Saturday, 21 November 2015

ആ സത്യം ഒളിച്ചു വയ്ക്കുന്നു, എസ്.കേശവന്‍ നായര്‍ എന്ന ഗ്രന്ഥകാരനും

ആ സത്യം ഒളിച്ചു വയ്ക്കുന്നു,
എസ്.കേശവന്‍ നായര്‍ എന്ന ഗ്രന്ഥകാരനും
===============================================
“തിരുവിതാം കൂര്‍ ചരിത്രത്തിലെ ഒളിച്ചു വച്ച സത്യങ്ങള്‍” എന്ന അതി രസകരമായ ചരിത്ര പുസ്തകം (ചിന്ത ഒക്ടോബര്‍ 2014 ആദ്യ പതിപ്പ്) എഴുതിയ ശ്രീ എസ് കേശവന്‍ നായരും ചില ചരിത്ര സത്യങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്നു .
“നിഷ്കാസിതനായ ഡോ .പ.പല്‍പ്പു (1863-1950)” എന്ന ലേഖനം ഒരുദാഹരണം “ഡോ.പല്‍പ്പുവും പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ കളരിയില്‍ നിന്ന് തന്നെയാണ് ആദ്യാക്ഷരങ്ങള്‍ പഠിച്ചത് .സ്കൂള്‍ തലത്തില്‍ പേട്ടയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലും പഠിച്ചു ജയിച്ചു (പേജ് 27).”
ഗ്രന്ഥകാരന്റെ മൊബൈല്‍ നമ്പര്‍ പുസ്തകത്തില്‍ ഉണ്ട്
9446510587. നേരില്‍ വിളിച്ചു .സ്വകാര്യ സ്കൂള്‍ എതെന്നറി യുമോ എന്ന് ചോദിച്ചു ജനാന്‍ .സ്കൂള്‍ എതെന്നറിയാം അദ്ദേഹത്തിന് .എന്ത് കൊണ്ട് സ്കൂളിന്റെ പേരും അത് നടത്തിയ്രുന്ന വ്യക്തിയുടെ പേരും ഒളിച്ചു വച്ച് എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല .പല്പ്പുവിനെ കുറിച്ചുള്ള പുസ്തകങ്ങളില്‍ അവയുടെ കര്‍ത്താക്കള്‍ ആരും സ്കൂള്‍ നാമം നല്‍കിയില്ല .അവയെമാത്രം അവലംബിച്ചു പല്‍പ്പുവിന്റെ ജീവചരിത്രം എഴുതിയ താനും അവരെ മാതൃക ആക്കി എന്ന് ശ്രീ കേശവന്‍ നായര്‍ . രാജഭരണത്തിന്‍ കീഴില്‍ പല്‍പ്പു എന്ന അവര്‍ണ്ണന്‍ നേരിട്ട വിഷമതകള്‍ എടുത്തു കാട്ടാനല്ലാതെ സമൂഹത്തിലെ ചില അവര്‍ണ്ണര്‍ ചെയ്ത നല്ല കാര്യം എടുത്തുകാട്ടുക ഡോ .പല്പ്പുവിന്‍റെ ജീവച്ചരിത്രകാരന്മാരുടെ ലക്ഷ്യമല്ലല്ലോ .ശ്രീ നാരായണ ഗുരു (ചെമ്പഴന്തി നാണു,കുമാരന്‍ ആശാന്‍ (കുമാരൂ ) എന്നിവര്‍ക്ക് മാത്രമല്ല “നെടുങ്ങോട് പപ്പു”എന്ന പേട്ടയിലെ ആ ദരിദ്ര ഈഴവ ബാലനും സ്വന്തം സമുദായത്തില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നും വലിയ ആള്‍ ആകും വരെ, തികഞ്ഞ അവഗണന മാത്രം ആണ് ലഭിച്ചത്. അന്ന് സഹായിച്ചത് നല്ലവരായ ചില “പിള്ളമാര്‍” ആയിരുന്നു .പേട്ട രാമന്‍ പിള്ള ആശാന്‍, കുമ്മപ്പള്ളി രാമന്‍പിള്ള ആശാന്‍ ,ചെമ്പഴന്തി ഗോപാലപിള്ള നാണൂ ഗുരുവിന്റെ ആദ്യ ജീവചരിത്രം എഴുതിയ (പില്‍ക്കാലത്തെ ഡോക്ടര്‍ ഗോപാലപിള്ള ,മനോന്മണീയം സുന്ദരന്‍ പിള്ള തുടങ്ങിയ “പിള്ള”മാര്‍)
1876 –ല്‍ തിരുമധുരപേട്ട യില്‍ രാമന്‍പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടം മാത്രമല്ല “ജ്ഞാനപ്രജാഗരം “എന്നൊരു വിദ്വല്‍ സഭയും ഉണ്ടായിരുന്നു .മനോന്മണീയം സുന്ദരന്‍ പിള്ള ,രാമന്‍പിള്ള ആശാന്‍ എന്നിവര്‍ക്ക് പുറമേ ശിവരാജയോഗി തൈക്കാട്ട് അയ്യാഗുരു എന്നീ ത്രിമൂര്‍ത്തികള്‍ സ്ഥാപിച്ച, വിദ്വല്‍ സഭ .തുടര്‍ച്ചയായ പ്രഭാഷണങ്ങളും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അവിടെ അരങ്ങേറി .
