Thursday, 5 November 2015

നമ്പൂതിരിപ്പാടിന്റെ “നായര്‍” ബന്ധം

“നമ്പൂതിരിപ്പാടിന്റെ “നായര്‍” ബന്ധം
----------------------------------------------------------
മലയാള അക്ഷരസ്നേഹികള്‍ക്ക് വിലപ്പിടിപ്പുള്ള ഒരു നവരാത്രി സമ്മാനമാണ് കേരള ദിനത്തോടനോടനുബന്ധിച്ച് നവംബര്‍ ൯ ലക്കം
മാധ്യമം വാരിക നല്‍കുന്ന “കേരളം ഭാഷ സമൂഹം സംസ്കാരം
കേരളം ആരുടെ മാതൃഭൂമി?” എന്നചോദ്യം ഉയര്‍ത്തുന്ന
കേരളദിനപ്പതിപ്പ് .നല്ല, പഠനാര്‍ഹമായ, ലേഖങ്ങള്‍ ..മലയാള അധ്യാപനം വഴി ആത്മസംതൃപ്തി അടഞ്ഞ കല്‍പ്പറ്റ നാരാണന്റെ ലേഖനം ആദ്യം വായിച്ചു .ആസ്വദിച്ചു .അഭിനന്ദനം കല്‍പ്പറ്റ അഭിനന്ദനം .
രണ്ടാമത് വായിച്ചത് ദിനേശന്‍ വടക്കിനിയുടെ ലേഖനം
ആന കൊടുത്താലും ആശകൊടുക്കരുത് എന്ന് പഴമൊഴി .പൈങ്കിളി കഥയില്‍ പാട്ടുപാടി ബാലചന്ദ്രമേനോന്‍ നമ്മെ അത് വീണ്ടും ഓര്‍മ്മിപ്പിച്ചു .
പക്ഷെ മാധ്യമം വാരിക അത് ചെയ്യുന്നു
കെ.എന്‍ പണിക്കര്‍ ,കെ.എന്‍ ഗണേഷ് ,കേശവന്‍ വെളുത്താട്ട് എം.ജി.എസ്,ഈ.എം.എസ്, രാജന്‍ ഗുരുക്കള്‍ എന്നിവരോടൊപ്പം എസ.രാജു എന്നൊരു ചരിത്രകാരനെ കൂടെ അവതരിപ്പിക്കുന്നു ബ്രനണന്‍ കോളേജ് ചരിത്രവിഭാഗം അസി.പ്രഫസ്സര്‍ വടക്കിനിയില്‍ ദിനേശന്‍ (മൊബൈല്‍ നമ്പര്‍ വാരികയിലുമില്ല .നെറ്റിലും ഇല്ല ബന്ധപ്പടാന്‍ മാര്‍ഗ്ഗം കാണുന്നില്ല .പത്രമോഫീസ്സില്‍ വിളിച്ചാല്‍ പ്രതികരണം എങ്ങനെ എന്നറിയാന്‍ പാടില്ല .പണ്ടൊരിക്കല്‍ ഒന്ന് വിളിച്ചു .മുഖ്യനെ തന്നെ കിട്ടി.പരിചയപ്പെടുത്തല്‍ പെട്ടെന്നാകാന്‍ പണ്ട് പി.കെ ബാലകൃഷ്ണന്‍ പത്രാധിപര്‍ ആയിരുന്ന കാലം എഴുതിയിരുന്ന ഡോക്ടര്‍ എന്ന് പറഞ്ഞു പോയി .പ്രതികരണം വല്ലാതെ തണുത്തു ഐസ് പോലെ ).
രാജുവിന്റെ ചരിത്രവിഷകലന രീതി “പലമ” ഒരു യാഥാര്‍ത്യം എന്നപരിഗണനയില്‍ മലയ്-യാളര്‍,കടലോടികള്‍ എന്ന് രണ്ടിനം മിശ്രഭാഷക്കാരെയും മലയാളം സംസാരിക്കുന്ന മലയാളികളുടെയും ദ്വിമുഖ ചരിത്രം എഴുതുന്ന പുതു രീതി .
