Thursday, 15 December 2016

തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാ”പ്പള്ളി” ചെപ്പേട്

തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാ”പ്പള്ളി” ചെപ്പേട്
=======================================================
മലയാള ചരിത്രകാരന്മാരെ രണ്ടായി തിരിക്കാം .വേല്‍ നാട് (വേണാട്) ചരിത്രകാരന്മാര്‍ എന്നും മലബാര്‍ ചരിത്രകാരന്‍മാര്‍ എന്നും .കന്യാകുമാരി മുതല്‍ പൂഞ്ഞാര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജനിച്ചവര്‍ വേള്‍നാടു വിഭാഗം .അതിനു  തെക്കൂള്ള പ്രദേശങ്ങളില്‍ ,കൊച്ചി ഉള്‍പ്പടെ ,ജനിച്ചവര്‍ മലബാര്‍ ചരിത്രകാരന്മാര്‍.
വേള്‍നാട്ടു ചരിത്രകാരന്മാര്‍ മിക്കവറും അന്തരിച്ച പഴയ തലമുറക്കാര്‍ .
രണ്ടാം വിഭാഗം ഇന്ന് സജീവം .അവര്‍ പഴയ ചരിത്രകാരമാരെ തമസ്കരിക്കും. അവസരം കിട്ടിയാല്‍ അധിക്ഷേപിക്കും
.
മനോന്മണീയം സുന്ദരന്‍ പിള്ള, ശൂരനാട് കുഞ്ഞന്‍ പിള്ള ,
ഇളംകുളം കുഞ്ഞന്‍ പിള്ള ,വി.ആര്‍ പരമേശ്വരന്‍ പിള്ള,വി.ഐ.സുബ്രഹ്മണ്യപിള്ള  എന്ന “പിള്ള ഗ്രൂപ്പ്”
–ആദ്യകാല കേരള ചരിത്രകാരന്മാര്‍ മുഴുവന്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു .അവരുടെ കൃതികള്‍ക്ക് പുതിയ പതിപ്പുകള്‍ ഇറങ്ങാന്‍ സമ്മതിക്കാതെ, ആധുനിക മലബാര്‍ ചരിത്രകാരന്മാര്‍ അവരെ തമസ്കരിക്കുന്നു
.അവരുടെ കൃതികള്‍ കാണാനും വായിക്കാനും ഇപ്പോഴത്തെ തലമുറയ്ക്ക് അവസരം നിഷേധിക്കപ്പെടുന്നു . പിള്ളമാരുടെ പാരമ്പര്യ വട്ടെഴുത്ത്
(“നാനം മോനം” –നമോത്തുചിനനം –ഞാന്‍ ജിനദേ വനെ നമിക്കുന്നു) എന്ന പ്രാചീന ലിപി പരമ്പരാഗത രീതിയില്‍ പഠിച്ചെടുത്ത പുരാതന ലിപി പണ്ഡിതര്‍ ആയിരുന്നു ഈ  പിള്ള ചരിത്രകാരന്മാര്‍ എല്ലാവരും .അവരെല്ലാം തന്നെ  ജൈന പാരമ്പര്യമുള്ള വെള്ളാളര്‍, കണക്കര്‍ ആയിരുന്നു .
”വെള്ളാള സംസ്കൃതി”യുടെ ഉടമകള്‍.

