കേരളചരിത്രത്തിലേയ്ക്കുള്ള നാട്ടുവഴികള്‍
എന്ന തന്‍റെ ഏറ്റവും പുതിയ ലേഖനസമാഹാരത്തില്‍
(SPCS October 2016)
“ചതുപ്പു നിലങ്ങളെ നെല്‍പ്പാടങ്ങള്‍ ആക്കി മാറ്റുന്ന പ്രക്രിയ ഇരുമ്പു യുഗത്തില്‍ തന്നെ ( ഈ പ്രദേശങ്ങളില്‍ അതിനുള്ള തെളിവുണ്ടു എന്ന് ലേഖകന്‍ പറയുന്നുണ്ട് )പരീക്ഷിച്ചുവെങ്കിലും നെല്‍പ്പാടങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കപ്പെട്ടത്തും ആണ്ടില്‍ രണ്ടു തവണ കൃഷി എന്ന വ്യവസ്ഥ വന്നതും കിടങ്ങൂര്‍-ഏറ്റുമാനൂര്‍-കുമാരനല്ലൂര്‍- കാടമുരി (നമ്പൂതിരി ) ഗ്രാമങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് ......വ്യാപാരത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ശ്രേഷ്ടികള്‍ നെല്‍ക്കൃഷിയുടെ വ്യാപനത്തിന്‍റെ നാളുകളില്‍ പിന്നിലായി ........”
മലബാര്‍ ചരിത്രകാരന്മാരെ പോലെ തന്നെ ഡോ .ശശിഭൂഷനും ബ്രാഹ്മ ണര്‍ ആണ് കേരളത്തില്‍ കൃഷി നടപ്പിലാക്കിയത് എന്ന് തെറ്റായി
എഴുതി പ്രചരിപ്പിക്കുന്നു .
കേരളത്തിലെ നമ്പൂതിരിമാര്‍ ഒരു കാലത്തും കര്‍ഷകര്‍ ആയിരുന്നില്ല .അവര്‍ ഒരു കാലത്തും മണ്ണില്‍ ഇറങ്ങി കൃഷി ചെയ്തിരുന്നില്ല .മണ്ണില്‍ തൊടുന്നതേ തെറ്റ് ആയി കരുതിയിരുന്ന പരാന്നഭോജികള്‍ ആയിരുന്നു .
മണ്ണില്‍ കൃഷി ചെയ്തിരുന്നവര്‍ സംഘ കാലം മുതല്‍ വെള്ളാളര്‍ ആയിരുന്നു .എട്ടാം നൂറ്റാണ്ടിനു മുമ്പും കേരളത്തില്‍
(അന്ന് തമിഴകത്തെ കുട്ടനാട്)
നെല്‍ക്കൃഷി ഉണ്ടായിരുന്നു .”കന്നിയിലെ മകം” കൊല്ലവര്‍ഷാരംഭം മുതല്‍ അവര്‍ നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു .അവര്‍ ജലസേചനം നടത്താന്‍ തടയിണ കളും ചെറു അണക്കെട്ടുകളും നിര്മ്മിക്ക പോലും ചെയ്തിരുന്നു .അണക്കെട്ടില്‍ ഇരുന്നു പാടുന്ന കിളികള്‍ സംഘകാല കവിതകളില്‍ സുലഭം .
കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു എന്ന് മലബാര്‍ ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു എഴുതുമ്പോള്‍,
ഡോ ശശി ഭൂഷന്‍ “ശ്രേഷ്ടികള്‍ “ വ്യാപാരം
നടത്തിയിരുന്നു എന്ന് എഴുതുന്നു
ആരായിരുന്നു ഈ “ശ്രേഷ്ടികള്‍”?
അതെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് “കമ” എന്ന് പോലും എഴുതുന്നില്ല
കൊല്ലത്ത് നിന്ന് ചൈനീസ് നാണയങ്ങള്‍ എന്ന ലേഖനത്തില്‍ (പുറം ൦കേരളത്തില്‍ നിന്ന് അച്ഛനും മകനുമായ രണ്ടു “നായന്മാര്‍” (?പടയാളികള്‍)അക്കാലത്ത് സൈറ്റിന്‍ തുറമുഖത്ത് താമസ്സിച്ചിരുന്നു”
എന്ന് ഡോക്ടര്‍ എം.ജി .ശശിഭൂഷന്‍ .
വേലായുധന്‍ പണിക്കശ്ശേരി എങ്ങനെ എഴുതിയോ ?.
അക്കാലത്ത് കേരളത്തില്‍ “നായന്മാര്‍” ഉണ്ടായിരുന്നോ ?
നായന്മാര്‍ കച്ചവടക്കാര്‍ ആയിരുന്നോ ?
പായ്ക്കപ്പല്‍ ഉടമകള്‍ ആയിരുന്നോ ?
എന്താണ് തെളിവ് ?.
ഈ നായന്മാര്‍ എങ്ങിനെ അവിടെ എത്തി? .
തിരിച്ചെത്തിയ അവരുടെ ഗതി എന്തായി?
അതെക്കുറിച്ച് കൂടി അറിയാന്‍ മോഹം
ആര് സഹായിക്കും ?
No comments:
Post a Comment