Monday, 9 November 2015

ഒരു നസ്രാണിഹിന്ദു പുരാണം

ഒരു നസ്രാണിഹിന്ദു പുരാണം .
(അല്ലെങ്കില്‍  ചട്ടമ്പി സ്വാമികളുടെ “കൃസ്തമത ചേദന”പുസ്തക ത്തിന്റെ പിന്നാമ്പുറം )
ആദ്യ കേരള(നായര്‍)നവോത്ഥാനനായകനും ആദ്യ നായര്സുമുദായ സംഘാടകനും പരിഷ്കര്‍ത്താവും വിപ്ലവകാരിയും പുരോഗമനവാദിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും മതപ്രഭാഷകനും  സന്യാസാശ്രമ സ്ഥാപകനും എഴുത്തുകാരനും മറ്റുമായ  
വാഴൂര്‍ തീരത്ഥപാദസ്വാമികളുടെ വത്സല ശിഷ്യന്‍
പുതുപ്പള്ളി കുന്നുകുഴി എഞ്ചിനീയര്‍ കെ.കെ കുരുവിള (1158-1916)  “നസ്രാണിഹിന്ദു” എന്ന് വിശേഷിപ്പിക്കേണ്ട മഹത് വ്യക്തി ആയിരുന്നു .മനോരമപത്രം ഹരിശ്രീ കുറിക്കും കാലം കോട്ടയത്തെ പൊതുരംഗത്തും സാംസ്കാ രിക രംഗതും അദ്ദേഹം നിറഞ്ഞു നിന്നിരുന്നു .ഹിന്ദുക്കളില്‍ ശൈവരും വൈഷ്ണവരും നിരീശ്വരും ഉള്ളപ്പോള്‍ ക്രിസ്ത്യാനികളെയും ഹിന്ദുക്കളില്‍ ഒരു വിഭാഗമായി കണക്കാക്കിയാല്‍ മതി എന്ന് ഒരു കാലത്ത് പ്രഖ്യാപിച്ച യതാര്‍ത്ഥ നവോത്ഥാന നായകനായിരുന്നു തീരത്ഥപാദര്‍ (വിദ്യാനന്ദ തീരത്ഥപാദ സ്വാമികളും പണ്ടിറ്റ്  രാമകൃഷ്ണന്‍ നായരും ചേര്‍ന്നെഴുതിയ ഗുരുവിന്റെ ജീവച്ചരിത്രം പേജ് 383  കാണുക .ഒരു ജനത എന്ന നിലയില്‍ ഭാരതത്തില്‍ ജനിച്ചു വളര്‍ന്നവര്‍ എല്ലാം ഹിന്ദുക്കള്‍ എന്ന് വാദിച്ചു വാഴൂര്‍ സ്വാമികള്‍ .തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും യോഗിപ്പുള്ള ഹിന്ദു കുടുംബങ്ങളും ക്രിസ്ത്യന്‍ കുടുംബങ്ങളും പരസ്പരം വിവാഹബന്ധത്തില്‍ ഏര്‍ പ്പെടണമെന്നും ഇരുവരും വാദിച്ചിരുന്നു .കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട് വക്കീല്‍ എസ.രാമനാഥ പിള്ള (ശ്രീമൂലം പ്രജാസഭാ മെമ്പറും തിരമാല (1953 ) നിര്‍മ്മിച്ച കലാസഗര്‍ ഫിലിംസ് ഉടമയും മാത്രമാനത് പ്രയോഗത്തില്‍ വരുത്തിയത് .അദ്ദേഹത്തിന്റെ മകന്‍ വിശ്വം ബി.ഡി.ഓ (വിശ്വനാഥ പിള്ള ) ഒരു കൃസ്ത്യന്‍ യുവതിയെ വിവാഹം കഴിച്ചു.സമുദായ വര്ദ്ധനവിനുവേണ്ടിയുള്ള മത പരിവര്‍ത്തനത്തെ ഇരുവരും എതിര്‍ത്തിരുന്നു .
സംസ്കൃത പാണ്ഡീത്യം  നേടിയ കുരുവിള എഞ്ചിനീയര്‍ കത്തുകളില്‍ മഹിഷകാസാരഹംസന്‍ ഗുരുബലന്‍  എന്നാണു തന്റെ പേര് വച്ചിരുന്നത്‌. ഒരു കത്തിന്റെ ഭാഗം കാണുക
പുതുപ്പള്ളി
൨-൧-൧൦൮൭.
