Sunday, 22 November 2015

ജ്ഞാനപ്രജാഗരത്ത്തിന്റെ (1876)പ്രസക്തി

ജ്ഞാനപ്രജാഗരത്ത്തിന്റെ (1876)പ്രസക്തി

സന്യാസിവര്യരുടെ ജീവചരിത്രം ,.സന്യാശ്രമങ്ങളുടെ ചരിത്രം എന്നിവയില്‍ അതിയായ താല്‍പ്പര്യം പുലര്‍ത്തുന്ന രാജീവ് ഇരിങ്ങാലക്കുട എന്റെ നല്ല സുഹൃത്താണ് .അദ്ദേഹവും ഏ .ആര്‍ രാജവര്‍മ്മയുടെ കൊച്ചുമകള്‍ ജെ.ലളിത (സ്വയം പ്രകാശയോഗാശ്രമം കുളത്തൂര്‍ )രചിച്ച സച്ചിദാനന്ദ സാഗരം എന്നാ ജീവചരിത്രം (ശിവരാജയോഗി അയ്യാസ്വാമികളൂടെയും  ശിഷ്യരുടെയും ) അയച്ചു തന്നിരുന്നു .നന്ദി ,ഇപ്പോള്‍ അദ്ദേഹം എഴുതിയ Swami Vivekanda in Kerala
എന്നകൃതിയുടെ ആസ്വാദനം സി.പി നായര്‍ കലാകൌമുദി നവംബര്‍ 22
(2098) ലക്കത്തില്‍ നല്‍കിയിരിക്കുന്നു .
സ്വാമി വിവേകാനടന്റെ കേരളസന്ദര്‍ശനം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ച വ്യാപകമായ സ്വാധീനത്തിന്റെ ഫലമായിരുന്നു 892-1936
കാലഘട്ടത്തില്‍ നടന്ന സാമൂഹിക നവോത്ഥാനത്താനം .ക്ഷേത്ര പ്രവേശനം തന്നെ ഉദാഹരണം
എന്ന് സി.പി നായര്‍ എഴുതുന്നു .
ശരിയോ?
നമുക്കൊന്ന് നോക്കാം. .
കേരളത്തില്‍ അരങ്ങേറിയ നവോത്ഥാനം ചില സന്യാസിമാരുടേയും ചില സമുദായ സംഘടനകളുടെയും മാത്രം പ്രവര്‍ത്തനത്താല്‍ ഉണ്ടായി എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചവരായി , അന്തരിച്ച സഖാവ് പി.ഗോവിന്ദപ്പിള്ള മുതല്‍ നിരവധി വലുതും ചെറുതുമായ എഴുത്തുകാരുണ്ട് അവര്‍ എഴുതിക്കൂട്ടിയ ലേഖനങ്ങള്‍ നിരവധി കിലോകള്‍ വരും .മിക്കവയും എന്റെ കൈവശമുണ്ട് .തൂക്കി വിറ്റാല്‍ നല്ല തുക കിട്ടും .മിക്കവരും അവര്‍ ജനിച്ച സമുദായത്തിലെ സന്യാസിയെ,അല്ലെങ്കില്‍  അവരുടെ സമുദായ സംഘടനയെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കയും ചെയ്തിരിക്കുന്നു .
എന്നാല്‍ വിശദമായി ആലോചിച്ചാല്‍ ഈ നവോത്ഥാനത്തിന്റെ ,നവീകരണം /അല്ലെങ്കില്‍ ആധുനിവല്‍ക്കരണം എന്ന് എം ജി.എസ് ഭാഷ ,
മൂലക്കല്ല്  തിരുവനതപുരത്ത് പ്രവര്‍ത്തിച്ചിരുന്ന രണ്ട് വിദ്വല്‍സഭകള്‍ ആണെന്നുകാണാ൦ .1786 ല്‍ തിരുമധുര പേട്ടയില്‍ ഉടലെടുത്ത “ജ്ഞാനപ്രജാഗരം”’ 1885-ല്‍ ചെന്തിട്ടയില്‍ ഉടലെടുത്ത “ശൈവപ്രകാശസഭ” എന്നിവ . ഇംഗ്ലണ്ടിലെ ബേമിംഗാമില്‍ നടന്നിരുന്ന “ലൂണാര്‍ സോസ്സൈറ്റി” (1765-1823) യെ അനുകരിച്ചു ഇംഗ്ലീഷ് പണ്ഡിതര്‍ കൂടിയായിരുന്ന തിരുവിതാംകൂറിലെ ആദ്യ എം.ഏ ക്കാരന്‍ മനോന്മണീയം സുന്ദരന്‍ പിള്ള, .മുന്നാലെ തന്നെ ലോകം മുഴുവന്‍ ചുറ്റിയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍, പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍പിള്ള എന്നീ  ത്രിമൂര്‍ത്തികള്‍ തുടങ്ങിയ ചര്‍ച്ചാവേദി .കുഞ്ഞന്‍, നാണു .കാളി ,പാതിരി പേട്ട  ഫെര്‍നാണ്ടസ്  .മക്കിടിലബ്ബ ,രാജാരവിവര്‍മ്മ,മണക്കാട്ഭവാനി ,സ്വയംപ്രകാശയോഗിനി അമ്മ .കൊല്ലത്തമ്മ ,പത്മനാഭ കണിയാര്‍ .തക്കല പീര്മുഹംമാദ്  തുടങ്ങി വിവിധ ജാതിമാതസമുദായത്തില്‍ പെട്ട സമ്പന്നരും ദരിദ്രരും ആയ അന്‍പതില്‍ പരം സ്ഥിര  ശ്രോതാക്കള്‍ ......