ചട്ടമ്പിസ്വാമികള്‍ -പുനര്‍ വായന
===============================
“ചട്ടമ്പി സ്വാമികള്‍,ജീവിതവും പഠനവും” എന്ന പേരില്‍ പ്രൊഫ.സി.
ശശിക്കുറുപ്പ് എഴുതിയ പുസ്തകവും (കറന്റ് 2010, പേജ് 72) അതിനു എസ് .ജയചന്ദ്രന്‍ നായര്‍ എഴുതിയ ആസ്വാദനവും (കലാകൌമുദി ലക്കം 2097 നവംബര്‍ 15, 2025) ശ്രദ്ധാപൂര്‍വ്വം വായിച്ചു .നവോത്ഥാന നായകരെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ വരുന്നത് നല്ലത് തന്നെ.ശ്രീനാരായണനെ കുറിച്ചെഴുതിയ ഏറ്റവും നല്ല ജീവചരിതം “കേരള ബോസ്വെല്‍” കൊട്ടുകോയിക്കല്‍ നാരായണന്റെതെങ്കില്‍, ചട്ടമ്പി സ്വാമികളെ കുറിച്ചെഴുതിയ ഏ റ്റവും നല്ല ആധികാരികമായ ജീവചരിത്രം നടന്‍ ജനാര്‍ദ്ദനന്റെ പിതാവ് പറവൂര്‍ ഗോപാലപിള്ള 1935 – ലെഴുതിയ “പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികള്‍- ജീവചരിത്രം” (ഇപ്പോള്‍ കറന്റ് 2010 പതിപ്പ് ലഭ്യം).നവോത്ഥാന നായകരുടെ ജീവചരിത്രങ്ങളും അവ ആസ്പദമാക്കിയ നോവലുകളും (ഗുരു-കെ.സുരേന്ദ്രന്‍ ,മഹാപ്രഭു-വൈക്കം വിവേകാനന്ദന്‍ ) അവര്‍ ജനിച്ച സമുദായത്തില്‍ ജനിച്ചവരാണൂ എഴുതിയത് .അയ്യങ്കാളിയുടെ ജീവചരിത്രങ്ങളും (ടി.പി.എച്ച് ചെന്താരശ്ശേരി ,കുന്നുകുഴി മണി ) വ്യത്യസ്തമായിരുന്നില്ല .ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ ,ആനന്ദതീര്‍ത്ഥന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ മാത്രമാണ് അപവാദം. പക്ഷെ ഇപ്പോള്‍ ടി.എഫ് .മാത്യൂസ് (അവന്തി കോട്ടയം ),ഏ .ആര്‍ മോഹനകൃഷ്ണന്‍ (ബുദ്ധ ബുക്സ്, അങ്കമാലി ) എന്നിവരും അയ്യങ്കാളി ജീവചരിത്രങ്ങള്‍ വളരെ നന്നായി തന്നെ എഴുതിയിരിക്കുന്നു .അവര്‍ ഇരുവരും നമ്മുടെ അഭിനന്ദനം അര്‍ഹിക്കുന്നു .
ദളിത് സമൂഹം അവരോടു നന്ദിയുള്ള വരായിരിക്കും എന്ന് കരുതാം .
