തെക്കുംഭാഗം(‘പെരുമ“)മോഹനോടു നൂറ്റൊന്നു ചോദ്യങ്ങള്‍
==========================================
അയ്യപ്പന്‍ പിള്ള എന്നും കുഞ്ഞന്‍ പിള്ള എന്നും പേരുകള്‍ ഉണ്ടായിരുന്ന ചട്ടമ്പിസ്വാമികള്‍ (1853-1924) ആത്മകഥ എഴുതിയിരുന്നില്ല .അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ രണ്ടു ശിഷ്യരില്‍ ആരെങ്കിലുമോ
മറ്റാരെങ്കിലുമോ അദ്ദേഹത്തിന്‍റെ ജീവചരിത്രം എഴുതി അദ്ദേഹത്തിന്‍റെ അംഗീകാരം വാങ്ങിയിരുന്നില്ല .”തന്നെ കുറിച്ച് ലോകം ഒന്നും അറിയുകേ വേണ്ട എന്നുള്ള അഭിപ്രായത്തോടെ ജീവിച്ച ഒരു മമതാവിഹീനന്‍” ആയിരുന്നു സ്വാമികള്‍ (പറവൂര്‍ ഗോപാലപിള്ള പുറം 24) സമാധികഴിഞ്ഞു പതിനൊന്നു കൊല്ലം (1935) കഴിഞ്ഞു മാത്രമാണ് പറവൂര്‍ ഗോപാലപിള്ള(1896-1965) “പരമഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം” എന്ന ജീവചരിത്രം എഴുതിയത് .വി.കെ അമ്മുണ്ണി മേനോന്‍ തൃശ്ശൂര്‍ രാമാനുജ മുദ്രാലയം വഴി അച്ചടിപ്പിച്ചു.
ജീവിച്ചിരുന്നപ്പോള്‍ സ്വാമികള്‍ എന്‍.എസ് എസ്സില്‍ അംഗം ആയിരുന്നില്ല .പ്രസ്തുത സംഘടനയുടെ ആത്മീയ ആചാര്യസ്ഥാനം വഹിക്കാന്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കയും ചെയ്തു (“എന്നെ കുരുവാക്കേണ്ട”എന്ന വാക്യം കാണുക). സമാധിക്കു ശേഷം അദ്ദേഹം നിരസിച്ച ആത്മീയ ആചാര്യസ്ഥാനം എന്‍.എസ് എസ് ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കി .

പിന്നീടുണ്ടായ ജീവചരിത്രങ്ങള്‍ “നായര്‍ ഗുരു“ എന്ന രീതിയില്‍ “ഈഴവ ഗുരുവിന്‍റെ ഗുരു” എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിരവധി കഥകള്‍ ഉള്‍പ്പെടുത്തിയ ജീവചരിത്രങ്ങള്‍ ആയിരുന്നു .നിരവധി അസത്യപ്രസ്താ വങ്ങള്‍ അവയില്‍ കടന്നു കൂടി .കല്ലും നെല്ലും പതിരും വേര്‍ തിരിക്കാന്‍ ആരും തയ്യാറായില്ല .ചട്ടമ്പി സ്വാമികളുടെ കയ്യക്ഷരത്തില്‍ കണ്ടു കിട്ടിയ ലേഖനങ്ങള്‍ അദ്ദേഹത്തിന്‍റെ പേരില്‍ അച്ചടിക്കപ്പെട്ടു
പലതും മറ്റു ചിലര്‍ എഴുതിയവ ആയിരുന്നു . .ചട്ടമ്പി സ്വാമികള്‍ക്ക് വായിച്ച പുസ്തകങ്ങള്‍ ,കേട്ട പ്രഭാഷണങ്ങള്‍ എന്നിവ എഴുതി വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു എന്ന കാര്യം മിക്കവരും മറന്നു കളഞ്ഞു
(തെക്കുംഭാഗം മോഹന്‍ എഴുതിയ വിദ്യാധി രാജായണം പുറം 20 കാണുക ) .മറ്റുള്ളവരുടെ കൃതികള്‍ അങ്ങനെ ചട്ടമ്പി സ്വാമികളുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടു .സാധാരണ ജനങ്ങളുമായി ബന്ധപ്പെടാത്ത സമ്പന്ന ഗൃഹങ്ങളില്‍ മാത്രം തങ്ങിയിരുന്ന ,.ആശ്രമ സ്ഥാപനം ,മത ബോധവല്‍ക്കരണം ,പ്രഭാഷണം,സംവാദം എന്നിവയില്‍ ഒട്ടും താല്‍പ്പര്യം കാട്ടാത്ത, ഒരു സന്യാസി മാത്രമായിരുന്നു ചട്ടമ്പി സ്വാമികള്‍ .നായര്‍ സമുദായത്തെ പരിഷ്കരിക്കാനോ നവോത്ഥാന പരിപാടികളില്‍ പങ്കെടുക്കാനോ മത ബോധവല്‍ക്കരണ പ്രഭാഷണ ങ്ങള്‍ നടത്താനോ അദ്ദേഹം മുതിര്‍ന്നില്ല .എന്നാല്‍ അദ്ദേഹത്തിന്‍റെ രണ്ടാം ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ “തീര്‍ത്ഥപാദ സന്യാസ സമ്പ്രദായം” സ്ഥാപിക്കയും ആശ്രമങ്ങള്‍ സ്ഥാപിക്കയും വനിതാ ശിഷ്യകളെ നേടുകയും
നായര്‍ പെണ്‍കുട്ടി കളെ മാന്യമായി വസ്ത്രം ധരിപ്പിക്കാന്‍ പ്രേരിപ്പിക്കയും നായര്‍ സമുദായ സംഘടന (“നായര്‍ പുരുഷാര്‍ത്ഥ സാധിനി” 1900) സ്ഥാപിക്കയും ആണ്‍ പെ ണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കയും ആതുരാലയങ്ങള്‍ സ്ഥാപിക്കയും മത മഹാസമ്മേളനങ്ങള്‍ആ രംഭിക്കയും പുസ്ത പ്രസാധനം തുടങ്ങയും പ്രാദേശിക വികസന പ്രവര്‍ത്തങ്ങള്‍ തുടങ്ങുകയും മഹിളാ മന്ദിരം സ്ഥാപിക്കയും നായര്‍ സമുദായത്തിലെ അനാചാരങ്ങള്‍ അവസാനിപ്പിക്കയും അലസരും മടിയരും വ്യവഹാര പ്രിയരും ചൂതു കളിക്കാരും പകിടകളിക്കാരും മാത്രം ആയിരുന്ന “വെടലകള്‍ “ എന്നറിയപ്പെട്ടിരുന്ന അനങ്ങാപ്പാറ നായര്‍ യുവാക്കളെ കാര്‍ഷിക വൃത്തിയിലേക്ക് കൈ പിടിച്ചിറക്കയും മറ്റും ചെയ്തു . .
അങ്ങനെ ആ ശിഷ്യന്‍ “തിരിയില്‍ നിന്ന് കൊളുത്തിയ പന്തം” കണക്കെ നായര്‍ സമുദായത്തിന് വെളിച്ചം നല്‍കി .യഥാര്‍ത്ഥത്തില്‍ നായര്‍ സമുദായ ആത്മീയ ആചാര്യന്‍ ആയി അവരോധിക്കപ്പെടെണ്ടിയിരുന്നത് ശിഷ്യന്‍ ആയിരുന്ന വാഴൂര്‍ സ്വാമികളായിരുന്നു എന്ന് ലോകം അറിയണം

