Wednesday, 2 November 2016

നെല്‍ക്കൃഷി കണ്ടു പിടിച്ചവര്‍ നാം തന്നെ


നെല്‍ക്കൃഷി കണ്ടു പിടിച്ചവര്‍ നാം തന്നെ
===========================================
മാതൃഭൂമി ദിനപ്പത്രം 2016  നവംബര്‍ 2ലക്കത്തില്‍ “മലയാളികളുടെ രുചിഭേദങ്ങള്‍” എന്ന ലേഖനം എഴുതിയ ശ്രീ ജോണ്‍ പോള്‍, കപ്പയും മക്രോണിയും മാത്രമല്ല അരിയും ഇറക്കുമതി ചരക്കായ വരത്തന്‍ ആണെന്നെന്നു പറയുന്നു .കേരള ഭാഷാഇന്സ്റി ട്യൂട്ട് 2008 ഫെബ്രുവരിയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച “നെല്ലും സംസ്കൃതിയും” (രചന വി.ശിവശങ്കരന്‍ നായര്‍ )എന്ന 320 പേജുള്ള
പുസ്തകം തീര്‍ച്ചയായും ശ്രീ ജോണ്‍ പോള്‍ ഒരാവര്‍ത്തി എങ്കിലും വായിക്കണം, കന്നി  മാസത്തിലെ മകം നെല്ലിന്‍റെ ജന്മദിനമായി ആഘോഷിക്കുന്ന തെക്കന്‍തിരുവിതാം കൂറിലെ (“മകം പിറന്ന മന്കേ,അറ തുറന്നു വാ” എന്ന പഴ മൊഴി കാണുക) കലപ്പ കണ്ടു പിടിച്ച, മരുതനിലവാസികള്‍ ആയ,  
“ഉഴവര്‍” (പുഴ വെള്ളം കൊണ്ട് കൃഷി ചെയ്യുന്ന വെള്ളാളരും മഴവെള്ളം കൊണ്ട് കൃഷി ചെയ്തിരുന്ന കാരാളരും ) ആയിരുന്നു ആദ്യമായി നെല്‍ക്കൃഷി ആരംഭിച്ചതെന്ന് ശ്രീ വി ശിവശങ്കരന്‍ നായര്‍ അതില്‍  സ്ഥാപിക്കുന്നു .തിരുവിതാംകൂറില്‍ നിന്ന് അരി കൊണ്ടുപോയ അറബികള്‍ അരിയെ “അരിശി” ആക്കി എന്നും അറബികളില്‍ നിന്നും
ആ അരിശി  വാങ്ങിയ പാഴ്ചാത്യര്‍ അതിനെ “റൈസ്” ആക്കിയെന്നും ശിവശങ്കരന്‍ നായര്‍ .കലപ്പയും പത്തായവും അരിപ്പെട്ടിയുമെല്ലാം തിരുവിതാംകൂറിന്‍റെ  തനതു കണ്ടുപിടിത്തങ്ങള്‍ ആയിരുന്നു .കലപ്പ എന്ന അര്‍ത്ഥം വരുന്ന “ഞങ്ങോല്‍” എന്ന വാക്കില്‍ നിന്നാണ് “നാഞ്ചിനാട്‌” എന്ന സ്ഥലനാമം ഉണ്ടായത് തന്നെ .കാളയെ കുറിക്കുന്ന “ഞം” എന്ന വാക്കും “കോല്‍” എന്ന വാക്കും ചേര്‍ന്ന് ഞങ്ങോല്‍ എന്ന പദം ഉണ്ടായി .
കന്യാകുമാരിയുടെ ആദ്യ പേര്‍ “കഴിക്കുടി” എന്നായിരുന്നു .കഴി എന്നാല്‍ ചേര്‍ .ഈ ചേര്‍ തീര്‍ത്ത അളം ആണ് കേരളം ആയി മാറിയത് .കഴി എന്നതിന് നുകച്ചാല്‍ ,നുകക്കൈ. തൂമ്പാ കോടാലി എന്നിവയുടെ കൈ എന്നും അര്‍ത്ഥമുണ്ട് .കഴിക്കുടിയ്ക്ക് നുകത്തിന്റെ നാട് എന്നും പറയാം
ചുരുക്കത്തില്‍ നെല്‍ക്കൃഷി തുടങ്ങിയത് പുരാതന തെക്കന്‍ തിരുവിതാം കൂറില്‍ ആയിരുന്നു .തിരുവിതാം കൂര്‍കാര്‍ക്ക് (നാഞ്ചിനാട്ടു കാര്‍ക്കും കുട്ടനാട്ട് കാര്‍ക്കും അരി വരത്തന്‍ ആയിരുന്നില്ല .കന്നി മകം നെല്ലിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്ന ലോകത്തിലെ ഏക നാടായ നാഞ്ചില്‍ നാട് ആണ് നെല്‍ക്കൃഷി കണ്ടു പിടിച്ച നാട് എന്നതില്‍ സംശയം വേണ്ട
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം

മൊബ 9447035416 ഈ മെയില്‍ drkanam@gmail.com

No comments:

Post a Comment