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അഞ്ഞൂറോ ആയിരമോ പേജുകളിലായി എഴുതാമെന്നു ജയചന്ദ്രന്‍ നായര്‍ .അത് അത്ര ശരിയാണോ? ചട്ടമ്പി സ്വാമികളുടെ ശിഷ്യരായ നീലകണ്ട തീര്‍ത്ഥപാദര്‍ ,തീര്‍ത്ഥപാദര്‍ എന്നിവര്‍ക്ക് ആയിരത്തിലധികം പേജു വരുന്ന “ജീവച്ചരിത്രസമുച്ചയം” ഉണ്ട് എന്നത് ശരി .എന്നാല്‍ സര്‍വ്വസംഗപരിത്യാഗി മാത്രമായിരുന്ന ചട്ടമ്പി സ്വാമികള്‍ക്ക് അത്ര വലിയ കാന്‍വാസ്സില്‍ എഴുതാവുന്ന ജീവിതചരിത്രം ഇല്ല എന്നതാണ് പരമാര്‍ത്ഥം .അതില്‍ വിഷമം തോന്നിയിട്ടും കാര്യമില്ല .എന്തുകൊണ്ടെന്നാല്‍,
നവോത്ഥാനായകന്‍ എന്ന് വിശേഷിപ്പിക്കാന്‍ കാര്യമായ സംഭാവനകള്‍ ചട്ടമ്പി സ്വാമികള്‍ നല്‍കിയില്ല എന്ന് വിശദമായ പരിശോധനയില്‍ ആര്‍ക്കും വ്യക്തമാകും .മിക്കവരും, സഖാവ് .പി.ഗോവിന്ദ പിള്ള ഉള്‍പ്പടെ, എടുത്തുകാട്ടുന്ന സംഭാവന “വേദാധികാര നിരൂപണം”-1921 ,”പ്രാചീന മലയാളം”-1919 (“കൃസ്തുമത ഛെദനം” -1919) എന്നീ കൃതികളാണ് . ബ്രാക്കറ്റില്‍ ഇട്ട കൃതി ആംഗലേയ എഴുത്തുകാരുടെ ഉദ്ദരണികളാല്‍ സമ്പന്നം .ഇംഗ്ലീഷിലെ ABCD പോലും വശമില്ലാതിരുന്ന സ്വാമികള്‍ എഴുതിയതാണാ കൃതി എന്ന് വിശ്വസിക്കുക സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് സാധിക്കില്ല .1898-99 കാലത്തിറങ്ങിയ ക്രുസ്തുമത”ഖണ്ടനം” സ്വാമികളുടെ സ്വന്തം കൃതി ആയിരുന്നിരിക്കാം .പക്ഷെ മുഴുവന്‍ ചിലര്‍ വാങ്ങി കത്തിച്ചു കളഞ്ഞതിനാലാവം കോപ്പികള്‍ ലഭ്യമല്ല .വേദാധികാര നിരൂപണം “ജ്ഞാനപ്രജാഗര സഭ(1876 )യില്‍ മനോന്മാണീയം സുന്ദരന്‍ പിള്ള നടത്തിയ പ്രഭാഷണങ്ങളുടെ നോട്സ് സമാഹരിച്ചു പരിഷ്കരിച്ചത് (ഡോ .എം.ജി ശശിഭൂഷന്‍ പി.എസ് നടരാജപിള്ള മെമ്മോറിയല്‍ സ്കൂല്‍ ശതാബ്ദി സോവനീര്‍ 2008 –ലെഴുതിയ “?”ആരാണ് പി.സുന്ദരന്‍ പിള്ള എന്നലേഖനം മനസ്സിരുത്തി വായിക്കുക പേജ് 55-58).പ്രാചീന മലയാളം ( 1919 ) തന്റെ പിതാവ് ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികളുടെ കൈവശമുണ്ടായിരുന്ന താളിയോല ഗ്രന്ഥം പകര്‍ത്തിയാണ് എന്ന് ശിവഗിരി മടാധിപതി ശ്ങ്കരാനന്ദസ്വാമികള്‍ക്ക് 10.09.120 (AD 1945)-ലയച്ചു കൊടുത്ത കത്ത് കാണുക (പേജ് 73-74)
ചട്ടമ്പി സ്വാമികളുടെ മഹത്വം വെളിവാക്കുവാന്‍ നമ്മുടെ ചില ലേഖകര്‍ സാഹിത്യകുശലന്‍ ടി.കെ കൃഷ്ണമേനോന്റെ ഒരു വാക്യം അദ്ദേഹത്തിന് ക്രഡിറ്റ് കൊടുക്കാതെ, എടുത്തെഴുതാറുണ്ട് .” രണ്ടുമുണ്ടും അയ്മ്പോന്നുകൊണ്ടുള്ള ഒരുമോതിരവും ഒരു പഴയകുടയും മാത്രമേ തന്റെ സ്വത്തായി അദ്ദേഹം കൊണ്ട് നടന്നിരുന്നുള്ളൂ “(പറവൂര്‍ ഗോപാലപിള്ള എഴുതിയ ജീവചരിത്രം (പേജ് 297). അവര്‍ അതേ പുസ്തകം പേജ് 295 ല്‍ കെ.നാരായണ കുരുക്കള്‍ എഴുതിയത് കണ്ടില്ല
“അദ്ദേഹത്തിന്റെ സമ്പാദ്യമായി ഉത്തര തിരുവിതാം കൂറില്‍ (മലയാറ്റൂരിലെ കൊടനാട്ടില്‍ -ലേഖകന്‍ ) 90 ഏക്കര്‍ സ്ഥലമുണ്ട് . ആ പുതുവല്‍ തന്റെ പേരില്‍ പതിപ്പിച്ചിട്ട് അതില്‍ വേണ്ട പോലെ കൃഷി ചെയ്ത് ഇപ്പോള്‍ ഒരായിരത്തില്‍ പരം രൂപാ പാട്ടം കിട്ടത്തക്ക നിലയില്‍ ആയിട്ടുള്ളതും “എന്നിങ്ങനെ പോകുന്ന കുരുക്കള്‍.