ഓം
ഭഗവത് തീര്‍ത്ഥപാദായ പ്രത്യക്ഷ ഗുരുവേ നമ
ഗുരുവായിരിപ്പന്പ രമാത്മാമഹസ്സ്  ഉത്തമപാത്രമായിഎനിക്കു പ്രത്യക്ഷപ്പെടുത്തിയിരിക്കുന്ന അവിടുന്നു കഴിഞ്ഞ മാസം ൨൭- തീയതി എഴുതിയയച്ച കത്ത് കിട്ടിരണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു ... .
........................൧൧൨ എത്തുന്നതിനു അധിക ഭംഗം വരുന്നില്ല .പ്രാണായാമം അങ്ങനെ  പത്തും വിവരീത കരണിയും ശക്തിചാലനം മുതലായതും ജ്യോതിര്‍ധ്യാനവും നാദധ്യാനവും കുറേശ്ശെ പതിവായിട്ടുണ്ട്.കര്‍ക്കടകാന്തത്തില്‍ നാല് ദിവസമോ സിംഹാദ്യത്തില്‍ രണ്ടു ദിവസമോ ഇങ്ങനെ  മാത്രമേ ഭംഗം എന്നോര്‍മ്മയുള്ളൂ . ഭ്രൂമദ്ധ്യദര്‍ശനം പ്രകാശം കൂടി വരുന്നതിനു ഉപദേശം ആഗ്രഹിക്കുന്നു ......
തീരത്ഥപാദഗുരുപാദത്തില്‍ അറിയിപ്പാന്‍ എഴുതിയത്.
മഹിഷസാരഹംസന്‍ ഗുരുബാലന്‍
K.K.Kuruvillai
ഉമ്മന്‍ ചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലെ കിഴക്കെപുരയ്ക്കല്‍ എന്ന സിറിയന്‍ കൃസ്ത്യന്‍ കുടുംബത്തില്‍ കൊച്ചു കോശി വക്കീലിന്റെ സഹോദരി പുത്രന്‍ ആയിരുന്നു കുരുവിള എഞ്ചിനീയര്‍ .മൂത്ത സഹോദരന്‍ കോട്ടയത്തെ ആദ്യ അലോപ്പതി ആശുപത്രി സ്ഥാപകന്‍  കൊച്ചുതൊമ്മന്‍ അപ്പോത്തിക്കിരി ..അദ്ദേഹം പരിഷ്കാരപ്പാതി എന്നൊരു നോവല്‍ എഴുതി (1892)
സി.എം എസ് കോളേജില്‍ കുരുവിളയുടെ ആദ്യ പഠനം .തിരുവനനന്തപുരം കോളേജില്‍ നിന്ന് എഫ്.ഏ യില്‍ ഒന്നാം റാങ്ക് .സ്കോളര്‍ഷിപ്പോടെ മദ്രാസ് സര്‍ക്കാര്‍ എഞ്ചിനീയറിംഗില്‍ പഠിച്ച് ബി.സി ഈ(B.C.E) ബിരുദം നേടി .കൂട്ടുകാര്‍ ഫിലോസഫര്‍ എന്നാണു വിളിച്ചിരുന്നത്.ഇറിഗേഷന്‍ വകുപ്പിലെ ആദ്യ മലയാളി എക്സിക്യൂട്ടീവ് ടഎഞ്ചിനീയര്‍. ആയിരുന്നു ..ദിവാന്മാര്‍ക്ക് വളരെ ഇഷ്ടപ്പെട്ട എഞ്ചിനീയര്‍ .വേദങ്ങള്‍ ഭഗവത് ഗീഥ എന്നിവയില്‍ നല്ല അറിവുണ്ടായിരുന്നു .ഹിന്ദുമത സംബന്ധമായി പ്രഭാഷണം നടത്താന്‍ ചെല്ലുമ്പോള്‍ബ്രാ ഹമണ പുരോഹിതര്‍ പൂര്‍ണ്ണ കുംഭവുമായി കുരുവിളയെ സ്വീകരിച്ചിരുന്നു .
