Tuesday, 7 March 2017

അന്വേഷണാത്മക പത്രപരവര്‍ത്തനം – തെക്കുംഭാഗം സ്റൈല്‍

അന്വേഷണാത്മക പത്രപരവര്‍ത്തനം –
തെക്കുംഭാഗം സ്റൈല്‍
===================================
താനൊരു അന്വേഷണാത്മക പത്രപരവര്‍ ത്തകന്‍
എന്ന് ഊറ്റം 
കൊള്ളുന്ന എഴുത്തുകാരനാണ്‌ എന്‍റെ പ്രിയ സ്നേഹിതന്‍ തെക്കുംഭാഗം മോഹന്‍ .
പക്ഷെ ഉള്ളൂരിലും ഉള്ളൂര്‍ക്കോട്ടും താമസിച്ചിരുന്നവരോ (പത്മനാഭ അയ്യര്‍ )
ജനിച്ചവരോ (അയ്യപ്പന്‍ പിള്ള എന്ന കുഞ്ഞന്‍ പിള്ള )
എന്തെങ്കിലും എഴുതിയാല്‍, അത് കണ്ണുമടച്ചു വിശ്വസിക്കും .
അതിനെ ചോദ്യം ചെയ്യു ന്നവരെ അപഹസിക്കും .
ഉള്ളൂര്‍ എഴുതിയ മണ്ടത്തരങ്ങള്‍ നിരവധി ,
അതാണല്ലോ പ്രോഫസ്സര്‍ എം കൃഷ്ണന്‍ നായര്‍ ആദ്യ പേജു വായിച്ചുകഴിഞ്ഞപ്പോള്‍ പുസ്തകം മടക്കി വച്ചതും തുടര്‍ന്നു വായിക്കാതിരുന്നതും .
തൈക്കാട്ട് അയ്യാവു ആദിട്രാവിടന്‍ ആയിരൂന്നു എന്ന് ഉള്ളൂര്‍
എന്ന് പറഞ്ഞാല്‍ പറയന്‍ എന്ന് തെക്കുംഭാഗം ടിപ്പണി
ഒരിക്കല്‍ പോലും തൈക്കാട്ട് പോകാത്ത അന്വേഷകന്‍ ആണ് തെക്കുംഭാഗം,
തൈക്കാട്ട് ആണ് ശ്മശാനം .ചവറയുടെ ഉപ്പ് തൈക്കാട്ട് വിശ്രമിക്കുന്ന ഓ എന്‍ വേലുക്കുറുപ്പ് എന്ന ഓ എന്‍ വി പേരിട്ട അത്യാധുനിക ചുടലയ്ക്ക് മുമ്പും അവിടെ പ്രാചീന ചുടല ഉണ്ടായിരുന്നു .ഇന്നുമുണ്ട് .വിവിധ സമുദായങ്ങള്‍ക്ക് പ്രത്യേകം ചുടലകള്‍ ,വെള്ളാളര്‍ ക്ക് അവരുടെ വിസ്തൃതമായ ചുടല ഉണ്ട് .ഒരേസമയം ഒന്നിലധികം പേരെ ച്ചുടാവുന്ന കളം
അതിന്‍റെ മൂലയില്‍ ആണ് അയ്യാവു സ്വാമികളുടെ സമാധി എന്നറിയണമെങ്കില്‍ അവിടെ പോയി അന്വേഷിക്കണം .
താന്‍ സമാധിയാകാന്‍ പോകുന്നു എന്ന് ശ്രീമൂലം തിരുനാളിനോട്‌ പറഞ്ഞപ്പോള്‍ സമാധി കൊട്ടാര പരിസരത്തില്‍ ആവാം എന്ന് അയ്യാവിനോടു മഹാരാജാവ് പറഞ്ഞു ശ്മ ശാനത്തില്‍ മതി എന്നായിരുന്നു അയ്യാവ് ,അങ്ങിനെ വെള്ളാളച്ചുടലക്കളത്തില്‍ ആണ് അയ്യാ സമാധി .ചിത്തിര തിരുനാള്‍ പിന്നെ അവിടെ ശിവന്‍ കോവില്‍ കെട്ടിച്ചു .അതിനാല്‍
സമാധി കോവില്‍ എന്നും പറയുന്നു
അത് മനസ്സിലാകണമെങ്കില്‍ അവിടം പോയി കാണ ണം
 തിരുമുല്ല വാരത്തിരുന്നു ചരിത്രം പടച്ചു വച്ചാല്‍ ശരിയാവില്ല

No comments:

Post a Comment