.അതിനു ചട്ടമ്പി സ്വാമികള്‍ പുനര്‍ വായിക്കപ്പെടണം .വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ എന്ന നായര്‍ നവോത്ഥാന നായകനെ കുറിച്ച് സാധാരണക്കാര്‍ കൂടുതല്‍ അറിയണം .അദ്ദേഹത്തിന്‍റെ ജീവചരിത്രം പഠിക്കണം .അത് സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തണം .
അതിനായി തുറന്ന ,ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകണം

പഴയ കള്ളക്കഥകള്‍ ആവര്‍ത്തിക്ക അല്ല വേണ്ടത് .
പുനര്‍ വായന തന്നെ വേണം .
അതിനായി കുറെ ചോദ്യങ്ങള്‍ ഇതാ :-
പുനര്‍ വായന തന്നെ വേണം .
അതിനായി കുറെ ചോദ്യങ്ങള്‍ ഇതാ :-
1ചട്ടമ്പി സ്വാമികള്‍ക്ക് മൊത്തം എത്ര പേരുകള്‍ ഉണ്ടായിരുന്നു?
അവ ഏതെല്ലാം ?
2.ചട്ടമ്പി സ്വാമികളുടെ പൂര്‍വ്വാശ്രമത്തിലെ ശരിയ്ക്കുള്ള പേര്‍ എന്തായിരുന്നു?
3.ചട്ടമ്പി സ്വാമികളുടെ കുടുംബത്തില്‍ “നായര്‍” എന്ന പദം ഉത്തരഭാഗത്ത് ചേര്‍ത്ത് വിളിക്കപ്പെട്ടിരുന്ന ആരെങ്കിലും എന്നെങ്കിലും ഉണ്ടായിരുന്നുവോ ?
4.ചട്ടമ്പി സ്വാമികളുടെ കുടുംബത്തില്‍ “നായനാര്‍”,”പിള്ള” എന്നീ പദങ്ങള്‍ ഉത്തര ഭാഗത്ത് വരുന്ന പേരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂനായര്‍ എന്ന പേര്‍ ഉള്ള ഒരാള്‍ പോലും ഇല്ലായിരുന്നു എന്നതല്ലേ ശരി?
5.ചട്ടമ്പിസ്വാമികള്‍ എന്‍.എസ് എസ്/നായര്‍ഭ്രുത്യജന സംഘം എന്ന നായര്‍ സമുദായ സംഘടനയില്‍ എന്നെങ്കിലും അംഗത്വം എടുത്തിരുന്നുവോ?

.6.നായര്‍ സമുദായ ആചാര്യനായ മന്നത്ത് പത്മനാഭപിള്ള എന്നെങ്കിലും ചട്ടമ്പിസ്വാമികളെ നേരില്‍ കാണുകയോ വണങ്ങുകയോ ചെയ്തിട്ടുണ്ടോ?
7. ചട്ടമ്പി സ്വാമികള്‍ എന്നെങ്കിലും മന്നത്ത് പത്മനാഭ പിള്ളയോ കണ്ടിട്ടുണ്ടോ?
8.തന്നെ എന്‍.എസ് എസ് ആചാര്യന്‍ (‘കുരു “) ആയി അവരോധിക്കരുത് എന്ന് ജീവിച്ചിരുന്നപ്പോള്‍ ചട്ടമ്പി സ്വാമികള്‍ നായര്‍ സമുദായ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു എന്നറിയാമോ?
9.നായര്‍ സമുദായത്തിന്‍റെ ആദ്ധ്യാത്മിക ഗുരുസ്ഥാനം ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കപ്പെട്ടത്, അദ്ദേഹത്തിന്‍റെ അനുമതി കൂടാതെ,അതിനെതിരായി ,അദ്ദേഹത്തിന്‍റെ സമാധിയ്ക്ക് ശേഷം മാത്രമല്ലേ?
10.ചട്ടമ്പി സ്വാമികളുടെ ഇഷ്ടത്തിനു വിരുദ്ധമായി അദ്ദേഹത്തെ നായര്‍ സമുദായ ഗുരു (“കുരു” എന്ന് ചട്ടമ്പി സ്വാമികളുടെ ഭാഷ)ആയി അവരോധിച്ചത് ശരിയ്ക്കും ഗുരുത്വ(കുരുത്ത)ക്കേട് അല്ലേ ?

11.കൊട്ടാരക്കര സദാനന്ദ സ്വാമികള്‍,വാഴൂര്‍ തീരത്ഥപാദ സ്വാമികള്‍ എന്നിവര്‍ കൂട്ടായി സ്ഥാപിച്ചു നടത്തിവരുന്ന ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാസമ്മേളനം,ഒരിടത്തും ഒരിക്കല്‍പോലും മതപ്രഭാഷണം നടത്തിയിട്ടില്ലാത്ത ചട്ടമ്പിസ്വാമികളുടെ പേരില്‍ അറിയപ്പെടുന്നത് തികച്ചും വിരോധാഭാസമല്ലേ?
12.”വിദ്യാധിരാജന്‍” എന്ന ബഹുമതി ആര് എപ്പോള്‍ എവിടെ വച്ച് എന്തിനു ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കി?
13.ഷണ്മുഖന്‍,സുബ്രഹ്മണ്യന്‍,മുരുകന്‍ .ഗണപതി തുടങ്ങിയ പേരുകള്‍ നായര്‍ സമുദായത്തില്‍ പെട്ടവര്‍ എന്നെങ്കിലും സ്വീകരിച്ചിരുന്നുവോ?
14. ചട്ടമ്പി സ്വാമികളെ ആരാണ് “ഷണ്മുഖദാസന്‍” എന്ന് വിളിച്ചത് ?
അതോ അത് സ്വയം സ്വീകരിച്ച പേരോ ? അത് മനോന്മണീയം സുന്ദരന്‍ പിള്ളയുടെ തൂലികാ നാമം അല്ലായിരുന്നുവോ ?
15.ആരായിരുന്നു ചട്ടമ്പി സ്വാമികളുടെ ഗുരു? ഏതു സമ്പ്രദായത്തിലെ സന്യാസി ?

