Friday, 31 March 2017

"പിള്ള” രാജാവ് നല്‍കിയ സ്ഥാനമല്ല

"പിള്ള” രാജാവ് നല്‍കിയ സ്ഥാനമല്ല
================================
പട്ടം ജി രാമചന്ദ്രന്‍ നായര്‍ എഴുതിയ “നായര്‍ സമുദായത്തിന്‍റെ ഇതിഹാ സം” (സാഹിത്യവേദി തിരുവനന്തപുരം 2005)എന്ന നായര്‍ സമുദായ ചരിത്രത്തില്‍ പണിക്കര്‍ കുറുപ്പ് മേനോന്‍ തുടങ്ങിയ സ്ഥാനമാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ “പിള്ള” യെ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (നായന്മാരുടെ പൂര്‍വ്വ ചരിത്രം രണ്ടുഭാഗം ,പഞ്ചാംഗം ബുക്ക് ഡി പ്പോ ,കുന്നംകുളം) പി.ഭാസ്കരന്‍ ഉണ്ണി (പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം (സാഹിത്യ അക്കാഡമി )
എന്നിവര്‍ ഈ വിഷയം കൈകാര്യം ചെയ്തപ്പോള്‍, അതില്‍ അവര്‍ “പിള്ള” യെ ഉള്‍പ്പെടുത്തിയില്ല .”പിള്ള” മാര്‍ തിരുവിതാം കൂറില്‍ മാത്രം ഒതുങ്ങിയവര്‍ അല്ല എന്നസത്യം അവര്‍ മനസ്സിലാക്കിയിരുന്നു എന്നതാണ് കാരണം .തിരുവിതാംകൂറില്‍ ഉള്ളതിലും കൂടുതല്‍ പിള്ളമാര്‍ തമിഴ് നാട്ടില്‍ ഉണ്ടായിരുന്നു.ഇന്നും ഉണ്ട്.എന്ന് മാത്രമല്ല സിലോണ്‍,മലേഷ്യാ,ഫി ജി, ആഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും പുരാതന കാലം മുതല്‍ തന്നെ പിള്ളമാര്‍ ഉണ്ടായിരുന്നു എന്നവര്‍ മനസ്സിലാക്കിയതിനാല്‍ അവര്‍ക്ക് തെറ്റ് പറ്റിയില്ല .
ഹാരപ്പന്‍ മുദ്രകളില്‍ കാണപ്പെടുന്ന പദം ആണ് പിള്ള .അനില്‍ പിള്ള ,മുരുകപിള്ള തുടങ്ങിയ മുദ്രകള്‍ കണ്ടെത്തിയത് ഹെല്‍സിങ്കി ക്കാരന്‍ ഇന്ഡോളജിസ്റ്റ് ആസ്കോ പാര്‍പ്പോള.
കുഞ്ഞ് ,പൈതല്‍ ശിശു എന്നൊക്കെ അര്‍ത്ഥം വരുന്ന പിള്ള ശിവഭക്തര്‍ (ശൈവര്‍ എന്ന വെണ്ണീര്‍ ധാരികള്‍ ) സ്വയം സ്വീകരിച്ചിരുന്ന വാല്‍ ആണ് എന്നറിയണമെങ്കില്‍ ചരിത്രം പഠിക്കണം . മലയാളത്തില്‍ പ്രചാരത്തി ലുള്ള ഏറ്റവും പഴക്കം ചെന്ന പദം ആണ് “പിള്ള” .മറ്റു രണ്ടു പദങ്ങള്‍ കൂടിയുണ്ടായിരുന്നു .ആധാരമെഴുതുകാരായ പിള്ള മാര്‍ “കുത്തക” ആയി ഉപയോഗിച്ചിരുന്ന “മേക്ക്”(പടിഞ്ഞാറ്),“എലുക”(അതിര്‍) എന്ന രണ്ടു പ്രാചീന പദങ്ങള്‍ .ആ പദങ്ങളുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കാത്ത ,”മനോന്മണീയം” സുന്ദരന്‍ പിള്ള മന്‍മോഹന്‍ പാലസ് കെട്ടിടം പണിയുന്ന കോണ്ട്രാക്ടര്‍ എന്ന് ബ്ലോഗില്‍ എഴുതിയ ധനമന്ത്രി തോമസ്‌ ഐസക് ആദ്യം ആ സ്ഥാനം വഹിച്ചപ്പോള്‍, ആ പദങ്ങളെ സര്‍ക്കാര്‍ ഓര്‍ഡര്‍ വഴി കുഴിച്ചു മൂടി .
“പഴയ തിരുവിതാം കൂറില്‍ പിള്ളയാണ് സ്ഥാനികള്‍ .തമിഴ് സംസ്കാരവുമായുള്ള കുടുംബബന്ധമാണ് ഇതിനു കാരണം .പഴയവേണാടരചന്മാരുടെ ആസ്ഥാനമായിരുന്ന പത്മനാഭ പുരത്തിന് സമീപമുള്ള നായന്മാരില്‍ ഒരു വിഭാഗക്കാര്‍ക്ക് മഹാരാജാവ് കല്‍പ്പിച്ചു
