Sunday, 29 November 2015

“വെള്ളാള-ഈഴവ ചേപ്പേട്‌”

“വെള്ളാള-ഈഴവ ചേപ്പേട്‌”
-----------------------------------------------
ഒന്‍പതാം നൂറ്റാണ്ടില്‍ “കുരക്കേണികൊല്ലം” എന്ന തെക്കന്‍ കൊല്ലത്ത് കര്‍ഷകരായ വെള്ളാളര്‍ ,കര്‍ഷകരും കച്ചവടക്കാരുമായ ഈഴവര്‍ ,തച്ചര്‍ ,വണ്ണാര്‍ ,ഉപ്പു നിര്‍മ്മാതാക്കള്‍ ആയ എരുവിയര്‍ എന്നീ അഞ്ചു വര്‍ണ്ണക്കാര്‍ ,അടിമകള്‍ ,അറുനൂറ്റവര്‍ എന്ന ഭടജനം എന്നിവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ക്രിസ്ത്യാനികള്‍ മുസ്ലിമുകള്‍, ജൂതര്‍ എന്നിവരൊന്നും ഇല്ലായിരുന്നും എന്ന് സ്ഥാപിക്കാന്‍ കഴിയുന്നു “സിറിയന്‍ ക്രിസ്ത്യന്‍ ചേപ്പേട്”എന്നറിയപ്പെട്ടിരുന്ന രേഖ മേലില്‍ “വെള്ളാള –ഈഴവ ചെപ്പെട്” എന്നാണു വിളിക്കപ്പെടെണ്ടത്.
ഞാന്‍
------------
ഡോ .കാനം ശങ്കരപ്പിള്ള എന്ന കൊച്ചുകാഞ്ഞിരപ്പാറ  അയ്യപ്പന്‍പിള്ള ശങ്കരപ്പിള്ള ,സര്‍ജന്‍- ഗൈനക്കൊളജിസ്റ്റ് ,എഴുത്തുകാരന്‍, ബ്ലോഗര്‍, ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തകന്‍ ,പ്രക്രതി സൌഹൃദ കര്‍ഷകന്‍
ജനനം
--------------
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ .തമിഴ് നാട്ടില്‍ നിന്നും പ്രാചീനകാലത്ത്  കുടിയേറിയ വെള്ളാള കര്‍ഷക കുടുംബാംഗം .103 വയസ് വരെ ആരോഗ്യവാനായി ജീവിച്ചിരുന്ന നാലുതലമുറകളോടോപ്പം  ജീവിച്ച “ചിരംജീവി” ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍പിള്ള പിതാവ് .മാതാവ് കല്ലൂര്‍ രാമന്‍പിള്ള തങ്കമ്മ.
വിദ്യാഭ്യാസം
------------------------
കാനം ഷണ്മുഖവിലാസം പ്രൈമറിസ്കൂള്‍ , സി.എം.എസ് മിഡില്‍ സ്കൂള്‍ ,വാഴൂര്‍ കുതിരവട്ടം എസ്.വി.ആര്‍.വി ഹൈസ്കൂള്‍ ,കോട്ടയം സി.എം.എസ്-ചങ്ങനാശ്ശേരി എസ് .ബി കോളേജുകള്‍ ,കോട്ടയം-തിരുവനന്തപുരം മെഡിക്കല്‍ കോളേജുകള്‍ എന്നിവയില്‍.
എഴുത്ത്
-----------------
മിഡില്‍ സ്കൂള്‍ പഠനകാലത്ത്‌ “ബാലരശ്മി” എന്ന കയ്യെഴുത്ത് മാസിക തുടങ്ങി .കാനം ഈ.ജെയുടെ “പമ്പാനദി” മനോരമ വാരികയില്‍ “പാഞ്ഞൊഴുകുന്ന” സമയം. അതനുകരിച്ച് മാസികയില്‍ നീണ്ടകഥ എഴുതി .പന്ത്രണ്ടാം വയസ്സില്‍ ജി.വിവേകാനന്ദന്റെ “യക്ഷിപ്പറമ്പ്”  വന്നിരുന്ന കേരളഭൂഷണം വാരാന്ത്യപ്പതിപ്പില്‍ മുഴുപെജില്‍ ആദ്യ കഥ അച്ചടിച്ചു വന്നു .മൂത്ത സഹോദരിയുടെ ഹിന്ദി ഉപപാ൦  പുസ്തകത്തിലെ ഒരു കഥയുടെ അനുകരണം കേരള അന്തരീക്ഷത്തില്‍ .നാട്ടില്‍ എഴുത്തുകാരനായി അംഗീകാരം കിട്ടി .1961-ല്‍  കോട്ടയം സി.എം.എസ് കോളേജ് മാഗസിന്‍ “വിദ്യാസംഗ്രഹത്തില്‍ “ “ആത്മകഥാ സാഹിത്യം മലയാളത്തില്‍” എന്ന ലേഖനംവന്നു . പരക്കെ പ്രശംസ നേടിയ പ്രബന്ധം . .അതുവരെ പുറത്തിറങ്ങിയ പന്തണ്ടില്‍ പത്തും ആത്മകഥകള്‍  വായിച്ച ശേഷം എഴുതിയ പ്രബന്ധം .ജനയുഗം വാരികയില്‍ തുടരനായി വന്നിരുന്ന പൊന്‍കുന്നം വര്‍ക്കിയുടെ “വഴിത്തിരിവ്” വരെ പഠനവിധേയമാക്കിയ പ്രബന്ധം .കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ അതിന്റെ ഫോട്ടോകോപ്പി നല്‍കിയത് ഏറെ സന്തോഷം നല്‍കി .വലിയ ഒരു സമ്മാനം .