വര്‍ക്കല തുരങ്കം പണിയുമ്പോള്‍ കിട്ടിയ ചില അപുരാതന രേഖകള്‍ വച്ചു ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്നും ആദ്യകാല ഭൂവുടമകള്‍ ആയിരുന്ന വെള്ളാളരില്‍ നിന്നവര്‍ ഭൂമി  കൈവശമാക്കുക ആയിരുന്നു തുടങ്ങിയ കണ്ടെത്തലുകള്‍ തന്‍റെ ജ്ഞാനപ്രജാഗര പ്രഭാഷണങ്ങള്‍ വഴി ശ്രോതാക്കളെ മനസ്സിലാക്കിയത് സുന്ദരന്‍ പിള്ള .ആപ്രഭാഷനങ്ങളുടെ നോട്സ് മുഴുവന്‍ എഴുതി എടുത്തത് പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ ആയ കുഞ്ഞന്‍ .1978-ല്‍ തിരുനെല്‍വേലി ഹിന്ദു കോളേജ് പ്രസിദ്ധീകരിച്ച ശതാബ്ദി സോവനീരില്‍ മനോന്മാനീയം സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പ്രോഫസ്സര്‍ എന്‍.സുന്ദരം തന്റെ പിതാമഹനെ കുറിച്ചെഴുതിയ ലേഖനം,കേരള സാംസ്കാരിക വകുപ്പിന് വേണ്ടി പി.സുബ്ബയ്യാപിള്ള രചിച്ച പി.എസ്.നടരാജപിള്ള എന്ന ജീവചരിത്രത്തില്‍ മനോന്മാനീയം സുന്ദരന്‍ പിള്ളയെ കുറിച്ചെഴുതിയ ഭാഗം ,പേരൂര്‍ക്കട പി.എസ.നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണികയില്‍ ആരാണീ മനോന്മാനീയം സുന്ദരന്‍ പിള്ള എന്നാ പേരില്‍ ഡോ .എം.ജി.ശശിഭൂഷന്‍ എഴുതിയ ലേഖനം എണ്ണവ വായിച്ചിട്ടുള്ളവര്‍ക്ക് രാജീവ് ഇരിങ്ങാലക്കുട കാണാതെ പോയ ചില സത്യങ്ങള്‍ മനസ്സിലാക്കും .1892 കാലത്ത്
അത്രയൊന്നും അറിയപ്പെടാത്ത സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് വന്നത് തന്നെ പേരൂര്‍ക്കടയിലെ ഹാര്‍വ്വിപുരം ബംഗ്ലാവില്‍ ചെന്ന് മനോന്മണീയം സുന്ദരന്‍ പിള്ളയെ നേരില്‍ കണ്ടു സംവദിക്കാനായിരുന്നു .സുന്ദരന്‍പിള്ളയുടെ പ്രസിദ്ധി അന്ന് ഭാരതത്തിനു വെളിയില്‍ ലണ്ടന്‍ വരെ എത്തിയിരുന്നു ഡാര്‍വ്വിന്‍ തുടങ്ങിയ മഹത് വ്യക്തികളൂമായി  ,നേരില്‍ കത്തിടപാടുകള്‍ നടത്തിയിരുന്ന,ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും പാരിതോഷികങ്ങള്‍ വാങ്ങിയ മഹാപണ്ടിതന്‍ .”ഞാനൊരു ദ്രാവിഡനും  അക്കാരണത്താല്‍ അഹിന്ദുവും” എന്ന് വിവേകാനന്ദനോടു തുറന്നു പറഞ്ഞ ദ്രാവിഡവാദി .ആ സംവാദത്തിന്റെ  വിശദാംശങ്ങള്‍ ശ്രീ രാജീവ് കണ്ടെത്തുന്നില്ല .സുന്ദരന്‍പിള്ളയുടെ ആയിരം ഏക്കര്‍ വരുന്ന കുന്നിലെ, ഉയര്‍ന്ന “അടുപ്പുകൂട്ടാന്‍” പാറയുടെ മുകളില്‍ കയറി, അവിടം ധ്യാനത്തിന് പറ്റിയതോ എന്ന് നരേന്ദ്രന്‍ അവലോകനം ചെയ്ത കാര്യവും രാജീവ് അറിഞ്ഞില്ല .അതിനു കൂടെ കൂട്ടിയത് അന്ന് ബാലനായിരുന്ന, പില്‍ക്കാലത്തെ തിരുക്കൊച്ചി ധനമന്ത്രി പി.എസ്.നടരാജപിള്ളയെയും .മനോന്മണീയം –വിവേകാനന്ദ സംവാദ വിവരങ്ങള്‍ സമ്പാദിക്കാന്‍ ശ്രമിക്കാത്ത ശ്രീ രാജീവ് ഏതു സാധാരണ സന്യാസിക്കും അറിയാവുന്ന ഒരു മുദ്രയ്ക്ക് ചട്ടമ്പി സ്വാമികള്‍ നല്‍കിയ വിശകലനം ,മരത്തില്‍ ഒരു കുരങ്ങനെ കണ്ടപ്പോള്‍ നടത്തിയ ചെറു ഫലിതം എന്നിവ വിവരിച്ചു തടിതപ്പുന്നു .സര്‍ വാള്‍ട്ടര്‍ വില്യം സ്റ്റിക്ക്ലാന്ഡ് (Strickland) തുടങ്ങിയ മഹാരഥന്‍മാര്‍ ഇങ്ങോട്ടുവന്നു സംവദിച്ചിരുന്ന , തൈക്കാട്ട് അയ്യാസ്വാമികളുമായി വിവേകാന്ദന്‍ കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യവും ശ്രീ രാജീവ് അന്വേഷിക്കാതെ വിടുന്നു


No comments:

Post a Comment