ഇതിനാണ് “ചരിത്രം ആവര്‍ത്തിക്കുന്നു” എന്ന്
പറയുന്നത്
======================================
എം.ജി.എസ് എഴുതിയ
“കേരളചരിത്രത്തിലെ
പത്ത് കള്ളക്കഥകള്‍ “
ഗ്രന്ഥ രൂപത്തില്‍ പുറത്തിറങ്ങിയ വിവരം നവംബര്‍
ലക്കം കറന്റ് ബുക്സ് ബുള്ളറ്റിനില്‍ .അവതാരിക കേശവന്‍ വെളുത്താട്ട് .വായനക്കാര്‍ക്ക്
അതുസൌജന്യമായി ബുള്ളറ്റിനില്‍ വായിക്കാം
(പുറം 11-12)
“പത്തു കള്ളക്കഥകള്‍” പാലക്കാട് നിന്നിറങ്ങുന്ന “ശാന്തം”
മാസിക ജൂണ്‍ 2016 കവര്‍ സ്റ്റോറി ആയി വന്നിരുന്നു .
വായിച്ച ഉടന്‍ “എം.ജി.എസ്സിന്‍റെ കള്ളക്കഥകള്‍”
എന്ന പേരില്‍ ഒരു ലേഖനം ശാന്തം മാസികയ്ക്കയച്ചു കൊടുത്തു .വായിച്ചു .പ്രസിദ്ധീകരിക്കില്ല
എന്ന് പ്രിയ സുഹൃത്ത് ,പത്രാധിപല്‍ കെ.പി രമേഷ് .
“ചരിത്രകാരാ, സ്വയം തിരുത്തു” എന്ന പേരില്‍
കോട്ടയത്ത് നിന്നിറങ്ങുന്ന
“കമലദളം” എന്ന മാസിക ജൂലൈ ലക്കത്തില്‍ തന്നെ
അച്ചടിച്ചു വന്നു
ധാരാളം പേര്‍ അനുമോദിച്ചു വിവരം അറിയിച്ചു .
ഇപ്പോള്‍ അതേ ലേഖനം ആവണം(പുസ്തകം കണ്ടില്ല ) പുസ്തക രൂപത്തില്‍
കറന്റ്
ഇറക്കുന്നത് .ശിഷ്യന്‍ കേശവന്‍ വെളുത്താട്ട്
അവതാരിക എന്ന
“മെ യ്ക്കീര്ത്തി”
എഴുതിയത് ബുള്ളറ്റിനില്‍ നിന്ന് വായിച്ചു .
വല്ലാത്ത ഒരു വളിച്ച രുചി .പഴകിയ ഭക്ഷണം ,
അതും ചൂടാക്കാതെ കഴിക്കാന്‍ തുടങ്ങിയ പോലെ ഒരു
തോന്നല്‍
.അതെ, പണ്ടേ വായിച്ച വിവരങ്ങള്‍ .വള്ളി പുള്ളി
മാറ്റാതെ
എം.ജി.എസ്സിന്‍റെ “ചരിത്രനിലപാടുകള്‍”ഡിസംബര്‍ 2012
(എന്ന എസ് പി.സി എസ് പുസ്തകത്തില്‍
(ശിഷ്യര്‍ വക എം.ജി.എസ് മെയ്ക്കീര്ത്തി ലേഖന
സമാഹാരത്തിലെ ആദ്യ ലേഖനം “ആദ്യ വാക്കാണ്
എം.ജി.എസ്”
എന്നത് വള്ളി പുള്ളി മാറ്റാതെ (ചിലവ ഒഴിവാക്കി
പഴയ വീഞ്ഞ് പുതിയ “അവതാരിക “രൂപത്തില്‍ പുതുവസ്ത്രം അണിയിച്ചു പുറത്തിറ ക്കിയിരിക്കുന്നു
.ഗുരുവിനു പ്രശംസ ചൊരിഞ്ഞു (ചൊറിഞ്ഞ്) കൊടുക്കുന്ന ശിഷ്യന്‍
ഇതാണ് പറയുന്നത്
“ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു”
എന്‍.ബി.എസ് ലേഖനം കറന്റ്അവതാരിക രൂപത്തില്‍ )
പാവം വായനക്കാര്‍
No comments:
Post a Comment