മനോന്മണീയം സുന്ദരന്‍ പിള്ള തിരുവിതാംകൂറിലെ ആദ്യ എം.ഏ ക്കാരന്‍ .തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക തലവന്‍ (1891).വര്‍ക്കല തുരങ്കം നിര്‍മ്മിക്കുപോള്‍ കിട്ടിയ ഒരു അതിപുരാതന രേഖ വായിച്ചെടുത്ത് പ്രാചീന “വേള്‍ നാട്” ചരിത്രത്തിലെ അജ്ഞാത ഏടുകല്‍  തുറന്ന പുരാതന ലിപി വിദഗ്ദനും  പണ്ഡിതനും .ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും ലണ്ടന്‍ സൊസ്സൈറ്റിയില്‍ നിന്നും ബഹുമതികള്‍  വാങ്ങിയ മഹാപണ്ഡിതന്‍,തമിഴ് നാടകകൃത്ത് തമിഴ്ഷക്സ്പീയര്‍ പക്ഷെ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ അകാലത്തില്‍ അന്തരിച്ചു
.ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്ന് പുരാതന രേഖകള്‍ വഴി ആദ്യം കണ്ടെത്തിയത് പിള്ള .പക്ഷേ ,സുന്ദരന്‍ പിള്ളയ്ക്ക് തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞില്ല, .അകാലമരണം (1897) കാരണം .പക്ഷെ “ജ്ഞാനപ്രജാഗര”ത്തില്‍ (പേട്ടയില്‍ സ്ഥാപിക്കപ്പെട്ടത് 1776) അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ കേട്ടിരുന്ന കുഞ്ഞന്‍ (പിന്നീടു ചട്ടമ്പി സ്വാമികള്‍ ) എഴുതി നോട്ടാക്കി .അവയില്‍ പലതും ചട്ടമ്പി സ്വാമികളുടെ കണ്ടെത്തല്‍ എന്ന രീതിയില്‍ പുസ്തകങ്ങളില്‍ വന്നു .
(ഡോ.എം.ജി ശശിഭൂഷന്‍ “ആരാണീ മനോന്മനീയം സുന്ദരന്‍ പിള്ള ?” എന്ന പേരില്‍ പി.എസ്.നടരാജപിള്ള  മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീരില്‍ 2008 എഴുതിയ ലേഖനം കാണുക പേജ് 55-62)
“വ മ എന്നിവ വട്ടെഴുത്തില്‍ മാറി എഴുതും” (ഇളങ്ങുളം കുഞ്ഞന്‍പിള്ള, ചിലകേരള ചരിത്രപ്രശ്നങ്ങള്‍, രണ്ടാം ഭാഗം. പേജ് 325. അടിക്കുറുപ്പ്‌  കാണുക )
എന്ന സത്യം മലബാര്‍ ചരിത്രകാരന്മാര്‍ അറിയുന്നത് കോട്ടയത്ത്‌ വച്ച്  ഓഫിറാ ഗംലിയേല്‍ (Ophira Gamliel) എന്ന മദാമ്മ പറയുമ്പോള്‍ .അതിനാല്‍ അവരുടെ തരിസാപ്പള്ളി പഠനങ്ങളില്‍ എല്ലായിടത്തും “മണിഗ്രാമം” കാണും .വേള്‍കുല (വെള്ളാള) സുന്ദരന്‍ എഴുതിയത് “വണിക്കിരാമം” (വണിക്ക് ഗ്രാമം അല്ലെങ്കില്‍ “ചെട്ടിത്തറ” Merchant village) എന്ന് അവരറിയുന്നില്ല .അവര്‍ “മണി”(Money) “മാണി” എന്നിവരുടെ പിന്നാലെ ആണിന്നും .പിന്നെ അത് വിശദമാക്കാന്‍ പലപല വാദങ്ങള്‍..ഉദ്ധരണികള്‍ ,അതാണവരുടെ  “ചരിത്രരചനയുടെ  രീതിശാസ്ത്രം”.

പണ്ട് കേസരി ബാലകൃഷ്ണപിള്ള സാഹിത്യകാരന്മാരെ വിണ്ണൂ നോക്കികള്‍ ,പെണ്ണ് നോക്കികള്‍ ,പുണ്ണ് നോക്കികള്‍ അവസാനം മണ്ണ് നോക്കികള്‍ എന്ന് വിഭജിച്ചു പറഞ്ഞിരുന്നു .ഇന്നത്തെ നമ്മുടെ മലബാര്‍ ചരിത്രകാരന്മാരെ വടക്ക് നോക്കികള്‍ എന്ന് വിളിക്കാം .ശരിക്കും വടുകന്മാര്‍ .

