തമസ്കരിക്കപെട്ട സദാനന്ദസ്വാമികള്‍
=======================================
2017 മാര്‍ച്ച് 20 ലക്കം മലയാളം വാരികയില്‍ ടി.പി ചെന്താരശ്ശേരിയുമായുള്ള അഭിമുഖം വായിച്ചു
(പേജ് 68-73).
=======================================
2017 മാര്‍ച്ച് 20 ലക്കം മലയാളം വാരികയില്‍ ടി.പി ചെന്താരശ്ശേരിയുമായുള്ള അഭിമുഖം വായിച്ചു
(പേജ് 68-73).
സദാനന്ദസാധുജന പരിപാലന സംഘം തുടങ്ങാന്‍ അയ്യങ്കാളിയെ പ്രേരിപ്പിച്ച (കൊട്ടാരക്കര) സദാനന്ദ സ്വാമികളെ, മഹാരാജാവിന്‍റെ ച്ഛായാചിത്രവുമായി ജാഥ നയിക്കാനുള്ള സൂത്രം ആയിത്തജാതിക്കാര്‍ക്ക് മെനഞ്ഞു കൊടുത്ത സദാനന്ദസ്വാമികളെ(ജീവിത കാലം 1877-1924 പൂര്‍വ്വ നാമം ചിറ്റൂര്‍ തത്തമംഗലത്തു രാമനാഥമേനോന്‍.പില്‍ക്കാലത്ത് കൊട്ടാരക്കരയില്‍ ആശ്രമംസ്ഥാപിച്ചു), ചെന്താരശ്ശേരി സംഭാഷണത്തില്‍ തമസ്കരിക്കുന്നു .
അഭിമന്യു,ചെറായി രാമദാസ്(അയ്യങ്കാളിയ്ക്ക് ആദരത്തോടെ ),ടി ഏ മാത്യൂസ് (ആചാര്യ അയ്യങ്കാളി),ആര്‍ട്ടിസ്റ്റ് വിജയന്‍ ,കുന്നുകുഴി മണി & അനിരുദ്ധന്‍ (മഹാത്മാ അയ്യങ്കാളി ,ഡി.സി ബുക്സ് , എം.ആര്‍ മോഹന കൃഷ്ണന്‍, (മഹാത്മാ അയ്യങ്കാളി, ബുദ്ധ ബുക്സ് അങ്കമാലി 2014 )കെ. ആര്‍ മായ (ചെന്താരശ്ശേരി ഇംഗ്ലീഷില്‍ എഴുതിയ ജീവചരിത്രം മൊഴിമാറ്റം മൈത്രി ബുക്സ് 2014),തെക്കുംഭാഗം മോഹന്‍ (അടിമഗര്‍ജ്ഞനങ്ങള്‍ ,എന്‍.ബി.എസ് 2010 ) ,പി. ഗോവിന്ദപ്പിള്ള (നവോത്ഥാന നായകര്‍ ) M.Nizar & Meenakandasvami –Ayyankali-A Dalit Leader of organic origin-Other Books 2007 എന്നിവര്‍ എഴുതിയ അയ്യങ്കാളി ജീവചരിത്രങ്ങള്‍ വായിച്ചു .പക്ഷെ ചെന്താരശ്ശേരി എഴുതിയ ആദ്യ ജീവചരിത്രം ഇതുവരെ കാണാന്‍ കഴിഞ്ഞില്ല .തെക്കുംഭാഗം മോഹന്‍ അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ (അടിമഗര്‍ജ്ഞനങ്ങള്‍) സാധുജനപരിപാലന സംഘത്തിന്‍റെ ആദ്യ പേര്‍ “”സദാനന്ദ സാധുജനപരിപാലന സംഘം” എന്നായിരുന്നു എന്നെഴുതി (പേജ് 96).”തനിക്കു മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ സദാനന്ദ സ്വാമികളോടുള്ള ആദര സൂചകമായാണ് ആ പേര് നല്‍കിയതെന്നും ഏറെക്കാലം ആ പേരിലാണ് സംഘടന നില നിന്ന” തെന്നും മോഹന്‍ തുടരുന്നു .ബാലരാമപുരം ചാലിയത്തെരുവ് ലഹളയ്ക്ക് തൊട്ടു മുമ്പായിരുന്നു അതെന്നും മോഹന്‍.പക്ഷെ,റഫറന്‍സ് നല്‍കിയിട്ടില്ല. നേരില്‍ സംസാരിച്ചപ്പോള്‍, ചെന്താരശ്ശേരിയുടെ പുസ്തകത്തില്‍ നിന്നുള്ള വിവരം എന്ന് മോഹന്‍ അറിയിച്ചു.ശരിയോ എന്നറിയാന്‍ ചെന്താരശ്ശേരി എഴുതിയ ജീവചരിത്രം കിട്ടാത്തതിനാല്‍ കഴിയുന്നില്ല.