മാതൃകാ അധ്യാപകര്‍
-----------------------------------------
കുതിരവട്ടം സ്കൂളിലെ മഹോപദ്ധ്യായ കവിയൂര്‍ ശിവരാമപിള്ള ,കോട്ടയം സി.എം.എസ് കോളേജ് മലയാള വിഭാഗം മേധാവി അന്തരിച്ച അമ്പലപ്പുഴ രാമവര്‍മ്മ സാര്‍ എന്നിവര്‍ സാഹിത്യവാസനയെ പരിപോഷിപ്പിച്ച മാതൃകാ അദ്ധ്യാപകര്‍ .അവരെപോലെ അധ്യാപകനും എഴുത്തുകാരനും ആകണ മെന്നാഗ്രഹിച്ചു .കാലം മാറുന്നു മദ്രാസിലെ മോന്‍ എന്നീ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ കവിയൂര്‍ സാര്‍ കാമ്പിശ്ശേരി കരുണാകരന്റെ സഹപാടി ആയിരുന്നു .ഇന്നും പെരുന്നയില്‍ ആരോഗ്യവാനായി കഴിയുന്നു .ഗുരുപ്രണാമം .
മെഡിക്കല്‍ വിദ്യാഭ്യാസം
ആരോഗ്യവകുപ്പ് മന്ത്രിയായ വൈക്കം വേലപ്പന്‍ കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങുന്ന വര്‍ഷമാണ്‌ പ്രീഡിഗ്രി പരീക്ഷ പാസ്സാകുന്നത് .ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതിനാല്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോര്‍സുകള്‍ക്ക്ഒരേ സമയം  അഡ്മിഷന്‍ കിട്ടി.ചികില്‍സ തൊഴിലാക്കാന്‍ തീരുമാനിച്ചു .കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടാം ബാച്ചായി പ്രവേശനം( 1962).അതിനു മുമ്പ് ഒരു വര്ഷം ചങ്ങനാശ്ശേരി എസ.ബിയില്‍ പ്രീ പ്രൊഫഷനല്‍ കോര്‍സ് 1968- കേരള ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ്‌ സര്‍ജന്‍ ആയി .1974-ല്‍ കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യമന്ത്രി, എന്‍.കെ ബാലകൃഷ്ണനില്‍ നിന്നും ഏറ്റവും നല്ല മെഡിക്കല്‍ ഓഫീസര്‍ എന്ന ബഹുമതി വാങ്ങി .കോട്ടയം ജില്ലയിലെ എരുമേലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസ്സര്‍ എന്ന നിലയില്‍ കൈവരിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വഴി .ജനയുഗം വാരിക വഴി ആരോഗ്യബോധവല്‍ക്കരണം തുടങ്ങിയത് ഇക്കാലയളവില്‍ .അതിന്നും തുടരുന്നു .ഇന്നത് കൂടുതലും ലോകാന്തരവലയം വഴി .നാല്‍പ്പതില്‍ പരം ബ്ലോഗുകള്‍ .ബിരുദാനന്തര  പഠനം
-----------------------------------
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും 1978-ല്‍ സൂതിശാസ്ത്ര (ഗൈനക്കോളജി )ത്തില്‍ ഡിപ്ലോമ (DGO) .മമ്മി എന്നറിയപ്പെട്ടിരുന്ന മിസ്സസ് മേരി ഫിലിപ്സ് ആയിരുന്നു എം.ബി.ബി.എസ് കാലത്തെ ഗൈനക്മേധാവി .മറ്റു ഡോക്ടര്‍മാര്‍ ഒരേ സമയം ഒരു ജീവന്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍, ഗൈനക്കോളജിസ്റ്റുകള്‍ രണ്ടോ അതിലധികമോ ജീവന്റെ പ്രശ്നം ഒരേസമയം കൈകാര്യം ചെയ്യും (അമ്മയും കുഞ്ഞും ) എന്ന് മമ്മി കൂടെക്കൂടെ പറഞ്ഞതാണ് ഗൈനക്കിനു പോകാന്‍ കാരണം .ഒരേ സമയം അഞ്ചു ജീവന്‍ വരെ (Quadruplets-ഒരേ ഗര്‍ഭത്തില്‍ നാലുകുട്ടികള്‍) കൈകാര്യം ചെയ്തു പില്‍ക്കാലത്ത് (.കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ പഠിച്ച മകനും ഗൈനക്കോളജിസ്റ്റായി ഇപ്പോള്‍ യൂ.കെയില്‍ കന്സള്‍ട്ടന്റ് . .കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ പഠിച്ച മകളാകട്ടെ, ഇംഗ്ലണ്ടില്‍ ഫിസിഷ്യനും).എന്ന് മാത്രമല്ല .ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന (ബ്രോഡ് ലിഗമെന്റ് Broad Ligamnet- Extrauterine Pregnancy- ഗര്‍ഭം )  സ്വപ്ന എന്ന പെണ്‍കുട്ടിയെ രക്ഷിക്കാനും കഴിഞ്ഞു .അവള്‍ക്കിന്നു വയസ് 36. നാല് മക്കള്‍ .അത്തരം ഒരു വ്യക്തി ഇന്ന് സ്വപ്ന മാത്രം .ഇനി ഒരാള്‍ ഉണ്ടാകില്ല .കാരണം സ്കാനിംഗ് വഴി ഗര്ഭാപാത്രത്ത്തിനു വെളിയിലെ ഗര്‍ഭധാരണം ആരംഭത്തില്‍ തന്നെ ക്ണ്ടുപിടിച്ച് ഒഴിവാക്കപ്പെടുന്നു ..1983-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറിയില്‍ എം.എസ്(MS) നേടി
ജോലി
-----------
മദ്ധ്യതിരുവിതാം കൂറിലെ നാല് ജില്ലകള്‍ ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആയി കേരളത്തിലെ വലുതും ചെറുതുമായ  എല്ലാ വിധ ഹോസ്പിറ്റലുകളിലും 
ജോലി നോക്കി .മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂപ്രണ്ട് ആയിരിക്കെ, നാലുമാസം കൊണ്ട് മഹാരാജാസ് വാര്‍ഡ്‌ പുനര്നി ര്‍മ്മിച്ച് രിത്രം സൃഷ്ടിച്ചു .1999 –ല്‍ ഡപ്യൂട്ടി ഡയരക്ടര്‍ ആയിരിക്കെ റിട്ടയര്‍ ചെയ്തു .
ഡോക്ടര്‍ എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍   “ഗുരു” എന്ന് മനസ്സിലാക്കി ചികിസയില്‍ ആരോഗ്യബോധവല്‍ക്കരണത്തിനു വന്‍ പ്രാധാന്യം നല്‍കി.ചെറുതും വലുതുമായ മിക്ക മലയാള പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതി.ആകാശവാണിയില്‍ തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്ഷം പ്രഭാഷണങ്ങള്‍ നടത്തി .വൈദ്യശാത്രവിഷയമായി പത്ത് പുസ്തകങ്ങള്‍ .രണ്ടു പ്രാദേശിക ചരിത്രം (എരുമേലി പേട്ടതുള്ളല്‍, കാനം എന്ന ദേശം )എന്നിവയുടെ കര്‍ത്താവ് .നിരവധി ബ്ലോഗുകള്‍ .ഫേസ്ബുക്ക് ചര്‍ച്ചയില്‍ സജീവം .ഇപ്പോള്‍ കേരള ചരിത്ര പഠനതല്‍പ്പരന്‍ .
തരിസാപള്ളി പട്ടയം
സ്കൂള്‍ പഠനകാലത്ത്‌ തന്നെ തരിസാപ്പള്ളി പട്ടയത്തില്‍ താല്‍പ്പര്യം എടുത്തു .അതിലെ “വെള്ളാളര്‍” എന്ന പദം ആണ് കാരണം .2013 –ല്‍
എം.ആര്‍ രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട്  എന്നിവര്‍ ചേര്‍ന്ന് രചിച്ച തരിസാപ്പള്ളിപട്ടയം എന്ന കൃതിയില്‍ (എന്‍.ബി.എസ് ) ഇങ്ങനെ എഴുതി “നാട്ടുകാരായ ചില സാക്ഷികള്‍ ഒപ്പിട്ടിട്ടുള്ളതായി പറഞ്ഞിരിക്കുന്നു .ഒരു പക്ഷെ ഒരെട് നഷ്ടപ്പെട്ടിരിക്കാം (പേജ്117)  .ആ നാടന്‍ “വേള്‍” നാടന്‍ സാക്ഷിപ്പട്ടിക കണ്ടെത്താനുള്ള ശ്രമം വിജയിച്ചു .ആ പട്ടിക കോട്ടയം സി.എം.എസ കോളേജില്‍ നവംബര്‍ 28- നു അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രാന്സില്‍(KHC2015) അവതരിപ്പിച്ചു ശ്രദ്ധ നേടി.