ചട്ടമ്പി സ്വാമികളുടെ ക്രിസ്തുമതചെദനം .പ്രാചീനമലയാളം എന്നിവയിലെ ആംഗലേയ ലേഖകരുടെ ഉദ്ധരണികള്‍ വായിക്കുമ്പോള്‍ നാം അത്ഭുതപ്പെടും .കാരണം ഗോപാലപിള്ള യുടെ താഴെപ്പറയുന്ന കണ്ടെത്തല്‍
“ഇംഗ്ലീഷ് ഭാഷയിലെ അക്ഷരാവലികള്‍ പോലും സ്വാമികള്‍ ഈതല്പര്യന്തം പഠിച്ചിട്ടില്ല . ഇക്കാര്യം അദ്ദേഹം പലപ്പോഴും തനിക്കൊരു അനുഗ്രഹമായിരുന്നു എന്ന് പ്രസ്താവിക്കാറുണ്ട് ......
സ്വാമികള്‍ക്ക് പാഴ്ചാത്യ ഭാഷാ ജ്ഞനമില്ല .......
ചില കയ്യെഴുത്ത് പ്രതികളെ വച്ചുകൊണ്ട് ചിലര്‍ കപോലകല്പിത ഗ്രന്തങ്ങലാക്കി മാറ്റി> (അതെ പുസ്തകം അദ്ധ്യായം 4.പേജ് 89)
അതേ,അതാണ് കാര്യം.
ആരൊക്കയോ എന്തൊക്കയോ എഴുതി ചട്ടമ്പി സ്വാമികളുടെ പേരില്‍ അച്ചടിച്ചിറക്കി പ്രചരിപ്പിച്ചു .
നൂറ്റിപ്പത്ത്(1905) വര്ഷം മുമ്പ് പതിച്ചു കൊടുത്ത ആ 90 ഏക്കര്‍ വനം
കിട്ടിയത് ഒരു കൃസ്ത്യന്‍ പാതിരിക്കായിരുന്നു എങ്കിലോ? ഇന്നവിടെ തൊള്ളായിരം ഏക്കറില്‍ നിരവധി വന്‍ സ്ഥാപനങ്ങളും യൂനിവേര്സിറ്റി യും മറ്റും കാണുമായിരുന്നു .ഒന്നും നടന്നില്ല .
അതേ .ചട്ടമ്പി സ്വാമികള്‍ സര്‍വ്വസംഗപരിത്യാഗി ആയിരുന്ന ഒരു അവധൂതന്‍ ആയിരുന്നു .അതിലധകമായി മറ്റൊന്നുമായിരൂന്നുമില്ല
90 ഏക്കര്‍ പുതുവല്‍ ഒറ്റയടിക്ക് ആശ്രിതനു ദാനം നല്‍കിയ സര്‍വ്വസംഗപരിത്യാഗിയായ .അവധൂതന്‍ .

ഡോ .കാനം ശങ്കരപ്പിള്ള
9447035416
9447035416
No comments:
Post a Comment