ദളിത് ബന്ധു എഴുതിയ ജീവചരിത്രത്തിന് അവതാരിക എഴുതിയ അയ്യങ്കാളിയുടെ കൊച്ചുമകന്‍, അന്തരിച്ച ശശിധരന്‍ ഐ.പി.എസ്,
ആ വസ്തുത ശരിയാവണം എന്ന മട്ടില്‍ ഒരു സൂചന നല്‍കുന്നു .അതില്‍ വെങ്ങാനൂരിലെ “സദാനന്ദ വിലാസം കരയോഗം” എന്ന് പറയുന്നു (പേജ് 24).
ആദ്യ ജീവചരിത്രകാരന്‍ ആയ ചെന്താരശ്ശേരി ശരിയായ വസ്തുത വെളിപ്പെടുത്തും എന്ന് കരുതുന്നു.ചായാചിത്ര ഘോഷയാത്രയിലെ സദാനന്ദ സ്വാമി ഘടകം /ബന്ധം ഏതായാലും അദ്ദേഹം സംഭാഷണത്തില്‍ മറച്ചു വച്ചു .ആ ക്രഡിറ്റ് അയ്യങ്കാളിയ്ക്ക് കൊടുത്തു (പേജ് 71 “അത് അയ്യങ്കാളിയുടെ ബുദ്ധിയാണ്” എന്ന് ചെന്താരശ്ശേരി .അല്ലേ;അല്ല.ബുദ്ധി സദാനന്ദ സ്വാമികള്‍ വക ആയിരുന്നു).

ചെന്താരശ്ശേരി എഴുതിയ അയ്യങ്കാളിയുടെ ഇംഗ്ലീഷ് ജീവചരിത്രത്തില്‍ (കെ.ആര്‍ മായ നല്‍കിയ മൊഴിമാറ്റം) അയ്യാ ഗുരുവിനെ “തമിഴ് പറയ വിഭാഗത്തില്‍ പെട്ട ആള്‍” എന്നെഴുതിയതും (പേജ്17 ) ശരിയല്ല.അത് വായിച്ചാവാം കുന്നുകുഴിമണിയും ആ തെറ്റ് ആവര്‍ത്തിച്ചു .ഒരിക്കലെങ്കിലും ചെന്താരശ്ശേരി (കുന്നുകുഴി മണിയും ) തൈക്കാട്ടെ അയ്യാവുസ്വാമികളുടെ സമാധി സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ,
ഏതു ശ്മശാനത്തില്‍ ആണ് അദ്ദേഹത്തിന്‍റെ സമാധി കോവില്‍ എന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍, ഇങ്ങനെ ഒരു മണ്ടത്തരം എഴുതി വിടുക ഇല്ലായിരുന്നു.പ്രത്യേകിച്ചും സവര്‍ണ്ണന്‍ ആയിരുന്ന അയ്യാവു സ്വാമികള്‍ ആയിരുന്നു അയ്യങ്കാളിയുടെ “പവര്‍ ഹൌസ്” (ശക്തിസ്രോതസ്) എന്ന് ടി ഏ മാത്യൂസ്,മോഹന കൃഷ്ണന്‍ എന്നിവര്‍ എടുത്തു പറയുമ്പോള്‍

No comments:
Post a Comment