു ജാതി ഒരേ ഒരു മതം ഒരേ ഒരു കടവുള്‍” എന്ന് പ്രയോഗത്തിലാക്കിയ അയ്യാഗുരു (1814-1909) സമാധി ആയി ഏഴു വര്ഷം കഴിഞ്ഞാണ്, ശിഷ്യന്‍ നാണുഗുരു മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി 1916-ല്‍ “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന് പാടിയത് എന്നറിയാവുന്നവര്‍ വിരളം .
അയ്യാസ്വാമികള്‍ക്ക് അങ്ങനെ പറയാന്‍ യോഗ്യത, അദ്ദേഹം പ്രയോഗത്തില്‍ അവര്‍ണ്ണ –സവര്‍ണ്ണ “പന്തിഭോജനം” (സഹോദരന്‍ അയ്യപ്പന്‍ 1919 ല്‍ ചെറായില്‍ നടത്തിയ “അവര്‍ണ്ണ- അവര്‍ണ്ണ മിശ്രഭോജനം” അല്ല ഈ പന്തിഭോജനം എന്ന് കാണുക .ഇവിടെ ഒപ്പം ബ്രാഹമണരും ഉണ്ടായിരുന്നു .
ശിഷ്യര്‍,ലോകര്‍ അത് മനസ്സിലാക്കിയോ ആവോ? .

2 comments:

  1. സര് പന്തിഭോജനത്തെക്കുറിച്ച് വായിക്കാനും അറിയാനും താല്പര്യപ്പെടു്ന്നു. ആധികാരികവും സത്യസന്ധവുമായ ചരിത്രസ്രോതസ്സുകളെക്കുറിച്ച് പറഞ്ഞുതരാമോ...qarnikp@gmail.com

    ReplyDelete
  2. സര് പന്തിഭോജനത്തെക്കുറിച്ച് വായിക്കാനും അറിയാനും താല്പര്യപ്പെടു്ന്നു. ആധികാരികവും സത്യസന്ധവുമായ ചരിത്രസ്രോതസ്സുകളെക്കുറിച്ച് പറഞ്ഞുതരാമോ...qarnikp@gmail.com

    ReplyDelete