16.ഒരു നായാടി ആയിരുന്നു ചട്ടമ്പി സ്വാമികളുടെ ഗുരു എന്ന് പറഞ്ഞാല്‍ ശരിയാണോ?(ടി ആര്‍ അനന്ത കുറുപ്പ് പറവൂര്‍ ഗോപാല പിള്ളയ്ക്ക് നല്‍കിയ കത്തിലെ പരാമര്‍ശം പേജ് 38)
17.ശൂദ്രര്‍ക്ക് സന്യാസം പത്തൊന്‍പതാം നൂറ്റാണ്ടില്‍ അനുവദിച്ചിരുന്നുവോ?

13.നായര്‍ സമുദായത്തില്‍ നിന്ന് ഉണ്ടായ ആദ്യ സന്യാസി ആരായിരുന്നു? 14.ആരുടെ സാന്നിദ്ധ്യത്തില്‍ എവിടെ വച്ച് എപ്രകാരമാണ് കുഞ്ഞന്‍ പിള്ള സന്യാസം വരിച്ചത്?
15.ഏതു സമ്പ്രദായത്തിലുള്ള സന്യാസം ആണ് കുഞ്ഞന്‍ പിള്ള എന്ന അയ്യപ്പന്‍ പിള്ള സ്വീകരിച്ചത്?

16.ഈ സമ്പ്രദായത്തില്‍ സന്യാസം സ്വീകരിച്ചാല്‍ എന്തെല്ലാം ഉപേക്ഷിക്കണമായിരുന്നു?
17.കുഞ്ഞന്‍ പിള്ള എന്താണ് “ചട്ടമ്പി” എന്ന പൂര്‍വാശ്രമ നാമം ഉപേക്ഷിക്കാതിരുന്നത്? അത് തെറ്റല്ലേ ?
18.എന്താണ് അദ്ദേഹം തല മൊട്ട അടിക്കാതിരുന്നത്?
19.എന്താണ് അദ്ദേഹം കാഷായ വസ്ത്രം സ്വീകരിക്കാതിരുന്നത്?
20 .എന്താണ് അദ്ദേഹം കമണ്ടലു കയ്യില്‍ ഏന്തി ഭിക്ഷ യാചിക്കാതിരുന്നത്?
21.എന്താണ് അദ്ദേഹം ആശ്രമം സ്ഥാപിക്കാതിരുന്നത്?
90 ഏക്കര്‍ വനഭൂമി മലയാറ്റൂരില്‍ പതിച്ചു കിട്ടി (C.E 1900 ) .
ആശ്രമം പണിയിച്ചു കൊടുക്കാന്‍ തച്ചുടയ കൈമ്മള്‍ തയാറായിരുന്നു താനും .
22.ചട്ടമ്പി സ്വാമികള്‍ -ഗുരുവും ധന്യതയുടെ ഗുരുവും,ശ്രീവിദ്യാ ധിരാജായണം ,ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം
എന്നീ മൂന്നു കൃതികളില്‍, അവ എഴുതിയ തെക്കുംഭാഗം മോഹന്‍, ചട്ടമ്പി സ്വാമികളുടെ ആദ്യ സന്യാസ ശിഷ്യന്‍ ശ്രീനാരായണ ഗുരു എന്നെഴുതിയിരിക്കുന്നു .ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം എഴുതിയ മറ്റു ചിലരും ഈ കള്ളം എഴുതിയിട്ടുണ്ട്. ഏതു സമ്പ്രദായ പ്രകാരമുള്ള സന്യാസ ദീക്ഷ ആണ് നാണുആശാന് ചട്ടമ്പി നല്‍കിയത് ? മറ്റു രണ്ടു ശിഷ്യരും അവരവരുടെ പൂര്‍വാശ്രമ നാമം ഉപേക്ഷിച്ചു “തീര്‍ത്ഥപാദ “ പേരുകള്‍ (നീലകണ്‌ഠ “തീര്‍ത്ഥ പാദര്‍”,“തീര്‍ത്ഥ പാദ”പരമഹംസര്‍) സ്വീകരിച്ചപ്പോള്‍ നാണു എന്ന പേര്‍ ആദ്യ ശിഷ്യന്‍ ഉപേക്ഷിക്കാതിരുന്നത് എന്ത് കൊണ്ട് ?
എന്താണ് നാണു ആശാന്‍ “തീര്‍ത്ഥപാദ” നാമം സ്വീകരിക്കാതിരുന്നത് ?
കുഞ്ഞന്‍ ചട്ടമ്പി എന്ന മുതിര്‍ന്ന ശിവരാജ യോഗ ശിഷ്യന്‍” (1879) , “ശിവരാജ” യോഗി തൈക്കാട്ട് അയ്യാവിന്‍റെ നിര്‍ദ്ദേശപ്രകാരം നാണു ആശാന്, യോഗമുറകള്‍ കാട്ടിക്കൊടുക്കുക മാത്രമേ ചെയ്തുള്ളൂ എന്നതല്ലേ ശരി ?അതല്ലേ “യോഗജ്ഞാന വിഷയത്തില്‍ “ എന്ന് ശ്രീ നാരായണ ഗുരു പറയാന്‍ കാരണം ?
23.എന്താണ് “ശിവരാജ യോഗം”? ഒരു ഖണ്ഡികയില്‍ ഒന്ന് വിശദമാക്കാമോ ?

24.ശിവരാജ യോഗത്തിനു ചര്യ,ക്രിയ ,യോഗം ,ജ്ഞാനം എന്നിങ്ങനെ നാല് ഘടകങ്ങള്‍ ഉണ്ട് എന്നറിയുമോ ?
25.”ശിവരാജ” യോഗികള്‍,മൂന്നാം ഭാഗമായ “യോഗ” മാത്രമായി “കാപ്സൂള്‍” രൂപത്തില്‍ ഒരു ശിഷ്യനും ഉപദേശിച്ചു കൊടുക്കാറില്ല എന്നറിയുമോ ?
26.”വിദ്യാധിരാജന്‍” എന്ന ബഹുമതി ചട്ടമ്പി സ്വാമികള്‍ക്ക് ആര്‍ എപ്പോള്‍ എവിടെ വച്ച് എന്ത് കാരണത്താല്‍ നല്‍കി?
27.”ബാലാഹ്വന്‍” എന്ന ബഹുമതി ചട്ടമ്പി സ്വാമികള്‍ക്ക് ആര്‍ എപ്പോള്‍ എവിടെ വച്ച് എന്ത് കാരണത്താല്‍ നല്‍കി?

