Tuesday, 21 March 2017

പൂനാ കേശവനും കൂനന്തറ പരമുവും

പൂനാ കേശവനും കൂനന്തറ പരമുവും
നാല്‍പ്പതു കൊല്ലം മുമ്പാവണം.1976-77 കാലം.
അന്നൊരിക്കല്‍ കൊല്ലം കടപ്പാക്കട ജനയുഗം ഓഫീസ്സില്‍
ഇരിക്കുമ്പോള്‍, കാമ്പിശ്ശേരി ഒരു കഥ പറഞ്ഞു .
കൊല്ലത്ത് പുതുതായി തുടങ്ങിയ ഒരു പ്രസിദ്ധീകരനതിലെ അഭിമുഖത്തെ കുറിച്ച് .
വിദേശത്ത് നിന്നും ഒരു ബിഷപ്പ് കൊല്ലത്ത് വന്നു .പുതിയ പ്രസിദ്ധീകരണത്തിന് വേണ്ടി അഭിമുഖം നടത്തിയ യുവാവ് ചോദിച്ചു
“കൊല്ലത്തെ വ്യഭിചാര കേന്ദ്രങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം?” എന്ന് .”ഇവിടെ കൊല്ലത്ത് വേശ്യാലയങ്ങള്‍ (ബ്രോതലസ് )ഉണ്ടോ?” എന്ന് ബിഷപ്പ് തിരിച്ചു ചോദിച്ചു .വാരികയില്‍ വന്ന അഭിമുഖത്തിന്‍റെ  തലക്കെട്ട് “കൊല്ലത്ത് വേശ്യാലയം ഉണ്ടോ എന്ന് ആര്‍ച്ച്‌ബിഷപ്പ് “
കാമ്പിശ്ശേരി കഥകള്‍ മെനയാന്‍ ബഹു മിടുക്കന്‍ .പണ്ട് നീണ്ടകര പാലത്തില്‍ ഒരു പറ്റം കുറുക്കന്മാര്‍ നിരനിരയായി വന്നു നിന്ന് കായലിലേക്ക് ചാടി ആത്മഹത്യചെയ്തു എന്ന് ജനയുഗം പത്രത്തില്‍ വാര്‍ത്ത നല്‍കിയ വീരന്‍ .തന്നെയും തോപ്പില്‍ ഭാസിയേയും കളിയാക്കി
“പൂനാ കേശവനും കൂനന്തറ പരമുവും” എന്ന് പരമ്പര ജനയുഗം പത്രത്തില്‍ എഴുതിയിരുന്ന നര്‍മ്മ കഥാകാരന്‍ .അവര്‍ പരസ്പരം രസത്തിനു പാരകള്‍ പണിതിരുന്നു .ഇടയ്ക്കിടെ നിന്ന് പോകുന്ന തന്‍റെ  പഴഞ്ചന്‍ കാര്‍ കാമ്പിശ്ശേരിയുടെ തലയില്‍ കെട്ടിവച്ചു കൊടുത്ത് കാശുവാങ്ങി ചെലവഴിച്ച ഭാസി. കാമ്പിശ്ശേരി എന്നെ കാണുവാന്‍ എരുമേലിയില്‍ ആദ്യം വന്നത് ആ പഴഞ്ചന്‍ കാറില്‍ .ആ സംഭവം യേശുദാസന്‍ ബ്ലോഗില്‍ രസകരമായി എഴുതിയിരുന്നു .
ഇപ്പോള്‍ പെരുമ മോഹന്‍റെ  ഫേസ്ബുക്ക് എഴുത്തുകള്‍ വായിക്കുമ്പോള്‍ അന്ന് കാമ്പിശ്ശേരി പറഞ്ഞത് ഈ മോഹനെ കുറിച്ചായിരുന്നോ എന്ന് സംശയം.വാരിക മലയാള നാട് രാഷ്ട്രീയ വാരികയും .
