Thursday, 9 March 2017

തെക്കുംഭാഗം മോഹന്‍റെ നായര്‍ പെരുമ

തെക്കുംഭാഗം മോഹന്‍റെ നായര്‍ പെരുമ
=====================================
Barister G.P Pillai


Prof Robert Harvey
v
Manonmaneeyam Sundaram Pillai

കേരളമാകെയും നവോത്ഥാന ചിന്തകള്‍ ഉണര്‍ത്തിയത് ശ്രീനാരായണ ഗുരുവും എസ് എന്‍ ഡി പിയുമാണേന്നുള്ള ധാരണ മാറ്റിയെടുക്കാന്‍ വേണ്ടി
തെക്കുംഭാഗം മോഹന്‍ രചിച്ചു അദ്ദേഹത്തിന്‍റെ വക അമ്മ പബ്ലിക്കേഷന്‍സ് വഴി പ്രസിദ്ധീകരിച്ച ചരിത്ര ഗ്രന്ഥമാണ് “നവോത്ഥാനവും നായര്‍ പെരുമയും” (2010 പേജുകള്‍ 227 വില Rs.160/- )
അവതാരിക നടുവട്ടം ഗോപാലകൃഷ്ണന്‍ .സ്വന്തം പ്രസിദ്ധീകരണ മായിട്ടുകൂടി അക്ഷരതെറ്റുകളുടെ ഘോഷയാത്ര .പുസ്തകങ്ങളിലെ അക്ഷരതെറ്റുകള്‍ക്ക് ഒരു അവാര്‍ഡ് ആരെങ്കിലും നല്‍കാന്‍തീ രുമാനിച്ചാല്‍ ഒന്നല്ല പലതവണ അത് കിട്ടുന്നത് മോഹന്‍ പ്രസിദ്ധീകരിച്ച സ്വന്തം പുസ്തകങ്ങലള്‍ക്കായിരിക്കും .
അവതാരികയില്‍ തുടങ്ങുന്നു കല്ലുകടി
മോഹന്‍റെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ശ്രീ ഗോപാലകൃഷ്ണന്‍ അക്കമിട്ടു നിരത്തുന്നു പുറം 26 ല്‍
.അവിടെ ഒരു “തോമസ്‌ ഹാര്‍വി” പ്രത്യക്ഷപ്പെടുന്നു
തോമസ്‌ ഹാര്‍ഡി എന്നൊരു നോവലിസ്റിനെ കേട്ടിട്ടുണ്ട്
വായിച്ചിട്ടുണ്ട് അദ്ദേഹം സൃഷ്ടിച്ച ബ്രിട്ടനിലെ എസ്സെക്സ്- വെസ്സെക്സ് പ്രദേശങ്ങളില്‍ ആഴ്ചകള്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട് .പക്ഷെ അദ്ദേഹത്തിന് കേരളവുമായി എന്ത് ബന്ധം?
ഇനി മനോന്മാനീയം സുന്ദരന്‍ പിള്ളയുടെ ഗുരുവും അദ്ദേഹത്തിന്റെ അകാല മരണത്തിനു ശേഷം സുന്ദരന്‍പിള്ള എന്ന തന്റെ വത്സല ശിഷ്യനെ കുറിച്ച് സ്കോട്ട്ലന്റില്‍ ഇരുന്നും സ്മരണ എഴുതിയ പ്രോഫസ്സര്‍ റോബര്‍ട്ട് ഹാര്‍വി ആകുമോ ? പക്ഷെ ഇവരെ അറിയാത്തവര്‍ തോമസ്‌ ഹാര്‍വി എന്നൊരു മഹാന്‍ കേരള നവോത്ഥാനത്തില്‍ പങ്കു വഹിച്ചു എന്ന് കരുത്തും .ഈ തെറ്റിന് എന്‍റെ മറ്റൊരു സുഹൃത്ത് ആയ ശ്രീ നടുവട്ടം ഗോപാലകൃഷ്ണനെ കുട്ടപ്പെടുത്തുകയില്ല .പുസ്തകം പ്രൂഫ്‌ നോക്കാതെ ധ്രുതിയിലച്ചടിച്ചു വില്‍പ്പന നടത്താനുള്ള ശ്രീമോഹന്റെ പ്രവണത ആണ് കാരണം .