28.”പരമ ഭാട്ടാരകന്‍” എന്ന ബഹുമതി ചട്ടമ്പി സ്വാമികള്‍ക്ക് ആര്‍ എപ്പോള്‍ എവിടെ വച്ച് എന്ത് കാരണത്താല്‍ നല്‍കി?
29.”ബാലഭട്ടനാഥന്‍” എന്ന ബഹുമതി ചട്ടമ്പി സ്വാമികള്‍ക്ക് ആര്‍ എപ്പോള്‍ എവിടെ വച്ച് എന്ത് കാരണത്താല്‍ നല്‍കി?
30.”അഗസ്ത്യര്‍”എന്നത് ചട്ടമ്പിസ്വാമികളുടെ തൂലികാനാമം ആയിരുന്നോ ? എന്താണ് തെളിവ് ? അത് അഗസ്ത്യഭക്തന്‍ ആയിരുന്ന “മനോന്മണീയം” സുന്ദരന്‍ പിള്ളയുടെ തൂലികാ നാമം അല്ലായിരുന്നുവോ?
31.ഷണ്മുഖ ദാസന്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട “കൃസ്തുമതചേദനം” ഇംഗ്ലീഷ് ബൈബിളിനെ ആധാരമാക്കി ഇംഗ്ലീഷിലുള്ള നിരവധി പഠനങ്ങളെ ഉദ്ദരിച്ച് അവയെ വിമര്‍ശിച്ചു ഇംഗ്ലീഷ് പണ്ഡിതന്‍ ആയിരുന്ന മനോന്മണീയം സുന്ദരന്‍ പിള്ള തയാറാക്കിയ പഠനം എന്ന് പറയുന്നതല്ലേ ശരി? ചട്ടമ്പിസ്വാമികള്‍ക്ക് ഇംഗ്ലീഷില്‍ യാതൊരു പരിജ്ഞാനവും ഇല്ലായിരുന്നു എന്നും “മ്ലേച്ച ഭാഷ” എന്ന കാരണത്താല്‍ ആ ഭാഷ പഠിക്കാതിരുന്ന ആള്‍ എന്നതുമല്ലേ ശരി ?
32. കൃസ്തുമത ചേദനം ആദ്യപതിപ്പിന്‍റെ ആമുഖം താങ്കള്‍ വായിച്ചുണ്ടോ? അതില്‍ സുന്ദരം പിള്ളയെ കുറിച്ച് പറയുന്ന ഭാഗം ഉദ്ദരിക്കാമോ?

33 ചട്ടമ്പി സ്വാമികള്‍ക്ക് ഗുരു നല്‍കിയ ദീക്ഷാ മന്ത്രം ഏതായിരുന്നു?
34.1873-1909 കാലത്ത് തിരുവനന്തപുരത്ത് താമസിച്ചിരുന്ന അമ്പത്തില്‍ പരം ആള്‍ക്കാര്‍ക്ക്-അതില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ്,ആര്‍ട്ടിസ്റ്റ് കേരള വര്‍മ്മ,ഏ .ആര്‍ രാജരാജവര്‍മ്മ,പേഷ്കാര്‍ സൂര്യ നാരായണ അയ്യര്‍ നാണു ആശാന്‍,അപ്പാവ് വക്കീല്‍ ,കൊട്ടാരം ഡോക്ടര്‍ കൃഷ്ണ പിള്ള ,വെയിലൂര്‍ രായസം മാധവന്‍ പിള്ള ,സ്വയം പ്രകാശ യോഗിനി അമ്മ ,കൊല്ലത്തമ്മ,നന്തന്‍കോടു കൊച്ചു കൃഷ്ണ പിള്ള ,ഭാഗവതര്‍ പത്മനാഭ കണിയാര്‍,മക്കിടി ലബ്ബ,തോട്ടത്തില്‍ രാമന്‍ കണിയാര്‍ ,മണക്കാട്ട് ഭവാനി.ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് ,തക്കല പീര്‍ മുഹമ്മദ് തുടങ്ങി നാനാവിധ മത സമുദായങ്ങളില്‍ പെടുന്ന ശ്രീപുരുഷര്‍ പെടും – “ബാലാ സുബ്രഹ്മന്യ മന്ത്രം ഉപദേശിച്ചു കിട്ടിയത് ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ ആയിരിക്കെ,കുഞ്ഞന്‍ പിള്ളയ്ക്ക് മാത്രം അത് നായാടിയായ ഏതോ സന്യാസിയില്‍ നിന്ന് കിട്ടി എന്ന് എഴുതി കാണുന്നത് പച്ച കള്ളം അല്ലേ ?പ്രത്യേകിച്ചും കുഞ്ഞന്‍ അയ്യാവു സ്വാമികളില്‍ നിന്ന് യോഗ പഠനം നടത്തി എന്ന് സമ്മതിക്കുമ്പോള്‍.
35.കുമ്മപ്പള്ളി രാമന്‍ പിള്ള ആശാന്‍റെ കളരിയില്‍ മോണിട്ടര്‍ ആയിരുന്നതിനാല്‍ കുഞ്ഞന് ചട്ടമ്പി എന്ന പേര്‍ ലഭിച്ചു എന്ന് നടരാജ ഗുരു എഴുതിയത് തെറ്റ് അല്ലേ?
36.ആശാന്‍റെ വീട്ടില്‍ നിന്നും ആഹാരം കഴിച്ചിട്ടുള്ള നിലയ്ക്ക് ഈഴവ ക്കുടികളില്‍ നിന്ന് താന്‍ ആഹാരം കഴിച്ചതില്‍ എന്ത് തെറ്റ്? എന്ന് വിദ്യാഗുരു ആയിരുന്ന പേട്ട രാമന്‍ പിള്ള ആശാനോട്കുഞ്ഞന്‍ ചട്ടമ്പി ചോദിച്ചതായി മാനേജര്‍ പേട്ട പരമേശ്വരന്‍ എഴുതിയത് താങ്കളുടെ പുസ്തകത്തില്‍ ഉദ്ദരിക്കുന്നു .എന്താണ് കുഞ്ഞന്‍ അത് കൊണ്ട് സൂചിപ്പിച്ചത് ? രാമന്‍ പിള്ള ആശാന്‍ ഈഴവരിലും താണ സമുദായത്തില്‍ പിറന്നവന്‍ എന്നോ ?അയിത്തം ഉണ്ടായിരുന്ന ആള്‍ എന്നോ ? അങ്ങിനെ എങ്കില്‍ അത് ഗുരുവിനെ നിന്ദിക്കയല്ലേ ?