ഞാന്‍ കൂടി താലപ്പര്യം എടുത്ത് എന്‍റെ  കൈകള്‍ കൊണ്ട് തന്നെ പ്രസവിപ്പിച്ചു കൊടുത്ത ഒരു പുസ്തകം ഉണ്ട് മോഹന്‍ വക .കേരള നസ്രാണികളെ കുറിച്ച് .അതില്‍ ഒരിടത്ത് ഞാന്‍ പറഞ്ഞത് എന്ന പേരില്‍ ഒരു ഭാഗം ഉണ്ട് (പേജ് 171) .പറഞ്ഞ ശരിയായ കാര്യം ഒന്നും അതില്‍  ഇല്ല .പറയാത്ത മണ്ടത്തരം എഴുതി പിടിപ്പിക്കയും ചെയ്തു .തമിഴ് നാട്ടില്‍ നിന്ന് വെള്ളാളര്‍  കേരളത്തില്‍ വരാന്‍ “കോയിന്മാര്‍” കാരണമായി എന്ന് ഞാന്‍ പറഞ്ഞതായി പെരുമ മോഹന്‍ .ഞാന്‍ അങ്ങിനെ പറഞ്ഞില്ല .കോയിയന്മാര്‍ കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം പ്രദേശ ത്ത് ഉണ്ടായിരുന്നവര്‍.തമിഴ് നാട്ടില്‍ ഉണ്ടായിരുന്നവര്‍ പോളിഗാര്‍ (Polygar) എന്ന സാമന്തന്മാര്‍ .മീനച്ചില്‍ കര്‍ത്താക്കന്മാരുടെ  പൂര്‍വ്വികര്‍ കടത്തുനാടന്‍ മല്ലന്മാര്‍ ആയിരുന്നു എന്ന് ഞാന്‍ പറഞ്ഞു .അതിനാല്‍ അവര്‍ക്ക് “ചിങ്ങരര്‍” (സിംഹര്‍= സിംഹള നാട്ടില്‍ നിന്ന് വന്നവര്‍ എന്ന പേര്‍ കൂടിയുണ്ട് ) എന്ന് പറഞ്ഞിരുന്നു .പെരുമയുടെ കൃതിയില്‍ എഴുതിയത് “ലോകപെരും ചെട്ടി” ബിരുദം കിട്ടിയ ഇരവി കോര്‍ത്തന്‍ (എന്ന കച്ചവടക്കാരന്‍) “കര്‍ത്താവ്” ബിരുദം കിട്ടിയ കടത്തനാടന്‍ മല്ലന്‍ മാര്‍ എന്നുംഎഴുതി വച്ചു.എങ്ങിനെയുണ്ട് വസ്തുതകള്‍ .പ്രസവം എടുത്തതല്ലേ? അംഗവൈകല്യം ഉണ്ടെന്നു കരുതി  പുസ്തക കുഞ്ഞിനെ കൊല്ലാന്‍ പറ്റുമോ ?ക്ഷമിക്കുക തന്നെ
തിരുവനന്തപുരത്ത് 1885 ല്‍ മനോന്മണീയം സുന്ദരന്‍ പിള്ള മുതല്‍ പേര്‍ തുടങ്ങിയ “ശൈവ പ്രകാശസഭ” ,ജ്ഞാന പ്രജാഗര സഭയെ പോലെ തന്നെ ജാതി-മത-വര്‍ഗ്ഗ സമുദായ-ലിംഗ സാമ്പത്തിക ഭേദം നോക്കാതെ പ്രവര്‍ത്തിച്ച ആദ്യകാല നവോത്ഥാന കൂട്ടായ്മ ആണെന്ന് ഞാന്‍ ഫേസ്ബുക്കില്‍ എഴുതി .അതിന്‍റെ ഭാരവാഹിയെ കണ്ടു ഞാന്‍ ആസഭ വെള്ളാളര്‍ വക എന്ന് പറഞ്ഞു എന്ന് “പെരുമ” ധരിപ്പിച്ചു .തുടര്‍ന്ന് അരുടെ പ്രതികരണം വാങ്ങി ഫേസ്ബുക്കില്‍ നല്‍കി .
ജന്മ ഭൂമിയില്‍ ഞാന്‍ എഴുതിയ ഭാഗം ഏതോ വിവരദോഷി പറഞ്ഞ വാക്ക് കേട്ട് പെരുമ തെറ്റിദ്ദരിച്ചു എന്നോടു ചൂടാകുന്നു .കുഞ്ഞന്‍ ഹാര്‍വി പുരം ബംഗ്ലാവിലെ ഗ്രന്ഥശാല നന്നായി ഉപയോഗിച്ചിരുന്നു .ജസ്റ്റീ സ് ഭാസ്കര പിള്ള എഴുതിയ ചട്ടമ്പി സ്വാമികള്‍ ജീവചരിത്രത്തില്‍