പുസ്‌തകം ഉടനെ വാങ്ങി വായിക്കണം എന്ന ആശ ജനിപ്പിച്ച വിവരണം
.ചില ചരിത്രകാരന്മാരുടെ പടം ,ചിലരുടെ പുസ്തകങ്ങളുടെ പടം എന്നിവയും നല്‍കിയിട്ടുണ്ട് .മിക്കവയും കയ്യിലുണ്ട്.പക്ഷെ എസ.രാജുവിന്റെ
പടം മാത്രം .പുസ്തകത്തെ കുറിച്ചു യാതൊരു വിവരണവും ഇല്ല
ഏതു പുസ്തകം എവിടെ കിട്ടും .നെറ്റില്‍ പരതിയിട്ട്ച രിത്രകാരന്‍ എസ.രാജുവിനെ കിട്ടുന്നില്ല ,മറ്റു പലരുമുണ്ട്.രാജുവക പുസ്തകവും കാണാനില്ല .ആരുണ്ട് സഹായിക്കാന്‍?
വായിക്കണം എന്ന് വല്ലാത്ത ആശ. ഉണര്‍ത്തി ഉത്തെജിപ്പിട്ട് ഉത്തെജിപ്പിചിട്ട്നിര്വൃതിക്ക് മാര്‍ഗ്ഗം തരാത്ത (അര്‍ദ്ധ സംഭോഗം പോലുള്ള അവസ്ഥ .വീര്‍പ്പുമുട്ടല്‍ .ആര് സഹായിക്കും ?
നമ്പൂതിരിപ്പാടിന്റെ “നായര്‍” ബന്ധം
---------------------------------------------------------------
ശ്രീ ദിനേശന്‍ ഈ.എം.എസ്സിന്റെ “കേരളം മലയാളികളുടെ മാതൃഭൂമി” എന്ന കൃതിയില്‍ നിന്നുമുദ്ധരിക്കുന്ന ഭാഗം കാണുക
ആ കേരളരാജ്യത്ത് ജീവിച്ചിരുന്ന മലയാളികള്‍ ആരെന്നതിന് അദ്ദേഹത്തിന്റെ ഉത്തരം “നായര്‍” എന്നായിരുന്നു . അന്നത്തെ മലയാളികള്‍ (നായന്മാര്‍) കപ്പല്ഗതാഗതത്തില്‍ വൈദഗ്ധ്യം സമ്പാദിച്ചിരുന്നു എന്നതിന് സംശയം ഇല്ല .അത് പോലെ തന്നെ ആര്യന്മാരുടെ സഹായം കൂടാതെ തന്നെ സ്വതന്ത്രമായൊരു ലിപി (കോലെഴുത്തും വട്ടെഴുത്തും )ഇവിടെ വളര്‍ന്നിരുന്നു (പേജ് 64)
ശ്രീ ദിനേശന്‍ ഉദ്ധരിക്കാന്‍ വിട്ടുപോയ ചില കാര്യങ്ങള്‍ കാണുക (അതേ പേജ്)
കൃഷി അവരുടെ ഇടയില്‍ വളരെ അഭിവൃദ്ധി പെട്ടിരുന്നു
അന്യ നാട്ടുകാരുടെ ആവശ്യത്തിനുള്ള അരിയും ഇവിടെ കൃഷി ചെയ്തു.
മഹാഭാരത യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് വേണ്ട അരി അയച്ചത് ഇവിടെ നിന്നും
നമ്പൂതിരിപ്പാടിന്റെ കൃതി നിരവധി പതിപ്പുകള്‍ ഇറങ്ങി .പുതിയ പതിപ്പിറക്കുമ്പോള്‍ പഴയതില്‍ എഴുതി വിട്ട
മണ്ടത്തരം മനസ്സില്ലാക്കിയിട്ടുണ്ടാവും .പക്ഷെ മാറ്റില്ല .പണ്ടെഴുതിയ മണ്ടത്തരം മാലോകര്‍ കണ്ടോട്ടെ എന്ന് കരുതും
(രണ്ടാം പതിപ്പിന്റെ മുഖവുര കാണുക (.പേജ് നമ്പര്‍ ഇല്ല)
ശ്രീ ദിനേശന്‍ ഉദ്ധരിച്ച ഭാഗം “ശുദ്ധ മണ്ടത്തരം” എന്ന് ഈ.എമ്മിന് മനസ്സിലായിരുന്നോ എന്ന് വ്യക്തമല്ല.