37.ചട്ടമ്പി സ്വാമികള്‍ സ്വന്തമായി സന്യാസസംപ്രദായം .ആശ്രമം എന്നിവ സ്ഥാപിച്ചില്ല എന്നതല്ലേ ശരി?
38.“തീര്‍ത്ഥപാദ” സന്യാസ സമ്പ്രദായം ആവിഷകരിച്ചത് വാഴൂര്‍ തീരത്ഥപാദ പരമഹംസ സ്വാമികള്‍ ആയിരുന്നു എന്നതല്ലേ ശരി? .ഗുരു ചട്ടമ്പി സ്വാമികള്‍ ജീവിച്ചിരുന്നതിനാല്‍ അദ്ദേഹത്തെ ആചാര്യ സ്ഥാനത്ത് വാഴൂര്‍ സ്വാമികള്‍ അവരോധിയ്ക്ക മാത്രം ആയിരുന്നു എന്നതല്ലേ ശരി ?
39.ചട്ടമ്പി സ്വാമികള്‍ എന്നെങ്കിലുംഎവിടെ എങ്കിലും പ്രഭാഷണം നടത്തിയിരുന്നുവോ?
താങ്കളുടെ ഒരു പുസ്തകത്തില്‍ അവതാരിക എഴുതിയ പഴവിള രമേശന്‍
ചട്ടമ്പി സ്വാമികളെ “പ്രഭാഷകന്‍” എന്ന് വിശേഷിപ്പിച്ചത് വായിച്ചു . പ്രഭാഷണം നടത്തിയിട്ടുണ്ട് എങ്കില്‍ എന്ന്? എവിടെ വച്ച് ?എന്തായിരുന്നു വിഷയം ?
40.ചട്ടമ്പി സ്വാമികളുടെ ആശ്രിതന്‍ എന്നറിയപ്പെട്ടിരുന്ന “പണിക്കര്‍” ആരായിരുന്നു.അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേര്‍ എന്തായിരുന്നു?
41സാഹിത്യ കുശലന്‍ ടി.കെ കൃഷണ മേനോന്‍ ചട്ടമ്പിസ്വാമികളുടെ ലളിത ജീവിതം വെളിപ്പെടുത്താന്‍ എഴുതിയ വാചകം “രണ്ടുമുണ്ടും അയ്മ്പൊ ന്നുകൊണ്ടുള്ള ഒരു മോതിരവും ഒരു പഴയകുടയും മാത്രമേ “(പറവൂര്‍ ഗോപാല പിള്ള എഴുതിയ ജീവചരിത്രം പുറം 297) ചട്ടമ്പി സ്വാമികള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ എന്നതു സി.പി നായര്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ ചട്ടമ്പി ജയന്തി ദിവസം എഴുതിയതും ശാന്തി സ്വരൂപ് ശാന്തം,പച്ചക്കുതിര എന്നീ മാസികകളില്‍ എഴുതിയതും ശരിയോ ? ചട്ടമ്പി സ്വാമികള്‍ക്ക് സ്വന്തമായി 90 ഏക്കര്‍ പുതുവല്‍ സ്ഥലവും അതില്‍ തച്ചുടയ കൈമ്മള്‍ പണിയിച്ചു കൊടുത്ത കെട്ടിടവും കൃഷിയില്‍ നിന്ന് പ്രതിവര്‍ഷം ഒരായിരത്തില്‍ പരം രൂപാ ആദായവും കിട്ടുമായിരുന്നു എന്ന് കെ.നാരായണ കുരുക്കള്‍ (അതേ ജീവചരിത്രം പുറം 295) വെളിപ്പെടുത്തിയ വസ്തുത സി.പി നായരും ശാന്തിസ്വരൂപും വായനക്കാരില്‍ നിന്ന് മറച്ചു വച്ചത് ശരിയോ ?

42.ആശ്രമം സ്ഥാപിക്കാന്‍ ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ ഭഗീരഥ പ്രയത്നം ചെയ്തു പത്തേക്കറോളം സ്ഥലം സമ്പാദിച്ചപ്പോള്‍ (അവിടെ ഇന്ന് ഹയര്‍ സെക്കണ്ടറി സ്കൂള്‍,കോളേജ് എന്നിവ –എല്ലാം ഇന്ന് എന്‍ എസ് എസ് വക-ഉണ്ട്) ഗുരു ചട്ടമ്പി സ്വാമികള്‍ തനിക്കു മലയാറ്റൂരില്‍ സൌജന്യമായി പതിച്ചു കിട്ടിയ 90 ഏക്കര്‍ സ്ഥലം ശിഷ്യനോ മന്നത്ത് പത്മനാഭനോ കൊടുക്കാതിരുന്നത് എന്ത് കൊണ്ട് ?
43.ചട്ടമ്പി സ്വാമികള്‍ക്ക് കിട്ടിയ 90 ഏക്കര്‍ സ്ഥലം, അതിലെ കെട്ടിടം എന്നിവയ്ക്ക് എന്ത് എപ്പോള്‍ സംഭവിച്ചു?അവ ആരുടെ കൈവശം ?
44 സ്വന്തം സഹോദരി മക്കള്‍ എന്നിവര്‍ക്ക് ചട്ടമ്പി സ്വാമികള്‍ സമാധി ആകും മുമ്പ് എന്ത് സ്വത്ത് നല്‍കി?
45.ചട്ടമ്പി സ്വാമികള്‍ക്ക്”വിദ്യാധിരാജന്‍ “എന്ന ബഹുമതി കൂപക്കര പോറ്റി നല്‍കിയതാണെന്നു പ്രോഫസ്സര്‍ ശശിധരകുറുപ്പ് എഴുതുന്നു .ശരിയോ? ബ്രാഹമണ മേധാവിത്വത്തെ എതിര്‍ത്ത ചട്ടമ്പി, ഒരു ബ്രാഹ്മണന്‍ (പോറ്റി ) നല്‍കിയ ബഹുമതി സ്വീകരിച്ചു സ്വന്തം പേരിനു മുമ്പ് പ്രദര്‍ശിപ്പിച്ചത് ശരിയോ ? ബ്രിട്ടീഷുകാര്‍ നല്‍കിയ പട്ടും വള യും വാങ്ങി എന്നതിന്‍റെ പേരില്‍ കുമാരനാശാനെ,എസ് .എന്‍.ഡി .പി സ്ഥാപകരെ,“ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പാദസേവകര്‍” എന്ന് ഈ.എം എസ് വിളിച്ചത് തന്‍റെ കൃതിയില്‍ ആവര്‍ത്തിക്കുന്ന തെക്കുംഭാഗം മോഹന്‍, എന്ത് കൊണ്ട് ചട്ടമ്പി സ്വാമികളെ “ബ്രാഹ്മണപാദ സേവകന്‍” എന്ന് വിശേഷിപ്പിച്ചില്ല?