സമൂഹത്തിലെ വിവിധ തലങ്ങളില്‍, കൊട്ടാരങ്ങളില്‍ തുടങ്ങി കുടിലില്‍ വരെ താമസ്സിച്ചിരുന്ന,
പണ്ഡിതരും പാമരരും ആയ അമ്പതില്‍ പരം നാനാജാതി മതസ്ഥരും സ്ത്രീ പുരുഷരും പങ്കെടുത്തിരുന്ന ചര്‍ച്ചാവേദി .കുഞ്ഞന്‍ (പിന്നീട് ചട്ടമ്പി സ്വാമികള്‍.) നാണു (പിന്നീട് ശ്രീനാരായണ ഗുരു) ,കാളി (പിന്നീട് “പുലയരാജാവ് മഹാത്മാ അയ്യങ്കാളി ) എന്നിവര്‍ സ്ഥിരം ശ്രോതാക്കള്‍ .ശിവരാജ യോഗി തൈക്കാട്ട് അയ്യാവിന്റെ ശിഷ്യന്‍ ആകാന്‍ ഇംഗ്ലണ്ടില്‍ നിന്ന് വന്ന ഫാദര്‍ ഫെര്‍ണാണ്ടസ് എന്ന സായിപ്പ്, ഗുരു ആജ്ഞ അനുസരിച്ച് പേട്ടയില്‍ ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങി .പ്രതിമാസ ഫീസ്‌ ഒന്നര ചക്രം .ദരിദ്രനായ നെടുങ്ങോട് പപ്പുവിന് അത് നല്‍കാന്‍ കഴിവില്ലായിരുന്നു .സമ്പന്നനായ അമ്മാവന്‍ പപ്പുവിനെ സഹായിക്കാന്‍ കൂട്ടാക്കിയില്ല മറ്റു ബന്ധുക്കളും സഹായിച്ചില്ല .ഈഴവ സമുദായക്കാരായ ഒരാള്‍ പോലും ആ പാവം പയ്യനെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല .”പേട്ട ഫെര്‍ണാണ്ടസ്” എന്നറിയപ്പെട്ട ശിഷ്യനില്‍ നിന്നും വിവരം അറിഞ്ഞ തൈക്കാട്ട് അയ്യാവു പപ്പുവിനെ സൌജന്യമായി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ശിഷ്യനോട് ആവശ്യപ്പെട്ടു .അങ്ങനെയാണ് പപ്പു ഇംഗ്ലീഷ് പഠിച്ചത് .പിന്നീട്ഡോക്ടര്‍ ആകാനുള്ള അടിത്തറ കെട്ടിയത് .
ഫെര്‍ണാണ്ടാസ് ഒരു പാതിരി കൂടി ആയിരുന്നു .അതിനാല്‍ “ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ്” എന്നും ആ ആയ്യാഗുരു ശിഷ്യന്‍ ചില സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു .
പേട്ടയില്‍, “ഫാദര്‍ ഫെര്‍ണാണ്ടസ് ലെയിന്‍” എന്നൊരു ഇടവഴി തന്നെ ഉണ്ടായിരുന്നതായി ചില പഴമക്കാര്‍ പറഞ്ഞതായി അയ്യാഗുരുവിന്റെ ജീവചരിത്രം എഴുതിയ ഈ.കെ .സുഗതന്‍ നേരില്‍ പറയുകയുണ്ടായി ഇതു വഴി എന്നറിയാവുന്നവര്‍ ആരും ഇന്നില്ല അത്രേ . അദ്ദേഹതിന്റെ കൂടുതല്‍ വിവരങ്ങളോ ചിത്രമോ ലഭ്യമല്ല .സ്കൂള്‍ എത്ര കാലം നടന്നു ,പിന്നെ സ്കൂളിനു എന്ത് സംഭവിച്ചു എന്നും അറിയില്ല .
ഫെര്‍ണാണ്ടസ് പാതിരിയെ കുറിച്ചു കൂടുതല്‍ അറിയാവുന്ന ശ്രോതസ്സുകള്‍ ഒന്നും ലഭ്യമല്ല .അയ്യാഗുരുവിന്റെ ശിഷ്യന്‍ എന്ന നിലയില്‍ എല്ലായിടത്തും ആ പേര്‍ കാണാം എന്ന് മാത്രം .അദ്ദേഹത്തിന് സ്മാരകം ഒന്നും ഇല്ല ആ ലെയിനും ഇന്നില്ല .എന്നത് പോട്ടെ. ആ അയ്യാ ശിഷ്യന്റെ പേര്‍ പറയാനും എഴുതാനും പോലും നാം മലയാളികള്‍ മറന്നു പോകുന്നു. .

No comments:

Post a Comment