വടക്കുനിന്നും വന്ന ബ്രാഹ്മണര്‍ ആണ് നമുക്ക് എല്ലാം തന്നത് .മണ്ണില്‍ കൈകൊണ്ടു തൊടാത്ത അവരാനത്തെ കേരളത്തില്‍ ശാസ്ത്രീയ കൃഷി കൊണ്ടുവന്നത് .ജലസേചനമാര്‍ഗ്ഗങ്ങള്‍ ആവ്ഷ്കരിച്ച ഹലയുധം (കലപ്പ) കണ്ടുപിടിച്ച ,നെല്ലിറെ ജന്മത്യനം ആഘോഷിച്ചിരുന്ന വെള്ളാള കര്‍ഷകര്‍
എന്ന തനിദ്രാവിഡരുടെ ചരിത്രം അവര്‍ പഠിച്ചിട്ടില്ല .കേരളത്തില്‍ വെള്ളാളര്‍ ഇല്ലെന്നു കെ.എന്‍.ഗണേഷ് കേരളത്തിന്റെ ഇന്നലകളില്‍ .തരിസാപ്പള്ളി ശാസനത്തെ കുറിച്ചു വായ്തോരാതെ പ്രഭാഷണം നടത്തുന്ന ചരിത്രകാരനു “വെള്ളാളന്‍” എന്ന പദം ശരിക്കുച്ചരിക്കാന്‍ കഴിയില്ല എന്ന യൂട്യൂബ് വീഡിയോ കേട്ടാല്‍ മനസ്സിലാകും 

.തരിസാപ്പള്ളി ശാസനത്തിലെ പതിനേഴു പേരുള്ള സാക്ഷിപ്പട്ടിക ചിലര്‍ തമസ്കരിച്ചു എങ്കിലും ഹയസിന്ത്‌ ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ 1771C.E –യില്‍ തന്നെ ZEND AVESTA എന്ന കൃതിയില്‍ രേഖപ്പെടുത്തി വച്ചതിനാല്‍ വൈജ്ഞാനിക ലോകത്തിനത് നഷ്ടമായില്ല .

തരിസാപ്പള്ളി ശാസനം അതോടെ, “തരിസാപ്പിള്ള” ശാസനം ആയി മാറുന്നു പശ്ചിമേഷ്യന്‍ വ്യാപാരശ്രുംഗല  പഠനത്തിനല്ല അതുപകരിക്കുക ,പ്രത്യുത
പൂര്‍വേഷ്യന്‍ വ്യാപാര  പഠനങ്ങള്‍ക്കായിരിക്കും .മലയാ,ചൈന,ഫിജി.പെനാംഗ്   തുടങ്ങിയ രാജ്യങ്ങളില്‍ സ്വന്തം പായ്ക്കപ്പലില്‍ പോയി വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളുടെ (ധര്യാ ചെട്ടികള്‍ )ചരിത്രം അനാവരണം ചെയ്യാനുള്ള നിരവധി വിവരങ്ങള്‍ “തരിസാപ്പിള്ള” ശാസനത്തില്‍ ഒളിഞ്ഞിരിക്കുന്നു .

അതില്‍ ഇല്ലാത്ത മാറിനു (Mar) വേണ്ടിയുള്ള അന്വേഷണം നിര്‍ത്തിയിട്ട് നിരനിരയായി നില്‍ക്കുന്ന  ആ പടിനേഴ് വെള്കുല (വെള്ളാള )വര്‍ത്തക (ചെട്ടി) കളെ കുറിച്ചു പഠിക്കുക .അവര്‍ കൊണ്ടുവന്നു തന്ന ചീനച്ചട്ടി ,ചീനഭരണി ,ചീനവല,ചീനമുളക്,ചീനപ്പടക്കം ചീനച്ചട്ടി   അവര്‍ സ്ഥാപിച്ച കുരക്കേണി കൊല്ലത്തെ “ചീനക്കട“(ഇന്നത്തെ ചിന്നക്കട“) പഠന വിധേയമാക്കുക 


No comments:

Post a Comment