കല്ലുവീട്ടില്‍ ഗോവിന്ദപ്പിള്ളയുടെ മാതാവിനെ ചികില്‍സിച്ച ചട്ടമ്പി സ്വാമികള്‍, അവരെ കൊണ്ട് സ്വര്‍ണ്ണവേല്‍ ഉണ്ടാക്കിച്ചു ഒരു ബ്രാഹ്മണനു കൊടുപ്പിച്ച കാര്യം പറവൂര്‍ ഗോപാലപിള്ളയുടെ കൃതി (പുറം 320) യില്‍ വായിക്കാം.ബ്രാഹ്മണ മേധാവിത്വത്തെ എതിര്‍ത്ത, ബ്രാഹ്മണ പുത്രന്‍ ആയ ചട്ടമ്പി സ്വാമികള്‍, അപ്രകാരം ചെയ്യിച്ചത് ശരിയോ ?
46.ബ്രിട്ടീഷ് രാജ്ഞി നല്‍കിയ “റാവു ബഹാദൂര്‍” സ്ഥാനം സ്വീകരിച്ച മനോന്മണീയം സുന്ദരന്‍ പിള്ളയെ അപഹസിച്ച തെക്കുംഭാഗം മോഹന്‍ ബ്രാഹ്മണ ബഹുമതി വാങ്ങിയ ചട്ടമ്പി സ്വാമികളില്‍ എങ്ങനെയാണ് പെരുമയും ഗരിമയും ദര്‍ശിക്കുന്നത്.”വിദ്യാധിരാജായണം” എന്ന അങ്ങയുടെ പുസ്തനാമം തികച്ചും അപഹാസ്യമായിരിക്കുന്നു എന്നറി യുമോ?
47ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരുന്നുവോ?
ഇംഗ്ലീഷ് ബൈബിള്‍ വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുമായിരുന്നുവോ ? ഇംഗ്ലീഷിലുള്ള ബൈബിള്‍ പഠനങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴി യുമായിരുന്നുവോ ?

48. ഇംഗ്ലീഷ് മ്ലേച്ച ഭാഷ ആയതിനാല്‍ ആ ഭാഷ പഠിക്കാന്‍ കൂട്ടാക്കാതെ ഇരുന്നവര്‍ അല്ലേ ചട്ടമ്പിസ്വാമികളും,നീലകണ്‌ഠ തീര്‍ത്ഥപാദര്‍,തീര്‍ത്ഥ പാദപരമഹംസര്‍ എന്നീ ശഷ്യരും? അവരില്‍ ആര്‍ക്കെങ്കിലും “കൃസ്തുമത ചേദനം” പോലൊരു കൃതി സ്വന്തമായി എഴുതാന്‍ കഴിയുമായിരുന്നുവോ ?
.49.”കൃസ്തുമത ചേദനം” എഴുതിയ “ഷണ്മുഖ ദാസന്‍” ശരിയ്ക്കും പി.സുന്ദരന്‍ പിള്ള അല്ലേ?
50. പ്രാചീന മലയാളത്തില്‍ ഇംഗ്ലീഷ് ലേഖനങ്ങലിലെ ഉദ്ധരണികള്‍ ധാരാളമായി കാണാം .അത്തരം ഒരു കൃതി രചിയ്ക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത ചട്ടമ്പി സ്വാമികള്‍ക്ക് കഴിയുമായിരുന്നുവോ?
51.വേദാധികാര നിരൂപണം ആദ്യമായി അച്ചടിക്കപ്പെട്ടത് എന്നായിരുന്നു ?
ചട്ടമ്പിസ്വാമികള്‍ സമാധിയാകുന്നതിനു വെറും മൂന്നു വര്ഷം മുമ്പ് (1921)മാത്രമല്ലേ ആപുസ്തകം അച്ചടിക്കപ്പെട്ടത് ? എത്രപേര്‍ ആ പുസ്തകം വായിച്ചിട്ടുണ്ടാവും.നാളിതുവരെ എത്ര കോപ്പികള്‍ ചെലവായി ?
52.ബ്രാഹ്മണ മേധാവിത്വത്തെ ആദ്യമായി എതിര്‍ത്ത നായര്‍ സമുദായാംഗം കെട്ടുകല്യാണം,തിരണ്ടു കുളി ,പുളികുടി അടിയന്തരങ്ങള്‍ 1910 ല്‍ തന്നെ വാഴൂര്‍ പ്രദേശത്ത് നിര്‍ത്തലാക്കിയ തീര്‍ത്ഥപാദസ്വാമികള്‍ ആയിരുന്നില്ലേ ? അദ്ദേഹമല്ലേ പകിടകളി തുടങ്ങിയ നായര്‍ വികൃതികള്‍ നിര്‍ത്തലാക്കിയത് ?
53.കവുങ്ങിന്‍ കൂമ്പാള ഉടുത്തു മാറും കാട്ടി നടന്നിരുന്ന നായര്‍ പെണ്‍കുട്ടികളെ മാന്യമായി വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിച്ചത് തീര്‍ത്ഥപാദസ്വാമികള്‍ ,ശിഷ്യ വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മ എന്നിവര്‍ അല്ലേ .ചട്ടമ്പി സ്വാമികള്‍ കൌപീനം മാത്രം ധരിച്ച പെങ്കുട്ടികളെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിക്ക അല്ലേ ചെയ്തിരിന്നത് ?
വൈക്കം വിവേകാനന്ദന്‍ തുടങ്ങിയവര്‍ രചിച്ച “ചട്ടമ്പി സ്വാമികള്‍ -ഒരു ധൈഷണിക ജീവചരിത്രം” എന്ന കൃതിയില്‍ നല്‍കിയിരിക്കുന്ന “നന്ത്യാര്‍ വീട്” കുടുംബ ഫോട്ടോ ഉദാഹരണം)
54.എതാനും സമ്പന്ന നായര്‍ കുടുംബങ്ങളില്‍ മാത്രം ചുറ്റിക്കറ ങ്ങിയിരുന്ന,കാര്യമായ പൊതു ജനസമ്പര്‍ക്കം ഇല്ലാതിരുന്ന ഒരു സന്യാസി മാത്രമായിരുന്നു ചട്ടമ്പി എന്നതല്ലേ ശരി ?
55.ഹിന്ദുക്കളെയോ നായര്‍ സമുദാ യത്തെയോ സംഘടിതരാക്കുവാന്‍ ചട്ടമ്പി സ്വാമികള്‍ ഒന്നും ചെയ്തില്ല എന്നതല്ലേ വാസ്തവം?
56.ചട്ടമ്പി സ്വാമികള്‍ ഏതെങ്കിലും സംഘടന സ്ഥാപിച്ചുവോ ?(ശ്രീനാരായണ ഗുരു എസ് .എന്‍ ഡി.പി യോഗം സ്ഥാപിച്ച കാര്യം ശദ്ധിക്കുക)
57.ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ ആണ്‍-പെണ്‍ പള്ളിക്കൂ ടങ്ങള്‍ സ്ഥാപിച്ചു ജാതിമത ഭേദമന്യേ ആള്‍ക്കാരെ വിദ്യാസന്നരാക്കാന്‍
മുന്നോട്ടു വന്നതു പോലെ ഗുരു എന്തെങ്കിലും ചെയ്തുവോ ?
58.ചട്ടമ്പി സ്വാമികള്‍ ഏതെങ്കിലും സന്യാസസംപ്രദായം സ്ഥാപിച്ചുവോ?
59.ചട്ടമ്പി സ്വാമികള്‍ ഏതെങ്കിലും ആശ്രമമോ മടമോ സ്ഥാപിച്ചുവോ?
60.ശിഷ്യന്‍ തീര്‍ത്ഥപാദ സ്വാമികള്‍ ആധുനിക വാഴൂരിന്‍റെ പിതാവ് എന്നറിയപ്പെടുമ്പോള്‍,ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ വികസനത്തില്‍ എന്തെങ്കിലും ചെയ്യുവാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് കഴിഞ്ഞുവോ ?
61.വാഴൂരില്‍ രണ്ടു ആലോപ്പതി ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ശിഷ്യന്‍ മുന്‍ കൈ എടുത്തു .ചട്ടമ്പി സ്വാമികള്‍ ഏതെങ്കിലും ആതുരാലയം സ്ഥാപിച്ചുവോ?
62രോഗം മാറുവാന്‍ ബ്രാഹമണര്‍ക്ക് സ്വര്‍ണ്ണ വേല്‍ നല്‍കണം എന്ന രീതിയില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കയല്ലേ ചട്ടമ്പി സ്വാമികള്‍ ചെയ്തത്?(കല്ലുവീട്ടില്‍ കേശവപിള്ളയുടെ മാതാവിന്‍റെ ചികിത്സ ഉദാഹരണം )