ഇംഗ്ലീഷ് ബൈബിള്‍ കുഞ്ഞനു മൊഴിമാറ്റം നല്‍കി പറഞ്ഞു കൊടുത്തത് സുന്ദരന്‍പിള്ള എന്ന് വ്യക്തമായി പറയുന്നു .അത് അദ്ദേഹത്തിന്റെ ഗ്രന്ഥ ശാലയില്‍ വച്ചായിരിക്കുമല്ലോ .അല്ലാതെ കുഞ്ഞന്‍ കോളേജില്‍ പോയിരുന്നില്ലല്ലോ .സുന്ദരം പിള്ളയുടെ ഭാര്യ ,ശിവകാമി അമ്മാള്‍ നാണു , .കുഞ്ഞന്‍ എന്നിവരുടെ “പോറ്റമ്മ” ആയിരുന്നു എന്ന് പി.സുബ്ബയ്യാ പിള്ള വ്യക്തമായി പറയുന്നു .രണ്ടു പേരും ആവീട്ടിലെ ഗ്രന്ഥശാല ഉപയോഗിച്ചിരിക്കും .നാലപ്പത്തി രണ്ടാം വയസ്സില്‍ സുന്ദരം പിള്ള അകാലത്തില്‍ അന്തരിച്ചപ്പോള്‍, ആറു വയസ്സുകാരന്‍ നടരാജനുമായി ശിവകാമി അമ്മാള്‍ ആലപ്പുഴയ്ക്ക് പോയി .വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവര്‍ പേരൂര്‍ക്കടയില്‍ എത്തിയത് .ഗ്രന്ഥശാലയുടെ താക്കോല്‍ കുഞ്ഞന്‍ വശം ആയിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സുന്ദരന്‍പിള്ള എന്ന പണ്ഡിതന്‍ നടത്തിയ പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നോട്ടുകള്‍ തയാറാക്കിയിരിക്കും.സംശയം വേണ്ട പക്ഷെ അവയൊന്നും പില്‍ക്കാലത്ത് ആരും അച്ചടിപ്പിക്ക ഉണ്ടായില്ല .എന്ന് മാത്രമേ ഞാന്‍ സൂചിപ്പിക്ക ചെയ്തുള്ളൂ .ആരെങ്കിലും കട്ടൂ എന്നോ മോഷ്ടിച്ചു എന്നോ ഞാന്‍ ജന്മഭൂമിയില്‍ എഴുതിയില്ല .ഇനി ആര്‍ക്കെങ്കിലും അങ്ങനെ ഊഹിച്ചുവെങ്കില്‍  അതവരുടെ മനസ്സില്‍ ഇരുപ്പ് .ചട്ടമ്പി സ്വാമികളുടെ കയ്യക്ഷരത്തില്‍ കാണപ്പെടുന്നവ എല്ലാം അദ്ദേഹത്തിന്‍റെ സ്വന്തം രചന ആയിരുന്നു എന്ന് കരുതുന്നവരോടു ഞാന്‍ എന്ത് പറയാന്‍ ?  

ഏതായാലും “നിജാനന്ദവിലാസം”(മലയാളം) ചട്ടമ്പി സ്വാമികളുടെ കൃതിയല്ല .പഴം തമിഴ് ജ്ഞാനമുള്ള ആളായിരുന്നില്ല ചട്ടമ്പി സ്വാമികള്‍  എന്ന് പ്രജ്ഞാനന്ദ സ്വാമികള്‍ ആമുഖത്തില്‍ പറയുന്നു .മലയാള മൊഴിമാറ്റം നടത്തിയത് തമിഴില്‍ ഗ്രന്ഥം പ്രസിദ്ധീകരിച്ച അതെ സുന്ദരന്‍ പിള്ള തന്നെ .ആ  സുന്ദര സ്വാമികളെ ബഹുജന മദ്ധ്യത്തില്‍ അവതരിപ്പിക്കാന്‍ ആണല്ലോ അദ്ദേഹത്തെ മാതൃകയാക്കി “സുന്ദരമഹര്‍ഷി”യെ കുലഗുരു ആയി അവതരിപ്പിച്ചു സുന്ദരന്‍ പിള്ള മനോന്മണീയം(1891) രചിച്ചത് തന്നെ .  

No comments:

Post a Comment