നിരവധി പള്ളികള്‍ പണിയാന്‍ എഞ്ചിനീയര്‍ ധനസഹായം നല്‍കി .പുതുപ്പള്ളി –തിരുവിതാം കൊട്ട് പള്ളികള്‍ ഉദാഹരണം . എന്നാല്‍ നല്ല മാതൃകാകൃസ്ത്യാനിയായി ജീവിച്ച കുരുവിള കൃസ്തുമതം പോലെതന്നെ ഹിന്ദുമതവും ഈശ്വര സാക്ഷാല്‍ക്കാരത്തിനു പറ്റിയ മാര്‍ഗ്ഗം എന്ന് കരുതിയിരുന്നു .പലസ്ഥലങ്ങളിലും അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു പ്രസംഗിച്ചു .തീരത്ഥപാദസ്വാമികളില്‍ നിന്ന് ജ്യോതിഷം പഠിച്ച അദ്ദേഹം നല്ല ജ്യോല്സ്യനുമായിരുന്നു  .മക്കളുണ്ടാകുമ്പോള്‍ അവരുടെ ജാതകം സ്വയം എഴുതി. സെഷന്‍സ് ജഡ്ജിയായി ഉയര്‍ന്ന കെ.കെ തോമസും .ഹൈക്കോര്‍ട്ട് ജഡ്ജിയായി ഉയര്‍ന്ന കെ.കെ ലൂക്കോസും മക്കള്‍ ..മകന്‍ ലൂക്കൊസിനെ ബാല്യം കുതലേ “ജഡ്ജി” എന്ന് വിളിച്ചിരുന്നു .നാട്ടുകാരും അതെ പേര്‍ വിളിച്ചു .ഹിന്ദുമതാനുഷ്ടാനങ്ങള്‍ അദ്ദേഹം പരസ്യമായി സ്വീകരിച്ചിരുന്നു .സ്വാമികളുടെ ശിഷ്യനായതോടെ കുരുവിള  യോഗികളുടെ ചര്യകളും അനുഷ്ഠാനങ്ങളും പരസ്യമായി നടത്തിപ്പോന്നു .യോഗവേദാന്താദികള്‍ ഒരു വര്‍ഗ്ഗത്തിന്റെമാത്രം  കുത്തക അല്ല എന്നദ്ദേഹം പറഞ്ഞിരുന്നു ..യമം ,നിയമം .ആസനം പ്രാണായാമം തുടങ്ങി എട്ടംഗങ്ങളോടുകൂടിയ യോഗപരിശീലകനായിരുന്നു കുരുവിള എഞ്ചിനീയര്‍ .മനോനിയന്ത്രണം ആനന്ദാനുഭൂതി എന്നിവയ്ക്കായി യോഗ പരിശീലിച്ച ആദ്യ കൃസ്ത്യാനിയായിരുന്നു എഞ്ചിനീയര്‍ .ഗുരുകുലവാസം നടത്തിയ ശിഷ്യര്‍ ഗുരുക്കളെ സംബോധന ചെയ്തിരുന്ന പോലെ ആണ് കുരുവിള സ്വാമികള്‍ക്ക് കത്തുകള്‍ അയച്ചിരുന്നത് . ഇംഗ്ലീഷിലും മലയാളത്തിലും നല്ല പ്രഭാഷകന്‍  ആയിരുന്നു കുരുവിള എഞ്ചിനീയര്‍ ..
സാഹിത്യം, തത്വജ്ഞാനം ,ജോതിഷം എന്നിവയില്‍ ജ്ഞാനം നേടി.ശ്രീ കുരുവിള സ്വാമിശിഷ്യനായതോടെ, പുതുപ്പള്ളിയിലുള്ള നിരവധി അന്യമതസ്ഥര്‍ സ്വാമികളെ ആരാധിക്കാന്‍ തുടങ്ങി. കുരുവിളയെ പഠിപ്പിക്കാന്‍ വേണ്ടി ഹ൦യോഗപ്രദീപയ്ക്ക് സ്വാമികള്‍ മലയാളത്തില്‍ നല്ലൊരു വ്യാഖ്യാനം എഴുതി .പതജ്ഞലിയോഗദര്‍ശനം ,ഉപനിഷത്തുകള്‍ ,ബ്രഹ്മസൂത്രങ്ങള്‍ ,ഭാഗവത് ഗീഥ എന്നിവ സ്വാമികളില്‍ നിന്ന് കുരുവിള പഠിച്ചു .കുരുവിളയില്‍  നിന്ന് സ്വാമികള്‍ ക്രിസ്തുമത തത്വങ്ങള്‍ ,വിഭിന്ന ക്രൈസ്തവ സഭകളിലെ ആചാരവൈചിത്രങ്ങള്‍ ,ക്രിസ്തുമത ചരിതം ,ക്രിസ്തുമതത്തെ കുറിച്ചുള്ള അനുകൂല പ്രതികൂല വിമര്‍ശങ്ങള്‍ എന്നിവ പഠിച്ചു .ക്യാന്റ്റ് ,ഷോപ്നര്‍,ഹീഗല്‍ മുതലായവരുടെ കൃതികള്‍ സ്വാമികള്‍ക്ക് മനസ്സിലാക്കി കൊടുത്തത് കുരുവിള ആയിരുന്നു .( ഇംഗ്ലീഷ് ഭാഷ അറിയാത്ത ചട്ടമ്പി സ്വാമികളുടെ പേരില്‍ ഇംഗ്ലീഷ് ഗ്രന്തകാരന്മാരെ ഉദ്ദരിച്ച് “ക്രിസ്തുമതചേദനം” പ്രസിദ്ധീകരിച്ചതിന്റെ പിന്നില്‍ എവിടെ നിന്ന് കിട്ടിയ വിവരങ്ങള്‍  എന്ന് ഇതില്‍ നിന്ന് വ്യക്തമാകും.ഇക്കാര്യം ഇന്നും പരമ രഹസ്യം.)