63.എന്നെകിലും ചട്ടമ്പി സ്വാമികള്‍ മതമഹാ സമ്മേളനം നടത്തിയോ ?
64 ഒറ്റ വനിതാ ശിഷ്യയെ എങ്കിലും സമ്പാദിക്കാന്‍ ചട്ടമ്പി സ്വാമികള്‍ക്ക്
കഴിഞ്ഞുവോ ?
65.ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ കുഞ്ഞന്‍പിള്ള ചട്ടമ്പിയുടെ ഗുരു ആയിരുന്നു എന്നത് ശരിയോ ?
66.കുഞ്ഞന്‍പിള്ള ചട്ടമ്പി അയ്യാവു സ്വാമികളുടെ ശിഷ്യന്‍ എന്ന് പറഞ്ഞാല്‍ ശരിയോ തെറ്റോ?
67.ചട്ടമ്പി സ്വാമികളുടെ രണ്ടു ശിഷ്യരും നല്ല ഗ്രന്ഥ കര്‍ത്താക്കള്‍ ആയിരുന്നു .അവരുടെ ജീവിതകാലത്ത് തന്നെ അവരുടെ ആധികാരിക ജീവചരിത്രം അവരുടെ ശിഷ്യര്‍ എഴുതി പ്രസിദ്ധീകരിച്ചു .എന്നാല്‍ ശിഷ്യരില്‍ ഒരാള്‍ പോലും ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിക്കാന്‍ തയാറായില്ല .അതിനാല്‍ ചട്ടമ്പി സ്വാമികള്‍ക്ക് ആധികാരികമായ് ജീവചരിത്രം ഉണ്ടായില്ല എന്താണ് കാരണം?
68.ചില സത്യങ്ങള്‍ തുറന്നു പറയേണ്ടി വരും എന്നതുകൊണ്ടാല്ലേ അവര്‍ അതിനു മുതിരാതിരുന്നത്? (ഉദാഹരണം ചട്ടമ്പി സ്വാമികളുടെ ഗുരു ആരെന്ന കാര്യം ,ചട്ടമ്പി സ്വാമികള്‍ക്ക് പതിച്ചു കിട്ടിയ സ്ഥലം നഷ്ടപ്പെട്ട കാര്യം തുടങ്ങിയവ )

69.ചട്ടമ്പി സ്വാമികളുടെ പേരില്‍ ചിലര്‍ പ്രസിദ്ധപ്പെടുത്തി വിറ്റഴിക്കുന്ന “നിജാനന്ദവിലാസം” തമിഴില്‍ കൊടകനല്ലൂര്‍ സുന്ദരസ്വാമികള്‍ എഴുതിയ ഗ്രന്ഥം(1879) ശിഷ്യന്‍ പി.സുന്ദരന്‍ പിള്ള മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തി തയാറാക്കിയത് അല്ലായിരുന്നുവോ ?
70.ചട്ടമ്പി സ്വാമികള്‍ക്ക് കൊടും തമിഴ് സ്വാധീനം ഇല്ലായിരുന്നു എന്ന് ഇപ്പോഴത്തെ വാഴൂര്‍ ആശ്രമ മടാധിപാതി പ്രജ്ഞാനന്ദ സ്വാമികള്‍ അങ്ങയുടെ പുസ്തക അവതാരികയില്‍ എഴുതിയത് ശരിയല്ലേ?
71.കൊടകനല്ലൂര്‍ സുന്ദരസ്വാമികളുടെ ജീവിതകാലം ഏതെന്നു അങ്ങയ്ക്ക് അറിയുമോ?
72.”തിരുജ്ഞാന സംബന്ധരുടെ ശിഷ്യപ്രധാനി” എന്ന് കൊടകനല്ലൂര്‍ സുന്ദരസ്വാമികളെ അങ്ങ് വിദ്യാധിരാജായണ ത്തില്‍ വിശേഷിപ്പിച്ചത് തെറ്റല്ലേ?
73.തിരുജ്ഞാന സംബന്ധരുടെ കാലം ഏതായിരുന്നു?
74. തിരുജ്ഞാന സംബന്ധരുടെ കാലം ബിഷപ് കാല്ട്വേല്‍ (Caldwell) കണക്കാക്കിയത് തെറ്റും പി.സുന്ദരന്‍ പിള്ള കണക്കാക്കിയത് ശരിയും എന്നറിയുമോ?
75 കൊടകനല്ലൂര്‍ സുന്ദരസ്വാമികള്‍, മനോന്മണീയം പി.സുന്ദരന്‍ പിള്ളയുടെ (1855-1897) സമകാലികനും ഗുരുവും ആയിരുന്നു എന്നറിയുമോ? തിരുനെല്‍വേലിയില്‍ അദ്ധ്യാപകന്‍ ആയിരിക്കെ(1876-78) അവിടെ അടുത്ത് (15 kms) താമസിച്ചിരുന്ന കൊടകനല്ലൂര്‍ സുന്ദരസ്വാമികളെ സുന്ദരന്‍ പിള്ള കണ്ടെത്തുകയും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ആവുകയും സ്വാമികള്‍ എഴിതിയ “നിജാനന്ദ വിലാസം” അച്ചടിപ്പിക്കയും (1879) അത് മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തുകയും ചെയ്തു എന്നതല്ലേ വാസ്തവം?അദ്ദേഹത്തെ ആണ് സുന്ദരന്‍ പിള്ള മനോമണീ യം നാടകത്തില്‍ “സുന്ദര സ്വാമികള്‍” എന്ന കുലഗുരു ആയി അവതരിപ്പിച്ചത് എന്നറിയുമോ ?

