Thursday, 9 March 2017

ബൈബിള്‍ കത്തിയ്ക്കല്‍

ബൈബിള്‍ കത്തിയ്ക്കല്‍
============================
മാധ്യമം ആഴ്ചപ്പതിപ്പില്‍ ശ്രീ കെ.കെ കൊച്ച് എഴുതിവരുന്ന “സഞ്ചാര പഥങ്ങള്‍” എന്ന ആത്മകഥയില്‍ 2017 ഫെബ്രുവരി 13 ലക്കത്തില്‍ “ആദിശങ്കരനെ കത്തിക്കുന്നു”- അദ്ധ്യായം 51 പുറം 59- എന്നതില്‍ ഡോ എം കുഞ്ഞാമന്‍ “പാഠഭേദം” മാസികയില്‍ എഴുതിയ “കോലം കത്തിക്കലിന്‍റെ കാലം” എന്ന ലേഖനത്തിന് അദ്ദേഹം മറുപടി എഴുതിയ കാര്യം വിവരിച്ചിരുന്നു .അത് വഴി പള്ളുരുത്തിയില്‍ സഹോദരന്‍ അയ്യപ്പന്‍ ജാതിരാക്ഷസനെ കത്തിച്ചതും .പൊയ്കയില്‍ അപ്പച്ചന്‍ ബൈബിള്‍ കത്തിച്ചതും ആയ ചരിത്രാനുഭവങ്ങള്‍ സവര്‍ണ്ണ മേധാവിത്വത്തിനെതിരായ സമരങ്ങള്‍ ആയിരുന്നു എന്ന് താന്‍ സ്ഥാപിച്ചു എന്ന് കൊച്ചു അവകാശപ്പെടുന്നു .
ആ ലേഖനത്തിലൂടെയാണ് കേരളത്തിലെ പൊതുസമൂഹത്തില്‍ പൊയ്കയില്‍ അപ്പച്ചന്‍ ബൈബിള്‍ കത്തിച്ചതു തുറന്നു കാട്ടപ്പെടുന്നതും എന്നും ശ്രീ കൊച്ച് അവകാശപ്പെട്ടു കാണുന്നു .
ശ്രീ കെ.കെകൊച്ച് അല്ല പൊയ്കയില്‍ അപ്പച്ചന്‍റെ ബൈബിള്‍ കത്തിക്കല്‍ ആദ്യമായി പത്രമാധ്യമങ്ങളില്‍ അവതരിപ്പിച്ചത് എന്ന് ചൂണ്ടിക്കാണിക്കട്ടെ
1983 കാലഘട്ടത്തില്‍ ദേശാഭിമാനി വാരികയില്‍ തെക്കുംഭാഗം മോഹന്‍ എഴുതിയിരുന്ന ഉറയൂരുന്ന ചരിത്രങ്ങള്‍ എന്ന ലേഖന പരമ്പരയില്‍ ആണ് ആദ്യംപത്യക്ഷ രക്ഷാ സഭയും പൊയ്കയില്‍ അപ്പച്ചനും ലേഖനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന കാര്യം ഇന്നും ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നു .കല്ലുമാല സമരം ആറാട്ടുപുഴ വേലായുധ പണിക്കര്‍ തുടങ്ങിയവയും ആപരമ്പര വഴി ആണ് വെളിച്ചം കണ്ടത് .എന്നാല്‍ 1993 –ല്‍ മാത്രമാണ് ലേഖന പരമ്പര പുസ്തരൂപത്തില്‍ പുറത്തിറങ്ങിയത് .അടിമ ഗര്‍ജനം (സി.ഐ സി.എസ്ബുക്സ് കൊച്ചി )രണ്ടാം പതിപ്പ് എന്‍.ബി.എസ് പുറത്തിറക്കിയത് 2008 –ലും പുറം163 –ല്‍ ആ സംഭവം വിശദമായി എഴുതപ്പെട്ടിട്ടുണ്ട്
(പൊയ്കയില്‍ അപ്പച്ചനും കുറെ അടിമകളും എന്ന ഒന്‍പതാം ലേഖനം കാണുക) .

No comments:

Post a Comment