കേരള ക്രിസ്ത്യാനികള്‍ എന്ന പുസ്തകത്തിനും ഇതേ ഗതി .
തോമസ്‌ (വായനക്കാര്‍ ഇവിടെ പ്രൊഫ റോബര്‍ട്ട് എന്ന് തിരുത്തി വായിക്കുക) ഹാര്‍വി ,(പ്രൊഫ) ജോണ്‍ റോസ് എന്നീ (യൂറോപ്യന്‍ എന്ന് ചേര്‍ത്ത് വായിക്കുക ) അധ്യാപക ശ്രേഷ്ടരുടെ ഉല്‍ബോധനങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ശിഷ്യന്മാരായ സി.വി രാമന്‍ പിള്ള ,സി കൃഷ്ണ പിള്ള (ഇവിടെയും അക്ഷര പിശക് ) ജി.പി പിള്ള എന്നിവര്‍ 1870 ല്‍ സ്ഥാപിച്ച “മലയാളി സോഷ്യല്‍ യൂണിയന്‍ ആണ് കേരള നവോത്ഥാന ത്തിന്‍റെ പ്രഭാത നക്ഷത്രം എന്ന് ശ്രീ മോഹന്‍ വാദിക്കുന്നു
ഇംഗ്ലീഷ് വിദ്യാഭ്യാസം (മ്ലേച്ചരുടെ ഭാഷ എന്ന് വിളിച്ചു നല്ല നായന്മാര്‍ പണ്ട് ഇംഗ്ലീഷ് പഠിച്ചില്ല .ചട്ടമ്പിസ്വാമികളും ശിഷ്യന്‍ വാഴൂര്‍ തീര്‍ ത്ഥപാദ സ്വാമികളും മറ്റും ഇംഗ്ലീഷ് പഠിക്കാതിരുന്നത് അക്കാരണത്താല്‍ ആയിരുന്നു .വാഴൂരില്‍ പണ്ടൊരു ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങിയപ്പോള്‍ ചില നല്ല നായന്മാര്‍ അത് കത്തിച്ചു കളഞ്ഞു .ഏതായാലും പേട്ടയില്‍ ശിഷ്യന്‍ ഫാതര്‍ പേട്ട ഫെര്‍ണാണ്ടസ് എന്ന യൂരോപ്യനെ കൊണ്ട് ഒരു ഇംഗ്ലീഷ് സ്കൂള്‍ ശിവരാജ യോഗി തുടങ്ങിയപ്പോള്‍ (അവിടെ ഫീസ്‌ സൌജന്യത്തോടെ പഠിച്ച നെടുങ്ങോട് പപ്പുവാണ് പില്‍ക്കാലത്ത് ഡോ .പല്‍പ്പു ആയി എസ.എന്‍ ഡി പി യോഗം സ്ഥാപിച്ചത്)
മോഹന്‍റെ ലിസ്റ്റില്‍ രണ്ടു സായിപ്പന്മാര്‍ കുറെ നല്ല നായന്മാര്‍ എന്നിവരെ ഒഴിച്ചാല്‍ ബാക്കി ചിലരെ തമസ്കരിച്ചു കലനജത് കാണുക
ഗുരുക്കന്മാരേയും ശിഷ്യരെയും പേരെടുത്തു പറഞ്ഞ മോഹന്‍
ശിഷ്യനും എന്നാല്‍ ഗുരുവും ആയിരുന്ന ആ ലോക പ്രശസ്ത പണ്ഡിതനെ മറച്ചു വയ്ക്കുന്നു .പ്രൊഫ ഹാര്വിയുടെ വത്സല ശിഷ്യനും എന്നാല്‍ സി.വി രാമന്‍ പിള്ള തുടങ്ങിയവരുടെ ഗുരുവും ആയിരുന്ന മനോന്മാനീയം സുന്ദരന്‍ പിള്ളയെ