പക്ഷെ എഴുതി വിട്ടത് ആനമണ്ടത്തരം
ചട്ടമ്പി സ്വാമികള്‍ക്ക് വേണ്ടി ഒന്നാം ശിഷ്യന്‍ നീലക്ണ്ടര്‍ എഴുതി രണ്ടാം ശിഷ്യന്‍ തീര്‍ത്ഥപാദര്‍ പ്രസിദ്ധപ്പെടുത്തിയ (കാലം 1919) പ്രാചീന മലയാളം എന്ന
പരിഭാഷാ കൃതിയിലും ഇത്തരം പരാമര്‍ശം കാണാം .അത് വായിച്ചാവാം ഈ.എം തന്റെ വാചകങ്ങള്‍ എഴുതി പിടിപ്പിച്ചത് .തൈക്കാട്ട് അയ്യാസ്വാമികള്‍
എഴുതിയതിന്റെ ഒരു ഭേദപ്പെടുത്തല്‍
“നായര്‍” വളരെ അടുത്ത കാലത്തുണ്ടായ ഭടജനം (കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍ (നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍....)
മാര്ത്താണ്ട്വര്‍മ്മ ഭരണം പിടിച്ചടക്കിയ ശേഷം രാമയ്യന്‍ ദളവാ ആണ് നായന്മാരെ സൃഷ്ടിച്ചത് .അതെങ്ങനെ എന്ന് ഡ്യൂവാര്‍ട്ട് ബാര്ബോസാ (Duwartte Barbosa) എഴുതിയ പി.ഭാസ്കരന്‍ ഉണ്ണിയുടെ
“പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം”( സാഹിത്യ അക്കാദമി 1988 പേജ് 316/493/753) എന്ന കൃതിയില്‍ പറയുന്നു .നെറ്റിലും കിട്ടും .ബാര്ബോസാ മൊത്തം വായിക്കാം .
അതിനു മുമ്പുണ്ടായിരുന്ന ഏക “നായര്‍” ഇരവിക്കുട്ടി പിള്ളയുടെ ചേദിക്കപ്പെട്ട തല വാങ്ങാന്‍ വന്ന, “ചക്കാല നായര്‍ കാളിനായര്‍” മാത്രം
മാര്‍ത്താണ്ട വര്‍മ്മ എട്ടുവീടരുമായി ഏറ്റുമുട്ടിയപ്പോള്‍, സഹായിച്ചത് വിദേശ “മറവര്‍” പട .അന്ന് നായര്‍ടഭജനം ഇല്ല എന്ന് വ്യക്തം
മഹാഭാരത ഭടജനത്തെ ചോറൂട്ടാന്‍ നെല്ല് നല്‍കിയത് നായര്‍ കര്‍ഷകരല്ല .
വെള്ളം കൊണ്ട് കൃഷി ചെയ്യുന്ന “വെള്ളാളര്‍” എന്നകര്‍ഷകര്‍.വെള്ളാളര്‍ നായര്‍ അല്ല. മക്കത്തായികള്‍ .പതിവ്രതകളായ ശ്രീകള്‍ മാത്രമുള്ള വിഭാഗം
നമ്പൂതിരി സംബന്ധത്തിനു വഴങ്ങാത്ത മക്കത്തായികള്‍. അവരെ സഖാവ് ഈ.എം “നായര്‍ “.എന്ന് തെറ്റായി ധരിച്ചു
ഇളംകുളം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ജന്മിസമ്പ്രദായം കേരളത്തില്‍” എന്ന തുടരന്‍ (?1957-58 )എഴുത്തും മുമ്പ് ,കാണിപ്പയ്യൂര്‍ അതിനു മറുപടി നായന്മാരുടെ
പൂര്‍വ്വചരിത്രം (രണ്ടുഭാഗം പഞ്ചാംഗം ബുക്സ് കുന്നംകുളം എഴ്തും മുമ്പാവണം(1962) ഈ. എം.എസ് “നായര്‍ “മഹത്വം എഴുതിവിട്ടത് .പില്‍ക്കാലത്ത് അത് ശുദ്ധ മണ്ടത്തരം
എന്നറിഞ്ഞു കാണും .പക്ഷെ ചരിത്രം നിലനിര്‍ത്താന്‍ അത് തിരുത്തിയില്ല എന്നതാവാം .പക്ഷെ വായനക്കാര്‍ തെറ്റിദ്ധരിക്കും .