കൊടുത്ത സ്ഥാനമാണ് പിള്ള എന്ന് പട്ടം ജി രാമചന്ദ്രന്‍ എഴുതിയത് (പുറം 48) ശുദ്ധ അസംബന്ധം ആണ് .പിള്ള ഒരു വിശിഷ്ട പദവി ആയിക്കണ്ട് ബ്രാഹ്മണരിലെ ചിലരും തങ്ങളുടെ ഇല്ലത്തെയ്ക്ക് കൂടി പിള്ള സ്ഥാനം സ്വീകരിച്ചു എന്നതും അത്ര ശരിയല്ല .പി.ശങ്കുണ്ണി മേനോന്‍ “തിരുവിതാംകൂര്‍ ചരിത്ര”ത്തില്‍ (ഡോ .സി.കെ കരിം ചെയ്ത തര്‍ജമ 1973പുറം 30) ചേരമാന്‍ പെരുമാള്‍ നിര്‍മ്മിച്ച പഴയ ബ്രാഹ്മണ ഗ്രാമത്തില്‍ താമസക്കാരനും ശ്രീവല്‍സ ഗോത്രത്തില്‍ പെട്ട യജൂര്‍ വേദ ക്കാരനുമായ ഒരു ഗോപാലപിള്ള മകന്‍ നാരായണ പിള്ളയെ അവതരിപ്പിച്ചു എന്നത് ശരി .പക്ഷെ കൂടുതല്‍ “ബ്രാഹ്മണ പിള്ള” മാരെ കണ്ടെത്താന്‍ കഴിയുന്നില്ല.
കേരളത്തില്‍ പിള്ള എന്ന വാല്‍ ഉപയോഗിക്കുന്നവര്‍ പ്രധാനമായും ശൈവരായ വെള്ളാളര്‍ ആണ്.എന്നാല്‍ വീരശൈവര്‍ (ഉദാഹരണം മാവേലിക്കര) ചാലിയര്‍ /പത്മശാലീയര്‍ (ബാലരാമപുരം ,ചേര്‍ത്തല ) എന്നിവരും പിള്ള എന്ന വാല്‍ ഉപയോഗിക്കുന്നു .അവ ഒന്നും തന്നെ രാജാവ് നല്‍കിയതല്ല .ശിവപുത്രര്‍/ശൈവര്‍ എന്ന് കാട്ടുവാന്‍ അവര്‍ സ്വയം സ്വീകരിച്ച വാല്‍ .
“കണക്ക്” എന്ന സ്ഥാന പേരിനെ കുറിച്ചും ജി രാമചന്ദ്രന്‍ നായര്‍ അബദ്ധം എഴുതി വച്ചിരിക്കുന്നു .മഹാകവി കെ.സി കേശവ പിള്ളയുടെ “കെ .സി” കണക്കു ചെമ്പകരാമന്‍ എന്ന് രാമചന്ദ്രന്‍ നായര്‍ എഴുതിയത് ശരി .കണക്കില്‍ വൈദഗ്ദ്യം വെള്ളാളര്‍ക്കായിരുന്നു .അക്ഷര വിദ്യ (നാനം മോനം =നമോത്ത് ജിനനം/വട്ടെഴുത്ത് അറിയാവുന്നവര്‍ അവര്‍ മാത്രം ആയിരുന്നു .തരിസാപ്പള്ളി ശാസനം എഴുതിയ വേള്‍കുല സുന്ദരന്‍ ,പാലിയം ശാസനം എഴുതിയ “വെണ്ണീര്‍ വെള്ളാളന്‍”, തെങ്കനാട്ടു കിഴവനാകിയ ചാത്തന്‍ മുരുകന്‍ തുടങ്ങിയവര്‍ ഉദാഹരണം ) ദ്വിഭാഷികളും വെള്ളാളര്‍ മാത്രമായിരുന്നു (ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികളുടെ പിതാവ് മുത്തു കുമാരന്‍ ശ്രീ ലങ്കയിലെ കണ്ടി ദേശത്തിലെ രാജാവിന്‍റെ ദ്വിഭാഷി ആയിരുന്നു )
1933 –ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ട വര്‍മ് യാണ് “കണക്കു” സ്ഥാനം ആദ്യമായി നല്‍കിയത് (ജി.രാമചന്ദ്രന്‍ നായര്‍ പുറം 49) എന്നത് തെറ്റ് .
വേലുത്തമ്പിയുടെ കുടുംബത്തിനു കണക്കു സ്ഥാനം പണ്ടേ ഉണ്ടായിരുന്നു .
“ഇടപ്രഭു കുലോത്തുംഗ കതിര്‍ ചൂഴ്ന്ത മുഴുപ്പാദ അരശാന ഇറയാണ്ട തലക്കുളത്ത് വലിയ വീട്ടില്‍ കണക്കു തമ്പി ചെമ്പകരാമന്‍ “ എന്ന സ്ഥാനം തമ്പിയുടെ കുടുംബത്തിനു പണ്ടേ ഉണ്ടായിരുന്നു (ഡോ .ടി. ശങ്കരന്‍ കുട്ടി നായര്‍ ,വേലുത്തമ്പി ദളവാ ,കേരള ഭാഷാ ഇന്സ്ടി ട്യൂട്ട് 2011 പുറം 58).വേലുത്തമ്പിയുടെ കാലം 1765-1809. അനിഴം തിരുനാള്‍ അല്ല ആദ്യമായി “കണക്ക്: സ്ഥാനം നല്‍കിയതെന്ന് വ്യക്തം.

No comments:

Post a Comment