Monday 28 September 2015

ഡോ.ശൂരനാട് രാജശേഖരന്‍ എഴുതിവച്ച ആനമണ്ടത്തരം

ഡോ.ശൂരനാട് രാജശേഖരന്‍ എഴുതിവച്ച ആനമണ്ടത്തരം
================================================== 
തന്റെ പിതൃവ്യന്‍ ശൂരനാട് കുഞ്ഞന്‍ പിള്ള എന്ന ബഹുമുഖ പണ്ഡിതന്റെ ജീവചരിത്രം പ്രബന്ധ രൂപത്തില്‍ തയ്യാറാക്കി പി.എച് .ഡി നേടിയ ഡോ.ശൂരനാട് രാജശേഖരന്‍ തയ്യാറാക്കിയ “ശൂരനാട് കുഞ്ഞന്‍ പിള്ള-അറിവിന്റെ പ്രകാശ ഗോപുരം” എന്ന ജീവചരിത്രം (കേരള ഭാഷാ ഇന്സ്ടി ട്യൂട്ട് 2011)താല്പ്പര്യപൂര്വ്വം വായിച്ചു.
”മഹാനായ ഒരു മനുഷ്യനെ കുറിച്ചു എഴുതിയ മഹത്തായ ഗ്രന്ഥം എന്ന് തുളസീവനം ആര്‍ .രാമച്ചന്ദ്രന്‍ നായര്‍ എഴുതിയ വാക്യം പുറം പേജില്‍ കൊടുത്തിരിക്കുന്നു .ശൂരനാട്ട് കുഞ്ഞന്‍ പിള്ള എന്ന പണ്ഡിതനെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം .ലളിതമായ ശൈലി.
പക്ഷേ ഒരു വാചകം എന്നെ ഞെട്ടിച്ചു പേജ് 76 കാണുക .ആനമണ്ടത്തരം.
കുഞ്ഞന്‍ പിള്ള സാര്‍ ജീവിച്ചിരുന്നുവെങ്കില്‍, രാജശേഖരന്റെ ചെവി പൊന്നാക്കുമായിരുന്നു .
വാക്യം ഇതാ:

“ഭാസ്കര രവിവര്മ്മ ജൂതന്മാര്ക്കും സ്ഥാണുരവി വര്മ്മ
 “സെന്റ്‌ തെരീസ്സാപ്പള്ളി”യ്ക്കും 
വീര രാഘവച്ചക്രവര്ത്തി കൃസ്ത്യാനികള്ക്കും 
നല്കിയിട്ടുള്ള മൂന്നു ശാസന ങ്ങള്‍ കുഞ്ഞന്‍ പിള്ള “ചികഞ്ഞെടുത്ത്..."

 എന്ന് സഹോദര പുത്രന്‍ എഴുതുന്നു . 
ഏ.ഡി 849 കാലത്ത് കൊച്ചു ത്രേസ്യയും വലിയ ത്രേസ്യയും പുന്യവതികള്‍(സെയിന്റ് ) ആയീട്ടില്ല , ജനിച്ചു പോലുമില്ല എന്ന് കുഞ്ഞന്പി്ള്ള സാറിനറിയാമായിരുന്നിരിക്കണം .
എന്നാല്‍ പാവം രാജശേഖരന്‍ അത് മനസ്സിലാക്കിയില്ല .
കഷ്ടം .
ശൂരനാടിന്റെ ജില്ലാ ആസ്ഥാനമായ കൊല്ലത്തെ (പഴയകാല "കുരക്കേണി" കൊല്ലം ) തേവള്ളി 
(തേവര്‍-പള്ളി ) ഇരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന പള്ളി –തരുസാപ്പള്ളി- ജൈനപ്പള്ളി ആയിരുന്നു.
അതിനു പുന്യവതികളുമായി (സെയിന്റ-St.) ബന്ധമില്ല.
ഏതെങ്കിലും കോട്ടയം-കാഞ്ഞിരപ്പള്ളി അച്ചായനോ
അമ്മാമ്മയോ തെട്ടിദ്ധരിപ്പിച്ചതാവും കൊച്ചു ശൂരനാടനെ .

No comments:

Post a Comment