76.തിരുജ്ഞാന സംബന്ധര്‍ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസി ആയിരുന്നു എന്നും സുന്ദരസ്വാമികള്‍ അദ്ദേഹത്തിന്‍റെ “ശിഷ്യപ്രധാനി”
എന്ന് താങ്കള്‍ വിദ്യാധിരാജായണത്തില്‍ എഴുതിയത് മണ്ടത്തരം ആണെന്നും താങ്കള്‍ക്കറിയുമോ?
77.മനോന്മണീയം സുന്ദരന്‍ പിള്ളയുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന കുഞ്ഞന്‍ അവയുടെ നോട്സ് എഴുതി വയ്ക്കുമായിരുന്നു
എന്ന കാര്യം താങ്കള്‍ക്കറിയുമോ
78.ഡോ എം ജി ശശിഭൂഷന്‍ സുന്ദരം പിള്ളയെ കുറിച്ചെഴുതിയ ലേഖനങ്ങള്‍ -പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്സേക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീറില്‍ വന്ന “ആരാണീ സുന്ദരന്‍ പിള്ള?”
2017 മാര്‍ച്ച് ലക്കം വിജ്ഞാന കൈരളിയില്‍ വന്ന സുന്ദരന്‍ പിള്ള എന്നീ ലേഖനങ്ങള്‍ താങ്കള്‍ വായിച്ചുവോ ?
79.ചട്ടമ്പി സ്വാമികള്‍ താന്‍ വായിച്ച പുസ്തകങ്ങള്‍ പകര്‍ത്തി എഴുതുമായിരുന്നു എന്നത് ശരിയോ ?
80 . ”ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളില്‍ ഒന്ന് ഒരു പാടു പുസ്തകങ്ങള്‍ അത് പോലെ പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ് “ ഇതാരുടെ വാക്യം ? ഏതു പുസ്തകത്തിലെ വാക്യം ? എന്താണ് സന്ദര്‍ഭം ?
81.ശിവരാജ യോഗം എന്നാല്‍ എന്തെന്നറിയുമോ ?
82.ശിവരാജ യോഗത്തിന് നാല് ഭാഗം ഉണ്ടെന്നറിയുമോ?
83.ശിവരാജ യോഗികള്‍ക്ക് കുടുംബ ജീവിതം ആകാം എന്നറിയുമോ ?
84.തിരുവിതാം കൂറില്‍ ആരാണ് ശിവരാജ യോഗം പ്രചരിപ്പിച്ചത്?
85.തൈക്കാട്ട് അയ്യാ സ്വാമികള്‍ ഏതു സമുദായത്തില്‍ ജനിച്ചു ?

86.അദ്ദേഹം ബ്രാഹ്മണന്‍ എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നുവോ ?
87.കുഞ്ഞന്‍ പിള്ള തൈക്കാട്ട് അയ്യാവിന്റെ ശിഷ്യന്‍ ആയിരുന്നുവോ ?
88. തൈക്കാട്ട് അയ്യാവു സ്വാമികളുടെ ഏതെല്ലാം ജീവചരിത്രങ്ങള്‍ അങ്ങ് വായിച്ചു ?
89.കാലടി പരമേശ്വരന്‍ പിള്ളയെ അറിയുമോ ?ആരായിരുന്നു ?
90കാലടി പരമേശ്വരന്‍ പിള്ള തൈക്കാട്ട് അയ്യാഗുരുവിന്‍റെ ജീവചരിത്രം പ്രസിദ്ധീകരിച്ചുവോ ?
91.വി.ആര്‍ പരമേശ്വരന്‍ പിള്ള അയ്യാവു സ്വാമികളെ കുറിച്ച് എഴുതിയത് വായിച്ചുവോ ?
92.ഈ.പി സുഗതന്‍ എഴുതിയ അയ്യാവു സ്വാമികള്‍ ജീവചരിത്രം (ഭാഷാ ഇന്സ്റ്റിടൂട് വായിച്ചുവോ?
93.ഏ.ആര്‍ രാജരാജവര്‍മ്മയുടെ കൊച്ചുമകള്‍ ജെ.ലളിത അയ്യാവു സ്വാമികളെ കുറിച്ച് എഴുതിയ പുസ്തകം വായിച്ചുവോ ?(സ്വയം പ്രകാശാശ്രമം കുളത്തൂര്‍ )
94.സദാനന്ദസ്വാമികളെ കുറിച്ച് ആര്‍ എഴുതിയ ലേഖനമാണ് താങ്കള്‍ വായിച്ചിട്ടുള്ളത്?
95.സാധുജന പരിപാലന സംഘം സ്ഥാപിച്ചത് സദാനന്ദ സ്വാമികള്‍ ആണ് എന്ന് താങ്കള്‍ “അടിമഗര്‍ജ്നങ്ങളില്‍” എഴുതിയത് സ്ഥാപിക്കാന്‍ എന്ത് തെളിവുണ്ട് കയ്യില്‍ .നായര്‍ “പെരുമ” സ്ഥാപിക്കാന്‍ ഉണ്ടാക്കിയ കെട്ടു കഥ അല്ലേ താങ്കള്‍ പറയുന്നത് ?
96.ജനകോടികളുടെ ആരാധ്യ പുരുഷന്‍ ആയ ഗായകന്‍ യേശുദാസ് ,നടന്‍ ജഗതി ശ്രീകുമാര്‍, അടൂര്‍ സഹോദരികള്‍ തുടങ്ങിയവരെ മാനം കെടുത്താന്‍ താങ്കള്‍ എഴുതിയ കൃതി അല്ലെ “മറക്കില്ലൊരിക്കലും” ?
97.സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ എതിരാളിയോട് മാന്യമായി സംവദിക്കണം എന്ന കാര്യം താങ്കള്‍ക്കറിയുമോ ?

98.മറ്റൊരാളെ ഭ്രാന്തന്‍,വട്ടന്‍,കിറുക്കന്‍ എന്നൊക്കെ വിളിക്കുന്നത് സംസ്കാര ശൂന്യത അല്ലേ? മറുപടി ഇല്ല എങ്കില്‍ അത് സമ്മതിക്കയല്ലേ വേണ്ടത് ?
99.താങ്കള്‍ക്കു എഴുത്ത് കൂടുതലും വായന കുറവും ആണ് എന്നതല്ലേ ശരി
100.കൂടുതല്‍ വായിക്കയും കുറച്ചു മാത്രം എഴുതുകയും ചെയ്യുന്ന എന്നെ എന്തിനാണ് താങ്കള്‍ ഭയക്കുന്നത്?
101 ചട്ടമ്പി സ്വാമികളെ കുറിച്ച് എഴുതിയ കൃതികളില്‍ ഏതെല്ലാം താങ്കള്‍ വായിച്ചിട്ടുണ്ട് ?അവയുടെ ലിസ്റ്റ് നല്‍കുമോ ?

Haha .. Super!!
ReplyDeleteചട്ടമ്പിസ്വാമികൾ എന്നൊരാൾ ജീവിച്ചിരുന്നിട്ടേയില്ല എന്നതാണ് സത്യം!ആരോ സ്വപ്നം കണ്ടതാണ് സാർ...
ReplyDelete