1844-ല ഗുണ്ടെര്‍ട്ട് മദ്രാസ് ജേര്‍ണല്‍ ഓഫ് ലിറ്ററെച്ചര്‍ & സയന്‍സില്‍ തരിസാപ്പള്ളി പട്ടയം ആദ്യം പ്രസിദ്ധീകരിച്ചു .പിന്നീട് നാട്ടിലും മറുനാട്ടിലും നിരവധി പഠനങ്ങള്‍.പക്ഷേ ഒന്നില്‍ പോലും തനി നാടന്‍,”വേള്‍” നാടന്‍ (വേണാടന്‍)  സാക്ഷി പട്ടിക നല്‍കുന്നില്ല .നല്‍കുന്നത് ഫോറിന്‍ പഴ്ചിമേഷ്യന്‍ വ്യാജപട്ടികയും.
1758 ഇന്ത്യയില്‍ വന്നു പൈതൃക പഠനം നടത്തിയ ആക്തില്‍ ഡ്യു പെറോ എഴുതിയ യാത്രാവിവരണം സെന്‍റ് അവസ്ഥ (ZEND AVESTA) യില്‍ ആ  നാടന്പട്ടിക  ലഭ്യമെന്നിരിക്കെ, അത് നമ്മുടെ മലബാര്‍ ചരിത്രകാരന്മാര്‍ (എം.ജി.എസ്,വാര്യര്‍, വെളുത്താട്ട് ,ഗണേശ-ഗുരുക്കള്‍ മാര്‍ ) വെളിപ്പെടുത്താതെ വിടുന്നു .കാരണം അവ്യക്തം പ്രസ്തുത ഗ്രന്ഥത്തിലെ 177-178 പേജുകളിലെ പടിനേഴുപേര്‍ ,ഒപ്പം അയ്യന്‍ അടികളുടെ ആന മുദ്ര, ആണ് കോണ്ഫ്രാന്സില്‍ അനാവരണം ചെയ്ത് സദസ്യരെ അമ്പരപ്പിച്ചത് .അതോടെ, തിരുവിതാംകൂര്‍-വേണാട്  ചരിത്രം ഇനി മാറ്റി എഴുതണം . കൊല്ലം പഴ്ചിമേഷ്യന്‍ വ്യാപാരമല്ല തരിസാപ്പള്ളി പട്ടയത്തില്‍ നിന്ന് പഠിക്കേണ്ടത് .പഠിക്കേണ്ടത് “കൊല്ലം–ചൈന വ്യാപാര ശൃംഖല” .അതില്‍ ക്രിസ്ത്യന്‍ മുസലിം ജൂത കച്ചവടക്കാര്‍ വരുന്നേ ഇല്ല .കൊല്ലത്തെ ചീനക്കടയില്‍ (ചിന്നക്കട) നിന്ന് വേണം അത് തുടങ്ങാന്‍ .വേല്നാടന്‍ സാക്ഷികള്‍ അതിനു സഹായിക്കും
 ഒന്‍പതാം നൂറ്റാണ്ടില്‍(ഏ ഡി 849) കൊല്ലത്ത്  ഉണ്ടായിരുന്നത് വെള്ളാള-ഈഴവ പ്രാമാണ്യം ആയിരുന്നു എന്ന് തെളിയിക്കുന്ന തരിസാപ്പള്ളി ചെപ്പെടിനു ക്രിസ്ത്യന്‍  ബന്ധമില്ല .അതിനാല്‍ ആ ചേ പ്പെട് അറിയപ്പെടെണ്ടത് വെള്ളാള –ഈഴവ ചെപ്പെട്  എന്നും .വസ്തുക്കള്‍ കര്‍ഷകരായ വെള്ളാളര്‍ വആയിരുന്നു .കൃഷി ചെയ്തിരുന്നത് വെള്ളാളരും ഈഴവരും എന്ന് സ്ഥാപിക്കുന്ന രേഖയാണ് തരിസാപ്പള്ളി പട്ടയം എന്ന് വ്യക്തം .
ഭാര്യ പുന്നാം പറമ്പില്‍ ശാന്താ ശങ്കര്‍ ,വീട്ടമ്മ .
ഡോക്ടര്‍ ശങ്കരപ്പിള്ളയെ ബന്ധപ്പെടാന്‍


No comments:

Post a Comment