പ്രാചീന കേരള (തമിഴകം എന്ന് വായിക്കുക ) ത്തില്‍ ഐന്തിണകള്‍ ആയിരുന്നു മനുഷവാസം ഉള്ള ഇടം .ഇടയര്‍ ,മറവര്‍ ,കുറവര്‍ ,പറവതര്‍ ,പാണന്‍ ,വിരലിയര്‍ ,
കുത്തര്‍,കൊല്ലര്‍ ,കുശവര്‍,വന്നാര്‍ ,ആരാച്ചാര്‍,അന്തനര്‍,വണികര്‍,വെള്ളാളര്‍(മരുതം) എന്നിവര്‍ മാത്രം .നായര്‍ ഈഴവര്‍ എന്നിവരില്ല
വയല്‍ ,കര അടങ്ങിയ “മരുതം” തിണയില്‍ പാര്‍ത്തവര്‍ കര്‍ഷകര്‍ .അവര്‍ “ഉഴവര്‍” എന്ന വെള്ളാളര്‍
അവരാണ് നെല്‍ക്ക്രുഷിയും കലപ്പയും കണ്ടുപിടിച്ചവര്‍ .അവരാണ് ഭാരത യുദ്ധത്തില്‍ ചോര്‍ നല്‍കിയത്
കപ്പലോട്ടിയ നായര്‍ ഇല്ല. കപ്പലോട്ടിയ തമിഴന്‍ വി.ഓ .ചിദംബരംപിള്ള നായര്‍ അല്ല വെള്ളാളന്‍.
തരിസാപ്പള്ളി ശാസന കാലത്ത് കുരക്കേണി കൊല്ലത്തെ വെള്ളാള കച്ചവടക്കാര്‍ പായ്ക്കപ്പല്‍ വഴി ചൈനയില്‍ പോയി സമുദായ ഭ്രഷ്ടരായി ,വെണ്ണീര്‍ അണിയാന്‍ അവകാശം നഷ്ടപ്പെട്ടു “ദരിയാ”ചെട്ടികലായി ജൈനരായി ട്ദരിസാ ജൈനപ്പള്ളി സ്ഥാപിച്ചു .അതിനു അയ്യന്‍ അടികള്‍ നല്‍കിയ ശാസനമാണ് 849 കാലത്ത് വെള്കുല സുന്ദരന്‍
എന്ന അക്ഷര ജ്ഞാനി സുന്ദരന്‍ (വെള്കുല ചുന്ദരന്‍ ) എഴുതിയ ശാസനം .
നായര്‍ വട്ടെഴുത്തും കോലെഴുത്തും അറിഞ്ഞവര്‍ എന്ന സഖാവിന്റെ പരാമര്‍ശവും തെറ്റ് .
“എഴുത്തച്ചന് മുമ്പ് രാജാക്കളും ജനവും അക്ഷരശൂന്യര്‍” ഏന്നു എം.ജി.എസ് എഴുതിയത് മുഴുവന്‍ ശരിയല്ല.
ശൂദ്രര്‍(നായര്‍ക്കു )ക്ക് അക്ഷര ഞാനമില്ലായിരുന്നു .
പക്ഷെ വെള്ളാളര്‍ അക്ഷരജ്ഞാനികള്‍ ആയിരുന്നു
തരിസാപ്പള്ളി,പാലിയം ചെപ്പെടുകള്‍ അതിനു തെളിവ് .
ഡോ.അജു നാരായണന്‍ .ഡോ .അജയ് ശേഖര്‍ ,ശാന്തിസ്വരൂപ്‌ ,ദിനേശന്‍ വടക്കിനിയില്‍ തുടങ്ങിയ യുവ ചരിത്രകാരന്‍ മാത്രമല്ല ,സി.പി നായര്‍
പോലുള്ള മുതിര്‍ന്ന എഴുത്തുകാരും പഴയ ചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ എടുത്ത് ചേര്‍ക്കുമ്പോള്‍ അവയെവിമര്‍ശന ബുദ്ധിയോടെ കാണൂന്നില്ല എന്നത് ദുഖകരമാണ്
.ഇവിടെ ശ്രീ ദിനേശന്‍ എം.ജി.എസ് തന്റെ അഞ്ഞൂറ് പേജ്വരുന്ന  പെരുമാക്കള്‍ പഠനത്തില്‍ പുലയര്‍ക്ക് “ഒരു പാര” മാത്രം കൊടുത്ത കാര്യം  ചൂണ്ടിക്കാട്ടുന്നു .മറ്റു “പലര്‍ക്കും “ സ്ഥാനവുമില്ല എന്നും .ആ “പലര്‍” ആരെന്നു പറയാതെ വിട്ടു .പുലയര്‍ എന്നാണു ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് ?