കൊട്ടും തലപ്പാവും വച്ചവരെ (ഉള്ളൂരിനെ ഒഴിവാക്കിയാല്‍ )ശീ മോഹന് പുശ്ചമാണ് .കുമാരന്‍ ആശാനെ അതിന്‍റെ പേരില്‍ ഏതോ പുസ്തകത്തില്‍ (ആതാമാനിയോഗം ആവാം )ക്രൂരമായി വിമര്‍ശിച്ചു .ആ വാക്കുകള്‍ എടുത്തു അടുത്തയിടെ ഫേസ്ബുക്കില്‍ മനോന്മണീയത്തെ വിമര്‍ശിച്ചു .കോട്ടും തലപ്പാവും വച്ച ഫോട്ടോ കണ്ടാല്‍ ചെമപ്പ് കണ്ട കാളയെ പോലെ വിറളി പിടിക്കും എന്‍റെ നല്ല സുഹൃത്ത് തെക്കുംഭാഗം . പക്ഷെ അദ്ദേഹം കോട്ടിട്ട തലപ്പാവ് വച്ച, യൂറോപ്പില്‍ പോയി ബിരുദം നേടിയ, സ്വന്തം നാട്ടുകാരനെഒരിക്കലും അധിക്ഷേപിച്ചില്ല .കോട്ടും തലപ്പാവും വച്ച പടം പുറം ചട്ടയില്‍ കൊടുത്ത് ജീവചരിത്രം തന്നെ എഴുതി വില്‍ക്കുന്നു .അതെ ബാരിസ്റ്റര്‍ ജി.പി പിള്ള എന്ന നാട്ടുകാരന്‍ .അദ്ദേഹത്തിന് മാത്രം കോട്ട് ധരിക്കാം
അച്ചടി കൊണ്ടുവന്ന ,പള്ളിയോടോപ്പംപള്ളിക്കൂടം സ്ഥാപിച്ച ചാവറ .അച്ഛനോ അനന്ത പുരി നീചന്‍ എന്ന് മഹാരാജാവിനെ വിളിച്ച അയ്യാ വൈകുണ്ടനോ ആറാട്ടുപുഴ വേലായുധ പണിക്കരോ ഒന്നുമല്ല സി.വി രാമന്‍ പിള്ള ,സി.കൃഷ്ണ പിള്ള .പി താണ് പിള്ള എന്നിവര്‍ മാത്രമാണ് മോഹന് നവോത്ഥാശുക്ര നക്ഷത്രങ്ങള്‍ .
മലയാളി സഭ ,(1903 ), തിരുവിതാം കൂര്‍ നായര്‍സമാജം(രണ്ടും നായന്മാര്‍ വക എന്നിവയാണ് സംഘം ,യോഗം സംഘടന എന്നീ ആശയങ്ങള്‍കേരളീയര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തത് എന്ന കണ്ടെത്തലും ഈ പുസ്തകത്തിലുണ്ട്
“മണലിക്കര ശാസനം” കണ്ടെത്തി നാഞ്ചിനാട്ടിലെ “നാട്ടുക്കൂട്ടങ്ങള്‍”
ചരിത്രത്തില്‍ കൊണ്ടുവന്ന മനോന്മണീയം വീണ്ടും തമ്സ്കരിക്കപ്പെടുന്നു
ബ്രിട്ടനിലെ ബേമിംഗാമിലെ ലൂണാര്‍ സൊസൈറ്റി (Lunar Society) മാതൃകയില്‍ ജ്ഞാനപ്രജാഗരം (1876 പേട്ട), ശൈവ പ്രകാശ സഭ (1885ചെന്തിട്ട ) എന്നീ ജാതിമത സമുദായ ലിംഗ രഹിത കൂട്ടായ്മകള്‍ സ്ഥാപിച്ചത് മനോന്മണീ യം സുന്ദരന്‍ പിള്ളയും ശിവരാജ യോഗി അയ്യാവു സ്വാമികളും ചേര്‍ന്നായിരുന്നു എന്നതും തമസ്കരിക്കുന്നു
ശ്രദ്ധിക്കുക
പ്രസ്തുത രണ്ടു കൂട്ടായ്മകളും സമുദായ- ജാതി- മത- ലിംഗ-സാമ്പത്തിക സ്ഥിതി രഹിത കൂട്ടായ്മകള്‍ ആയിരുന്നു
നാളെ മോഹന്‍ കള്ളം എഴുതരുത് .പ്രചരിപ്പിക്കരുത്

No comments:

Post a Comment