Saturday, 5 November 2016

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

“നൊ ട്ടാണിയുടെ നാടുകടക്കല്‍” എന്ന “ചലച്ചിത്ര മലയാളം” ലേഖനത്തില്‍ 2016 ക്ടോബര്‍ 16  ലക്കം വാരാദ്യം ജന്മഭൂമിയില്‍  ശ്രീ ജോണ്‍ പോള്‍
വായനക്കാരെ കണ്‍ഫ്യൂഷനില്‍ പെടുത്തുന്നു .ആരുണ്ട്‌ സഹായിക്കാന്‍?
ഇന്തയിലെ ആദ്യ സ്വാതന്ത്ര്യ സമര നായകന്‍ നമ്മുടെ തിരുവനനതപുറത്തെ പാളയം കാരന്‍, ചിന്നസ്വാമിപ്പിള്ള മകന്‍ വെങ്കിട്ടന്‍
എന്ന ചെമ്പകരാമന്‍ പിള്ള (എംഡന്‍-എമണ്ടന്‍ -ജൈഹിന്ദ് എന്നീ പേരുകളില്‍ വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹത്തിന്‍റെ സ്മാരകം അനന്തപുരിയില്‍ ഇല്ല എങ്കിലും മദിരാശി തുറമുഖത്ത് ഉണ്ട് .സെയിന്റ്  ജോര്‍ജ്  കോട്ടയുടെ പേര്‍ ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള ഫോര്‍ട്ട്‌ എന്നാക്കണമെന്ന ആവശ്യം അവിടെ ഉയരുന്നുമുണ്ട് ) 1914  സെപ്തംബര്‍   24  നു എസ് .എം..എസ്  എംഡന്‍ എന്ന അന്തര്‍ വാഹിനിയില്‍, രണ്ടാം കമാണ്ടര്‍ എന്ന നിലയില്‍, മദിരാശി തുറമുഖത്ത്  എത്തി അവിടെ നങ്കൂ രമടിച്ചു കിടന്നിരുന്ന ബ്രിട്ടീഷ് എണ്ണകപ്പലുകളെ പീരങ്കി പ്രയോഗത്താല്‍ കത്തിച്ചു എന്നും കരയിലേക്കും വെടി ഉതിര്‍ത്തു എന്നും പിന്നീട് ഒരു നാവികന്‍റെ  വേഷത്തില്‍ കൊച്ചിയില്‍ എത്തി കൊച്ചി മഹാരാജാവിനെ നേരില്‍ കണ്ടു സംഭാഷണം നടത്തി എന്നും പിന്നീട് ജൂതത്തെരുവിലെ ഒരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു എന്നും മറ്റും  ചേലങ്ങാടു ഗോപാല കൃഷ്ണന്‍ തന്‍റെ ചലച്ചിത്ര ചരിത്ര ഗ്രന്ഥ ത്തില്‍ രേഖപ്പെടുത്തി  എന്ന് എഴുതുന്നു .
“ എന്നാല്‍ എംഡന്‍ കപ്പല്‍ ഇന്ത്യന്‍ സമുദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടരമാസക്കാലം ചെമ്പകരാമന്‍ പിള്ള ബര്‍ലിനില്‍ തിരക്കിട്ട രാഷ്ട്രീയ പരിപാടികളില്‍ ആയിരുന്നു എന്നാണ് രേഖകള്‍ കാണിക്കുന്നത് “
എന്ന് ശ്രീ ജോണ്‍ പോള്‍.
ചെമ്പകരാമന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മിഭായ് പോലും തന്‍റെ ഭര്‍ത്താവ് എംഡന്‍ വഴി  കൊച്ചിയില്‍ ഇറങ്ങി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .

ശ്രീ ജോണ്‍ പോള്‍ കണ്ട രേഖകള്‍ പ്രകാരം ലക്ഷിഭായ് എഴുതിയതു കള്ളം ആയിരിക്കണമല്ലോ. ആ രേഖകള്‍ ഏവ എന്ന് ലേഖകന്‍ വ്യക്തമാക്കിയില്ല
ശ്രീ ജോണ്‍ പോള്‍ സദയം ആ രേഖകള്‍ പ്രസിദ്ധപ്പെടുത്തി, വായനക്കാരുടെ കണ്‍ഫ്യൂഷന്‍ അകറ്റണമേ എന്നപേക്ഷ .
ഡോ .കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം 

മൊബ:9447035416  ഈ മെയില്‍ drkanam@gmail.com

No comments:

Post a Comment