സംഘകാല കേരളത്തില്‍ “പുലയര്‍” ഉണ്ടായിരുന്നോ? കര്‍ഷകരും ഭൂവുടമകളും “ഉഴവര്‍” (വെള്ളാളര്‍,കാരാളാര്‍)ആയിരുന്നു എന്നതിന് സംഘകാല കൃതികള്‍ തെളിവ് .ഒരു കാലത്ത് ഭൂമിയുടെ  അവകാശികള്‍ പുലയര്‍ ആയിരുന്നു എന്നും എം.ജി.എസ് .എന്താണ് തെളിവ്?.ഇ.ഡി 849 –ല്‍
എഴുതപ്പെട്ട തരിസാപ്പള്ളി ശാസനത്തില്‍ ഭൂമി വെള്ളാളരുടെ വക(“പൂമിക്ക് കാരാളാര്‍ വെള്ളാലര്‍ “.)കൃഷി ചെയ്യണമെങ്കില്‍ വെള്ളാളര്‍ വേണം .അതിനാല്‍ “നാലുകുടി”വെള്ളാളരേ ക്കൂടി അയ്യന്‍ അടികള്‍ ദാനം നല്‍കുന്നു . .അന്ന് ഭൂമി ബ്രഹ്മസ്വ മോ ദേവസ്വമോ ബ്രഹ്മടെവസ്വമോപുലയര്‍ വകയോ  ഒന്നും ആയിരുന്നില്ല എന്ന് വ്യക്തം .
കേശവന്‍ വെളുത്താട്ടിന്റെ ബ്രാഹ്മണഗ്രാമങ്ങളെ ഉദ്ധരിക്കുമ്പോള്‍ “കേരളത്തിന്റെ പരിധി അല്ലെങ്കില്‍ അതിര്‍ത്തി ൩൨ ബ്രാഹ്മണ ഗ്രാമങ്ങളും അവയുടെ ഉപഗ്രാമങ്ങളും “ എന്ന്ശ്രീ ദിനേശന്‍ എടുത്തു  നല്കുന്നു (പേജ് ൨൩ ).അപ്പോള്‍ അക്കാലത്ത്  പന്തളത്തിന് തെക്കുള്ള കൊല്ലം, വേണാട് ഇവയൊന്നും കേരളമല്ലായിരുന്നു? .എന്തിനു ഞങ്ങളുടെ സഹ്യാദ്രിസാനുക്കളും അവയില്‍ നിലനിന്നിരുന്ന നിരവധി അബ്രാഹ്മണ ശൈവ  ക്ഷേത്രങ്ങളും (കാഞ്ഞിരപ്പള്ളി ,പൂഞ്ഞാര്‍ ,ചോറ്റി മേഖലയില്‍ തമിഴ് നാട്ടില്‍ നിന്ന് കുടിയേറിയ വെള്ളാളര്‍ നിര്‍മ്മിച്ച നിരവധി ശൈവ (ശിവ-പാര്‍വ്വതി-മുരുക-ഗണപതി) ക്ഷേത്രങ്ങള്‍ ഇന്നും കാണാം.പക്ഷെ കേരള ചരിത്രഗ്രന്ഥങ്ങളളില്‍  അവ കാണില്ല .പക്ഷെ മലനാടും (പഴയ സംഘകാലത്തെ ‘കുട്ട”നാട്. (ഇന്നത്തെ കുട്ടനാട് അല്ല “സംഘകാല കുട്ടനാട് “അന്നും കേരളത്തില്‍ ആയിരുന്നു .ബ്രാഹ്മണ ഗ്രാമങ്ങള്‍ക്കും വെളിയില്‍ ജനവാസം ഉണ്ടായിരുന്നു എന്ന് ചുരുക്കം .   

No comments:

Post a Comment