ഇംഗ്ലീഷ് നാമമാത്രം അറിഞ്ഞിരുന്ന തീര്‍ത്ഥപാദസ്വാമികള്‍ ഇംഗ്ലീഷ് കൃതികള്‍ കുരുവിളയില്‍  നിന്ന് മനസ്സിലാക്കി .ആശ്രമ പ്രസ്ഥാനത്തിലും സമുദായ പ്രവര്‍ത്തനങ്ങളിലും സ്വാമികള്‍ ഇറങ്ങുവാന്‍ കാരണം കുരുവിള എഞ്ചിനീയര്‍ ആയിരുന്നു എന്ന് എടുത്തു പറയേണ്ടി ഇരിക്കുന്നു .വാഴൂര്‍ ആശ്രമം സ്ഥാപിക്കാന്‍ കുരുവിള സാമ്പത്തിക സഹായവും  നല്‍കി .അതിനാല്‍ മദ്ധ്യതിരുവിതാം കൂറില്‍,വാഴൂരില്‍ കുതിരവട്ടം കുന്നില്‍  ഒരു ഹൈന്ദവ ആശ്രമം ഉണ്ടായി .വര്‍ഗ്ഗീയ ചിന്ത ഇല്ലാതിരുന്ന കുരുവിള സര്‍വരുടേയും ആദരവ് പിടിച്ചു പറ്റി .മത പണ്ഡിതന്‍ ,പൌരമുഖ്യന്‍ ,യോഗനിഷ്ടന്‍ ,തത്വ ചിന്തകന്‍ എന്നീ നിലകളിലും എഞ്ചിനീയര്‍ ആദരിക്കപ്പെട്ടു .അദ്ദേഹത്തിന്റെ മക്കളും സ്വാമികളുടെ ആരാധകര്‍ ആയിരുന്നു എന്നതിന് അവര്‍ അയച്ചിരുന്ന കത്തുകള്‍ സാക്ഷ്യം പറയുന്നു .സ്വാമികളെ കുടുബത്തിലെ അഭിവന്ദ്യ ആചാര്യനായി കന്നുകുഴി കുടുബം കരുതിപോരുന്നു .സ്വാമികളെ ഹിന്ദൂക്കളെക്കാള്‍ കൂടുതല്‍ ബഹുമാനിച്ചിരുന്നവരായിരുന്നു ഈ കുടുംബക്കാര്‍ .
കുരുവിളയ്ക്ക് പുറമേ രണ്ടു കത്തനാരന്മാര്‍ കൂടി സ്വാമികളില്‍ നിന്ന് രാജയോഗം ശീലിച്ചിരുന്നു .  
രണ്ടു തവണ തിരുവിതാം കൂര്‍ നിയമസഭയിലും മൂന്നു തവണ പ്രജാസഭയിലും മെമ്പര്‍ ആയിരുന്നു .നിര്‍ഭയ വിമര്‍ശകന്‍ ആയിരുന്നു  .
മനോരമ കമ്പനിയില്‍ ആദ്യം ഓഹരി എടുത്ത വരില്‍ ഒരാള്‍.കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ മൂത്ത സഹോദരി ആയിരുന്നു ആദ്യ ഭാര്യ .അവര്‍ മരിച്ചതിനുശേഷം “കല്ലട കൊല്ലക്കാരന്‍  മുതലാളി “ കുടുംബത്തില്‍ നിന്ന് രണ്ടാം വിവാഹം .മനോരമയില്‍ നിരവധി ഇം ഗ്ലീഷ് മുഖപ്രസംഗങ്ങള്‍ എഴുതി .Oppression in Travancore Revenue Department (1895 June 23),Corruption in Travancore(Corruption in Cochin,Mt.Shummuhasubbier Tripping on Slippery Stones (1895 May 25)  എന്നിവ ഉദാഹരണം .

1916 മാര്‍ച്ച്  18നു അനായാസേന മരണം വരിച്ചു .സ്വാമികളില്‍ നിന്ന് കിട്ടിയ യോഗയുടെ ഫലം 

No comments:

Post a Comment